Timely news thodupuzha

Local News

റോഡിലെ വെള്ളക്കെട്ടിൽ മൊബൈൽ വീണു; കണ്ടെത്തിയത് ഫയർഫോഴ്സെത്തി മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം

തൊടുപുഴ: വെങ്ങല്ലൂർ – ഊന്നുകൽ റോഡിലെ ആരവല്ലിക്കാവ് ജംഗ്ഷനിൽ തകർന്ന റോഡും വെള്ളക്കെട്ടും മൂലമുള്ള അപകടങ്ങൾ തുടർക്കഥയാകുന്നതിനിടെ, ഇന്നലെ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയുടെ മൊബൈൽ ഫോൺ പോലും കണ്ടെത്താൻ ഫയർഫോഴ്സിന്റെ സഹായം തേടേണ്ടിവന്നു. റോഡിലെ കുഴിയിൽ മഴവെള്ളം കെട്ടിക്കിടന്ന ഭാഗത്തേക്ക് സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് യാത്രക്കാരിയുടെ മൊബൈൽ ഫോൺ വെള്ളത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരും പ്രദേശവാസികളും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കനത്ത വെള്ളക്കെട്ടും ചെളിയും കാരണം ഫോൺ കണ്ടെത്താനായില്ല. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മോട്ടോർ …

റോഡിലെ വെള്ളക്കെട്ടിൽ മൊബൈൽ വീണു; കണ്ടെത്തിയത് ഫയർഫോഴ്സെത്തി മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം Read More »

പി.എസ്‌.സിക്ക് തലവേദനയായി വീണ്ടും പരീക്ഷാ പിഴവ്; തൊടുപുഴയിലെത്തിയത് ഹൈറേഞ്ച് മേഖലയിൽ നിന്നുള്ളവർ

തൊടുപുഴ: നിയമനക്രമക്കേടുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങൾ ഉയരുന്നതിനിടെ പിഎസ്‌സിക്കു തലവേദനയായി വീണ്ടും പരീക്ഷാ പിഴവ്. ചോദ്യപ്പേപ്പർ മാറി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഇടുക്കി ജില്ലയിലെ നിരവധി വിദ്യാർത്ഥികൾക്കാണ് ഇത്തരത്തിൽ അവസരം നഷ്ടമായത്. തൊടുപുഴയിൽ സെന്ററായി കിട്ടിയ വിദ്യാർത്ഥികൾ അധികവും ഹൈറേഞ്ചിൽ നിന്നുള്ളവരായിരുന്നു. എക്സാമിനായി നെടുങ്കണ്ടത്ത് നിന്നും കട്ടപ്പനയിൽ നിന്നുമാണ് വിദ്യാർത്ഥികൾ എത്തിയത്. ജോലിസ്ഥലത്തുനിന്ന് ലീവ് എടുത്തു വരെ വിദ്യാർത്ഥികൾ എത്തിയിരുന്നു.വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന പരീക്ഷയിലാണ് ചോദ്യപ്പേപ്പർ …

പി.എസ്‌.സിക്ക് തലവേദനയായി വീണ്ടും പരീക്ഷാ പിഴവ്; തൊടുപുഴയിലെത്തിയത് ഹൈറേഞ്ച് മേഖലയിൽ നിന്നുള്ളവർ Read More »

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കരിമണ്ണൂർ: ബ്ലോക്ക് കോൺ​ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ചടങ്ങ് ജോൺ നെടിയപാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജു ഓടക്കൽ അധ്യാക്ഷത വഹിച്ചു. ജോസ് ഊരക്കാട്ടിൽ, ബേബി തോമസ്, ജിജി അപ്രേം, ഗൗരി സുകുമാരൻ, ജോളി അഗസ്റ്റ്യൻ, എ.എൻ ദിലീപ് കുമാർ, റ്റി.കെ നാസർ, ബിബിൻ അ​ഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

ലയൺസ് ക്ലബ് ഓഫ് വണ്ണപ്പുറം ഡയമണ്ട് 2026 – 2027 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി

വണ്ണപ്പുറം: ലയൺസ് ക്ലബ് ഓഫ് വണ്ണപ്പുറം ഡയമണ്ട് 2026 – 2027 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.നിയമ സഭ ചീഫ് വിപ് അപു ജോൺ ജോസഫ് സേവന പദ്ധതികളുടെ ഉദ്ഘാടനവും മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോയ് മത്തായി പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം നിർവഹിച്ചു. 2026 – 2027 വർഷത്തെ പ്രസിഡന്റായി ജോർജ് അഗസ്ത്യൻ ചുമതല ഏറ്റു. ക്ലബ് വനിതാ ഫോറത്തിന്റെ ഉദ്ഘാടനം സിജി ജസാന്റോ നിർവഹിച്ചു. പാസ്റ്റ് പ്രസിഡന്റ് സാം ജോസഫ് …

ലയൺസ് ക്ലബ് ഓഫ് വണ്ണപ്പുറം ഡയമണ്ട് 2026 – 2027 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി Read More »

പാലക്കാട് പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി രോഗി മരിച്ചു

പാലക്കാട്: സംസ്ഥാനത്തെ അപ്രതീക്ഷിത പവർ കട്ട് മൂലം അത്യാസന്ന നിലയിലായിരുന്ന രോഗി മരിച്ചതായി ആരോപിച്ച് ബന്ധുക്കൾ. പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് മരിച്ചത്. ഓക്സിജൻ സഹായത്തോടെയാണ് കൃഷ്ണനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വീട്ടിലും ഓക്സിജൻ നൽകിയിരുന്നു. ഓക്സിജൻ സംവിധാനം പവർ കട്ട് മൂലം തടസപ്പെടുകയായിരുന്നു. രോഗി ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ കെഎസ്ഇബിയിൽ വിളിച്ചുവെന്നും തങ്ങൾക്കൊന്നും ചെയ്യാനാകില്ല എന്നായിരുന്നു മറുപടിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. രാത്രി 12 മണിയോടെ കറൻറ് പോയതോടെയാണ് കൃ‌ഷ്ണൻറെ ഓക്സിജൻ ലെവൽ കുറഞ്ഞത്. എന്തു …

പാലക്കാട് പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി രോഗി മരിച്ചു Read More »

