ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യത; വിചാരണ കസ്റ്റഡിയിൽ വെച്ച് തന്നെ നടത്തണമെന്ന് പ്രോസിക്യൂഷൻ
ആലപ്പുഴ: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഷാരോണിന്‍റെ സഹോദരൻ ഷിമോണും നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഹർജിയിൽ 28 ന് കോടതി വാദം കേൾക്കും. പ്രോസിക്യൂഷൻ, കസ്റ്റഡിയിൽ വെച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ച കാര്യവും കോടതിയെ അറിയിച്ചു.