വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് കീഴടങ്ങി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസിയുടെ മൃദശരീരം കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാരനായ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി. യുവതിയെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായതിനെ തുടർന്നായിരുന്നു ഇയാളിലേക്ക് അന്വേഷണം നീണ്ടത്. ഇതിനിടയിൽ ഇന്ന് രാവിലെയോടെ കുറ്റവാളി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ദമ്പതികൾ തമ്മിൽ നിരന്തരം തർക്കമുണ്ടാക്കുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മൊഴി.