Timely news thodupuzha

logo

latest news

പണിക്കൂലി കുടുതൽ ചോദിച്ചു; ആദിവാസി യുവാവിന് ക്രൂര മർദ്ദനം

വയനാട്: കുരുമുളക് പറിക്കാൻ 100 രൂപ കൂടുതൽ ചോദിച്ച ആദിവാസി യുവാവിന് ക്രൂര മർദ്ദനം. വയനാട് അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിനെയാണ് തല്ലിച്ചതച്ചത്. പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. ബാബു സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടിൽ നിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലി ചോദിച്ചപ്പോൾ ഉടമയുടെ മകൻ മുഖത്ത് ചവിട്ടുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ബാബു പേടി കാരണം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. യുവാവിന്‍റെ മുഖത്തെ നീരും പരിക്കേറ്റ പാടും കണ്ട ഒരു …

പണിക്കൂലി കുടുതൽ ചോദിച്ചു; ആദിവാസി യുവാവിന് ക്രൂര മർദ്ദനം Read More »

അപരിചിതയ്ക്ക് വൃക്ക നല്‍കിയ യുവാവിന് ഫോണിലൂടെ നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

കല്‍പ്പറ്റ: അപരിചിതയായ സ്ത്രീയ്ക്ക് തന്റെ വൃക്കകളിലൊന്ന് ദാനം നല്‍കിയ വയനാട് സ്വദേശിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. ചീയമ്പം പള്ളിപ്പടി സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനാണ് തനിക്ക് മു്ന‍ പരിചയം പോലുമില്ലാത്ത സ്ത്രീക്ക് വൃക്ക പകുത്ത് നല്‍കിയത്. മണികണ്ഠനെ ഫോണില്‍ വിളിച്ച് സംസാരിച്ച വിവരം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് രാവിലെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മണികണ്ഠനെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ …

അപരിചിതയ്ക്ക് വൃക്ക നല്‍കിയ യുവാവിന് ഫോണിലൂടെ നന്ദിയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി Read More »

അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യയുടെ ആരോപണത്തെ തുടർന്ന് സ്പെഷ്യൽ ബ്രാ‌ഞ്ച് പരിശോധന

കണ്ണൂർ: സ്പെഷ്യൽ ബ്രാ‌ഞ്ച്, സ്വ‍ർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെയുള്ള ഭാര്യ ഗുരുതര ആരോപണങ്ങളുന്നയിച്ചതിൽ പരിശോധന തുടങ്ങി. അർജുൻ നടത്തിവരുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ, കുഴൽപണ ഇടപാടുകൾ സംബന്ധിച്ച് പുതിയ വിവരങ്ങൾ കിട്ടുമോയെന്നാണ് അന്വേഷണം. അമല ആയങ്കിയിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം ഗാർഹിക പീഡന ആരോപണം പരാതിയായി നൽകാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സർക്കാരിന് മേലെ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് ലൈഫ് മിഷൻ കോഴ കേസെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. ലൈഫ് സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ഇതിന് പിന്നിൽ. ലൈഫ് പദ്ധതി നിർത്തലാക്കാൻ കഴിയാത്തതിലുള്ള നിരാശയുണ്ടവർക്ക്. ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സർക്കാരിന് മേലെ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ തന്റെ മണ്ഡലമായ തൃത്താലയിൽ ഈ മാസം 18,19 തീയ്യതികളിൽ തദ്ദേശ ദിനാഘോഷം നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ്; വി.മരുളീധരന്‍

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണുമെന്ന നരേന്ദ്രമോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിത്. വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിപ്പിൽ നിന്നും; “കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ” എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!എം.ശിവശങ്കറിൻ്റെ അറസ്റ്റ് ചിലകാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു. ഒന്നുകിൽ തൻ്റെ വിശ്വസ്തന്‍റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി …

ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ്; വി.മരുളീധരന്‍ Read More »

എം.ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയുധമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലൈഫ് മിഷൻ കോഴ കള്ളപ്പണ കേസിൽ എം.ശിവശങ്കറിന്റെഅറസ്റ്റ് ആയുധമാക്കി പ്രതിപക്ഷം. ഒരിടവേളക്ക് ശേഷം ലൈഫ് കോഴക്കേസ് സജീവമായി സർക്കാറിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ അറസ്റ്റ് സർക്കാറിന് തിരിച്ചടിയല്ലെന്നും ദേശീയ അന്വേഷണ ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തി. അതേ സമയം കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി.

മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്

ബാംഗ്ലൂർ: എല്ലാ വമ്പൻ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ്. ഇഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേർന്ന് കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു. സി.എം രവീന്ദ്രനെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. ബിരിയാണിച്ചെമ്പ് ആരോപണത്തെ പറ്റിയും സംസാരിച്ച സ്വപ്ന സുരേഷ് സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ നിയമ പോരാട്ടം തുടരുമെന്നും അറിയിച്ചു.

