Timely news thodupuzha

logo

Kerala news

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

കണ്ണൂർ: പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണ് ഷുഹൈബിനെ വധിച്ചതെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ നിയമസഭയിൽ ഉയർത്തി എം.എൽ.എ ടി.സിദ്ധിഖ് അടിയന്തര പ്രമേയത്തിന് നോട്ടീസ് സമർപ്പിച്ചു. എന്നാൽ സ്പീക്കർ അനുമതി നിഷേധിക്കുകയാണ് ചെയതത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തില്ലങ്കേരി സി.പി.എം ഒക്കത്തു വച്ചിരിക്കുന്ന പ‍യ്യനാണ്. ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ചിരുന്നകാലത്ത് ഇടതു പക്ഷം ആരെ ചാരിയാണ് നിന്നിരുന്നതെന്നും ഇതിനെല്ലാം കാലം കണക്കു ചോദിക്കുമെന്നും പ്രതിപക്ഷ …

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം Read More »

തീ പൂർണ്ണമായി അണയ്ക്കാനായിട്ടില്ല; കൊച്ചി നഗരത്തിൽ പുക തങ്ങി നിൽക്കുന്നു

കൊച്ചി: ഇന്നലെ വൈകിട്ട് എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപ്പിടുത്തമുണ്ടായതിനെ തുടർന്ന് നഗരത്തിലെങ്ങും കനത്ത പുക. പ്രധാനയിടത്ത് നിന്നും കിലോമീറ്ററുകളോളം ദൂരത്തേക്ക് പുക വ്യാപിച്ചിട്ടുണ്ട്. ഇതുവരേയും പൂർണ്ണമായി തീ അണയ്ക്കാനായിട്ടില്ല. കനലുകളിൽ തീ അണയാതെ കിടക്കുന്നതിനാൽ ഇനിയും പടരാണ് സാധ്യത. മുമ്പ് പലതവണ ബ്രഹ്മപുരം പ്ലാൻറിൽ തീപിടുത്തമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ തീ കെടുത്താനായത് മൂന്ന് ദിവസമെടുത്തായികരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണിപ്പോൾ. അപകടത്തിന്റെ കാരണം വ്യക്തമല്ല.

‘യഥാർത്ഥ യാത്ര നിരക്കിൻറെ പകുതിയെങ്കിലും വിദ്യാർത്ഥിൾക്ക് നിശ്ചയിക്കണം’; ജസ്റ്റിസ് എം.രാമചന്ദ്രൻ

തിരുവനന്തപുരം: സ്വകാര്യ ബസ് വ്യവസായം കേരളത്തിൽ നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ കൺസഷൻ നിയന്ത്രിച്ചെ മതിയാകൂയെന്ന് ജസ്റ്റിസ് എം രാമചന്ദ്രൻ.സ്വകാര്യ ബസുടമകൾ മാത്രം വിദ്യാർത്ഥികളെ എന്തിന് സഹകരിക്കണം. യഥാർത്ഥ യാത്ര നിരക്കിൻറെ പകുതിയെങ്കിലും വിദ്യാർത്ഥിൾക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയും വേണം യാത്ര നിരക്കിലെ ഇളവ് മുഴുവൻ വിദ്യാർത്ഥികൾക്കുമായി പ്രായോഗികമല്ല. പാവപ്പെട്ട കുട്ടികൾ ആരെന്ന കാര്യത്തിലും പരിശോധന വേണം. 12 വർഷമായി ബസ്-ടാക്സി നിരക്ക് നിശ്ചയിക്കുന്നതിനുള്ള കമ്മീഷനായി പ്രവർത്തിച്ച ജസ്റ്റിസ് എം.രാമചന്ദ്രൻ സ്ഥാനം ഒഴിയും മുൻപാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. …

‘യഥാർത്ഥ യാത്ര നിരക്കിൻറെ പകുതിയെങ്കിലും വിദ്യാർത്ഥിൾക്ക് നിശ്ചയിക്കണം’; ജസ്റ്റിസ് എം.രാമചന്ദ്രൻ Read More »

ത്രിപുര തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ സി.പി.എമ്മിനകത്ത് വിമർശനം

ന്യൂഡൽഹി: ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം കോൺ​ഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ സി.പി.എമ്മിനുള്ളിൽ വിമർശനം ഉടലെടുത്തു. ഇതോടെ കേന്ദ്ര നേതൃത്വം വലഞ്ഞിരിക്കുകയാണ്. കോൺഗ്രസ് സഹകരണവുമായി മുന്നോട്ട് പോയത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോൾ സഖ്യം തുടരണോയെന്നതിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കേരളം പി.ബി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും. കോൺഗ്രസിന് മാത്രമാണ് സഹകരണം കൊണ്ട് നേട്ടമുണ്ടായതെന്നാണ് പാർട്ടിയിലെ വലിയ വിഭാഗം നേതാക്കളും പറയുന്നത്. അതേസമയം, വലതുപക്ഷവുമായുള്ള അകലത്തിൽ വ്യക്തതവേണമെന്ന കേരളത്തിന്റെ നിലപാട് കൈക്കൊണ്ടില്ല. ദേശീയ രാഷ്ട്രീയ …

ത്രിപുര തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ സി.പി.എമ്മിനകത്ത് വിമർശനം Read More »

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമുള്ള ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു. ശിവശങ്ക‍ർ ഉന്നത സ്വാധീനമുള്ള ആളായതുകൊണ്ട് ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സി.ബി.ഐ കോടതിയെ ഇ.ഡി അറിയിച്ചത്. അതേസമയം മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നും ശിവശങ്കർ പറഞ്ഞു. ഈ വാദം …

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി Read More »

ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചാൽ പട്ടയമെന്ന പ്രതീക്ഷയിലൂടെ ജീവിതം തള്ളിനീക്കുന്നവർക്ക് തിരിച്ചടിയാകുമെന്ന് സണ്ണി പൈമ്പിളളിൽ

മുരിക്കാശ്ശേരി: പട്ടയ അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴും ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തന അനുമതി ഈ മാസം അവസാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ യോ​ഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പ്രസിഡൻറ് സണ്ണി പൈമ്പിള്ളിൽ വ്യക്തമാക്കി. ഇടുക്കി പ്രത്യേക ഭൂപതിവ് ഓഫീസ് ഒഴികെയുള്ള കരിമണ്ണൂർ, രാജകുമാരി, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം തുടങ്ങിയ ഓഫീസുകളുടെ പ്രവർത്തനാനുമതി ആണ് മാർച്ച് 31 ന് അവസാനിക്കുന്നത്. സമരങ്ങൾക്കും, പ്രതിഷേധങ്ങൾക്കും വിരാമം കുറിച്ചു കൊണ്ട് ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫീസുകൾക്ക് ഈ …

ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചാൽ പട്ടയമെന്ന പ്രതീക്ഷയിലൂടെ ജീവിതം തള്ളിനീക്കുന്നവർക്ക് തിരിച്ചടിയാകുമെന്ന് സണ്ണി പൈമ്പിളളിൽ Read More »

മാങ്കുത്ത് വെല്യപാറകുടി കയത്തിൽ വീണ് കാലടി ജ്യോതിസ് സെന്റർ സ്കൂളിലെ 3 വിദ്യാർത്ഥികൾ മരിച്ചു

അടിമാലി: മാങ്കുത്ത് വെല്യപാറകുടി കയത്തിൽ കുളിക്കാൻ ഇറങ്ങിയ 3 കുട്ടികൾ മരിച്ചു. അങ്കമാലി കാലടി മഞ്ഞപ്ര ജ്യോതിസ് സെന്റർ സ്കൂളിൽ നിന്നും വിനോദയാത്രയുടെ ഭാ​ഗമായി സ്ഥലത്തെത്തിയ റീച്ചാർഡ്(15)ജോയൽ (15)അർജുൻ (15) എന്നിവരാണ് മരിച്ചത്. 30 അധികം വിദ്യാർത്ഥികളും അധ്യാപകരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മാങ്കുളത്തും തൊട്ടടുത്തുള്ള വിവിധ പ്രദേശങ്ങളിലും മുമ്പും ഇത്തരത്തിലുള്ള അപകടങ്ങളുണ്ടായിട്ടുണ്ട്. യാതൊരു സുരക്ഷാ മുൻകരുതലും സീകരിക്കാൻ തയ്യാറാകാത്ത അധികൃതർക്കെതിതെരെ പ്രേതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനങ്ങൾ ഇപ്പോൾ.

സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്; ജെസ്സി ജോണി

തൊടുപുഴ: മുൻസിപ്പൽ വൈസ് ചെയർമാൻ ജെസ്സി ജോണിക്കെതിരായ പരാതി ഇലക്ഷൻ കമ്മീഷൻ തള്ളി. കഴിഞ്ഞ മുൻസിപ്പൽ തൊരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മൽസരിച്ചതും ജയിച്ചതെന്ന് ജെസ്സി ജോണി വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു. സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്. സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിച്ച് ജയിച്ച ആളെന്ന നിലയിൽ താൻ എടുത്ത തീരുമാനം യുക്തവും നിയമവിധേയവുമായിരുന്നു. എന്നാൽ ലീഗ് സ്ഥാനാർത്ഥിയായാണ് മൽസരിച്ചതെന്നും വിപ്പ് നൽകിയെന്നും ആരോപിച്ചാണ് ചിലർ ഇലക്ഷൻ കമ്മീഷനിൽ …

സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്; ജെസ്സി ജോണി Read More »

ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് പോൾസൺ മാത്യൂ

തൊടുപുഴ: വർദ്ധിപ്പിച്ച പാചകവാതക വില അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (ബി)സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യൂ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ നടുവോടിക്കുന്നതും, അവരുടെ ജീവിത അവസ്ഥ താളം തെറ്റികുന്നതുമായ വില വർദ്ധനവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാതൊരു മാനദണ്ഡവും ഇല്ലാതെ വലിയ വില വാർധിച്ചുകൊണ്ട് ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 350 രൂപയും വർധിപ്പിച്ചിരുന്നത്. ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നും, ഇതിനെതിരേ കേരള കോൺഗ്രസ് …

ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് പോൾസൺ മാത്യൂ Read More »

ഹെലികോപ്റ്റർ വാടക കരാർ; ഈ വർഷവും ചിപ്സൺ എയർവേസിന്, പുതിയ ടെണ്ടർ വിളിക്കില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ ഹെലികോപ്റ്റർ വാടക കരാർ കഴിഞ്ഞ വർഷം ലഭിച്ച ചിപ്സൺ എയർവേഴ്സിന് നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. പുതിയ ടെണ്ടർ വിളിക്കില്ലെന്ന് അറിയിച്ചു. 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപക്കാണ് കരാർ. ടെണ്ടറിൽ കമ്പനി മുന്നോട്ടുവച്ചത് 20 മണിക്കൂറിന് 80 ലക്ഷമായിരുന്നു. പിന്നീട് സർക്കാരുമായുള്ള ചർച്ചയിലാണ് നിലവിലെ തുകയുലേക്ക് എത്തിയത്. 90,000 രൂപ ബാക്കി ഓരോ മണിക്കൂറിന് നൽകണം. മൂന്നു വർഷത്തേക്കാണ് 6 സീറ്റുകളുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്. ആദ്യ പരിഗണന …

ഹെലികോപ്റ്റർ വാടക കരാർ; ഈ വർഷവും ചിപ്സൺ എയർവേസിന്, പുതിയ ടെണ്ടർ വിളിക്കില്ല Read More »

‘സ്പീക്കർ തുടർച്ചയായി പ്രതിപക്ഷ അവകാശം നിഷേധിക്കുന്നു, സഭ നടപടികളുമായി സഹകരിക്കാനാകില്ല’; വി.ഡി.സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. കെ.എസ്.ആർ.ടി.സിയിൽ തെറ്റായ തൊഴിൽ സംസ്കാരത്തിന് തുടക്കമിട്ട്, ജോലി ചെയ്യുന്നവർക്ക് പൂർണ വേതനം നൽകില്ലെന്ന നിലപാട്, കേരളത്തിലെ തൊഴിലാളി സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. ഇതിനെതിരെ മുൻകാല റൂളിംഗുകൾ എടുത്തുകാട്ടി പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. സ്പീക്കർ തുടർച്ചയായി പ്രതിപക്ഷ അവകാശം നിഷേധിക്കുകയാണെന്നും സഭ നടപടികളുമായി സഹകരിക്കാനാകില്ലെന്നും അദ്ദേഹം ശബ്ദമുയർത്തി. ഇതുനിയമസഭയാണ്. …

‘സ്പീക്കർ തുടർച്ചയായി പ്രതിപക്ഷ അവകാശം നിഷേധിക്കുന്നു, സഭ നടപടികളുമായി സഹകരിക്കാനാകില്ല’; വി.ഡി.സതീശൻ Read More »

ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ടാർഗറ്റ് അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ല. തൊഴിലാളികൾ എല്ലാം സംതൃപ്തരാണ്. കെ.എസ്.ആർ.ടി.സിയിൽ സ്വകാര്യവത്കരണ നീക്കമില്ല. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി. നിർബന്ധ വി.ആർ.എസ് കെ.എസ്.ആർ.ടി.സിയിൽ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേഴ്സ് ആനുകൂല്യം ഒഴിവാക്കി. ഡിസംബർ മുതൽ ഈ ആനുകൂല്യം എടുത്തു കളഞ്ഞു. ലിറ്ററിന് 20 …

ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്ന് മന്ത്രി ആന്റണി രാജു Read More »

ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങൾ

തിരുവനന്തപുരം: ക്ഷയരോഗ ബാധയുടെ പഠന റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ‘മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നടപടികൾ നടന്നുവരുന്നുണ്ട്. നിലവിൽ ജീവനക്കാർക്ക് ആർക്കും ക്ഷയരോഗം ബാധിച്ചിട്ടില്ല. സന്ദർശകർ മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നതൊഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ മരണനിരക്ക് കുറഞ്ഞുവെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും’ മന്ത്രി കൂട്ടിച്ചേർത്തു.

വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം വരാപ്പുഴ സ്ഫോടനത്തിന് കാരണമായതെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്

കൊച്ചി: കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു വാരാപ്പുഴയിൽ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കികുയും ചെയ്തിരുന്നു. വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം വരാപ്പുഴ സ്ഫോടനത്തിന് കാരണമായതെന്നാണ് പരിശോധനക്കുശേഷം കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ്.ശരവണൻ അറിയിച്ചിരിക്കുന്നത്. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന സംശയവും നിലനിൽക്കുന്നു. ഇത് കണ്ടെത്തുന്നതിനായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ചൂടും അപകട കാരണം ആകാമെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് ചൂണ്ടിക്കാട്ടി. അപകടം നടന്ന വീട്ടിൽ ചെറിയ തോതിൽ പടക്കം വിൽക്കാനുള്ള ലൈസൻസിൻറെ മറവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്നാണ് …

വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം വരാപ്പുഴ സ്ഫോടനത്തിന് കാരണമായതെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് Read More »

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ കടങ്ങൾ തീര്‍ത്ത് കോൺഗ്രസ്

തിരുവനന്തപുരം: പ്രവര്‍ത്തകരിൽ നിന്ന് പിരിച്ചെടുത്ത തുക കൊണ്ട് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ കടങ്ങൾ തീര്‍ത്ത് കോൺഗ്രസ്. 137 രൂപ 138 രൂപ ചലഞ്ചുകൾ കെ.പി.സി.സി ആരംഭിച്ചിരുന്നു. ഇതിലൂടെ പ്രവര്‍ത്തകരിൽ നിന്ന് സമാഹരിച്ച തുക കൊണ്ടാണ് സാമ്പത്തിക ബാധ്യത തീര്‍ത്തതെന്ന് കെ.സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഏതാണ്ട് 3.5 കോടിയുടെ വലിയ ബാധ്യതയായിരുന്നു കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത നാളില്‍ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന് ഉണ്ടായിരുന്നത്. അന്ന് മുതല്‍ ആ കടബാധ്യതയില്‍ …

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ കടങ്ങൾ തീര്‍ത്ത് കോൺഗ്രസ് Read More »

പാചക വാതക വില വർധന; കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്ന് കെ.സുരേന്ദ്രൻ

കൊച്ചി: കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്ന് പാചക വാതക വില വർധനവിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയിരിക്കുന്നത്.