തൊടുപുഴ വണ്ണപ്പുറത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടി നാൽപ്പതേക്കർ ഭാ​ഗത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഇറക്കം ഇറങ്ങി വളവു തിരിഞ്ഞു വന്ന കാർ വണ്ണപ്പുറത്തു നിന്നുമെത്തിയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുള്ളവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ പിക്ക്അപ്പും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടങ്ങൾ തുർകഥയാകുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കുത്തിറക്കവും വളവുമുള്ള ഈ മേഖലയിൽ രാത്രി കാലമായാൽ വെളിച്ചം പോലും ഇല്ല. അടിയന്തരമായി അധികൃതരുടെ ഭാ​ഗത്തു നിന്ന് ഈ മേഖലയിൽ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് …

തൊടുപുഴ വണ്ണപ്പുറത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം Read More »

അധികാരത്തിലെത്തിയാൽ യുഡിഎഫ് വാഗ്ദാനങ്ങൾ മറക്കുന്നു: സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സി.വി വർഗീസ്

തൊടുപുഴ: അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ തമ്മിലടിക്കുകയും ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൾ പങ്കിടുകയും ചെയ്യുന്നവരാണ്‌ യുഡിഎഫെന്ന്‌ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്‌. ഭരണസ്തംഭനത്തിനും വികസന മുരടിപ്പിനുമെതിരെ തൊടുപുഴ നഗരസഭയ്‌ക്ക്‌ മുന്നിൽ സിപിഐ എം നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‌കഴിഞ്ഞ 10വർഷത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കാനാണ്‌ യുഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്. മന്ത്രിമാരാകാൻ പണം കൊടുക്കണമെന്ന നെറികെട്ട ഭരണസംവിധാനത്തിലേക്കാണ്‌ യുഡിഎഫ്‌ പോകുന്നത്‌. രണ്ടുമാസത്തിനകം ചീഞ്ഞുനാറിയ ഭരണമായി മാറി. തമ്മിലടിക്കുന്ന …

അധികാരത്തിലെത്തിയാൽ യുഡിഎഫ് വാഗ്ദാനങ്ങൾ മറക്കുന്നു: സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സി.വി വർഗീസ് Read More »

മന്ത്രി കെ.എ തുളസി ടീച്ചറിന് ഡിസിസിയുടെ സ്നേഹാദരം

ചെറുതോണി: ഇടുക്കി ഡിസിസി ഓഫീസിലെത്തിയ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക വികസന വകുപ്പു മന്ത്രി കെ എ തുളസി ടീച്ചറിന് ഊഷ്മള മായ സ്വീകരണം നൽകി. പത്തു വർഷങ്ങൾക്കുശേഷമാണ് കോൺഗ്രസിന്റെ ഒരു മന്ത്രി ഇടുക്കി ഡി.സി ഓഫീസിൽ എത്തുന്നത്. ജില്ലാ ആസ്ഥാനത്ത് ഇന്നലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് മന്ത്രി ഇടുക്കിയിൽ എത്തിയത്. ഡിസിസി ഓഫീസിൽ സന്ദർശനം നടത്തിയ മന്ത്രിയെ കെപിസിസി സെക്രട്ടറി അഡ്വ. എസ് അശോകൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.കെപിസിസി ഭാരവാഹികളായ എ പി ഉസ്മാൻ നിഷ സോമൻ …

മന്ത്രി കെ.എ തുളസി ടീച്ചറിന് ഡിസിസിയുടെ സ്നേഹാദരം Read More »

കാസർഗോഡ് മടക്കരയിൽ ചെമ്മീൻ, മത്തിചാകര: കടലിലെ വെളുത്ത പത ആശങ്ക ഉയർത്തുന്നു

ചെറുവത്തൂർ: കാസർഗോഡ് മടക്കരയിൽ ചെമ്മീൻ, മത്തി ചാകര. ട്രോളിങ്ങിനു ശേഷം ആദ്യമായാണ് നാടൻ വള്ളങ്ങൾക്ക് ചാകര പോലെ വൻ തോതിൽ മത്തിയും ചെമ്മീനും ലഭിച്ചത്. ആയിരം പെട്ടി മത്തിയാണ് വിപണിയിലേക്കെത്തിച്ചത്. എന്നാവൽ ഇതു യഥാർത്ഥ ചാകരയല്ലെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്. പുഞ്ചാവി, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള വള്ളങ്ങൾക്കാണ് മത്തി ലഭിച്ചത്. അതേ സമയം കുന്ദാപുര ബീച്ചിലെ വെള്ളത്തിൽ കണ്ട വെളുത്ത പത മത്സ്യ തൊഴിലാളികളെ ഭയപ്പെടുത്തുന്നുണ്ട്. വെള്ളം അധികൃതർ ശേഖരിച്ച് പരിശോധന നടത്തി. കനത്ത മഴയിൽ കടലിൽ …

കാസർഗോഡ് മടക്കരയിൽ ചെമ്മീൻ, മത്തിചാകര: കടലിലെ വെളുത്ത പത ആശങ്ക ഉയർത്തുന്നു Read More »

പ്ര‌സവത്തിന് ശേഷം വൃക്കരോഗികളായ അഞ്ച് പേർക്ക് ദയാവധം അനുവദിക്കണമെന്ന് കുടുംബാം​ഗങ്ങൾ; രാഷ്ട്രപതിയ്ക്ക് അപേക്ഷ നൽകി

രാജസ്ഥാൻ: പ്രസവാനന്തരം വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അഞ്ച് അമ്മമാർക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ. അഞ്ച് പേരുടെയും കുടുംബാംഗങ്ങൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് അപേക്ഷ നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ കോട്ട ന്യൂ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ് അഞ്ച് പേരും. പ്രസവ ശേഷം വൃക്ക പ്രവർത്തന രഹിതമായതിനാൽ 68 ദിവസത്തിനിടെ 32 തവണയാണ് ഇവർ ഡയാലിസിസ് ചെയ്തത്. എത്രയും പെട്ടെന്ന് വൃക്ക മാറ്റി വയ്ക്കാൻ സഹായിക്കണം അല്ലാത്ത പക്ഷം മരിക്കാനുള്ള അനുവാദം …

പ്ര‌സവത്തിന് ശേഷം വൃക്കരോഗികളായ അഞ്ച് പേർക്ക് ദയാവധം അനുവദിക്കണമെന്ന് കുടുംബാം​ഗങ്ങൾ; രാഷ്ട്രപതിയ്ക്ക് അപേക്ഷ നൽകി Read More »

