വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് ഡി.ജി.പിക്ക് മൂന്നു വർഷം തടവ് ശിക്ഷ
ചെന്നൈ: തമിഴ്നാട് ഡി.ജി.പി രാജേഷ് ദാസിനെ, വനിതാ ഐ.പി.എസ് ഓഫീസറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിക്ഷിച്ചു. വില്ലുപുരം സി.ജെ.എം കോടതി മൂന്നു വർഷം തടവ് ശിക്ഷയാണ് നൽകിയിരിക്കുന്നത്. രാജേഷ് ദാസ് ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡി.ജി.പി ആയിരുന്നു. 2021 ഫെബ്രുവരി 21നായിരുന്നു സംഭവം. പാരാതിക്കാരിയുടെ ആരോപണം, കാറിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ്. 2021ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്ക് സുരക്ഷയൊരുക്കുന്നതിനിടെ മോശമായി പെരുമാറിയെന്ന് ബോധ്യപ്പെട്ട ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.





























