Timely news thodupuzha

logo

Positive

നോർക്ക റൂട്ട്സും കേരളാ ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന പ്രവാസി ലോൺമേള 20ന്

‌ഇടുക്കി: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് പദ്ധതി പ്രകാരമാണ് ലോൺ മേള. ഇടുക്കി ചെറുതോണി കേരളാ ബാങ്ക് സി.പി.സി കോൺഫ്രൻസ് ഹാളിലാണ് മേള നടക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുളള പ്രവാസിസംരംഭകർക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴിയോ NDPREM Section WhatsApp Number-7736917333 മുഖേന …

നോർക്ക റൂട്ട്സും കേരളാ ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന പ്രവാസി ലോൺമേള 20ന് Read More »

ബ്രഹ്മപുരം തീപിടുത്തം; പൊലീസ്, വിജിലൻസ് അന്വേഷണവും വിദഗ്ധ സമിതിയുടെ പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അന്വേഷണം വിജിലൻസ് അന്വേഷണം, വിദഗ്ധ സമിതിയുടെ പരിശോധന എന്നിവയാണ് നടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മപുരത്തെ തീ മാർച്ച് 13ന് പൂർണമായും അണച്ചതായി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കൂട്ടായ പ്രയത്‌നത്തിലൂടെയാണ് ഇതു സാധ്യമായത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ പരിഗണിച്ചിട്ടുണ്ട്. കൃത്രിമ മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന് അഭിപ്രായമാണ് ഉയർന്നത്. മാലിന്യം ഇളക്കിമറിച്ച് നനച്ചു തീ അണയ്‌ക്കേണ്ടിവന്നു. ഈ രീതിയാണ് ഏറ്റവും അഭികാമ്യം …

ബ്രഹ്മപുരം തീപിടുത്തം; പൊലീസ്, വിജിലൻസ് അന്വേഷണവും വിദഗ്ധ സമിതിയുടെ പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി Read More »

ജൈവ മാലിന്യ സംസ്ക്കരണം; പള്ളിക്കവല വർഡിൽ ജി ബിന്നുകൾ വിതരണം ചെയ്തു

കട്ടപ്പന: ന​ഗരസഭയിലെ പള്ളിക്കവല ഇരുപതാം വർഡിൽ ജി ബിൻ വിതരണം ചെയ്തു. ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം നടത്തി. വാർഡ് കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു. കേരളീയർ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യക്തിശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്. വഴിയരികിലും പൊതുസ്ഥലങ്ങളിലും കൊന്നുകൂടുന്ന മാലിന്യങ്ങളുമായി നമുക്ക് എത്രകാലം മുന്നോട്ടുപോകാൻ പറ്റും. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഗുരുതരമാണ്. ജൈവ, അജൈവമാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഒരു ചോദ്യചിഹ്നമായി ഇപ്പോഴും അവശേഷിക്കുന്നു. …

ജൈവ മാലിന്യ സംസ്ക്കരണം; പള്ളിക്കവല വർഡിൽ ജി ബിന്നുകൾ വിതരണം ചെയ്തു Read More »

കടലോര മാജിക്; മുവാറ്റുപുഴയിൽ നിന്നും യാത്ര തിരിച്ചു

മുവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് ​ഗ്രാമ പഞ്ചായത്തുകളിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിട്ടുന്ന 72 കുട്ടികളും അവരുടെ ഓരോ രക്ഷിതാക്കളും ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ ക്ഷേമ കാര്യ ചെയർമാൻമാർ, ഐ.സി.ഡി. എസ് സൂപ്പർവൈസർമാർ എന്നിങ്ങനെ ഇരുന്നൂറ് അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് അഞ്ചു ബസ്സുകളിലായി തിരുവനന്തപുരം മാജിക് പ്ലാനറ്റും വർക്കല ബീച്ചും കാണുവാൻ രാവിലെ 7 മണിക്ക് ഹോളി മാഗി പളളിയുടെ മുറ്റത്തു നിന്നും പുറപ്പെട്ടു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന മക്കളെ വീടിന്റെ നാല് ചുവരുകൾക്കകത്ത് …

കടലോര മാജിക്; മുവാറ്റുപുഴയിൽ നിന്നും യാത്ര തിരിച്ചു Read More »

കരനെൽ കൊയ്ത്ത് നടത്തി

ഇടവെട്ടി: ശാസ്താംപാറ ഗവ: എൽ പി സ്കൂളിൽ രണ്ടാം ഘട്ട കരനെൽ കൃഷിയുടെ കൊയ്ത്ത് നടത്തി. ഹെഡ്മിസ്ട്രസ് ഗീതമ്മ പി.ജി, പി.റ്റി.എ പ്രസിഡന്റ് ഇ.കെ.അജിനാസ്, വാർഡ് മെമ്പറും വിസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ബിൻസി മാർട്ടിനും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. രാധ നിരപ്പിൽ, പി.റ്റി.എ എക്സിക്യൂട്ടീവംഗം പ്രകാശ് തങ്കപ്പൻ എന്നിവരാണ് കരനെൽ കൊയ്ത്തിന് നേതൃത്വം നൽകിയത്.

ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി എയിംസ് ആശുപത്രി

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തന രംഗത്ത് സുപ്രധാന നേട്ടവുമായി ഡൽഹി എയിംസ് ആശുപത്രി. ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് എയിംസ് അത്ഭുതകരമായ ആ നേട്ടത്തിലേക്കെത്തിയത്. അമ്മയുടെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിൻറെ മുന്തിരി വലുപ്പമുള്ള ഹൃദയത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നു തവണ ഗർഭം അലസി പോയ 28 കാരിയുടെ ഗർഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയക്കു പിന്നാലെ കുട്ടി സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.

ആർട്ടിസ്റ്റ് ഗായത്രിയുടെ ഏകാംഗ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും

മുംബൈ: പ്രശ്സത ചിത്രകാരനും നോവലിസ്റ്റും ചിത്രകലാ വിമർശകനുമായ ആർട്ടിസ്റ്റ് ഗായത്രിയുടെ ഏകാംഗ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും. ജഹാംഗീർ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം 20-ന് അവസാനിക്കും. മുംബൈയിൽ ഗായത്രിയുടെ പതിനഞ്ചാമത്തെ പ്രദർശനമാണിത്. 1990 മുതൽ നിരവധി ഗാലറികളിൽ ഗായത്രിയുടെ പ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുംബൈയിലെ കലാസാഹിത്യ രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും.

‘കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌’; ബൃന്ദ കാരാട്ട്‌

കൊച്ചി: വിസ്‌മയിപ്പിക്കുന്ന ആസ്വാദ്യതയാണ് കൊച്ചി ബിനാലെ നൽകുന്നതെന്ന്‌ സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ബിനാലെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ. കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌. ലോകത്തെ മികച്ച കലാകാരന്മാരും അവരുടെ സൃഷ്ടികളും സംഗമിക്കുന്ന ഇടമാണിത്. വനിതകളുടെ പ്രാതിനിധ്യവും ശ്രദ്ധേയം. കേരളത്തിലെ മലയാളി ആർട്ടിസ്റ്റുകൾക്ക് മാത്രമായി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ ‘ഇടം’ ശ്രദ്ധേയമാണ്‌. കേരളത്തിലെ കലാകാരന്മാരെ പ്രത്യേകം അഭിനന്ദിക്കുകയും വേറിട്ട …

‘കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌’; ബൃന്ദ കാരാട്ട്‌ Read More »

ആരോഗ്യസർവെ ആരംഭിച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീയണച്ചുവെങ്കിലും 48 മണിക്കൂർ ജാഗ്രത തുടരും. പന്ത്രണ്ടു ദിവസത്തെ പരിശ്രമങ്ങൾക്കു ശേഷമാണു ബ്രഹ്മപുരത്തെ തീപിടുത്തവും പുകയും അണയ്ക്കാൻ സാധിച്ചത്. പ്രദേശത്ത് ഇനിയും തീപിടുത്തത്തിനു സാധ്യതയുള്ളതിനാൽ 48 മണിക്കൂർ നേരം ജാഗ്രത തുടരും. അഗ്നിശമനാ സേനാംഗങ്ങൾ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം തീപിടുത്തത്തിൻറെ പശ്ചാത്തലത്തിൽ തീരുമാനിച്ചിരുന്ന ആരോഗ്യസർവെ ആരംഭിച്ചു. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തിയാണു സർവെ നടത്തുന്നത്. ഇതിനായ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ …

ആരോഗ്യസർവെ ആരംഭിച്ചു Read More »

എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് ഹാജരാവാത്തതിനായിരുന്നു കോടതിയുടെ വിമർശനം. ഓൺലൈനായാണ് കളക്‌ടർ ഹാജരായത്. ജനങ്ങൾ നീറി പുകയുകയാണ്, ഇത് കുട്ടിക്കളിയല്ല എന്നായിരുന്നു കോടതിയുടെ വിമർശനം. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാൻറിൻറെ പ്രവർത്തന ശേഷി മോശമാണെന്ന് മാലിന്യ സംസ്ക്കരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു. എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നു, എന്നാൽ ഇന്ന് രാവിലെ വീണ്ടും സെക്‌ടർ …

എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More »

എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം, ബ്രണ്ടൻ ഫ്രേസർ മികച്ച നടൻ, മിഷേൽ യോ മികച്ച നടി

തൊണ്ണൂറ്റിയഞ്ചാമത് ഓസ്കർ പുരസ്കാരനിശയിൽ മികച്ച ചിത്രമായി ഡാനിയൽസ് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് എന്നിവർ ബെസ്റ്റ് ഡയറക്ടേഴ്സായും മിഷേൽ യോ മികച്ച നടിയുമായും തിരഞ്ഞെടുക്കപ്പെട്ടു. ദ വെയിലിലെ അഭിനയത്തിന് ബ്രണ്ടൻ ഫ്രേസർ മികച്ച നടനുള്ള അം​ഗീകാരം ലഭിച്ചു. ഓസ്കർ പുരസ്കാരങ്ങളുടെ സമ്പൂർണ ലിസ്റ്റ്: മികച്ച അനിമേറ്റഡ് സിനിമ – പിനാച്ചിയോ (ഗുലെർമോ ഡെൽ ടോറോ). മികച്ച സഹനടി – ജാമീലി കാർട്ടിസ് …

എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം, ബ്രണ്ടൻ ഫ്രേസർ മികച്ച നടൻ, മിഷേൽ യോ മികച്ച നടി Read More »

ബ്രഹ്മപുരം തീപിടുത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

കൊച്ചി: മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കി ആരോഗ്യവകുപ്പ്. ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്യത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ഇതിനായി 7 യൂണിറ്റുകളെയാണ് കൊണ്ടുവരുന്നത്. തിങ്കളാഴ്ച 2 യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 3 യൂണിറ്റുകളും പ്രവർത്തനമാരംഭിക്കും. പ്രദേശത്തെ ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിത്സ ഉറപ്പാക്കൽ, വിദഗ്ദ ചികിത്സ എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം. ഡോക്‌ടർ, നഴ്സ്, അസിസ്റ്റന്‍റ്, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റുകളിലുണ്ടാവും. പ്രശ്നങ്ങൾ അറിയിക്കാനുള്ള …

ബ്രഹ്മപുരം തീപിടുത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും Read More »

ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ദ എലഫൻറ് വിസ്പറേഴ്സ്

“മനുഷ്യനും പ്രകൃതിയുമായുള്ള പവിത്രമായ ബന്ധത്തെക്കുറിച്ചു സംസാരിക്കാനാണ് ഞാനിവിടെ നിൽക്കുന്നത്. സഹവർത്തിത്വം പുലരുന്നതിനായി നാം നമ്മുടെ ഇടങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. സിനിമയെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി. ഈ സിനിമയുടെ ശക്തി തിരിച്ചറിഞ്ഞതിനു നെറ്റ് ഫ്ളിക്സിനും നന്ദി. ഈ പുരസ്കാരം എൻറെ മാതൃരാജ്യത്തിനു സമർപ്പിക്കുന്നു” = ഏറെ വൈകാരികമായിരുന്ന ദ എലഫൻറ് വിസ്പറേഴ്സ് എന്ന ഡോക്യുമെൻററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് ദ എലഫൻറ് വിസ്പറേഴ്സ് അവാർഡ് നേടിയത്. ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ …

ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ദ എലഫൻറ് വിസ്പറേഴ്സ് Read More »