ജി സുധാകരൻ മാപ്പ് പറയണം; വക്കീൽ നോട്ടീസയച്ച് സി.പി.എം

തിരുവനന്തപുരം: ആമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരേ നിയമനടപടിയുമായി സിപിഎം. ആലപ്പുഴ സിപിഎമ്മിനെതിരേ നടത്തിയ പ്രസംഗത്തിനെതിരേയാണ് നടപടിക്ക് നീക്കം. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് സുധാകരന് സിപിഎം വക്കീൽ‌ നോട്ടീസയച്ചു. സിപിഎം നേതാവ് വി.ജി. വിഷ്ണുവാണ് നോട്ടീസയച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്. സിപിഎം നേതാക്കളെ പൊളിറ്റിക്കൽ ക്രിമിനൽ, കഞ്ചാവ് കടത്തുകാർ എന്നിങ്ങനെ വിളിച്ച പരാമർശം പിൻവലിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടത്തിയ പരാമർശത്തിലാണ് സുധാകരൻ ഇത്തരം പ്രയോഗങ്ങൾ സിപിഎം നേതാക്കൾക്കെതിരേ …

ജി സുധാകരൻ മാപ്പ് പറയണം; വക്കീൽ നോട്ടീസയച്ച് സി.പി.എം Read More »

തീവ്രവാദ ഫണ്ടിങ്ങും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി പരിശോധന. തീവ്രവാദ ഫണ്ടിങ്ങും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടാണ് പരിശോധന. ചില ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശഫണ്ട് ദുരുപയോഗം ചെയ്തതായും, റോഹിങ്ക്യ, ബംഗ്ലാദേശി പൗരന്മാർ അനധികൃതമായി ഇന്ത്യയിലെത്തി എന്നീ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഉത്തർപ്രദേശ്, ഹരിയാന. ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായി 13 ഓളം സ്ഥാപനങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. ചില ചാരിറ്റബിൾ ട്രസ്റ്റുകളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക ശൃംഖല, ഗണ്യമായ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതായും …

തീവ്രവാദ ഫണ്ടിങ്ങും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ് Read More »

കൊച്ചിയിലെ ഭക്ഷ്യവിഷബാധ; മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; മയോണൈസ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്, രോ​ഗത്തിന് കാരണം കുടിവെള്ളമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: കലൂർ കത്രിക്കടവിലെ അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. 15 പേരാണ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലുള്ളത്. മയോണൈസില്ലാതെ മന്തി കഴിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. അതിനാൽ തന്നെ കുഴിമന്തിക്കൊപ്പം വിതരണം ചെയ്ത മയോണൈസ് ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം നൽകിയെന്ന് …

കൊച്ചിയിലെ ഭക്ഷ്യവിഷബാധ; മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; മയോണൈസ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്, രോ​ഗത്തിന് കാരണം കുടിവെള്ളമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി Read More »

ബാം​ഗ്ലൂരിൽ ഡോക്റ്ററെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഭാര്യ കസ്റ്റഡിയിൽ

ബാംഗ്ലൂർ: കർണാടകയിലെ ധാർവാഡിൽ ഡോക്റ്ററെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എട്ടു വയസുകാരനായ മകനു കുത്തേറ്റു. സ്വകാര്യ ആശുപത്രിയിൽ അനസ്‌തേഷ്യോളജിസ്റ്റ് ആയ ഡോ. കിരൺ ഹൊന്നാവറാണ്(45) മരിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യയായ നേത്രരോഗ വിദഗ്ധ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്വന്തം അപ്പാർട്ട്മെൻറിലാണ് കിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരുക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ സുരക്ഷയുള്ള പാർപ്പിട മേഖലയായതിനാൽ പുറത്തു നിന്നുള്ള ആരും അപ്പാർട്ട്മെൻറിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതെന്ന് ഹുബ്ലി-ധാർവാർഡ് പൊലീസ് കമ്മിഷണർ …

ബാം​ഗ്ലൂരിൽ ഡോക്റ്ററെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ഭാര്യ കസ്റ്റഡിയിൽ Read More »

അമ്പലപ്പുഴ ഷാജിമോൻ കൊലകേസിലെ പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

കൊച്ചി: അമ്പലപ്പുഴ ഷാജിമോൻ കൊലകേസിലെ പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി. കേസിൽ വിചാരണ കോടതി ശിക്ഷിച്ച ശിക്ഷ മൂന്ന് പ്രതികളെ ഡിവിഷൻ ബെഞ്ച് വെറുതെവിട്ടു. 1999 ഏപ്രിൽ 11 നായിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയ്ക്കിടെ ഷാജിമോനെകുത്തിക്കൊലപ്പെടുത്തിയത്. ഷാജിമോനും പ്രതികളും തമ്മിലുണ്ടായ മുൻവൈര്യത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രോസിക്യൂഷൻ കേസ്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി-III പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിലെ തെളിവുകൾ പരിശോധിച്ച ഹൈക്കോടതി …

അമ്പലപ്പുഴ ഷാജിമോൻ കൊലകേസിലെ പ്രതികളുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി Read More »

ആയത്തുള്ള അലി ഖമനേയി വധത്തിൽ ഇറാൻ പുറത്തുവിട്ട പ്രതികാര പട്ടികയിലുള്ളത് 13 ലോകനേതാക്കൾ

ടെഹ്റാൻ: ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ തിരിച്ചടി നൽകാനുള്ള 13 ലോക നേതാക്കളുടെ പേരുവിവരം അടങ്ങിയ പ്രതികാര പട്ടിക പ്രസിദ്ധീകരിച്ച് ഇറാൻ ദിനപത്രം. ടെഹ്റാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന തീവ്രനിലപാട് സ്വീകരിക്കുന്ന ഹംഷാഹ്രി എന്ന പത്രമാണ് സമ്പൂർണ ലിസ്റ്റ് പുറത്തുവിട്ടത്. തൻറെ പിതാവിൻറെ മരണത്തിനു തിരിച്ചടി നൽകുമെന്ന് ഇറാൻറെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികാര പട്ടിക പുറത്തുവന്നത്. യുഎസ്, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്ട്രീയ, സൈനിക …

ആയത്തുള്ള അലി ഖമനേയി വധത്തിൽ ഇറാൻ പുറത്തുവിട്ട പ്രതികാര പട്ടികയിലുള്ളത് 13 ലോകനേതാക്കൾ Read More »

പ്രതിസന്ധികൾ തരണം ചെയ്യാൻ കുട്ടികൾ കരുത്താർജിക്കണം; മന്ത്രി റോജി എം ജോൺ

ഇടുക്കി: ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്യാൻ കുട്ടികൾ കരുത്താർജിക്കണമെന്നും പ്രതികൂല സാഹചര്യങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി. എം. ജോൺ പറഞ്ഞു. വെള്ളയാംകുടി സെന്റ്‌. ജോർജ് പാരീഷ് ഹാളിൽ വച്ച് ഇടുക്കി എം. എൽ. എ റോയി. കെ. പൗലോസ് സംഘടിപ്പിച്ച സ്മാർട്ട്‌ ഇടുക്കി പ്രോഗ്രാമിന്റെ ഭാഗമായുള്ള എം. എൽ. എ എക്സ്സെലെൻസ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി നിയോജകമണ്ഡലത്തിലെ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകൾക്ക് …

പ്രതിസന്ധികൾ തരണം ചെയ്യാൻ കുട്ടികൾ കരുത്താർജിക്കണം; മന്ത്രി റോജി എം ജോൺ Read More »

കാപ്പ കേസ്: ആർ സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്; സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിൽ‌ സ്ഥാനം നഷ്ടമാകും

തിരുവനന്തപുരം: കാപ്പ കേസിൽ അറസ്റ്റിലായ ആർ സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. കാപ്പ ഉപദേശക സമിതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് നീക്കം. സുഗതൻറെ കൗൺസിലർ സ്ഥാനം തുലാസിലാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ സുഗതന് ഈ മാസം 24ന് അകം സത്യപ്രതിജ്ഞ ചെയ്യണം. അതിന് സാധിച്ചില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടമാകും. കാപ്പ കേസ് ചുമത്തി റിമാൻഡിൽ കഴിയുന്ന സുഗതന്റെ ജാമ്യ ഹർജിയിൽ ആദ്യം തീരുമാനമെടുക്കേണ്ടത് കാപ്പ ഉപദേശക സമിതിയാണ്. രണ്ട് ആഴ്ച്ച മുമ്പ് സമർപ്പിച്ച …

കാപ്പ കേസ്: ആർ സുഗതൻ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്; സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിൽ‌ സ്ഥാനം നഷ്ടമാകും Read More »

ഗോഡ് ഓഫ് വാർ – ഹിന്ദു പുരാണ ചിത്രത്തിന്റെ പേരിൽ തമിഴ്നാട്ടിൽ‌ വിവാദം

ചെന്നൈ: ജൂനിയർ എൻഡിആറിൻറെ പുതിയ ചിത്രത്തെ ചൊല്ലി തമിഴ്നാട്ടിൽ വിവാദം. ത്രിവിക്രം ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഗോഡ് ഓഫ് വാർ എന്ന ഹിന്ദു പുരാണ ചിത്രത്തിനെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഹിന്ദു ദൈവമായ മുരുഗനെ കുറിച്ചുള്ള ചിത്രമാണ് ഗോഡ് ഓഫ് വാർ എന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിൻ്റെ പ്രെമോഷൻ്റെ ഭാഗമായി നിർമാതാവ് എസ്. നാഗവംശി സോഷ്യൽ മീഡിയയിൽ കുറിച്ച ക്യാപ്ഷനാണ് വിവാദത്തിന് കാരണമായത്. “Born in north, forged in the heart land, …

ഗോഡ് ഓഫ് വാർ – ഹിന്ദു പുരാണ ചിത്രത്തിന്റെ പേരിൽ തമിഴ്നാട്ടിൽ‌ വിവാദം Read More »

വെല്ലുവിളിയുമായി കാഫിർ സ്ക്രീൻഷോട്ടിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ

കോഴിക്കോട്: വെല്ലുവിളിയുമായി കാഫിർ സ്ക്രീൻഷോട്ടിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ. താൻ 200 പേർക്ക് ആ പോസ്റ്റർ അയച്ചു എന്നാണ് പറയുന്നത്. പത്ത് പേർക്ക് അയച്ചതിൻറെ സ്ക്രീൻഷോട്ട് കാണിച്ചുതന്നാൽ താൻ തന്നെയാണ് ഇതിനു പിന്നിലെന്ന് ഉറപ്പിക്കാമെന്നും ഫെയ്സ്ബുക്കിൽ ജിതിൻ കുറിച്ചു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് പറയുന്നില്ലെന്നും ജിതിൻ കൂട്ടിച്ചേർത്തു. കേസിൽ റിമാൻഡിലായിരുന്ന ജിതിൻ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. പറയാൻ ഒത്തിരി ഉണ്ട്. കേസ് കോടതിയിലാണ്. പറയണ്ടെന്ന് പാർട്ടി നേതൃത്വം പറഞ്ഞതുകൊണ്ട് …

വെല്ലുവിളിയുമായി കാഫിർ സ്ക്രീൻഷോട്ടിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ Read More »

പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് നിയമനടപടിക്ക്

അടൂർ: പത്തനംതിട്ട അടൂരിൽ പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച യുവാവ് നിയമനടപടിയിലേക്ക്. കൂടൽ പൊലീസിനെതിരേ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകാനാണ് നീക്കം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരൽ‌ കൊണ്ട് കാൽപാദത്തിൽ അടിച്ചെന്നും യുവാവ് പറയുന്നു. കാലിന് മുകളിൽ ബൂട്ടിട്ട് ചവിട്ടി, മുടിയിൽ പിടിച്ച് വലിച്ചു, കാൽപാദത്തിൽ ചൂരലുകൊണ്ട് അടിച്ചു എന്നുമാണ് യുവാവ് പറയുന്നത്. എഴുന്നേൽക്കാൻ പോലുമാവാത്ത വിധം ഉപദ്രവിച്ചു. എന്താണ് കേസെന്ന് പോലും പിന്നീടാണ് …

പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് നിയമനടപടിക്ക് Read More »

ഇടുക്കി മഞ്ഞപ്പാറയിൽ കുടിവെള്ള പൈപ്പ് മുറിച്ച് ഏലം കൃഷിയിടത്തിലേക്ക് വൻതോതിൽ വെള്ളം ചോർത്തുന്നതായി പരാതി

ഇടുക്കി: തടിയമ്പാട് മഞ്ഞപ്പാറ കേശമുനിയിൽ എട്ട് വീട്ടുകാർക്കുള്ള ശുദ്ധജലമാണ് ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടത്. മാർ എഫ്രേം മൈനർ സെമിനാരിയുടെ സ്ഥലം പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുന്നവരാണ് ഈ ചൂഷണത്തിന് പിന്നിൽ. കൃഷിയിടത്തിലെ 50,000 ലീറ്ററോളം വെള്ളം ശേഖരിക്കാവുന്ന കൂറ്റൻ സംഭരണികളിലേക്കാണ് വെള്ളം ചോർത്തിയത്. ശുദ്ധജല വിതരണത്തിനായി നേരത്തെ ഉപയോഗിച്ചിരുന്ന പഴയ പിവിസി പൈപ്പ് മുറിച്ച്, മണ്ണിനടിയിലൂടെ രഹസ്യമായി മറ്റൊരു കണക്ഷനെടുത്തായിരുന്നു തട്ടിപ്പ്.ദിവസം രണ്ട് മണിക്കൂർ മാത്രം ലഭിച്ചിരുന്ന കുടിവെള്ളം ഒരാഴ്ചയായി പൂർണ്ണമായും മുടങ്ങിയതോടെയാണ് നാട്ടുകാർ അന്വേഷിച്ചിറങ്ങിയതും തട്ടിപ്പ് കയ്യോടെ …

