റെഡ് കോർണർ നോട്ടിസുണ്ടായിട്ടും കേരളത്തിലെ എട്ട് പേർ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതർ
അന്താരാഷ്ട്ര ഏജൻസിയായ ഇൻറർപോളിൻറെ റെഡ് കോർണർ നോട്ടിസുണ്ടായിട്ടും, കേരളത്തിലെ 8 പേർ ഇപ്പോഴും കാണാമറയത്ത്. സുകുമാരക്കുറുപ്പും ഡോ ഓമനയുമുൾപ്പെടെയുള്ളവർ വർഷങ്ങളായി അന്വേഷണ ഏജൻസികളുടെ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള മൂന്നു തീവ്രവാദികളും ഈ ലിസ്റ്റിലുണ്ട്. പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ റെഡ് കോർണർ നോട്ടിസ് നൽകിയിട്ടും പിടിയിലാകാത്തവരാണ് 1984ലെ പ്രമാദമായ ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പും 1996ലെ സ്യൂട്ട് കേസ് കൊലപാതകക്കേസ് പ്രതി പയ്യന്നൂർ സ്വദേശിനി ഡോ. ഓമനയും. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ, തിരുവനന്തപുരം …