ഏറ്റവും മികച്ച ലക്ഷ്യം ലക്ഷ്യമില്ലായ്മയാണ്…
ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു ഒരു പുതുവത്സരത്തെ കൂടി വരവേൽക്കുവാൻ നാം ഒരുങ്ങുകയാണ്. ഇന്നലെ, ഇന്ന്, നാളെ. നമുക്ക് പരിചിതമായ വാക്കുകൾ, ആശയം. ഒരു വർഷം നാളയെക്കുറിച്ചുള്ള ചിന്തയിലെ ഏതാണ്ട് ദൈർഘമേറിയ സമയദൂരമാണ്. പുതുവർഷത്തിൽ എത്രയെത്ര ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, പ്രതിജ്ഞകൾ… ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ ഒന്നുമില്ലാതെ ജീവിക്കുക എന്നാൽ സ്വന്തം ശ്വാസോച്ഛ്വാസത്തെ നിർബന്ധമായി നിഷേധിക്കുന്നതുപോലെയാണെന്ന് കരുതുന്ന സംസ്കാരത്തിന്റെ ഭാഗമാണ് നാം ഓരോരുത്തരും. അഭിലാഷം, അഭിനിവേശം, ആഗ്രഹം എന്നിവയാൽ ജ്വലിക്കുന്ന ഒരു ലോകത്ത്, വിജയം പലപ്പോഴും നമ്മുടെ സ്വപ്നങ്ങളുടെ വലിപ്പവും നമ്മുടെ …