ഡിജിറ്റൽ ഇന്ത്യ ആക്റ്റിനെക്കുറിച്ച് ബാംഗ്ലൂരിൽ പൊതു കൂടിയാലോചന നടത്തി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: ഭാവി സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടായ്മയിൽ പ്രമുഖ പങ്കു വഹിക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തിന് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ള ഒരു നിയമമായിരിക്കും ഉടൻ യാഥാർഥ്യമാകാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ ആക്റ്റ് എന്നു വിലയിരുത്തൽ. നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ബില്ലിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടുന്നതിന്റെ ഭാഗമായി കേന്ദ്ര നൈപുണ്യ വികസന- സംരംഭകത്വ- ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രസ്തുത തുറകളിൽ പ്രവർത്തിക്കുന്ന നിരവധി പേരുമായി ബാംഗ്ലൂരിൽ പൊതു കൂടിയാലോചന നടത്തി. നിയമത്തിനും നയരൂപീകരണത്തിനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ …