Timely news thodupuzha

Month: May 2023

സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ

ബ്രസീൽ: മികച്ച കളിക്കാരുടേതായിരുന്ന സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. ലീ​ഗ് മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിനെ തുടർന്നായിരുന്നു താരത്തിന്റെ പ്രതികരണം. വലൻസിയ റയൽ മത്സരത്തിനിടെയായിരുന്നു സംഭവം. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിൽ പലരും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്ന് മത്സരം 10 മിനിറ്റോളം നിർത്തിവെച്ചു. തുടർന്ന് കളി പുനരാരംഭിച്ചുവെങ്കിലും ചുവപ്പുകാർഡ് കണ്ട് വിനീഷ്യസ് പുറത്തുപോയി. മത്സരത്തിനു ശേഷം പ്രതികരണവുമായി വിനീഷ്യസ് രം​ഗത്തെത്തി. ലാ ലി​ഗയിൽ …

സ്‌പാനിഷ് ലീ​ഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ Read More »

സ്‍ത്രീകൾക്ക് നേരെയുണ്ടാകുന്ന അനീതിക്കെതിരെ പോരാടാൻ സ്ത്രീ സംഘടനകൾ കരുത്താർജിക്കണമെന്ന് പുത്തലത്ത് ദിനേശൻ

മൂന്നാർ: സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിവേചനവും ലൈംഗിക അസമത്വവും ഇല്ലാതാക്കാൻ പൊതു, സാമൂഹ്യ, രാഷ്ട്രീയ രംഗത്തേക്ക് സ്ത്രീകളെ എത്തിക്കാൻ ഇടപെടണമെന്നും അതിന് സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയുടെ ശാക്തീകരണമാണ് വേണ്ടതെന്നും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പുത്തലത്ത് ദിനേശൻ. മൂന്നാർ ശിക്ഷക് സദനിൽ കെ.എസ്.റ്റി.എ മഹിളാ സംസ്ഥാന പഠന ക്യാമ്പിൽ ‘സ്ഥിതി സമത്വത്തിലേക്കെന്ന’ വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. സ്‍ത്രീകൾക്ക് നേരെയുണ്ടാകുന്ന അനീതിക്കെതിരെ പോരാടാൻ സ്ത്രീ സംഘടനകൾ കരുത്താർജിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസമായി നടന്ന ക്യാമ്പ് ഞായറാഴ്‍ച സമാപിച്ചു. …

സ്‍ത്രീകൾക്ക് നേരെയുണ്ടാകുന്ന അനീതിക്കെതിരെ പോരാടാൻ സ്ത്രീ സംഘടനകൾ കരുത്താർജിക്കണമെന്ന് പുത്തലത്ത് ദിനേശൻ Read More »

വൈക്കം സത്യഗ്രഹത്തിന്റെ മൂല്യങ്ങളോട്‌ നീതിപുലർത്താനാവുന്നില്ല, ഇക്കാര്യത്തിൽ പിന്നോട്ട്‌ പോയിക്കൂടാ; മുഖ്യമന്ത്രി

വൈക്കം: നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കേരളം ആർജ്ജിച്ച നേട്ടങ്ങളെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒരുമിച്ചുനിന്ന് നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനവും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യനെ മൃഗങ്ങളേക്കാൾ മോശമായി പരിഗണിച്ച കാലത്തെ മാറ്റിയെടുക്കാൻ ഉൽപതിഷ്‌ണുക്കളെല്ലാം ഒരുമിച്ചുനിന്ന്‌ പോരാടിയതിന്റെ ഫലമാണ്‌ നമ്മുടെ ഇന്നത്തെ നാട്‌. മഹദ് വ്യക്തികൾ വൈക്കത്ത്‌ ഉറപ്പിച്ച ആ പാരമ്പര്യത്തെയാണ്‌ നാം മുന്നോട്ടുകൊണ്ടുപോയത്‌. എന്നാൽ പിൻതലമുറക്കാർക്ക്‌ അന്നത്തെപ്പോലെ ഒരുമിച്ചുനിൽക്കാൻ കഴിയുന്നില്ലെന്ന ഗൗരവമായ വിമർശനമാണ്‌ കെ.പി.എം.എസ്‌ ഇപ്പോൾ …

വൈക്കം സത്യഗ്രഹത്തിന്റെ മൂല്യങ്ങളോട്‌ നീതിപുലർത്താനാവുന്നില്ല, ഇക്കാര്യത്തിൽ പിന്നോട്ട്‌ പോയിക്കൂടാ; മുഖ്യമന്ത്രി Read More »

കേരളത്തിലെ ട്രെയിൻ ഗതാഗത്തിൽ ഇന്നും നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ട്രാക്കിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം. വിവിധ ട്രെയിനുകൾ റദ്ദാക്കി. രണ്ടു സർവ്വീസുകൾ വെട്ടിച്ചുരുക്കി. റദ്ദാക്കിയ ട്രെയിനുകൾ – ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്(12201), നിലമ്പൂർ റോഡ്- ഷൊർണൂർ ജംഗ്ക്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ്(06466), മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ്(16344), ഷൊർണൂർ ജംഗ്ക്ഷൻ- നിലമ്പൂർ റോഡ് അൺറിസർവ്ഡ് എക്സ്പ്രസ്(06467), നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്(16350). വെട്ടിച്ചുരുക്കിയ സർവ്വീസുകൾ – ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്(16128) എറണാകുളത്ത് നിന്നും പുറപ്പെടും, …

കേരളത്തിലെ ട്രെയിൻ ഗതാഗത്തിൽ ഇന്നും നിയന്ത്രണം Read More »

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ വിജയം മാഞ്ചസ്റ്റർ സിറ്റിക്ക്‌

