Timely news thodupuzha

logo

idukki

ഉണരു യുവ കേരളം ജാഥക്ക് സ്വീകരണം നൽകി

കട്ടപ്പന: സി.എം.പിയുടെ യുവജന സംഘടനയായ കെ.എസ്.വൈ.എഫിന്റെ നേതൃത്വത്തിൽ മെയ് 3 ന് കാസർഗോടു നിന്നും ആരംഭിച്ച സംസ്ഥാന യുവജന വിദ്യാർഥി ജാഥക്ക് തൊടുപുഴ, മുട്ടം, മൂലമറ്റം, ചെറുതോണി, കട്ടപ്പന എന്നിവടങ്ങളിൽ സ്വീകരണം നൽകി. ജാഥയുടെ ജില്ലാ തല ഉദ്ഘാടനം സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സുരേഷ് ബാബുവും സമാപന സമ്മേളനം യു.ബി.യു.സി.എഫ്.ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപറ്റൻ സുധീഷ് കടന്നപ്പള്ളി, നാൻസി പ്രഭാകർ, കെ.വി.ഉമേഷ്, റ്റി.എ.അനുരാജ്, അനീഷ് ചേനക്കര, എൽ.രാജൻ, ബിജു, വിശ്വനാഥൻ, …

ഉണരു യുവ കേരളം ജാഥക്ക് സ്വീകരണം നൽകി Read More »

പാരമ്പര്യ നാട്ടു ചികിത്സാ സംഘം; സംസ്ഥാന വാർഷിക പൊതുയോ​ഗം 14ന് തൊടുപുഴയിൽ, സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചും ധർണ്ണയും 24ന്

തൊടുപുഴ: ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ സംഘത്തിന്റെ സംസ്ഥാന വാർഷിക പൊതുയോ​ഗം 14ന് തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. കൂടാതെ പാരമ്പര്യ വൈദ്യന്മാരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി സംയുക്ത വൈദ്യ സംഘടന സമിതിയുടെ ആഭിമുഖ്യത്തിൽ 24ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിട്ടുണ്ടെന്നും സംഘടന പ്രസിഡന്റ് ജി.തങ്കപ്പൻ വൈദ്യർ, പി.വി.ബാലകൃഷ്ണൻ വൈദ്യർ, അരിക്കുഴ വാസുദേവൻ വൈദ്യർ തുടങ്ങിയവർ അറിയിച്ചു. സംഘത്തിന്റെ 25-ാമത് വാർഷികം(സിൽവർ ജൂബിലി) ഡിസംബർ 28ന് വർക്കല ശിവ​ഗിരിയിൽ വച്ച് …

പാരമ്പര്യ നാട്ടു ചികിത്സാ സംഘം; സംസ്ഥാന വാർഷിക പൊതുയോ​ഗം 14ന് തൊടുപുഴയിൽ, സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചും ധർണ്ണയും 24ന് Read More »

ദേശീയപാത കൊണ്ടു വന്നത് രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ, അന്നത്തെ എം.പി പി.ജെ.കുര്യനാണ്; എസ്.അശോകൻ

തൊടുപുഴ: ആ ദേശിയ പാതയുടെ ക്രെഡിറ്റ് പി.ജ.കുര്യന് സ്വന്തമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ. ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് ലോറിയിൽ കൊണ്ടു പോയ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയുടെ ഗാംഭിര്യവും സൗന്ദര്യവും ചാനൽ ചർച്ചകളിൽ പൊടി പൊടിച്ചു. ദേശീയ പാതയുടെ ക്രെഡിറ്റ് ഇപ്പോഴത്തെ എം.പിക്കാണോ അതോ മുൻ എം.പിക്കാണോയെന്ന് അത്യാവേശത്തോടെ ചർച്ച ചെയ്തവർ ഒരു കാര്യം മറുന്നു. ദേശീയപാത കൊണ്ടു വന്നത് രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ അന്നത്തെ എം.പി പ്രൊഫ.പി.ജെ.കുര്യനാണെന്ന് എസ്.അശോകൻ സമൂഹ മാധ്യമത്തിൽകുറിച്ചു. …

ദേശീയപാത കൊണ്ടു വന്നത് രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ, അന്നത്തെ എം.പി പി.ജെ.കുര്യനാണ്; എസ്.അശോകൻ Read More »

മുട്ടം ഷന്താൾ ജ്യോതി പബ്ളിക്ക് സ്കൂളിനു തിളക്കമാർന്ന വിജയം

മുട്ടം: 2022 – 2023 അധ്യയന വർഷം പ്ളസ്.റ്റൂ പരീക്ഷയിൽ ഷന്താൾ ജ്യോതി തിളക്കമാർന്ന വിജയം ആവർത്തിച്ചു. സയൻസ് ബാച്ചിലും കൊമേഴ്സ് ബാച്ചിലും 100 % വിജയം കരസ്ഥമാക്കി. സയൻസ് ബാച്ചിൽ നിന്നും റോസ് മരിയ ലവിനും, കൊമേഴ്സ് ബാച്ചിൽ നിന്നും അഞ്ജന ജീവനും ഉയർന്ന മാർക്ക് നേടി. വിജയിച്ച എല്ലാ കുട്ടികളെയും മാനേജ് മാനേജ്മെൻഡും, പി.റ്റി.എ ഭാരവാഹികളും, അധ്യാപകരും അനുമോദിച്ചു.

സംസ്ഥാന സർക്കാരിന്റെ കെട്ടിട നികുതിയും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ച നടപടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

രാജാക്കാട്: കെട്ടിട നികുതിയും പെർമിറ്റ് ഫീസും 10 ഇരട്ടിയായി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് പഞ്ചായത്ത് ഓഫീസ് പടിയ്ക്കലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഇന്ത്യൻ ഓയിൽ പമ്പിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസ് പടിയ്ക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സമരം കെ.പി.സി.സി മെമ്പർ ആർ.ബാലൻപിള്ള ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ എൻ.ജെ.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ ബെന്നി പാലക്കാട്ട് സ്വാഗതം ആശംസിച്ചു, …

സംസ്ഥാന സർക്കാരിന്റെ കെട്ടിട നികുതിയും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ച നടപടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി Read More »

സി.ഐ.റ്റി.യു നയിക്കുന്ന അവകാശ സംരക്ഷണ ജാഥ ഇടുക്കി ജില്ലയിൽ പ്രവേശിച്ചു

തൊടുപുഴ: മത്സ്യ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മത്സ്യ അനുബന്ധ തൊഴിലാളി സംസ്ഥാന ഫെഡറേഷൻ(സി.ഐ.റ്റി.യു ) രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി നടത്തുന്ന അവകാശ സംരക്ഷണ ജാഥ ഇടുക്കി ജില്ലയിൽ പ്രവേശിച്ചു. അടിമാലി, കട്ടപ്പന, വണ്ടിപ്പെരിയാർ എന്നിവടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം ലഭിച്ചു. രാവിലെ 11.30ന് അടിമാലിയിലും വൈകിട്ട് മൂന്നിന് കട്ടപ്പനയിലും നാലിന് വണ്ടിപ്പെരിയാറിലുമെത്തി. മൂന്ന് സ്ഥലങ്ങളും സി..ഐ.റ്റി.യു നേതാക്കൾ ചേർന്ന് സ്വീകരണം നൽകി. തൊടുപുഴയിൽ നടന്ന സ്വീകരണ യോഗത്തിൽ കെ.കെ.ഷിംനാസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.അബ്ദുൾ റസാഖ് സ്വാഗതം ആശംസിച്ചു. …

സി.ഐ.റ്റി.യു നയിക്കുന്ന അവകാശ സംരക്ഷണ ജാഥ ഇടുക്കി ജില്ലയിൽ പ്രവേശിച്ചു Read More »

കഞ്ഞിക്കുഴിയിൽ തീപിടുത്തം; വീട് പൂർണമായും കത്തി നശിച്ചു, 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കുടുംബം

ഇടുക്കി: കഞ്ഞിക്കുഴി, ചുരുളിപതാലിൽ തീപിടുത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. വാതല്ലൂർ റിജോയുടെ വീടാണ് കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഈ കുടുംബത്തിന് ഉണ്ടായിട്ടുള്ളത്. വീടിനോട് ചേർന്നുള്ള റബ്ബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. രാത്രി ഒമ്പതിനായിരുന്നു അപകടം നടന്നത്. തീപിടുത്തം ഉണ്ടായപ്പോൾ റിജോയും കുടുംബങ്ങളും വീട്ടിൽ ഇല്ലായിരുന്നു. ഇവർ തിരിച്ചെത്തുമ്പോഴാണ് വീട്ടിൽ തീപിടിക്കുന്നത് കാണുന്നത്. ഉടനെ ഇടുക്കി ഫയർഫോഴ്‌സിനെ വിവരം അറിയിച്ചുവെങ്കിലും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തുമ്പോഴേക്കും വീട് പൂർണമായും കത്തി നശിച്ചു. 300 കിലോയോളം റബ്ബർ …

കഞ്ഞിക്കുഴിയിൽ തീപിടുത്തം; വീട് പൂർണമായും കത്തി നശിച്ചു, 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കുടുംബം Read More »

ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിന് രാഷ്ട്രീയ നിറം നൽകുവാനാണ്, പ്രതി സന്ദീപ് കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണെന്ന കള്ള പ്രചരണവുമായി രംഗത്തു വന്നിരിക്കുന്നത്; കെ.പി.എസ്.റ്റി.എ

തൊടുപുഴ: കേരളത്തിലെ തകർന്നടിഞ്ഞ ക്രമസമാധാനപാലനവും ആരോഗ്യ വകുപ്പിന്റെ കൊടുകാര്യസ്ഥതയും മറയ്ക്കാൻ കള്ള പ്രചരണങ്ങളുമായി ഇറങ്ങുന്നതിന്റെ തെളിവാണ്, ഡോ.വന്ദന ദാസിന്റെ ദാരുണമായ അറുംകൊലപാതകത്തിന് രാഷ്ട്രീയ നിറം നൽകുവാനാണ്, പ്രതി സന്ദീപ് കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണെന്ന കള്ള പ്രചരണവുമായി ഇടതുപക്ഷം രംഗത്തുവന്നിരിക്കുന്നതെന്ന് കെ.പി.എസ്.റ്റി.എ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. ഇയാളെ എത്രയും വേഗം സർവ്വീസിൽ നിന്ന് പുറത്താക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും, ഈ കൊടുംക്രൂരകൃത്യം ചെയ്യാൻ അവസരമൊരുക്കിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ഇനിയൊരു ആളിനും ഇത്തരം ദാരുണാന്ത്യം ഉണ്ടാവാതിരിക്കാനുമുള്ള …

ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിന് രാഷ്ട്രീയ നിറം നൽകുവാനാണ്, പ്രതി സന്ദീപ് കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണെന്ന കള്ള പ്രചരണവുമായി രംഗത്തു വന്നിരിക്കുന്നത്; കെ.പി.എസ്.റ്റി.എ Read More »

ഉടുമ്പന്നൂർ മുൻ ഗ്രാമപഞ്ചായത്ത്‌ മെമ്പറും മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയുമായ ലാലി ബേബി പാലക്കാട്ട് നിര്യാതയായി

ഉടുമ്പന്നൂർ: മുൻ ഗ്രാമപഞ്ചായത്ത്‌ മെമ്പറും, മുൻ CDS ചെയർപേഴ്സണും, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയുമായ ലാലി ബേബി പാലക്കാട്ട്(58) നിര്യാതയായി. സംസ്ക്കാരം 13/05/23 ശനിയാഴ്ച ഉച്ചക്ക് 12ന് അമയപ്ര സെന്റ് മേരീസ്‌ യാക്കോബായ പള്ളിയിൽ. പരേത കൂത്താട്ടുകുളം ആടുപാറയിൽ കുടുംബാംഗമാണ്. മാതാവ് :പരേതയായ ചിന്നമ്മ. പിതാവ് :കുര്യാക്കോസ്. ഭർത്താവ്: ബേബി ചാക്കോ. മക്കൾ: ഫാ. മനു ബേബി, സുനു ബേബി. മരുമകൾ ഹെലൻ മനു. കൊച്ചു മകൻ: ബെന്യാം മനു. സഹോദരങ്ങൾ: ബാബു, ഷിബു, ബിനു,ലിജി.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുന്നു; ജോയി എബ്രാഹം

തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറലും മുൻ എം.പിയുമായ ജോയി എബ്രാഹം പറഞ്ഞു. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് പ്രൊഫ എം.ജെ ജേക്കബ്ബ് നയിക്കുന്ന ജില്ലാ ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ അഞ്ചാം ദിവസത്തെ പര്യടനം ഇടവെട്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ മോദിസർക്കാർ നടത്തുന്ന കർഷക പ്രേമം കാപട്യമാണെന്ന് ജോയി എബ്രാഹം ചൂണ്ടിക്കാട്ടി. റബ്ബർ നാളികേരം നെല്ല് തുടങ്ങിയ …

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുന്നു; ജോയി എബ്രാഹം Read More »

കമ്പംമേട്ടിലെ നവജാതശിശുവിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റിൽ

ഇടുക്കി: നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ അച്ഛനും അമ്മയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തിൽ ദമ്പതികളെന്ന വ്യാജേന കമ്പംമേട്ടിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശുചിമുറിക്കുള്ളിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തിൽ കുഞ്ഞ് മരിച്ചുപോയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊന്നതാണെന്ന് ഇവർ സമ്മതിച്ചു. വിവാഹത്തിന് മുൻപ് കുഞ്ഞ് ജനിച്ചതിനാൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി. …

കമ്പംമേട്ടിലെ നവജാതശിശുവിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റിൽ Read More »

തൊടുപുഴയിൽ കഞ്ചാവും എം ഡി എം എ യും – രണ്ടു യുവാക്കളെ -എക്സൈസ് പിടികൂടി.

