Timely news thodupuzha

logo

Crime

എം.ഡി.എം.എയുമായി പള്ളത്ത് 4 പേർ പിടിയിൽ

ഉദുമ പള്ളത്ത് 153 ഗ്രാം എം.ഡി.എം.എയുമായി നാല് പേർ പിടിയിൽ. ചട്ടഞ്ചാൽ സ്വദേശിയായ അബൂബക്കർ(37), ഭാര്യ ആമിന അസ്ര (23) കർണാടക സ്വദേശികളായ വാസിം (32), സൂരജ് (31) എന്നിവരെയാണ് ബേക്കൽ പൊലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയാണ് ഇൻസ്പെക്‌ടർ വിപിൻ യു.പി, എസ്.ഐ പ്രദീപ് പി.കെ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ഉദുമ പള്ളത്ത് വച്ച് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം മയക്കുമരുന്നു വേട്ട ശക്തമാക്കിയിട്ടുണ്ട്. സീനിയർ സിവിൽ പൊലീസ് …

എം.ഡി.എം.എയുമായി പള്ളത്ത് 4 പേർ പിടിയിൽ Read More »

ഡൽഹിയിൽ അഭിഭാഷക വേഷത്തിലെത്തിയയാൾ കോടതിയുടെ പരിസരത്ത് വെടിയുതിർത്തു

ഡൽഹി സാകേത് കോടതി പരിസരത്ത് വെടിവയ്പ്പ്. ഒരു സ്ത്രീക്ക് പരുക്കേറ്റു. അഭിഭാഷക വേഷത്തിലെത്തിയയാൾ നാലു റൗണ്ട് വെടിവച്ചതായാണു റിപ്പോർട്ടുകൾ. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ന്യൂ ഫ്രണ്ട്സ് കോളനി നിവാസിയായ സ്ത്രീക്കാണ് വെടിവയ്പ്പിൽ പരുക്കേറ്റിരിക്കുന്നത്. ഒരു കേസിൽ സാക്ഷി പറയാനായി കോടതിയിൽ എത്തിയതായിരുന്നു ഇവർ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗാര്‍ഹികപീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവം അപലപനീയമെന്ന് വനിതാ കമ്മീഷന്‍

കല്പ്പറ്റ: വയനാട് മേപ്പാടിയില്‍ ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവം അപലപനീയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കേസിന്റെ അന്വേഷണം സംബന്ധിച്ച് വയനാട് ജില്ലാ പൊലീസ് മേധാവിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയുണ്ടായി. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും പോലീസിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നായയുടെ കടിയേറ്റ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ്.പണിക്കറെ ഫോണ്‍ വഴി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ആരായുകയും കേരള വനിതാ കമ്മിഷന്റെ ഭാഗത്തുനിന്നും എല്ലാ …

ഗാര്‍ഹികപീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവം അപലപനീയമെന്ന് വനിതാ കമ്മീഷന്‍ Read More »

പൂഞ്ചിൽ സൈനികർക്കു നേരെയുണ്ടായ ആക്രമണം; അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു

കനത്ത ജാഗ്രതയിൽ ജമ്മുകാശ്മീർ. പൂഞ്ചിൽ സൈനിക വാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. സംഭവ സ്ഥലത്തെത്തിയ എൻഐഎ വിശദമായ പരിശോധനകൾ നടത്തിയിരുന്നു. എൻ.ഐ.എയുടെ ഡൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘവും പൂഞ്ചിലെത്തും. ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. നഗ്രോട്ട ആസ്ഥാനമായ പതിനാറാം കോറിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. ഹവിൽദാർ മൻദീപ് സിങ്, ശിപായിമാരായ ഹർകൃഷന്‍ സിങ്, സേവക് സിങ്, ലാൻസ് നായ്ക്കുമാരായ ദേബാശിഷ് ബസ്വാൾ, കുൽവന്ത് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി …

പൂഞ്ചിൽ സൈനികർക്കു നേരെയുണ്ടായ ആക്രമണം; അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു Read More »

ഗാര്‍ഹിക പീഡന പരാതി; ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്‍റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയെന്ന് മന്ത്രി വീണാ ജോർജ്

വയനാട്: മേപ്പാടിയില്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന് മന്ത്രി വീണാ ജോർജ്. ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കറുമായി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്‍റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയുള്ളതെന്നും മന്ത്രി പ്രതികരിച്ചു. ഫെയ്സ്ബുക്ക് പേസ്റ്റിലൂടെയാണ് വീണാ ജോർജ് ഇക്കാര്യമറിയിച്ചത്. സംഭവത്തില്‍ പ്രതിയായ ജോസിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. …

ഗാര്‍ഹിക പീഡന പരാതി; ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്‍റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയെന്ന് മന്ത്രി വീണാ ജോർജ് Read More »

അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; മൈനിങ് & ജിയോളജി വകുപ്പ് കേസെടുത്തു, സംഭവത്തിനു പിന്നിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹോദരനെന്ന ആരോപണവുമായി നാട്ടുകാർ

തൊടുപുഴ: കോടിക്കുളം താലൂക്കിൽ 0.00838 ഹെക്ടർ സ്ഥലത്ത് വീട് നിർമ്മാണത്തിനായി 1862 എം3 മണ്ണ് നീക്കം ചെയ്യുന്നതിന് മൈനിങ് & ജിയോളജി നൽകിയ പാസ് ദുരുപയോഗം ചെയ്ത് 4118 എം3 മണ്ണ്, സ്ഥലത്തിൻ്റെ പുറത്തേയ്ക്ക് നീക്കം ചെയ്തതിന് മൈനിങ് & ജിയോളജി വകുപ്പ്, തൊടുപുഴ ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് തന്നെ ചുമത്തിയ പിഴകളിൽ വെച്ച് കൂടിയ തുക പിഴയായി ചുമത്തി കേസെടുത്തു. കോടിക്കുളം വാണിയക്കിഴക്കേതിൽ ജോസ് ജേക്കബിനെതിരെയാണ് കേസെടുത്തത്. പ്രതി പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹോദരനാണെന്നാണ് നാട്ടുകാരുടെ …

അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; മൈനിങ് & ജിയോളജി വകുപ്പ് കേസെടുത്തു, സംഭവത്തിനു പിന്നിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹോദരനെന്ന ആരോപണവുമായി നാട്ടുകാർ Read More »

മദ്യ ലഹരിയിലെത്തിയ സഹോദരന്‍റെ അടിയേറ്റ് യുവാവ് മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ സഹോദരന്‍റെ അടിയേറ്റ് യുവാവ് മരിച്ചു. വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സഹോദരനായ രാമകൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയിലെത്തിയ ജയചന്ദ്രൻ വീട്ടുകാരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രാമകൃഷ്ണൻ തടയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം. അമ്മയെയും രാമകൃഷ്ണന്‍റെ ഭാര്യയെയും ജയചന്ദ്രൻ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ സഹോദരങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് രാമചന്ദ്രൻ സഹോദരനെ മുളവടി ഉപയോഗിച്ച് മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജാമ്യത്തിലിറങ്ങി മുങ്ങി, 6 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി വധശ്രമ കേസിലെ പ്രതി

തൊടുപുഴ: ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമ കേസിലെ പ്രതിയെ, 6 വർഷങ്ങൾക്ക് ശേഷം തൊടുപുഴ പോലീസ് പിടികൂടി. 2016 ഡിസംബർ 17 രാത്രിയിൽ തൊടുപുഴ മണവാട്ടി ഓട്ടോസെന്ന സ്ഥാപനത്തിലെ ജീവനക്കാരനെ ആറ് പേരുമായി സംഘം ചേർന്ന് കാറിൽ തട്ടിക്കൊണ്ട് പോയി തടങ്കലിൽ വെച്ച് തുണിയിൽ പൊതിഞ്ഞ ഇരുമ്പുകട്ടയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ച പ്രതികളിലൊരാളായ വെള്ളൂർകുന്നം പെരുമറ്റത്ത് മാളിയേക്കൽ താഴത്ത് വീട്ടിൽ സുബിൻ സെയ്തുമുഹമ്മദ്(37) ആണ് അറസ്റ്റിലായത്. പ്രതി വർഷങ്ങളായി ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ 2016 ൽ ജാമ്യത്തിലിറക്കിയ രണ്ട് …

ജാമ്യത്തിലിറങ്ങി മുങ്ങി, 6 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി വധശ്രമ കേസിലെ പ്രതി Read More »

പാഴ്സൽ കള്ളക്കടത്തിന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ കൂട്ട്; പ്രതി അറസ്റ്റിൽ

കൊച്ചി എയർപോർട്ട് വഴിയുള്ള വിദേശ പാഴ്സൽ കള്ളക്കടത്തിന് കൂട്ടുനിന്ന ഫോറിൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിനെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തു. അശുതോഷെന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. മലപ്പുറം മുന്നിയൂരിൽ നിന്ന് 6.3 കിലോ സ്വർണവുമായി ഒരാഴ്ച മുമ്പ് ആറ് പേർ അറസ്റ്റിലായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് കൊച്ചിയിൽ നിന്നെത്തിയ പാഴ്‌സലുകളിലായിരുന്നു സ്വർണം. പിന്നീടുള്ള അന്വേഷണത്തിൽ 3.2 കോടി രൂപ വില വരുന്ന സ്വർണം അശുതോഷാണ് കസ്റ്റംസ് ക്ലിയർ ചെയ്ത് നൽകിയതെന്ന് കണ്ടെത്തുയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഓൺലൈൻ തട്ടിപ്പുകാർ വീണ്ടുമെത്തി

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ഓൺലൈൻ തട്ടിപ്പുകാർ വീണ്ടും രംഗത്ത്‌. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എൽസിഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വിൽപനക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ ഫാൻസ്‌ അല്ലെങ്കിൽ ക്ലബ്ബ്‌ എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ. ഓൺലൈൻ …

ഓൺലൈൻ തട്ടിപ്പുകാർ വീണ്ടുമെത്തി Read More »

ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

കോഴിക്കോട്: എലത്തൂർ ട്രെയ്ൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. അന്വേഷണ സംഘം കസ്റ്റഡി കാലാവധി നീട്ടി അപേക്ഷ നൽകിയേക്കില്ല. രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിര യുഎപിഎ ചുമത്തിയനാൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല. ഷാറൂഖ് സെയ്ഫിക്ക് വേണ്ടി ലീഗൽ എയ്ഡ് ഡിഫന്‍സ് കൗൺസിൽ പി പിതാംബരന്‍ കോടതിയിൽ‌ ഹാജരാകും. ഷാറൂഖിനായി ജാമ്യപേക്ഷയും നൽകിയുരുന്നു. അതേസമയം, കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ അന്വേഷണം എന്‍ഐഎ …

ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും Read More »

പ​ത്ത് വ​ർ​ഷം മു​മ്പ് വാ​ങ്ങി​യ പ​ണം തി​രി​ച്ചു ന​ൽ​കി​യി​ല്ല; വി​ഷു​ദി​ന​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ഉ​പ​വാ​സം

മു​ക്കം: പ​ത്ത് വ​ർ​ഷം മു​മ്പ് വാ​ങ്ങി​യ പ​ണം തി​രി​ച്ചു ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് വി​ഷു​ദി​ന​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് മു​മ്പി​ൽ മ​റ്റൊ​രു ബി​ജെ​പി നേ​താ​വി​ന്‍റെ ഉ​പ​വാ​സ സ​മ​രം. ഊ​ർ​ങ്ങാ​ട്ടീ​രി പ​ഞ്ചാ​യ​ത്തി​ലെ മൈ​ത്ര സ്വ​ദേ​ശി​യു​മാ​യ സോ​മ​സു​ന്ദ​ര​ൻ എ​ന്ന ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​ണ് ബി​ജെ​പി മ​ല​പ്പു​റം ജി​ല്ലാ ഭാ​ര​വാ​ഹി കീ​ഴു​പ​റ​മ്പ് തൃ​ക്ക​ള​യൂ​ർ സ്വ​ദേ​ശി ജ​യ​കൃ​ഷ്ണ​ൻ എ​ന്ന സോ​മ​ന്‍റെ വീ​ടി​നു മു​ൻ​പി​ൽ ഉ​പ​വാ​സം ന​ട​ത്തി​യ​ത്. 2014 ൽ ​മൂ​ന്നു ല​ക്ഷം രൂ​പ വാ​ങ്ങു​ക​യും അ​തി​ൽ ര​ണ്ട് ല​ക്ഷം രൂ​പ​തി​രി​ച്ചു ന​ൽ​കി​യി​ല്ല എ​ന്നു​മാ​രോ​പി​ച്ചാ​യി​രു​ന്നു ഉ​പ​വാ​സം. …

പ​ത്ത് വ​ർ​ഷം മു​മ്പ് വാ​ങ്ങി​യ പ​ണം തി​രി​ച്ചു ന​ൽ​കി​യി​ല്ല; വി​ഷു​ദി​ന​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ഉ​പ​വാ​സം Read More »

ഷാരൂഖ് സെയ്ഫി തീവ്രവാദ ചിന്തകളില്‍ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്ന് എ.ഡി.ജി.പി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്രവാദ ചിന്തകളില്‍ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്ന് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍. അന്വേഷണത്തില്‍ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തിയത്. കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി കൃത്യം നടത്തിയത്. പ്രതി തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനാണെന്നതിന് തളിവുകള്‍ ലഭിച്ചിട്ടുണ്ട്. സക്കീര്‍ നായിക്കിനെപ്പൊലുള്ളവരുടെ ആക്രമണോത്സുക വീഡിയോകള്‍ സ്ഥിരമായി കാണുന്ന ശീലമുണ്ട്. പ്രതി വരുന്ന സ്ഥലം ഇത്തരം തീവ്ര ആശയങ്ങള്‍ക്ക് വേരോട്ടമുള്ള നാടാണ്.

പുൽവാമ ആക്രമണം; സത്യപാൽ മാലിക്‌ നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്‌.ഐ

ന്യൂഡൽഹി: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്‌ നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണമാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ. കേന്ദ്രസർക്കാർ സത്യം തുറന്നുപറഞ്ഞ്‌ ഉത്തരവാദിത്തമേറ്റെടുക്കണം. പുൽവാമ സംഭവം മുൻനിർത്തിയാണ്‌ ബിജെപി തെരഞ്ഞെടുപ്പ്‌ ജയിച്ചത്‌. രാഷ്ട്രീയ നേട്ടങ്ങൾക്കായി ദേശീയ സുരക്ഷ അപകടത്തിലാക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല. ദേശീയതയെ കവചമാക്കുന്ന സംഘപരിവാറിന്റെ യഥാർത്ഥ മുഖം ഒരിക്കൽക്കൂടി വെളിപ്പെട്ടു. പുൽവാമ ആക്രമണത്തിലേയക്ക്‌ നയിച്ച സുരക്ഷാ വീഴ്ചയിലും സത്യങ്ങൾ മറച്ചതിലും അടിയന്തര അന്വേഷണം വേണം. വിഷയത്തിൽ ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ …

പുൽവാമ ആക്രമണം; സത്യപാൽ മാലിക്‌ നടത്തിയ വെളിപ്പെടുത്തലിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്‌.ഐ Read More »

പള്ളുരുത്തിയിൽ അടിപിടിയിക്കിടെ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: പള്ളുരുത്തിയിൽ മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയിക്കിടെ യുവാവിനെ കുത്തിക്കൊന്നു. അനിൽകുമാർ (32) ആണ് കൊല്ലപ്പെട്ടത്. ഒരു പ്രതികയെ കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിൽ പരാക്രമം; എസ്.എച്ച്.ഒക്കെതിരെ അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസില്ലെന്ന് രോഹിണി

കണ്ണൂർ: മദ്യലഹരിയിൽ പരാക്രമം കാട്ടിയ ധർമ്മടം സ്റ്റേഷനിലെ എസ്.എച്ച്.ഒക്കെതിരെ ഗുരുതര ആരോപണവുമായി സുനിലിന്റെ അമ്മ രോഹിണി. ലാത്തി കൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ പുറത്ത് കുത്തിയെന്ന് രോഹിണി പറഞ്ഞു. എലികളെ പിടിച്ചത് പോലെ പിടിച്ചു കുത്തിയെന്നും മകളുടെ കൈയിലും ലാത്തി കൊണ്ട് അടിച്ചതായും അസുഖം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും തുറന്നടിച്ചു. എസ്.എച്ച്.ഒ കെ.വി.സുമേഷിനെതിരെ ഇന്ന് പരാതി നൽകുമെന്നും രോഹിണി കൂട്ടിച്ചേർത്തു. മർദനമേറ്റ സുനിൽകുമാർ എ എസ് പി യ്ക്ക് നൽകിയ പരാതിയിൽ ധർമ്മടം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ജാമ്യം …

മദ്യലഹരിയിൽ പരാക്രമം; എസ്.എച്ച്.ഒക്കെതിരെ അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസില്ലെന്ന് രോഹിണി Read More »

ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യത; വിചാരണ കസ്റ്റഡിയിൽ വെച്ച് തന്നെ നടത്തണമെന്ന് പ്രോസിക്യൂഷൻ

ആലപ്പുഴ: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഷാരോണിന്‍റെ സഹോദരൻ ഷിമോണും നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഹർജിയിൽ 28 ന് കോടതി വാദം കേൾക്കും. പ്രോസിക്യൂഷൻ, കസ്റ്റഡിയിൽ വെച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ച കാര്യവും കോടതിയെ അറിയിച്ചു.