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ജൈത്രയാത്ര തുടരുന്നു. ലോകഫുട്‌ബോളിലെ ഏറ്റവും കഠിനമേറിയ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാംവട്ടവും സിറ്റിക്ക്‌ എതിരാളിയില്ല. മൂന്ന് മത്സരം ബാക്കിനിൽക്കെ കിരീടം നിലനിർത്തി. രണ്ടാമതുള്ള അഴ്‌സണൽ, തരംതാഴ്‌ത്തൽ ഭീഷണിയിലുണ്ടായിരുന്ന നോട്ടിങ്‌ഹാം ഫോറസ്റ്റിനോട്‌ ഒരു ഗോളിന്‌ തോറ്റതോടെയാണ്‌ കളിക്കിറങ്ങും മുമ്പെ സിറ്റി ചാമ്പ്യൻമാരായത്‌. അവസാന ആറ്‌ സീസണിലെ അഞ്ചാം കിരീടം. ആകെ ശേഖരത്തിൽ ഒമ്പതെണ്ണമായി. സ്‌പാനിഷ്‌ ചാണക്യൻ പെപ്‌ ഗ്വാർഡിയോളയുടെ തന്ത്രങ്ങൾ ഒരുപിടി മികച്ച താരങ്ങൾ അതേപടി കളത്തിൽ ആവിഷ്‌കരിച്ചപ്പോൾ സിറ്റിയെ വെല്ലാൻ ആരുമില്ലാതായി. …

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ വിജയം മാഞ്ചസ്റ്റർ സിറ്റിക്ക്‌ Read More »

2000 രൂപയുടെ നോട്ടുകൾ സെപ്റ്റംബർ 30 വരെ മാറ്റിയെടുക്കാമെന്ന് ആർബിഐ; ട്രഷറികളിലും നോട്ട് സ്വീകരിക്കും

തിരുവനന്തപുരം: ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കും. നോട്ടുകൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകി. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ ട്രഷറികളിൽ നോട്ടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി. 23 മുതൽ എല്ലാ ബാങ്കുകളിൽ നിന്നും നോട്ടുകൾ മാറിയെടുക്കാൻ സാധിക്കും.2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും …

2000 രൂപയുടെ നോട്ടുകൾ സെപ്റ്റംബർ 30 വരെ മാറ്റിയെടുക്കാമെന്ന് ആർബിഐ; ട്രഷറികളിലും നോട്ട് സ്വീകരിക്കും Read More »

കൊച്ചിയിൽ‌ ഭക്ഷ്യവിഷബാധ

കൊച്ചി: ഉദയം പേരൂരിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് 60 പേർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിവാഹവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നതെന്നാണ് സംശയം. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ പീഡനശ്രമം

മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ പീഡനശ്രമമെന്ന് പരാതി. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി ഷംസുദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാടു നിന്ന് പത്തനംത്തിട്ടക്കു പോകുന്ന ബസ് മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. സഹയാത്രികനായ ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ വന്നപ്പോൾ കണ്ടക്‌ടറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ സീറ്റുമാറ്റിയിരുത്തിയെങ്കിലും വളാഞ്ചേരിയിലെത്തിയപ്പോൾ യുവതിയുടെ അടുത്തെത്തി വീണ്ടും പ്രശ്നമുണ്ടാക്കി. ഇതേത്തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.

കാട്ടുപോത്തിന് വനത്തിൽ വെച്ച് നായാട്ടുകാരുടെ വെടിയേറ്റിരുന്നെന്ന് വനം വകുപ്പ്

എരുമേലി: കണമല ജനവാസമേഖലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ വെച്ച് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനം വകുപ്പ് കണ്ടെത്തി. വെടിയേറ്റ പ്രകോപനത്താലാവാം കാട്ടുപോത്ത് ശബരിമല വനത്തിൽ നിന്നും കണമല ജനവാസകേന്ദ്രത്തിലിറങ്ങി നാട്ടുകാരെ ആക്രമിച്ചത്. വെടിവെച്ച നായാട്ടുകാരുടെ വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം ആക്രമണം നടത്തിയ കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോത്തിനെ കണ്ടെത്താൻ രണ്ട് സംഘങ്ങളായി വംവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കാട്ടുപോത്തിൻറെ ശല്യത്തിൽ നിന്ന് ജനം സുരക്ഷിതരാകുന്നതുവരെ നിരീക്ഷണം തുടരുമെന്നും വനംവകുപ്പ് …

കാട്ടുപോത്തിന് വനത്തിൽ വെച്ച് നായാട്ടുകാരുടെ വെടിയേറ്റിരുന്നെന്ന് വനം വകുപ്പ് Read More »

ബംഗളൂരുവിൽ കനത്ത മഴ; വെള്ളക്കെട്ടിൽ കാർ കുടുങ്ങി ഐടി ജീവനക്കാരി മരിച്ചു

ബം​ഗ​ളൂ​രു: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ കെ​ആ​ർ സ​ർ​ക്കി​ളി​ലു​ള്ള അ​ടി​പ്പാ​ത​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ കാ​ർ മു​ങ്ങി ഐ​ടി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളും ഡ്രൈ​വ​റു​മു​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പെ​ടു​ത്തി. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ നി​ന്നു ക​ർ​ണാ​ട​ക ത​ല​സ്ഥാ​ന​ത്തെ​ത്തി​യ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​രി ഭാ​നു​രേ​ഖ (22)യ്ക്കാ​ണു ദാ​രു​ണാ​ന്ത്യം. അ​ടി​പ്പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ടു ക​ണ്ടെ​ങ്കി​ലും കാ​ർ ക​ട​ന്നു​പോ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ ഡ്രൈ​വ​ർ ഇ​വി​ടേ​ക്ക് വാ​ഹ​നം ഇ​റ​ക്കു​ക​യാ​യി​രു​ന്നു. പ​കു​തി വ​ഴി​യെ​ത്തി​യ​പ്പോ​ൾ എ​ൻ​ജി​ൻ നി​ന്നു. ഇ​തി​നൊ​പ്പം വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​തോ​ടെ കാ​ർ മു​ങ്ങി. സം​ഭ​വം ക​ണ്ടു നി​ന്ന …

ബംഗളൂരുവിൽ കനത്ത മഴ; വെള്ളക്കെട്ടിൽ കാർ കുടുങ്ങി ഐടി ജീവനക്കാരി മരിച്ചു Read More »

Best No deposit Gambling establishment Incentives And Free Revolves To possess British Inside the 2024

Articles Exactly what Casinos Give you Free Spins With no Put To own Signing Right up? Required Harbors 100 percent free Spins No-deposit Offers Do Another Membership And you will Sign in Added bonus For Vip When you’re ready to allege your payouts in the deposit bonus free revolves, ensure that you’ve satisfied the appropriate …

Best No deposit Gambling establishment Incentives And Free Revolves To possess British Inside the 2024 Read More »