തൊടുപുഴ എക്സൈസ് റെയിഞ്ച് പാർട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിയാദ് S ന്റെ നേതൃത്വത്തിൽ തൊടുപുഴ ടൗൺ ഭാഗത്തു നടത്തിയ പരിശോധനയിൽ 454 മില്ലീ ഗ്രാം MDMA യും 30 ഗ്രാം ഉണക്ക ഗഞ്ചാവും കടത്തിക്കൊണ്ട് വന്ന കുറ്റത്തിന്തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ കീരികോട് കരയിൽ കിഴക്കൻപ്പറമ്പിൽ വീട്ടിൽ സുബൈർ മകൻ അജ്മൽ K.S (28),തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ ,വെങ്ങല്ലൂർ കരയിൽ കരിക്കൻപ്പറമ്പിൽ വീട്ടിൽ അബ്ദുൾ കരീം മകൻ അഫ്സൽ മുഹമ്മദ് (25) എന്നിവരെ അറസ്റ്റ് ചെയ്ത് …

തൊടുപുഴയിൽ കഞ്ചാവും എം ഡി എം എ യും – രണ്ടു യുവാക്കളെ -എക്സൈസ് പിടികൂടി. Read More »

മണിപ്പൂർ കലാപം; കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനം നടത്തി

മണിപ്പൂർ: സംസ്ഥാനത്തെ വർഗീയ കലാപ ഭീകരതയ്ക്കെതിരെ കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളം ദേശത്ത് പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനം നടത്തി. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കെ.പി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം ഹംസ ഉദ്ഘാടനം ചെയ്തു. ഡി.സി. സി മെമ്പർ രാജു ഓടക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് രാജൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിസൺ കിഴക്കേ കുന്നേൽ ഡി.സി.സി മെമ്പർ …

മണിപ്പൂർ കലാപം; കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനം നടത്തി Read More »

നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളെ ജെ.സി.ഐ തൊടുപുഴ ഗ്രാൻ്റ് ആദരിച്ചു

തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗ്രാൻറിന്റെ ആഭിമുഖ്യത്തിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളെ ആദരിച്ചു. തൊടുപുഴ സ്‌റ്റേഷൻ ഓഫീസർ അബ്ദുൾ സലാം എം.എൻ ഉദ്ഘാടനം ചെയ്തു. ഗ്രാൻറ് പ്രസിഡൻറ് പ്രശാന്ത് കുട്ടപ്പാസിന്റെ അധ്യക്ഷ്യത വഹിച്ചു. ജെ.സി.ഐ. ഇന്ത്യയുടെ സല്യൂട്ട് ദ സൈലന്റ് സ്റ്റാഴ്സെന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. മൂലമറ്റം സ്‌റ്റേഷൻ ഓഫീസർ ടി.പി. കരുണാകരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഡയറക്ടർ സരിൻ.സി.യു സ്വാഗതം പറഞ്ഞു. ചടങ്ങിൽ അഞ്ച് സേനാംഗങ്ങളെ പൊന്നാടയും മൊമന്റോയും …

നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളെ ജെ.സി.ഐ തൊടുപുഴ ഗ്രാൻ്റ് ആദരിച്ചു Read More »

ജനാധിപത്യ സംരക്ഷണ സദസ്സ്; മോദിയുടെ ഫാസിസ്റ്റു നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ മുന്നേറ്റങ്ങൾ ഉണ്ടാകണമെന്ന് സ്വാഗത സംഘം

തൊടുപുഴ: കേന്ദ്ര ​ഗവൺമെന്റിന്റെ ഭരണത്തിനെതിരെ തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് 12ന് ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ സച്ചിൻ.കെ.ടോമിയും ജനറൽ കൺവീനർ അനിൽ രാഘവനും അറിയിച്ചു. വൈകിട്ട് നാലിന് നടക്കുന്ന യോ​ഗം മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(റെഡ് ഫ്ളാഗ്) സംസ്ഥാന സെക്രട്ടറി സ. പി.സി.ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സച്ചിൻ.കെ.ടോമി അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ അനിൽ രാഘവൻ സ്വാഗതം ആശംസിക്കും. 2014 ൽ അധികാരത്തിൽ വന്ന മോദി …

ജനാധിപത്യ സംരക്ഷണ സദസ്സ്; മോദിയുടെ ഫാസിസ്റ്റു നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ മുന്നേറ്റങ്ങൾ ഉണ്ടാകണമെന്ന് സ്വാഗത സംഘം Read More »

100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേള നടന്നു

ഇടുക്കി: സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണിയിൽ നടന്നു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പട്ടയമേള ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. ഏഴു ചെയിൻ, പത്തു ചെയിൻ മേഖലയിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഭൂപതിവു നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. ചെറുതോണി ടൗൺഹാളിൽ നടന്ന മേളയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഇടുക്കിയിലെ …

100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേള നടന്നു Read More »

സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തൊടുപുഴ: ഇടുക്കി ജില്ല ഹാൻഡ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കെ പുരുഷോത്തമൻ മെമ്മോറിയൽ സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രണ്ടിൽ ആരംഭിച്ചു, കേരളത്തിലെ 14 ജില്ലയിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പക്കെടുത്ത് വരുന്നത്. മുഖ്യാതിഥികളായി കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീന നാസർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി എം അലി എന്നിവർ എത്തിച്ചേർന്നു, മത്സരം ഇന്ന് സമാപിക്കും.

അഖില തിരുവിതാംകൂർ മല അരയ മഹാസഭ പട്ടയ വിതരണ വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ഇടുക്കി: ചെറുതോണിയിൽ നടന്ന പട്ടയമേള വേദിയിലേക്ക് അഖില തിരുവിതാംകൂർ മല അരയ മഹാസഭയുടെ നേതൃത്വത്തിൽ ആദിവാസികൾ പ്രതിഷേധ മാർച്ച് നടത്തി. ഗോത്ര വിഭാഗങ്ങളുടെയും കുടിയേറ്റ കർഷകരുടെയും പട്ടയം തടഞ്ഞ ഇടുക്കി ജില്ലാ കളക്ടർ നീതിരഹിതമായ പ്രവർത്തി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രവർത്തകർ പട്ടയ മേള നഗരിയിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന പ്രസിഡണ്ട് കെ ബി ശങ്കരൻ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. തലമുറകളായി …

അഖില തിരുവിതാംകൂർ മല അരയ മഹാസഭ പട്ടയ വിതരണ വേദിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി Read More »

അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട നീന്തൽ പരിശീലനം ആരംഭിച്ചു

തൊടുപുഴ: ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട നീന്തൽ പരിശീലനം വണ്ട മറ്റം അക്യാറ്റിക് സെന്ററിൽ ആരംഭിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പോൾസൺ മാത്യു യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ മുഖ്യപ്രഭാഷണം നടത്തി. 250 കുട്ടികൾ ഒന്നാം ഘട്ട അവധിക്കാല നീന്തൽ പരിശീലനം പൂർത്തിയാക്കി. രണ്ടാം ഘട്ട നീന്തൽ പരിശീലനം മെയ് 31 ന് സമാപിക്കും. കേരള …

അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട നീന്തൽ പരിശീലനം ആരംഭിച്ചു Read More »

അറയ്ക്കൽ സ്റ്റോഴ്സ് വെങ്ങല്ലൂരിൽ പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: വെങ്ങല്ലൂർ പ്ലാവിൻ ചുവട് ഭാഗത്ത് കോതായിൽ ബിൽഡിംഗിൽ “അറയ്ക്കൽ സ്റ്റോഴ്സെന്ന” പേരിൽ ഒരു സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള പലചരക്ക് സാധനങ്ങൾ സ്റ്റേഷനറി, ബേക്കറി ഐറ്റംസ്, കൂൾ ഡ്രിംഗ്സ് എന്നിവ ഈ സ്ഥാപനത്തിൽ നിന്നും മിതമായ നിരക്കിൽ ലഭിക്കും. വെങ്ങല്ലുരിൽ പ്രവർത്തനം ആരംഭിച്ച അറയ്ക്കൽ സ്റ്റോഴ്സിൻ്റെ ഉദ്ഘാടനം തൊടുപുഴ നഗരസഭ നാലാം വാർഡ് കൗൺസിലർ ജിഷ ബിനു നിർവ്വഹിച്ചു. മൂന്നാം വാർഡ് കൗൺസിലർ കെ.ദീപക് ആദ്യ വിൽപ്പന നിർവ്വഹിച്ചു. ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എസ്.അജി, …

അറയ്ക്കൽ സ്റ്റോഴ്സ് വെങ്ങല്ലൂരിൽ പ്രവർത്തനം ആരംഭിച്ചു Read More »

ഇടുക്കി ജില്ലയുടെ ആദ്യത്തെ ജലബജറ്റ് യാഥാർഥ്യമായി

മൂലമറ്റം: ഇടുക്കി ജില്ലയിലെ ആദ്യത്തെ ജലബജറ്റ് ഇന്ന് പ്രകാശനം ചെയ്യും. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അറക്കുളം, ഇടുക്കി കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളിലെയും ജല ആവശ്യകതയും ലഭ്യതയും സംബന്ധിച്ച സമഗ്ര ചിത്രമാണ് ഈ ബ്ലോക്ക് പഞ്ചായത്തിന്റെ ജലബജറ്റിലൂടെ ലഭ്യമാകുന്നത്. വെള്ളം സുലഭമായിരിക്കുമ്പോഴും കുടിവെള്ളക്ഷാമം എന്ന വൈരുധ്യം പരിഹരിക്കുകയാണ് ജലബജറ്റ് തയ്യാറാക്കിയതിന് പിന്നിലുള്ളത്. ഇതിനായി ഒരു ശാസ്ത്രീയമായ സമീപനം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജലബജറ്റ് മുന്നോട്ടുവെയ്ക്കുന്നു. ഗാർഹികം, കൃഷി, മൃഗസംരക്ഷണം, മറ്റാവശ്യങ്ങൾ എന്നിവയ്ക്കായുള്ള ഓരോ പഞ്ചായത്തിന്റെയും …

ഇടുക്കി ജില്ലയുടെ ആദ്യത്തെ ജലബജറ്റ് യാഥാർഥ്യമായി Read More »

കട്ടപ്പന വുമൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു

ഇടുക്കി: സാമൂഹിക പ്രവർത്തന രംഗത്ത് മികച്ച മാതൃക കാഴ്ചവെച്ചിട്ടുള്ള കട്ടപ്പന വുമൺസ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കട്ടപ്പന റോട്ടറി ക്ലബ്ബ് ഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജാൻസി ബേബി അമ്മയും കുഞ്ഞും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പ്രസിഡൻറ് ആനി ജബരാജ് അധ്യക്ഷത വഹിച്ചു. 5 വർഷമായി കട്ടപ്പനയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് വുമൺസ് ക്ലബ്. …

കട്ടപ്പന വുമൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു Read More »

വ്യാപാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിൽ പ്രതിഷേധ പ്രകടനം നടത്തി

ഇടുക്കി: ചെറുതോണിയിൽ വ്യാപാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു കുറ്റക്കാരായവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യവുമായാണ് വ്യാപാരികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ജില്ലയിൽ ഇതുവരെ കേൾക്കാത്ത ദുരന്ത വാർത്ത കേട്ടാണ് ഇന്ന് രാവിലെ ജില്ലാ ആസ്ഥാനം ഉണർന്നത്. ചെറുതോണിയിലെ മെഡിക്കൽ ഷോപ്പ് ഉടമയായ ലൈജു കട പൂട്ടിയശേഷം വീട്ടിലേക്ക് മടങ്ങും വഴി ചെറുതോണി തിയറ്ററിന് സമീപം വച്ചായിരുന്നു ആക്രമികൾ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. കരുതിക്കൂട്ടി ഏറെനേരം …

വ്യാപാരിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിൽ പ്രതിഷേധ പ്രകടനം നടത്തി Read More »

സ്മാര്‍ട്ടാവാനൊരുങ്ങി വാത്തിക്കുടി, വണ്ണപ്പുറം, ആലക്കോട് വില്ലേജ് ഓഫിസുകള്‍; റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും

ഇടുക്കി: ജില്ലയിലെ മൂന്ന് വില്ലേജ് ഓഫിസുകള്‍ കൂടി ഇനി സ്മാര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസേഷനും പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായ വാത്തിക്കുടി, വണ്ണപ്പുറം, ആലക്കോട് വില്ലേജ് ഓഫിസുകള്‍ വ്യാഴാഴ്ച റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയിലെ 19 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടായി മാറും. സര്‍ക്കാര്‍ ഓഫിസുകള്‍ കൂടുതല്‍ ജനോപകാരപ്രദവും ആകര്‍ഷകവുമാക്കുകയും കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ …

സ്മാര്‍ട്ടാവാനൊരുങ്ങി വാത്തിക്കുടി, വണ്ണപ്പുറം, ആലക്കോട് വില്ലേജ് ഓഫിസുകള്‍; റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും Read More »

കനത്ത മഴയിലും മതമൈത്രിയുടെ രാജാക്കാട് പൂരത്തിന് പതിനായിരങ്ങൾ

രാജാക്കാട്: ശ്രീമഹാദേവർ ക്ഷേത്രത്തിലെ തിരു:ഉത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ നടന്ന രാജാക്കാട് പൂരത്തിന് പതിനായിരങ്ങൾ പങ്കെടുത്തു.വൈകിട്ട് നാലിന് ആരംഭിച്ച കനത്ത മഴയ്ക്ക് താലപ്പൊലി ഘോഷയാത്രയുടെ ശോഭ കെടുത്താനായില്ല.എൻ.ആർ സിറ്റിയിൽ നിന്നും ഭഗവാന്റെ തിടമ്പേറ്റി മംഗലാംകുന്ന് അയ്യപ്പൻ,അകമ്പടി സേവിച്ച് വേണാട് ആദി കേശവൻ,അമ്പാടി മാധവൻകുട്ടി എന്നീ ഗജവീരന്മാരുടെ അകമ്പടിയോടെ എസ് എൻ ഡി പി യൂണിയൻ,ശാഖ ഭാരവാഹികളുടേയും നേതൃത്വത്തിൽ മഴ മുഴുവൻ നനഞ്ഞ് നടത്തിയ താലപ്പൊലി ഘോഷയാത്രയ്ക്ക് രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ വച്ച് സ്വീകരണം …

കനത്ത മഴയിലും മതമൈത്രിയുടെ രാജാക്കാട് പൂരത്തിന് പതിനായിരങ്ങൾ Read More »

ഗോൾഡൻ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

രാജാക്കാട്: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ് നയിക്കുന്ന ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ മൂന്നാം ദിനം പര്യടനം രാജാക്കാട്ടിൽ ആരംഭിച്ചു.കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. ഇടുക്കി പാക്കേജിൽ ഒരു രൂപ പോലും ജില്ലയിൽ ചിലവാക്കാത്ത സർക്കാർ വീണ്ടും പാക്കേജുകൾ പ്രഖ്യാപിക്കുന്ന തിരക്കിലാണെന്നും.എല്ലാത്തിന്നു റാൻ മൂളുന്ന മന്ത്രിമാരാണ് മന്ത്രിസഭയിൽ ഉള്ളതെന്നും വി.ജെ ലാലി പറഞ്ഞു. ഇരട്ടയാറിൽ ഇന്നത്തെ പര്യടനം സമാപിക്കും. വന്യമൃഗ അക്രമണങ്ങൾ മൂലവും പ്രകൃതി ക്ഷോഭങ്ങളിലും ജീവൻ …

ഗോൾഡൻ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി Read More »