‘പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം’; മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഎം – കോൺ​ഗ്രസ് സഖ്യത്തിന്റെ പരാജയത്തിൽ പ്രതികരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല. കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും ബി.ജെ.പി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ സ്പോൺസേഡ് സമരമാണ് കേരളത്തിൽ നടത്തുന്നത്. പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം. പാചകവാതക വിലവർധനയിൽ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. പക്ഷെ പ്രതിപക്ഷം ബിജെപിയുടെ ചാവേർ ആയി സംസ്ഥാന …

‘പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം’; മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More »

‘കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു’, മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായി ഹരിത വിദ്യാലയം റിയാൽറ്റി ഷോ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങൾ മികച്ച മാതൃക സൃഷടിക്കുന്നു. പക്ഷെ ഈ യാഥാർത്ഥ്യം പലപ്പോഴും തമസ്ക്കരിക്കുകയാണ്. പശ്ചാത്തല സൗകര്യവും അധ്യായനവും മികച്ചതാക്കി. ഇതിന്റ തെളിവാണ് 10 ലക്ഷം വിദ്യാർത്ഥികൾ പുതുതായി വന്നത്. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കും. പഠിച്ച അനുഭവം വച്ചു കൊണ്ട് ക്ലാസെടുത്താൽ മതിയാകില്ലെന്നും ന്യൂതന ആശയങ്ങൾക്കൊപ്പം …

‘കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു’, മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കും; മുഖ്യമന്ത്രി Read More »

ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

കണ്ണൂർ: ജില്ലാ സെൻട്രൽ ജയിലിൽ കാപ്പാ കേസിൽ തടവിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ജയിൽ ചട്ടമനുസരിച്ചാണ് നടപടി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസ് ഇവരെ വിയ്യൂരിലേക്ക് കൊണ്ടുപോകാൻ സംരക്ഷണം തേടി. സ്വന്തം ജില്ലകളിൽ കാപ്പ തടവുകാരെ പാർപ്പിക്കരുതെന്നാണ് ചട്ടം. ജയിൽ അധികൃതർ, എസ്കോർട്ട് ലഭിച്ചാൽ ഉടൻ ജയിൽ മാറ്റം നടപ്പാക്കുമെന്ന് വ്യക്തമാക്കി. തീവ്ര സുരക്ഷയും നിരീക്ഷണ ക്യാമറകൾ, മുഴുവൻ സമയ പാറാവ് ഉൾപെടെ കർശന നിയന്ത്രണവുമുള്ള കണ്ണൂർ …

ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും Read More »

അഡ്വക്കേറ്റ് സൈബി ജോസിന് കോഴ വാങ്ങിയ കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ അധിക സമയം നൽകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കക്ഷികളോട് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ കുറ്റാരോപിതനായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. സൈബി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി. എഫ്.ഐ.ആർ റദ്ദാക്കണമെന്നും ഹർജി തീ‍പ്പാക്കണമെന്നും കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു. ഹൈക്കോടതി മൂന്നാഴ്ച്ചയ്ക്ക് ശേഷം വീണ്ടും ഹർജി പരിഗണിക്കും. അന്വേഷണ സംഘം സൈബി ജോസിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

‘ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയത്’; എം.വി ഗോവിന്ദൻ

പാലക്കാട്: ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്നും ബി.ജെ.പിയെ എതിർക്കാനാണ് സഖ്യം ഉണ്ടാക്കിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെെന്നും പാലക്കാട് ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. സംസ്ഥാനത്ത് കോൺഗ്രസ് – ബി.ജെ.പി സഹകരണം ഉണ്ടായിട്ടുണ്ട്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞിരുന്നു. ഈ വോട്ട് യു.ഡി.എഫിനായിരുന്നു കിട്ടിയത്. സി.പി.എം തോൽവികൾ പരിശോധിക്കുമെന്നും അദ്ദേഹം സൂചന …

‘ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയത്’; എം.വി ഗോവിന്ദൻ Read More »

തൊടുപുഴ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ തിരുവുത്സവവും പൊങ്കാല മഹോത്സവവും

തൊടുപുഴ: ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാല മഹോത്സവവും മാർച്ച് 2 മുതൽ 8 വരെ നടത്തപ്പെടും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മണിയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരിയുടെയും മുഖ്യധാർമികത്വത്തിൽ ദ്രവ്യ പൂജകളോടെ ഉത്സവത്തിന് തുടക്കമാവും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവം വിവിധ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്. രണ്ട്, മൂന്ന് തീയതികളിൽ കലശ പൂജകൾ നാലിന് പകൽ ബ്രഹ്‌മ കലശാഭിഷേകങ്ങളും, പരി കലശാഭിഷേകങ്ങളും വിശേഷാൽ പൂജകളും. വൈകിട്ട് 5 .30 ന് …

തൊടുപുഴ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ തിരുവുത്സവവും പൊങ്കാല മഹോത്സവവും Read More »

പ്രവാസികളുടെ എതിർപ്പ്; അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി ഒഴിവാക്കിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് നിർദേശത്തിൽ മാറ്റം വരുത്തി അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി ഏർപ്പെടുത്തിലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ. പ്രവാസികളുടെ ആശങ്ക പരിഗണിച്ചാണ് അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി ഒഴിവാക്കുന്നതെന്ന് അദ്ദഹം വ്യക്തമാക്കി. വിഷയത്തിൽ പ്രവാസികളുടെ ആടക്കം എതിർപ്പ് ഉയർന്നിരുന്നു.

വിദ്യാർത്ഥി കൺസെഷൻ; കെ.എസ്.യൂ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം

തൊടുപുഴ: വിദ്യാർത്ഥികളുടെ കൺസക്ഷൻ വിഷയത്തിൽ കെ.എസ്.യൂ തൊടുപുഴയിൽ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം. കെ.എസ്.ആർ.ടി.സി കുട്ടികളുടെ കൺസെഷൻ വർധിപ്പിച്ച ​ഗവൺമെന്റ് നടപടിക്കെതിരെയാണ് വലതുപക്ഷ ​വിദ്യാർത്ഥി സംഘടന സമരം നടത്തിയത്. ബസ് യാത്ര തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം ചെറിയ രീതിയിൽ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് കുറച്ചു സമയത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ സേവനം മുടങ്ങി. കൺസഷൻ നിരക്കിലുള്ളമാറ്റത്തിൽ കഴിഞ്ഞ ദിവസം ​ഗതാ​ഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസിൽ പഠിക്കുന്നവരും …

വിദ്യാർത്ഥി കൺസെഷൻ; കെ.എസ്.യൂ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം Read More »