ആലപ്പുഴയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; തലയ്ക്കും മുഖത്തും പരിക്ക്, കല്ല് കൊണ്ട് ഇടിച്ചതാകാമെന്ന് പൊലീസ്

ആലപ്പുഴ: അരൂരിൽ യുവാവിന്റെ മൃദദേഹം കൊല്ലപ്പെട്ട റോഡിൽ കണ്ടെത്തി. ചന്തിരുർ സ്വദേശി ഫെലിക്സാണ് മരിച്ചത്. തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ പരിക്കേറ്റിട്ടുണ്ട്. സുഹുത്തുക്കൾക്കൊപ്പം കല്ലുപറമ്പിന് സമീപമിരുന്ന മദ്യപിക്കുമ്പോൾ തർക്കം ഉണ്ടായി. ഇതിനിടയിലാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്.

ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് കൊല്ലപ്പെട്ടു

ലക്നൌ: എം.എൽ.എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് അഹമ്മദ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉമേഷ് പാൽ കേസുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ‘വാണ്ടഡ്’ പട്ടികയിലുള്ള ഗുലാം എന്നയാളും കൊല്ലപ്പെട്ടു. ത്സാൻസിയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവരുടേയും തലയ്ക്ക് 5 ലക്ഷം വീതം വിലയിട്ടിരുന്നു. ആസാദിൽ നിന്ന് പുതിയതരം വിദേശ ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 2006 ൽ ഉമേഷ് പാൽ എന്നയാളെ …

ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് കൊല്ലപ്പെട്ടു Read More »

മുൻ കാമുകിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

മലയിൻകീഴ്: വിവാഹം മുടക്കാൻ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിൻ (22) ആണ് അറസ്റ്റിലായത്. വിജിൻ നാലുവർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു. പീന്നീട് ഇരുവരും തമ്മിൽ പിരിഞ്ഞു. മറ്റൊരാളുമായി യുവതിയുടെ കല്ല്യാണം ഉറപ്പിച്ചെന്നറിഞ്ഞ പ്രതി പഴയ ഫോട്ടോകൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ശേഷം വരൻറെ വീട്ടിലെത്തി ബന്ധുക്കളെ ചിത്രങ്ങൾ കാണിക്കുകയും ചെയ്തു. വിവാഹം മുടക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി ഇത്തരത്തിൽ പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. …

മുൻ കാമുകിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ Read More »

ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ഹൈക്കോടതി, ശിവശങ്കറിന്റെ ജാമ്യ ഹർജി തളളിയതായി ഉത്തരവിട്ടു. ശിവശങ്കർ, ഇപ്പോൾ കാക്കനാട് ജയിലിലാണ് കഴിയുന്നത്. ഫെബ്രുവരി 15നാണ് ശിവശങ്കർ ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയത് മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു. ചോദ്യം ചെയ്ത ശേഷം കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഡൽഹിയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി ചർച്ച ചെയ്ത് കസ്റ്റഡിയെടുക്കാമെന്ന തീരുമാനത്തിൽ എത്തുകരയായിരുന്നു. ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണ് ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപയെന്ന …

ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി ഹൈക്കോടതി Read More »

വഫ ഫിറോസിനെ ഒഴിവാക്കി, ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹെെക്കോടതി

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വണ്ടിയിടിച്ചു കൊലപ്പെട്ട കേസിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹെെക്കോടതി. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെതാണ് ഉത്തരവ്. കേസിൽനിന്നും വഫ ഫിറോസിനെ ഒഴിവാക്കി. വഫയുടെ ഹർജി കോടതി പരിഗണിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ വാഹനം അമിത വേഗതയിൽ …

വഫ ഫിറോസിനെ ഒഴിവാക്കി, ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹെെക്കോടതി Read More »

മണിപ്പൂരിൽ ബി.ജെ.പി സർക്കാർ ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുനീക്കി

ഇംഫാൽ: മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ ബി.ജെ.പി സർക്കാർ പൊളിച്ചുനീക്കി. സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ചാണ് പള്ളികൾ സർക്കാർ പൊളിച്ചുനീക്കിയത്. മണിപ്പൂരിലെ ആദിവാസി കോളനികളിലെ പള്ളികളായിരുന്നു പൊളിച്ചത്. കാത്തലിക്ക് ഹോളി സ്പിരിറ്റ് പള്ളി, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച് എന്നിവയാണ് പൊളിച്ചത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കാനായുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പള്ളിപൊളിക്കുന്നതിനെതിരെ ഉണ്ടായിരുന്ന സ്റ്റേ ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ധാക്കിയതിനെ തുടർന്നാണ് സർക്കാർ ഇവ പൊളിച്ചുനീക്കിയത്. …

മണിപ്പൂരിൽ ബി.ജെ.പി സർക്കാർ ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുനീക്കി Read More »

മധു വധം; പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു

കൊച്ചി: ശിക്ഷാവിധി നടപ്പാക്കുന്നതു തടയണം എന്നാവശ്യപ്പെട്ട് മധു വധക്കേസ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. കേസിൽ ഒന്നാം പ്രതിക്ക് ഏഴ് വർഷം കഠിനതടവും, പന്ത്രണ്ട് പ്രതികൾക്ക് ഏഴ് വർഷം തടവും വിധിച്ചിരുന്നു. മണ്ണാർക്കാട് എസ് സി എസ്ടി കോടതിയാണ് വിധി പറഞ്ഞത്. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗവും മധുവിന്‍റെ കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിവിധിയിൽ തൃപ്തരല്ലാത്ത തിനാലാണു കുടുംബം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. മതിയായ തെളിവുകൾ ഇല്ലാതെയാണു ശിക്ഷ വിധിച്ചതെന്നു പ്രതിഭാഗം വാദിക്കുന്നു. നിലവിൽ തവന്നൂരിലെ …

മധു വധം; പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു Read More »

പന്ത്രണ്ട് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ പന്ത്രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് രണ്ടാനച്ഛൻ. ചൊവ്വാഴ്ച്ചയാണ് തലയ്ക്കും മുഖത്തും മുറിവേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേഹത്താകെ മുറിവേൽപ്പിച്ചതിന്‍റെയും പൊള്ളലേറ്റതിന്‍റെയും പാടുകൾ ഡോക്‌ടർ പരിശോധനയിൽ കണ്ടെത്തി. ഡോക്‌ടർ വിവരം തിരക്കിയപ്പോൾ വീണു പരിക്കേറ്റതാണെന്നായിരുന്നു രണ്ടാനച്ഛൻ അറിയിച്ചത്. പേടിച്ചരണ്ട കുട്ടിയുടെ പെരുമാറ്റവും പരസ്പരവിരുദ്ധമായ രണ്ടാനച്ഛന്‍റെ സംസാരവും സംശയമുണ്ടാക്കിയതോടെ ഡോക്‌ടറാണ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണത്തിൽ നിന്നും രണ്ടാനച്ഛൻ മർദ്ദിച്ചതാണെന്ന് തെളിയുകയും ഇയാളെ അറസ്റ്റുചെയ്യുകയുമായിരുന്നു. എന്തിനാണ് മർദ്ദിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ഉണ്ടായിട്ടില്ല.

പഞ്ചാബിലെ സൈനിക കേന്ദ്രങ്ങളിൽ വെടിവെയ്പ്പ്; നാലു പട്ടാളക്കാർ കൊല്ലപ്പെട്ടു

പഞ്ചാബ്: ബത്തിൻഡ മിലിട്ടറി സ്റ്റേഷനിലെ സൈനിക കേന്ദ്രങ്ങളിൽ വെടിവെയ്പ്പ്. നാലു സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പുലർച്ചെ ആയിരുന്നു സംഭവം. തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണ്. അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണമല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

കട്ടപ്പനയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ്‌ പിടികൂടി

നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ്‌ അറസ്‌റ്റില്‍. കട്ടപ്പന കല്ലുകുന്ന്‌ സ്വദേശി വട്ടക്കാട്ടില്‍ ജോമാര്‍ട്ടിനാ(24)ണ്‌ അറസ്‌റ്റിലായത്‌. കട്ടപ്പനയില്‍ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ പി.കെ. സുരേഷും സംഘവും ചേര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പ്രതി പിടിയിലായത്‌. ഇയാളില്‍നിന്നും 150 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതിക്കെതിരെ എന്‍.ഡി.പി.എസ്‌. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. എക്‌സൈസ്‌ ഉദ്യോഗസ്‌ഥരായ മനോജ്‌ സെബാസ്‌റ്റ്യന്‍, പ്രിവന്റീവ്‌ ഓഫീസര്‍ സജിമോന്‍ ജി. തുണ്ടത്തില്‍, ജോസി വര്‍ഗീസ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ജിന്‍സണ്‍, ബിജുമോന്‍, വനിത സിവില്‍ ഓഫീസര്‍ ബിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു …

കട്ടപ്പനയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ്‌ പിടികൂടി Read More »

മോഷണ മുതലുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി

നെടുങ്കണ്ടം: മോഷണ മുതലുമായി എത്തിയ രണ്ട് യുവാക്കളെ നൈറ്റ് പട്രോളിഗിംനിടെ പിടികൂടി നെടുങ്കണ്ടം പൊലിസ്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ ഓടി രക്ഷപെട്ടു. വാഴവര വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളുമായി വരുന്നവഴിയ്ക്കാണ് സംശാസ്പദമായ സാഹചര്യത്തില്‍ നെടുങ്കണ്ടം ടൗണില്‍ കണ്ട രാജക്കാട് പഴയവിടുതി മമ്മട്ടിക്കാനം സ്വദേശികളായ പുത്തന്‍പറമ്പില്‍ ജിന്‍സ്(19), വെട്ടിയാങ്കല്‍ വീട്ടില്‍ ജോയിസ്(22) എന്നിവരെ നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ ടി.എസ്സിന്റെ നേത്യത്വത്തില്‍ പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ഇതിനെ കുറിച്ച് പൊലീസ് …

മോഷണ മുതലുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി Read More »

സ്വർണക്കടത്ത്, കറൻസി കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകുമയെന്ന് ഇന്ന് അറിയാം

കൊച്ചി: മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്ക് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്‌ണൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു …

സ്വർണക്കടത്ത്, കറൻസി കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകുമയെന്ന് ഇന്ന് അറിയാം Read More »

ട്രെയിൻ തീവെപ്പ് കേസ്; സെയ്ഫി കേരളത്തിലേക്ക് വന്നത് ഒറ്റയ്ക്കായിരുന്നെന്ന് അന്വേഷണ സംഘം

കോഴിക്കോട്: എലത്തൂരിലെ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തത് ഒറ്റയ്ക്കായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൊലീസ്, ഇതുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് മാത്രമാണ് ഷാറൂഖിന് സ്വന്തമായുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. റിമാന്റ് റിപ്പോര്‍ട്ടിൽ സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പറയുന്നു. ഷാറൂഖ് തന്നെയാണ് മൂന്ന് പേരുടെ മരണത്തിന് പിന്നിലെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ന് പ്രതിയെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഡൽഹിയിലുള്ള കേരള പൊലീസ് …

ട്രെയിൻ തീവെപ്പ് കേസ്; സെയ്ഫി കേരളത്തിലേക്ക് വന്നത് ഒറ്റയ്ക്കായിരുന്നെന്ന് അന്വേഷണ സംഘം Read More »

കെ.എം.മാണിയുടെ ഓർമ നിറഞ്ഞ വേദിയിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തിയില്ല; മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം: കോട്ടയത്ത് നടന്ന കെ.എം.മാണി അനുസ്മരണത്തിൽ ജോസ്.കെ.മാണിയുടെ മകൻ പ്രതിയായ വാഹനാപകട കേസിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോൾ, കെ.എം.മാണിയുടെ ഓർമ നിറഞ്ഞ വേദിയിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ്റെ മറുപടി. അതേസമയം സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ്.കെ.മാണി ഒഴിഞ്ഞുമാറി. കേസിലെ പൊലീസ് കള്ളക്കളിയെ കുറിച്ച് ഉയർന്ന ആരോപണങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയില്ല.