ക്രൈസ്റ്റ് കോളജ് മുൻ പ്രൊഫസർ എം.വി വർഗീസ് നിര്യാതനായി

തൊടുപുഴ: മൂന്നു പതിറ്റാണ്ടോളം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ സേവനമനിഷ്ഠിച്ച പ്രശസ്ത ഇംഗ്ലിഷ് പ്രൊഫസർ എം.വി. വർഗീസ് (83) നിര്യാതനായി. വൻ ശിഷ്യ സമ്പത്തിനുടമയായ അദ്ദേഹം കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച അന്തരിച്ചത്. സംസ്‌കാരം തൊടുപുഴയ്ക്കടുത്തുളള നെടിയശാല സെ. മേരീസ് പള്ളിയിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 നടക്കും. 1940ൽ ജനിച്ച അദ്ദേഹം 1964ൽ തൃശൂർ സെന്റ്.തോമസ് കോളജിലാണ് ആദ്യം അദ്ധ്യാപകനായി ചേരുന്നത്. അവിടെ മൂന്നു വർഷത്തെ സേവനത്തിനു ശേഷമായിരുന്നു ക്രൈസ്റ്റ് കോളജിലേക്ക് എത്തുന്നത്. നീണ്ട 28 വർഷത്തെ സേവനത്തിനു …

ക്രൈസ്റ്റ് കോളജ് മുൻ പ്രൊഫസർ എം.വി വർഗീസ് നിര്യാതനായി Read More »

നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴ: നഗരത്തിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. നഗരത്തിന്റെ വിവിധ മേഖലകളിൽ ചെറുമഴയിൽപോലും റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതും വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നതും പതിവാണ്. എന്നാൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഈ മേഖലകളിലെ ഓടകൾ വൃത്തിയാക്കുന്നതിന് വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ പറഞ്ഞു. സ്കൂൾ സീസൺ മുന്നിൽ കണ്ട് വ്യാപാരികൾ സ്റ്റോക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ മഴ ശക്തമായി വെള്ളകെട്ട് …

നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ Read More »

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹോസ്റ്റലുകളിലേക്ക് പ്രവേശനം ആരംഭിച്ചു

ഇടുക്കി: ജില്ലയിലെ ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരിമണ്ണൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും 2023-24 അദ്ധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക അദ്ധ്യാപകരുടെ സേവനം ഉണ്ടായിരിക്കും. ഹോസ്റ്റലില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ – കുട്ടികളുടെ …

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹോസ്റ്റലുകളിലേക്ക് പ്രവേശനം ആരംഭിച്ചു Read More »

പുറപ്പുഴയിൽ നായ ശല്ല്യം രൂക്ഷം

തൊടുപുഴ: പുറപ്പുഴ മൂവേലിൽ അമ്പലം വടക്കംമ്മുറി റോഡിലാണ്. അനധികൃതമായി വളർത്തുന്ന നായകളും തെരുവുനായകളും നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്. യാതൊരുവിധ പ്രതിരോധ മരുന്നുകളും ലഭിച്ചിട്ടില്ലാത്ത പേവിഷ ബാധക്ക് സാധ്യതയുള്ള നായകളാണ് ഇവ. അതുതന്നെയാണ് നാട്ടുകാർക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നത്. ഭയം മൂലം ഈ വഴിയുള്ള കാൽനട യാത്ര ആളുകൾ ഉപേക്ഷിച്ചിരിക്കുകയാണ്. പ്രദേശവാസികളുടെ ആട്, കോഴി തുടങ്ങിയ വളർത്തു മൃഗങ്ങളെ നായകൾ യഥേഷ്ടം ആഹാരമാക്കുകയാണ്. സർക്കാർ വിതരണം ചെയ്യുന്ന ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മ്യഗ സംരക്ഷണ വകുപ്പിന്റെ പ്രതിരോധ മരുന്നുൾ നൽകുന്ന കോഴികളാണ് …

പുറപ്പുഴയിൽ നായ ശല്ല്യം രൂക്ഷം Read More »

ബ്രിജ്ഭൂഷൺ എം.പിയെ തുറുങ്കിലടയ്ക്കണം; മഹിളാ കോൺഗ്രസ്

കട്ടപ്പന: പ്രായപൂർത്തിയാകാത്ത ഗുസ്തിതാരങ്ങളായ പെൺകുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബി.ജെ.പി.നേതാവ് ബ്രിജ് ഭൂഷൺ സരൺ സിംഗ് എം.പി.യെ തുറുങ്കിലടയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഭാരതീയസ്ത്രീത്ത്വത്തെ കുറിച്ച് പ്രസംഗിച്ച് ഊറ്റം കൊള്ളുന്ന ഭരണാധികാരികൾ 7 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെയുളളവരെ പീഡിപ്പിച്ചുവെന്ന പരാതിയും വ്യക്തമായ തെളിവുകളും ഹാജരാക്കിയിട്ടും ഗുസ്തി ഫെഡറേഷന്റെ പദവികളിൽ നിന്നും പുറത്താക്കാനും അറസ്റ്റു ചെയ്യാനും കേന്ദ്ര സർക്കാർ തയ്യാറാകാത്തതു ബ്രിജ് ദൂഷൺ ബി.ജെ.പി.നേതാവായതു …

ബ്രിജ്ഭൂഷൺ എം.പിയെ തുറുങ്കിലടയ്ക്കണം; മഹിളാ കോൺഗ്രസ് Read More »

ഇടുക്കി ജില്ലാതല പട്ടയമേള വ്യാഴാഴ്ച

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാതല പട്ടയമേള വ്യാഴാഴ്ച രാവിലെ 11 ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ചെറുതോണി ടൗണ്‍ഹാളില്‍ നടക്കുന്ന മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കുന്നതിന് റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് പട്ടയ വിതരണം നടത്തുന്നത്. വിവിധ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം …

ഇടുക്കി ജില്ലാതല പട്ടയമേള വ്യാഴാഴ്ച Read More »

തപസ്യ കലാസാഹിത്യവേദി മണക്കാട് യൂണിറ്റ് വാർഷികസമ്മേളനം നടന്നു

മണക്കാട്: തപസ്യ കലാസാഹിത്യവേദി മണക്കാട് യൂണിറ്റ് വാർഷികസമ്മേളനം നടന്നു. മണക്കാട് സൂര്യ ബിൽഡിംഗ്സ് ഹാളിൽ വെച്ച് നടന്ന സമ്മേളനം തപസ്യ ഇടുക്കി ജില്ലാ അദ്ധ്യക്ഷൻ വി.കെ.സുധാകരൻ ഉദ്‌ഘാടനം ചെയ്‌തു. മണക്കാട് യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തപസ്യ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മഞ്ജുഹാസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ രക്ഷാധികാരി പി.കെ രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്.എൻ.ഷാജി, യൂണിറ്റ് സെക്രട്ടറി എക്സിൻകുമാർ, പി.ദിവാകരൻആചാര്യ എന്നിവരും പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ശ്രീഹരി അവതരിപ്പിച്ച …

തപസ്യ കലാസാഹിത്യവേദി മണക്കാട് യൂണിറ്റ് വാർഷികസമ്മേളനം നടന്നു Read More »

അവധിക്കാല നീന്തൽ പരിശീലനം രണ്ടാം ബാച്ച് 11 മുതൽ

തൊടുപുഴ: ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടന്നു വരുന്ന അവധിക്കാല നീന്തൽ പരിശീലനത്തിന്റെ പുതിയ ബാച്ച് മെയ് 11ന് ആരംഭിക്കും. പരിശീലന പരിപാടിയുടെ ഉത്ഘാടനം 11ന് രാവിലെ 9 മണിക്ക് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിക്കും. രാവിലെ മുതൽ വൈകുന്നേരം വരെ വിവധ ബാച്ചുകളായിട്ടാണ് പരിശീലനം നൽകുന്നത്. സ്ത്രീകൾക്കും, കുട്ടികൾക്കുമായി പ്രത്യേകമായി തയ്യാർ ചെയ്ത നീന്തൽകുളത്തിൽ പരിശീലനം ലഭ്യമാണെന്നും ബേബി വർഗ്ഗീസ് അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം: 94472 …

