Timely news thodupuzha

logo

idukki

96 ശതമാനം കേഴ്‌വി നഷ്ടപ്പെട്ട കേസ്സിൽ പോലീസ് മൊഴി മാറ്റി രേഖപ്പെടുത്തിയത് സംശയാസ്പദമാണെന്നും

തൊടുപുഴ: കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ക്ഷനില്‍ ജയ് കിസാന്‍ മാര്‍ക്കറ്റ് നടത്തുന്ന ഇടവെട്ടി സ്വദേശിയും ബധിരനുമായ അന്‍വറിന് നേരെ CPM ചാർച്ചക്കാരുടെ നേത്വത്വത്തിൽ ക്രൂരമായി മർദ്ദിക്കുകയും 96 ശതമാനം കേഴ്‌വി നഷ്ടപ്പെട്ട കേസ്സിൽ പോലീസ് മൊഴി മാറ്റി രേഖപ്പെടുത്തിയത് സംശയാസ്പദമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ മറു കേസ്സ് രൂപപ്പെടുത്തിയത് വിരോധാഭാസമാണെന്നും കെ പി സി സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്റർ മനോജ് കോക്കാട്ട് പീഡനത്തിനിരയായ അൻവറിന്റെയും ഭാര്യയുടെയും സാന്നിദ്ധ്യത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞുമറയൂർ ശർക്കരയുടെ …

96 ശതമാനം കേഴ്‌വി നഷ്ടപ്പെട്ട കേസ്സിൽ പോലീസ് മൊഴി മാറ്റി രേഖപ്പെടുത്തിയത് സംശയാസ്പദമാണെന്നും Read More »

ജില്ലാ ലൈബ്രറി കൗൺസിൽ വാർഷിക സെമിനാറും വായന മത്സര വിജയികൾക്ക് സമ്മാന ദാനവും മാർച്ച് പതിനൊന്നിന് തൊടുപുഴയിൽ

തൊടുപുഴ :ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ വാർഷിക സെമിനാറും വായന മത്സര വിജയികൾക്ക് സമ്മാന ദാനവും മാർച്ച് പതിനൊന്നിന് തൊടുപുഴയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മുനിസിപ്പൽ ടൌൺ ഹാളിൽ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്യും .രാവിലെ പത്തിന് ചേരുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ആർ .തിലകൻ അധ്യക്ഷത വഹിക്കും .മാധ്യമ പ്രവർത്തകൻ ഡോ .അരുൺകുമാർ സെമിനാറിൽ വിഷയം അവതരിപ്പിക്കും .മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് വായന മത്സര വിജയികൾക്ക് സമ്മാന …

ജില്ലാ ലൈബ്രറി കൗൺസിൽ വാർഷിക സെമിനാറും വായന മത്സര വിജയികൾക്ക് സമ്മാന ദാനവും മാർച്ച് പതിനൊന്നിന് തൊടുപുഴയിൽ Read More »

മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചു

തൊടുപുഴ: സൈക്കിളിൽ നിന്നുവീണ് പരിക്കേറ്റ 12 വയസുകാരനുമായി മണിക്കൂറുകൾ കാത്തിരുന്നിട്ടും തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കൾ. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ രം​ഗത്തെത്തി. തൊടുപുഴ വണ്ണപ്പുറത്തു താമസിക്കുന്ന 12 വയസ്സുകാരൻ നിജിൻ രാജേഷ് സൈക്കിളിൽ നിന്ന് വീണ് തോളിന് സാരമായി പരിക്കേറ്റായിരുന്നു ആശുപത്രിയിലെത്തിയത്. തുടർന്ന് ഡ്യൂട്ടി ഡോക്ടർ എക്സറെ എടുക്കാ‍ന് ആവശ്യപെട്ടു. തിരിച്ചു വന്നപ്പോൾ മറ്റോരു ഡോക്ടറായിരുന്നു പരിശോധിച്ചത്. എക്സറെയിൽ നിന്നും തോളെല്ലിന് പൊട്ടലുണ്ടെന്ന് മനസിലാക്കി. അതിനുശേഷം …

മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല; ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചു Read More »

പാചകവാതക വില വർധനവ്പിൻവലിക്കണം: എഐവൈഎഫ്

തൊടുപുഴ: പാചക വാതകത്തിന്റെ അമിതമായ വില വർധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എത്രയും വേഗം വില വർധന പിൻവലിക്കണമെന്നും സിപിഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി ആര്‍ പ്രമോദ് ആവശ്യപ്പെട്ടു. എഐവൈഎഫ് തൊടുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ കെ എസ് ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി മുഹമ്മദ് അഫ്സൽ,എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഇ കെ അജിനാസ്, അമൽ അശോകൻ എന്നിവർ സംസാരിച്ചു. മാർച്ച് 8,9 തീയതികളിൽ കുമളിയിൽ ചേരുന്ന ജില്ലാ ക്യാമ്പിലേക്ക് …

പാചകവാതക വില വർധനവ്പിൻവലിക്കണം: എഐവൈഎഫ് Read More »

ശുദ്ധം സുരക്ഷിതം ഇനി വിശ്വസിച്ചു കുടിക്കാം

ELIXER വെളളത്തിലടങ്ങിയിരിക്കുന്ന ചെളി, നിറം, ദുർഗന്ധം, ഇരുമ്പിന്റെ അംശം, കട്ടിയുള്ള അവസ്ഥ, ഈകോളി, കോളിഫോം ബാക്ടീരിയ എന്നിവ പൂർണ്ണമായും നീക്കം ചെയ്ത് ജലം ശുദ്ധീകരിക്കുന്നു മാർ സ്ലീവാ ഷോപ്പിങ് കോംപ്ലക്സ് ഫസ്റ്റ് ഫ്ലോർ ചേർപ്പുങ്കൽപാലാ സെൻട്രൽ ജംഗ്ഷൻ പൂഞ്ഞാർ ഇപ്പോൾ തവണ വ്യവസ്ഥയിലും സ്വന്തമാക്കാം 📲 For More details👉 9895707512👉 9895247512

റോഡ് പണിയുടെ പേര് പറഞ്ഞ് കുടിവെള്ളം മുട്ടിയ്ക്കുന്നു

കുണിഞ്ഞി: പുറപ്പുഴ പഞ്ചായത്ത് 10-ാം വാർഡിൽകൂടി കടന്നുപോകുന്ന വാഴെക്കവല- കുണിഞ്ഞി – കൂപ്പുകവല റോഡിൻ്റെ പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള കുടിവെള്ള പൈപ്പുലൈനുകൾ പൊട്ടിപ്പോയി. ഈറോഡിൻ്റെ മെറ്റലിട്ട് സോളിങ്ങ് നടപടികൾ തീർന്നതാണ്. എന്നാൽ പൊട്ടിപ്പോയ പൈപ്പുകൾ മാറ്റിയിടാനോ പുതിയ പൈപ്പുകൾ വഴിയിൽ ഇറക്കിയിട്ടിട്ടും പണികൾ ഒന്നും നടത്താനോ  വാട്ടർ അതോറിറ്റി തയ്യാറാകുന്നില്ല. അതിനാൽ കുണിഞ്ഞി സെൻ്റ് ആൻ്റണീസ് ഹൈ സ്കൂൾ, തെങ്ങുംപിള്ളി ലക്ഷംവീട് കോളനി എന്നിവിടെയുള്ള ജനങ്ങൾ സ്വകാര്യ വ്യക്തികൾ വണ്ടികളിൽ അടിച്ചുതരുന്ന വെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നു 2000 ലിറ്റർ …

റോഡ് പണിയുടെ പേര് പറഞ്ഞ് കുടിവെള്ളം മുട്ടിയ്ക്കുന്നു Read More »

വിലവർദ്ധനവ് ;കേരള കോൺഗ്രസ് ധർണ്ണ നടത്തി .

തുടങ്ങനാട്: പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വില വർദ്ധിപ്പിച്ച് ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നിലപാടിനെതിരെ കേരള കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങനാട് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. തിരഞ്ഞെടുപ്പിന് മുമ്പ് അനക്കമില്ല പോളിംഗ് കഴിയുന്നത് മുതൽ ഇന്ധനവില വർദ്ധിപ്പിക്കാൻ തുടങ്ങും.നമ്മുടെ രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നവരെ നോക്കി നിൽക്കുംഅത് കഴിഞ്ഞ് എക്സിറ്റ് പോളിന്റെ റിസൾട്ട് വരുമ്പോൾ തന്നെ പാചകവാതകത്തിന്റെ വില അതികഠിനമായി വർദ്ധിപ്പിക്കുന്നുഒരുവിധത്തിലും …

വിലവർദ്ധനവ് ;കേരള കോൺഗ്രസ് ധർണ്ണ നടത്തി . Read More »

സിവ : വസ്ത്രവിപണിയിലെ വിസ്മയം. മാർച്ച് 6 മുതൽ തൊടുപുഴയിൽ പുതിയ ഷോറൂമിൽ ……

തൊടുപുഴ :ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുയോജ്യമായ വസ്ത്ര ശേഖരവുമായി സിവ മറ്റേർണിറ്റി വെയർ തൊടുപുഴയിൽ മാർച്ച് 6 മുതൽ പുതിയ ഷോറൂമിൽ പ്രവർത്തനം ആരംഭിക്കും .കോതായിക്കുന്നു ബൈപ്പാസ് റോഡിൽ പഴയ വാട്ടപ്പിള്ളിൽ ബിൽഡിങ്ങിൽ തിങ്കളാഴ്ച രാവിലെ 9 .30 നു ചാഴികാട്ടു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.മീന സോമൻ ഉൽഘാടനം നിർവഹിക്കും .മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ ആദ്യ വിൽപ്പന നിർവഹിക്കും .സിവ മറ്റേർണിറ്റി വെയർ മാനേജിങ് ഡയറക്ടർ മെയ് ജോയി സന്നിഹിതയായിയിരിക്കും . ഷോറൂമിലെ ഫോൺ …

സിവ : വസ്ത്രവിപണിയിലെ വിസ്മയം. മാർച്ച് 6 മുതൽ തൊടുപുഴയിൽ പുതിയ ഷോറൂമിൽ …… Read More »

സ്വകാര്യബസുകളിൽ ക്യാമറകൾ ഘടിപ്പിച്ചു തുടങ്ങി; കെ.എസ്.ആർ.ടി.സിക്ക് ബാധകമല്ലെന്ന ​ഗവൺമെന്റ് തീരുമാനത്തിൽ പ്രതിഷേധം

തൊടുപുഴ: റോഡിലെ നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ക്യാമറകൾ ഘടിപ്പിച്ചു തുടങ്ങി. എന്നാൽ ഈ നിയമം കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഏർപ്പെടുത്താത്ത സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സ്വകാര്യ ബസ് ജീവനക്കാർ ഉന്നയിക്കുന്നത്. റോഡുകളിൽ സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങളെ തുടർന്ന് സ്വകാര്യ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു. പക്ഷെ ഇത് എത്രത്തോളം പ്രായോഗികമാണെന്നുള്ള കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ഒരു ബസിന് മൂന്ന് ക്യാമറകൾ വച്ച് സ്ഥാപിക്കണം. മുൻവശം ഉൾവശം പിറകുവശം തുടങ്ങിയ മൂന്നു ക്യാമറകൾ …

സ്വകാര്യബസുകളിൽ ക്യാമറകൾ ഘടിപ്പിച്ചു തുടങ്ങി; കെ.എസ്.ആർ.ടി.സിക്ക് ബാധകമല്ലെന്ന ​ഗവൺമെന്റ് തീരുമാനത്തിൽ പ്രതിഷേധം Read More »

ഇക്കാനഗറിലെ തർക്കഭൂമിയിൽ സർവ്വേ നടപടികൾക്ക് തുടക്കം കുറിച്ചു

മൂന്നാർ: കെ.എസ്.ഇ.ബിയുടെ സ്‌കെച്ച് പ്രകാരമുള്ള 16.55 ഏക്കർ ഭൂമിയിൽ ആദ്യഘട്ട നടപടികൾ ആരംഭിച്ചുകൊണ്ട് ഇക്കാനഗറിലെ തർക്കത്തിൽ കിടക്കുന്ന സ്ഥലത്ത് സർവ്വേ നടപടികൾക്ക് റവന്യുവകുപ്പ് തുടക്കം കുറിച്ചു. ഇക്കാനഗറിലെ സർവ്വേ നമ്പർ 843-ൽപ്പെട്ട ഭൂമിയിൽ നൂറുകണക്കിന് കുടുംബങ്ങളിലെ അഞ്ചാമത്തെ തലമുറകളാണ് താമസിക്കുന്നത്. കാലങ്ങളായി ഇവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടാൻ കെ.എസ്.ഇ.ബി ശ്രമിച്ചിരുന്നു. അതിന്റെ ഭാ​ഗമായി മലകൾ കീഴടക്കി അവിടങ്ങളിൽ കോടികൾ മുടക്കി വേലിയും നിർമ്മിച്ചതാണ്. ഇതോടെ സ്വന്തം ഭൂമിയിൽ നിന്നും കുടിയിറക്ക് ഭീഷണി നേരിട്ട കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. …

ഇക്കാനഗറിലെ തർക്കഭൂമിയിൽ സർവ്വേ നടപടികൾക്ക് തുടക്കം കുറിച്ചു Read More »

ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചാൽ പട്ടയമെന്ന പ്രതീക്ഷയിലൂടെ ജീവിതം തള്ളിനീക്കുന്നവർക്ക് തിരിച്ചടിയാകുമെന്ന് സണ്ണി പൈമ്പിളളിൽ

മുരിക്കാശ്ശേരി: പട്ടയ അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴും ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തന അനുമതി ഈ മാസം അവസാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ യോ​ഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പ്രസിഡൻറ് സണ്ണി പൈമ്പിള്ളിൽ വ്യക്തമാക്കി. ഇടുക്കി പ്രത്യേക ഭൂപതിവ് ഓഫീസ് ഒഴികെയുള്ള കരിമണ്ണൂർ, രാജകുമാരി, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം തുടങ്ങിയ ഓഫീസുകളുടെ പ്രവർത്തനാനുമതി ആണ് മാർച്ച് 31 ന് അവസാനിക്കുന്നത്. സമരങ്ങൾക്കും, പ്രതിഷേധങ്ങൾക്കും വിരാമം കുറിച്ചു കൊണ്ട് ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫീസുകൾക്ക് ഈ …

ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചാൽ പട്ടയമെന്ന പ്രതീക്ഷയിലൂടെ ജീവിതം തള്ളിനീക്കുന്നവർക്ക് തിരിച്ചടിയാകുമെന്ന് സണ്ണി പൈമ്പിളളിൽ Read More »

മാങ്കുത്ത് വെല്യപാറകുടി കയത്തിൽ വീണ് കാലടി ജ്യോതിസ് സെന്റർ സ്കൂളിലെ 3 വിദ്യാർത്ഥികൾ മരിച്ചു

അടിമാലി: മാങ്കുത്ത് വെല്യപാറകുടി കയത്തിൽ കുളിക്കാൻ ഇറങ്ങിയ 3 കുട്ടികൾ മരിച്ചു. അങ്കമാലി കാലടി മഞ്ഞപ്ര ജ്യോതിസ് സെന്റർ സ്കൂളിൽ നിന്നും വിനോദയാത്രയുടെ ഭാ​ഗമായി സ്ഥലത്തെത്തിയ റീച്ചാർഡ്(15)ജോയൽ (15)അർജുൻ (15) എന്നിവരാണ് മരിച്ചത്. 30 അധികം വിദ്യാർത്ഥികളും അധ്യാപകരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മാങ്കുളത്തും തൊട്ടടുത്തുള്ള വിവിധ പ്രദേശങ്ങളിലും മുമ്പും ഇത്തരത്തിലുള്ള അപകടങ്ങളുണ്ടായിട്ടുണ്ട്. യാതൊരു സുരക്ഷാ മുൻകരുതലും സീകരിക്കാൻ തയ്യാറാകാത്ത അധികൃതർക്കെതിതെരെ പ്രേതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനങ്ങൾ ഇപ്പോൾ.

സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്; ജെസ്സി ജോണി

തൊടുപുഴ: മുൻസിപ്പൽ വൈസ് ചെയർമാൻ ജെസ്സി ജോണിക്കെതിരായ പരാതി ഇലക്ഷൻ കമ്മീഷൻ തള്ളി. കഴിഞ്ഞ മുൻസിപ്പൽ തൊരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മൽസരിച്ചതും ജയിച്ചതെന്ന് ജെസ്സി ജോണി വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു. സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്. സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിച്ച് ജയിച്ച ആളെന്ന നിലയിൽ താൻ എടുത്ത തീരുമാനം യുക്തവും നിയമവിധേയവുമായിരുന്നു. എന്നാൽ ലീഗ് സ്ഥാനാർത്ഥിയായാണ് മൽസരിച്ചതെന്നും വിപ്പ് നൽകിയെന്നും ആരോപിച്ചാണ് ചിലർ ഇലക്ഷൻ കമ്മീഷനിൽ …

സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്; ജെസ്സി ജോണി Read More »

ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് പോൾസൺ മാത്യൂ

തൊടുപുഴ: വർദ്ധിപ്പിച്ച പാചകവാതക വില അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (ബി)സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യൂ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ നടുവോടിക്കുന്നതും, അവരുടെ ജീവിത അവസ്ഥ താളം തെറ്റികുന്നതുമായ വില വർദ്ധനവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാതൊരു മാനദണ്ഡവും ഇല്ലാതെ വലിയ വില വാർധിച്ചുകൊണ്ട് ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 350 രൂപയും വർധിപ്പിച്ചിരുന്നത്. ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നും, ഇതിനെതിരേ കേരള കോൺഗ്രസ് …

ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് പോൾസൺ മാത്യൂ Read More »

കരിമണ്ണൂര്‍ഗവ.ആയുര്‍വേദ ആശുപത്രിയിലെ വീല്‍ചെയര്‍ റാമ്പ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.

കരിമണ്ണൂര്‍: ഗവ.ആയുര്‍വേദ ആശുപത്രിയിലെ വീല്‍ചെയര്‍ റാമ്പ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നു കരിമണ്ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം പതിവാണ്.ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടുപയോഗിച്ച് നവീകരിച്ച ആശുപത്രികെട്ടിടത്തിലാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. രാത്രി സമയങ്ങളില്‍ ആശുപത്രി പരിസരത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പ്പനയും നടന്നുവരുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിസമോള്‍ ഷാജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി ജോമോന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തംഗങ്ങള്‍ഉള്‍പ്പെടെയുള്ളവര്‍ …

കരിമണ്ണൂര്‍ഗവ.ആയുര്‍വേദ ആശുപത്രിയിലെ വീല്‍ചെയര്‍ റാമ്പ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. Read More »

അംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളുടെ ഉടമസ്ഥതയിലുളള പരിശീലന വാഹനങ്ങള്‍ക്കുളള തിരിച്ചറിയല്‍സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന്റെഉദ്ഘാടനം