പെട്രോൾ പമ്പ് ഉടമയെ പോയി കൊലപ്പെടുത്തിയ കേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി

തൃശൂരിലെ കയ്പമംഗലത്തു പ്രവർത്തിക്കുന്ന “മൂന്നുപീടിക ഫ്യൂവൽസെന്ന” പെട്രോൾ പമ്പിന്റെ ഉടമയായ കോഴിപറമ്പിൽ മനോഹരനെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച് കോടതി. പ്രതികളായ കയ്പമംഗലം സ്വദേശികളായ കല്ലിപറമ്പിൽ അനസ്, കുന്നത്ത് അൻസാർ, കുറ്റിക്കാടൻ സ്റ്റിയോ എന്നിവരാണ് കുറ്റവാളികൾ. ശിക്ഷാവിധി 17 ന് വിധിക്കും. 2019 സെപ്റ്റംബർ 15നായിരുന്നു സംഭവം നടന്നത്.

ബ്ലഡ് മണി നൽകിയില്ലെങ്കിൽ നിമിഷ പ്രിയയുടെ മോചനം സാധ്യമാകില്ല

യമനിൽ കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ വധശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയെ തുടർന്ന് യമൻ സുപ്രീംകോടതി നടപടി വേഗത്തിലാക്കി. യുവതിയുടെ മോചനത്തിനായി ഉടൻ ബ്ലഡ് മണി നൽകണം. ഇല്ലെങ്കിൽ തിരിച്ചടിയാകും. മകളുടെ മോചനത്തിനായി പല വ്യക്തികളെയും സമീപിച്ച് കാത്തിരിക്കുകയാണ് നിമിഷയുടെ അമ്മ. ഈസ്റ്റർ ദിനത്തിൽ ജയിലിൽ നിന്നും നിമിഷ, പ്രേമ കുമാരിയെ ഫോൺ ചെയ്തിരുന്നു. യമൻ പൗരനായ ബിസിനസ് പങ്കാളി തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന …

ബ്ലഡ് മണി നൽകിയില്ലെങ്കിൽ നിമിഷ പ്രിയയുടെ മോചനം സാധ്യമാകില്ല Read More »

മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഏഴ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് എതിരെ വധ ശ്രമത്തിന് കേസെടുത്തു

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ ഏഴ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് എതിരെ ഗൂഢാലോചന, സംഘം ചേരൽ, മാരകമായി മുറിവേൽപ്പിക്കൽ, വധ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്, കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ്. കേസെടുത്തത്, മെഡിക്കല്‍ കോളജിന്‍റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ചതിനായിരുന്നു. ആരോഗ്യ വകുപ്പിന് കീഴില്‍ മെഡി കേരള മെഡിക്കൽ സർവീസ് …

മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഏഴ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് എതിരെ വധ ശ്രമത്തിന് കേസെടുത്തു Read More »

ട്രെയിൻ തീ വയ്പ്പ് കേസ്; പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ സെയ്ഫി

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിലെ പ്രതി ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് അന്വേഷണ സംഘം. പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് ഷാറൂഖ് സെയ്ഫി ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. പ്രതിയുടെ ഒഴിഞ്ഞുമാറ്റം തെളിവെടുപ്പ് വൈകുന്നതിന് കാരണമായിരിക്കുകയാണ്. പ്രതി 14 മണിക്കൂർ ഷൊർണൂരിൽ ചെലവഴിച്ചിരുന്നു. അതിനാൽ റെയിൽവേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരിൽ ഉത്തരേന്ത്യൻ ബന്ധമുള്ളവരുണ്ടോയെന്ന് കണ്ടെത്താൻ ശ്രമമിക്കുകയാണ്. എന്നാൽ പ്രതി ഡൽഹിയിയിൽ നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തതെന്ന് …

ട്രെയിൻ തീ വയ്പ്പ് കേസ്; പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ സെയ്ഫി Read More »

വാഹനം അമിത വേഗതയിലായിരുന്നു; അപകടം നടന്നതിന് പിന്നാലെ ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ച യുവാവ് പറഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷി

കോട്ടയം: വാഹനാപകട കേസിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകടം നടന്നതിന് പിന്നാലെ തന്നെ ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ച യുവാവ് പറഞ്ഞിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷിയായ ജോമോൻ വ്യക്തമാക്കി. തൊട്ടുപിന്നാലെ ജോസ് കെ മാണിയുടെ ഒരു ബന്ധു സ്ഥലത്ത് എത്തിയിരുന്നതായും ജോമോൻ അറിയിച്ചു.

സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണം; ഒരാൾ പിടിയിൽ

കൊല്ലം: കഴിഞ്ഞ വ്യാഴാഴ്ച്ച കൊട്ടിയത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊട്ടിയം പൊലീസിന്റെ പിടിയിലായി. തഴുത്തല സ്വദേശി ഷിജാസിനെയാണ് അറസ്റ്റും ചെയ്തത്. അയത്തിൽ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്എൻ കാഷ്യു ഫാക്ടറിയിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ എട്ടുപേർ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടിപ്പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. ഫാക്ടറിയിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. മേശകളും ജനാലകളും സി.സി.ടി.വി ക്യാമറകളുമൊക്കെ അക്രമികൾ അടിച്ചു തകർത്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസും …

സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണം; ഒരാൾ പിടിയിൽ Read More »

