Timely news thodupuzha

logo

Positive

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി: ജില്ലാ കളക്ടർ; ബാലവകാശ കമ്മീഷൻ അവലോകനയോഗം ചേർന്നു

ഇടുക്കി: കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും, ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാകളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്. സംസ്ഥാന ബാലവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികൾ, അവയുടെ പുരോഗതി, പദ്ധതികൾ നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവ വിലയിരുത്തുന്നതിനായാണ് അവലോകന യോഗം ചേർന്നത്. ജില്ലയിൽ കുട്ടികൾക്ക് മാത്രമായി ഡീ-അഡിക്ഷൻ …

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി: ജില്ലാ കളക്ടർ; ബാലവകാശ കമ്മീഷൻ അവലോകനയോഗം ചേർന്നു Read More »

ശാന്തിഗിരി കോളേജിലെ ആനിമേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ ആർട്ട് എക്സിബിഷൻ നടത്തി

വഴിത്തല: ശാന്തിഗിരി കോളേജിലെ ആനിമേഷൻ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ‘FANTASMAGORIE’ ആർട്ട് എക്സിബിഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോസ് ജോൺ സി.എം.ഐ ഉദ്ഘാടനം ചെയ്തു. തൊടുപുഴയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പ്രദർശനത്തിൽ, ആനിമേഷൻ വിദ്യാർത്ഥികളുടെ ഡ്രോയിങ്സുകൾ, ക്രാഫ്റ്റ് വർക്കുകൾ, എ.ഐ ആനിമേഷൻ ഫിലിമുകൾ, കൂടാതെ ‘അവതാർ’ സിനിമയെ അനുസ്മരിപ്പിക്കുന്ന സെറ്റ് വർക്കുകൾ എന്നിവ അവതരിപ്പിച്ചു. കലയുടെയും സാങ്കേതികവിദ്യയുടെയും സമന്വയത്തിലൂടെ ഈ എക്സിബിഷൻ പങ്കെടുത്ത എല്ലാവർക്കും ആകർഷകവും വിജ്ഞാനപ്രദവുമായ ഒരു അനുഭവമായി മാറി.

തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഈ വർഷത്തെ ഇടവക തിരുനാൾ വിപുലമായി ആഘോഷിച്ചു; തിരുനാൾ പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ അണിനിരന്നു

തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഇടവക തിരുനാൾ ആഘോഷിച്ചു. ഞായറാഴ്ച്ച ഫാദർ പ്രിൻസ് പരത്തിനാൽ വിശുദ്ധ കുർബാന അർപ്പിച്ചു. റവ. ഡോ. ഫ്രാൻസിസ് കോലോത്ത് സന്ദേശം നൽകി. തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഇടവക തിരുനാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടന്നു. പള്ളിയിൽ നിന്നും കാരിക്കോട്, മങ്ങാട്ടുകവല, ന്യൂമാൻ കോളേജ് വഴിയാണ് പ്രദക്ഷിണം നടന്നത്. ഫാദർ ജോജോ മണ്ണാഞ്ചേരി, പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ, ഫാ. ഇമ്മാനുവൽ വെള്ളാംകുന്നേൽ, കൈകാരന്മാരായ ജോയി ചെമ്പരത്തി, ബെന്നി പുത്തൻപുരയിൽ, പാരിഷ് …

തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ ഈ വർഷത്തെ ഇടവക തിരുനാൾ വിപുലമായി ആഘോഷിച്ചു; തിരുനാൾ പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ അണിനിരന്നു Read More »

ചരിത്രം രചിച്ച് ന്യൂമാൻ എൻ.സി.സി ബാൻഡ് ഡൽഹിയിലെ റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

തൊടുപുഴ: ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം യുവജന സംഘടനയായ എൻ സി സി ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേരളത്തിന് അഭിമാനമായി കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ന്യൂമാൻ എൻസിസി ബാൻഡ് വീണ്ടും ചരിത്രം രചിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്നുള്ള ആദ്യ വനിത എൻ സി സി ബാൻഡ് എന്ന നിലയിൽ ന്യൂമാൻ ബാൻഡ് ഡൽഹിയിൽ മാറ്റുരച്ചിരുന്നു. ആൺകുട്ടികളുടെ വിഭാഗമാണ് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തെ പ്രതിനിധീകരിക്കുന്ന ടീം എൻ സി സി …

ചരിത്രം രചിച്ച് ന്യൂമാൻ എൻ.സി.സി ബാൻഡ് ഡൽഹിയിലെ റിപ്പബ്ലിക് ദിന ക്യാമ്പിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു Read More »

വഴിത്തല ശാന്തി​ഗിരിയുടെ തടസ്സ രഹിത ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നടത്തി

വഴിത്തല: കഴിഞ്ഞ 37 വർഷക്കാലമായി ഭിന്നശേഷിക്കാരുടെ സമ​ഗ്ര പുനരധിവാസം ലക്ഷ്യമാക്കി വഴിത്തല ശാന്തി​ഗിരി നിരവധി പദ്ധതികളാണ് കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നടത്തി വരുന്നത്. ഈ പദ്ധതികളിൽ ഒന്നാണ് ഭിന്നശേഷിക്കാർക്കുള്ള തടസ്സ രഹിത ഭവന നിർമ്മാണ പദ്ധതി. ഇതിൻ്റെ ഭാ​ഗമായി വഴിത്തല ശാന്തി​ഗിരി നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം നടത്തി. സിനമാതാരം മോഹൻലാൽ താക്കോൽദാനം നിർവ്വഹിച്ചു. ശാന്തി​ഗിരി ഡയറക്ടർ ഫാദർ പോൾ പാറക്കാട്ടേൽ, ശാന്തി​ഗിരി കോളേജ് പ്രിൻസിപ്പൽ ഫാദർ ജോസ് തുറവക്കൽ സി.എം.ഐ, ബർസർ ഫാദർ ഷിൻ്റോ കന്നുകെട്ടിയിൽ, …

വഴിത്തല ശാന്തി​ഗിരിയുടെ തടസ്സ രഹിത ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നടത്തി Read More »

വിനോദസഞ്ചാരിയ്ക്ക് നഷ്ടപ്പെട്ട നവരത്‌ന മോതിരം തൊടുപുഴ ഫയർ സ്റ്റേഷനിലെ സ്കൂബ ടീം ആനയടി കുളത്തിൽ നിന്നും കണ്ടെത്തി

തൊടുപുഴ: എറണാകുളം നോർത്ത് പറവൂരിൽ നിന്നും എത്തിയ വിനോദസഞ്ചാരിയ്ക്ക് നഷ്ടപ്പെട്ട നവരത്‌ന മോതിരം തൊടുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ സ്കൂബ ടീം ആനയടി കുളത്തിൽ നിന്നും കണ്ടെത്തി ഉടമസ്ഥനെ ഏൽപ്പിച്ചു. ​കഴിഞ്ഞ ഞായറാഴ്ചയാണ് 50 അംഗങ്ങളടങ്ങിയ വിനോദസഞ്ചാരികളുടെ സംഘം നോർത്ത് പറവൂരിൽ നിന്നും തൊടുപുഴയ്ക്ക് സമീപമുള്ള പ്രകൃതിരമണീയമായ ആനയടി കുത്തിൽ എത്തിയത്. ഇവിടെ വെള്ളത്തിൽ ഇറങ്ങി നിന്ന സമയത്താണ് സംഘത്തിലെ ഒരാൾക്ക് വിലപിടിപ്പുള്ള നവരത്‌ന മോതിരം നഷ്ടമായത്. തൊടുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ …

വിനോദസഞ്ചാരിയ്ക്ക് നഷ്ടപ്പെട്ട നവരത്‌ന മോതിരം തൊടുപുഴ ഫയർ സ്റ്റേഷനിലെ സ്കൂബ ടീം ആനയടി കുളത്തിൽ നിന്നും കണ്ടെത്തി Read More »

തൊടുപുഴ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: ലയൺസ് ഇൻ്റർനാഷണൽ 318 സി നടപ്പിലാക്കുന്ന സൈറ്റ് ഫോർ കിഡ്സ് പ്രോഗ്രാമിന്റെ ഭാഗമായി തൊടുപുഴ ലയൺസ് ക്ലബ്ബ് റീജിയൻ ഫൈവിൻ്റെയും സിക്സിൻ്റെയും സഹകരണത്തോടെ തൊടുപുഴയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ലയൺസ് ക്ലബ് റീജിയൻ ചെയർപേഴ്സൺ സൈജൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ മെർലിൻ ഏലിയാസ് അധ്യക്ഷത വഹിച്ചു. സുനിൽ അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. സ്കൂളുകളിലെ കുട്ടികൾക്കുണ്ടാകുന്ന കാഴ്ച കുറവ് കണ്ടെത്തി അവർക്ക് എസ്.എസ്.എയുടെയും ജോൺസൺ ആൻ്റ് ജോൺസന്റെയും സഹായത്തോടെ സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്നതിൻ്റെ …

തൊടുപുഴ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു Read More »

കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം നടത്തി

ഇടുക്കി: കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം രാജകീയം 2025 എന്ന പേരിൽരാജാക്കാട്ട് വച്ച് നടത്തി. ഭക്ഷ്യോത്പാദന, വിതരണ രംഗത്ത് പ്രവർത്തിക്കുകയും കേരളത്തിന്റെ ടൂറിസത്തിന് ഏറെ സംഭാവന നൽകുകയും ചെയ്തുവരുന്ന ഹോട്ടൽ വ്യവസായം വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ ജില്ലാ സമ്മേളനമാണ് രാജാക്കാട്ട് നടത്തിയത്. ജില്ല പ്രസിഡൻ്റ് എം.എസ് അജി സമ്മേളന നഗറിൽ പതാക ഉയർത്തി. രാജാക്കാട് ദിവ്യജ്യോതി അങ്കണത്തിൽ നിന്നും …

കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം നടത്തി Read More »

ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിനാണ് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞു

ഇടുക്കി: 36 മത് ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിനാണ് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞത്. നവംബർ 17 മുതൽ 21 വരെയാണ് കലോത്സവം നടക്കുന്നത്.മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും സെൻ മേരീസ് ഹയർസെക്കൻഡറി സ്കൂളിലേക്ക് നടത്തിയ വർണ്ണാഭമായ വിളംബര റാലിയിൽ സാംസ്കാരിക തനിമയെ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങൾ അണിനിരന്നു. ഇടുക്കി വിദ്യാഭ്യാസ ഡയറക്ടർ ഗീതാ പി.സി പതാകയുയർത്തി. തുടർന്ന് പ്രധാന വേദിയിൽ നടന്ന സമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീർണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു. 13 വേദികളിലായാണ് …

ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിനാണ് മുരിക്കാശ്ശേരിയിൽ തിരി തെളിഞ്ഞു Read More »

ഇന്ത്യയിലെ ആദ്യത്തെ കോക്ക്ലിയർ ഇമ്പ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനായ ജീവകാരുണ്യ പ്രവർത്തകൻ കണ്ണാടി സൈദ് മുഹമ്മദിനെ തൊടുപുഴ മർച്ചന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു

തൊടുപുഴ: ഇന്ത്യയിലെ ആദ്യത്തെ കോക്ക്ലിയർ ഇമ്പ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനായി ജീവിതം വീണ്ടെടുത്ത ശേഷം കേൾവിയുടെ ലോകത്ത് ദുരിതത്തിലായ അനേകരെ കൈപിടിച്ച് ഉയർത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന തൊടുപുഴ സ്വദേശി കണ്ണാടി സ്വദേശി സൈദ് മുഹമ്മദിനെ തൊടുപുഴ മർച്ചന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. 1992ൽ ഗൾഫിലുണ്ടായ ഒരപകടത്തിലാണ് കണ്ണാടി സൈദ് മുഹമ്മദെന്ന വി.എസ് സൈദ് മുഹമ്മദിന് കേൾവി നഷ്ടപെട്ടത്. അങ്ങനെ നാൽപതാം വയസ്സിൽ നിസ്സഹായനായി നാട്ടിലേക്ക് അദ്ദേഹത്തിന് തിരിച്ച് പോരേണ്ടി വന്നു. പറക്കമുറ്റാത്ത കുട്ടികൾ ഉൾപ്പെടുന്ന കുടുബത്തിന്റെ …

ഇന്ത്യയിലെ ആദ്യത്തെ കോക്ക്ലിയർ ഇമ്പ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനായ ജീവകാരുണ്യ പ്രവർത്തകൻ കണ്ണാടി സൈദ് മുഹമ്മദിനെ തൊടുപുഴ മർച്ചന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു Read More »

ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഞായറാഴ്ച തുറക്കും. പമ്പയിലും നിലയ്ക്കലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ നിന്നുളള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും.

അൽ അസ്ഹർ പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച ബെഞ്ചുകളും ഡെസ്കുകളും കുമാരമംഗലം ഗവ. ലോവർ പ്രൈമറി സ്കൂളിന് നൽകി

തൊടുപുഴ: അൽ അസ്ഹർ പോളിടെക്‌നിക് കോളേജ് അഞ്ചാം സെമസ്റ്റർ മെക്കാനിക്കൽ വിദ്യാർത്ഥികൾ മിനി പ്രൊജക്റ്റിന്റെ ഭാഗമായി നിർമ്മിച്ച മൂന്ന് ബെഞ്ചുകളും ഡെസ്കുകളും കുമാരമംഗലം ഗവ. ലോവർ പ്രൈമറി സ്കൂളിന് സമ്മാനിച്ചു. അൽ അസ്ഹർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എം പൈജാസ് സ്കൂൾ അധികൃതർക്ക് ഉപകരണങ്ങൾ കൈമാറി. കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിൻ വർഗീസ്, പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. കെ.എ ഖാലിദ്, അക്കാദമിക് ഡീൻ പ്രൊഫ. നീദ ഫരീദ്, സ്കൂൾ പ്രിൻസിപ്പാൾ റിൻസി പി …

അൽ അസ്ഹർ പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച ബെഞ്ചുകളും ഡെസ്കുകളും കുമാരമംഗലം ഗവ. ലോവർ പ്രൈമറി സ്കൂളിന് നൽകി Read More »