ഓൺലൈനായി വാങ്ങി എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

കൂത്തുപറമ്പ്: മാരക മയക്ക് മരുന്നായ 70 എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. ഓൺലൈനായി നെതർലാൻ്റിൽ നിന്നും വരുത്തിച്ച മയക്കുമരുന്നുമായി കൂത്തുപറമ്പ് പാറാൽ ശ്രീശൈലത്തിൽ കെ പി ശ്രീരാഗിനെയാണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ജനീഷും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ ആമസോൺ വഴി എത്തിയ തപാൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കസ്റ്റഡിയി ലെടുക്കുകയായിരുന്നു. പാർസൽ തുറന്ന് നടത്തിയ പരിശോധനയിലാണ് മാരക മയക്ക് മരുന്ന് കണ്ടെത്തിയത്. തുടർന്ന് പാർസലിലെ …

ഓൺലൈനായി വാങ്ങി എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ Read More »

ഞായറാഴ്‌ചകളില്‍ കൊച്ചി മെട്രോയില്‍ 7.30 മുതല്‍ സര്‍വീസ് ആരംഭിക്കും

കൊച്ചി: തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഞായറാഴ്‌ചകളില്‍ കൊച്ചി മെട്രോയില്‍ 7.30 മുതല്‍ സര്‍വീസ് ആരംഭിക്കും. ഈ ഞായറാഴ്‌ച മുതൽ പുതിയ സമയക്രമം ആരംഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം. മുന്‍പ് ഞായറാഴ്‌ചകളിൽ എട്ട് മണിക്കായിരുന്നു മെട്രോയുടെ സർവീസ് തുടങ്ങിയിരുന്നത്.ഓൺലൈൻ സർവേ അഭിപ്രായങ്ങൾ പരി​ഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സര്‍വേയില്‍ 83 ശതമാനം പേർ സർവ്വീസ് സമയം നീട്ടണമെന്ന് അഭിപ്രായപ്പെട്ടു.മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ മുമ്പത്തേക്കാള്‍ വലിയ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഈ മാസം ഒൻപത് ദിവസം …

ഞായറാഴ്‌ചകളില്‍ കൊച്ചി മെട്രോയില്‍ 7.30 മുതല്‍ സര്‍വീസ് ആരംഭിക്കും Read More »

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായി പി ആർ ജിജോയിയെ നിയമിച്ചു

കോട്ടയം: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ(എഫ്ടിഐഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന പി ആർ ജിജോയിയെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്‌ടറായി നിയമിച്ചതായി ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ചലച്ചിത്ര-നാടക പ്രവർത്തകനും നടനും ആയ ജിജോയ്, പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. വിഖ്യാത ചലച്ചിത്രകാരൻ സയീദ് മിർസയെ ചെയർമാനായി നിയമിച്ചതിനു പിന്നാലെയുള്ള പുതിയ ഡയറക്‌ടർ നിയമനം കെ …

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായി പി ആർ ജിജോയിയെ നിയമിച്ചു Read More »

സർക്കാർ കെട്ടിടത്തിൻറെ ബേസ്മെൻറിൽനിന്നും അനധികൃതമായി സൂക്ഷിച്ച 2.31 കോടി രൂപയും സ്വർണവും കണ്ടെത്തി

ജയ്പുർ: രാജസ്ഥാനിലെ സർക്കാർ കെട്ടിടത്തിൻറെ ബേസ്മെൻറിൽനിന്നും അനധികൃത സ്വർണവും പണവും കണ്ടെത്തി. 2.31 കോടി രൂപയും 1 കിലോ സ്വർണക്കട്ടിയുമാണ് കണ്ടെടുത്തത്. അഡിഷനൽ ഡയറക്‌ടർ മഹേഷ് ഗുപ്ത നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യോജന ഭവനിലെ സിസിടിവി ദൃശങ്ങൾ പരിശോധിച്ചുവരികയാണ്.

കണ്ണൂരിൽ വാതിലിന്‍റെ പൂട്ട് തകർത്ത് പത്തു പവൻ സ്വർണവും 1.80 ലക്ഷം രൂപയും കവർന്നു

കണ്ണൂർ: ന്യൂമാഹിയിലെ വീട്ടിൽ വൻ കവർച്ച. വാതിലിന്‍റെ പൂട്ട് തകർത്ത് പത്തു പവൻ സ്വർണവും 1.80 ലക്ഷം രൂപയും കവർന്നു. മലയക്കര പുത്തൻപുരയിൽ സുലൈഖയുടെ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം. രണ്ടുനില വീടിന്‍റെ അടുക്കള ഭാഗത്തെ വാതിലിന്‍റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. ഉടങ്ങിക്കിടന്ന വീട്ടമ്മയുടെ മാലയും മോഷ്ടിച്ചു. മറ്റൊരു മാല കൂടി മോഷ്ടിക്കുന്നതിനിടയിൽ വീട്ടമ്മ ഉണരുകയും മാലയിൽ മുറുകെ പിടിക്കുകയായിരുന്നു. …

കണ്ണൂരിൽ വാതിലിന്‍റെ പൂട്ട് തകർത്ത് പത്തു പവൻ സ്വർണവും 1.80 ലക്ഷം രൂപയും കവർന്നു Read More »

തീർഥഹള്ളിയിൽ കെട്ടിട നിർമാണ തെഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ബാംഗ്ലൂർ: കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിൽ കെട്ടിട നിർമാണ തെഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാജണ്ണയെന്ന തൊഴിലാളിയാണ് സഹപ്രവർത്തകരായ ബീരേഷ്, മഞ്ജപ്പ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഇഡ്‌ലിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുരുവള്ളിയിൽ നിർമാണത്തിലുള്ള വിശ്വകർമ കമ്മ്യൂണിറ്റി ഹാളിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാവിലെ കഴിക്കാൻ ഇഡ്‌ലി ഉണ്ടാക്കിയത് രാജണ്ണയായിരുന്നു. വൈകിട്ടും ഇഡ്‌ലിയാണെന്നു പറഞ്ഞതിനെത്തുടർന്നാണ് സഹപ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടായത്. ഇതിനെത്തുടർന്ന് രാജണ്ണയുമായി വാക്കേറ്റമുണ്ടാവുകയും മർദിക്കുകയും ചെയ്തു. വൈകിട്ട് ഇരുവരും ഉറങ്ങുന്ന സമയത്ത് പിക്കാസു …