അവധിക്കാല നീന്തൽ പരിശീലനം രണ്ടാം ബാച്ച് 11 മുതൽ Read More »

ജില്ലാ ഗോൾഡൻ ജൂബിലി സന്ദേശ യാത്ര; രണ്ടാം ദിനം അടിമാലിയിൽ ആരംഭിച്ചു

അടിമാലി: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ്ബ് നയിക്കുന്ന ജില്ലാ ഗോൾഡൻ ജൂബിലി സന്ദേശ യാത്രയുടെ രണ്ടാം ദിനം അടിമാലിയിൽ ആരംഭിച്ചു. മൺമറഞ്ഞ് പോയ കർഷകർക്ക് ആദരം അർപ്പിച്ച് ആരംഭിച്ച ജാഥ കേരള കോൺഗ്രസ് സംസ്ഥാന കോ- ഒഡിനേറ്ററും മുൻ മന്ത്രിയുമായ ഷെവലിയർ ടി യു കുരുവിള ഉദ്ഘാടനം ചെയ്തു. ആഡംബരത്തിനും ധൂർത്തിനുമായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ടി.യു കുരുവിള പറഞ്ഞു. വന്യമൃഗ അക്രമണങ്ങൾ മൂലവും പ്രകൃതി ഷോഭങ്ങളിലും ജീവൻ നഷ്ടമായവരും സാമ്പത്തീക കട ബാധ്യതയിൽ …

ജില്ലാ ഗോൾഡൻ ജൂബിലി സന്ദേശ യാത്ര; രണ്ടാം ദിനം അടിമാലിയിൽ ആരംഭിച്ചു Read More »

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ് ഉടുമ്പന്നൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി

ഉടുമ്പന്നൂർ: കെട്ടിട നികുതിയും പെർമിറ്റ് ഫീസും കുത്തനെ വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ്. ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉടുമ്പന്നൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി. മുൻ. ജന.സെക്രട്ടറി റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖജനാവ് കൊള്ളയടിച്ച് ജനജീവിതം ദുരിതത്തിലാക്കിയ പിണറായി സർക്കാർ കെട്ടിട നിർമാണ നികുതിയും കെട്ടിട നികുതിയും മൂന്നിരട്ടിയായി വർദ്ധിപ്പിച്ച് ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകിയിരിക്കുകയാണെന്ന് കെ.പി.സി.സി. മുൻ ജന.സെക്രട്ടറി റോയ് കെ …

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യു.ഡി.എഫ് ഉടുമ്പന്നൂർ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി Read More »

വണ്ടമറ്റത്ത് വീടും സ്ഥലവും വിൽപ്പനയ്ക്ക്

തൊടുപുഴയിൽ നിന്നും 8 കിലോ മീറ്റർ , വണ്ടമറ്റത്ത് ബസ് റൂട്ടിൽ നിന്നും 900 മീറ്റർ ദൂരം , 8 സെന്റ് സ്ഥലവും 1100 സ്ക്വയർഫീറ്റ് വീടും വിൽപ്പനയ്ക്ക്. മൂന്ന് ബെഡ് റൂം , അറ്റാച്ച്ഡ് ബാത്ത്റൂം, വറ്റാത്ത കിണർ, വഴി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. വില: 29,00,000. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 7907612842, 9446224205.

ഞായറാഴ്ച പിറക്കുന്നവരും വിട ചൊല്ലുന്നവരും വിശുദ്ധരാണ്; മേലുകാവിൽ നിന്നും വലിയ ഇടയൻ വിട ചൊല്ലിയതും ഒരു ഞായറാഴ്ച

മനോജ്‌ റ്റി.ബെഞ്ചമിൻ, മേലുകാവ് മേലുകാവ്: സഭാചരിത്രത്തിലെ ഒരു സുവർണ യുഗപ്രഭാവൻ്റെ കർമ്മതേജസിൻ്റെ ദീപം അണഞ്ഞു. സി എസ് ഐ മോഡറേറ്ററായിരുന്ന മോസ്റ്റ് റവ.ഡോ.കെ.ജെ സാമുവേൽ (81) കാലം ചെയ്തു. ഇടുക്കി ജില്ലയിലെ ഇലപ്പള്ളി കുന്നുംപുറത്ത് കെ.എസ് ജോസഫ് – റേച്ചൽ ജോസഫ് ദമ്പതികളുടെ 9 ആൺ മക്കളിൽ ഏറ്റവും മൂത്ത മകനായി 1942 ജനുവരി 7 ന് ജനനം. ഇലപ്പള്ളി ഗവ. എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം.സി.എം.എസ് മിഷൻ സ്കൂൾ ഇലപ്പള്ളിയിൽ മിഡിൽ സ്കൂൾ വിദ്യാഭ്യാസം.ഹൈസ്കൂൾ …

ഞായറാഴ്ച പിറക്കുന്നവരും വിട ചൊല്ലുന്നവരും വിശുദ്ധരാണ്; മേലുകാവിൽ നിന്നും വലിയ ഇടയൻ വിട ചൊല്ലിയതും ഒരു ഞായറാഴ്ച Read More »

കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീറിങ്ങിൽ ഡോക്ടറേറ്റ്

തൊടുപുഴ: തക്കലെ നൂറുൾ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷനിൽ നിന്നും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ നിന്നും ഡോക്ടറേറ്റ് നേടിയ അഞ്‌ജു സൂസൻ ജോർജ്ജ് മുവാറ്റുപുഴ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസറും ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവിയുമായി സേവനമനുഷ്ഠിച്ച് വരുന്നു. ചെറിയനാട് നാക്കോലക്കൽ ഇടപ്പാട്ട് ഡോ. ജോർജ്ജ് ഏബ്രഹാമിന്റെയും തങ്കം ജോർജ്ജിന്റെയും മകളും വാളകം ഇടക്കുടിയിൽ മാത്യു ജോർജ്ജിന്റെ ഭാര്യയുമാണ്. മകൾ: ജോഅന്ന ആൻ മാത്യു(സെന്റ് പീറ്റേഴ്സ് സ്കൂൾ, കടയിരുപ്പ്).

യൂത്ത്കോൺഗ്രസ്സ് ജില്ല സമ്മേളനത്തിന് കൊടിയിറങ്ങി

അടിമാലി: യുവാക്കളിൽ ഏറെ ആവേശം നിറച്ച് വർഗ്ഗീയതയോടും, അഴിമതിയോടും സന്ധിയില്ലെന്ന് ഉറക്കെ വിളിച്ചോതി മൂന്ന് ദിവസമായി നടന്ന കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന യൂത്ത്കോൺഗ്രസ്സ് ജില്ല സമ്മേളനത്തിന് കൊടിയിറങ്ങി. സമ്മേളനം വൻ വിജയമാക്കാൻ അരയും, തലയും മുറുക്കി പ്രയത്നിച്ചവർ ഏറെയാണ്. സമ്മേളനം നടന്ന അടിമാലി പട്ടണത്തെ ത്രിവർണ പതാകകളും, വൈദ്യുതലാങ്കാരങ്ങളും ഏറെ മനോഹരമാക്കി. അടുക്കും, ചിട്ടയോടും കൂടീ സമ്മേളനം വർണാഭമാക്കാൻ ബാബു കുര്യാക്കോസിൻ്റെയും, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് കെ.എസ്.അരുണിൻ്റെയും, സംസ്ഥാന സെക്രട്ടറി എം.എ.അൻസാരിയുടെയും നേത്യത്വത്തിലുള്ള സംഘാടക …

യൂത്ത്കോൺഗ്രസ്സ് ജില്ല സമ്മേളനത്തിന് കൊടിയിറങ്ങി Read More »

കല്ലാർ എസ്റ്റേറ്റിലെ കടുവയെ പിടികൂടണമെന്ന ആവശ്യം ശക്തം

അടിമാലി: മൂന്നാർ കല്ലാര്‍ എസ്റ്റേറ്റിലിറങ്ങുന്ന കടുവയെ പിടികൂടാന്‍ കൂടുവെക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. വളർത്തുമൃഗങ്ങള്‍ നിരന്തരം അക്രമത്തിനിരയാകാന്‍ തുടങ്ങിയതോടെ ജോലിക്കുപോലാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് തോട്ടം തോഴിലാളികള്‍. പ്രദേശത്ത് ഒന്നിലധികം കടുവകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കല്ലാര്‍ എസ്റ്റേറ്റില്‍‍‍‍‍‍ നിരന്തരം വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നത് കടുവയെന്ന് നാട്ടുകാരും വനംവകുപ്പും ഉറപ്പിക്കുന്നത് തോട്ടത്തിനുള്ളിലൂടെ കടന്നുപോയ ജീപ്പ് ഡ്രൈവര്‍ ചിത്രമെടുത്തതോടെയാണ്. സംഭവം നടന്നിട്ട് മുന്നു ദിവസം കഴിഞ്ഞെങ്കിലും കാര്യമായ നടപടിയോന്നുമില്ല. ഇതിനിടെ പലയിടങ്ങളില്‍ കടുവയെ തോട്ടം തോഴിലാളികള്‍ കണ്ടു. ഇതോടെയാണ് ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്ന നിഗമനത്തില്‍ …

കല്ലാർ എസ്റ്റേറ്റിലെ കടുവയെ പിടികൂടണമെന്ന ആവശ്യം ശക്തം Read More »

പരാതി തീർപ്പാക്കൽ കൂടി ചേരൽ; വിവരാവകാര കമ്മീഷൻ മുമ്പാകെ ഹാജാരായത് താൽകാലിക ജീവനക്കാർ

ഇടുക്കി: വിവരാവാകാശ കമ്മീഷൻ വിളിച്ച, പരാതി തീർപ്പാക്കൽ കൂടി ചേരലിൽ ആണ്, പീരുമേട് താലൂക്ക് ഹെഡ് ക്വോർട്ടേഴ്സ് ആശുപത്രി അധികൃതർ ആണ്, സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ആഫീസർ എന്ന വ്യാജേന താൽക്കാലിക ജീവനക്കാർ ഹാജരായത്. പീരുമേട് സ്വദേശി റ്റി.എം.ആസാദ് നൽകിയ പരാതിയിൽ മേൽ ആണ്, വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദീലീപ് മുമ്പാകെ വി രമിച്ച ആൾ അടക്കം രണ്ട് ദിവസ വേതനക്കാർ ആണ് ഹാജരായത്. ഇത് കമ്മീഷണറെ അധിക്ഷേപിക്കുന്നതിന് തുല്യം ആണെന്ന് പരാതിക്കാരൻ ആ ക്ഷേപം …

പരാതി തീർപ്പാക്കൽ കൂടി ചേരൽ; വിവരാവകാര കമ്മീഷൻ മുമ്പാകെ ഹാജാരായത് താൽകാലിക ജീവനക്കാർ Read More »

സ്ത്രീകൾക്ക് പദവിയും അംഗീകാരവും നല്കിയതു കോൺഗ്രസ്; ഡീൻ കുര്യാക്കാസ് എം.പി

ഇടുക്കി: സ്ത്രീകളുടെ പദവിയും അംഗീകാരവും ഉയർത്തുന്നതിൽ ചരിത്രപരമായ പങ്കു വഹിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന് ഡീൻ കുര്യാക്കോസ് എം.പി. വ്യക്തമാക്കി. പഞ്ചായത്തി രാജ് നിയമ നിർമ്മാണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സംവരണം ഉറപ്പു വരുത്തുവാനും കുടുംബശ്രീ രൂപീകരണത്തിനു കാരണമായ സ്വാശ്രയ സംഘ സ്ത്രീശാക്തീകരണവും , തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് പരിഗണന നല്കി ഉണ്ടാക്കിയ ഐ.സി.ഡി.എസും വനിതകളുടെ സാമ്പത്തീക സുരക്ഷിതത്ത്വവും ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയും കോൺഗ്രസ് സർക്കാരുകൾ ഇന്ത്യൻ വനിതകൾക്ക് …

സ്ത്രീകൾക്ക് പദവിയും അംഗീകാരവും നല്കിയതു കോൺഗ്രസ്; ഡീൻ കുര്യാക്കാസ് എം.പി Read More »

ഡോക്ടര്‍ ദമ്പതികളുടെ വിവാഹത്തിന് സര്‍ക്കാരിന്റെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ്; രണ്ടായിരം പേര്‍ പങ്കെടുത്ത വിവാഹ സദ്യയും ആഘോഷ പരിപാടികളും സമ്പൂര്‍ണ്ണ മാലിന്യ രഹിതമായി സംഘടിപ്പിച്ചു

സി.എ.സജീവൻ തൊടുപുഴ: രണ്ടായിരം പേര്‍ പങ്കെടുത്ത വിവാഹ സദ്യയും ആഘോഷ പരിപാടികളും സമ്പൂര്‍ണ്ണ മാലിന്യ രഹിതമായി സംഘടിപ്പിച്ച് നൂതന മാതൃക കാട്ടുകയാണ് ഹരിതകേരളം മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ ഡോ. ജി.എസ്.മധു.തൊടുപുഴ ജോഷ് പവലിയനില്‍ നടന്ന മകള്‍ ഡോ.മീരയും തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി ഡോ.അഗ്നിവ്യാസും തമ്മിലുള്ള വിവാഹമാണ് സീറോ വേസ്റ്റില്‍ പര്യവസാനിച്ചത്.ഭക്ഷണാവശിഷ്ടങ്ങളും മറ്റും അപ്പോള്‍ത്തന്നെ കംബോസ്റ്റാക്കുന്ന നവീന സംവിധാനമാണ് ഡോ. മധു സ്വീകരിച്ചത്.ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും ഗ്രീന്‍ സര്‍ട്ടിഫിക്കറ്റും ഈ പുതിയ വിവാഹ മാതൃകയ്ക്ക് ലഭിച്ചു. പേപ്പര്‍ …

ഡോക്ടര്‍ ദമ്പതികളുടെ വിവാഹത്തിന് സര്‍ക്കാരിന്റെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ്; രണ്ടായിരം പേര്‍ പങ്കെടുത്ത വിവാഹ സദ്യയും ആഘോഷ പരിപാടികളും സമ്പൂര്‍ണ്ണ മാലിന്യ രഹിതമായി സംഘടിപ്പിച്ചു Read More »

ഐതീഹ്യങ്ങളുടെ കലവറ, ചരിത്രം ഉറങ്ങിക്കിടക്കുന്നിടം; ആനക്കയം

കുടയത്തൂർ: ഇവിടെ ചരിത്രമുണ്ട് ഐതീഹ്യങ്ങൾ ഉണ്ട്‌ പ്രകൃതി യുടെ കരവിരുതിൽ തീർത്ത മനോഹര കാഴ്ചകൾ ഉണ്ട്‌. ഐതീഹ്യങ്ങളുടെ കലവറ. പഞ്ചപാണ്ടവർ ഒളിവിൽ കഴിഞ്ഞിരുന്നയിടം ഇതാണ് വിശ്വാസം. അന്ന് ഇവിടം വലിയ കാടായിരുന്നു. ആനക്കയത്തിന് എതിർവശത്തുള്ള മുതിയാമലയിലാണ് പഞ്ചപാണ്ടവർ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവരുടെ സഞ്ചാ രത്തിനായി മുതിയാമാലയിൽ നിന്ന് അനക്കയത്തേയ്ക്ക് വലിയ തുരങ്കം ഉണ്ടായിരുന്നെന്നു. ഇതു വഴി പാണ്ടവർ രഹസ്യ സഞ്ചാരം നടത്തിയിരുന്നതെന്നാണ് ഐതീഹ്യം. കാ പ്പഴക്കത്തിൽ തുരങ്കം മണ്ണ് കയറി മൂടിപ്പോയി. ആനക്കയത്തിന്റ പേര് – തൊണ്ണൂറ് …

ഐതീഹ്യങ്ങളുടെ കലവറ, ചരിത്രം ഉറങ്ങിക്കിടക്കുന്നിടം; ആനക്കയം Read More »

മോസ്റ്റ്‌ റവ.ഡോ.കെ.ജെ.സാമുവേൽ തിരുമേനിയുടെ സംസ്ക്കാര ശുശ്രുഷ നാളെ

മേലുകാവ്: കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ട അഭിവന്ദ്യ കെ. ജെ. സാമുവേൽ തിരുമേനിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് 2നു കോട്ടയം കാരിത്താസിൽ നിന്നും വിലാപയാത്രയായി പുറപ്പെട്ട് 3നു കെയ്ലിലാന്റിലെ വസതിയിൽ എത്തിക്കും. കഴിയുന്നത്രയും തുടർന്ന് പൊതുദർശനത്തിനുള്ള അവസരവും പ്രത്യാശാഗാനാലാപനം, പ്രാർത്ഥന, ആശ്വാസവചനസന്ദേശം, ആദാരാഞ്ജലി അർപ്പണം എന്നിവയ്ക്കുള്ള അവസരം ഉണ്ടായിരിക്കും. നാളെ രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രുഷക്കുശേഷം 8.30 മുതൽ 10.30 വരെ എച്ച്.ആർ.ഡി.റ്റി.സിയിൽ പൊതുദർശനത്തിനു വയ്ക്കും. അതിനുശേഷം 10.30നു കത്തീഡ്രൽ പള്ളിയിലേക്ക് വിലാപയാത്ര. പിന്നീട് പൊതു …

മോസ്റ്റ്‌ റവ.ഡോ.കെ.ജെ.സാമുവേൽ തിരുമേനിയുടെ സംസ്ക്കാര ശുശ്രുഷ നാളെ Read More »

കഞ്ചാവ് ലോറിയിൽ കടത്തികൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ

തൊടുപുഴ: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികളായ, കോട്ടയം പേരൂർ തെള്ളകംകരയിൽ കളപ്പുരക്കൽ വീട്ടിൽ ജോസ് കെ.സി( 42), കോട്ടയം തലയാഴം തോട്ടകം കരയിൽ തലപ്പള്ളിൽ വീട്ടിൽ ഗോപു(27), കൊല്ലം ജില്ലയിൽ ഓച്ചിറ വില്ലേജിൽ മഠത്തിൽ കാരായ്മ കരയിൽ കൃഷ്ണവിലാസം വീട്ടിൽ അതുൽ(27) എന്നിവരെ പത്ത് വർഷം കഠിന തടവിനും 100000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും ശിക്ഷിച്ചു. തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ജി.മഹേഷാണ് …

കഞ്ചാവ് ലോറിയിൽ കടത്തികൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ Read More »

ആയിരങ്ങള്‍ക്ക് സായൂജ്യമേകി മംഗളാദേവിയില്‍ചിത്രാപൗര്‍ണ്ണമി ഉത്സവം കൊണ്ടാടി

ഇടുക്കി ; കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഒഴുകിയെത്തിയ ആയിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പൗരാണിക കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ആളുകള്‍ക്ക് പ്രവേശനമുള്ളത്.ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി ദിനമായ വെള്ളിയാഴ്ച കേരള, തമിഴ്‌നാട് സര്‍ക്കാറുകള്‍ സംയുക്തമായാണ് ഉത്സവം നടത്തിയത്.ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകള്‍ നടന്നു. അടുത്തടുത്ത രണ്ട് …

ആയിരങ്ങള്‍ക്ക് സായൂജ്യമേകി മംഗളാദേവിയില്‍ചിത്രാപൗര്‍ണ്ണമി ഉത്സവം കൊണ്ടാടി Read More »

പിണറായി ഭരണം കേരളത്തിലെ യുവാക്കളുടെ ശനി ദിശ യാണെന്നു അഡ്വ .ജെയ്‌സൺ ജോസഫ്

തൊടുപുഴ ; അഴിമതി രൂഡമൂലമായ പിണറായി ഭരണം കേരളത്തിലെ യുവാക്കളുടെ ശനി ദിശ യാണെന്നും തൊഴിൽ അന്യോക്ഷകരും , സംരഭകരും സംസ്ഥാനം വിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എ .ഐ .സി .സി . മെമ്പർ അഡ്വ ജെയിസൺ ജോസഫ് . അടിമാലിയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലാ ഉപാദ്ധ്യക്ഷൻ TL അക്ബർ നയിക്കുന്ന പതാക ജാഥ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ നിരവധി പ്രശ്നങ്ങൾ യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിലൂടെ ഉയരുമെന്നും അണപൊട്ടിയ …

പിണറായി ഭരണം കേരളത്തിലെ യുവാക്കളുടെ ശനി ദിശ യാണെന്നു അഡ്വ .ജെയ്‌സൺ ജോസഫ് Read More »

കാഞ്ഞാര്‍ : കാഞ്ഞാര്‍ വെങ്കട്ട ഭാഗത്ത് രണ്ടിടങ്ങളില്‍ മാലിന്യം തള്ളി. പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പിടികൂടി 10,000രൂപ പിഴയീടാക്കി.വെങ്കട്ട റോഡില്‍ പൊതുമരാമത്ത് റോഡരികിലെ മിനി എം.സി.എഫിന് സമീപം മാലിന്യം തള്ളിയ കുടയത്തൂര്‍ സ്വദേശി ദീപകില്‍ നിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞ മാസം ഹരിതകേരളം മിഷന്റെ വലിച്ചെറിയല്‍ മുക്ത കേരളം കാ്‌മ്പെയിന്റെ ഭാഗമായി വൃത്തിയാക്കിയ ഇടത്താണ് വീണ്ടും മാലിന്യം തല്‌ളിയത്. സാനിറ്ററി നാപ്കിനുകള്‍,കുട്ടികളുടെ സ്‌നഗ്ഗികള്‍ തുടങ്ങി തൊടാന്‍ അറയ്ക്കുന്ന മാലിന്യങ്ങളാണ് ചാക്കില്‍ക്കെട്ടി പൊതുസ്ഥലത്ത് …

Read More »