റോഡരികില്‍ കിടന്നുറങ്ങിയ നാടോടി സ്ത്രീ മിനി ലോറി കയറി മരിച്ചു

എടപ്പാളില്‍ വഴിയരികില്‍ കിടന്നുറങ്ങിയ നാടോടി സ്ത്രീയുടെ ദേഹത്തുകൂടി മിനി ലോറി കയറി ദാരുണാന്ത്യം. അപകടമുണ്ടാക്കിയത് ഹോട്ടലിലെ മാലിന്യം എടുക്കാന്‍ വന്ന മിനി ലോറിയാണ്. പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

ഷാറൂഖ് സെയ്ഫിക്ക് ട്രെയ്നിൽ തന്നെ കൂട്ടാളികൾ ഉണ്ടാവാനുള്ള സാധ്യതയും പരിശോധിക്കും

കോഴിക്കോട്: എലത്തൂരിലെ ട്രെയിനിൽ തീവെച്ച ഷാറൂഖ് സെയ്ഫിക്ക് കൂട്ടാളികളുണ്ടായിരുന്നോയെന്നു പൊലീസ് അന്വേഷിക്കും. ട്രെയ്നിൽ തന്നെ കൂട്ടാളികൾ ഉണ്ടാവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ചാണ്. സെയ്ഫി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന മൊഴിയിൽ ഉറച്ചു നില്ക്കു‍കയാണ്. അതേസമയം മറ്റു സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ട്രാക്കിൽ നിന്നും കിട്ടിയ സെയ്ഫിയുടെ ബാഗിലുണ്ടായിരുന്ന ഭക്ഷണപ്പാത്രം ആരെങ്കിലും എത്തിച്ചതാണോയെന്നും അന്വേഷിക്കും.

ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖ് സെയ്‌ഫിക്ക് കേരളത്തിൽ സഹായം കിട്ടിയോയെന്ന് അന്വേഷിക്കും

കോഴിക്കോട്: കേരളത്തിൽ, എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയായ ഷാറൂഖ് സെയ്‌ഫിക്ക് പ്രാദേശിക സഹായം കിട്ടിയോയെന്ന് അറിയേണ്ടതുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടു. പ്രതിക്ക് തീവ്രവാദ ബന്ധം ഉണ്ടോയെന്നടക്കം പരിശോധിക്കേണ്ടതുണ്ട്. വിശദമായ തെളിവെടുപ്പ് ഇക്കാര്യത്തിൽ നടത്തണം. കസ്റ്റഡി അപേക്ഷയിൽ പറയുന്നത് സംസ്ഥാനത്തിനകത്തും പുറത്തും ഷാറൂഖിനെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നാണ്. ഷാറൂഖ് ആക്രമണം നടത്തിയത് കൃത്യമായ മുന്നൊരുക്കത്തോടെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. 2021 മുതലുള്ള പ്രതിയുടെ ഫോണ്‍ കോളുകളും യാത്രകളും അടക്കം പൊലീസ് പരിശോധിച്ചു …

ട്രെയിൻ തീവെപ്പ് കേസ്; ഷാറൂഖ് സെയ്‌ഫിക്ക് കേരളത്തിൽ സഹായം കിട്ടിയോയെന്ന് അന്വേഷിക്കും Read More »

മകൻ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി

തൃശൂർ: ഉറക്കത്തിൽ നിന്നും വിളിച്ച് എഴുന്നേൽപ്പിക്കാൻ വൈകിയതിന്‍റെ പേരിൽ വാക്കേറ്റമുണ്ടാക്കി അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വൈകിട്ട് അഞ്ചുമണിക്ക് വീട്ടിലെത്തിയ റിജോ എട്ടേകാലിന് വിളിച്ചെഴുന്നെഴുന്നെൽപ്പിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. പക്ഷെ 8:30 ഓടെയാണ് വീട്ടുകാർ വിളിച്ച് എഴുന്നേൽപ്പിച്ചത്. തുടർന്ന് അവരുമായി തർക്കം ഉണ്ടാക്കി. ഇത് ചോദ്യം ചെയ്ത പിതാവിനെ റിജോ തള്ളിയിട്ടു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർപ്പ് കോടന്നൂർ ആര്യപാടം ചിറമ്മൽ വീട്ടിൽ ജോയിയെയാണ് (60) മകൻ റിജോ (25) കൊലപ്പെടുത്തിയത്. …

മകൻ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി Read More »

ദമ്പതികളെ നാലം​ഗ സംഘം തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: മുഖം മറച്ചെത്തിയ നാലം​ഗ സംഘം താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയി. രണ്ടുപേരെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തു. പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയും ഭാര്യയേയുമാണ് രാത്രി പത്ത് മണിയോടെ തട്ടിക്കൊണ്ടുപോയത്. എന്നാൽ, വഴിയിൽ വച്ച് ഭാര്യ സനിയയെ ഇറക്കിവിട്ടു. ശേഷം ഷാഫിയുമായി സംഘം കടന്നുകളയും ചെയ്തു. പിടിവലിക്കിടെ സനിയയ്ക്ക് പരുക്കേറ്റിരുന്നു. ഇപ്പോൾ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഷാഫി ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. നാലം​ഗ സംഘം ഷാഫി വീടിന് മുമ്പിൽ നിൽക്കുമ്പോഴാണ് തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് …

ദമ്പതികളെ നാലം​ഗ സംഘം തട്ടിക്കൊണ്ടുപോയി Read More »

ഷാറൂഖ് സെയ്ഫി ആദ്യമെത്തിയത് ഷൊർണൂരിലെന്ന് പൊലീസ്

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ആദ്യമെത്തിയത് ഷൊർണൂരിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്ന് തന്നെയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. റെയിൽവേ സ്റ്റേഷനടുത്തുള്ള പമ്പിൽ നിന്ന് ഞായറാഴ്ചയാണ് പെട്രോൾ വാങ്ങിച്ചതെന്നും പ്രതി മൊഴി രേഖപ്പെടുത്തി.

എലത്തൂർ ട്രെയിൻ തീവയ്പ്പ്; പ്രതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്. എക്സ് റേ, സി ടി സ്കാൻ എന്നീ പരിശോധനകളിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മറ്റ് പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. പ്രതിയുടെ ദേഹത്തെ പൊള്ളലുകളുടെ കാലപ്പഴക്കം അടക്കം ഡോക്‌ടർമാർ പരിശോധിക്കും. അതേസമയം, ചോദ്യം ചെയ്യൽ പൂർത്തിയാക്കി, എന്നാൽ ഇയാളുടെ പല മൊഴികളും കളവാണെന്ന നിഗമനത്തിലാണ് പൊലീസ്. ചോദ്യങ്ങളോട് ഇയാൾ സഹകരിക്കുന്നുണ്ടെങ്കിലും പല ഉത്തരങ്ങളും പഠിച്ചു പറയുന്നതുപോലെയാണ്. അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള നീക്കം …

എലത്തൂർ ട്രെയിൻ തീവയ്പ്പ്; പ്രതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല Read More »

ട്രെയിന്‍ തീവെപ്പ് കേസ്; പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു, വിശദ മെഡികൽ പരിശോധന നടത്തുമെന്ന് ഡി.ജി.പി

കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രധാന പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പൊലീസ് സർജന്‍റെ ഓഫിസിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ. നിലവിൽ ഇയാളെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തിച്ചിരിക്കുകയാണ്. ഇയാൾക്ക് വിശദ മെഡികൽ പരിശോധന നടത്തുമെന്ന് ഡിജിപി അറിയിച്ചു. ആരോഗ്യസ്ഥിതി മനസിലാക്കിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാകുക. ഈ ഘട്ടത്തിൽ ഭീകരബന്ധം ഉണ്ടോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായിതിന് പിന്നാലെ ഇയാളുടെ പല മൊഴികളും കളവാണെന്ന …

ട്രെയിന്‍ തീവെപ്പ് കേസ്; പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു, വിശദ മെഡികൽ പരിശോധന നടത്തുമെന്ന് ഡി.ജി.പി Read More »

വിദ്യാർഥിനിയെ ബസിൽ വച്ച് തല്ലിയ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു

എറണാകുളം: ബസിൽ കയറിയ വിദ്യാർഥിനിയെ തല്ലിയെന്ന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പറവൂർ ഡിപ്പോയിലെ ഡ്രൈവറായ ആന്‍റണി വി സെബാസ്റ്റ്യനെയാണ് സസ്പെൻഡ് ചെയ്തത്. ആറാം ക്ലാസ് വിദ്യാർഥിയെ അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് നടപടി. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനായി ബസിൽ കയറിയപ്പോൾ ഡ്രൈവർ കുട്ടിയെ അടിക്കുകയായിരുന്നു. ജനുവരി 30 നായിരുന്നു സംഭവം. ഇയാൾ മുൻപും കുട്ടിയെ ഉപദ്രവിച്ചതായി കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് നടപടി.

ഷാറൂഖ്‌ സെയ്‌ഫിയെ കോഴിക്കോടെത്തിച്ചു

കോഴിക്കോട്‌: എലത്തൂരിൽവച്ച്‌ കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിൽ തീയിട്ട കേസിലെ പ്രതി നോയി‌ഡ ഷഹീൻബാഗ്‌ സ്വദേശി ഷാറൂഖ്‌ സെയ്‌ഫിയെ(24) കോഴിക്കോടെത്തിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ പൂർത്തിയാക്കും. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ്‌ ഡി.വൈ.എസ്‌.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷകസംഘം മഹാരാഷ്‌ട്രയിലെത്തി അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷമാണ്‌ റോഡ്‌ മാർഗം കേരളത്തിലെത്തിയത്‌. കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിൽ ഇയാളെ ചോദ്യം ചെയ്യും. എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറും ഐ.ജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് …

ഷാറൂഖ്‌ സെയ്‌ഫിയെ കോഴിക്കോടെത്തിച്ചു Read More »

അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഹാർദ്ദമായി അഭിനന്ദിച്ചു. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്‌തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ …

അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണെന്ന് മുഖ്യമന്ത്രി Read More »

ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി; പ്രതിയുടെ വീട്ടിൽ നിന്നും ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പിടിയിലായ പ്രതി ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി എന്ന് കണ്ടെത്തി അന്വേഷണ സംഘം. ട്രെയിനിൽ തീയിട്ടതിന് പിടിയിലായ പ്രതി തന്‍റെ മകനെന്ന് ഷഹറൂബ് സെയ്ഫിയുടെ അമ്മ സ്ഥിരീകരിച്ചു. ഇതുകൂടാതെ ട്രാക്കിൽ നിന്ന് പൊലീസ് കണ്ടെടുത്ത ബാഗിലെ വസ്ത്രങ്ങൾ ഇയാളുടെതാണ് അച്ഛനും തിരിച്ചറിഞ്ഞു. ഇതോടെ രണ്ടും ഒരാളെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തെന്നാണ് സൂചന. അതേസമയം പ്രതിക്ക് തീവ്രവാദ …

ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി; പ്രതിയുടെ വീട്ടിൽ നിന്നും ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തു Read More »

ട്രെയിൻ തീവെയ്‌പ്പ്‌; പ്രതിയെ എത്രയും പെട്ടെന്ന്‌ കേരളത്തിൽ എത്തിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത്‌

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെയ്‌പ്പ്‌ കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച്‌ ഡി.ജി.പി അനിൽകാന്ത്‌. മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിൽ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. പ്രത്യേക അന്വേഷകസംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഭീകര വിരുദ്ധ സ്‌ക്വാഡും ദേശീയ ഏജൻസികളും മഹാരാഷ്‌ട്ര പൊലീസും പ്രതിയെ പിടികൂടാൻ സഹായിച്ചു. പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ എത്രയും പെട്ടെന്ന്‌ കേരളത്തിൽ എത്തിക്കും. ആക്രമണത്തിന്‌ പിന്നിലുള്ള ലക്ഷ്യം അന്വേഷിച്ച്‌ വരികയാണെന്നും ഡിജിപി പറഞ്ഞു.