തീർഥഹള്ളിയിൽ കെട്ടിട നിർമാണ തെഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ Read More »

ജാർഖണ്ഡ് കൃഷിമന്ത്രി കേരള കാർഷിക സർവകലാശാല സന്ദർശിച്ചു

തിരുവനന്തപുരം: ജാർഖണ്ഡ് കൃഷി, മൃഗസംരക്ഷണ – സഹകരണ വകുപ്പ് മന്ത്രി ബാദൽ പത്രലേഖും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും കേരള കാർഷിക സർവകലാശാല സന്ദർശിച്ചു. ജാർഖണ്ഡ് കൃഷി വകുപ്പ് സെക്രട്ടറി അബൂബക്കർ സിദ്ദിഖ്.ഐ.എ.എസും സംഘത്തിൽ ഉണ്ടായിരുന്നു. കെ.എ.യു രജിസ്ട്രാർ ഡോ. എ.സക്കീർ ഹുസൈൻ മന്ത്രിയെയും സംഘത്തെയും കേരള കാർഷിക സർവ്വകലാശാലയിലേക്ക് സ്വാഗതം ചെയ്യുകയും കെഎയുവിനെക്കുറിച്ച് ഹ്രസ്വമായ ആമുഖം നൽകുകയും ചെയ്തു. ഡോ. ലത.എ, എ.ഡി.ആർ(ഫാംസ്), ഡോ. സുരേന്ദ്ര ഗോപാൽ (എഡിഇ), ഡോ. ശ്രീവൽസൻ.ജെ.മേനോൻ എന്നിവരും സർവ്വകലാശാലയിലെ മറ്റ് ഉന്നത …

ജാർഖണ്ഡ് കൃഷിമന്ത്രി കേരള കാർഷിക സർവകലാശാല സന്ദർശിച്ചു Read More »

ഗ്രാസ് റൂട്ട് ഫുട്ബോൾ ഡേ ഫെസ്റ്റിവൽ സംഘടിപ്പിച്ചു

തൊടുപുഴ: സോക്കർ സ്കൂളിൻറെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും കേരള ഫുട്ബോൾ അസോസിയേഷനും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻയും സഹകരണത്തോടെ ഗ്രാസ് റൂട്ട് ഫുട്ബോൾ ഡേ ഫെസ്റ്റിവൽ നടത്തി. സോക്കർ സ്കൂൾ ​ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ച ഫെസ്റ്റിവൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാസ് റൂട്ട് ഫുട്ബോൾ ഡേ സ്പോർട്സിന്റെഎല്ലാ മേഖലയിലുമുള്ള കുട്ടികളെയും യുവാക്കളെയും വനിതകളെയും വൃദ്ധരെയും ഒരുമിച്ചു ചേർത്ത് സ്പോർട്സ് കൾച്ചർ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. പ്രൊഫഷണൽ ഫുട്ബോൾ …

ഗ്രാസ് റൂട്ട് ഫുട്ബോൾ ഡേ ഫെസ്റ്റിവൽ സംഘടിപ്പിച്ചു Read More »

സർക്കാരിന്റെ രണ്ടാം വാർഷികം; വഴിയോര കോടതിയുമായി കെ.പി.എസ്.റ്റി.എ

തൊടുപുഴ: ഇടതു സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുറന്നു കാണിച്ചു കൊണ്ട് കെ.പി.എസ്.റ്റി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വഴിയോര കോടതി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി എം നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം ഫിലിപ്പച്ചൻ ഉദ്ഘാടനം നിർവഹിച്ചു. ജീവനക്കാർഹമായ ക്ഷാമബത്ത ഗവൺമെന്റ് നിഷേധിച്ചിരിക്കുകയാണ്. 25% ഡി.എ നൽകേണ്ടിടത്ത് 7% മാത്രം നൽകി 15% വും നിഷേധിച്ചിരിക്കുന്നു. പങ്കാളിത്ത പെൻഷന്റെ കാര്യത്തിലും സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. …

സർക്കാരിന്റെ രണ്ടാം വാർഷികം; വഴിയോര കോടതിയുമായി കെ.പി.എസ്.റ്റി.എ Read More »

ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ ആഴ്ച്ച ചന്ത ആരംഭിച്ചു

ഇടവെട്ടി: ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ വിപണനം നടത്തുന്നത്തിനും ആവശ്യക്കാർക്ക് നാടൻ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമായി ആഴ്ച്ച ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ നൗഷാദ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ബിൻസി.കെ.വർക്കി സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിൻസി മാർട്ടിൻ, മോളി ബിജു, മെമ്പർ അഡ്വ. അജ്മൽ ഖാൻ അസീസ്, സെക്രട്ടറി സറീന പി.എ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അബ്ബാസ് വി.എസ്, …

ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ ആഴ്ച്ച ചന്ത ആരംഭിച്ചു Read More »

4ജി ലഭിക്കാത്ത ജില്ലയിലെ പ്രദേശങ്ങളിൽ ഈ വർഷം തന്നെ ബി.എസ്എൻഎൽ ടവർ സ്ഥാപിക്കും; ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: കേന്ദ്ര സർക്കാരിൻറെ യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ട് ഉപയോഗിച്ച് ഇടുക്കി ജില്ലയിൽ നിലവിൽ ഒരു മൊബൈൽ ഓപ്പറേറ്റർമാർക്കും 4ജി കണക്ഷൻ നൽകാൻ കഴിയാത്ത 78 പ്രദേശങ്ങളിൽ ബി.എസ്എൻഎൽ വഴി ഈ വർഷം ഡിസംബറിൽ തന്നെ മൊബൈൽ ടവർ സ്ഥാപിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ടവറുകളിൽ 21 എണ്ണം കണ്ണൻദേവൻ ഹിൽ പ്ലാൻറേഷൻ പ്രദേശത്തും 35 എണ്ണം സർക്കാർ വനഭൂമിയിലും ബാക്കി വരുന്നവ സർക്കാർ/പ്രൈവറ്റ് ഭൂമികളിലും സ്ഥാപിക്കും. നിലവിലുള്ള ടവറിൻറെ പവർ ഉയർത്തുകയും ചെയ്യും. ബി.എസ്.എൻ.എൽ …

