പാരാഗ്ലൈഡിംഗ് അപകടം; മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം: ഇന്നലെ വർക്കലയിലെ പാപനാശം ബീച്ചിലുണ്ടായ പാരാഗ്ലൈഡിംഗ് അപകടത്തിൽ കുറ്റക്കാരായ മൂന്ന് പേർ അറസ്റ്റിൽ. പരിശീലകനായ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസിൻ്റെ എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നത്. ഇയാളെ ഒന്നാം പ്രതിയാക്കി ചേർത്തു. സന്ദീപ് പാരാഗ്ലൈഡിംഗ് നടത്തിയത് തീർത്തും അലക്ഷ്യമായിട്ടാണെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കുന്നത്. കോയമ്പത്തൂർ സ്വദേശിനിയായ പവിത്രയുമായി ഇന്നലെ വൈകിട്ട് നാല് മണിക്ക് ട്രെയിനർ സന്ദീപ് പാരാഗ്ലൈഡിംഗ് തുടങ്ങി. ഇത് പറന്നുയർന്ന് അഞ്ച് മിനിറ്റനകം തന്നെ ഇവർക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ …