മെസിയെ കാത്ത് ഹോട്ടലിന് മുന്നിൽ ജനസമുദ്രം
ഒരു ഗ്യാലറിയുടേതിനു തുല്യമായ ആരവവും ആവേശവും. ഉയർത്തിപ്പിടിച്ച മൊബൈൽ ക്യാമറകളുമായി അക്ഷരാർഥത്തിൽ ജനസാഗരം മണിക്കൂറുകളോളം കാത്തുനിന്നു. അർജന്‍റീനയിലെ ഡോൺ ജൂലിയോ റസ്റ്ററന്‍റിനു പുറത്തായിരുന്നു ഒരു ഫുട്ബോൾ മത്സരത്തിനു തുല്യമായ ആവേശം നിറഞ്ഞത്. അതൊരു വാർത്ത പരന്നതിന്‍റെ വെളിച്ചത്തിലായിരുന്നു. കാട്ടുതീ പോലെ പടർന്നുപിടിച്ച വാർത്ത. ലയണൽ മെസി പലേർമോയിലെ ഡോൺ ജൂലിയോ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ടെന്ന്. ഹോട്ടലിൽ മെസി എത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞ് ആയിരക്കണക്കിനു പേരാണു ഹോട്ടലിനു പുറത്തെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാസേന വളരെയധികം ബുദ്ധിമുട്ടി. റസ്റ്ററന്‍റിന്‍റെ പുറകിലത്തെ …