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിജയികളെ ആദരിച്ചു

ഇടുക്കി: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഇടുക്കി ജില്ലയിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെറുതോണി പോലീസ് സൊസൈറ്റിയിൽ ഹാളിൽ ചേർന്ന അനുമോദനയോഗം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മുഹമ്മദ് ഫൈസൽ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡൻറ് ജേക്കബ് ജോസഫ് സ്വാഗതവും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ എൽ …

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിജയികളെ ആദരിച്ചു Read More »

തൊടുപുഴ സിവിൽ സ്റ്റേഷൻ അങ്കണവാടിക്ക് പുതിയ മന്ദിരം

തൊടുപുഴ: മുക്കാൽ നൂറ്റാണ്ടു പഴക്കമുളള സിവിൽ സ്റ്റേഷൻ അങ്കണവാടിക്ക് (നമ്പർ 142) പുതിയ മന്ദിരം വരുന്നു. അമ്പലം വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപന്റെ ശ്രമഫലമായി രാജ്യസഭാംഗം പി ടി ഉഷയുടെ ഫണ്ടിൽ നിന്നും ഇതിനായി 20 ലക്ഷം രൂപ അനുവദിച്ചു. ആറ് മാസം മുമ്പാണ് കൗൺസിലർ ഇതിനായി അപേക്ഷ നൽകിയത്. സിവിൽ സ്റ്റേഷനോട് ചേർന്നുളള അഞ്ച് സെന്റിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടി കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായിരുന്നു. പുതിയ ഇരുനില ഹൈ ടെക് മന്ദിരത്തിൽ അങ്കണവാടിക്ക് പുറമേ മിനി കോൺഫറൻസ് …

തൊടുപുഴ സിവിൽ സ്റ്റേഷൻ അങ്കണവാടിക്ക് പുതിയ മന്ദിരം Read More »

അൽ അസ്ഹർ ഡെന്റൽ കോളേജിൽ ‘അസ്ഹർ അലൈൻ ക്ലിയർ അലൈൻ ലാബ്’ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: അൽ അസ്ഹർ ഡെന്റൽ കോളേജിൽ ആധുനിക ഓർത്തോഡോണ്ടിക് ചികിത്സാ സൗകര്യങ്ങളോടുകൂടിയ ‘അസ്ഹർ അലൈൻ ക്ലിയർ അലൈൻ ലാബ്’ ഉദ്ഘാടനം നടന്നു. സാധാരണക്കാർക് സൗകാര്യപ്രദവും സുഖപ്രതവുംമായ രീതിയിൽ നിര തെറ്റിയ പല്ലുകളെ കമ്പിയടാതെ നിരയൊപ്പിക്കാൻ സാധിക്കുന്ന നൂതന ചികിത്സ രീതിയാണിത്. രാവിലെ 10.30ന് നടന്ന ചടങ്ങിൽ അൽ അസ്ഹർ കോളേജിന്റെ മുൻ പ്രിൻസിപ്പലും ബിസ്മിയുടെ മാനേജിംഗ് ഡയറക്ടറുമായ ഡോ. വി. എ. അഫ്സൽ ലാബ് ഉദ്ഘാടനം ചെയ്തു. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ …

അൽ അസ്ഹർ ഡെന്റൽ കോളേജിൽ ‘അസ്ഹർ അലൈൻ ക്ലിയർ അലൈൻ ലാബ്’ ഉദ്ഘാടനം ചെയ്തു Read More »

എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: കാത്തിരുന്ന എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങ് വഴി വാരാണസിയിൽ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിൻറെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. 8.41-ഓടെ ട്രെയിൻ യാത്ര ആരംഭിച്ചു. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി രാജീവ് എന്നവർ പങ്കെടുത്തു. സർവീസ് ഈ മാസം 11 ന് തുടങ്ങും. ബുക്കിങ് …

എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു Read More »

സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം

ഇടുക്കി: സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കാല്‍ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ വര്‍ധനവ് കണക്കിലെടുത്തും എല്ലാ സഞ്ചാരികള്‍ക്കും ഡാം കാണാന്‍ അവസരം ലഭിക്കണമെന്നതും പരിഗണിച്ചാണ് സര്‍ക്കാര്‍ കാല്‍ നട യാത്രികര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്ന് ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഡാമില്‍ സന്ദര്‍ശന അനുമതി നല്‍കിയിട്ടുള്ളതെന്നും സഞ്ചാരികള്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. …

സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം Read More »

സബ് ജില്ലാ കലോത്സവത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

തൊടുപുഴ: മുതലക്കോടത്ത് വച്ചു നടന്ന തൊടുപുഴ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 556 പോയിന്റുകൾ കരസ്ഥമാക്കി മറ്റു സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് കുമാരമംഗലം സ്കൂൾ ഈ നേട്ടം കൈവരിച്ചത്. യു.പി, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി. സ്കൂൾ മാനേജർ ആർ.കെ ദാസ്, പി.റ്റി.എ പ്രസിഡന്റ്‌ റോയി, പ്രിൻസിപ്പൽ ടോംസി തോമസ്, …

സബ് ജില്ലാ കലോത്സവത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ Read More »

യുവജനക്ഷേമ ബോര്‍ഡിന്റെ പിച്ച് കേരളയില്‍ പങ്കെടുക്കാന്‍ അവസരം

ഇടുക്കി: യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വ പരിശീലനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്റ്റാര്‍ട്ടപ്പ് പിച്ചിങ്ങ് മത്സരം സംഘടിപ്പിക്കുന്നു. പിച്ച് കേരള എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ 15 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.എയ്റോസ്പേസ് ആന്റ് ഡിഫന്‍സ്, അഗ്രികള്‍ച്ചര്‍ ആന്റ് ലൈഫ് സയന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ക്ലൈമറ്റ്, കണ്‍സ്ട്രക്ഷന്‍, എജൂക്കേഷന്‍, ഫുഡ് പ്രോസസിങ്, ഹെല്‍ത് കെയര്‍, ഒഐ.ടി., മൊബിലിറ്റി, എനര്‍ജി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് പുതുസംരംഭക ആശയങ്ങള്‍ ഒരു നിശ്ചിത പിച്ച് ഡക്ക് രൂപത്തില്‍ …

യുവജനക്ഷേമ ബോര്‍ഡിന്റെ പിച്ച് കേരളയില്‍ പങ്കെടുക്കാന്‍ അവസരം Read More »

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ഭവന നിർമാണ പദ്ധതി പ്രകാരം ആദ്യ ഗഡു വിതരണം ചെയ്തു

തൊടുപുഴ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ഭവന നിർമാണ പദ്ധതി പ്രകാരം ആദ്യ ഗഡു വിതരണം ചെയ്തു. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ ഭാ​ഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ചേർന്ന ചടങ്ങിൽ വച്ച് ഇടുക്കി ജില്ലയിൽ ക്ഷേമനിധി ബോർഡ്‌ ചെയർമാൻ റ്റി.ബി സുബൈർ ക്ഷേമമനിധി അംഗം മിനിമോൾ സാബുവിന് ഒരു ലക്ഷം രൂപാ നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ സ്വാഗതം ആശംസിച്ചു. ജില്ലാ അസിസ്റ്റൻ്റ് ഭാഗ്യക്കുറി ഓഫീസർ പ്രഭ, ജൂനിയർ സൂപ്രണ്ടുമാരായ ഷാൻ, …

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ഭവന നിർമാണ പദ്ധതി പ്രകാരം ആദ്യ ഗഡു വിതരണം ചെയ്തു Read More »

എൽ.എൽ.എം ഹോസ്പിറ്റലിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യവും

കോട്ടയം: എൽ.എൽ.എം ഹോസ്പിറ്റൽ ഓർത്തോപീഡിക് ആൻ്റ് ജോയിൻ്റ് റീപ്ലേസ്മെൻ്റ് വിഭാ​ഗത്തിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യവും ഒരിക്കിയിരിക്കുന്നു. ജോൺസൺ ആൻ്റ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത അന്താരാഷ്ട്ര നിലവാരത്തിലുള്ള വെലിസ് റോബോട്ടിക് സംവിധാനത്തിൻ്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടത്തി. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. എസ്.വി.എം സുപ്പീരിയർ ജനറലും എൽ.എൽ.എം ചെയർപേഴ്സണുമായ സിസ്റ്റർ ഇമ്മാക്കുലേറ്റ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഡൂസ് ഓഫ് സോഫ്റ്റ് വെയർ പ്രോ​ഗാം അഡ്വക്കേറ്റ് മോൻസ് ജോസഫ് …

എൽ.എൽ.എം ഹോസ്പിറ്റലിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യവും Read More »

വരിക്കമുത്തൻ – പട്ടയക്കുടി മീനുളിയാൻപാറ – കോളനിപ്പടി റോഡിന്റെ ഉദ്ഘടനം നടത്തി

വണ്ണപ്പുറം: ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനം സാധ്യമാക്കികൊണ്ട് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വരിക്കമുത്തൻ – പട്ടയക്കുടി മീനുളിയാൻപാറ – കോളനിപ്പടി റോഡിന്റെ ഉദ്ഘടനം ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് നിർവഹിച്ചു. പി.ജെ ജോസഫ് എം.എൽ.എ യോഗത്തിന് അധ്യക്ഷത വഹിച്ചു കർഷകർക്കും കാർഷിക മേഖലക്കും ഏറെ ഗുണകരമായ പദ്ധതി ആണെന്നും റോഡ് യാഥാർഥ്യമാക്കിയ എംപി യെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി മുഖ്യ …

വരിക്കമുത്തൻ – പട്ടയക്കുടി മീനുളിയാൻപാറ – കോളനിപ്പടി റോഡിന്റെ ഉദ്ഘടനം നടത്തി Read More »

പോലിസ് സ്റ്റേഷനിലെ ജൈവ മാലിന്യം ഇനി തുമ്പൂർമുഴിയുടെ അഴിക്കുള്ളിൽ

തൊടുപുഴ: തൊടുപുഴ പോലീസ് സ്റ്റേഷന് കേരള പിറവി ദിന സമ്മാനമായി തുമ്പൂർമുഴി മാലിന്യ സംസ്കരണ യൂണിറ്റ് നൽകിതൊടുപുഴ നഗരസഭ. ഇതോടെ പോലീസ് സ്റ്റേഷൻ സമ്പൂർണ്ണ മാലിന്യ മുക്തമാക്കി മാറ്റി നഗരസഭ. പോലീസ് സ്റ്റേഷൻ, ക്വാട്ടേഴ്സ്, ഡി.വൈ.എസ്.പി ഓഫീസ് എന്നിവിടങ്ങളിലെ ജൈവ മാലിന്യങ്ങൾ തുമ്പൂർമുഴിയിൽ സംസ്കരിച്ച് വളമാക്കും, അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കും കൈമാറും. ഇതോടെ സ്‌റ്റേഷനിലുണ്ടാകുന്ന മാലിന്യം പോലീസിന് തലവേദന അല്ലാതാകും. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി തൊടുപുഴ പോലിസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന തുമ്പൂർമുഴി …

പോലിസ് സ്റ്റേഷനിലെ ജൈവ മാലിന്യം ഇനി തുമ്പൂർമുഴിയുടെ അഴിക്കുള്ളിൽ Read More »

കേരളത്തിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പി പുരുഷോത്തമൻ പുരസ്കാരം മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിക്ക്

തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ അവാർഡ് ശേഖരത്തിലേക്ക് നാലാമത്തെ സംസ്ഥാന പുരസ്ക്കാരവും പി.പുരുഷോത്തമൻ സ്മാരക പുരസ്ക്കാരത്തിലൂടെ സ്വന്തമാക്കി. ആലപ്പുഴ ജില്ലയിലെ പറവൂർ പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരമാണ് ജയ്ഹിന്ദിനെ തേടിയെത്തിയത്. പറവൂർ പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനത്തിൽ വച്ച് അമ്പലപ്പുഴ എം.എൽ.എ എച്ച് സലാമിൽ നിന്നും ജയ്ഹിന്ദ് ലൈബ്രറി പ്രസിഡൻ്റ് കെ.സി സുരേന്ദ്രൻ ഫലകവും പ്രശസ്തിപത്രവും അയ്യായിരം രൂപയുമടങ്ങുന്ന പുരസ്ക്കാരം ഏറ്റുവാങ്ങി. 2024 – 2025 സാമ്പത്തിക വർഷത്തിൽ ലൈബ്രറി നടത്തിയ പ്രവർത്തനങ്ങളാണ് ജൂറി …

കേരളത്തിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പി പുരുഷോത്തമൻ പുരസ്കാരം മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിക്ക് Read More »

മുതലാക്കോടം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

തൊടുപുഴ: മുതലാക്കോടം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ “ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്” സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. മയക്കുമരുന്ന് ആസക്തിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിരവധി ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുടെ അവബോധത്തെക്കുറിച്ച് വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി വിദ്യാലക്ഷ്മി എസ് ക്ലാസ്സ്‌ നയിച്ചു. മയക്കുമരുന്നിനോടുള്ള ആസക്തി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുമെന്നും അതിൽ പരാമർശിച്ചു. പ്രിൻസിപ്പൽ ശ്രീ ജിനോ ജോർജ്, സ്കൗട്ട് …

മുതലാക്കോടം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »

അരിക്കുഴ മഠം ജം​ഗ്ഷനിൽ മാതേക്കൽ ജോർജ്ജ് ചേട്ടൻ സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്ത് പണി കഴിപ്പിച്ച വെയിറ്റിങ്ങ് ഷെഡ് പുനർ നിർമ്മിച്ചു

അരിക്കുഴ: മഠം ജം​ഗ്ഷനിൽ മാതേക്കൽ ജോർജ്ജ് ചേട്ടൻ സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്ത് പണി കഴിപ്പിച്ച വെയിറ്റിങ്ങ് ഷെഡ് കാലപഴക്കത്താൽ ഇടിഞ്ഞു വീഴുന്ന സാഹര്യമുണ്ടായി. വെയിറ്റിങ്ങ് ഷെഡ് പുനർ നിർമ്മിക്കുവാൻ കൊച്ചുപറമ്പിൽ ​ഗ്രാനൈറ്റ്സ് മുന്നിട്ടിറങ്ങുകയും ജനങ്ങൾക്ക് ഉപകാരപ്രദമായ വെയിറ്റിങ്ങ് ഷെഡ് നിർമ്മിച്ച് നൽകുകയും ചെയ്യുന്നു. അനീഷ് കൊച്ചുപറമ്പിലിന്റെ മകൻ ഇമ്മാനുവൽ കെ ജോർജ്ജ് സന്നിഹിതനായിരുന്നു. അരിക്കുഴ ഇടവക വികാരി ഫാദർ ജിൻസ് പുളിക്കനും മണക്കാട് ​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് ജേക്കബും ചേർന്ന് നാടിന് സമർപ്പിച്ചു. ചടങ്ങിൽ വാർഡ് …

അരിക്കുഴ മഠം ജം​ഗ്ഷനിൽ മാതേക്കൽ ജോർജ്ജ് ചേട്ടൻ സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്ത് പണി കഴിപ്പിച്ച വെയിറ്റിങ്ങ് ഷെഡ് പുനർ നിർമ്മിച്ചു Read More »

കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു

തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. എൻ.എസ്. മാധവൻ ചെയർമാനും കെ.ആർ. മീര, ഡോക്ടർ കെ.എം. അനിൽ എന്നിവർ അംഗങ്ങളുമായ പുരസ്കാരനിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 1970-കളിൽ ബംഗാൾ എന്ന കവിതയിലൂടെ ശ്രദ്ധേയനായി. എറണാകുളം മഹാരാജാസ് കോളെജ് പ്രിൻസിപ്പൽ ആയിരുന്നു. കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകൾക്കു 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്നു. 2008 ലെ പി. …

കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു Read More »

നൂതന സാങ്കേതികവിദ്യ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി, തൊടുപുഴയിലെ ബി.റ്റി.എം സ്കൂൾ വലിയ മുന്നേറ്റം രേഖപ്പെടുത്തി

തൊടുപുഴ: നൂതന സാങ്കേതികവിദ്യയുടെ ലോകത്തേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ട്, തൊടുപുഴയിലെ ബി.റ്റി.എം സ്കൂൾ ഒരു വലിയ മുന്നേറ്റം രേഖപ്പെടുത്തി. ഒന്നാം മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുവാനാണ് എ.ഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്തി റോബോട്ടുകൾ എത്തിച്ചിരിക്കുന്നത്. സ്കൂൾ എച്ച്.എം – ആയിഷയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയിലൂടെ സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്‌സ്, പ്രോഗ്രാമിംഗ്, ലോജിക്കൽ ചിന്ത എന്നിവയിൽ പ്രായോഗിക അറിവ് നൽകുകയാണ് ലക്ഷ്യമിടുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിലും റോബോട്ടുകളുടെ …

നൂതന സാങ്കേതികവിദ്യ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി, തൊടുപുഴയിലെ ബി.റ്റി.എം സ്കൂൾ വലിയ മുന്നേറ്റം രേഖപ്പെടുത്തി Read More »

ഇടുക്കി ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്; ദ്രോണാ സ്പോർട്സ് അക്കാദമിയും ജി.എച്ച്.എസ് അമരാവതിയുമ ചാമ്പ്യൻമാർ

തൊടുപുഴ: മുൻസിപ്പൽ യു.പി സ്കൂൾ, വെങ്ങല്ലൂരിൽ വച്ച് നടന്ന 38മത് ഇടുക്കി ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ദ്രോണാ സ്പോർട്സ് അക്കാദമി ആൺകുട്ടികളുടെ വിഭാഗം ചാമ്പ്യൻമാരായി. ജി.എച്ച്.എസ് അമരാവതി റണ്ണേഴ്സ് അപ്പ്‌ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ് അമരാവതി സ്കൂൾ ആണ് ചാമ്പ്യൻഷിപ്പ് കരസ്തമാക്കിയത്, ദ്രോണാ സ്പോർട്സ് അക്കാദമി റണ്ണേഴ്സ് അപ്പ്‌ നേടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 6ഓളം ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ മത്സരത്തിലെ വിജയികൾക്ക് ഇടുക്കി ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. …

ഇടുക്കി ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്; ദ്രോണാ സ്പോർട്സ് അക്കാദമിയും ജി.എച്ച്.എസ് അമരാവതിയുമ ചാമ്പ്യൻമാർ Read More »

തായ്ക്വോണ്ടോയിൽ മെഡൽ തിളക്കവുമായി കട്ടപ്പനയിലെ സഹോദരിമാർ; ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി

കട്ടപ്പന: സംസ്ഥാന അമച്വർ തായ്ക്വോണ്ടോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി കട്ടപ്പനയിലെ സഹോദരിമാർ. കട്ടപ്പന ഓക്‌സീലിയം സ്കൂളിലെ വിദ്യാർഥിനികളായ ഡിവിനാമോൾ തോമസും ഡിയോണ തോമസുമാണ് സംസ്ഥാന തലത്തിൽ നേട്ടം കൈവരിച്ചത്. സ്റ്റേറ്റ് അമച്വർ തായ്ക്വോണ്ടോ സബ് ജൂനിയർ വിഭാഗത്തിൽ അണ്ടർ 41(കിലോ) ഇനത്തിൽ മികച്ച പോരാട്ടത്തിലൂടെ ഡിവിനാമോൾ തോമസ് സ്വർണ്ണ മെഡൽ നേടി. ഈ നേട്ടത്തോടെ ഡിവിനാമോൾ വരാനിരിക്കുന്ന ദേശീയ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. അണ്ടർ 22(കിലോ) വിഭാഗത്തിൽ പങ്കെടുത്ത സഹോദരി …

തായ്ക്വോണ്ടോയിൽ മെഡൽ തിളക്കവുമായി കട്ടപ്പനയിലെ സഹോദരിമാർ; ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി Read More »

ഭിന്നശേഷി കലോത്സവം നടത്തി

ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം വർണ്ണച്ചിറകുകൾ ദിവ്യജ്യോതി പാരീഷ് ഹാളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് നിർവ്വഹിച്ചു. പഞ്ചായത്തിലെ കുട്ടികളും സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 60ൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.ലളിതഗാനം, ഡാൻസ്,കവിതാപാരായണം, ചിത്രരചന,മോണോ ആക്ട് തുടങ്ങി വിവിധയിനം സർഗ്ഗകലകൾ സ്റ്റേജിൽ അവതരിപ്പിച്ചത് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സുബീഷ്,പഞ്ചായത്തംഗങ്ങളായ സി.ആർ. രാജു,വീണ അനൂപ്,ബിജി സന്തോഷ്,ഐസിഡിഎസ് സൂപ്പർവൈസർ എം.ബി റീന എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ പരിപാടി അവതരിപ്പിച്ചവർക്ക് ട്രോഫികളും സമ്മാനങ്ങളും …

ഭിന്നശേഷി കലോത്സവം നടത്തി Read More »

ജയ്ഹിന്ദ് സാഹിത്യ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

തൊടുപുഴ: ഇടുക്കി തൊടുപുഴ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ ജയ് ഹിന്ദ് സാഹിത്യ പുരസ്കാരത്തിന് കവി ദിവാകരൻ വിഷ്ണുമംഗലം അർഹനായി. 15000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ചോറ്റുപാഠം എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്. കാസർകോട് സ്വദേശിയായ ദിവാകരൻ്റെ 12 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.റ്റി കുമാരൻ സ്മാരക പുരസ്കാരം, മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ എന്റോവ്മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ്, എൻ.വി.കൃഷ്ണവാരിയർ പുരസ്ക്കാരം, അബുദാബി ശക്തി …

ജയ്ഹിന്ദ് സാഹിത്യ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന് Read More »

സാക്ഷരതാ മിഷന്റെ പഠന കേന്ദ്രങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കി

ഇടുക്കി: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ സാക്ഷരതാ മിഷന്റെ കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീമിന് ലാപ്‌ടോപ്പ് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സാക്ഷരതാ മിഷന്റെ കീഴിലുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിലെ പഠിതാക്കള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠന കേന്ദ്രങ്ങള്‍ക്ക് …

സാക്ഷരതാ മിഷന്റെ പഠന കേന്ദ്രങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കി Read More »

കംപ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കംപ്യൂട്ടർ വാങ്ങി നൽകി

തൊടുപുഴ: ഇടുക്കി ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ സാക്ഷരതാ മിഷൻ്റെ കംപ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കംപ്യൂട്ടർ വാങ്ങി നൽകി. സാക്ഷരതാ മിഷൻ്റെ കീഴിലുള്ള കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിലെ പഠിതാക്കൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കംപ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കംപ്യൂട്ടർ വാങ്ങി നൽകിയത്. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീമിന് ലാപ്ടോപ്പ് …

കംപ്യൂട്ടർ പഠന കേന്ദ്രങ്ങൾക്ക് കംപ്യൂട്ടർ വാങ്ങി നൽകി Read More »

‌ദേശീയ ശാസ്ത്ര അക്കാദമി ഓഫ് ഇന്ത്യ 2025-ലെ ഫെലോഷിപ്പ് തൊടുപുഴ സ്വദേശിക്ക്

തൊടുപുഴ: ദേശീയ ശാസ്ത്ര അക്കാദമി ഓഫ് ഇന്ത്യ 2025-ലെ ഫെലോഷിപ്പ് തൊടുപുഴ സ്വദേശിക്ക്. തൊടുപുഴ വണ്ണപ്പുറം നമ്പ്യാപറമ്പിൽ കുടുംബാംഗമായ ഡോ. സന്തോഷ് നമ്പിയാണ് ഫെലോഷിപ്പിന് അർഹനായത്. കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പിലെ സീനിയർ പ്രൊഫസറാണ്. സസ്യവർഗീകരണ ശാസ്ത്ര രംഗത്തെ അതുല്യമായ ഗവേഷണ സംഭാവനകൾ പരിഗണിച്ചാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര അക്കാദമികളിലൊന്നായ എൻ.എ.എസ്.ഐയുടെ ബഹുമതി. ഡിസംബർ എട്ടിന് ഗുവാഹട്ടി ഐ.ഐ.ടിയിൽ നടക്കുന്ന എൻ.എ.എസ്.ഐയുടെ 95-ാം വാർഷിക സമ്മേളനത്തിൽ ഫെലോഷിപ്പ് സമ്മാനിക്കും. കാലിക്കറ്റിൽ നിന്ന് എൻ.എ.എസ്.ഐ ഫെലോഷിപ്പ് ലഭിക്കുന്ന …

‌ദേശീയ ശാസ്ത്ര അക്കാദമി ഓഫ് ഇന്ത്യ 2025-ലെ ഫെലോഷിപ്പ് തൊടുപുഴ സ്വദേശിക്ക് Read More »

തൊടുപുഴയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന്റെ ഓഫീസ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തൊടുപുഴ: തൊടുപുഴയിൽ പുതിയതായി അനുവദിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയത്തിന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. തൊടുപുഴ ബോയ്സ് ഹൈസ്കൂൾ കോമ്പൌണ്ടിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. അഡ്മിഷൻ ഫോം വിതരണത്തിന്റെ ഉദ്ഘാടനം കേന്ദ്രീയ വിദ്യാലയ സംഗതൻ എറണാകുളം റീജണൽ ഡപ്യൂട്ടി കമ്മീഷണർ എൻ.സന്തോഷ്കുമാർ നിർവ്വഹിച്ചു. ഇടുക്കി കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ അജിമോൻ എം ചെല്ലംകോട്ട്, തൊടുപുഴ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ-ഇൻ-ചാർജ്ജ് അലക്സ് ജോസ്, സുരേഷ് കുമാർ എസ്.കെ മുതലായവരുടെ നേതൃത്വത്തിലാണ് ഓഫീസ് …

തൊടുപുഴയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന്റെ ഓഫീസ് ഓഫീസ് ഉദ്ഘാടനം ചെയ്തു Read More »

ഗാന്ധിജയന്ധിയോടനുബന്ധിച്ച് ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിനി വൃത്തിയാക്കിയത് നൂറോളം ട്രാഫിക് ബോർഡുകൾ

ഇടുക്കി: ഗാന്ധിജയന്ധിയോടനുബന്ധിച്ച് ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിനി വൃത്തിയാക്കിയത് നൂറോളം ട്രാഫിക് ബോർഡുകൾ. കുമളി മൂന്നാർ സംസ്ഥാന പായതിൽ കൈലാസപ്പാറമുതൽ നെടുങ്കണ്ടം വരെറോഡിനിരുവശത്തുമുള്ള സിഗ്നൽ ബോർഡുകളാണ് തുടച്ച് വുത്തിയാക്കിയത്. കാട് പിടിച്ച് കിടന്നത് വെട്ടിതെളിച്ചും പൊടിപിടിച്ചു കിടന്നത് വെള്ളംമുക്കി തുടച്ചുമാണ് വൃത്തിയാക്കിയത്. പിറന്നാൾ ദിനത്തിലും പരിസ്ഥിതി ദിനത്തിലും പാതയോരങ്ങളിലും സർക്കാർ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തം കൃഷിയിടത്തിലും മറ്റുമായി ഇതിനോടകം 1500 ലധികം തൈകൾ നട്ടിരുന്നു. വിഷരഹിത പച്ചക്കറികൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിറന്നാൾ ദിനത്തിൽ സഹപാഠികൾക്കും …

ഗാന്ധിജയന്ധിയോടനുബന്ധിച്ച് ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാർഥിനി വൃത്തിയാക്കിയത് നൂറോളം ട്രാഫിക് ബോർഡുകൾ Read More »

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കോഴിക്കോട്: ആരാധനാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും മറ്റും ഒരുക്കിയ വിദ്യാരംഭ ചടങ്ങുകളിൽ നിരവധി പേരാണ് ആദ്യാക്ഷരം കുറിക്കാനായി എത്തിയത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ 4ന് വിദ്യാരംഭചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് നാല് വരെയാണ് ചടങ്ങ്. സരസ്വതീനടയ്ക്കു സമീപം എഴുത്തിനിരുത്തി ചടങ്ങ് കഴിഞ്ഞ് വിഷ്ണുനടയിൽ തൊഴുതു മടങ്ങാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. അക്ഷരദേവതയെ സ്തുതിച്ച് 56 ഗുരുക്കന്മാരാണ് എഴുത്തിനിരുത്ത് ചടങ്ങിന് നേതൃത്വം നൽകുന്നത്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്‍റേതാണെങ്കിലും സരസ്വതീദേവിയുടെ നാമത്തിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസിലാണ് …

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ Read More »

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിനെ രണ്ടു മണിക്കൂറിനുള്ളിൽ കൊല്ലത്ത് നിന്ന് തൊടുപുഴയിൽ എത്തിച്ച ആമ്പുലൻസ് ഡ്രൈവറെ ആദരിച്ചു