നാട്ടു നാട്ടുവിന് ഓസ്കർ പുരസ്കാരവും; ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത്

ആസ്വാദനത്തിൻറെ കൊടുമുടികൾ കീഴടക്കിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ആഗോളവേദിയിലെ അംഗീകാരവും. പ്രതീക്ഷകൾ കാത്തുകൊണ്ടു ഓസ്കർ പുരസ്കാരം നേടി നാട്ടു നാട്ടു ഗാനം. ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണു പുരസ്കാരലബ്ധി. സംഗീതസംവിധായകൻ എം.എം കീരവാണിയും, എഴുത്തുകാരൻ ചന്ദ്രബോസും ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി. സാക്ഷികളായി നാട്ടു നാട്ടുവിൻറെ ചടുലചുവടുകൾ അഭ്രപാളിയിൽ അവതരിപ്പിച്ച ജൂനിയർ എൻ.ടി.ആറും രാംചരണും സംവിധായകൻ എസ്.എസ് രാജമൗലിയും ഡോൾബി തിയെറ്ററിലുണ്ടായിരുന്നു. ഇന്ത്യയുടെ ഓസകർ പ്രതീക്ഷകളെ വാനോളമുയർത്തിയാണു നാട്ടു നാട്ടു നോമിനേഷനിൽ എത്തിയത്. നേരത്തെ ഗോൾഡൻ ഗ്ലോബ് …

നാട്ടു നാട്ടുവിന് ഓസ്കർ പുരസ്കാരവും; ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത് Read More »

മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ

തൊടുപുഴ: ഇന്ത്യയിലെ തന്നെ പുരാതന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ 21,22,23,24 തീയതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരനാളിന്റെ സു​ഗമമായ നടത്തിപ്പിനായി വികാരി റവ.ഫാ.ജോർജ്ജ് താനത്തുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോ​ഗത്തിൽ 151 പേർ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോർജ് ജോൺ കൊച്ചുപറമ്പിൽ(ജനറൽ കൺവീനർ), ആൽബിൻ ജോസ് കുറുമ്പാലക്കാട്ട്(കൺവീനർ), ജോയി ജോൺ പഴുക്കാക്കുളത്ത്(കൺവീനർ), ടൈറ്റസ് മാനുവൽ(കൺവീനർ), അറക്കൽ ബിജോ ജോസഫ് തയ്യിൽ(കൺവീനർ) എന്നിവരെയാണ് അം​ഗങ്ങളായി തീരുമാനിച്ചിരിക്കുന്നത്. സഹവികാരി ഫാ.ആന്റണി മരുത്വാമലയിൽ, ഫാ.ജെസ്റ്റിൻ ചേറ്റൂർ, …

മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ Read More »

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഉഷ്‌ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇവ മെയ് മാസം വരെ നിലനിർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്‌ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓആർഎസ് എന്നിവ കരുതണം. പൊതു ജനങ്ങൾക്ക് ഇത്തരം ‘തണ്ണീർ പന്തലുകൾ’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകൾ തോറും നൽകണം. …

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി Read More »

ഇരട്ട കുട്ടികളെ ആദരിച്ച് കോടികുളം സെന്റ് മേരീസ്‌ ഹൈസ്കൂൾ

കോടിക്കുളം: സെന്റ് മേരീസ്‌ ഹൈസ്കൂളിൽ ഇരട്ട കുട്ടികളെ ആദരിച്ചു. സ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ആദിൽ റിയാസ്, അമാന റിയാസ്, ലിയ ബെന്നി, സിയ ബെന്നി, ആദിത്യ റെജി, അക്ഷയ റെജി, സൂര്യ.എസ്, സൂരജ്.എസ് തുടങ്ങിയ വിദ്യാർത്ഥികളെയും ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അൽന മോൾ ലിനോജിന്റെയും, ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ആൽബെർട്ട് ലിജോയുടെയും ഇരട്ടകളായ അമ്മമാരെയുമാണ് ചടങ്ങിൽ ആദരിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ഷൈനി തോമസ് ആശംസകൾ നേരുകയും ഇരട്ടകൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്‌തു. രസകരമായ ഗെയിമുകളോടെ പരിപാടി …

ഇരട്ട കുട്ടികളെ ആദരിച്ച് കോടികുളം സെന്റ് മേരീസ്‌ ഹൈസ്കൂൾ Read More »

ഉറാൻ പാതയിൽ ഈ മാസം അവസാനത്തോടെ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം ആരംഭിക്കും

മുംബൈ: ഉറാൻ പാതയിൽ ലോക്കൽ ട്രെയിനുകളുടെ ട്രയൽ റൺ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഖാർകോപ്പറിന്റെയും ഉറാനും ഇടയിലുള്ള ഭാഗം റെയിൽവേ സുരക്ഷാ കമ്മീഷണർ ഇന്ന് പരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖാർകോപ്പർ മുതൽ ഉറാൻ വരെ ട്രയൽ റണ്ണുകൾ നടക്കുന്നുണ്ട്‌. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഈ ഭാഗം പാസഞ്ചർ ട്രെയിനുകൾക്കായി തുറക്കൂ. ഈ വാർത്ത സ്ഥിരീകരിച്ച് സെൻട്രൽ റെയിൽവേയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്കുള്ള …

ഉറാൻ പാതയിൽ ഈ മാസം അവസാനത്തോടെ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം ആരംഭിക്കും Read More »

അൽ-അസർ കോളേജിൽ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിങ്ങ് സെറിമണി

തൊടുപുഴ: അൽ-അസർ കോളേജിൽ ബി.എസ്.സി ഒന്നാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിങ്ങ് സെറിമണിയും സത്യപ്രതിജ്ഞാ ചടങ്ങും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വത്സമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് അൽ-അസർ ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ്ങ് ഡയറക്ടർ കെ.എം.മിജാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫ.ബീന.എൻ സ്വാ​ഗതം ആശംസിച്ച ശേഷം അൽ-അസർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി നഴ്സിങ്ങ് സൂപ്രണ്ട് സലീനാമോൾ ഹലീൽ കുട്ടികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അൽ-അസർ മെഡിക്കൽ …

അൽ-അസർ കോളേജിൽ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിങ്ങ് സെറിമണി Read More »