പ്രവർത്തക സമിതിയിലേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: ദളിത് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിലെത്താൻ യോഗ്യരായവർ കേരളത്തിലുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് പുതിയ അം​ഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഒരു ലോബിയിംഗിനും ഇതുവരെ പോയിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ ഉയർന്ന പദവിയിൽ എത്താമായിരുന്നു. തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല. തരൂരിന് നിരവധി അവസരങ്ങൾ …

പ്രവർത്തക സമിതിയിലേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് Read More »

ആലുവയിൽ സ്വകാര്യ പണമിടപാടുകാരനെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു

ആലുവ: ആലുവയിൽ സ്വകാര്യ പണമിടപാട് നടത്തിയുരുന്ന അശോകനെന്നയാളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറികളും ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും പിടിച്ചെടുത്തു. ആലുവയിൽ വാടകക്ക് താമസിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. പാനായിക്കുളം സ്വദേശിയാണ് സൈനുദ്ദീൻ. ബാംഗളൂർ സ്ഫോടന കേസിലും പ്രതിയായിരുന്നു ഇയാളെ കോടതി വെറുതെ വിടുകയായിരുന്നു. നാളെ കൊച്ചി എൻ.ഐ.എ ആസ്ഥാനത്ത് ഹാജരാകാൻ സൈനുദ്ദീനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണമിടപാടുകാരനായ അശോകന്റെ മൊബൈൽ ഫോണും ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു.

എം ശിവശങ്കറിൻറെ അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ: ലൈഫ് മിഷൻ കോഴ കേസിൽ എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി സർക്കാർ ഏജൻസികളെ അന്വേഷണം തടസ്സപ്പെടുത്താൻ ചുമതലപ്പെടുത്തി. വസ്തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യമേ പരിശ്രമിച്ചത് മുഖ്യമന്ത്രിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആട്ടിമറിച്ചു. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തില്ല. അന്വേഷണം ആട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണം. എന്തിനാണ് സന്തോഷ്‌ ഈപ്പൻറെ ഹർജിയിൽ സർക്കാർ കക്ഷി ചേർന്നത്?. സർക്കാരിന് ഇതിലുള്ള പങ്ക് …

എം ശിവശങ്കറിൻറെ അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്ന് കെ.സുരേന്ദ്രൻ Read More »

ലൈഫ് മിഷൻ കേസ്; പിണറായി വിജയൻ മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വധികാരത്തോടെ പ്രവർത്തിച്ച ആളാണ് കോഴക്കേസിൽ അറസ്റ്റിലായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒന്നാം പിണറായി സർക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികൾ പുറത്തു വരികയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നു? പിണറായി വിജയൻ മൗനം വെടിയണം. കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ …

ലൈഫ് മിഷൻ കേസ്; പിണറായി വിജയൻ മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് Read More »

സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും ലൈഫ് മിഷൻ കോഴകേസിൽ സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉയർത്തിയ ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിയുകയാണ്. കൂടുതൽ വമ്പൻ സ്രാവുകൾ അന്വേഷണം മുന്നോട്ടു പോയാൽ പിടിയിലാകും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് പറഞ്ഞത് ഇപ്പോൾ ശരിയായി. കേസുകൾ കോൾഡ് സ്റ്റോറേജിൽ വച്ചത് ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിൻറെ ഭാഗമായാണ്. കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് നിലവിൽ സംശയമെന്നും ചെന്നിത്തല പറഞ്ഞു.

ടാർഗറ്റ് നൽകി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്ക് ആശങ്ക

തിരുവനന്തപുരം: വരുമാനം വർധിപ്പിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ടാർഗറ്റ് നൽകാനുള്ള തീരുമാനത്തിൽ ആശങ്ക. മുഴുവൻ ശമ്പളവും കിട്ടാൻ ടാർഗറ്റ് തികയ്ക്കണമെന്ന നിർദേശത്തിലാണ് എതിർപ്പും ആശങ്കകളും. വലിയ ഡിപ്പോകൾക്ക് ടാർഗറ്റ് തികയ്ക്കാൻ പ്രശ്നമുണ്ടാവില്ലെന്നും ഓർഡിനറി ഡിപ്പോകൾ എങ്ങനെ ടാർഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക. പദ്ധതി നടപ്പായാൽ നൂറ് ശതമാനം ടാർഗറ്റ് പൂർത്തീകരിക്കുന്ന ഡിപ്പോയിലെ തൊഴിലാളികൾക്ക് മാത്രമാവും മുഴുവൻ ശമ്പളം. എന്നാൽ നിർദേശത്തോടുള്ള എതിർപ്പ് തൊഴിലാളി സംഘടനകൾ ഉയർത്തിത്തുടങ്ങി. ആളില്ലാത്തതിൻറെ പ്രശ്നം നേരിടുന്ന ഓർഡിനറി ഡിപ്പോകൾ എങ്ങനെ ടാർഗറ്റ് തികയ്ക്കും …

ടാർഗറ്റ് നൽകി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്ക് ആശങ്ക Read More »

സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണി; കെ.പി.സി.സി ഭാരവാഹികളെ മാറ്റും

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ കെ.പി.സി.സി ഭാരവാഹികളെയും പകുതിയോളം ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റി സംഘടനാതലത്തിൽ വൻ അഴിച്ചുപണി നടത്തുന്നതിനായി ആലോചന തുടങ്ങി. കേരളത്തിലെ പുനസംഘടന നേതൃത്വത്തിൻറെ പ്രധാന അജണ്ടയെക്കുറിച്ച് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിന് ശേഷം തീരുമാനിക്കും. കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷനേതാവും ഉൾപ്പടെയുള്ള നേതാക്കൾ ഭിന്നതയില്ലാതെ ഒന്നിച്ചുപോകണമെന്നും ഹൈക്കമാൻറ് നിർദേശമുണ്ട്. കെ.സുധാകരൻ അധ്യക്ഷനായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ ഒരു പരീക്ഷണമെന്ന നിലയിൽ കെ.പി.സി.സി ഭാരവാഹികളെ തീരുമാനിക്കുകയായിരുന്നു. ‍ പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയ്ക്ക് അൽപം പോലും മുന്നോട്ടു …

സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണി; കെ.പി.സി.സി ഭാരവാഹികളെ മാറ്റും Read More »

ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാറളം സ്വദേശി കുഴുപ്പള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബത്തിലെ ആരെയും പുറത്തുകാണാത്തതിനാൽ സംശയം തോന്നിയ അയൽവാസികൾ ഫോണിൽ വിളിച്ചെങ്കിലും ആരും എടുത്തിരുന്നില്ല. തുടർന്ന് വീട്ടിലെത്തുകയും വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൂവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ത്രിപുരയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: ത്രിപുരയിൽ നാളെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണമാവും നടക്കുക. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷ മേഖലകളായ ബിശാൽഘട്ട്, ഉദയപൂർ, മോഹൻപൂർ തുടങ്ങിയ ഇടങ്ങളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു. അതേസമയം തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേന്ദ്രമന്ത്രി അമിത് ഷാ ഇടപെടുകയാണെന്ന് ആരോപിച്ച് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടികാഴ്ച നടത്തിയെന്നാണ് …

ത്രിപുരയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ തിരഞ്ഞെടുപ്പ് Read More »

ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു

മുംബൈ: മുംബൈയിലേയും ഡൽഹിയിലേയും ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ചില ജീവനക്കാരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുള്ളതായി ബി.ബി.സി അറിയിച്ചു . പരിശോധനയോട് സഹകരിക്കുമെന്നും പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബി.ബി.സി വ്യക്തമാക്കി . രാത്രി വൈകിയും പരിശോധന നടന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. 2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നത്. അന്താരാഷ്ട്ര നികുതി അടക്കമുള്ളവയിലെ ക്രമക്കേടുകളും ബി.ബി.സിയുടെ ഉപ കമ്പനികളിലെ ട്രാൻഫർ വിലനിർണ്ണയത്തിലെ ക്രമക്കേടുകളും ഉൾപ്പെടെയുള്ളവയാണ് പരിശോധിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. പരിശോധനയ്‌ക്കെതിരെ …

ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു Read More »

എം.ശിവശങ്കർ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ. ഇന്നലെ രാത്രി 11.45 ഓടെയാണ് ശിവശങ്കറിൻറെ അറസ്റ്റ് എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തത് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളർ കടത്ത് കേസ് എന്നിവ ഉൾപ്പെടെ മൂന്നാമത്തെ അറസ്റ്റാണിത്. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

85,000 രൂ​പ പ്ര​തി​മാ​സ വാ​ട​കയ്ക്ക് മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഔ​ദ്യോ​ഗി​ക വ​സ​തി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഔ​ദ്യോ​ഗി​ക വ​സ​തി അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് വി​ല്ലെ​ജി​ലു​ള്ള ഈ​ശ്വ​ര വി​ലാ​സം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ലെ 392ാം ന​മ്പ​ർ ആ​ഡം​ബ​ര വ​സ​തി​യാ​ണ് സ​ജി ചെ​റി​യാ​നു താ​മ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. വൈ​ദ്യു​തി ചാ​ർ​ജ്, വാ​ട്ട​ർ ചാ​ർ​ജ് എ​ന്നി​വ പു​റ​മെ 85,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ വാ​ട​ക. വീ​ടി​ന്‍റെ മോ​ടി പി​ടി​പ്പി​ക്ക​ൽ ടൂ​റി​സം വ​കു​പ്പ് ഉ​ട​ൻ ന​ട​ത്തും. ഇ​തി​നു വേ​ണ്ടി​യും ല​ക്ഷ​ങ്ങ​ൾ ചെ​ല​വു വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഔ​ട്ട് ഹൗ​സ് ഉ​ൾ​പ്പെ​ടെ വി​ശാ​ല സൗ​ക​ര്യ​മു​ള്ള വ​സ​തി​യാ​ണി​ത്. ഒ​രു വ​ർ​ഷം വാ​ട​ക …

85,000 രൂ​പ പ്ര​തി​മാ​സ വാ​ട​കയ്ക്ക് മ​ന്ത്രി സ​ജി ചെ​റി​യാ​ന് ഔ​ദ്യോ​ഗി​ക വ​സ​തി Read More »

വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ന്റെ മരണം; ആളുകൾ ചേർന്ന് മർദ്ദിച്ചു കൊന്നതെന്ന് കുടുംബം

