ഫയർസ്റ്റേഷന് വേണ്ടി വണ്ണപ്പുറത്തെ ബി.എസ്.എൻ.എൽ കെട്ടിടം വിട്ടുകൊടുക്കാമെന്ന് അധികൃതർ
തൊടുപുഴ: ഫയർസ്റ്റേഷനു വേണ്ടി വണ്ണപ്പുറത്തെ ബി.എസ്.എൻ.എൽ കെട്ടിടം വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു. ഈ കെട്ടിടങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടെന്നാണ് ഫയര്ഫോഴ്സിന്റെയും നിലപാട്. ബി.എസ്.എൻ.എൽ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സംയുക്തമായി ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു ഈ വിലയിരുത്തൽ.













