തൊടുപുഴ : തൊടുപുഴസബ്‌റീജിയണല്‍ ട്രാൻസ്‌പോർട്ട് ‘്ഓഫീസിന്റെപരിധിയിലെഅംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളുടെ ഉടമസ്ഥതയിലുളള പരിശീലന വാഹനങ്ങള്‍ക്കുളളതിരിച്ചറിയല്‍സ്റ്റിക്കര്‍ പതിപ്പിക്കുതിന്റെഉദ്ഘാടനം കോലാനിയിലുളളഡ്രൈവിംഗ്‌ടെസ്റ്റ് ഗ്രൗണ്ടില്‍വച്ച് ‘ മുന്‍സിപ്പല്‍ ചെയര്‍മാന്‍ . സനീഷ്‌ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.താലൂക്കിന്റെവിവിധ ഭാഗങ്ങളില്‍ അനധികൃതവാഹനങ്ങളില്‍ഡ്രൈവിംഗ്പഠിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട’തിനെത്തുടർന്നാണ് ഈ നടപടി. തൊടുപുഴസബ്‌റീജിയണല്‍ ട്രാൻസ്‌പോർട്ട് ‘്ഓഫീസിന്റെകീഴില്‍ പ്രവര്‍ത്തിക്കു ന്ന എല്ലാഅംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളിലേയും അവരുടെഡ്രൈവിംഗ്‌സ്‌കൂള്‍ ലൈസന്‍സില്‍ ചേര്‍ത്തിട്ടുളളവാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമതയുംരേഖകളും പരിശോധിച്ച്ഉറപ്പുവരുത്തിയതിനുശേഷം മോട്ടോർ വാഹന വകുപ്പിന്റെ എംബ്ളമുള്ള സ്റ്റിക്കറുകള്‍ പതിച്ചുനല്‍കുകയാണ്‌ചെയ്തിട്ടു ളളത്. ഇതുമൂലം അനധികൃതഡ്രൈവിംഗ് പരിശീലനം പൂര്‍ണ്ണമായി തടയാനാവും. ഇതോടൊപ്പംത തന്നെ ഡ്രൈവിംഗ്‌സ്‌കൂള്‍ഉടമകള്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുമുളള പോസ്റ്റല്‍ഡിപ്പാര്‍’മെന്റിന്റെആക്‌സിഡന്റ്കംമെഡിക്കല്‍ ക്ലെയിം ഇന്‍ഷുറന്‍സ് വിതരണംജോയിന്റ് ആര്‍.ടി.ഒനിര്‍വ്വഹിച്ചു. …

അംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളുടെ ഉടമസ്ഥതയിലുളള പരിശീലന വാഹനങ്ങള്‍ക്കുളള തിരിച്ചറിയല്‍സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന്റെഉദ്ഘാടനം Read More »

പ്രകൃതി വിരുദ്ധ പീഡനം ;തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ .

കരിമണ്ണൂർ :കേരള പോലീസിന്റെ പി ഹണ്ട് ഓപ്പറേഷനിൽ   ഉടുമ്പന്നൂർ തൊട്ടിയിൽ മനീഷ് (42)കരിമണ്ണൂർ പോലീസിന്റെ പിടിയിലായി . പിഹൺണ്ട്‌ ഓപ്പറേഷൻ ന്റെ ഭാഗമായി ലഭിച്ച വിവരത്തെ തുടർന്ന് ഇയാളെ പിടികൂടി ഫോൺ പരിശോധിക്കുകയും ഇതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരയെ കണ്ടെത്തുകയും ആയിരുന്നു. ഇത്തരത്തിൽ പി ഹ ണ്ട് ഓപ്പറേഷൻ വഴി ഇരയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി കേസ് എടു ക്കുന്നത്അപൂർവ സംഭവമാണ്. ഇടുക്കി ജില്ലയിൽ ഇത് ആദ്യ മായാണ് ഇത്തരത്തിൽ ഇരയെ കണ്ടെത്തിയിട്ടുള്ളത്.കുട്ടിയുടെയും മാതാപിതാക്കളുടെ …

പ്രകൃതി വിരുദ്ധ പീഡനം ;തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ . Read More »

തൊടുപുഴ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ തിരുവുത്സവവും പൊങ്കാല മഹോത്സവവും

തൊടുപുഴ: ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാല മഹോത്സവവും മാർച്ച് 2 മുതൽ 8 വരെ നടത്തപ്പെടും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മണിയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരിയുടെയും മുഖ്യധാർമികത്വത്തിൽ ദ്രവ്യ പൂജകളോടെ ഉത്സവത്തിന് തുടക്കമാവും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവം വിവിധ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്. രണ്ട്, മൂന്ന് തീയതികളിൽ കലശ പൂജകൾ നാലിന് പകൽ ബ്രഹ്‌മ കലശാഭിഷേകങ്ങളും, പരി കലശാഭിഷേകങ്ങളും വിശേഷാൽ പൂജകളും. വൈകിട്ട് 5 .30 ന് …

തൊടുപുഴ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ തിരുവുത്സവവും പൊങ്കാല മഹോത്സവവും Read More »

വിദ്യാർത്ഥി കൺസെഷൻ; കെ.എസ്.യൂ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം

തൊടുപുഴ: വിദ്യാർത്ഥികളുടെ കൺസക്ഷൻ വിഷയത്തിൽ കെ.എസ്.യൂ തൊടുപുഴയിൽ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം. കെ.എസ്.ആർ.ടി.സി കുട്ടികളുടെ കൺസെഷൻ വർധിപ്പിച്ച ​ഗവൺമെന്റ് നടപടിക്കെതിരെയാണ് വലതുപക്ഷ ​വിദ്യാർത്ഥി സംഘടന സമരം നടത്തിയത്. ബസ് യാത്ര തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം ചെറിയ രീതിയിൽ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് കുറച്ചു സമയത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ സേവനം മുടങ്ങി. കൺസഷൻ നിരക്കിലുള്ളമാറ്റത്തിൽ കഴിഞ്ഞ ദിവസം ​ഗതാ​ഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസിൽ പഠിക്കുന്നവരും …

വിദ്യാർത്ഥി കൺസെഷൻ; കെ.എസ്.യൂ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം Read More »

മലങ്കര ജലാശയത്തിൽ ചെഞ്ചെവിയൻ ആമ

മലങ്കര: തൊടുപുഴ മലങ്കര ഡാമിൽ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. കുട്ട വഞ്ചിയിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളികളുടെ വലയിലാണ് ആമ കുടുങ്ങിയത്. ആമയെ വനം വകുപ്പ് അധികൃതർക്ക് കൈമാറി. മനുഷ്യരിൽ അലർജിക്ക്‌ കാരണമാകുന്ന ചെഞ്ചെവിയൻ ആമകൾ തദ്ദേശജീവികളെ നശിപ്പിക്കുമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

​തീർത്ഥാടകർക്ക് അനുഗ്രഹമായി; ശാന്തമ്പാറ – കോട്ടയം – ചേർത്തല ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു

രാജാക്കാട്: കൃപാസനം പളളി, അർത്തുങ്കൽ പള്ളി എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് അനുഗ്രഹമായി കെ.എസ്.ആർ.ടി സി ചേർത്തല ഡിപ്പോയിൽ നിന്നും ശാന്തമ്പാറയ്ക്ക് പുതിയ ബസ് സർവ്വീസ് ആരംഭിച്ചു. രാവിലെ 4.20 ന് ശാന്തമ്പാറയിൽ നിന്ന് പുറപ്പെടുന്ന ബസ് 11.20 ന് ചേർത്തലയിലെത്തും. പള്ളിയിൽ പോയി വരുന്നവർക്ക് ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിൽ നിന്ന് പുറപ്പെടുന്ന ബസിൽ തിരികെ വരുകയും ചെയ്യാം. ശാന്തമ്പാറ, പൂപ്പാറ, രാജകുമാരി, രാജാക്കാട്, കുഞ്ചിത്തണ്ണി, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് രാവിലെ തൊടുപുഴ, പാലാ, കോട്ടയം ഭാഗങ്ങളിലെ ആശുപത്രികളിലേക്കും എത്താവുന്നതാണ്. …