4ജി ലഭിക്കാത്ത ജില്ലയിലെ പ്രദേശങ്ങളിൽ ഈ വർഷം തന്നെ ബി.എസ്എൻഎൽ ടവർ സ്ഥാപിക്കും; ഡീൻ കുര്യാക്കോസ് എം.പി Read More »

വന്യമൃഗ ആക്രമണങ്ങൾ; രാഷ്ട്രീയ കിസാൻ മഹാസംഘ് സെക്രട്ടറിയേറ്റ് മാർച്ച് 29ന്

കൊച്ചി: വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് 29ന് കർഷകരുടെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. കേരളത്തിൽ വന്യമൃഗശല്യം അതിരൂക്ഷമാകുകയും ദിനംപ്രതി നിരവധി കർഷകകർക്ക് പരിക്കേൽപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികൾ നിസംഗതരായിരിക്കുന്നത് ധിക്കാരപരമാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി.സി.സെബാസ്റ്റ്യൻ പറഞ്ഞു. വന്യമൃഗ ശല്യം പരിഹരിക്കാൻ സർക്കാർ ശക്തമായി ഇടപെടാത്തത് ആരെ ഭയന്നിട്ടാണെന്ന് വ്യക്തമാക്കണമെന്നും കൃഷിഭൂമിയിലിറങ്ങുന്ന വന്യമൃഗങ്ങളെ മനുഷ്യജീവന്റെ …

വന്യമൃഗ ആക്രമണങ്ങൾ; രാഷ്ട്രീയ കിസാൻ മഹാസംഘ് സെക്രട്ടറിയേറ്റ് മാർച്ച് 29ന് Read More »

ബി.ജെ.പി ഇടുക്കി സമ്പൂർണ ജില്ലാ സമിതി യോഗം ചേർന്നു

തൊടുപുഴ: ഭാരതീയ ജനതാ പാർട്ടി ഇടുക്കി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ ജില്ലാ സമിതി യോഗം ചേർന്നു. തൊടുപുഴ എൻ.എസ്.എസ് ഓഡിറ്ററിയത്തിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് എൻ.ഹരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.എൻ.സുരേഷ് സ്വാഗതം ആശംസിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക ഇക്കണോമിയുടെ സമാനവും അതിലും ശക്തമായിട്ടുള്ള ഒരു ഇക്കൊണമി കള്ളക്കടത്തുകാരും പാകിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളും …

ബി.ജെ.പി ഇടുക്കി സമ്പൂർണ ജില്ലാ സമിതി യോഗം ചേർന്നു Read More »

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു; 8 മന്ത്രിമാർ സത്യ പ്രതിജ്ഞ ചെയ്യ്തു

ബാംഗ്ലൂർ: കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ഉപമുഖ്യമാന്ത്രിയായി ഡി.കെ. ശിവകുമാറും സത്യവാചകം ചൊല്ലി സ്ഥാനമേറ്റു. ഗവർണർ താവർചന്ദ് ഗെലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മല്ലികാർജുൻ ഖാർഗെ, പ്രിയാങ്ക ഗാന്ധി, രാഹുൽ എന്നിവരടങ്ങുന്ന പ്രമുഖരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ദൈവത്തിന്‍റെ പേരിലാണ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലായിരുന്നു ഡികെയുടെ സത്യപ്രതിജ്ഞ. സത്യ പ്രതിജ്ഞ ചെയ്യ്ത എട്ട് മന്ത്രിമാർ: ജി. പരമേശ്വര -ദളിത് വിഭാഗം, കെ.എച്ച് മുനിയപ്പ – …

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു; 8 മന്ത്രിമാർ സത്യ പ്രതിജ്ഞ ചെയ്യ്തു Read More »

പുറപ്പുഴയിൽ സ്ഫോടക വസ്തുക്കളുമായി 3 പേർ പിടിയിൽ

പുറപ്പുഴ: അനധികൃത പാറമടയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് പേരെ അറസ്റ്റു ചെയ്തു. പിടിച്ചെടുത്തത് അപകടകരമായ അവസ്ഥയിൽ റബ്ബർതോട്ടത്തിന് നടുവിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ച 40 ജലാൻ്റിൻ സ്റ്റിക്കുകളുടെയും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളുടെയും വൻശേഖരം. ഇതോടൊപ്പം സ്പാർക്കിംഗ് മെഷീനും ജെസിബിയും ജാക്ക്ഹാമറും കൂടി പിടിച്ചെടുത്തു. ഡിവൈഎസ്പിയോടൊപ്പം എസ്ഐ ബൈജു പി ബാബു, സിപിഒ മ്മാരായ അരുൺകുമാർ, സുമേഷ് പി.എസ് എന്നിവരും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 5 ദിവസം കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യത. വരും മണിക്കൂറുകളിൽ കേരളത്തിലെ വയനാട് ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ കാലവർഷം വൈകിയാൽ ഉഷ്ണതരംഗത്തിന് വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നായിരുന്നു മുന്നറിയിപ്പ്.

സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ന് അധികാരമേൽക്കും

ബാംഗ്ലൂർ: കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30 ന് കൺഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമൊപ്പം 8 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. 34 അംഗങ്ങളാണ് നിയസഭയിലെ പരാമാവധി അംഗസംഖ്യ. ഗവർണർ താവർചന്ദ് ഗെലോട്ടാവും സത്യവാചകം ചൊല്ലിക്കൊടുക്കുക. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയായി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യത്തിന്‍റെ വേദിയായി മാറും കർണാടക സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് നേതാക്കൾക്കു പുറമേ ബിജെപി …

സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ന് അധികാരമേൽക്കും Read More »

ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ: ആനന്ദപുരത്ത് ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചാലക്കുടി സ്വദേശിയായ ആദർശ് വി.യു ആണ് (20) മരിച്ചത്. ചാലക്കുടി ഐ ടി ഐ വിദ്യാർത്ഥിയായ ആദർശ് മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കുളത്തിൽ കുളിക്കാൻ എത്തിയത്. കുളത്തിന്റെ മറുകരയിലേയ്ക്ക് നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇരിങ്ങാലക്കുട ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കുറോളമായി കുളത്തിൽ തിരച്ചിൽ നടത്തിയിയെങ്കിലും ആദർശിനെ കണ്ടെത്താനായില്ല. തുടർന്ന് തൃശൂരിൽ നിന്നും സ്‌കൂബാ …

ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി Read More »

നഗര മധ്യത്തിൽ നഴ്സിനു നേരെ പോക്സോ കേസ് പ്രതിയുടെ നഗ്നതാ പ്രദർശനം

കാസർഗോട്: 2 ദിസവങ്ങൾക്കു മുന്‍പ് കെഎസ്ആർടിസി ബസിൽ നടന്ന സംഭവത്തിന്‍റെ ഞെട്ടൽ മാറും മുന്‍പ് വീണ്ടും സമാനമായ സംഭവം. പട്ടാപകൽ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ യുവതിക്കു നേരേ നഗ്നതാ പ്രദർശനം നടത്തിയ പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അർഷാദിനെയാണ് (34) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പോക്സോ കേസിലും പ്രതിയാണ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോട്ടച്ചേരിയിൽ ബസിറങ്ങി നഴ്സായ യുവതി നടന്നുപോകുമ്പോൾ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നവെന്ന് പൊലീസ് പറയുന്നു. ഗുഡ്സ് ഓട്ടോയിൽ …

നഗര മധ്യത്തിൽ നഴ്സിനു നേരെ പോക്സോ കേസ് പ്രതിയുടെ നഗ്നതാ പ്രദർശനം Read More »

കെ-​ഫോ​ൺ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജൂൺ 5ന്

തി​രു​വ​ന​ന്ത​പു​രം: “എ​ല്ലാ​വ​ർ​ക്കും ഇ​ൻറ​ർ​നെ​റ്റെന്ന’​ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന കെ-​ഫോ​ൺ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജൂൺ അഞ്ചിന്. ​സം​സ്ഥാ​ന​ത്തെ 20 ല​ക്ഷ​ത്തോ​ളം സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ലും അ​തി​വേ​ഗ ഇ​ൻറ​നെ​റ്റ് സൗ​ക​ര്യം കെ- ​ഫോ​ൺ മു​ഖേ​ന ല​ഭ്യ​മാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ 18,000ഓ​ളം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ- ​ഫോ​ൺ മു​ഖേ​ന ഇ​ൻറ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി. 7,000 വീ​ടു​ക​ളി​ൽ ക​ണ​ക്‌​ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. അ​തി​ൽ 748 ക​ണ​ക്‌​ഷ​ൻ ന​ൽ​കി. കെ- ​ഫോ​ൺ …

കെ-​ഫോ​ൺ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജൂൺ 5ന് Read More »

Azerbaycanda etibarlı bukmeker kontor

Azerbaycanda etibarlı bukmeker kontoru Mostbet-AZ90 Bukmeker və Kazino Azərbaycanda Bonus 550+250FS Content Azərbaycandan olan oyunçular Mostbet-dən istifadə edə bilər? Bahis üçün idman Mən ərizədə yenidən qeydiyyatdan keçməliyəmmi? Mostbet oyunları Mostbet-də sevimli kazino oyunları 💸 Qeydiyyatdan sonra promo kodu daxil edə bilərəmmi? Mostbet giriş və qeydiyyat rəsmi saytında Mostbet Mobil Versiyası Haqqında Bukmeker kontorunun lisenziyası varmı? …

Azerbaycanda etibarlı bukmeker kontor Read More »

Benefits of AI in Customer Service: 4 Ways AI Can Help

Enhancing Customer Support with AI and Machine Learning With the help of IoT, information like price, usage, manufacturing date, specifications, expiry date, etc., could be displayed by the product itself through wearables or smartphones. We’re explaining this not to discourage the use of AI in your customer service organization, but to be clear about what …

Benefits of AI in Customer Service: 4 Ways AI Can Help Read More »

Book Of Ra Magic Erreichbar Spielbank Unter einsatz von Lastschrifteinzug Für nüsse Gerieren Ausschließlich Eintragungh1>contentbook Of Ra Symbolebook Of Ra Alternativenneue Casinosschlussbetrachtung Hinter Book Of Ra Magic Spielautomatenbook Of Rasie Sind Den Slot Begünstigen, Da Das Maximale Riesenerfolg, Diesseitigen Diese Erhalten Vermögen, Etwas Riesig Wird, Welches Den Niedrigen Rtp Mehr als Wettmacht Wenn Die Auf Dies Höchsten Klasse Zum besten geben, Könnten Unser Überm Unglaublichen Triumph Abwenden Novoline Wird Ihr Inh Jenes Video

Content Entsprechend Nicht alleine Freidrehungen Darf Selbst Inoffizieller mitarbeiter Book Of Ra Freispiel Vorteile Unter anderem Nachteile Des Book Of Ra Slots Features Des Spielautomaten: Book Of Ra Tipps and Tricks Für Anfänger Etliche Casinos verlangen zudem sekundär pro nachfolgende Verwendung durch Testversionen ihrer Automaten die Anmeldung. Sodann sollte das Zocker darauf beachten, inwieweit unser …

Book Of Ra Magic Erreichbar Spielbank Unter einsatz von Lastschrifteinzug Für nüsse Gerieren Ausschließlich Eintragungh1>contentbook Of Ra Symbolebook Of Ra Alternativenneue Casinosschlussbetrachtung Hinter Book Of Ra Magic Spielautomatenbook Of Rasie Sind Den Slot Begünstigen, Da Das Maximale Riesenerfolg, Diesseitigen Diese Erhalten Vermögen, Etwas Riesig Wird, Welches Den Niedrigen Rtp Mehr als Wettmacht Wenn Die Auf Dies Höchsten Klasse Zum besten geben, Könnten Unser Überm Unglaublichen Triumph Abwenden Novoline Wird Ihr Inh Jenes Video Read More »

ഗാർഹിക ബയോഗ്യാസ് പ്ലാന്റ് വിതരണം ചെയ്തു

കവളങ്ങാട്: ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗാർഹിക ബയോഗ്യാസ് പ്ലാന്റ് വിതരണം ചെയ്തു. 13500 രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന ടാങ്കിന് സബ്‌സിഡിയായി പഞ്ചായത്ത്‌ 7200 രൂപ നൽകും. ഗ്യാസ് സ്റ്റവു ഉൾപ്പടെ ആണ് നൽകുന്നത്. ഗുണഭോക്താവ് 6200 രൂപ നൽകണം. 600 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്ക് ആണ്. 18 വാർഡുകളിലായി 38 പേർക്ക് ബയോഗ്യാസ് പ്ലാന്റ് വിതരണം ചെയ്യും. ജിൻസിയ ബിജു ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. മെമ്പർമാരായ രാജേഷ് കുഞ്ഞുമോൻ, തോമച്ചൻ …