മലങ്കര ജലാശയത്തിൽ ചെഞ്ചെവിയൻ ആമ

മലങ്കര: തൊടുപുഴ മലങ്കര ഡാമിൽ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. കുട്ട വഞ്ചിയിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളികളുടെ വലയിലാണ് ആമ കുടുങ്ങിയത്. ആമയെ വനം വകുപ്പ് അധികൃതർക്ക് കൈമാറി. മനുഷ്യരിൽ അലർജിക്ക്‌ കാരണമാകുന്ന ചെഞ്ചെവിയൻ ആമകൾ തദ്ദേശജീവികളെ നശിപ്പിക്കുമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

സ്കൂൾ കലോത്സവ നടത്തിപ്പ്; വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: 2022 ലെ സബ് ജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു ആർ.എസിനെതിരെ സ്കൂൾ കലോത്സവ നടത്തിപ്പിൽ വീഴ്ച വരുത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത. പട്ടം ഗവ: ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികൾ കലോത്സവ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംഘാടകർക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. അന്വഷണത്തിൽ ഒപ്പനയിൽ മത്സരിച്ച പരാതിക്കാരുടെ അപ്പീൽ കലോത്സവ മാനുവലിൽ നിഷ്കർഷിച്ച പ്രകാരമല്ല തീർപ്പാക്കിയതെന്ന് ലോകായുക്ത കണ്ടെത്തി.

എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: പീഡന കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് തിരു. അഡീഷണൽ സെഷൻസ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കേരളം വിട്ട് കോടതിയുടെ അനുമതിയില്ലാതെ പുറത്തുപോകാൻ പാടില്ലെന്നായിരുന്ന ജാമ്യ വ്യവസ്ഥയിരിക്കെ എൽദോസ് കുന്നപ്പള്ളി റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. അതും അനുമതിയില്ലാതെ.. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ റിപ്പോർട്ടിൽ ഇങ്ങനെയാണ് പറയുന്നത്. …

എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ Read More »

ജി​മ്മി​ലേ​ക്ക് പോകുന്നതിനിടെ യു​വ​തി​യെ ത​ട​ഞ്ഞു​നി​ർത്തി ക​ട​ന്നു​പി​ടി​ച്ചു

അ​രൂ​ർ: പു​ല​ർ​ച്ച 5.30ന്​​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ജി​മ്മി​​ലേ​ക്ക് പ​രി​ശീ​ല​ന​ത്തി​ന് പോ​വു​ക​യാ​യി​രുന്ന ജി​മ്മി പോ​യ യു​വ​തി​യെ ത​ട​ഞ്ഞു​നി​ർത്തി ക​ട​ന്നു​പി​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർഡ് എ​ഴു​പു​ന്ന തെ​ക്ക് വെ​ളി​യി​ൽ വീ​ട്ടി​ൽ റ​ബി​ൻ ഫെ​ർണാ​ണ്ട​സാ​ണ്​(26) പ്രതി. അ​രൂ​ർ പൊ​ലീ​സാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത്. യുവതിയുട പി​ന്നാ​ലെ മ​റ്റൊ​രു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർന്ന പ്ര​തി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ​വെ​ച്ച് ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

വേനൽക്കാലത്ത് ശരാശരി താപനിലയ്ക്ക് മാത്രമേ സാധ്യതയുള്ളൂ; കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഈ പ്രാവശ്യം വേനൽക്കാലത്ത് ശരാശരി താപനിലയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വേനൽ മഴ കൃത്യമായി ലഭിച്ചില്ലെങ്കിൽ ഉത്തരേന്ത്യയിലെ ഉഷ്ണതംരംഗം കേരളത്തെയും ബാധിച്ചേക്കും. കിഴക്കൻ ഇന്ത്യയിലും വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും വടക്ക് കിഴക്കൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും താപനില ശരാശരിക്കും മുകളിലേക്ക് ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കണം; ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനപരമായ നടപടിയാണെന്ന് ഹൈക്കോടതി. സ്കൂളുകളിൽ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചിന്തിക്കണം. കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ക്ഷേമ രാഷ്ട്രത്തിൽ പ്രധാന്യമുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക ബാധ്യതയും സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കുന്നതിന് മാനദണ്ഡമോ തടസ്സമോ ആവരുതെന്നും കോടി അറിയിച്ചു. നിയമനം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയും സംഗീതാധ്യാപകനായ ഹെലൻ തിലകം സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നതിനിടയിലാണ് …

സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കണം; ഹൈക്കോടതി Read More »

പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ മർദ്ദിച്ചു

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് ഇന്നും മർദ്ദനം. ഉച്ചക്കട സ്വദേശി റോണിയാണ്(20) പ്രതി. നാട്ടുകാർ തടഞ്ഞു വച്ച ഇയാളെ പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു സംഭവം. നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് കഴിഞ്ഞ ദിവസവും പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. ഇത് കണ്ട നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട യുവാവ് ഒരു വഴിയാത്രക്കാരനെയും രണ്ട് വാഹനങ്ങളെയുമായിരുന്നു ഇടിച്ചിട്ടത്.

ലൈഫ് മിഷൻ കോഴക്കേസ്; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചിട്ടും പല കാരണങ്ങൾ മുന്നോട്ട് വച്ച് ഒഴിഞ്ഞുമാറി നടന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി. ഏഴാം തിയതി രാവിലെ 10.30ന് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ ഓഫിസിലേക്ക് എത്താാനാണ് നോട്ടീസിൽ കൊടുത്തിരിക്കുന്ന വിവരം.

എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ‌‌സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും ലൈഫ് മിഷൻ കോഴക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത് വന്നു. സ്വപ്ന ജോലിക്കായി മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം.ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളാണ് പുറത്തെത്തിയിരിക്കുന്നത്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സി.എം.രവീന്ദ്രനെ അറിയിച്ചെന്നും നിയമനത്തിന് നോർക്ക സി.ഇ.ഒ അടക്കമുള്ളവർ സമ്മതിച്ചെന്നും ചാറ്റിൽ ശിവശങ്കർ പറയുന്നു.