തൊടുപുഴ: അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി വിഷ്ണുവിനെ കൊല്ലം ട്രാവൻകൂർ മെഡി സിറ്റിയിൽ നിന്നും തൊടുപുഴ മുതലാക്കോടം ഹോളി ഫാമിലി ആശുപത്രിയിലേക്ക് രണ്ടു മണിക്കൂർ 20 മിനിട്ട് കൊണ്ട് എത്തിച്ച ആമ്പുലൻസ് ഡ്രൈവർ മുഹമ്മദ് ഫസലിനെ മർച്ചൻ്റ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് രാജു തരണിയിൽ ഉപഹാരം കൈമാറി. ഇടുക്കി പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് എം.എൻ സുരേഷ്, മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ നവാസ്, …

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിനെ രണ്ടു മണിക്കൂറിനുള്ളിൽ കൊല്ലത്ത് നിന്ന് തൊടുപുഴയിൽ എത്തിച്ച ആമ്പുലൻസ് ഡ്രൈവറെ ആദരിച്ചു Read More »

പര്യാപ്തതയുടെ വലിയ വിലയും സംതൃപ്തിയുടെ യഥാർത്ഥ വിലയും

പര്യാപ്തതയുടെ വലിയ വിലയും സംതൃപ്തിയുടെ യഥാർത്ഥ വിലയും; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു വ്യക്തിപരമായ പര്യാപ്തത അലങ്കാരമില്ലാതെ, താരതമ്യമില്ലാതെ, നമ്മൾ ആരാണെന്നുളള ഏറ്റവും സത്യസന്ധവുമായ തിരിച്ചറിവാണ് വ്യക്തിപരമായ പര്യാപ്തത. മെച്ചപ്പെടുത്തുവാനും നേടുവാനും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും നമ്മെ നിരന്തരം പ്രേരിപ്പിക്കുന്ന ഒരു ലോകത്ത്, നമ്മൾ “മറ്റൊരാളായി” മാറുന്നതുവരെ നമ്മൾ അപൂർണ്ണരാണെന്ന് വിശ്വസിക്കുവാൻ എളുപ്പമാണ്. നമ്മുടെ മൂല്യം സമ്പാദിക്കേണ്ട ഒന്നല്ല, മറിച്ച് നമ്മുടെ ഉള്ളിൽ ഇതിനകം ഉള്ള ഒന്നാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് വ്യക്തിപരമായ പര്യാപ്തത പ്രാപിക്കുവാൻ നാം സ്വയം നമ്മെ തന്നെ …

പര്യാപ്തതയുടെ വലിയ വിലയും സംതൃപ്തിയുടെ യഥാർത്ഥ വിലയും Read More »

എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം നേടി കെ.ജെ യേശുദാസ്, കലൈ മാമണി പുരസ്കാരം ​ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും

ചെന്നൈ: തമിഴ്നാട് സർക്കാരിൻ്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്. സംഗീത മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒക്റ്റോബറിൽ ചെന്നൈയിൽ വച്ച് പുരസ്കാര വിതരണം നടക്കും. ഗായിക ശ്വേത മോഹൻ, നടി സായി പല്ലവി, നടന്മാരായ എസ്.ജെ സൂര്യ, വിക്രം, പ്രഭു, ജയ വി.സി, ഗുഹനാഥൻ, സംവിധായകൻ ലിംഗുസ്വാമി, ഗാനരചയിതാവ് വിവേക, പി.ആർ.ഒ ഡയമണ്ട് ബാബു, നടൻ മണികണ്ഠൻ‌, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ എന്നിവ എന്നിവർ കലൈ …

എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം നേടി കെ.ജെ യേശുദാസ്, കലൈ മാമണി പുരസ്കാരം ​ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും Read More »

ജയിച്ചവർ തോറ്റവരെ കളിയാക്കരുത്; മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: ഉത്തരക്കടലാസിൽ മൂന്നാം ക്ലാസുകാരൻ എഴുതിയ ജീവിതപാഠം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളിൽ നടക്കുന്ന മത്സരത്തെക്കുറിച്ച് നിയമാവലി തയാറാക്കാനുള്ള ചോദ്യത്തിന് സ്പൂണും നാരങ്ങയുമെന്ന മത്സരമാണ് അഹാൻ അനൂപ് എന്ന മൂന്നാം ക്ലാസുകാരൻ എഴുതിയത്. നിയമാവലിയുടെ അവസാനം കുട്ടി ജയിച്ചവർ തോറ്റവരെ കളിയാക്കരുത്… എന്നെഴുതിയതോടെയാണ് അഹാൻ ശ്രദ്ധമനേടിയത്. തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യുപി സ്കൂ‌ളിലെ വിദ്യാർഥിയാണ് അഹാൻ. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങളെന്ന് മന്ത്രി ഫെയ്സ് …

ജയിച്ചവർ തോറ്റവരെ കളിയാക്കരുത്; മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് മന്ത്രി Read More »

ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ നിയന്ത്രിയ്ക്കാൻ ഡോ: പ്രിൻസ് കെ മറ്റം മലേഷ്യയിൽ

തൊടുപുഴ: മലേഷ്യയിലെ സെറമ്പാനിൽ 2025 സെപ്റ്റംബർ 13 നു തുടങ്ങുന്ന അണ്ടർ 16 വനിതാ ഏഷ്യൻ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ മത്സരങ്ങൾ നിയന്ത്രിയ്ക്കാൻ തൊടുപുഴ മങ്ങാട്ടുകവല സ്വദേശി ഫിബ രാജ്യാന്തര കമ്മീഷണർ ഡോ: പ്രിൻസ് കെ മറ്റം മലേഷ്യയിലേക്ക് തിരിച്ചു. രാജ്യാന്തര ബാസ്കറ്റ്ബോൾ ഫെഡറേഷന്റെ അഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 13 മുതൽ 19 വരെ നടക്കുന്ന ഇന്ത്യ ഉൾപ്പെട്ട ഡിവിഷൻ ബി ചാമ്പ്യൻഷിപ്പിലും തുടർന്നു സെപ്റ്റംബർ 22 മുതൽ 28 വരെ നടക്കുന്ന ഡിവിഷൻ എ ചാമ്പ്യൻഷിപ്പിലും കമ്മീഷണർ …

ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ നിയന്ത്രിയ്ക്കാൻ ഡോ: പ്രിൻസ് കെ മറ്റം മലേഷ്യയിൽ Read More »

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മെർച്ചെന്റ്സ് അസോസിയേഷൻ

തൊടുപുഴ: തൊടുപുഴ പാലാ റോഡിനെയും, വെങ്ങല്ലൂർ കോലാനി ബൈപ്പാസിനേയും ബന്ധിപ്പിക്കുന്ന റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതി യോഗ്യതമാക്കി തുറന്നു കൊടുക്കണം എന്ന് തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫിന് നിവേദനം നൽകി. ധാരാളം വ്യാപാര സ്ഥാപനങ്ങളും, ആശുപത്രി, സ്കൂൾ, കോൺവെന്റുകൾ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് പോകുവാൻ ഉള്ള വഴിയാണ് പ്രസ്തുത റോഡ്. ഇതിനാവശ്യമായ പണം അനുവദിച്ചിട്ടുള്ളതാണ് എന്നാണ് അറിയുവാൻ കഴിഞ്ഞത്. പിഡബ്ല്യുഡിയുടെ അനാസ്ഥ മൂലമാണ് ഈ …