ഇടുക്കി മഞ്ഞപ്പാറയിൽ കുടിവെള്ള പൈപ്പ് മുറിച്ച് ഏലം കൃഷിയിടത്തിലേക്ക് വൻതോതിൽ വെള്ളം ചോർത്തുന്നതായി പരാതി Read More »

മദ്യക്കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച യൂട്യൂബർ യദുകൃഷ്ണൻ അറസ്റ്റിൽ

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ മദ്യക്കുപ്പിയുമായി എത്തി പരാക്രമം നടത്തുകയും എസ്ഐയെ ആക്രമിക്കുകയും ചെയ്ത യൂട്യൂബർ അറസ്റ്റിൽ. ഉഴമലയ്ക്കൽ കുളപ്പട സ്വദേശി യദുകൃഷ്ണനാണ്(21) പിടിയിലായത്. ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയായിരുന്നു. കൂടാതെ തടയാനെത്തിയ ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപിക്കുകയും ചെയ്തു. ശനിയാഴ്ച്ച രാത്രി 11നാണ് സംഭവമുണ്ടായത്. മദ്യക്കുപ്പിയുമായി എത്തിയായിരുന്നു പരാക്രമം. മദ്യക്കുപ്പി സ്റ്റേഷനുള്ളിൽ അടിച്ചുപൊട്ടിക്കുകയും ചെയ്തു. ബഹളം കേട്ട് ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടർ ദേവരാജൻ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെ ദുകൃഷ്ണൻ സമീപത്തെ ഗവ. …

മദ്യക്കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച യൂട്യൂബർ യദുകൃഷ്ണൻ അറസ്റ്റിൽ Read More »

അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസിൽ നിർണായക ട്രസ്റ്റ് യോഗം ചേരുന്നു

അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കവെട്ടിപ്പു സംബന്ധിച്ച വിവാദങ്ങൾക്കും അന്വേഷണത്തിനുമിടെ ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻറെ നിർണായക യോഗം ചൊവ്വാഴ്ച അയോധ്യയിൽ. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും അംഗം അനിൽ മിശ്രയുടെയും രാജിയാണ് യോഗത്തിലെ പ്രധാന അജൻഡ. വിവാദമുയർന്നശേഷം ചേരുന്ന ആദ്യ യോഗമാണിത്. ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽ ദാസിൻറെ ആശ്രമമായ മണി റാം ഛാവ്നിയിൽ ചേരുന്ന യോഗത്തിൽ സ്ഥിരാംഗങ്ങളും എക്സ് ഒഫീഷ്യോ അംഗങ്ങളും പങ്കെടുക്കണമെന്നു ട്രഷറർ ഗോവിന്ദ് ദേവ് ഗിരി അഭ്യർത്ഥിച്ചു. മൂത്രാശയ അണുബാധയും ശ്വാസതടസവും …

അയോധ്യ രാമക്ഷേത്ര തട്ടിപ്പ് കേസിൽ നിർണായക ട്രസ്റ്റ് യോഗം ചേരുന്നു Read More »

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം

ചെറുതോണി: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം. സ്റ്റേറ്റ് ഹൈവേ ആയ ചേലച്ചുവട് – വണ്ണപ്പുറം റോഡിൻ്റെ പഴയരിക്കണ്ടം ഭാഗത്ത് പുതിയ പാലം നിർമ്മിക്കുന്നതുകൊണ്ട് യാത്രാ സൗകര്യത്തിനായി നിർമ്മിച്ച താൽകാലിക പാലമാണ് മഴയെ തുടർന്ന് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതേ കലിങ്കിൻ്റെ ഭാഗത്ത് ദിശ തെറ്റിപ്പോയി കാറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ചംഗം കുടുംബം അപകടത്തിൽ പെട്ട് എല്ലാവരും മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പാലത്തിൻ്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി വാഹന …

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താൽക്കാലിക പാലം അപകടത്തിലാണെന്ന് ആക്ഷേപം Read More »

സമാധാനപൂർണ്ണമായ സാമൂഹ്യ സൃഷ്ടിക്ക് സഹകരണ സംഘങ്ങൾ നിർണായക പങ്ക് വഹിക്കണമെന്ന് അപു ജോൺ ജോസഫ് എം.എൽ.എ

തൊടുപുഴ: പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റു വൻകരകളിലെയും യുദ്ധങ്ങൾ നാട്ടിൻപുറത്തെ സാധാരണക്കാരന്റെ നിത്യ ജീവിതത്തെ പോലും രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രാദേശികമായ ഇടപെടലിലൂടെ സഹകരണ മേഖലയ്ക്ക് നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധ്യമാകണമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിൻ്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി എംഎൽഎ റോയി കെ പൗലോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മാറിമാറി വരുന്ന സർക്കാരിൻ്റെ സാമൂഹ്യ …

സമാധാനപൂർണ്ണമായ സാമൂഹ്യ സൃഷ്ടിക്ക് സഹകരണ സംഘങ്ങൾ നിർണായക പങ്ക് വഹിക്കണമെന്ന് അപു ജോൺ ജോസഫ് എം.എൽ.എ Read More »

കാളിയാർ ടൗണിലും കെ.എസ്.ഇ.ബിയുടെ അനാസ്ഥ തുടരുന്നു

കാളിയാർ: ജനവാസ മേഖലയിൽ ത്രീ ഫേസ് ലൈനിലേക്ക് കാട്ട് ചെടി വളർന്നു പടർന്നിട്ടും വെട്ടിനിക്കാൻ നടപടിയായില്ല. കൊച്ചു കുട്ടികൾ ഉൾപ്പടെ കളിക്കുന്ന സ്ഥലത്തിന് സമീപം ആണ് ഈ അനാസ്ഥ. മഴക്കാലമായതിനാൽ തന്നെ ഇതിനു സമീപത്തേക്ക് പോയാൽ അപകട സാധ്യത ഏറെ ആണ്. കാളിയാർ എസ്റ്റേറ്റ് റോഡിൽ ചാലയ്ക്കമുക്കിന് സമീപം ത്രീ ഫേസ് ലൈനുകൾ കാട് മൂടി നിൽക്കുന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അപകടങ്ങൾ ഉണ്ടായാൽ മാത്രം പ്രവർത്തിക്കുന്ന ബോർഡ് നയത്തിനെതിരെ പ്രേധിഷേധത്തിന് …