നികുതി ചോർച്ച തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു, ഐ.ജി.എസ്.ടിയിൽ സഭ നിർത്തിവച്ച് ചർച്ച ഉണ്ടായില്ല; പ്രതിപക്ഷം ഇറങ്ങി പോയി

തിരുവനന്തപുരം: ഐ.ജി.എസ്.ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോർച്ച തടയുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും കോടികണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയിരുന്നു. എന്നാല്ഡ ഐ.ജി.എസ്.ടി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങി പോയി. ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞത്. ഇതേ വിഷയം ബജറ്റ് ചർച്ചയിൽ വന്നതാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നു. …

നികുതി ചോർച്ച തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു, ഐ.ജി.എസ്.ടിയിൽ സഭ നിർത്തിവച്ച് ചർച്ച ഉണ്ടായില്ല; പ്രതിപക്ഷം ഇറങ്ങി പോയി Read More »

ലൈഫ് മിഷൻ തട്ടിപ്പ്; പി.ബി.നൂഹ് ഐ.എ.എസ് ഇന്ന് ഹാജരാകണമെന്ന് ഇ.ഡി

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനായി ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇഡി നോട്ടീസ് അയച്ചു. പി.ബി.നൂഹ് ഐ.എ.എസ് ഇന്ന് ഹാജരാകണമെന്നാണ് അതിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പി.ബി.നൂഹ് ചുമതലയേൽക്കുന്നത് വിവാദ കരാറിനും കേസിനും ശേഷമായിരുന്നു. ചോദ്യം ചെയ്യലിലൂടെ വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാകുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടൽ.

ധനമന്ത്രി ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്ന് സ്പീക്കർക്ക് പരാതി നൽകി എ. പി. അനിൽകുമാർ

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ എ. പി. അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് ആരോപണം. 400 ചോദ്യങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് സമ്മേളന കാലയളവിലായാണ് മറുപടി നൽകാത്തത്. ധനമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ശബ്ദമുയർത്തിയിരുന്നു.

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാൾക്കും സഹായം, പണം കൈപ്പറ്റിയിട്ടില്ലെന്ന് കുടുംബം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചയാൾക്കും സഹായ ധനം അനുവദിച്ചു. 35000 രൂപക്ക് ഉത്തരവായത് എറണാകുളം വടക്കൻ പറവൂ‍ർ സ്വദേശി എം.പി മുരളിയുടെ പേരിലാണ്. അപേക്ഷിച്ചത് മുരളി മരിക്കുന്നതിന് മുമ്പായിരുന്നെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. ദുരിതാശ്വാസ നിധി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കയർ തൊഴിലാളിയായിരുന്ന വടക്കൻ പറവൂരിലെ ചെറിയപള്ളൻ തുരുത്തിലുളള മണിയാലിൽ മുരളി കഴിഞ്ഞ ഡിസംബ‍ർ 29ന് വൃക്ക രോഗത്തെത്തുടർന്ന് മരിച്ചു. തൊട്ടടടുത്ത ദിവസം ഡിസംബ‍ 30നായിരുന്നു ദുരാതാശ്വാസ …

ദുരിതാശ്വാസ നിധി തട്ടിപ്പ്; മരിച്ചയാൾക്കും സഹായം, പണം കൈപ്പറ്റിയിട്ടില്ലെന്ന് കുടുംബം Read More »

​തീർത്ഥാടകർക്ക് അനുഗ്രഹമായി; ശാന്തമ്പാറ – കോട്ടയം – ചേർത്തല ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു

രാജാക്കാട്: കൃപാസനം പളളി, അർത്തുങ്കൽ പള്ളി എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് അനുഗ്രഹമായി കെ.എസ്.ആർ.ടി സി ചേർത്തല ഡിപ്പോയിൽ നിന്നും ശാന്തമ്പാറയ്ക്ക് പുതിയ ബസ് സർവ്വീസ് ആരംഭിച്ചു. രാവിലെ 4.20 ന് ശാന്തമ്പാറയിൽ നിന്ന് പുറപ്പെടുന്ന ബസ് 11.20 ന് ചേർത്തലയിലെത്തും. പള്ളിയിൽ പോയി വരുന്നവർക്ക് ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിൽ നിന്ന് പുറപ്പെടുന്ന ബസിൽ തിരികെ വരുകയും ചെയ്യാം. ശാന്തമ്പാറ, പൂപ്പാറ, രാജകുമാരി, രാജാക്കാട്, കുഞ്ചിത്തണ്ണി, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് രാവിലെ തൊടുപുഴ, പാലാ, കോട്ടയം ഭാഗങ്ങളിലെ ആശുപത്രികളിലേക്കും എത്താവുന്നതാണ്. …

​തീർത്ഥാടകർക്ക് അനുഗ്രഹമായി; ശാന്തമ്പാറ – കോട്ടയം – ചേർത്തല ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ആരംഭിച്ചു Read More »

പാചകവാതക വില കൂടി

കൊച്ചി: ഗാർഹിക സിലിണ്ടറിന് 50 ഉം വാണിജ്യ സിലിണ്ടറിന് 351 രൂപയും ഉയർത്തി കൊണ്ട് പാചകവാതക വില വർധിപ്പിച്ച് സർക്കാർ. പുതിയ ഗാർഹിക സിലിണ്ടറിന് 1110 രൂപയും വാണിജ്യ സിലിണ്ടറിന് 2124 രൂപയും ഇനി മുതൽ നൽകണം. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ശശി തരൂരും യോഗ്യൻ, പരിഗണിക്കണോയെന്ന് മല്ലികാർജുൻ ഖർഗെ തീരുമാനിക്കും; താരിഖ് അൻവർ