ഗാർഹിക ബയോഗ്യാസ് പ്ലാന്റ് വിതരണം ചെയ്തു Read More »

2000 കുളങ്ങൾ സജ്ജമാക്കൽ പദ്ധതി; ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം കവളങ്ങാട് ചെമ്പൻ കുഴിയിൽ നടന്നു

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 2000 കുളങ്ങൾ സജ്ജമാക്കൽ പദ്ധതിയുടെ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം കവളങ്ങാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ചെമ്പൻ കുഴിയിൽ നടന്നു. ചടങ്ങ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ നിർവഹിച്ചു. എറണാകുളം ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ഏറ്റവും കൂടുതൽ കുളങ്ങൾ നിർമ്മിച്ചത് കവളങ്ങാട് ഗ്രാമപഞ്ചായത്താണ്. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. ഹരീഷ് രാജൻ അധ്യക്ഷത വഹിച്ചു, ,എം.ജി.എൻ.ആർ.ഇ.ജി.എസ് എ.ഇ.അമല, ഓവർസിയർ ഷീബ, എ.ഐ.റ്റി.എമാരായ സൗഫിയ, എൽബിൻ, ഷാലി അഭിലാഷ്, …

2000 കുളങ്ങൾ സജ്ജമാക്കൽ പദ്ധതി; ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം കവളങ്ങാട് ചെമ്പൻ കുഴിയിൽ നടന്നു Read More »

കുട്ടമ്പുഴ ഗോത്രവർഗ്ഗ മേഖലകളിൽ മൊബൈൽ ടവറുകൾ ഉടൻ സ്ഥാപിക്കും; ഡീൻ കുര്യാക്കോസ് എം.പി

കുട്ടമ്പുഴ: കോതമംഗലം നിയോജക മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന കുട്ടമ്പുഴ ഗോത്രവർഗ്ഗ മേഖലകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, വാരിയം, കുഞ്ചിപ്പാറ, പന്തപ്ര, ഉറിയംപെട്ടി, ചാമപ്പാറ, ഇളംബ്ലാശ്ശേരി, തട്ടേക്കാട്, കല്ലേമേട് തുടങ്ങിയ മൊബൈൽ കവറേജ് ലഭ്യമാകാത്ത ഒമ്പത് ഗോത്രവർഗ്ഗ സങ്കേതങ്ങളിലാണ് ബി.എസ്.എൻ.എൽ ടവറുകൾ സ്ഥാപിക്കുന്നത്. ഗോത്ര വർഗ്ഗത്തിൽപ്പെട്ടവർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ ഇപ്പോഴും മൊബൈൽ കവറേജ് ലഭ്യമല്ല. ഇവിടങ്ങളിൽ ടവറുകൾ സ്ഥാപിക്കുന്നതോടെ കുട്ടമ്പുഴയിലെ വർഷങ്ങളായുള്ള ഗോത്രവർഗ്ഗ …

കുട്ടമ്പുഴ ഗോത്രവർഗ്ഗ മേഖലകളിൽ മൊബൈൽ ടവറുകൾ ഉടൻ സ്ഥാപിക്കും; ഡീൻ കുര്യാക്കോസ് എം.പി Read More »

ഖേലോ ഇന്ത്യാ സൈക്ലിംഗ് ജേതാക്കൾക്ക് സ്വീകരണം നൽകും

തൊടുപുഴ: ഖേലോ ഇന്ത്യാ സൗത്ത് സോൺ വുമൺസ് ലീഗ് മത്സരങ്ങളിൽ അഞ്ച് സ്വർണ്ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും നേടി കേരളത്തെ വിജയത്തിലേയ്ക്ക് നയിച്ച ഇടുക്കിയുടെ സൈക്ലിസ്റ്റുകൾക്ക് ജില്ലാ സൈക്ലിംഗ് അസോസ്സിയേഷൻ സ്വീകരണം നൽകും. കേരളത്തിൽ നിന്ന് ആദ്യമായി സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളായി തെരഞ്ഞെടുത്ത സംസ്ഥാന നേതാക്കൾക്കും സ്വീകരണം നൽകും. 21ന് വൈകിട്ട് മൂന്നിന് തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ നടക്കുന്ന സ്വീകരണ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനംചെയ്യും. ഇതോടൊപ്പം ജില്ലാ …

ഖേലോ ഇന്ത്യാ സൈക്ലിംഗ് ജേതാക്കൾക്ക് സ്വീകരണം നൽകും Read More »

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഉയർന്ന വിജയ ശ‍തമാനം കണ്ണൂർ ജില്ല‍യിൽ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയശതമാനം 99.70. 4.20 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 417864 പേർ ഇന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കണ്ണൂർ ജില്ല‍യിലാണ് ഉയർന്ന വിജയ ശ‍തമാനം രേഖപ്പെടുത്തിയത്. 99. 94 ശതമാനമാണ് വിജയം. വയനാട്ടിലാണ് ഏറ്റവും കുറവ് വിജയശതമാനം. 98.41 ശതമാനമാണ് വിജയം. 68,604 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്താണ്. 4,856 വിദ്യാർഥികളാണ് …

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഉയർന്ന വിജയ ശ‍തമാനം കണ്ണൂർ ജില്ല‍യിൽ Read More »

മനുഷ്യജീവന് സംരക്ഷണം നൽകാത്ത സർക്കാർ ക്രൂരതയ്ക്ക് അവസാനമുണ്ടാകണം; അഡ്വ.വി.സി.സെബാസ്റ്റ്യൻ