​തീർത്ഥാടകർക്ക് അനുഗ്രഹമായി; ശാന്തമ്പാറ – കോട്ടയം – ചേർത്തല ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു Read More »

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ്, വേനലിന്റെ ആരംഭത്തോടെ കുറഞ്ഞു തുടങ്ങി. ഇപ്പോഴത്തെ ജലനിരപ്പ് 2354.74 അടിയാണ്. 22 അടിയോളം ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണിപ്പോൾ. വൈദ്യുതി നിലവിലെ അളവിൽ ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിലുണ്ടായിരുന്നു. അതായത് 2376.24 അടി. എന്നാലിപ്പോൾ 49.50 ശതമാനം മാത്രമാണുള്ളത്. 2199 അടിയിലേക്ക് ജലനിരപ്പെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. മാത്രമല്ല വൈദ്യുതി പ്രതിസന്ധിക്കും …

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു Read More »

ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പൻ ഇറങ്ങി; തൊഴിലാളികളുമായി വന്ന വാഹനം ആന ആക്രമിച്ചു

ചിന്നക്കനാൽ: 80 ഏക്കറിൽ തൊഴിലാളികളുമായി വന്ന ജീപ്പിനു നേരെ ചക്കക്കൊമ്പന്റെ ആക്രമണം. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോൾ ആയിരുന്നു സംഭവം നടന്നത്. ഡ്രൈവർ ആനയെ കണ്ടു ഓടി രക്ഷപെട്ടു. കൊല്ലം അച്ചൻകോവിൽ കുഴിഭാഗത്തെ ജനവാസ മേഖലയിലും കാട്ടാനയിറങ്ങി. തുടർന്ന് ആനയെ നാട്ടുകാർ ബഹളം വെച്ച് കാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇടുക്കിയിലെ ശല്യക്കാരനായ അരിക്കൊമ്പനെ ഉടൻ മയക്കു വെടിവച്ച് പിടികൂടും. ഇതിനായി ‌ഇടുക്കിയിൽ ഈ ആഴ്ചയിൽ തന്നെ വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമെത്തും.

പുസ്തകങ്ങളുടെ തോഴൻ;കുട്ടികളെ ഏറെ സ്നേഹിച്ച ശിവരാമൻസാർ വിടവാങ്ങി ….

തൊടുപുഴ : റിട്ട .ഹെഡ്മാസ്റ്റർ കാഞ്ഞിരമറ്റം നടയത്ത് കെ .ശിവരാമൻ (85 ) നിര്യാതനായി .സംസ്ക്കാരം 28 .02 .2023 ചൊവ്വ ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ .ഭാര്യ എം .എൻ .കാർത്തികക്കുട്ടി (റിട്ട .അദ്ധ്യാപിക ,ഗവ .ഹൈസ്കൂൾ ,കിഴക്കേക്കര ). തൊടുപുഴ സാഹിത്യ വേദിയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുകയും സാഹിത്യ വേദിയുടെ ഇന്നോളമുള്ള പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തു..കുട്ടികൾക്കുവേണ്ടി സാഹിത്യമാസിക തുടങ്ങി കുട്ടികളുടെ കലാസാഹിത്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു.. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനും ഏറെക്കാലം …

പുസ്തകങ്ങളുടെ തോഴൻ;കുട്ടികളെ ഏറെ സ്നേഹിച്ച ശിവരാമൻസാർ വിടവാങ്ങി …. Read More »

പൗൾട്രി ക്ലബ്ബ് വഴി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിൽ മൃഗസംരക്ഷ വകുപ്പ് സ്കൂൾ പൗൾട്രി ക്ലബ് പദ്ധതി മുഖാന്തരം വിവിധ സ്കൂളുകളിൽ പഠിക്കുന്ന 25 കുട്ടികൾക്ക് വീതം കോഴിക്കുഞ്ഞുങ്ങൾ മുളപ്പുറം റവ.ഫാദർ.റ്റി.സി.എം.എം യു പി സ്കൂൾ, ഗവ.യുപി സ്കൂൾ കരിമണ്ണൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. ഗവ യു.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിസാമോൾ ഷാജിയും മുളപ്പുറം റവ.ഫാദർ.റ്റി.സി.എം.എം സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ടും ഉദ്ഘാടനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ബിജി ജോമോനായിരുന്നു അദ്ധ്യക്ഷൻ. …

പൗൾട്രി ക്ലബ്ബ് വഴി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു Read More »

അബാക്കസ് റാങ്ക് ജേതാക്കളെ ആദരിച്ചു

തൊടുപുഴ: അബാക്കസ് ദേശീയ തലത്തില്‍ നടത്തിയ ടാലന്റ് ഫെസ്റ്റില്‍ റാങ്ക് ജേതാക്കളായ തൊടുപുഴ ജ്യോതി സൂപ്പര്‍ബസാറിലെ സ്‌കൂള്‍ ഓഫ് അബാക്കസിലെ കുട്ടികള്‍ക്ക് സ്വീകരണം നല്‍കി. ഉപാസന ഓഡിറ്റോറിയത്തില്‍ നടന്ന യോഗം തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാ.വിന്‍സച്ചന്‍ സി.എം.ഐ ആയിരുന്നു അധ്യക്ഷത വഹിച്ചത്. ഡയറക്ടര്‍ ടി.എ.ജോണ്‍, എഡ്വിന്‍ അഗസ്റ്റിന്‍, ടി.കെ.ബിജു, ജിനു സോയി, അനുഷ ജി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശ്വനാഥന് സ്മരണാഞ്ജലിയർപ്പിച്ചു; മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദർശന

കട്ടപ്പന: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട വയനാട് പാറവയലിലെ വിശ്വനാഥന് സ്മരണാഞ്ജലിയർപ്പിച്ചും മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും ദർശനയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സാംസ്കാരിക കൂട്ടായ്മ ചേർന്നു. ആദിവാസി സമൂഹത്തിൽപെട്ടവരെ രണ്ടാം തരം പൗരന്മാരായി കാണുന്ന പ്രമാണി മനോഭാവം കേരള സമൂഹത്തിൽ വ്യാപകമാണെന്നും, നാട് വളർന്നിട്ടും അവഗണനയും അവഹേളനവും ഏറി വരികയാണെന്നും സാംസ്കാരിക കൂട്ടായ്മ വിലയിരുത്തി. അട്ടപ്പാടിയിലെ മധുവിൻ്റെയും വിശ്വനാഥൻെറയും ദുർഗ്ഗതി ആവർത്തിക്കാതിരിക്കുവാൻ കുറ്റക്കാരെ കണ്ടെത്തി ഉചിതമായി ശിക്ഷിക്കണമെന്നും, ആദിവാസി സമൂഹത്തെ വംശീയമായി ഒറ്റപ്പെടുത്തുന്ന മാനുഷിക …

വിശ്വനാഥന് സ്മരണാഞ്ജലിയർപ്പിച്ചു; മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദർശന Read More »

സമാന്തര മദ്യ വില്പന നടത്തി; പ്രതി പിടിയിൽ

ഇടുക്കി: പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യ വിൽപ്പന നടത്തിയിരുന്ന പുളിയൻ മലയിലെ ചുമട്ടു തൊഴിലാളിയായ വിജയവിലാസം വേണുഗോപാലിന്റെ മകൻ മധുവിനെ(48) അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, വണ്ടന്മേട് പോലീസും ചേർന്നായിരുന്നു ഇയാളെ പിടികൂടിയത്. പുളിയന്മല കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ചുമട്ടു തൊഴിലാളിയായ മധു തന്റെ …

സമാന്തര മദ്യ വില്പന നടത്തി; പ്രതി പിടിയിൽ Read More »

വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി

വണ്ണപ്പുറം : കാളിയാർ പോലീസ് വണ്ണ പ്പുറത്തെ കടകളിൽ പരിശോധന നടത്തി.വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി. ലോട്ടറി കച്ചവടം നടത്തി വരുന്ന നൗഷാദ് അരിമ്പൻതൊടിയിൽ, മോഹനൻ വേലം പറമ്പിൽ,പച്ചക്കറി കച്ചവടക്കാരനായ ഷിനാജ് പള്ളിമുക്കിൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കേസ് എടുത്തു. കാളിയാർ എസ്‌.ഐ.കെ.സിനോദ്, സിവിൽ പോലീസ് ഓഫീസർ മാരായ അനീഷ്‌ സത്താർ, സുനിൽ, അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ സ്പെഷ്യൽ കോമ്പിംഗിന്റെ ഭാഗമായി ഉച്ചയ്ക്ക് …

വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി Read More »

ജോലിക്കിടെ പോസ്റ്റുവുമണിന് നേരെ തെരുവു നായ ആക്രമണം

പോസ്റ്റുവുമണിനെ തെരുവു നായ ആക്രമിച്ചു. തൊടുപുഴ ഈസ്റ്റ് പോസ്റ്റോഫീസിലെ ബീറ്റ് നമ്പർ വണ്ണിൽ ജോലി ചെയ്യുന്ന പോസ്റ്റുവുമണായ സത്യേല.എം നായർക്കാണ് ഡ്യൂട്ടി സമയത്ത് ആക്രമണം ഉണ്ടായത്. വടക്കുംമുറിയിലെ എംപ്ലോയീസ് ​ഗാർഡനെന്ന ഭാ​ഗത്ത് വച്ച് നായ ഉപദ്രവിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഈസ്റ്റ് പോസ്റ്റോഫീസിലെ പോസ്റ്റുവുമൺ സത്യേല തപാൽ ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മറ്റ് ഉദ്യോ​ഗസ്ഥർ ചേർന്ന് സത്യേലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ പരിശോധിച്ച ശേഷം രണ്ടാഴ്ച ഇടവിട്ടുള്ള ദിവസങ്ങളിൽ ഇഞ്ചക്ഷനായി നിർദ്ദേശിച്ചിട്ടുണ്ടെന്നും പോസ്റ്റ് മാസ്റ്റർ വ്യക്തമാക്കി. …

ജോലിക്കിടെ പോസ്റ്റുവുമണിന് നേരെ തെരുവു നായ ആക്രമണം Read More »

ആകാശകാഴ്ചകളുടെ ആ​ദ്യാനുഭവമൊപ്പി കുരുന്നുകൾ

സ്കൂൾ വിദ്യാർത്ഥികളെയും കൊണ്ട് പഠനയാത്ര പോകുന്നതു പതിവാണ്. എല്ലാ വർഷവും പരീക്ഷക്കും കലോത്സവത്തിവനുമൊക്കെ ഇടയിൽ ഇതിനായി കുറച്ച് ദിസവങ്ങൾ കണ്ടെത്താതെയിരിക്കില്ല. പഠനത്തോടൊപ്പം തന്നെ യാത്രയും കുട്ടികൾക്ക് ആവശ്യമാണെന്ന് മനശാസ്ത്ര വിദ​ഗ്ദർ വരെ ആഭിപ്രായപ്പെടുന്നുണ്ട്. ഈ യാഥാർത്ഥ്യം അത്രമേൽ മനസ്സിലാക്കി അം​ഗീകരിക്കുന്നതു കൊണ്ട് എത്ര പ്രയാസ്സപ്പെട്ടും കുരുന്നുകളെ അദ്ധ്യാപകർ പുറം ലോകത്തെ കാണാകാഴ്ചകളിലേക്കും കൈപിടിച്ചു നടത്തും. എന്നാൽ യാത്രകളുടെ അനുഭവം മനസ്സിൽ തങ്ങിക്കിടക്കുന്നതും വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നതുമാവണം. ഇത്തരത്തിൽ പ്രാധാന്യം നിറഞ്ഞ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അദ്ധ്യാപകർ …

ആകാശകാഴ്ചകളുടെ ആ​ദ്യാനുഭവമൊപ്പി കുരുന്നുകൾ Read More »

തൊടുപുഴയിൽ അഭിഭാഷകന് വെട്ടേറ്റു ; സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി ചോദ്യം ചെയ്തത് കാരണം .

തൊടുപുഴ: സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി ചോദ്യം ചെയ്തതിന് മുന്‍ വാര്‍ഡ് മെമ്പറെ വധിക്കാന്‍ ശ്രമം. ബിജെപി ജില്ലാ ലീഗല്‍ സെല്‍ കണ്‍വീനറും അഭിഭാഷക പരിഷത്ത് ജില്ലാ സെക്രട്ടറിയുമായ കുമാരമംഗലം കിഴക്കേവാദ്ധ്യാപ്പിള്ളില്‍ അഡ്വ. കെ.എസ്. ബിനുവിനെയാണ് ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കൈപ്പത്തിക്ക് വെട്ടേറ്റ ബിനു തൊടുപുഴയിലെ സഹ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എഫ്എച്ച്‌സിയുടെ സബ് സെന്ററിന് മുന്നിലെ സ്ഥലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി …

തൊടുപുഴയിൽ അഭിഭാഷകന് വെട്ടേറ്റു ; സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി ചോദ്യം ചെയ്തത് കാരണം . Read More »

ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അടിമാലി പോലീസ് കേസ് എടുത്തു

ഇടുക്കി: ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പട്ടിക ജാതി – പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി അടിമാലി പോലീസ് കേസ് എടുത്തു. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദ്ദിച്ചുവെന്ന വിനീതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പട്ടിക ജാതി – പട്ടിക വർഗ്ഗ കമ്മീഷൻ വിനീതിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്വമേധയാ കേസെടുത്തിരുന്നു.