ഭാര്യ​​​​​യു​​​​​ടെ പ്ര​​​​​സ​​​​​വ​​​​​ത്തി​​​​​നാ​​​​​യി കോ​​​​​ഴി​​​​​ക്കോ​​​​​ട് മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ളെ​​​​​ജി​​​​​ൽ എ​​​​​ത്തി​​​​​യ വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​നെ​​​​​ന്ന ആ​​​​​ദി​​​​​വാ​​​​​സി യു​​​​​വാ​​​​​വി​​​​​നെ പ​​​​​രി​​​​​സ​​​​​ര​​​​​ത്തു​​​​​ള്ള മ​​​​​ര​​​​​ത്തി​​​​​ൽ തൂ​​​​​ങ്ങി​​​​​മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത് വ​​​​​ലി​​​​​യ വി​​​​​വാ​​​​​ദ​​​​​മാ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​ണ്. സെ​​​​​ക്യൂ​​​​​രി​​​​​റ്റി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ർ മോ​​​​​ഷ​​​​​ണ​​​​​ക്കു​​​​​റ്റം ചു​​​​​മ​​​​​ത്തി വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​നെ ചോ​​​​​ദ്യം ചെ​​​​​യ്തി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. “ആ​​​​​ൾ​​​​​ക്കൂ​​​​​ട്ട വി​​​​​ചാ​​​​​ര​​​​​ണ’ ന​​​​​ട​​​​​ത്തി​​​​​യ​​​​​വ​​​​​ർ മ​​​​​ർ​​​​​ദി​​​​​ച്ചു​​​​​കൊ​​​​​ന്ന് വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​നെ കെ​​​​​ട്ടി​​​​​ത്തൂ​​​​​ക്കി​​​​​യ​​​​​താ​​​​​ണെ​​​​​ന്നു കു​​​​​ടും​​​​​ബം ആ​​​​​രോ​​​​​പി​​​​​ക്കു​​​​​മ്പോ​​​​​ൾ അ​​​​​ത് അ​​​​​തീ​​​​​വ ഗൗ​​​​​ര​​​​​വ​​​​​മു​​​​​ള്ള വി​​​​​ഷ​​​​​യ​​​​​മാ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​ണ്. തൂ​​​​​ങ്ങി​​​​​മ​​​​​ര​​​​​ണ​​​​​മാ​​​​​ണെ​​​​​ന്ന് പോ​​​​​സ്റ്റ്മോ​​​​​ർ​​​​​ട്ടം റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​താ​​​​​യി പൊ​​​​​ലീ​​​​​സ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ഴും കു​​​​​ടും​​​​​ബം അ​​​​വ​​​​രു​​​​ടെ നി​​​​​ല​​​​​പാ​​​​​ടി​​​​​ൽ നി​​​​​ന്ന് പി​​​​​ന്നോ​​​​​ട്ടു ​​​​​പോ​​​​​യി​​​​​ട്ടി​​​​​ല്ല. മോ​​​​​ഷ​​​​​ണ​​​​​ക്കു​​​​​റ്റം ആ​​​​​രോ​​​​​പി​​​​​ച്ച് ചോ​​​​​ദ്യം ചെ​​​​​യ്ത​​​​​തി​​​​​ൽ …

വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ന്റെ മരണം; ആളുകൾ ചേർന്ന് മർദ്ദിച്ചു കൊന്നതെന്ന് കുടുംബം Read More »

സൗ​ദി അ​റേ​ബ്യ​യി​ൽ നിന്നും ബ​ഹി​രാ​കാ​ശ യാത്ര നടത്തുന്ന ആ​ദ്യ വനിത

സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാതിരുന്ന ​സൗ​ദി അ​റേ​ബ്യ മാറ്റങ്ങളെ ഉൾക്കൊണ്ട് യാത്ര തുടരുമ്പോൾ ചരിത്രം തിരുത്തി കുറിക്കാനൊരുങ്ങി റ​യാ​ന ബ​ർ​ണ​വി. രാജ്യത്തു നി​ന്നും ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന ആ​ദ്യ വനിത… സൗ​ദി​യു​ടെ ത​ന്നെ യാ​ത്രി​ക​ൻ അ​ലി അ​ൽ ഖ​ർ​ണി​ക്കൊ​പ്പം യു​.എ​സി​ൽ നി​ന്നാ​കും യാ​ത്ര തിരിക്കുന്നത്. എ​.എ​ക്‌​സ്-2 ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​നൊ​പ്പം ചേ​രു​ന്ന ഇ​വ​ർ അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കാകും യാ​ത്ര….. യു​.എ.​ഇ 2019ൽ ​സ്വ​ന്തം പൗ​ര​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന ആ​ദ്യ അ​റ​ബ് രാ​ജ്യ​മാ​യി മാ​റി​യി​രു​ന്നു. ഹ​സ്ന അ​ൽ മ​ൻ​സൂ​രിയായിരുന്നു അന്ന് യാ​ത്ര നടത്തിയത്. …

സൗ​ദി അ​റേ​ബ്യ​യി​ൽ നിന്നും ബ​ഹി​രാ​കാ​ശ യാത്ര നടത്തുന്ന ആ​ദ്യ വനിത Read More »

ഇൻവസ്റ്റിഗേഷന് പണം അനുവദിച്ചത് പി.ടി. തോമസ്; നിർമ്മാണം പൂർത്തിയാകാതെ പതിപ്പള്ളി മേമ്മുട്ടം റോഡ്

മൂലമറ്റം: പതിപ്പള്ളി മേമ്മുട്ടം റോഡിലെ യാത്ര കഠിനം. വനം വകുപ്പിന്റെ തടസ്സത്തെ തുടർന്ന് പതിപ്പള്ളി മേമ്മുട്ടം വഴി ഉളുപ്പൂണി റോഡിന്റെ നിർമാണം തടസ്സമാകുന്നു. റോഡ് 3 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതിനാണ് വനം വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ റോഡിന് ഇരുവശത്തും ഐറിഷ് ഒട നിർമിച്ചില്ലെങ്കിൽ പൊളിഞ്ഞുപോകുവാനുള്ള സാധ്യതയും തള്ളികളയുവാനാവില്ല. ഒട്ടേറെ തടസ്സങ്ങളുണ്ടായ ഈ റോഡിന്റെ നിർമാണത്തിന് കോടതി വഴി നിരവധി കേസുകൾക്കുശേഷമാണ് നിർമാണം തുടങ്ങാനായത്. എന്നാൽ വീണ്ടും തടസ്സം നേരിട്ടിരിക്കുമന്നു. ഐറിഷ് ഓട നിർമിച്ചില്ലെങ്കിൽ റോഡ് …

ഇൻവസ്റ്റിഗേഷന് പണം അനുവദിച്ചത് പി.ടി. തോമസ്; നിർമ്മാണം പൂർത്തിയാകാതെ പതിപ്പള്ളി മേമ്മുട്ടം റോഡ് Read More »

ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തി; ജമാ അത്തെ ഇസ്ളാമി

കോഴിക്കോട്: ജനുവരി 14ന് ആർ.എസ്.എസ് നേതൃത്വവുമായി ഡൽഹിയിൽ ചർച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്ളാമി. ആൾക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചെന്നുമായിരുന്നു ജമാ അത്തെ ഇസ്ളാമി ജനറൽ സെക്രട്ടറി റ്റി. ആരിഫ് അലിയുടെ വെളിപ്പെടുത്തൽ. കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന സംഘടനയെന്ന നിലയിലാണ് ആർ.എസ്.എസുമായി ചർച്ച നടത്തിയതെന്നും ആരിഫ് അലി വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തിൽ ജനുവരി 14ന് ഡൽഹിയിൽ നടന്ന ചർച്ച മുസ്ലി സംഘടനകളും ആർ.എസ്.എസുമായുളള ചർച്ചകൾക്ക് വേദിയാെരുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ …

ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തി; ജമാ അത്തെ ഇസ്ളാമി Read More »

ബി.ബി.സിയിൽ ആദായ നികുതി വകുപ്പിന്റെ റെയിഡ്: അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജയറാം രമേശ്

ന്യൂഡൽഹി: ആദായ നികുതി വകുപ്പ് ബി.ബി.സി ഓഫീസിൽ പരിശോധന നടത്തുന്നതിനെ വിമർശിച്ച് കോൺഗ്രസ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണം. ​ഗൗതം അദാനിയുടെ വിഷയത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സർക്കാർ ബി.ബി.സിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

രാഹുൽ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്ന് വാരണാസി വിമാനത്താവളത്തിലെ അധികൃതർ

വാരണാസി: രാഹുൽ ഗാന്ധിയുടെ വാരാണസി, പ്രയാഗ്രാജ് സന്ദർശനം മുടങ്ങിയത് സംബന്ധിച്ച പ്രചാരണങ്ങൾ തെറ്റെന്ന് വിമാനത്താവളത്തിലെ അധികൃതർ. രാഹുൽ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്നാണ് വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണത്തിനെതിരെ ഉദ്യോ​ഗസ്ഥർ നൽകിയ മറുപടി. വിമാനത്താവള അധികൃതരാണ് അനുമതി നിഷേധിച്ചതെങ്കിൽ വിവരം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധിയേയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും ടാഗ് ചെയ്ത് അവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുന്നത്.

കിഫ്ബി പണം തരുന്നില്ലെന്ന് കരാറുകാർ

തിരുവനന്തപുരം: പൂർത്തിയായ ജോലികൾക്ക് കിഫ്ബി പണം തരുന്നില്ലെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുന്നതിനിടെ കരാറുകാർ പറഞ്ഞു. കിഫ്ബി ബില്ല് തടഞ്ഞുവെക്കുകയാണ്. പുതിയ കരാറെടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അവർ അറിയിച്ചു. 2018 മുതൽ ജോലി തുടങ്ങിയവരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പണികൾ പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും ബില്ലുകൾ പാസാക്കാൻ കിഫ്‌ബി തയാറാവുന്നില്ല. പുതിയ നിബന്ധനകൾ വെച്ച് കിഫ്ബി ബുദ്ധിമുട്ടിക്കുന്നു. സർക്കാർ ഇടപെടണം. ബിസിനസ് നിർത്തേണ്ട അവസ്ഥയാണ്. പുതിയ കരാർ എടുക്കാൻ കഴിയുന്നില്ല. അനാവശ്യ തടസവാദം …

കിഫ്ബി പണം തരുന്നില്ലെന്ന് കരാറുകാർ Read More »

ക്യാമറ നിരീക്ഷണം സംസ്ഥാനത്തെ ബസുകളിൽ നിർബന്ധമാക്കും ​

കൊച്ചി: ഈ മാസം 28 ന് മുൻപ് സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ അകവവും മുൻഭാഗത്തെ റോഡും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. റോഡ് സുരക്ഷാ അതോറിറ്റി ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം വഹിക്കും. യോഗത്തിൽ ഓരോ ഉദ്യോഗസ്ഥർക്കും ബസുകൾ നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാനുള്ള ചുമതല നൽകാൻ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് …

ക്യാമറ നിരീക്ഷണം സംസ്ഥാനത്തെ ബസുകളിൽ നിർബന്ധമാക്കും ​ Read More »

ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യം; ഷാഫി പറമ്പിൽ

കൊച്ചി: മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങൾക്ക് ബാധ്യതയെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് നികുതി, പൊലീസ് രാജ് തുടങ്ങിയവയാണ്. നടപടി തിരുത്തിയില്ലെങ്കിൽ സമരത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും കെ.എസ്.യു പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പൊലീസ് നടപടിയിലുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ഷാഫി വ്യക്തമാക്കി. കെ.എസ്.യു പ്രവർത്തകയായ മിവ ജോളിയെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ പുരുഷ പൊലീസ് കോളറിൽ കുത്തിപ്പിടിച്ചതും പോടീയെന്ന് വിളിച്ചതും …

ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യം; ഷാഫി പറമ്പിൽ Read More »

ഹെല്‍ത്ത് കാര്‍ഡ്; ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഫെബ്രുവരി 28 വരെ ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടാം തവണയാണ് സമയം നീട്ടി നൽകുന്നത്. ഹെല്‍ത്ത് കാര്‍ഡ് ഇതുവരെയും എടുത്തിട്ടില്ലാത്ത 40 ശതമാനം പേര്‍ക്ക് വേണ്ടിയാണ് ഈ മാസം അവസാനം വരെ സമയം അനുവദിച്ചിരിക്കുന്നത്.

