തൊടുപുഴ ന്യൂമാൻ കോളേജിന് സമീപം ഒരു മാസം മുൻപ് മിറിച്ചിട്ട വൃക്ഷങ്ങളുടെ ശിഖരങ്ങൾ എടുത്തു മാറ്റിയിട്ടില്ല
തൊടുപുഴ: മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്നാണ് നിയമം. കേരളത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും ഇങ്ങനെ ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ സംസ്കരിക്കുന്ന രീതി പ്രാവർത്തികമായിട്ടുണ്ട്. ഇനി തൊടുപുഴ നഗരസഭയിൽ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന വേറിട്ട രീതി കാണുക. തൊടുപുഴ ന്യൂമാൻ കോളേജിന് സമീപം നാലും കൂടുന്ന കവലയിൽ ഏതാനും വൃക്ഷങ്ങളുടെ ശിഖരങ്ങൾ ഒരു മാസം മുൻപ് മുറിക്കുകയുണ്ടായി. ഈ ശിഖരങ്ങൾ എല്ലാം വൃക്ഷങ്ങളുടെ ചുവട്ടിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ അവിടെ കിടന്ന് ജീർണ്ണിച്ച് ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. …