ഭൂപതിവ് ഭേദഗതി; മാർച്ച് മാസത്തോടെ നിയമം പ്രാബില്യത്തിൽ വരും; ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: ഭൂപതിവ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മാർച്ച് മാസത്തോടെ ചട്ടങ്ങൾ രൂപപ്പെടുത്തി നിയമം പ്രാബില്യത്തിൽ വരുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മലയാള മനോരമയും കർഷകശ്രീയും ചേർന്ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ ആരംഭിച്ച കർഷകസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ നിർമാണങ്ങളും ക്രമവത്കരിച്ചു പട്ടയങ്ങൾ നൽകും. ഇടുക്കി പാക്കേജിൽ ഭേദഗതി വരുത്തി വേനലിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കക്ഷി വേർതിരിവില്ലാതെ കാർഷിക പ്രശ്നങ്ങൾ …