കാളിയാർ ടൗണിലും കെ.എസ്.ഇ.ബിയുടെ അനാസ്ഥ തുടരുന്നു Read More »

അ‍ഞ്ജാത വാഹനം ഇടിച്ച് ഒരാൾ മരിച്ചു; ഒന്നിലേറെ ആളുകൾക്ക് പരിക്കേറ്റു

തൊടുപുഴ: വെള്ളിയാഴ്ച്ച രാത്രിയിൽ തൊടുപുഴ ഹൈറേഞ്ച് ഹോട്ടലിന് സമീപം ഉണ്ടായ അപകടത്തിൽ ആരക്കുഴ കുന്നപ്പിള്ളിൽ ബെന്നി കുര്യനാണ് മരിച്ചത്. തൊടുപുഴയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ മടങ്ങുമ്പോൾ കാർ വന്നിടിച്ചാണ് അപകടം. ബെന്നിയുടെ മരണത്തിന് കാരണമായ കാർ മൂന്നോളം വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് രാജ​ഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ ടൗണിൽ പോലീസിൻ്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നിരവധി ക്യാമറകൾ ഉണ്ടെങ്കിലും അപകട ദൃശ്യമോ …

അ‍ഞ്ജാത വാഹനം ഇടിച്ച് ഒരാൾ മരിച്ചു; ഒന്നിലേറെ ആളുകൾക്ക് പരിക്കേറ്റു Read More »

അടിമാലിയിൽ ബസ് സ്റ്റാൻഡിൽ യുവാവിൻറെ അസഭ്യവർഷം, യുവാവിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം നടത്തി ട്രാഫിക് പൊലീസ്

അടിമാലി: ഇടുക്കി അടിമാലിയിൽ മദ്യ ലഹരിയിൽ അസഭ്യവർഷം നടത്തിയ യുവാവിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം നടത്തി ട്രാഫിക് പൊലീസ്. ഇടുക്കി അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബാറിൽ മദ്യപിച്ച് ബഹളമുണ്ടായതിനുവ പിന്നാലെ ബസ്റ്റാൻഡിൽ വിദ്യാർഥികളെയും പൊലീസിനെയും അസഭ്യം പറയുകയായിരുന്നു. സംഭവത്തിൻറെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസ് വാഹനത്തിന് സമീപമെത്തി അസഭ്യം പറയുകയും അശ്ലീല ആംഗ്യങ്ങൾ പൊലീസിനു നേരെ കാണിക്കുകയുമായിരുന്നു. ഇതോടെ ട്രാഫിക് പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു.

പത്തനംതിട്ട കോന്നിയിൽ പതിമൂന്നുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം

പത്തനംതിട്ട: കോന്നിയിൽ പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സഹപാഠികളായ പെൺകുട്ടി ഉൾപ്പെടെ 6 പേർക്കെതിരേ പൊലീസ് കേസെടുത്തു. സ്കൂളിൽ നടത്തിയ കൗസിലിങ്ങിലാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. വീട്ടിൽ വച്ചും സ്കൂളിൽ വച്ചും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കുമളി: ഇടുക്കി കട്ടപ്പനയിൽ റൂറൽ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മരണപ്പെട്ട മുളങ്ങാശ്ശേരിൽ സാബു തോമസിന്റെ കുടുംബം നൽകിയ പ്രത്യേക അപേക്ഷയെത്തുടർന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന് നേരിട്ട് പരാതി നൽകിയിരുന്നു. കട്ടപ്പനയിൽ ഫാൻസി സ്റ്റേഷൻ വ്യാപാരിയായിരുന്ന പള്ളിക്കവല മുളങ്ങാശ്ശേരിൽ സാബു തോമസിനെയാണ് സിപിഎം നിയന്ത്രണത്തിലുള്ള റൂറൽ ഡെവലപ്‌മെന്റ് …

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി Read More »

ബിസിൻ മാത്യുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൈകോർത്ത് ജന്മനാട്; ചികിത്സ സഹായ നിധി രൂപീകരിച്ചു

വണ്ണപ്പുറം: കിഡ്നി രോഗത്താൽ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വണ്ണപ്പുറം കാളിയാർ സ്വദേശി ബിസിൻ മാത്യുവിനായി വണ്ണപ്പുറം ഗ്രാമ പഞ്ചായത്തും നിലാവ് ചാരിറ്റിബിൾ സോസൈറ്റിയും യുവദർശന കാളിയാറും സംയുക്തമായി ചികിത്സ സഹായ നിധി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി വണ്ണപ്പുറം ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ്റിന്റെയും മെമ്പർമാരുടെയും സോസൈറ്റി ക്ലബ് ഭാരവാഹികളുടെയും നേതൃത്വത്തിൽ ചികിത്സ ഫണ്ട്‌ സമാഹരണം നടത്തി. കൂടാതെ ചികിത്സ സഹായർത്ഥം യുവ ദർശന ക്ലബ്ബിന്റെ യും നിലാവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച 4 …

ബിസിൻ മാത്യുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൈകോർത്ത് ജന്മനാട്; ചികിത്സ സഹായ നിധി രൂപീകരിച്ചു Read More »

തൊടുപുഴ നഗരമധ്യത്തിൽ കുറുക്കൻ ശല്യം രൂക്ഷംരാത്രിയിൽ വീടുകളിലെത്തി ചെരുപ്പുകളും തുണികളും കടിച്ചുകീറുന്നു; ആശങ്കയിൽ നാട്ടുകാർ

തൊടുപുഴ: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാംകുന്ന് പ്രദേശത്ത് കുറുക്കൻമാരുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെടുന്നു. രാത്രി സമയങ്ങളിൽ കൂട്ടമായി എത്തുന്ന കുറുക്കൻമാർ വീടിന് പുറത്ത് സൂക്ഷിക്കുന്ന ചെരുപ്പുകൾ, തുണികൾ, മറ്റ് സാധനങ്ങൾ എന്നിവ എടുത്തുകൊണ്ടുപോകുകയും കടിച്ചുകീറുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. കുറുക്കൻമാരുടെ ശല്യം കാരണം ചെരുപ്പുകളും മറ്റ് വീട്ടുപകരണങ്ങളും രാത്രി വീട്ടിനുള്ളിൽ എടുത്തുവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നും നാട്ടുകാർ പറയുന്നു.വളർത്തുമൃഗങ്ങൾക്കും ചെറിയ കുട്ടികൾക്കും അപകടസാധ്യതയുണ്ടെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നു. …