ഡി​ജി​റ്റ​ൽ ഇ​ന്ത്യ ആ​ക്റ്റിനെക്കുറിച്ച് ബാംഗ്ലൂ​​രി​ൽ പൊ​തു കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി കേന്ദ്ര സഹമ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: ഭാ​വി സാ​ങ്കേ​തി​ക ​വി​ദ്യ​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ പ്ര​മു​ഖ പ​ങ്കു വ​ഹി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​ഭി​ലാ​ഷ​ത്തി​ന് ഊ​ർ​ജം പ​ക​രാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഒ​രു നി​യ​മ​മാ​യി​രി​ക്കും ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കാ​നി​രി​ക്കു​ന്ന ഡി​ജി​റ്റ​ൽ ഇ​ന്ത്യ ആ​ക്റ്റ് എ​ന്നു വി​ല​യി​രു​ത്ത​ൽ. നി​ർ​ദി​ഷ്ട ഡി​ജി​റ്റ​ൽ ഇ​ന്ത്യ ബി​ല്ലി​നെ​ക്കു​റി​ച്ച് പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന- സം​രം​ഭ​ക​ത്വ- ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ഐ.​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ്ര​സ്തു​ത തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി പേ​രു​മാ​യി ബാംഗ്ലൂ​​രി​ൽ പൊ​തു കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി. നി​യ​മ​ത്തി​നും ന​യ​രൂ​പീ​ക​ര​ണ​ത്തി​നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ …

ഡി​ജി​റ്റ​ൽ ഇ​ന്ത്യ ആ​ക്റ്റിനെക്കുറിച്ച് ബാംഗ്ലൂ​​രി​ൽ പൊ​തു കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി കേന്ദ്ര സഹമ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ Read More »

‘നെയ്മറിൻറെ ശസ്ത്രക്രിയ വിജയകരം, ചികിത്സയും വിശ്രമവും തുടരും’; പി.എസ്.ജി

ഖത്തർ: ബ്രസീലിയൻ ഫുഡ്ബോൾ താരം നെയ്മറിൻറെ ശസ്ത്രക്രിയ വിജയകരം. കണങ്കാലിനേറ്റ പരുക്കിനെ തുടർന്നാണു പി.എസ്.ജി താരമായ നെയ്മറിനു ശസ്ത്രക്രിയ നടത്തിയത്. ഖത്തറിലെ ആസ്പെതാർ ഹോസ്പിറ്റലിലായിരുന്നു സർജറി. സർജറി വിജയകരമായിരുന്നെന്നും, ചികിത്സയും വിശ്രമവും തുടരുമെന്നും പി.എസ്.ജി പ്രസ്താവനയിൽ അറിയിച്ചു. നിരവധി യൂറോപ്യൻ ഫുട്ബോൾ താരങ്ങളെ ചികിത്സിച്ചിട്ടുള്ള ബ്രിട്ടിഷ് സർജൻ ജെയിംസ് കാൽഡറിൻറെ നേതൃത്വത്തിലുള്ള സംഘമാണു സർജറി ചെയ്തത്. ഫ്രഞ്ച് ലീഗ് വണ്ണിൽ ലില്ലെയ്ക്കെതിരെയുള്ള മത്സരത്തിലാണു നെയ്മറിന് കണങ്കാലിനു പരുക്കേറ്റത്.

ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി ലോൺമേള

ഇടുക്കി: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും കേരളാ ബാങ്കും സംയുക്തമായി മാർച്ച് 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് ലോൺ മേള. ഇടുക്കി ചെറുതോണി കേരളാ ബാങ്ക് സി.പി.സി കോൺഫ്രൻസ് ഹാളിലാണ് മേള നടക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുളള പ്രവാസിസംരംഭകർക്ക് നോർക്ക റൂട്ട്‌സ് ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴിയോ എൻ.ഡി.പി.ആർ.ഇ.എം സെക്ഷൻ വാട്ട്സാപ്പ് നമ്പർ-7736917333 …

ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി ലോൺമേള Read More »

ജീവന 2022; ചികിത്സാ സഹായ വിതരണോദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു

വാഴക്കുളം: കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ എൻ.എസ്.എസ്. യുണിറ്റുകളുടെ ഭാഗമായ കെ.റ്റി.യു.കെയർ വിദ്യാർത്ഥി കൂട്ടായ്മയുടെ നവസംരംഭമാണ് ജീവന 2022. ഇതിന്റെ ഭാഗമായി വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയിലെ എൻ.എസ്.എസ്.വോളന്റിയേഴ്‌സ്, കോളേജിലെ അലൂമ്‌നി അസോസിയേഷനുമായി സഹകരിച്ച് അഞ്ച് ലക്ഷം രൂപ സമാഹരിച്ച് അർഹരായ ഡയാലിസിസ് രോ​ഗികൾക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. ചികിത്സാ സഹായത്തിന്റെ വിതരണ ഉ​ദ്ഘാടനം ഇടുക്കി എം.പി.അഡ്വ.ഡീൻ കുര്യാക്കോസായിരുന്നു നിർവഹിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കെ.രാജൻ, ഡയറക്ടർ ഫാ.പോൾ നെടുമ്പുറത്ത്, പ്രോഗ്രാം ഓഫീസർ ശ്രീ. …

ജീവന 2022; ചികിത്സാ സഹായ വിതരണോദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു Read More »

ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂളിന് സമർപ്പിച്ച് പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരനും അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പിയും

തൊടുപുഴ: പടിഞ്ഞാറേ കോടിക്കുളം ​ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു ഓപ്പൺ എയർ ഓഡിറ്റോറിയം. വിദ്യാലയത്തിന്റെ ആവശ്യം അറിഞ്ഞതോടെ ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ 25,000,00 രൂപ പദ്ധതി തുക ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കി ഓഡിറ്റോറിയം സ്കൂളിന് സമർപ്പിച്ചു. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പിയായിരുന്നു ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ യോ​ഗത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ജില്ലയിൽ നിന്നും ജവഹർ ശ്രേഷ്ഠ അധ്യാപക പുരസ്കാരം നേടിയ സിനി ട്രീസ …

ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂളിന് സമർപ്പിച്ച് പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരനും അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പിയും Read More »

വനിതകളെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാ​ഗമായി വായ്പ പദ്ധതികളുമായി കേരള ബാങ്ക്

പാലക്കാട്: വനിതാദിനാഘോഷത്തിൽ മാതൃകാപരമായ ഇടപെടലുമായി കേരള ബാങ്ക്. വനിതകളെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാ​ഗമായി രണ്ട് വായ്പ പദ്ധതികളാണ് ബാങ്ക് പ്രഖ്യാപിച്ചത്. ടൂ വീലർ വായ്പ, വനിത പ്ലസ് ബിസിനസ് വായ്പകളുടെ സംസ്ഥാന വിതരണോദ്ഘാടനം ഭരണസമിതി അംഗം അഡ്വ. പുഷ്പദാസ് നിർവഹിച്ചു. ബാങ്ക് ഡയറക്ടർ കെ ജി വത്സലകുമാരി അധ്യക്ഷയായി. ഇരുചക്ര വാഹനങ്ങൾ‍ വാങ്ങാൻ രണ്ട് ലക്ഷം രൂപവരെയാണ് ഷീ ടു വീലർ വായ്പയിലൂടെ വനിതകൾക്ക് അനുവദിക്കുന്നത്. വിദ്യാർഥിനികൾ, ​ഗവേഷണ വിദ്യാർഥികൾ, സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖല, സ്വകാര്യ മേഖല …

വനിതകളെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാ​ഗമായി വായ്പ പദ്ധതികളുമായി കേരള ബാങ്ക് Read More »

സംസ്ഥാന കാർഷിക യന്ത്രവൽ‌ക്കരണ മിഷൻ; ഇടുക്കി ജില്ലയിൽ പരിശീലന ക്ലാസ് ആരംഭിച്ചു

തൊടുപുഴ: കേരള കാർഷിക സർവകലാശാലയുടെ പദ്ധതിയായ “കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ” ജില്ലാതലത്തിലുള്ള പരിപാടി തൊടുപുഴ കാർഷിക സേവന കേന്ദ്രത്തിൽ ആരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഐ.ടി.ഐ, ഐ.റ്റി.സി, വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റ് ധാരികൾക്ക്‌ കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനത്തിലും അറ്റകുറ്റപണിയിലും പ്രവർത്തിപരിചയ പരിശീലനം നൽകും. തിരഞ്ഞെടുത്ത 20 പേർക്ക്, 20 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന 20 പരിശീലനാർഥികൾക്ക് കാർഷിക യന്ത്ര …

സംസ്ഥാന കാർഷിക യന്ത്രവൽ‌ക്കരണ മിഷൻ; ഇടുക്കി ജില്ലയിൽ പരിശീലന ക്ലാസ് ആരംഭിച്ചു Read More »

ലോകത്തെ ഏറ്റവും ആകർഷകത്വമുള്ള മനുഷ്യർ ഇന്ത്യക്കാരെന്ന് പൂ മ്വാ

ലോകത്തെ ഏറ്റവും ആകർഷകത്വമുള്ള മനുഷ്യർ ഇന്ത്യക്കാരാണെന്ന് ബ്രിട്ടിഷ് നീന്തൽ വസ്ത്ര നിർമാണ കമ്പനിയായ പൂ മ്വായുടെ വിലയിരുത്തൽ. ലോകത്തെ ഏറ്റവും ആകർഷണമുള്ളവരായി ഇന്ത്യക്കാരെ തെരഞ്ഞെടുത്തത് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ്. റെഡിറ്റെന്ന ഓൺലൈൻ ഉള്ളടക്ക വിലയിരുത്തലും ചർച്ചയും നടക്കുന്ന വെബ്‌സൈറ്റിലെ പോസ്റ്റുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൂ മ്വായുടെ പുതിയ കണ്ടെത്തൽ. അമേരിക്ക രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് സ്വീഡനും. എഐ ഇന്ത്യക്കാരുടെ ആകർഷകത്വം കാണിക്കാനുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്രോപക്‌സ്-23 സമാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധ സന്നാഹ പരിശീലനമായ ട്രോപക്‌സ്-23 സമാപിച്ചു. 2022 നവംബർ 22 മുതൽ 2023 മാർച്ച് 23 വരെ തുടർന്ന സൈനിക അഭ്യാസത്തിന് അറബിക്കടലിലാണു സമാപനമായത്. ഇന്ത്യൻ ആർമി, എയർഫോഴ്‌സ്, കോസ്റ്റ് ഗാർഡ് എന്നിവ സംയുക്തമായാണു പരിശീലനം നടത്തിയത്. അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തിൽ 21 ദശലക്ഷം ചതുരശ്ര നോട്ടിക്കൽ മൈൽ വിസ്തൃതിയിലായിരുന്നു സൈനിക അഭ്യാസം.

ഈ വർഷത്തെ “നാരി ഗൗരവ്വ് പുരസ്കാർ” മലയാളിയായ ഡോ. സീന കുര്യന്

ചേർത്തല: സാഹിത്യ സാംസ്കാരിക സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ച വനിതകൾക്കായി ഹരിയാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ “നാരി ഗൗരവ്വ് പുരസ്കാർ – 2023 ” മലയാളിയായ ഡോ. സീന കുര്യന് ലഭിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഹിന്ദി വിഭാഗം മേധാവിയാണ് സീന. സാഹിത്യ, സാമൂഹിക മേഖലകൾക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. ഇതു കൂടാതെ 2023ലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാനതല പുരസ്കാരവും സീനക്ക് ലഭിച്ചിരുന്നു. പുരസ്കാരത്തിനായി ദേശീയ അന്തർദേശീയ …

ഈ വർഷത്തെ “നാരി ഗൗരവ്വ് പുരസ്കാർ” മലയാളിയായ ഡോ. സീന കുര്യന് Read More »

ശത്രുത അകറ്റാൻ നിറം വാരി വിതറുന്ന ഹോളി ആഘോഷം

തെരുവോരങ്ങളിലൂടയും വീട്ടനുള്ളിലൂടെയുമെല്ലാം ഓടി നടന്ന് പല നിറത്തിലുള്ള പൊടികളും, അത് ചാലിച്ച വെള്ളവും പിന്നിൽ നിന്നും മുന്നിൽ നിന്നുമെല്ലാം ബന്ധുമിത്രാദികളുടെ നേർക്ക് ഊറ്റി ഒഴിച്ചും വലിച്ചെറിഞ്ഞും ഉത്തരേന്ത്യക്കാർ ഇന്ന് ഹോളി ആഘോഷിക്കും. പണ്ടൊക്കെ അവിടങ്ങളിൽ മാത്രമായി നിന്നിരുന്ന ഹോളിയെ ഇപ്പോൾ കേരളീയരും വരവേറ്റു തുടങ്ങി. പ്രത്യേകിച്ചും സ്കൂൾ കോളേജ് വിദ്യാർത്ഥികൾ. നിറങ്ങളെറിഞ്ഞ് കുസൃതി കാട്ടാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ ഹോളിയെ ഇങ്ങിറക്കി കൊണ്ടു വന്നു. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, …

ശത്രുത അകറ്റാൻ നിറം വാരി വിതറുന്ന ഹോളി ആഘോഷം Read More »

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ശാരീരികമായ വ്യത്യസ്തത കൊണ്ട് സമൂഹത്തിലെ പലയിടങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഒരു വിഭാ​ഗമായിരുന്നു 1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരത്തിലൂടെ ഉയർത്തെഴുന്നേറ്റത്. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തി. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. കാരണം, ഈ സമരാഗ്‌നി ലോകമാകെ പടരാൻ താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ …

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം Read More »

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് നിർദ്ദേശിച്ച സുപ്രീം കോടതി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണം തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനമെന്നും വ്യക്തമാക്കി. കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും വിധിയിലൂടെ അറിയിച്ചു.

സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കണം; ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനപരമായ നടപടിയാണെന്ന് ഹൈക്കോടതി. സ്കൂളുകളിൽ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചിന്തിക്കണം. കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ക്ഷേമ രാഷ്ട്രത്തിൽ പ്രധാന്യമുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക ബാധ്യതയും സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കുന്നതിന് മാനദണ്ഡമോ തടസ്സമോ ആവരുതെന്നും കോടി അറിയിച്ചു. നിയമനം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയും സംഗീതാധ്യാപകനായ ഹെലൻ തിലകം സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നതിനിടയിലാണ് …

സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കണം; ഹൈക്കോടതി Read More »

വിശ്വനാഥൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പരിധിയിൽ തൂങ്ങി മരിച്ച ആദിവാസി യുവാവ് വിശ്വനാഥൻറെ മരണം നിയമസഭയിൽ ചർച്ചയായി. കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ആദിവാസികൾക്ക് എതിരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നും വിശ്വനാഥൻറെ മരണം ഇതാണ് ചൂണ്ടികാട്ടുന്നതെന്നും ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഇതിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വനാഥൻറെ മരണത്തിൽ കേസ് രജിസ്റ്റർ ചെയതിട്ടുണ്ട്. പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് മേധാവിയാണ് അന്വഷണത്തിന് മേൽനോട്ടം വഹിക്കുന്നതെന്നും മന്ത്രി സഭയെ …

വിശ്വനാഥൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ Read More »

മുംബൈയിൽ ചൂട്‌ കുറയും

മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 36 ഡിഗ്രി ആയിരുന്നു ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില. എന്നാൽ അടുത്ത രണ്ടു ദിവസത്തിൽ താപനില 3-4 വരെ കുറയുമെന്ന് ഇന്ത്യ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (ഐഎംഡി) പ്രവചിച്ചു. അതിനാൽ വരും ദിവസങ്ങളിൽ നഗരത്തിൽ ചൂട്‌ കുറയുമെന്ന പ്രതീക്ഷയിലാണ് ന​ഗരവാസികൾ‌.

റോബോട്ട് ആനയായ രാമൻ തിടമ്പേറ്റി

തൃശ്ശൂർ: കേരളത്തിൽ ആദ്യമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റോബോട്ട് ആന ഉത്സവത്തിനു തിടമ്പേറ്റി. ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് രാമനെ നടയ്ക്കിരുത്തിയത്. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തേറി. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലുള്ള മേളവും അതിനൊത്ത് തലയും ചെവിയും വാലുമാട്ടി നിന്ന ഇരിഞ്ഞാടപ്പിള്ളി രാമനും ആളുകളെ അമ്പരിപ്പിച്ചു. പെറ്റ ഇന്ത്യ’യാണ് ആനയെ ക്ഷേത്രത്തിനായി നൽകിയത്.

ആകാശകാഴ്ചകളുടെ ആ​ദ്യാനുഭവമൊപ്പി കുരുന്നുകൾ

സ്കൂൾ വിദ്യാർത്ഥികളെയും കൊണ്ട് പഠനയാത്ര പോകുന്നതു പതിവാണ്. എല്ലാ വർഷവും പരീക്ഷക്കും കലോത്സവത്തിവനുമൊക്കെ ഇടയിൽ ഇതിനായി കുറച്ച് ദിസവങ്ങൾ കണ്ടെത്താതെയിരിക്കില്ല. പഠനത്തോടൊപ്പം തന്നെ യാത്രയും കുട്ടികൾക്ക് ആവശ്യമാണെന്ന് മനശാസ്ത്ര വിദ​ഗ്ദർ വരെ ആഭിപ്രായപ്പെടുന്നുണ്ട്. ഈ യാഥാർത്ഥ്യം അത്രമേൽ മനസ്സിലാക്കി അം​ഗീകരിക്കുന്നതു കൊണ്ട് എത്ര പ്രയാസ്സപ്പെട്ടും കുരുന്നുകളെ അദ്ധ്യാപകർ പുറം ലോകത്തെ കാണാകാഴ്ചകളിലേക്കും കൈപിടിച്ചു നടത്തും. എന്നാൽ യാത്രകളുടെ അനുഭവം മനസ്സിൽ തങ്ങിക്കിടക്കുന്നതും വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നതുമാവണം. ഇത്തരത്തിൽ പ്രാധാന്യം നിറഞ്ഞ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അദ്ധ്യാപകർ …

ആകാശകാഴ്ചകളുടെ ആ​ദ്യാനുഭവമൊപ്പി കുരുന്നുകൾ Read More »

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറെ ചെയർമാനായി ചലച്ചിത്രകാരൻ സയ്ദ് അക്തർ മിശ്രയെ തെരഞ്ഞെടുത്തു