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

ഇടുക്കി: ശാന്തൻപാറ ചുണ്ടൽ വളവുകാട് ചുരുളിനാഥന്റെ വീട് അരിക്കൊമ്പൻ തകർത്തു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. പറമ്പിലെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്.

മാതൃകാപരമായ പദ്ധതികൾ; ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ഉടുമ്പന്നൂർ: നൂതനവും വ്യത്യസ്തവും മാതൃകാപരവുമായ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടന്നു. 2024 ജനുവരി ഒന്നാകുമ്പോഴേക്കും പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന മുഴുവൻ ആളുകളേയും ഡിജിറ്റൽ പണമിടപാടുകളടക്കം നൂതന സാങ്കേതിക വിദ്യകളുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗങ്ങൾ പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്താക്കി ഉടുമ്പന്നൂരിനെ പ്രഖ്യാപിക്കുകയെന്നതാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വാർഡുകളിലും പ്രത്യേക കൃഷിക്കൂട്ടങ്ങൾ രൂപിച്ച് 16 ഇനം പച്ചക്കറികൾ ജൈവമാതൃകയിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി ഗ്രാമം …

മാതൃകാപരമായ പദ്ധതികൾ; ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു Read More »

സർവീസിൽ നിന്നും പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥൻ ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി പിടിയിൽ

കുമളി: വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്നും പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെ ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി കസ്റ്റഡിയിലെടുത്തു. നഗരമധ്യത്തിൽ റിട്ടയേഡ് എസ്.ഐ കിഴക്കയിൽ ഈപ്പൻ വർഗീസിന്റെ വീടിന്റെ രണ്ടാം നിലയിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് 2022 നവംബർ മാസം കട്ടപ്പന ഡി.വൈ.എസ്.പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ പോലീസ് വേഷപ്രച്ഛന്നരായി 251000 രൂപയോളം പിടികൂടി. വീണ്ടും ഈ കേന്ദ്രത്തിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് …

സർവീസിൽ നിന്നും പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥൻ ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി പിടിയിൽ Read More »

കസ്തൂർബാ ചരമവാർഷിക ദിനം ആചരിച്ചു

വണ്ണപ്പുറം: ഗാന്ധി ദർശൻ വേദി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കസ്തൂർബാ ഗാന്ധിയുടെ 78 ആം ചരമവാർഷിക ദിനം ആചരിച്ചു. വണ്ണപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു കൊണ്ട് കസ്തൂർബാ ചിത്രത്തിന് മുൻപിൽ പുഷ പാർച്ചന നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയ്നമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ജെ.പീറ്ററായിരുന്നു മുഖ്യ പ്രഭാക്ഷണം. ജോർജ്ജ് ജോൺ, ഐഷ, നാസർ, ബിന്ദു വിൻസന്റ് റീന ജോസ്, …

കസ്തൂർബാ ചരമവാർഷിക ദിനം ആചരിച്ചു Read More »

മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി

തൊടുപുഴ: ഇടുക്കി ജില്ലയുടെ വ്യാപാര വാണിജ്യ സിരാകേന്ദ്രമായ തൊടുപുഴയിലെ അനേകം സഞ്ചാരികൾ ദിവസേന എത്തുന്ന പ്രൈവറ്റ് ബസ്റ്റാന്റ് നഗരസഭയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മർച്ചന്റ്സ് യൂത്ത് വിംഗ്, ഓട്ടോജെറ്റ് ക്ലീനിംഗ് കമ്പനിയുമായി ചേർന്ന് സംഘടിപ്പിച്ച പ്രൈവറ്റ് ബസ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി. തൊടുപുഴയുടെ എല്ലാ ജീവകാരുണ്യ സാംസ്കാരികമേഖലയിൽ’ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിംഗ്. യൂത്ത് വിംഗ് പ്രസിഡൻ് പ്രജീഷ് രവി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജായിരുന്നു ഉദ്ഘാടനം. ജില്ലാ …

മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി Read More »

കിടപ്പിലായിരുന്ന ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം എൺപതുവയസ്സുകാരി തൂങ്ങി മരിച്ചു

മൂലമറ്റം: ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം ഭാര്യ തൂങ്ങി മരിച്ചു. കരിപ്പലങ്ങാട് കൊളപ്പുറത്ത് സുകുമാൻൻ്റെ(85) കഴുത്തറുത്ത ശേഷം മരിച്ചെന്ന് കരുതി ഭാര്യ മിനി(80) തൂങ്ങി മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. നാളുകളായി കിടപ്പിലായിരുന്ന സുകുമാരന്റെ ശുശ്രൂഷക്കായി വന്നിരുന്ന സ്ത്രീ എത്തിയപ്പോൾ ഗെയ്റ്റും വീടും പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് അയൽവാസികളെ വിളിച്ചു ചേർത്ത് വീട് തുറക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. പിന്നീട് കുളമാവ് പോലീസിനെ വിവരം അറിയിച്ചു. അവർ നാട്ടുകാരുടെ സഹായത്താൽ മുറി തുറന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുകുമാരനെയായിരുന്നു കണ്ടത്. …

കിടപ്പിലായിരുന്ന ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം എൺപതുവയസ്സുകാരി തൂങ്ങി മരിച്ചു Read More »

അരി കൊമ്പനെ ഒതുക്കാൻ മയക്കുവെടി; കോൺഗ്രസ് സമരം താൽക്കാലികമായി നിർത്തി

ശാന്തൻ പാറ: കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി 31ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരം അരി കൊമ്പനെ മയക്കു വെടി വച്ച് പിടിച്ചു മാറ്റുന്നതിനുള്ള വൈൽഡ് ലൈഫ് വാർഡിന്റെ ഓർഡർ വന്നതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതായി ഡി.സി.സി പ്രസിഡന്റെ സി.പി. മാത്യു അറിയിച്ചു. സമരം നയിച്ച ഡി.സി.സി. സെക്രട്ടറി എം.ഡി.അർജുനന് കരിക്കിൻ വെള്ളം നൽകി. ആനയെ പിടിച്ചു മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പൂപ്പാറയിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ഇതു …

അരി കൊമ്പനെ ഒതുക്കാൻ മയക്കുവെടി; കോൺഗ്രസ് സമരം താൽക്കാലികമായി നിർത്തി Read More »

അരിക്കൊമ്പന്റെ ആക്രമണത്തിൽ വീട് തകര്‍ന്നു

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ 301 കോളനിയിലെ വീട് കാട്ടാന തകര്‍ത്തു. രാവിലെ നാലുമണിയോടെയാണ് 301 കോളനി താമസക്കാരിയായ എമിലി ജ്ഞാന മുത്തുവിന്റെ വീട് അരിക്കൊമ്പന്‍ തകര്‍ത്തത്. വീട്ടില്‍ ആളുള്ള സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ചിന്നക്കനാല്‍ റേഷന്‍ കടയുടെ സമീപമെത്തി വാഴത്തോട്ടം നശിപ്പിച്ചിരുന്നു. റേഷന്‍കടയുടെ അടുത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ സമീപത്തുള്ള വാഴത്തോട്ടം ഒറ്റയാന്‍ പൂര്‍ണമായി നശിപ്പിക്കുകയായിരുന്നു.

