സംശയാസ്പദമായ ട്രാൻസാക്ഷൻ എന്നാരോപിച്ച് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെ തുടർന്ന് ദുരിതത്തിലായി യുവാവ്
തൊടുപുഴ: രാജ്യത്ത് പലതരം സാമ്പത്തിക തട്ടിപ്പുകളാണ് നടക്കുന്നത്. അത്തരം ഒരു തട്ടിപ്പിലാണ് ബിബിനും പെട്ടുപോയത്. സ്‌കൂൾ പ്രവേശന സമയം ആയതിനാൽ കുട്ടികൾക്ക് വേണ്ട സാധനങ്ങൾ വാങ്ങുവാൻ പണം പിൻ വലിക്കുവാൻ ശ്രമിച്ചപ്പോഴാണ് ട്രാൻസാക്ഷൻ നടക്കുന്നില്ലെന്ന് മനസിലായ്ത്. തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ഫ്രീസ് ആക്കിയ കാര്യം ബിബിൻ അറിയുന്നത്. 2024 ൽ ബിബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ ട്രാൻസാക്ഷൻ നടന്നെന്നും ഇത് സംശയാസ്പദമാണെന്നും കാണിച്ചുകൊണ്ട് പരാതി ഉണ്‌ടെന്നും ഇതേ തുടർന്നാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നുമാണ് ബാങ്കിൽ നിന്നും ലഭിച്ച …












