ന്യൂഡൽഹി: എല്ലാ നേതാക്കളെയും പോലെ ശശി തരൂരും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ യോഗ്യനാണെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ. അതേസമയം, ജാതി സമവാക്യങ്ങളടക്കം പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂരിനെ പരിഗണിക്കണോയെന്ന് മല്ലികാർജുൻ ഖർഗെ തീരുമാനിക്കും. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും പ്ലീനറിയുടെ സന്ദേശം നേതാക്കൾ മറക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

ഓയിൽ റിഗിൽ നിന്നും യുവാവ് കടലിൽ വീണ സംഭവം; ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അച്ഛൻ

മുംബൈ: അടൂർ സ്വദേശി ഇനോസിനെ മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്നും കടലിൽ വീണ് കാണാതായ സംഭവത്തിൽ ദുരൂഹത. സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ച് നിൽക്കുക്കുമ്പോഴും, മകൻ ആത്മഹത്യ ചെയ്യില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അച്ഛൻ വർഗീസ്. മകനെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തതാകാമെന്ന് വർഗീസ് പറയുന്നു. ഇതിനടെയാണ് കാണാതാവുന്നതിന് തൊട്ടുമുമ്പ് ഇനോസ് വർഗീസ് സുഹൃത്തിന് അയച്ച സന്ദേശം മാധ്യമങ്ങൾക്ക് ലഭിച്ചത്. അതിലൂടെ ഒപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ അപായപ്പെടുത്തിയേക്കുമെന്നും കരയിൽ എത്തിയശേഷം …

ഓയിൽ റിഗിൽ നിന്നും യുവാവ് കടലിൽ വീണ സംഭവം; ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അച്ഛൻ Read More »

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ്, വേനലിന്റെ ആരംഭത്തോടെ കുറഞ്ഞു തുടങ്ങി. ഇപ്പോഴത്തെ ജലനിരപ്പ് 2354.74 അടിയാണ്. 22 അടിയോളം ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണിപ്പോൾ. വൈദ്യുതി നിലവിലെ അളവിൽ ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിലുണ്ടായിരുന്നു. അതായത് 2376.24 അടി. എന്നാലിപ്പോൾ 49.50 ശതമാനം മാത്രമാണുള്ളത്. 2199 അടിയിലേക്ക് ജലനിരപ്പെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. മാത്രമല്ല വൈദ്യുതി പ്രതിസന്ധിക്കും …

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു Read More »

സെർവർ തകരാറിനാൽ റേഷൻ വാങ്ങാനാകാതെ ഉപയോക്താക്കൾ

തിരുവനന്തപുരം: റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം സെർവർ തകരാറ് മൂലം മെഷീനിൽ കൈവിരൽ പതിക്കുന്നത് പരാജയപ്പെട്ടതോടെ പ്രതിസന്ധിയിൽ. നിരവധി ആളുകളാണ് ഈ മാസത്തെ റേഷൻ വാങ്ങാനാകാതെ വീട്ടിലേക്ക് മടങ്ങുന്നത്. കേരളത്തിലെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷൻ കാർഡുടമകളിൽ എഴുപത് ശതമാനം മാത്രമേ ഫെബ്രുവരിയിലെ റേഷൻ വാങ്ങിയിട്ടുള്ളൂ. കടകളിലെത്തുന്നവരിൽ ചിലർ ഫോണിലേക്ക് ഒടിപി വരുന്നതിനാൽ അതു പ്രയോജനപ്പെടുത്തി അരി വാങ്ങുന്നുണ്ട്. ഇതിനിടയിൽ പലരും രജിസ്റ്റർ ചെയ്ത നമ്പർ മാറി പോയതിനെ തുടർന്ന് പ്രയാസത്തിലായി.

പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ വൈകുന്നു

കൊച്ചി: എറണാകുളം പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ പുലർച്ചെ 2 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ട്രയൽ റൺ വൈകാനുള്ള കാരണം ജോലികൾ പൂർത്തിയാവാത്തതാണ്. 51 അടി താഴ്ചയിലുള്ള കിണറിൽ മോട്ടോർ സ്ഥാപിക്കുന്ന ജോലികൾ തുടരുകയാണെന്നും വാട്ടർ അതോരിറ്റി അറിയിച്ചു. ട്രയൽ റൺ എട്ട് മണിയോടെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് വാട്ടർ അതോരിട്ടി വ്യക്തമാക്കി.

കോ ഓപ്പറേറ്റീവ് ബാങ്കിൽ തട്ടിപ്പ് നടത്തിയ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപണം

തൃശൂർ: കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചാലക്കുടി ശാഖയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾക്ക് സർക്കാർ സംരക്ഷണം ഒരുക്കുന്നുവെന്ന് ആരോപണം. ബന്ധുക്കളുടെ പേരിൽ ഈടില്ലാതെ വായ്പയെടുത്തും വ്യാജരേഖ ചമച്ചും 20 കോടിയിലേറെയാണ് മുൻപ്രസിഡൻറ് പി.പി പോളിൻറെ നേതൃത്വത്തിൽ തട്ടിയത്. സി.പി.എം ഏരിയാകമ്മിറ്റി അംഗമായ പോളിന് പാർട്ടി സംരക്ഷണമുള്ളതിനാലാണ് നടപടികൾ ഈഴയുന്നതെന്ന്നി ക്ഷേപകർ പറയുന്നു. ചാലക്കുടി അർബൻ കോപറേറ്റീവ് ബാങ്ക് 2001ലാണ് പ്രവർത്തനം തുടങ്ങുന്നത്. ഭരണ സമിതിയും പ്രസിഡന്റും ചേർന്നായിരുന്നു തട്ടിപ്പിൻറെ ആസൂത്രണം. ഇപ്പോൾ സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റി …