ബി.ബി.സി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന

ന്യൂഡൽഹി: ഡൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ‌ ഡോക്യുമെൻററിയിലൂടെ നരേന്ദ്രമോദിക്ക് ഗുജറാത്ത് കലാപവുമായുള്ള ബന്ധം ചൂണ്ടി കാണിച്ചതിലുള്ള വിവാദം നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം. ഇന്ന് ബിബിസി മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

പൊലീസ് അതിക്രമത്തിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്; ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയെ മിവ ജോളിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ കോളറിൽ കുത്തിപ്പിടിച്ചതും പോടീയെന്ന് വിളിച്ചതും വിവാദമായതിനു പിന്നാലെ ഡി.സി.സി പ്രസിഡന്‍റ് ഫേസ്ബുക്കിലൂടെ പരിധിവിട്ടാൽ ഈ കൈ ഇവിടെ വേണോയെന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് പോസ്റ്റിട്ടിരുന്നു. ഇതിനെ തുടർന്നാണ് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെതിരെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഐ.ടി ആക്ടും ചുമത്തി കേസെടുത്തിരിക്കുന്നത്. ഷിയാസിന് പുറമെ മറ്റൊരു കോൺഗ്രസ് പ്രവർത്തകനെതിരെയും കേസ് എടുത്തു. എന്നാൽ, സ്ത്രീത്വത്തെ അപമാനിച്ചെന്ന മിവ ജോളിയുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

സ്ഥലസൗകര്യമില്ല; രാഹുൽ ഗാന്ധി നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

മലപ്പുറം: രാഹുൽ ഗാന്ധി എം.പി വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. മെഡിക്കൽ ഓഫീസർ സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞായിരുന്നു ഉപകരണങ്ങൾ തിരിച്ചയച്ചത്. അതേസമയം, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഇക്കാര്യം അറിഞ്ഞയുടനെ അയച്ച സാധനങ്ങൾ തിരിച്ച് ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരെയും മെഡിക്കൽ ഓഫീസർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞിരിക്കുന്നത്. ഇക്കാര്യം അറിയിച്ചത് എച്ച്.എം.സി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്നു. മെഡിക്കൽ ഓഫീസർക്കെതിരെ എച്ച്.എം.സിയിലെ മൂന്ന് അം​ഗങ്ങൾ …

സ്ഥലസൗകര്യമില്ല; രാഹുൽ ഗാന്ധി നൽകിയ 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു Read More »

സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: അഭിഭാഷകനായ സൈബി ജോസിനെ ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അറിയിച്ചു. അതേസമയം, പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമായിരുന്നു സൈബി ജോസിന്റെ വിശദീകരണം. പരാതിയ്ക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ അതും അന്വേഷിക്കട്ടെയെന്നും എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ സൈബി ജോസിന് നിർദേശവും നൽകി. രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

വിശ്വനാഥന്റെ മരണത്തിൽ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ

കോഴിക്കോട്: വിശ്വനാഥെന്ന ആദിവാസി യുവാവിന്റെ മരണത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പൊലീസിന് നൽകിയ നിർദേശം. എന്നാൽ, ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന ചോദ്യവും ഉയർത്തി. അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കുറ്റം ചുമത്തണമെന്നും പൊലീസിനോട് കമ്മീഷൻ നിർദേശിച്ചു.

ജി.എസ്.ടി കുടിശ്ശിക; ധനമന്ത്രി വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം: ധനമന്ത്രി കെ.എൻ ബാല​ഗോപാൽ ജി.എസ്.ടി കുടിശ്ശിക വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി. വസ്തുതാപരമായ കൂടുതൽ വ്യക്തതകൾ പാർലമെൻ്റിൽ ഉന്നയിച്ച വിഷയത്തിൽ കെ.എൻ ബാലഗോപാൽ നടത്തിയ പ്രതികരണത്തിൽ വരുത്തേണ്ടതുണ്ട്. ഇന്നലെ വരെ ധനകാര്യ മന്ത്രി പറഞ്ഞത് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്നും കിട്ടുന്നില്ല എന്നായിരുന്നു. സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും ഇതുതന്നെയായിരുന്നു പറഞ്ഞത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നതിനുശേഷം ഇത് മാറി. 2022 ഡിസംബർ 5ന് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ …

ജി.എസ്.ടി കുടിശ്ശിക; ധനമന്ത്രി വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ Read More »

വാക്സീൻ മരുന്നുകൾ മാറ്റി നൽകുന്നവർക്കെതിരെ കർശന നടപടി; വീണാ ജോർജ്

തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സീൻറെ വിലകുറഞ്ഞ മരുന്നുകൾ മാറ്റിവെച്ച് വിലകൂടിയ മരുന്ന് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനോടനുബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായിയുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർ നിർബന്ധമായും ടൈഫോയ്ഡ് വാക്സീൻ എടുത്തിരിക്കണം. 200 രൂപയിൽ താഴെയുള്ള വാക്സീൻ വിപണിയിൽ ലഭ്യമായിരുക്കെ 2000 രൂപയുടെ വാക്സീനാണ് വിൽപ്പനക്ക് എത്തിച്ചിരുന്നത്. മെഡിക്കൽ സ്റ്റേറുകൾ വിലകൂടിയ മരുന്ന് നൽകുന്നു എന്ന് പരാതി ഉയർന്നിരുന്നു. തുടർന്നാണ് മന്ത്രിയുടെ നടപടി. മാത്രമല്ല …

വാക്സീൻ മരുന്നുകൾ മാറ്റി നൽകുന്നവർക്കെതിരെ കർശന നടപടി; വീണാ ജോർജ് Read More »

തുടർച്ചയായി രണ്ടാം ദിനവും സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണത്തിന് വില കുറയുന്നത്. ഇന്ന് (14/02/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,9200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,240 രൂപയായി. ഇന്നലെയും 1 പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്.

ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു

കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് പാതയോരത്തെ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് തിരുവല്ല സ്വദേശിയായ യുവാവ് മരിച്ചു. തെള്ളകം ഡെക്കാത്തലോൺ ജീവനക്കാരനായ തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസിൽ ഭരത് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന ഭരത് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്നു പരിക്കേറ്റ് റോഡിൽ കിടന്ന ഭരതിനെ സ്ഥലത്ത് …

ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു Read More »

മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; ക്ലിഫ് ഹൗസിൽ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം: കനത്ത സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിമാരുടെ യോ​ഗത്തിൽ പങ്കെടുക്കുന്നതിനായി ക്ലിഫ് ഹൗസിൽ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രക്കിടെ മറ്റ് വാഹനങ്ങൾ തടഞ്ഞു. എന്നാൽ സുരക്ഷ വിവാദത്തില്‍ വിമര്‍ശനം കടുത്തു വരുകയാണ്. കഴിഞ്ഞ ദിവസം കാലടിയിലെ കാഞ്ഞൂരിൽ കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ സുരക്ഷയുടെ ഭാ​ഗമായി തടഞ്ഞ സംഭവം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അദാനി വിവാദം; കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും ഭയക്കാനൊന്നുമില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും അദാനി വിവാദത്തില്‍ മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും മോദിക്കെതിരെ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. പാർലമെൻ്റ് ചരിത്രത്തിലെ കോൺഗ്രസ് എം.പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യൽ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻറ്. സഭ്യമായ ഭാഷയിൽ പ്രതികരിക്കണം. ജനം, അവിടെ നടന്നത് എന്താണെന്ന് കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍, അദാനി വിവാദത്തിൽ …

അദാനി വിവാദം; കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും ഭയക്കാനൊന്നുമില്ലെന്ന് അമിത് ഷാ Read More »

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തരൂർ; ആലോചന തുടങ്ങിയില്ലെന്ന് ഖർഗെ

ന്യൂഡൽഹി: ശശി തരൂരിനെ, കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ഉൾപ്പെടുത്തുന്നതിൽ ഉറപ്പ് നൽകാതെ അധ്യക്ഷൻ മല്ലികാർ​ജുൻ ഖാർഗെ. കേരളത്തിലെ എം.പിമാരോട് ഖർഗെ അറിയിച്ചത്, ആലോചന തുടങ്ങിയില്ലെന്നാണ്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് തരൂരിന് പിന്തുണ ഏറുകയാണ്. കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ എന്നിവർ തരൂരിനെ പിന്തുണച്ച് ഖർഗയെ കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലടക്കം ചില ചലനങ്ങൾക്ക് മുരളീധരന്റെ പിന്തുണയിലൂടെ സാധ്യത ഉണ്ട്. കാർത്തി ചിദംബരത്തിനും സൽമാൻ സോസിനും ഹൈബി ഈഡൻ എം.പി, അനിൽ …

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തരൂർ; ആലോചന തുടങ്ങിയില്ലെന്ന് ഖർഗെ Read More »

അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യംപസിൽ വെടിവെയ്പ്പ്

വാഷിങ്ടൺ: അമെരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യംപസിലാണ് വെടുവെയ്പ് നടന്നത്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്യംപസിൽ ഉണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. രാത്രി എട്ടരയോടെയാണ് വെടിവെയ്പ്പ് നടന്നത്. ഈസ്റ്റ് ലാൻസിങ് ക്യംപസിലെ ബെർകെ ഹാളിനു സമീപമാണ് ആദ്യം വെടിവെയ്പ്പ് ഉണ്ടായത്. ശേഷം അരമണിക്കൂർ കഴിഞ്ഞ് വീണ്ടും വെടിവെയ്പ്പുണ്ടായി. മുഖംമൂടി ധരിച്ചയാളാണ് അക്രമം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യു.ഡി.എഫ് രാപ്പകൽ സമരം ഇന്ന് അവസാനിപ്പിക്കും

തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തിയിരുന്ന രാപ്പകൽ സമരം ഇന്ന് അവസാനിപ്പിക്കും. സെക്രട്ടറിയേറ്റിനു മുന്നിൽ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകുന്നേരത്തോടെയാണ് യുഡിഎഫിൻറെ രാപ്പകൽ സമരം തുടങ്ങിയത്. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം തുടരാനാണ് പാർട്ടിയുടെ തീരുമാനം. സെക്രട്ടറിയേറ്റിനും ജില്ലകളിലെ കലക്‌ട്രേറ്റിനു മുന്നിലുമാണ് സമരം സംഘടിപ്പിച്ചിരുന്നത്.

താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടയവധി; വിശദീകരണം തേടി ജില്ലാ കളക്ടർ

പത്തനംത്തിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടയവധിയിൽ തഹസിൽദാരിനോടും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരോടും വിശദീകരണം തേടി ജില്ലാ കലക്ടർ. ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് വിശദീകരണം ചോദിച്ചത്. കലക്‌ടറുടെ അന്തിമ റിപ്പോർട്ട് നാളെ ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും. അവധിക്കായി അപേക്ഷ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. അനധികൃതമായി അവധിയെടുത്തവർക്കും ഇത്രയധികം അവധി നൽകിയ തഹസിൽദാറിനുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി ചില സർവ്വീസ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് …

താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടയവധി; വിശദീകരണം തേടി ജില്ലാ കളക്ടർ Read More »

കേരളത്തെ വിമർശിച്ച് മന്ത്രി നിർമ്മലാ സിതാരാമൻ

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമ്മലാ സിതാരാമൻ കേരളത്തിനെതിരെ ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തിൽ വിമർശനം ഉയർത്തി. എ.ജിയുടെ സർട്ടിഫിക്കേറ്റ് 2017 മുതൽ കേരളം ഹാജരാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാര കുടിശ്ശികയുടെ കണക്കുകൾ ഹാജരാക്കിയാൽ ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്നും അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിൻ്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ ലോക്സഭയിൽ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ആദ്യം കേരള …

കേരളത്തെ വിമർശിച്ച് മന്ത്രി നിർമ്മലാ സിതാരാമൻ Read More »

തൊഴിലാളി യൂണിയനുകൾ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അട്ടിമറിക്കുന്നതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ

തിരുവനന്തപുരം: കെ.എസ്.ആർടിസി തൊഴിലാളി യൂണിയനുകൾക്കെതിരെ ഹൈക്കോടതിയിൽ. തൊഴിലാളി യൂണിയനുകൾ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അട്ടിമറിക്കുന്നു. കടത്തിൽ നിന്ന് കരകയാറാൻ ആവിഷ്കരിക്കുന്ന എല്ലാ പദ്ധതികളെയും എതിർക്കുകയെന്നത് പൊതുരീതിയായെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സി, യൂണിയനുകൾക്കെതിരെ നിലപാടെടുത്തത് 2022 ൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണം നടക്കാത്തത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളിലാണ്. പ്രതിമാസ വരുമാനം ശമ്പള വിതരണത്തിന് പോലും തികയുന്നില്ല. പ്രതിവർഷം 1500 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഒരുകൂട്ടം ജീവനക്കാരും തൊഴിലാളി യൂണിയനുകളും വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ …

തൊഴിലാളി യൂണിയനുകൾ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അട്ടിമറിക്കുന്നതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ Read More »

നെല്‍ കര്‍ഷകരോടുള്ള അവഗണനയ്ക്കും ക്രൂരതയ്ക്കും അവസാനമുണ്ടാകണമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യന്‍

ആലപ്പുഴ: കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം സമയബന്ധിതമായി നല്‍കാതെ കേരള ബാങ്കില്‍ നിന്ന് വായ്പയായി എടുക്കണമെന്ന നിര്‍ദ്ദേശം വിചിത്രമാണെന്ന് സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ സപ്ലൈകോയിലൂടെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ല്, അരിയായി വിപണിയിലെത്തി ജനങ്ങള്‍ ആഹാരമാക്കിയിട്ടും, ഉല്പാദിപ്പിച്ച കര്‍ഷകന് വില ലഭിക്കാത്തത് നീതികേടാണ്. ‌ അവസാനമിപ്പോള്‍ ലഭിക്കേണ്ട തുക കേരള ബാങ്കില്‍ നിന്ന് നെല്‍കര്‍ഷകന് വായ്പയായിട്ട് എടുക്കാമെന്നുള്ള ഉത്തരവ് …

നെല്‍ കര്‍ഷകരോടുള്ള അവഗണനയ്ക്കും ക്രൂരതയ്ക്കും അവസാനമുണ്ടാകണമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യന്‍ Read More »

കാട്ടാന ആക്രമണം; വേണമെങ്കിൽ ആനയെ പിടിക്കാൻ വി.ഡി സതീശനെ ഏൽപ്പിക്കാമെന്ന് എം.എൽ.എ എം.എം മണി

ഇടുക്കി: കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം.എൽ.എ എം.എം മണി. കാട്ടാന ശല്യത്തിനെതിരെ ചെയ്യാനാവുന്നതൊക്കെ സർക്കാർ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല സോണിയാ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിൽ കൂടുതലൊന്നും ചെയ്യില്ല. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. വേണമെങ്കിൽ ആനയെ പിടിക്കാൻ വി.ഡി സതീശനെ ഏൽപ്പിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി

പാലക്കാട്: രാജ്യത്ത് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതു പക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്‍റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിട്ടു നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം പാലക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തുടങ്ങിവെച്ച ജനദ്രോഹ നയങ്ങളുടെ തുടർച്ചയാണ് ബി.ജെ.പി സർക്കാർ പിൻതുടരുന്നത്. ഇത്തരം നയങ്ങൾ തകർക്കുന്നത് സാധാരണക്കാരന്‍റെ ജീവിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല സംസ്ഥാനത്ത് ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ …

ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി Read More »

കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ വാർഡിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

കോട്ടയം: മെഡിക്കൽ കോളേജിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. കാൻസർ വാർഡിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള കെട്ടിടത്തിൽ നിന്ന് രോഗികളെ പൂർണമായും മാറ്റി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കോട്ടയത്തുനിന്നുള്ള രണ്ടു യൂണിറ്റ് ഫ‍യർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.