കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണം; കേരളാ കോണ്‍ഗ്രസ്
ചെറുതോണി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ നികുതിവര്‍ദ്ധനവും കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയും പിന്‍വലിക്കണമെന്ന് കേരളാകോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വന്യജീവി ശല്യം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച ഉണ്ടായിട്ടുള്ളതായി യോഗം വിലയിരുത്തി. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കടുവ, പുലി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണം മൂലം കാര്‍ഷികോത്പന്നങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാല്‍ കര്‍ഷകരും ഇതരജനവിഭാഗങ്ങളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും …
കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണം; കേരളാ കോണ്‍ഗ്രസ് Read More »