കോ ഓപ്പറേറ്റീവ് ബാങ്കിൽ തട്ടിപ്പ് നടത്തിയ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപണം Read More »

ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ താപസ കന്യകക്ക് വിട

രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ താപസ സന്യാസിനിയായ പ്രസന്നാദേവി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി ജൂനാഗഡ് സെന്റ് ആൻസ് പള്ളി വികാരി പള്ളി വികാരി ഫാ .വിനോദ് കാനാട്ടിൻറെ പരിചരണത്തിൽ കഴിയവേ ഇന്നലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ജൂനാഗഡിൽ. ഗുജറാത്തിലെ ഗീർവനങ്ങളിൽ തപസ്സനുഷ്‌ഠിച്ചിരുന്ന സന്യാസിനിയാണ് പ്രസന്നാദേവി. സിംഹവും പുലികളും അട്ടഹസിച്ചുനടക്കുന്ന ഗീർവനത്തിൽ മലയാളിയായ സന്യാസിനി ഒറ്റയ്‌ക്ക്‌ ജീവിക്കുന്നത്‌ ഒരു അത്ഭുതം തന്നെയാണ്. മാർപ്പാപ്പാ പ്രത്യേക അനുമതിയിലൂടെ പ്രസന്നാദേവിയുടെ സന്യാസ ജീവിതത്തിന് അംഗീകാരം നൽകിയിരുന്നു. ഒട്ടേറെ …

ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ താപസ കന്യകക്ക് വിട Read More »

നയന സൂര്യന്റെ അസ്വാഭാവിക മരണം; പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കും

തിരുവനന്തപുരം: നയന സൂര്യനെന്ന യുവ സംവിധായകയുടെ അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. കഴുത്തിലുണ്ടായ പരിക്കിൽ വ്യക്തത വരുത്താനാണ് ചോദ്യാവലി തയ്യാറാക്കിയുള്ള മൊഴിയെടുപ്പ്. അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിൻറെ തീരുമാനം. നയന മരിക്കാൻ കാരണം കഴുത്തിനേറ്റ പരിക്കാണെന്നാണ് ഫൊറൻസിക് ഡോക്ടർ ശശികലയുടെ മൊഴി. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന പുതപ്പുകൊണ്ട് സ്വയം മുറുക്കിയാൽ പരിക്കുകളുണ്ടാകാമെന്നും കാരണമായി പറഞ്ഞു. ആത്മഹത്യ സാധ്യത തള്ളിക്കളയാത്ത ഈ മൊഴി വിശദമായി ക്രൈം ബ്രാഞ്ച് പരിശോധിച്ച …

നയന സൂര്യന്റെ അസ്വാഭാവിക മരണം; പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കും Read More »

വിൽപനയ്ക്കായി വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വിൽപനയ്ക്ക് വേണ്ടി 60 ചാക്കുകളിലും 18 പെട്ടികളിലുമായി വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നാട്ടുകൽ ശങ്കരച്ചാംപാളയം രാജേന്ദ്രന്റെ (48) വീട്ടിൽ നിന്നാണ് ഉൽപന്നങ്ങൾ പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് ഇന്നലെ ഏഴരയോടെ നടത്തിയ പരിശോധനയിലായിരുന്നു. മൂന്ന് മാസം മുൻപാണ് നെന്മാറ വല്ലങ്ങി കരുമത്തിൽപാടം സ്വദേശിയായ രാജേന്ദ്രൻ ശങ്കരച്ചാംപാളയത്തെ വീട് വാങ്ങിയത്. ഈ വീട്ടിലേക്ക് രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്നു പോകുന്നതായി സമീപവാസികൾ പൊലീസിന് സൂചന നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് പരിശോധന …

വിൽപനയ്ക്കായി വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി Read More »

ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷാ ബ്ലോക്കിൽ

കണ്ണൂർ: സ്വർണക്കടത്തിലും ക്വട്ടേഷൻ കേസിലും കുറ്റാരോപിതനായ ആകാശ് തില്ലങ്കേരിയെ പാർപ്പിച്ചിരിക്കുന്നത് കണ്ണൂർ സെൻട്രൽ ജില്ലയിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ. ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവരാണ് ഈ ബ്ലോക്കിലെ ഭൂരിഭാഗം പ്രതികളും. ഇരുവർക്കും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ആകാശ് തില്ലങ്കേരി ജയിലിലായതിന് പിന്നാലെ 2011 മോഡൽ ഇന്നോവ കാർ വിൽപ്പനക്ക് വെച്ചു. ഫേസ്ബുക്കിൽ രാവിലെ 8 മണിയോടെയായിരുന്നു ഏഴ് ലക്ഷം രൂപക്ക് കാർ വിൽക്കുന്നുവെന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്.

ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പൻ ഇറങ്ങി; തൊഴിലാളികളുമായി വന്ന വാഹനം ആന ആക്രമിച്ചു

ചിന്നക്കനാൽ: 80 ഏക്കറിൽ തൊഴിലാളികളുമായി വന്ന ജീപ്പിനു നേരെ ചക്കക്കൊമ്പന്റെ ആക്രമണം. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോൾ ആയിരുന്നു സംഭവം നടന്നത്. ഡ്രൈവർ ആനയെ കണ്ടു ഓടി രക്ഷപെട്ടു. കൊല്ലം അച്ചൻകോവിൽ കുഴിഭാഗത്തെ ജനവാസ മേഖലയിലും കാട്ടാനയിറങ്ങി. തുടർന്ന് ആനയെ നാട്ടുകാർ ബഹളം വെച്ച് കാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഇടുക്കിയിലെ ശല്യക്കാരനായ അരിക്കൊമ്പനെ ഉടൻ മയക്കു വെടിവച്ച് പിടികൂടും. ഇതിനായി ‌ഇടുക്കിയിൽ ഈ ആഴ്ചയിൽ തന്നെ വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമെത്തും.