ഗുണ്ടാ നേതാവിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്ന് സൽക്കാരം; ഡി.വൈ.എസ്.പിയെ സസ്പെന്റ് ചെയ്തു
ആലപ്പുഴ: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി സാബുവിന് സസ്‌പെൻഷൻ. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലി പുളിയനത്തുള്ള വീട്ടിൽ ഞായറാഴ്ച ഒരുക്കിയ വിരുന്നിലാണ് ഡി.വൈ.എസ്.പിയും സംഘവും കുടുങ്ങിയത്. ഡി.വൈ.എസ്.പിയുടെ കൂടെയുണ്ടായിരുന്ന ഡ്രൈവർക്കും സി.പി.ഒയ്ക്കും തിങ്കളാഴ്‌ച സസ്പെൻഷൻ ലഭിച്ചിരുന്നു. സിനിമാനടനായ സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡി.വൈ.എസ്.പി തങ്ങളെ കൊണ്ടു പോയതെന്നാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞത്. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിൽ ഫെയ്സൽ അഭിനയിച്ചിരുന്നു. എന്നാൽ, ഫെയ്സലിനെ …












