ചലച്ചിത്രകാരൻ സയ്ദ് അക്തർ മിശ്രയെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തു. വിവാദങ്ങളെത്തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ച ഒഴിവിലാണു സയ്ദ് അക്തർ മിശ്ര എത്തുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറെ മുൻ ചെയർമാനാണ് ഇദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയാമെന്നും, ജീവനക്കാരും വിദ്യാർഥികളുമായി ചർച്ച നടത്തുമെന്നും അക്തർ മിശ്ര പ്രതികരിച്ചു. പ്രശ്നങ്ങളുണ്ടെന്നു കരുതി സ്ഥാപനത്തിൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയില്ലല്ലോ. അടൂർ ഗോപാലകൃഷ്ണൻ അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. സമാന്തര സിനിമകളുടെ വക്തമാവായ സയ്ദ് അക്തർ മിശ്ര എഴുത്തുകാരനും …

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻറെ ചെയർമാനായി ചലച്ചിത്രകാരൻ സയ്ദ് അക്തർ മിശ്രയെ തെരഞ്ഞെടുത്തു Read More »

മാതൃകാപരമായ പദ്ധതികൾ; ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ഉടുമ്പന്നൂർ: നൂതനവും വ്യത്യസ്തവും മാതൃകാപരവുമായ വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടന്നു. 2024 ജനുവരി ഒന്നാകുമ്പോഴേക്കും പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന മുഴുവൻ ആളുകളേയും ഡിജിറ്റൽ പണമിടപാടുകളടക്കം നൂതന സാങ്കേതിക വിദ്യകളുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗങ്ങൾ പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്താക്കി ഉടുമ്പന്നൂരിനെ പ്രഖ്യാപിക്കുകയെന്നതാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വാർഡുകളിലും പ്രത്യേക കൃഷിക്കൂട്ടങ്ങൾ രൂപിച്ച് 16 ഇനം പച്ചക്കറികൾ ജൈവമാതൃകയിൽ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി ഗ്രാമം …

മാതൃകാപരമായ പദ്ധതികൾ; ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു Read More »

ദീർഘകാലം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്‌ സാക്ഷാൽക്കരിക്കപ്പെടുന്നത്; മന്ത്രി പി.രാജീവ്‌

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചത്‌ വലിയ നേട്ടമാണെന്നും ദീർഘകാലം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്‌ സാക്ഷാൽക്കരിക്കപ്പെടുന്നതെന്നും നിയമമന്ത്രി പി.രാജീവ്‌ പറഞ്ഞു. കോടതി ഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷാ ഉന്നതതല സമിതിയുടെ യോഗം 2021ൽ ചേർന്ന് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതാണ്. കോടതികളിലെ ഭാഷയും വിധിന്യായങ്ങളും മലയാളമാക്കാൻ 222 പരിഭാഷകരുടെ തസ്തിക ആവശ്യമാണെന്ന് കാണുകയും 50 തസ്തിക സൃഷ്ടിക്കുകയും ചെയ്തു. ഇതിനകം 267 കേന്ദ്രനിയമങ്ങൾ പരിഭാഷപ്പെടുത്തി. 40 കേന്ദ്രനിയമങ്ങളുടെ പരിഭാഷ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാന നിയമങ്ങളിൽ …

ദീർഘകാലം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്‌ സാക്ഷാൽക്കരിക്കപ്പെടുന്നത്; മന്ത്രി പി.രാജീവ്‌ Read More »

മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി

തൊടുപുഴ: ഇടുക്കി ജില്ലയുടെ വ്യാപാര വാണിജ്യ സിരാകേന്ദ്രമായ തൊടുപുഴയിലെ അനേകം സഞ്ചാരികൾ ദിവസേന എത്തുന്ന പ്രൈവറ്റ് ബസ്റ്റാന്റ് നഗരസഭയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മർച്ചന്റ്സ് യൂത്ത് വിംഗ്, ഓട്ടോജെറ്റ് ക്ലീനിംഗ് കമ്പനിയുമായി ചേർന്ന് സംഘടിപ്പിച്ച പ്രൈവറ്റ് ബസ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി. തൊടുപുഴയുടെ എല്ലാ ജീവകാരുണ്യ സാംസ്കാരികമേഖലയിൽ’ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിംഗ്. യൂത്ത് വിംഗ് പ്രസിഡൻ് പ്രജീഷ് രവി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജായിരുന്നു ഉദ്ഘാടനം. ജില്ലാ …

മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി Read More »

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി; ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം ഉത്സവദിനമായ 28ന്

കോട്ടയം: ഭക്തജന സഹസ്രങ്ങളെ സാക്ഷിയാക്കി ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ കൊടിയേറ്റിയത്. 10 ഉത്സവ ദിനങ്ങളിലും വിവിധ കലാപരിപാടികൾ അരങ്ങേറും. രണ്ടാം ഉത്സവം മുതൽ പ്രധാന വഴിപാടായി ഉത്സവബലി ദർശനം ആരംഭിക്കും. ഒൻപതാം ഉത്സവമായ പള്ളിവേട്ട വരെ ഉച്ചയ്ക്ക് ഒരുമണിക്ക് ഈ ചടങ്ങ് നടത്തും. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം …

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി; ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം ഉത്സവദിനമായ 28ന് Read More »

നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും

കൊച്ചി: ഇനി മുതൽ ഹൈക്കോടതി ഉത്തരവുകൾ മലയാളത്തിൽ തയ്യാറാക്കും. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ഉത്തരവുകൾ നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ മലയാളത്തിൽ പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ. സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ. കോടതി വിധിന്യായങ്ങൾ വായിച്ചുമനസിലാക്കിയെടുക്കാൻ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ …

നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും Read More »

‘എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും’; പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി

കൊച്ചി: പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പരാതിയും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും താൻ തന്നെ പരാതികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും. വിദ്യാഭ്യാസ ഓഫീസർമാർ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് …

‘എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും’; പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി Read More »

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ നിന്നും:‘ഇന്ന് അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ലോകമെമ്പാടും നിലനില്‍ക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്. മാതൃഭാഷയെ …

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി Read More »

അനന്തരാവകാശി ആരായിരിക്കും?! ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാരൂഖ്

ബോളിവുഡ് നടീനടന്മാരുടെ അടുത്ത തലമുറ വെള്ളിത്തിരയിൽ സ്ഥാനം പിടിക്കുന്നതും വാഴുന്നതും വീഴുന്നതും പതിവാണ്. അതുകൊണ്ടു തന്നെ മക്കളിൽ ആരാണു സിനിമയിലേക്ക് എത്തുക? ഈ ചോദ്യം എപ്പോഴുമുണ്ടാകും. ഷാരൂഖിനോടും അത്തരമൊരു ചോദ്യവുമായി ആരാധകൻ രംഗത്തെത്തി. സിനിമയിൽ അനന്തരാവകാശി ആരായിരിക്കുമെന്നായിരുന്നു ചോദ്യം. അതിനു ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലല്ലോ എന്നായിരുന്നു കിങ് ഖാന്‍റെ രസകരമായ മറുപടി. സാമൂഹിക മാധ്യമത്തിലെ ആസ്ക് എസ്.ആർ.കെ സെഷന്‍റ ഭാഗമായിട്ടാണ് ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. മറ്റുള്ളവരുടെ സിനിമകളിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഏതായിരുന്നുവെന്ന …

അനന്തരാവകാശി ആരായിരിക്കും?! ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാരൂഖ് Read More »

ഭീ​​​​ക​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കുറഞ്ഞതിനാലാണ് സൈന്യത്തെ പിൻവലിക്കുന്നത്

ക​​​​ശ്മീ​​​​ർ താ​​​​ഴ്വ​​​​ര​​​​യി​​​​ൽ നി​​​​ന്ന് സൈ​​​​ന്യ​​​​ത്തെ പ​​​​ല ഘ​​​​ട്ട​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്നു​​​​ണ്ട്. നി​​​​യ​​​​ന്ത്ര​​​​ണ രേ​​​​ഖ​​​​യി​​​​ൽ ഒ​​​​ഴി​​​​കെ മ​​​​റ്റെ​​​​ല്ലാ​​​​യി​​​​ട​​​​ത്തു നി​​​​ന്നും സൈ​​​​ന്യ​​​​ത്തെ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു. ജ​​​​മ്മു ക​​​​ശ്മീ​​​​രി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി റ​​​​ദ്ദാ​​​​ക്കി​​​​യ ശേ​​​​ഷം ഭ​​​​ര​​​​ണ​​​​കൂ​​​​ടം സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഭീ​​​​ക​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ഒ​​​​രു പ​​​​രി​​​​ധി വ​​​​രെ ത​​​​ട​​​​യി​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നു ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. പാ​​​​ക്കി​​​​സ്ഥാ​​​​ൻറെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഭീ​​​​ക​​​​ര​​​​രെ നേ​​​​രി​​​​ടാ​​​​നാ​​​​ണ​​​​ല്ലോ താ​​​​ഴ്വ​​​​ര​​​​യി​​​​ൽ സൈ​​​​ന്യ​​​​ത്തെ നി​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ടി ​​​​വ​​​​ന്നി​​​​രു​​​​ന്ന​​​​ത്. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ പൊ​​​​തു​​​​വി​​​​ൽ ശാ​​​​ന്ത​​​​മാ​​​​വു​​​​ന്ന നി​​​​ല​​​​യ്ക്ക് സൈ​​​​ന്യം ഇ​​​​ങ്ങ​​​​നെ …

ഭീ​​​​ക​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കുറഞ്ഞതിനാലാണ് സൈന്യത്തെ പിൻവലിക്കുന്നത് Read More »

സിം കാർഡ് വിൽപ്പനക്കാരനായി വേഷം മാറി മുംബൈ പൊലീസിന്റെ കേസന്വേഷണം

മുംബൈ: കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചാർകോപ്പിലെ സ്വർണ്ണാഭരണ മിനുക്കുപണി യൂണിറ്റ് ഉടമ സുനിൽ ആര്യ, തന്റെ ജീവനക്കാരനായ രാജു സിംഗിനെ(26) ദഹിസറിലെ ഒരു ഫാക്ടറിയിൽ 453 ഗ്രാം സ്വർണം എത്തിക്കാൻ കൈമാറിയിരുന്നു. പക്ഷെ സിംഗ് സ്വർണ്ണവുമായി മുങ്ങി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ താൻ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ആര്യ പോലീസിനെ സമീപിച്ചു. മൊബൈൽ ഫോൺ ലൊക്കേഷനും കോൾ ഡാറ്റ റെക്കോർഡും അടിസ്ഥാനമാക്കിയാണ് രാജസ്ഥാനിലെ പാലി ജില്ലയിലേക്ക് സിംഗിനെ പൊലീസ് കണ്ടെത്തിയത്. സ്വർണ്ണ പോളിഷിംഗ് ഫാക്ടറിയിൽ സിംഗ് ഒളിച്ചിരിക്കുകയാണെന്ന് ഞങ്ങൾ …

സിം കാർഡ് വിൽപ്പനക്കാരനായി വേഷം മാറി മുംബൈ പൊലീസിന്റെ കേസന്വേഷണം Read More »

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി

കൊച്ചി: പുലർച്ചെ മൂന്ന് മണിയോടെ കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ കൊച്ചിയിൽ തിരിച്ചെത്തി. ഇക്കൂട്ടത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയത്. ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ അറിയിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിൻറെ നേതൃത്വത്തിൽ 27 കർഷകരാണ് ആധുനിക കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കാൻ ഈ മാസം 12 ന് ഇസ്രായേലിലേക്ക് …

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി Read More »

സെറിബ്രൽ രോഗം തളർത്തിയില്ല; രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി

സെറിബ്രൽ പാൾസി രോഗം ബാധിച്ച രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി അരങ്ങേറുന്നു. പന്തളം സ്വദേശി രാഗേഷ് കൃഷ്ണൻ കുരമ്പാല രചനയും സംവിധാനവും നിർവ്വഹിച്ച കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പന്തളത്തും പരിസരങ്ങളിലുമായി പൂർത്തിയായി. സിനി ഹൗസിൻ്റെ ബാനറിൽ നിർമ്മിച്ച കളം ,ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല പറയുന്നു. ഇന്ത്യയിൽ ആദ്യമായാണ് സെറിബ്രൽ പാൾസി ബാധിച്ചയാൾ സംവിധായകക്കുപ്പായം അണിയുന്നത്. 2010 – മുതൽ കലാരംഗത്ത് സജീവമായ രാഗേഷ്, …

സെറിബ്രൽ രോഗം തളർത്തിയില്ല; രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി Read More »