Timely news thodupuzha

latest news

കല്ലാറില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പഞ്ചായത്ത് ജീവനക്കാരന് സസ്പെന്‍ഷന്‍

ഇടുക്കി: നെടുങ്കണ്ടം എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കല്ലാറില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായ എം.എസ് ശരത്തിനെ തല്‍സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്തു. ഒന്നാം തീയതി നടന്ന സംഭവത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് ശരത്ത് ആണെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടി സമയത്ത് രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയാണ് ഇയാള്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

വഴിത്തല തോലാനികുന്നേൽ ഏലികുട്ടി ജോർജ്ജ് നിര്യാതയായി

വഴിത്തല: തോലാനികുന്നേൽ ജോർജ്ജിന്റെ ഭാര്യ ഏലികുട്ടി നിര്യാതയായി. 74 വയസ്സായിരുന്നു. സംസ്കാരം ഞായറാഴ്ച്ച (03/10/2026) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച് വഴിത്തല സെന്റ് ആൻഡ്‌റൂസ് ആംഗ്ലിക്കൻ പള്ളിയിൽ. പരേത മണ്ണൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: പരേതയായ ഗ്രേയ്‌സി, പരേതയായ റീന, ബേബി, ജെസ്സി, ജോളി. മരുമക്കൾ: ജോർജ്ജ്, സാബു, മോഹനൻ, സിബി.

തേക്കടിക്ക് പുതിയ സി.എൻ.ജി ബസ്സുകൾ സർവീസിന് ഒരുങ്ങുന്നു; 5 ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഫ്ലാഗ് ഓഫ് ചെയ്യും

തേക്കടി: ഹരിത ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെരിയാർ ടൈഗർ റിസർവിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതി പ്രകാരം മൂന്ന് സി.എൻ.ജി ബസ്സുകൾ സർവീസിന് ഒരുങ്ങുന്നു. ഭാരതത്തിന്റെ വ്യവസായ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫെനറിയുടെ വജ്ര ജൂബിലി വർഷത്തോടനുബന്ധിച്ചാണ് ഈ ബസ്സുകൾ കൈമാറുന്നത്. ബി.പി.സി.എല്ലിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടിന്റെ ഭാഗമായി 88.37 ലക്ഷം രൂപ ചിലവഴിച്ചാണ് പെരിയാർ ഫൗണ്ടേഷനുമായി സഹകരിച്ച് ഈ ബസ്സുകൾ വാങ്ങിയിരിക്കുന്നത്. സി.എൻ.ജി. …

തേക്കടിക്ക് പുതിയ സി.എൻ.ജി ബസ്സുകൾ സർവീസിന് ഒരുങ്ങുന്നു; 5 ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഫ്ലാഗ് ഓഫ് ചെയ്യും Read More »

സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം

പാല: സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ നാവിഗേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കിയ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കു പുനർജന്മം. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവി ഡോ.സരീഷ് കുമാർ എം.കെയുടെ നേതൃത്വത്തിലാണ് യുവതിയായ വീട്ടമ്മയ്ക്കു രണ്ട് ഘട്ടങ്ങളിലായി തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്. നേരത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും വീണ്ടും അതിവേഗം വളർന്ന സി.പി ആംഗിൾ ട്യൂമർ അഥവാ …

സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം Read More »

മുള്ളരിങ്ങാട് പശുവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു

മുള്ളരിങ്ങാട്: വണ്ണപ്പുറം പഞ്ചായത്ത്‌ ഒന്നാം വാർഡ് വലിയകണ്ടം വട്ടക്കാവിൽ തമ്പി കുര്യകോസിൻ്റെ പശുകിടാവിനെ വെള്ളിയാഴ്ച്ച രാത്രി അജ്ഞാത ജീവി കടിച്ചു കൊന്നു. വീടിന് തൊട്ടടുത്ത് പറമ്പിൽ ആയിരുന്നു ഇതിനെ കെട്ടിയിരുന്നത്. കൊന്ന പശുവിന്റെ പിൻഭാഗം ഭക്ഷിച്ചതിന് ഉപേക്ഷിച്ച നിലയിലാണ് രാവിലെ കണ്ടത്. ചെന്നായ് പോലുള്ള ഏതോ ഒരു മൃഗമാണെന്നാണ് നിഗമനം. വനം മന്ത്രിയ്ക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ. വനം വകുപ്പിനെ വിവരം അറിയച്ചതിനെ തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തുകയും ഈ മേഖലയിൽ ക്യാമറ വക്കണമെന്ന് വാർഡുമെമ്പറുടെ നിർദ്ദേശത്തെ …

മുള്ളരിങ്ങാട് പശുവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു Read More »

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: പഴുക്കാക്കുളം ഭാഗം മുതലക്കോടം കരയിൽ തോട്ടുപുറത്ത് വീട്ടിൽ എബിൻ ഷാജി (24), കാരിക്കോട് വില്ലേജ് ഉണ്ടപ്ലാവ് ഭാഗം, തൊടുപുഴ ഈസ്റ്റ് കരയിൽ, എളമക്കൽ വീട്ടിൽ നൗഫൽ ഷെരീഫ് (32)എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. 01.10.2026 തിയതി സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്ടയംകവല ഭാഗത്തു നടത്തിയ പരിശോധനയിൽ പ്രതികളുടെ പക്കൽ നിന്നും 23 ഗ്രാം ഉണക്ക ഗഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ …

കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ Read More »

തൊടുപുഴ നഗരസഭയിലെ അഴിമതിയും തമ്മിലടിയും, വികസനം മുടങ്ങുന്നു; സി പി ഐ എം പ്രകടനവും ധർണയും നടത്തി

തൊടുപുഴ: നഗരസഭയിലെ അഴിമതിയും തമ്മിലടിയും മൂലം നഗരത്തിലെ വികസനം മുടങ്ങുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം മുനിസിപ്പൽ കമ്മിറ്റി പ്രകടനവും ധർണയും നടത്തി. തൊടുപുഴ വെസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. നഗരസഭാ കവാടത്തിൽ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. അഴിമതി പണം പങ്കുവയ്‌ക്കുന്നതിലുള്ള തർക്കമാണ്‌ തൊടുപുഴ നഗരസഭയിൽ നടക്കുന്നതെന്നും ഭരണമുന്നണിയിലെ തർക്കം നഗരത്തിന്റ വികസന പ്രവർത്തനത്തെയാണ്‌ ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിനായി …

തൊടുപുഴ നഗരസഭയിലെ അഴിമതിയും തമ്മിലടിയും, വികസനം മുടങ്ങുന്നു; സി പി ഐ എം പ്രകടനവും ധർണയും നടത്തി Read More »

കോതമംഗലംകന്നി 20 പെരുന്നാളിൽ ജനസഹസ്രങ്ങൾ പരി.ബാവായുടെ കബർ വണങ്ങി

കോതമംഗലം: കന്നി 20 പെരുന്നാളിൻറ പ്രധാന ദിവസങ്ങളായ 2ആം തീയതി നടന്ന വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനി വിശുദ്ധ മുന്നിന്മേൽ കുർബാനക്ക് പ്രധാന കാർമ്മികത്വം വഹിച്ചു. വന്നു ചേർന്ന എല്ലാ തീർത്ഥാടകർക്കും നേർച്ചക്കഞ്ഞി പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വിതരണം ചെയ്തു. മേമ്പൂട്ടിൽ നിന്നും പള്ളി ഉപകരണങ്ങളും 151 പൊൻ വെള്ളി കുരിശുകളും ആഘോഷപൂർവ്വം പള്ളിയകത്ത് കൊണ്ടു പോയി5 മണിക്ക് വിവിധ മേഖലകളിൽ നിന്ന് എത്തിച്ചേർന്ന കാൽനട തീർത്ഥാടക സംഘത്തിന് പള്ളി കാര്യത്തിൽ …

കോതമംഗലംകന്നി 20 പെരുന്നാളിൽ ജനസഹസ്രങ്ങൾ പരി.ബാവായുടെ കബർ വണങ്ങി Read More »

ഇടുക്കി മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവം: ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി

ഇടുക്കി: വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ ഫാര്‍മസിസ്റ്റിനെതിരെ നടപടി ഉണ്ടാകും. 21 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കിയ ഓയിന്‍മെന്റിന്റെ പുതിയ സ്റ്റോക്ക് മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. എന്നിട്ടും പഴയ സ്റ്റോക്കില്‍ നിന്നാണ് ഓയിന്‍മെന്റ് നല്‍കിയത്. പുതിയ സ്റ്റോക്ക് നീല നിറത്തിലുള്ള കവറിലായിരുന്നു വെച്ചിരുന്നത്. എന്നാല്‍ പഴയ സ്റ്റോക്കായ വെള്ള നിറത്തിലുള്ള കവറിലെ ഓയിന്‍മെന്റാണ് ഫാര്‍മസിസ്റ്റ് നല്‍കിയത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഡിഎംഒ സമര്‍പ്പിച്ചിട്ടുണ്ട്.

മിഷൻ ലീഗ് കോതമംഗലം രൂപത കലോത്സവത്തിൽ മുതലക്കോടം മേഖലയും ഇടവകയും കലാകിരീടം ചൂടി

തൊടുപുഴ:.2026 ഒക്ടോബർ രണ്ടാം തീയതി മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെട്ട മിഷൻ ലീഗിന്റെ രൂപതാ കലോത്സവത്തിൽ 328 പോയിൻറ് ആയി മുതലക്കോടം മേഖല ചാമ്പ്യന്മാരായി. അതുപോലെ ഏറ്റവും അധികം പോയിൻറ് നേടിയ ശാഖാ എന്ന നിലയിൽ മികച്ച ശാഖയായും തിരഞ്ഞെടുക്കപ്പെട്ടു. വികാരി ഫാ. സെബാസ്റ്റ്യൻ ആരോ ലിച്ചാലിൽ, കൊച്ചച്ചൻമാർ, ആനിമേറ്റർ സിസ്റ്റേഴ്സ് , മിഷൻ ലീഗ് മേഖല-ഇടവക ഭാരവാഹികൾ, മത്സരാർത്ഥികൾ എന്നിവർ ചേർന്ന് കോതമംഗലം രൂപത മുഖ്യ വികാരി ജനറാൾ മോൺ. പയസ് …

മിഷൻ ലീഗ് കോതമംഗലം രൂപത കലോത്സവത്തിൽ മുതലക്കോടം മേഖലയും ഇടവകയും കലാകിരീടം ചൂടി Read More »

പോക്സോ കേസിൽ 25 വർഷം കഠിനതടവും പിഴയും ശിക്ഷ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ കുടയത്തൂർ, കൂവപ്പള്ളി, ചക്കിക്കാവ് കരയിൽ, ചക്കാലക്കൽ വീട്ടിൽ ജോമോൻ എന്നു വിളിക്കുന്ന തോമസ് (45)നാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 25 വർഷത്തെ കഠിനതടവും 2,00,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയെ അന്യായ തടങ്കലിൽ വച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. കാഞ്ഞാർ പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബൈജു പി ബാബു ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ …

പോക്സോ കേസിൽ 25 വർഷം കഠിനതടവും പിഴയും ശിക്ഷ Read More »

ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം കൺവൻഷൻ നടത്തി.

തൊടുപുഴ: ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ്അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. പാർട്ടി ഓഫീസിൽ ചേർന്ന കൺവൻഷനിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് നിക്സൺ മാത്യു കണ്ടിരിക്കൽഅധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം റോയി വരിക്കാട്ട് മുഖ്യസന്ദേശം നല്കി. നിയോജക മണ്ഡലം സെക്രട്ടറി ദീപു ബേബി കരിമ്പാനിയിൽ,പഞ്ചായത്ത് മെമ്പർമാരായ ജെസി ജോണി മുണ്ടക്കൽ, ഇ ജി ഗീതു ഇടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. എല്ലാ പഞ്ചായത്ത് കമ്മിറ്റികളും പുന:സംഘടിപ്പിക്കുവാനും …

ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം കൺവൻഷൻ നടത്തി. Read More »

കാലവര്‍ഷം അവസാനിച്ചപ്പോള്‍ പ്രധാന അണക്കെട്ടുകളില്‍ ഉള്ളത് പകുതിയോളം മാത്രം വെള്ളം