ഉരുൾ പൊട്ടൽ പ്രദേശങ്ങളിൽ പരിശോധന നടത്തി

ഇടുക്കി: ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉരുൾ പൊട്ടൽ സംഭവിച്ച പ്രദേശങ്ങളായ കുടയത്തൂർ വില്ലേജിൽ സംഗമം ജഗ്ഷനിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ മാളിയേയ്ക്കൽ കോളനി, വെള്ളിയാമറ്റം വില്ലേജിലെ നാളിയാനി പ്രദേശങ്ങളിൽ പരിശോധന നടത്തി. എൻ.ഡി.ആർ.എഫ് ടീം ക്യാപ്റ്റൻ കബിലിന്റെ കീഴിലുള്ള പതിനാല് അംഗ ടീമും, ജില്ലാ ദുരന്ത നിവാരണ അതോരിറ്റി നോഡൽ ആഫീസർ രാജീവ്.റ്റി.ആർ, വെള്ളിയാമറ്റം വില്ലേജ് ആഫീസർ കെ.എസ്.ബിജു, കുടയത്തൂർ വില്ലേജ് ആഫീസർ പത്മജ.എസ്, സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥൻ സജേഷ് ബാബു, റവന്യൂ ജീവനകാരായ നിസാമുദ്ദീൻ.കെ.എച്ച്, …

ഉരുൾ പൊട്ടൽ പ്രദേശങ്ങളിൽ പരിശോധന നടത്തി Read More »

ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ തുടർച്ചാനുമതി ഉറപ്പു വരുത്തണമെന്ന് ജോയിൻ്റ് കൗൺസിൽ

കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ തുടർച്ചാനുമതി ഉറപ്പു വരുത്തണമെന്ന് ജോയിൻ്റ് കൗൺസിൽ. സാമ്പത്തിക പ്രതിസന്ധി പേരിൽ ജീവനക്കാരുടെ അനുകൂല്യങ്ങൾ തടത്ത് വെയ്ക്കരുത്. ജീവനക്കാർക്ക് നൽകുവാനുള്ള ക്ഷാമബത്താ കുടിശികയും ലീവ് സലണ്ടറും എത്രയും പെട്ടെന്ന് നൽകണമെന്നും കട്ടപ്പന എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന മേഖല സമ്മേളനം സർക്കരിനോട് ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ കട്ടപ്പന മേഖലാ പ്രസിഡന്റ് പി.സി.ജയൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷായിരുന്നു ഉദ്ഘാടനം ചെയ്തത്. റീജ.വി.നാഥ് സ്വാഗതം …

ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ തുടർച്ചാനുമതി ഉറപ്പു വരുത്തണമെന്ന് ജോയിൻ്റ് കൗൺസിൽ Read More »

ലയൺസ് കാർണിവൽ 23 നാളെ മുതൽ

തൊടുപുഴ: സേവന ലയൺസ് ധന സമാഹരണത്തിനായി ക്ലബ് ലയൺസ് കാർണിവൽ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മുതൽ രാത്രി എട്ട് വരെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള ലയൺസ് ക്ലബ് ഹാളിൽ വെച്ചാണ് വിപണന മേള നടക്കുന്നത്. സുപ്രസിദ്ധ സിനിമ സീരിയൽ താരം മിന്നൽ മുരളി ഫെയിം ഷെല്ലി ഉദ്ഘാടനം നിർവഹിക്കും. കൈത്തറി, ഫാഷൻ തുണിത്തരങ്ങൾ, ഹോം ഡെക്കോർ അടുക്കള ഉപകരണങ്ങൾ, ഹോംലി ഫുഡ്, പേസ്റ്റ്റികൾ കേക്കുകൾ, വൈവിധ്യമാർന്ന ഫുഡ് കോർട്ട്, സ്നാക്ക് കൗണ്ടറുകൾ അലങ്കാര ചെടികൾ, …

ലയൺസ് കാർണിവൽ 23 നാളെ മുതൽ Read More »

വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അടിച്ച അധ്യാപികയുടെ പേരിൽ പൊലീസ് കേസെടുത്തു

മൂന്നാർ: ഇടുക്കി വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അധ്യാപിക അടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്കൂളിലെ താൽക്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെയാണ് കേസ്. ക്ലാസ് ഡസ്ക്കിലിരുന്ന് താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയുടെ കരണത്ത് അടിച്ച് കുട്ടിയുടെ ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്രേറ്റിൻറെ നിർദേശ പ്രകാരമാണ് കേസെടുത്തത്. ജുവനൈസ് ജസ്റ്റിസ് ആക്‌ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും സിഐ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച …

വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അടിച്ച അധ്യാപികയുടെ പേരിൽ പൊലീസ് കേസെടുത്തു Read More »

ആശാവർക്കേഴ്സിന്റെ മാനസിക ഉന്നമനത്തിനായി ആശ കിരൺ പരിശീലനപരിപാടി സംഘടിപ്പിച്ചു

കുട്ടിക്കാനം: ആശുപത്രിയുടെ ആത്മാക്കളായ ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പുറം ലോകത്തിനറിയില്ല. ജോലിഭാരവും സാമ്പത്തിക പ്രശ്നങ്ങളും അവരെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളിലേയ്ക്ക് നയിക്കുന്നു. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ ആശാവർക്കേഴ്സിനെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുട്ടം സി.എച്ച്.സിയിലെ ആശ വർക്കേഴ്സിനു വേണ്ടിസാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക്‌ വിദ്യാർഥികൾ ആശ കിരൺ പരിശീലനപരിപാടി സംഘടിപ്പിച്ചത്. മരിയൻ കോളേജിലെ അനഘ റെജി,ലക്ഷ്മി ഷൈബു, ക്രിസ്റ്റോ സ്റ്റീഫൻ, മെറിൻ ജിമ്മി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഉൾകണ്ണ് തുറപ്പിക്കുന്ന സന്ദേശം …

ആശാവർക്കേഴ്സിന്റെ മാനസിക ഉന്നമനത്തിനായി ആശ കിരൺ പരിശീലനപരിപാടി സംഘടിപ്പിച്ചു Read More »