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മെർച്ചെന്റ്സ് അസോസിയേഷൻ Read More »

മുൻ അധ്യാപകരുടെ അനുഗ്രഹം തേടി വഴിത്തല സ്കൂളിലെ അധ്യാപകർ

വഴിത്തല: ദേശീയ അധ്യാപക ദിനാഘോഷത്തിന് മുന്നോടിയായി വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് മുൻ അധ്യാപകരെ അവരുടെ വീടുകളിലെത്തി അനുഗ്രഹം നേടി സ്കൂളിലെ ഇപ്പോഴത്തെ അധ്യാപക സമൂഹം. പൊന്നാടയും പൂക്കളും പ്രത്യേകം തയാറാക്കിയ ആശംസ കാർഡുമായാണ് മുൻ ഹെഡ്മാസ്റ്റർമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ വീടുകൾ സന്ദർശിച്ചത്. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രഥമ അധ്യാപികയായിരുന്ന എം.ജെ ചിന്നമ്മയെ സ്കൂൾ ഹെഡ്മിസ്ട്രസ് ജിജി ജയിംസിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്റ്റാഫ് …

മുൻ അധ്യാപകരുടെ അനുഗ്രഹം തേടി വഴിത്തല സ്കൂളിലെ അധ്യാപകർ Read More »

ഇടുക്കി ജില്ലാ ഓണം വാരാഘോഷം നാളെ മുതൽ

ഇടുക്കി: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തിൽ സെപ്റ്റംബർ മൂന്ന് മുതൽ സെപ്റ്റംബർ 9 വരെ ചെറുതോണിയിൽ ഓണാഘോഷം സംഘടിപ്പിക്കും. രാവിലെ 10 ന് ജില്ലാ കളക്ടർ ഡോ ദിനേശൻ ചെറുവാട്ട് പതാക ഉയർത്തും. വൈകിട്ട് 6.30 ന് കൊച്ചിൻ കൈരളിയുടെ ഗാനമേള അരങ്ങേറും. 4 ന് ഓണപ്പാട്ട് മത്സരം, വാല് പറിക്കൽ മത്സരം, ബലൂൺ പൊട്ടിക്കൽ, പപ്പടം ഏറ്റ്, റൊട്ടി കടി, ബോൾ ബാസ്കറ്റിങ് ഹണ്ടിങ് സ്റ്റമ്പ് …

ഇടുക്കി ജില്ലാ ഓണം വാരാഘോഷം നാളെ മുതൽ Read More »

ദേശിയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് മിനി മാരത്തൊൺ സംഘടിപ്പിച്ചു

തൊടുപുഴ: മൈഭാരത് ഇടുക്കിയും സോക്കർ സ്കൂൾ തൊടുപുഴയും ആക്ടിമെഡ് ഹെൽത്ത് കെയറും സംയുക്തമായി ദേശിയ കായിക ദിന മിനി മാരത്തൊൺ സംഘടിപ്പിച്ചു. ആലപ്പുഴ അഡിഷണൽ എസ്.പിയും മുൻ കായിക താരവുമായ ജിൽസൺ മാത്യു കൊലനിയിൽ ഫ്ലാ​ഗ് ഓഫ്‌ ചെയ്തു. മാരത്തോൺ വേങ്ങലൂർ സോക്കർ സ്കൂളിലെത്തിയ ശേഷം നടന്ന സമാപന സമ്മേളനം മുൻ ഇന്ത്യൻ പരിശീലകനും ദ്രോണചര്യ അവാർഡ് ജെതാവുമായ പി.റ്റി ഔസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൈഭാരത് ജില്ലാ ഓഫീസർ സച്ചിൻ, പി.എ സലിംകുട്ടി, അജീഷ് റ്റി …

ദേശിയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് മിനി മാരത്തൊൺ സംഘടിപ്പിച്ചു Read More »

എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ പി.എച്ച്.ഡി നേടി ബിൻസൺ പി അഗസ്റ്റ്യൻ

തൊടുപുഴ: എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ പി.എച്ച്.ഡി നേടി ബിൻസൺ പി അഗസ്റ്റ്യൻ. പ്രത്യാശഭവൻ, ദിവ്യരക്ഷാലയം, മദർ & ചൈൽഡ്, ദിവ്യം ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ യു.കെയിലെ ബ്രൈറ്റൺ സിറ്റി കൗൺസിലിൽ ജോലി ചെയ്ത് വരികയാണ്. വണ്ണപ്പുറം പുള്ളിക്കാട്ടിൽ പരേതനായ പി ജെ അഗസ്റ്റിന്റെയും മേരിയുടെയും മകനാണ്. ഭാര്യ ആൽബിൻ ജോർജ്ജ് കല്ലൂർക്കാട് നെടുംകല്ലേൽ കുടുംബാംഗമാണ്. മക്കൾ: നെവ ഇവാൻ.

ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കോതമംഗലം റിയൂ കിയൂ കരാട്ടെ സ്കൂൾ

കോതമംഗലം: ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യ ഷിറ്റോ റിയു കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച മെഡൽ തിളക്കവുമായി കോതമംഗലം റിയൂ കിയു കരാട്ടെ സ്കൂൾ ടീം. ചെന്നൈയിലെ കൊട്ടിവാക്കം നല്ലൈ നാടാർ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഓൾ ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണം, രണ്ട് വെള്ളി, അഞ്ച് വെങ്കല മെഡലുകൾ അടക്കം ഒമ്പത് മെഡലുകളാണ് ടീം കേരളത്തിനായി നേടിയത്. സീനിയർ പുരുഷ വിഭാഗം ഫൈറ്റിങ്ങിൽ അറുപത്തിയേഴ് കിലോഗ്രാം വിഭാഗത്തിൽ ബേസിൽ തോമസ്, എൺപത്തിനാല് കിലോഗ്രാം …

ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കോതമംഗലം റിയൂ കിയൂ കരാട്ടെ സ്കൂൾ Read More »

സ്‌നേഹാലയത്തിലെ അന്തേവാസികൾക്കൊപ്പം സീനിയർ സിറ്റിസൺ ദിനം ആചരിച്ച് അൽ അസർ കോളേജിലെ എൻ.എസ്.എസ് പ്രവർത്തകർ

തൊടുപുഴ: അൽ അസർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മെർളിൻ അലക്സ്(അസിസ്റ്റന്റ് പ്രൊഫസർ), മുഹമ്മദ് ബാപ്പു നസീർ എന്നിവരുടെ നേതൃത്വത്തിൽ മുതലക്കോടം സ്‌നേഹാലയത്തിൽ സീനിയർ സിറ്റിസൺ ദിനം ആചരിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും ആശയവിനിമയ സെഷനുകളും സംഘടിപ്പിച്ചു. മുതിർന്ന പൗരന്മാർക്കൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവെക്കാൻ വിദ്യാർത്ഥികൾ ഒരുക്കിയ ഗാനങ്ങൾ, നൃത്തങ്ങൾ, സംഭാഷണങ്ങൾ മുതലായവ ആഘോഷത്തെ വർണ്ണാഭമാക്കി.