ഇടുക്കി: തുലാവര്‍ഷവും ചതിച്ചാല്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിലേക്കു നീങ്ങും. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 886.45 എം സി എം വെള്ളം മാത്രമാണുള്ളത്. വി ഒസംസ്ഥാനത്ത് കാലവർഷ സീസണ്‍ അവസാനിക്കുമ്പോള്‍ കെ എസ് ഇ ബിയുടെ പ്രധാന ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്കജനകമായ കുറവ്. വരാനിരിക്കുന്ന തുലാവർഷത്തില്‍ പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെങ്കില്‍ വരും മാസങ്ങളില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാധ്യതയേറെയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 60.74% …

കാലവര്‍ഷം അവസാനിച്ചപ്പോള്‍ പ്രധാന അണക്കെട്ടുകളില്‍ ഉള്ളത് പകുതിയോളം മാത്രം വെള്ളം Read More »

കൃഷി നിലനിൽക്കാൻ മണ്ണും ജലവും പ്രകൃതിയും നിലനിൽക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: കൃഷി നിലനിൽക്കാൻ മണ്ണും ജലവും പ്രകൃതിയും നിലനിൽക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. പ്രകൃതിസംരക്ഷണത്തെ കുറിച്ച് സംസാരിക്കുന്നവരെ പ്രതിലോമ ശക്തികൾ എതിർക്കുകയാണ്. സേവ് കുറിഞ്ഞി കൗൺസിലും മൂന്നാർ പരിസ്ഥിതി വന്യജീവി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച കുറിഞ്ഞി വാക്കത്തോൺ സമാപന ചടങ്ങിൽ ജി രാജ് കുമാർ അനുസ്മരണ പ്രഭാഷണം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു. കർഷക സംരക്ഷണമല്ല പ്രതിലോമ ശക്തികളുടെത്. മലയോര കർഷകർ എന്ന പേരിൽ അധിക്ഷേപം നടത്തിയവർ കൃഷി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. കർഷകരുടെ പേരിൽ ടൂറിസം …

കൃഷി നിലനിൽക്കാൻ മണ്ണും ജലവും പ്രകൃതിയും നിലനിൽക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ Read More »

മുല്ലപ്പെരിയാർ അണക്കെട്ടിലും തേനി ജില്ലയിലും മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനായി കേരളാ തമിഴ് നാട് അ തീർത്തിയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ കർഷകർ വരുണപൂജ നടത്തി

ഇടുക്കി: തെക്കൻ തമിഴ്‌നാടിൻ്റെ ജലസ്രോതസ്സായ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലമാണ് കൃഷിക്കും കുടിവെള്ളത്തിനു മായി തേനി, മധുര ഡിണ്ടിഗൽ ശിവഗംഗ, രാമനാഥപുരം എന്നി ജില്ല കൾ ആശ്രയിക്കുന്നത്. മഴയുടെ ലഭ്യത കുറവ് മൂലം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെയാണ്കമ്പം വാലി വാട്ടർ യൂസേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മഴ ലഭിക്കുന്നതിനായി വരുണപൂജ നടത്തിയത്.കേരളത്തിന്റെ അതീർത്തി ജില്ലയായതേനിക്കടുത്തുള്ള തെക്കൻ തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ആധ്യാത്മികക്ഷേത്രമായ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന ഈ പൂജയിൽ കമ്പം താഴ്‌വരയിലെ കർഷകരും പൊതുജനങ്ങളും പങ്കെടുത്ത് മഴയ്ക്കായി …

മുല്ലപ്പെരിയാർ അണക്കെട്ടിലും തേനി ജില്ലയിലും മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനായി കേരളാ തമിഴ് നാട് അ തീർത്തിയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ കർഷകർ വരുണപൂജ നടത്തി Read More »

ഗന്ധിജയന്തി ദിനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

തൊടുപുഴ: മഹാത്മജിയുടെ 157 ആമത് ജന്മദിനമായ ഗന്ധിജയന്തി ദിനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. രാജീവ് ഭവനിൽ ബ്ലോക്ക് പ്രസിഡൻ്റ് ഷിബിലി സാഹിബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കുന്നതിനായി നടക്കുന്ന പോരാട്ടത്തിൽ ഗാന്ധിജിയുടെ ഓർമ്മകൾ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന് മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.ഡി.കെ.ടി.എഫ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോയി …

ഗന്ധിജയന്തി ദിനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി Read More »

ഇടുക്കി ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം

ഇടുക്കി: ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം.വെള്ളിയാഴ്ച രാവിലെകളക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങിൽ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മിനി കെ ജോണ്‍ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഗാന്ധി പ്രതിമയിൽ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും വിശിഷ്ടാതിഥികളും പുഷ്പാര്‍ച്ചന നടത്തി. അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണർ പി. ആർ. പ്രദീപ്കുമാർ സന്ദേശം നൽകി.പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റൻ്റ് എഡിറ്റർ എം. എൻ . …

ഇടുക്കി ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം Read More »

ഇടുക്കി ആലിൻചുവട് ക്ഷേത്രത്തിനുസമീപം ടിപ്പറും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

ചെറുതോണി: ഇടുക്കി ആലിൻചുവട് ക്ഷേത്രത്തിനുസമീപം ടിപ്പറും കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കട്ടപ്പന സ്വദേശികളായ സൂര്യ(19)ഡോൺ ( 17 ) എന്നിവർക്കാണ് പഠിക്കേറ്റത്.പരിക്ക് ഗുരുതരമായതിനാൽ സൂര്യയെ എറണാകുളം അമൃത ആശുപത്രിയിലും, ഡോണിനെപാലാ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു.ഇന്നലെരാവിലെ എട്ടിനാണ് അപകടമുണ്ടായത്ചെറുതോണി യിൽനിന്ന് കട്ടപ്പന ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയിൽ,എതിരെ വന്ന കാർ നിയന്ത്രണം തെറ്റി ഇടിച്ചു കയറുകയായിരുന്നു. സൂര്യയായിരുന്നു കാറോടിച്ചിരുന്നത്.വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. വാഴത്തോപ്പ് കണിയാംകുടി എർത്ത് മൂവേഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ടിപ്പർ ലോറി. കാറിന്റെ മുൻഭാഗം …

ഇടുക്കി ആലിൻചുവട് ക്ഷേത്രത്തിനുസമീപം ടിപ്പറും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക് Read More »

വണ്ടമറ്റത്ത് ഗാന്ധി ജയന്തി ആഘോഷവും ശുചീകരണവും നടത്തി

തൊടുപുഴ: വണ്ടമറ്റം ഗ്രീൻ ഗാർഡൻ റെസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അനു ജിജോ ഉദ്ഘാടനം ചെയ്തു. വണ്ടമറ്റം കുടുംബരോഗ്യ കേന്ദ്രം പരിസരവും അസോസിയേഷൻ പരിധിയിൽ വരുന്ന റോഡിനിരുവശവും അംഗങ്ങൾ ചേർന്ന് ശുചികരിച്ചു. വണ്ടമറ്റം ലൈബ്രറി സെക്രട്ടറി P G സനൽകുമാർ അസോസിയേഷൻ രക്ഷധികാരി. C A ജോസഫ് ചേലപുറത്ത് എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ പ്രസിഡന്റ്‌ ബേബി വർഗീസ് സ്വാഗതവും സെക്രട്ടറി ജെയിംസ് …

വണ്ടമറ്റത്ത് ഗാന്ധി ജയന്തി ആഘോഷവും ശുചീകരണവും നടത്തി Read More »

പ്രമേഹ രോഗികളുടെ കണ്ണ് പരിശോധന ക്യാമ്പ്  ശനിയാഴ്ച തൊടുപുഴയിൽ

തൊടുപുഴ: ലോക നേത്ര സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പ് ഒക്ടോബർ മൂന്നിന് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽവെച്ചാണ് ക്യാമ്പ്. പ്രമേഹം മൂലം കണ്ണിന്റെ റെറ്റിനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ യാതൊരു ലക്ഷണവും കാണിക്കാതെ കാഴ്ച നഷ്ടപ്പെടുത്തും. നേരത്തെയുള്ള കണ്ടെത്തൽ കാഴ്ച നഷ്ടം തടയാൻ സഹായിക്കും. ക്യാമ്പിൽ: ശ്രദ്ധിക്കുക :കണ്ണുകളിൽ മരുന്ന് ഒഴിച്ച് …

പ്രമേഹ രോഗികളുടെ കണ്ണ് പരിശോധന ക്യാമ്പ്  ശനിയാഴ്ച തൊടുപുഴയിൽ Read More »

നെയ്യശ്ശേരി ആയത്തുപാടത്ത് പരേതനായ ജോസഫിൻ്റെ മകൻ ജോർജ് ജോസഫ് നിര്യാതനായി

നെയ്യശ്ശേരി: ആയത്തുപാടത്ത് പരേതനായ ജോസഫിൻ്റെ(കുഞ്ഞപ്പൻ) മകൻജോർജ് ജോസഫ്(ഡാൻ്റി-. 58) നിര്യാതനായി. ശങ്കര പുരി കുടുംബയോഗം കരിമണ്ണൂർ ശാഖ സെക്രട്ടറിയാണ്. നെയ്യശ്ശേരി ഉണിച്ചികവലയിലെ മുൻ വ്യാപാരിയാണ്.ഭൗതിക ശരീരം വെള്ളി വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.സംസ്കാര ശുശ്രൂഷകൾ 03/10/26 ശനിരാവിലെ 10.30 ന് വസതിയിൽ ആരംഭിച്ച് നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യ ആൻസി കോതമംഗലം തെക്കേക്കര കുടുംബാംഗം.മകൾ: പരേതയായ മരിയസഹോദരങ്ങൾ:നിർമ്മല ബേബി, കണിയാമ്പാലക്കൽ (ചക്കാമ്പുഴ) ജീസ് ജോസഫ്(മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ)മാതാവ്: പരേതയായ ചിന്നമ്മ കൊടുവേലി കളപ്പുരയ്ക്കൽ കുടുംബാംഗം.കരിമണ്ണൂർ ഗ്രാമ …

നെയ്യശ്ശേരി ആയത്തുപാടത്ത് പരേതനായ ജോസഫിൻ്റെ മകൻ ജോർജ് ജോസഫ് നിര്യാതനായി Read More »

വോട്ടർപ്പട്ടിക അട്ടിമറിക്കുന്ന നടപടിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിൽക്കുന്നത് രാജ്യത്തിൻ്റെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന നയമാണെന്ന് കെ പി സി സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് എം എൽ എ

ചെറുതോണി: രാജ്യത്ത് ജനാധിപത്യം അട്ടിമറിച്ച് ബി ജെ പി ക്ക് അനുകൂലമായി എസ്.ഐ.ആറിലൂടെ വോട്ടർപ്പട്ടിക അട്ടിമറിക്കുന്ന നടപടിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ കൂട്ടുനിൽക്കുന്നത് രാജ്യത്തിൻ്റെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന നയമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നതായും കെ.പി.സി.സി.വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് എം.എൽ .എ പറഞ്ഞു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി കൈകൊണ്ട തീരുമാനങ്ങൾക്കെതിരെ മറ്റ് കമ്മീഷണറൻമാർ തന്നെ 14 തവണ ഔദ്വോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയതു തന്നെ രാജ്യത്തിൻ്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത …

വോട്ടർപ്പട്ടിക അട്ടിമറിക്കുന്ന നടപടിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിൽക്കുന്നത് രാജ്യത്തിൻ്റെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന നയമാണെന്ന് കെ പി സി സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് എം എൽ എ Read More »

സംസ്ഥാനത്തുടനീളം മുതിർന്ന പൗരന്മാർക്കായി മുന്നൂറ് ‘108’ ആംബുലൻസുകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മുതിർന്ന പൗരന്മാർക്കായി മുന്നൂറ് ‘108’ ആംബുലൻസുകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വയോജനങ്ങൾക്ക് വീടുകളിൽ തന്നെ പരിചരണ സേവനങ്ങൾ (home-care services) ലഭ്യമാക്കുന്നതിനായി ഒരു പ്രത്യേക സംഘത്തെയും രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച ശേഷം സംസ്ഥാനത്ത് നടന്ന ആദ്യത്തെ ‘വയോജന ദിന’ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. മുഖ്യമന്ത്രി വി.ഡി സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ഒടുവിൽ നീതിന്യായ വ്യവസ്ഥയുടെ കാരുണ്യം

ഇടുക്കി: പോക്സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ഒടുവിൽ നീതിന്യായ വ്യവസ്ഥയുടെ കാരുണ്യം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശാരീരിക മായി ഉപദ്രവിക്കുവാൻ ശ്രമിച്ചു വെന്ന കേസിൽ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്ത കേസിലാണ് പൊതുപ്രവർത്തകനായ യുവാവിനെ കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു കൊണ്ട് വിധി പ്രഖ്യാപിച്ചത്. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ അരുവി പ്ലാക്കലിനാണ് കേസിൽ നീതി ലഭിച്ചത്.

മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യും. മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ …

മന്ത്രിയെ ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെ; അക്രമികളെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമനത്തിന് മുന്നില്‍ കൊണ്ടുവരും; മുഖ്യമന്ത്രി വി ഡി സതീശൻ Read More »

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴയും ഇലാഹിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും കൈകോർക്കുന്നു

തൊടുപുഴ: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (BMH) തൊടുപുഴയും ഇലാഹിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും നഴ്സിംഗ് വിദ്യാഭ്യാസം ക്ലിനിക്കൽ പരിശീലനം, പ്രായോഗിക പരിചയം, കമ്മ്യൂണിറ്റി ഹെൽത്ത്‌കെയർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു.തൊടുപുഴയിൽ നടന്ന ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി.ഇ.ഒ. സരവണൻ രാമൻയും ഇലാഹിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീൻയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വൈസ് ചെയർമാൻ അഡ്വ. ടി.എസ്. റഷീദ്, വൈസ് ചെയർമാൻ പി.എം. സൈദു കുഞ്ഞ്, സെക്രട്ടറി എം.കെ. സൈദു …

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴയും ഇലാഹിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും കൈകോർക്കുന്നു Read More »

വയോജന ദിനം ആചരിച്ചു

കട്ടപ്പന: ലോകവയോജ ന ദിനാ ചരണത്തിന്റെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വയോജനങ്ങളെ ആദരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ പൊന്നാടയും പൂച്ചെണ്ടും നൽകി വയോജനങ്ങളെ ആദരിച്ചു. കേരളത്തിൽ വയോജന വകുപ്പ് ഉദ്ഘാടനം ചെയ്യുന്ന ഈ ദിവസം മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിൽ പ്രേത്യേക പ്രാധാന്യം ഉണ്ടെന്ന് തോമസ് മൈക്കിൾ പറഞ്ഞു. ആശുപത്രി സുപ്രണ്ട് ഡോ. മേഴ്‌സി അധ്യക്ഷത വഹിച്ചു. ഡോക്ടർ അജാസ്, ഡോക്ടർ അരുൺ , ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദിലീപ്, പി ആർ …

വയോജന ദിനം ആചരിച്ചു Read More »

വിവാദ ഉത്തരവിൽ വിശദീകരണവുമായി ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്

ഇടുക്കി: ജില്ലയിൽ വനാതിർത്തിയോട് ചേർന്നുള്ള രാത്രികാല നിയന്ത്രണത്തിൽ വിശദീകരണവുമായി ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. പുറത്തുവന്നത് ഉത്തരവല്ലെന്നും പ്ലാന്റേഷൻ കമ്മീഷണർമാർക്കുള്ള ജാഗ്രതാ നിർദ്ദേശം മാത്രമാണെന്നും കളക്ടർ വ്യക്തമാക്കി. വനംവകുപ്പ് ഹോട്ട്സ്പോട്ടായി കണ്ടെത്തിയ പ്രദേശങ്ങളിൽ മാത്രമാണ് ഈ നിയന്ത്രണം ബാധകമാവുകയെന്നും പ്രദേശവാസികളുടെ സാധാരണ സഞ്ചാരത്തെ ഇത് തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

കോയമ്പത്തൂരിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീണ്ടെടുത്ത് തങ്കമണി പോലീസ്

തങ്കമണി: നീലിവയൽ സ്വദേശി സുമേഷ് എം എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തങ്കമണി പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് മാസം മുൻപ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി. തങ്കമണി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു ബേബിയുടെ നിർദ്ദേശപ്രകാരം, സബ് ഇൻസ്പെക്ടർ സന്തോഷ്‌ മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിലാണ് ഫോൺ കണ്ടെത്തിയത്. തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജോമോൻ കുര്യൻ, സിവിൽ പോലീസ് ഓഫീസർ മനു പി പി, ഹോം ഗാർഡ് പൗലോസ് …

കോയമ്പത്തൂരിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീണ്ടെടുത്ത് തങ്കമണി പോലീസ് Read More »

തൊടുപുഴ നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമേതിരെ ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു

തൊടുപുഴ: നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമേതിരെ ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ രമേശ്‌ ബാബു അധ്യക്ഷത വഹിച്ച ധർണ ജില്ലാ പ്രസിഡന്റ്‌ ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ രാജശേഖരൻ, ജില്ലാ സെക്രട്ടറിമാരായ പ്രസാദ് വണ്ണപ്പുറം,ശ്രീകാന്ത്, കൗൺസിലർമാരായ രേണുകരാജശേഖരൻ, ജിതേഷ്, ജില്ലാ എസ് സി മോർച്ച പ്രസിഡന്റ്‌ സജീവൻ, സംസ്ഥാന കൌൺസിൽ അംഗം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബി ജെ പി കൗൺസിലർമാർ, ജില്ലാ മണ്ഡലം ഭാരവാഹികൾ …

തൊടുപുഴ നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമേതിരെ ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു Read More »

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

കടുത്തുരുത്തി: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയൻസസിന്റെ ( ഐ.എച്ച്.ആർ.ഡി) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഞീഴൂർ പഞ്ചായത്തുമായി സഹകരിച്ചു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. മാർ സ്ലീവാ മെഡിസിറ്റിയിലെ അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാഗങ്ങൾ പങ്കെടുത്തു. പ്രിൻസിപ്പൽ ബെറ്റി മാത്യുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ കെ.ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബോബൻ മഞ്ഞളാമലയിൽ,പഞ്ചായത്ത് …

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി Read More »

എം സാൻഡ് യൂണിറ്റ് ഉടമയും തൊഴിലാളികളും ചേർന്ന് വണ്ണപ്പുറം പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി

വണ്ണപ്പുറം: എം സാൻഡ് യൂണിറ്റ് ഉടമയും തൊഴിലാളികളും ചേർന്ന് പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി. വണ്ണപ്പുറം പഞ്ചായത്തംഗം അനീഷ് കിഴക്കന് നേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി 7.15-നാണ് സംഭവം പഞ്ചായത്തം ഗം വണ്ണപ്പുറം ബൈപാസിൽ ഉള്ള ബന്ധുവിന്റ വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ ഇദ്ദേഹത്തിന്റെ കാർ ലോറി ഉപയോഗിച്ച് തടയുകയും ബൈക്കിൽ എത്തിയവർ ഇദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും കല്ല് വച്ച് പുറത്തിന് ഇടിച്ചു എന്നുമാണ് പരാതി. അനീഷിന് വണ്ണ പ്പുറത്ത്സ്വകാര്യ ആശുപത്രിയിൽ പ്രഥമീക ചികിത്സ നൽകിയ ശേഷം …

എം സാൻഡ് യൂണിറ്റ് ഉടമയും തൊഴിലാളികളും ചേർന്ന് വണ്ണപ്പുറം പഞ്ചായത്തംഗത്തെ ആക്രമിച്ചതായി പരാതി Read More »

ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവിൽ ജാഗ്രത കുറവുണ്ടായി എന്ന് എം പി

ഇടുക്കി: ജില്ലാ കളക്ടറുടെ വിവാദ ഉത്തരവിൽ ജാഗ്രത കുറവുണ്ടായി എന്ന് ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ്. ഉത്തരവിൻ്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ജനങ്ങൾ ആശങ്കയിലാണ്. ഇടുക്കി ജില്ലയിലാകമാനം വൈകിട്ട് 6 മണിക്ക് ശേഷം സഞ്ചാര സ്വാതന്ത്രം പാടില്ല എന്ന് പറയുന്നതിൽ പ്രശ്നങ്ങൾ ഉണ്ട്. ഉത്തരവ് പരിഷ്കരിക്കണം ജാഗ്രത കളക്ടർ എടുക്കേണ്ടതായിരുന്നു എന്നും എം പി പറഞ്ഞു.

കേരളത്തിൽ പനി ബാധിതർ കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഈ മാസം മാത്രം 20 ഇൻഫ്ലുവൻസ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 251 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് ഈ മാസം മാത്രം ചികിത്സ തേടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ‌ 724 പേർക്ക് ഇൻഫ്ലുവൻസ റിപ്പോർട്ട് ചെയ്തെങ്കിലും 4 മരണം മാത്രമാണ് ഉണ്ടായത്. എന്നാൽ, ഈ വർഷം മരണ നിരക്കിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 40 മരണം റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം ഇതുവരെ 119 …

കേരളത്തിൽ പനി ബാധിതർ കൂടുന്നു Read More »

ഇടുക്കി ജില്ല കളക്ടർ ഇറക്കിയ ഉത്തരവ്കർഷകരെ സാരമായി ബാധിക്കുമെന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു വർഗ്ഗീസ്

ഇടുക്കി: ജില്ല കളക്ടർ ഡോ. ദിനേശൻ ചെറുവട്ടൂർ ഇറക്കിയ ഉത്തരവ്കർഷകരെ സാരമായി ബാധിക്കുമെന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു വർഗ്ഗീസ്. ഉത്തരവ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും പറഞ്ഞു.

ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയമാണെന്ന് ഡോണി കട്ടക്കയം

ഇടുക്കി: രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയമാണെന്ന് വ്യാപാരി കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഡോണി കട്ടക്കയം ആരോപിച്ചു. ഇക്കാര്യത്തിൽ ജന പക്ഷത്ത് നിന്നുള്ള തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി ജില്ല കളക്ടർ ഡോ. ദിനേശൻ ചെറുവട്ടൂർ യു ഡി എഫ് സർക്കാരിന്റെ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണുമായി ചേർന്നാണ് ഈ ഉത്തരവ് ഇറക്കിയത്. കർഷകരുടെ ജീവനും സ്വത്തിനും ഇത് വലിയ വെല്ലുവിളിയാണ്. …

ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയമാണെന്ന് ഡോണി കട്ടക്കയം Read More »

കളക്ടറുടെ ഉത്തരവ് മനുഷ്യത്വരഹിതമെന്ന് ഇടുക്കി രൂപത.

ഇടുക്കി: ജില്ലയിലെ വനാതിര്‍ത്തികളിലെ തോട്ടങ്ങളില്‍ വൈകുന്നേരം മുതല്‍ രാവിലെ വരെ ആളുകള്‍ പുറത്തിറങ്ങുന്നത് തടഞ്ഞുള്ള കളക്ടറുടെ ഉത്തരവ് മനുഷ്യത്വരഹിതമെന്ന് ഇടുക്കി രൂപത. ഇത് ഭൂരിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കും. വന്യജീവികളെ വനമേഖലയില്‍ നിയന്ത്രിക്കുന്നതിനുപകരം ജനത്തെ ബന്ധിയാക്കുന്ന ഉത്തരവാണിത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുപകരം ആളുകളെ മാനസികമായി തളര്‍ത്തുന്നു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിത്. ഈ ഉത്തരവുകളെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ജനപ്രതിനിധികളുടെ നിലപാട് ആശങ്കാജനകമെന്നും രൂപതാ മീഡിയ കമ്മിഷന്‍ ഡയക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട് പറഞ്ഞു.

ഇടുക്കിയില്‍ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കളക്ടറുടെ ഉത്തരവ്

ഇടുക്കി: ഇടുക്കിയില്‍ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കലക്ടറുടെ ഉത്തരവ് വൈകുന്നേരം ആറുമുതല് രാവിലെ ആറുവരെ മനുഷ്യര് പുറത്തിറങ്ങുന്നത് നിരോധിച്ച്‌ ജില്ലാ ദുരന്ത നിവാരണ അഥോററ്റി ചെയര്മാനും ജില്ലാ കളക്ടറുമായ ഡോ. ദിനേശന് ചെറുവാട്ട് ഉത്തരവിറക്കി.മനുഷ്യ-വന്യജീവി സംഘര്ഷസാധ്യത കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷയെ കരുതി, വനമേഖലയോടു ചേര്ന്നു കിടക്കുന്ന തോട്ടങ്ങളില് രാത്രി സമയത്തെ മനുഷ്യസഞ്ചാരം കര്ശനമായി നിയന്ത്രിക്കുന്നതായാണ് ജില്ലാ കളക്ടര് ഉത്തരവില് പറയുന്നത്.വനമേഖലയോടു ചേര്ന്നുകിടക്കുന്ന തോട്ടങ്ങളിലുള്ള രാത്രിസമയത്തെ മനുഷ്യ സഞ്ചാരവും (വൈകിട്ട് ആറുമുതല് രാവിലെ ആറുവരെ) രാത്രി സമയത്തെ …

ഇടുക്കിയില്‍ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കളക്ടറുടെ ഉത്തരവ് Read More »

പ്രതീക്ഷയുടെ കവിത : മൗനത്തിനപ്പുറം പ്രതീക്ഷ; നിഥിൻകുമാറിന്റെ ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’

കൊല്ലം: ജീവിതം എത്രത്തോളം നിശ്ശബ്ദമായാലും അതിനുള്ളിൽ ഒരു ചെറിയ പ്രതീക്ഷ ബാക്കിനിൽക്കും. നഷ്ടങ്ങളും വിരഹങ്ങളും ഒറ്റപ്പെടലും മനുഷ്യനെ തളർത്തുമ്പോഴും വീണ്ടും ജീവിതത്തിലേക്ക് തിരികെ നടക്കാനുള്ള മനസ്സിന്റെ ശക്തിയെ അന്വേഷിക്കുന്ന കവിതകളാണ് നിഥിൻകുമാർ ജെയുടെ ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’ എന്ന സമാഹാരത്തിലുള്ളത്. ബുക്ക് നെസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ 34 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രണയം, വിരഹം, സ്വപ്നം, അതിജീവനം, ഏകാന്തത, ഒറ്റപ്പെടൽ, വെറുപ്പ്, പക, കുടുംബബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെ മനുഷ്യന്റെ മനസ്സിന്റെ പല തലങ്ങളെയാണ് കവി സമീപിക്കുന്നത്.വേദനയെ മാത്രം …

പ്രതീക്ഷയുടെ കവിത : മൗനത്തിനപ്പുറം പ്രതീക്ഷ; നിഥിൻകുമാറിന്റെ ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’ Read More »

ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് നിർത്തി സെന്റ് മേരീസ് ഹോസ്പിറ്റൽ, ലോക ഹൃദയ ദിനം ആചരിച്ചു

തൊടുപുഴ: ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29-ന് സെന്റ് മേരീസ് ഹോസ്പിറ്റൽ, തൊടുപുഴ, ലയൺസ് ക്ലബ് ഓഫ് തൊടുപുഴയുമായി സഹകരിച്ച് വാക്കത്തോണും സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് സെന്റ് മേരീസ് ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ലയൺസ് ക്ലബ് ഹാളിൽ സമാപിച്ചു. ഗവ ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം അപു ജോൺ ജോസഫ്, അഡ്വ. …

ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് നിർത്തി സെന്റ് മേരീസ് ഹോസ്പിറ്റൽ, ലോക ഹൃദയ ദിനം ആചരിച്ചു Read More »

ശാന്തിഗിരി കോളേജ് ലഹരി വിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു

വഴിത്തല: ശാന്തിഗിരി കോളേജിനെ ലഹരി വിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു. കേരള എക്സൈസ് വകുപ്പ്, സാമൂഹ്യ സന്നദ്ധസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് എംഎൽഎ പ്രഖ്യാപനം നിർവഹിച്ചു. ഇടുക്കിയുടെ ബ്രാൻഡ് അംബാസഡറായി സച്ചിൻ ബേബിയെ കൗൺസിലർ ഫോർ എഡ്യൂക്കേഷൻ റവ. ഫാ. രാജേഷ് തോലാനിക്കൽ സിഎംഐ പ്രഖ്യാപിച്ചു.വിമുക്തി ജില്ലാ മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ ഹരികുമാർ പി.എസ് സ്വാഗതം പറഞ്ഞു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിപിത രവി അധ്യക്ഷത വഹിച്ചു. …

ശാന്തിഗിരി കോളേജ് ലഹരി വിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു Read More »

ദിശാ യോഗം: പദ്ധതി തുക സമയബന്ധിതമായി ചെലവഴിക്കണം: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള ദിശാ (ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി) യോഗം ഡീന്‍ കുര്യാക്കോസ് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സാമ്പത്തികവര്‍ഷത്തിന്റെ പകുതിഭാഗം അവസാനിച്ചതിനാല്‍ ഓരോ വകുപ്പുകളും പദ്ധതികള്‍ക്ക് അനുവദിക്കപ്പെട്ട തുക സമയബന്ധിതമായി ചെലവഴിച്ച് പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് എം പി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദയോഗത്തില്‍അഡ്വ. സിറിയക് തോമസ് എം.എല്‍.എ, ജില്ലാ …

ദിശാ യോഗം: പദ്ധതി തുക സമയബന്ധിതമായി ചെലവഴിക്കണം: ഡീന്‍ കുര്യാക്കോസ് എംപി Read More »

മാങ്കുളം ഗ്രാമപഞ്ചായത്തിൽ തൂഫാൻ രണ്ടാംഘട്ടത്തിന് തുടക്കം

മാങ്കുളം ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 രണ്ടാം ഘട്ടം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് നിർവഹിച്ചു. തൂഫാൻ പതാക ഉയർത്തിയതിനുശേഷം നടന്ന ചടങ്ങിൽ മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന മാത്യു പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് മൂന്നാർ പോലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ലഹരി വിരുദ്ധ ക്ലാസ് നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ …

മാങ്കുളം ഗ്രാമപഞ്ചായത്തിൽ തൂഫാൻ രണ്ടാംഘട്ടത്തിന് തുടക്കം Read More »

ഇടുക്കി ജില്ലാ സിവില്‍ സര്‍വീസ് കായികമേളയക്ക് തുടക്കം

ഇടുക്കി: ജില്ലാ സിവില്‍ സര്‍വീസ് കായികമേള തുടങ്ങി. അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ റോയി കെ പൗലോസ് എംഎല്‍എ കായിക മേള ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഇത്തരം മേളകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. ഷീലാ സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് അംഗം സജി പി ജോസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍ …

ഇടുക്കി ജില്ലാ സിവില്‍ സര്‍വീസ് കായികമേളയക്ക് തുടക്കം Read More »

ആധുനികതയുടെ മുഖപടം അണിഞ്ഞ് തൊടുപുഴ ജില്ലാ ആശുപത്രി, പുതിയ ഒ.പി. കൗണ്ടർ രോഗികൾക്കായി തുറന്നു

തൊടുപുഴ: സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന തരത്തിൽ പൊതുമേഖലാ ആശുപത്രികളിലും മികച്ച സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഒ.പി. കൗണ്ടർ.ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഒ.പി. കൗണ്ടർ സാധാരണക്കാരായ രോഗികൾക്ക് കൂടുതൽ സൗകര്യവും ആശ്വാസവും നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ പറഞ്ഞു. നവീകരിച്ച ഒ.പി. കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് …

ആധുനികതയുടെ മുഖപടം അണിഞ്ഞ് തൊടുപുഴ ജില്ലാ ആശുപത്രി, പുതിയ ഒ.പി. കൗണ്ടർ രോഗികൾക്കായി തുറന്നു Read More »

വാഴക്കുളം വേങ്ങച്ചുവട് തോട്ടുമാരിയ്ക്കൽ ഷിബു ജോണിൻ്റെ മകൻ സൂരജ് അൾജീരിയയിൽ നിര്യാതനായി

വാഴക്കുളം: വേങ്ങച്ചുവട് തോട്ടുമാരിയ്ക്കൽ ഷിബു ജോണിൻ്റെ മകൻ സൂരജ് (32) അൾജീരിയയിൽ നിര്യാതനായി. മർച്ചൻ്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന സൂരജിന് ഇറ്റലിയിൽ നിന്ന് അൾജീരിയ യിലേക്കുള്ള കപ്പൽ യാത്രക്കിടെ കഴിഞ്ഞ 12 ന്അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. അൾജീരിയക്കു സമീപത്തുള്ള ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 17 ന് മരിച്ചു.28/9/2026 തിങ്കളാഴ്ച നെടുമ്പാശേരിയിൽ എത്തിക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. സംസ്കാരം 29.09.2026ചൊവ്വാഴ്ച രാവിലെ 9.30 ന് വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. സൂരജ് അവിവാഹിത നാണ്. മാതാവ് …

വാഴക്കുളം വേങ്ങച്ചുവട് തോട്ടുമാരിയ്ക്കൽ ഷിബു ജോണിൻ്റെ മകൻ സൂരജ് അൾജീരിയയിൽ നിര്യാതനായി Read More »

കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ ആദരിച്ചു

തൊടുപുഴ: കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ കണ്ടെത്തി ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. ബാങ്കിൻ്റെ 27 ആമത് വാർഷിക പൊതുയോഗത്തിൽ വച്ചാണ് ആദരവ് സംഘടിപ്പിച്ചത്. അതോടൊപ്പം ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമെൻ്റോയും, ഉപഹാരവും നൽകി. ബാങ്കിൽ നിന്നും വായ്പയെടുത്ത മികച്ച കർഷകനാണ് ക്യാഷ് അവാർഡ് നൽകി ആദരിച്ചത്. തൊടുപുഴ തെക്കുംഭാഗം …

കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ ആദരിച്ചു Read More »

വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ;സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം

കൊച്ചി: കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോൾ 24-കാരനായ യുവാവ് കരുതിയത് ഏതെങ്കിലും ചെറിയ പ്രാണി കടിച്ചതാകാം എന്നാണ്. എന്നാൽ നിസ്സാരമെന്നു കരുതിയ തടിപ്പിന് പിന്നിൽ ഒരു ചക്കയോളം വലിപ്പമുള്ള, നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ കരൾ ട്യൂമറാണെന്ന് യുവാവ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ കോംപ്രഹൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഹെപ്പറ്റോപാങ്ക്രിയാറ്റോബിലിയറി ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഫദ്‌ൽ എച്ച്. വീരാൻകുട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഏറെ …

വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ;സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം Read More »

വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയംഹൈസ്ക്കൂളിലെ 41 ആ മത് ആനുവൽ സ്പോട്സ്മീറ്റ് നടന്നു

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിലെയും പരിസര പഞ്ചായത്തുകളിലെയും നിരവധി വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകി ജീവിത വിജയത്തിലേക്ക്കൈ പിടിച്ചുയർത്തിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്: ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ . വിദ്യാഭ്യാസത്തോടൊപ്പം കലാകായിക ആയോധന ആരോഗ്യ പരപ്രവർത്തികൾക്കും പ്രാഥാന്യം നൽകി വരുന്ന സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയംഹൈസ്കൂളിന്റെ 41 ആമത് ആനുവൽ സ്പോട്സ് മീറ്റാണ് ഒളിപിക് ആ ഘോഷ ചടങ്ങുകളെ അനുസ്മരിക്കും വിധംനെക്സോ2k 26 എന്ന പേരിൽ സ്കൂൾമൈതാനിയിൽ വച്ച് നടന്നത്. സ്കൂൾ പ്രവേശന കവാടത്തിൽ നിന്നും വിശിഷ്ടാഥിതികളെ …

വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയംഹൈസ്ക്കൂളിലെ 41 ആ മത് ആനുവൽ സ്പോട്സ്മീറ്റ് നടന്നു Read More »

പരിസ്ഥിതി ലോല മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇടുക്കി: പരിസ്ഥിതി ലോല മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇടുക്കിയുടെ ചുമതല വഹിക്കുന്ന മന്ത്രി അനൂപ് ജേക്കബ് കർഷകരുടെ ആശങ്കകൾക്ക് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്)സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാണാലിക്കൽ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലേക്ക്കടന്ന അഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻറ് ഷാ ഹൂൽ പള്ളത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.കെ.റ്റി.യു.സി.cജേക്കബ്) സംസ്ഥാന പ്രസിഡൻറ് …

പരിസ്ഥിതി ലോല മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ് Read More »