കാഞ്ഞിരപ്പള്ളി: മനുഷ്യജീവന് സംരക്ഷണം നൽകാത്ത ഭരണസംവിധാനങ്ങളുടെ ക്രൂരതയ്ക്ക് അവസാനമുണ്ടാകണമെന്നും കണമലയിൽ കാട്ടുപോത്തിന്റെ ആക്രമത്തിൽ രണ്ടു മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിരിക്കുമ്പോൾ വനംവകുപ്പിനും വനപാലകർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ ഷെവലിയർ അഡ്വ.വി.സി സെബാസ്റ്റ്യൻ മനുഷ്യാവകാശകമ്മീഷനോട് ആവശ്യപ്പെട്ടു. വന്യജീവികളെ വനത്തിനുള്ളിൽ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വന്യമൃഗങ്ങൾ കൃഷിഭൂമിയിലിറങ്ങി മനുഷ്യനെ അക്രമിച്ച് കൊലപ്പെടുത്തുമ്പോൾ വനനിയമങ്ങളും ന്യായീകരണങ്ങളുമായി ജനപ്രതിനിധികളും ഭരണ ഉദ്യോഗസ്ഥവർഗ്ഗവും നീങ്ങിയാൽ ജനങ്ങൾ നിയമം കൈയിലെടുക്കുന്ന സാഹചര്യമൊരുങ്ങും. മനുഷ്യരെ ജീവിക്കാൻ അനുവദിക്കാത്ത ജനാധിപത്യഭരണം ആർക്കുവേണ്ടിയാണെന്ന് മലയോരജനത ഗൗരവമായി …

മനുഷ്യജീവന് സംരക്ഷണം നൽകാത്ത സർക്കാർ ക്രൂരതയ്ക്ക് അവസാനമുണ്ടാകണം; അഡ്വ.വി.സി.സെബാസ്റ്റ്യൻ Read More »

ഗ്ലോബൽ ഇന്ത്യൻ വോയ്സ് ഇന്ത്യ എഡിഷൻ ആരംഭിച്ചു

തൊടുപുഴ: ഗ്ലോബൽ ഇന്ത്യൻ വോയ്സ് ഇന്ത്യ യു.എസ് പ്രിന്റ് ന്യൂസ് പേപ്പറിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഉദ്ഘാടനം തൊടുപുഴ ശ്രീവിനായക് ഹോട്ടൽ ഹാളിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ഗ്ലോബൽ ഇന്ത്യൻ വോയ്സ് ചീഫ് എഡിറ്റർ ജോർജ് കൊട്ടാരത്തിന്റെ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വോയ്സ് ന്യൂസ് എഡിറ്റർ തോമസ് അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. സമ്മേളനത്തിൽ സത്യം ഓൺലൈൻ എഡിറ്ററും കോം ഇന്ത്യയുടെ പ്രസിഡൻറും പ്രസ്സ് അക്കാദമി മെമ്പറുമായ വിൻസന്റ് നെല്ലിക്കുന്നേൽ, ഇടുക്കി പ്രസ്സ് ക്ലബ്‌ സെക്രട്ടറി …

ഗ്ലോബൽ ഇന്ത്യൻ വോയ്സ് ഇന്ത്യ എഡിഷൻ ആരംഭിച്ചു Read More »

അദാലത്തിലൂടെ ലക്ഷ്യമിടുന്നത് ജനകീയ പ്രശ്‌നങ്ങൾക്ക് സമയബന്ധിത പരിഹാരം; മന്ത്രി റോഷി അഗസ്റ്റിൻ

പീരുമേട്: സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തിൽ നടപ്പാക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലൂടെ ജനകീയപ്രശ്‌നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പീരുമേട് താലൂക്ക്തല പരാതിപരിഹാര അദാലത്ത് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് അടക്കമുള്ള അടിസ്ഥാനസൗകര്യ വികസന രംഗത്ത് വലിയ പുരോഗതി സാധ്യമാക്കാൻ സർക്കാരിന് കഴിഞ്ഞു. സാധരണക്കാരയ ജനങ്ങളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികളുമായാണ് സർക്കാർ എല്ലാ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി …

അദാലത്തിലൂടെ ലക്ഷ്യമിടുന്നത് ജനകീയ പ്രശ്‌നങ്ങൾക്ക് സമയബന്ധിത പരിഹാരം; മന്ത്രി റോഷി അഗസ്റ്റിൻ Read More »

വ്യാപാരി വ്യവസായി ഏകോപന സമിതിയെ കേഡർ സംഘടനയായി വളർത്തി എടുക്കും; രാജു അപ്സര

ചെറുതോണി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയെ ഒരു കേഡർ സംഘടനയായി വളർത്തി എടുക്കുമെന്നും, സംഘടനയുടെ ചട്ടക്കൂടിനുള്ളിൽ എല്ലാ വ്യാപാരികളെയും ഒരുമിപ്പിച്ച് നിർത്തുമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര പറഞ്ഞു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് കുമരകം ഗോകുലം ഗ്രാൻറ് റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നിന്നും 230 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ റീ ബൂട്ട് ബിസിനസ്സെന്ന വിഷയത്തെ കുറിച്ച് ഇൻറർനാഷണൽ …

വ്യാപാരി വ്യവസായി ഏകോപന സമിതിയെ കേഡർ സംഘടനയായി വളർത്തി എടുക്കും; രാജു അപ്സര Read More »

വേനൽ ചൂട്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ ‌കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം …

വേനൽ ചൂട്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി Read More »

കെ.എസ്.ആർ.ടി.സി ബസ് വീട്ടിലേക്ക് ഇടിച്ചു കയറി

പാലാ: കരിങ്കുന്നം നെല്ലാപ്പാറ – ആനപ്പാറ വളവിൽ കെ.എസ്.ആർ.ടി.സി ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. വെള്ളിയാഴ്ച പുലർച്ചെ 4.20നായിരുന്നു സംഭവം. തിരുവനന്തപുരം – കട്ടപ്പന റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പാലായിൽ നിന്നും തൊടുപുഴയ്ക്ക് വരുന്ന വഴിയായിരുന്നു അപകടമുണ്ടായത്. നെല്ലാപ്പാറ ചെമ്പനാപ്പറമ്പിൽ മണി ഗോപിയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ബസിന്റെ മുൻഭാ​ഗത്തെ ​ഗ്ലാസ് ഡോർ ഭാ​ഗികമായി പൊളിഞ്ഞു. ബസ്സു പാഞ്ഞു കയറിയ വീടിന്റെ ഭാ​ഗവും തകർന്ന നിലയിലാണ്. ഡ്രൈവർ കൃത്യസമയത്ത് ബ്രേക്കിട്ടതിനാൽ ആളപായമൊന്നും …

കെ.എസ്.ആർ.ടി.സി ബസ് വീട്ടിലേക്ക് ഇടിച്ചു കയറി Read More »