തൊടുപുഴ നഗരമധ്യത്തിൽ കുറുക്കൻ ശല്യം രൂക്ഷംരാത്രിയിൽ വീടുകളിലെത്തി ചെരുപ്പുകളും തുണികളും കടിച്ചുകീറുന്നു; ആശങ്കയിൽ നാട്ടുകാർ Read More »

പാറപ്പുഴക്കാരുടെ പട്ടാളം കുഞ്ഞേട്ടൻ വിടപറഞ്ഞു; സർവീസ് കാലത്ത് ജയ് ജവാൻ: വിരമിച്ചപ്പോൾ ജയ് കിസാൻ

തയ്യാറാക്കിയത്: ജോയി മഞ്ചേരിൽ തൊടുപുഴ:പാറപ്പുഴക്കാരുടെ പട്ടാളം കുഞ്ഞേട്ടൻ എന്നറിയപെടുന്ന മേക്കുന്നേൽ ഐപ്പ് .എം.വി. ഓർമയായി .ആരോഗ്യത്തോടെ ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്തു നടന്ന കുഞ്ഞേട്ടൻ്റെ അപ്രതീക്ഷിത വിയോഗം ഗ്രാമത്തിൻ്റെ സങ്കടമായി.തൊണ്ണൂറാം വയസിലാണ് വിട പറഞ്ഞത്.നാട്ടിലെ എല്ലാ പൊതുപരിപാടികളിലും ആഘോഷങ്ങളിലും തൻ്റെ സാന്നിദ്ധ്യം കൊണ്ടും കഴിയുന്ന വിധത്തിൽ സാമ്പത്തികമായി സഹായിക്കുന്ന വ്യക്തിയാണ് വിട വാങ്ങിയത് .പാറപ്പുഴയിൽ 3വർഷങ്ങൾക്കുമുമ്പ് നടന്ന ഓണാഘോഷവടം വലി മത്സര ത്തിൽ ഒന്നാം സമ്മാനം സ്പോസൺസർ ചെയ്തത് കൂടാതെ ആവേശം മൂത്ത് ടീമിൻ്റെ കൂടെ …

പാറപ്പുഴക്കാരുടെ പട്ടാളം കുഞ്ഞേട്ടൻ വിടപറഞ്ഞു; സർവീസ് കാലത്ത് ജയ് ജവാൻ: വിരമിച്ചപ്പോൾ ജയ് കിസാൻ Read More »

വെടിനിർത്തലിന് പിന്നാലെ ഇസ്രയേൽ ലെബനനിൽ ആക്രമണം നടത്തി, അഞ്ച് മനുഷ്യർ മരിച്ചു

ജറുസലേം: വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെ തെക്കൻ ലബനനിലാണ് ആക്രമണം ഉണ്ടായത്. ഇസ്രയേൽ പോർവിമാനങ്ങളും ഡ്രോണുകളുമാണ് ആക്രമണം അഴിച്ചുവിട്ടത്. പുലർച്ചെ നബാതെ മേഖലയിൽ തുടർച്ചയായ ആക്രമണം നടത്തുകയായിരുന്നു. പാർപ്പിട സമുച്ചയങ്ങൾക്കും വീടുകൾക്കും നേരെയാണ് ആക്രമണം നടന്നത്. വ്യോമാക്രമണത്തിനു മുമ്പ് ഇസ്രയേൽ കരസേനയും വെടിവെപ്പ് നടത്തിയിരുന്നു. ഇസ്രയേൽ ആക്രമണം നടത്തിയ വിവരം ലെബനന്റെ …

വെടിനിർത്തലിന് പിന്നാലെ ഇസ്രയേൽ ലെബനനിൽ ആക്രമണം നടത്തി, അഞ്ച് മനുഷ്യർ മരിച്ചു Read More »

ഇടുക്കി ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു

ഇടുക്കി: ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. പരുക്കേറ്റ ഉടുമ്പൻചോല സ്വദേശി മണികണ്ഠൻ(45) ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ അർദ്ധരാത്രിയോടുകൂടിയായിരുന്നു സംഭവം നടന്നത്. മൂന്ന് പേർ ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മണികണ്ഠൻ പോലീസിനോട് പറഞ്ഞത്. ഇടത് കൈക്കാണ് വെട്ടേറ്റത്. ഉടൻതന്നെ മണികണ്ഠനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും മികച്ച ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്കും മാറ്റി. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പി.എൻ പണിയ്ക്കർ സേവാ പുരസക്കാരം നാട്ടുരാജ്യം ന്യൂസ് റിപ്പോർട്ടർ കെ.കെ വിജയന്

തൊടുപുഴ: പി.എൻ പണിയ്ക്കർ സേവാ പുരസക്കാരം നാട്ടുരാജ്യം ന്യൂസ് റിപ്പോർട്ടർ കെ.കെ വിജയന്. ദേശീയ വായന ദിനത്തിൽ കാളിയാർ സെന്റ്. മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഇളംദേhttps://youtu.be/vDBdqpk-DCE?si=SP4FITcGrIec-zQBശം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ രാജീവ് ഭാസ്കറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തന രംഗത്ത് 26 വർഷം പൂർത്തീകരിച്ച വിജയൻ ഹൈദ്രബാദ് റാമോജി ഫിലിം സിറ്റിയിൽ 18 വർഷം ക്യാമറ മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2001 മുതൽ തൊടുപുഴയിലെയും ഇടുക്കിയിലെയും വാർത്ത മാധ്യമ രംഗത്ത് വിജയൻ …

പി.എൻ പണിയ്ക്കർ സേവാ പുരസക്കാരം നാട്ടുരാജ്യം ന്യൂസ് റിപ്പോർട്ടർ കെ.കെ വിജയന് Read More »

സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമെന്ന് ബോധ്യപ്പെടുത്തുന്ന ബജറ്റ്: റോയി കെ പൗലോസ് എം.എൽ.എ

ഇടുക്കി: യു.ഡി.എഫ് സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമെന്ന്ബോധ്യപ്പെടുത്തുന്ന പ്രഖ്യാപനങ്ങളും പദ്ധതികളുമാണ് ബജറ്റിലുള്ളതെന്ന് റോയി കെ പൗലോസ് എം.എൽ.എ. ഇടുക്കിയിലെ ജനങ്ങൾ ഏറെ സന്തോഷത്തോടെയാണ് ഈ ബജറ്റ് പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്.കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന ഭൂപ്രശ്നങ്ങൾ അടക്കമുള്ള എല്ലാ സുപ്രധാന വിഷയങ്ങൾക്കുമുള്ള ശാശ്വത പരിഹാരം ബജറ്റിലൂടെ സർക്കാർ ഉറപ്പുനൽകുന്നുണ്ട്. പട്ടയ വിതരണത്തിന് നിലവിലുള്ള തടസങ്ങൾ നീക്കും. സി.എച്ച്.ആർ മേഖലയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ, പട്ടയവിലക്കുകൾ, സുപ്രീം കോടതിയുടെ നിയമ തടസ്സങ്ങൾ എല്ലാം നീക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കും. സി.എച്ച്. ആർ മേഖലയിൽ നിർമ്മാണപ്രവർത്തനങ്ങൾ …

സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്കൊപ്പമെന്ന് ബോധ്യപ്പെടുത്തുന്ന ബജറ്റ്: റോയി കെ പൗലോസ് എം.എൽ.എ Read More »

നോട്ടുബുക്ക് ബുക്കുകൾ മോഷ്ടിച്ച് കടത്തുവാൻ ശ്രമം; അടിമാലിയിൽ ഒരാൾ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരനും കസ്റ്റഡിയിൽ

ഇടുക്കി: അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന നളന്ദ ബുക്കുസ്റ്റാളിൻ്റെ ഗോഡൗണിൽ നിന്നും ബുക്കുകെട്ടുകൾ മോഷ്ടിച്ച് വാഹനത്തിൽ കടത്തുവാൻ ശ്രമിക്കുന്നതിനിടെ ഒരാളെ അടിമാലി പോലീസ് പിടികൂടി. മോഷണത്തിന് ഒത്താശ നൽകിയ സ്ഥാപനത്തിലെ ജീവനക്കാരനെയും കസ്റ്റഡിയിൽ എടുത്തു അടിമാലി നാഷണൽ ഹൈവേ റോഡിൽ ബസ് സ്റ്റാഡിന് സമീപം പ്രവർത്തിക്കുന്ന നളന്ദ ബുക്ക്സ്റ്റാളിൻ്റെ ഗോഡൗണിൽ നിന്നുമാണ് മോഷണം നടന്നത്. ബൈസൺവാലി സ്വദേശിയായ പ്രദീപ് (32 ) നിലവിൽ ബുക്ക് യൂണിറ്റിലെ ജീവനക്കാരനായ ഇരുമ്പുപാലം സ്വദേശി ജസ്റ്റിൻ (27) എന്നിവരെയാണ് അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തത്.ബുക്കുകൾ …

നോട്ടുബുക്ക് ബുക്കുകൾ മോഷ്ടിച്ച് കടത്തുവാൻ ശ്രമം; അടിമാലിയിൽ ഒരാൾ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരനും കസ്റ്റഡിയിൽ Read More »

തൊടുപുഴയുടെ വികസന കുതിപ്പിന് ബജറ്റിൽ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെന്ന് അപു ജോൺ ജോസഫ് എം.എൽ.എ

തൊടുപുഴ: മലങ്കരയിൽ ടൂറിസം – ഫിലിം ആൻഡ് നോളഡ്ജ് സിറ്റി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും തൊടുപുഴയിൽ സ്‌റ്റേഡിയം നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും ഓരോ കോടി രൂപ വീതം ബജറ്റിൽ അനുവദിച്ചതായി അപു ജോൺ ജോസഫ് എംഎൽഎ അറിയിച്ചു. പുറപ്പുഴ – വഴിത്തല റോഡ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും മുട്ടം ബൈപ്പാസ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും മുതലക്കോടം ബൈപ്പാസ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും ഓരോ കോടി രൂപ വീതവും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കാരിക്കോട് – ചുങ്കം …

തൊടുപുഴയുടെ വികസന കുതിപ്പിന് ബജറ്റിൽ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെന്ന് അപു ജോൺ ജോസഫ് എം.എൽ.എ Read More »

വായനാ ദിന ക്വിസ് മത്സരം നടത്തി

വണ്ണപ്പുറം: വായനാ ദിനത്തോടനുബന്ധിച്ച്(ജൂൺ 19) വണ്ണപ്പുറം ആശ്രയ ചാരിറ്റിയുടെ നേതൃത്വത്തിൽ വായനാ ദിന ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ആശ്രയ ചാരിറ്റി ചെയർമാനും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായ അഡ്വ. ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു. പ്ലാന്റേഷൻ കവല എസ്.എൻ.ഡി.പി ഓഡിറ്റോയിത്തിൽ നടന്ന ചടങ്ങിൽ വണ്ണപ്പുറം കവിത റീഡിങ്ങ് ക്ലബ് സെക്രട്ടറി ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. ബാപ്പുജി ലൈബ്രററി പ്രസിഡന്റ് സെബാസ്റ്റ്യൻ കൊച്ചടിവാരം, ദാസ് മാളവിക ബിജു കൊട്ടുപ്പിള്ളി ലാലു സുകുമാരൻ ജോജോ കുന്നപ്പിള്ളി ഷേണായി …

വായനാ ദിന ക്വിസ് മത്സരം നടത്തി Read More »

ചെയ്തതിലും പ്രധാനം ചെയ്യാത്തത്; റ്റി.സി.മാത്യു

റ്റി.സി.മാത്യു എഴുതുന്നു വരവ് കുറവ്. ആവശ്യങ്ങൾ കൂടുതൽ. കമ്മിക്കു പരിധി ഉണ്ട്. ഈ വിഷമവൃത്തത്തിൽ നിന്നുകൊണ്ടു പരമാവധി ചെയ്യാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ശ്രമിച്ചു. ബജറ്റിൽ ചെയ്തതിനേക്കാൾ പ്രധാനപ്പെട്ടത് ചെയ്യാത്ത കാര്യങ്ങളാണ്. ഒന്ന്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോൾ വലിയ അധികച്ചെലവുള്ള ഒന്നും പ്രഖ്യാപിച്ചില്ല. ശമ്പള പരിഷ്‌കാരവും കോളജ് വിദ്യാർഥിനികൾക്കുള്ള 1000 രൂപ സ്കോളർഷിപ്പും മുതൽ ജില്ല, താലൂക്ക് രൂപീകരണങ്ങൾ വരെ അതിൽ പെടുന്നു. രണ്ട്. കന്നിബജറ്റിൽ വിവാദങ്ങൾക്ക് ഇടം നൽകിയില്ല. പെൻഷൻപ്രായം കൂട്ടൽ മുതൽ സ്വകാര്യവൽക്കരണം വരെ …

ചെയ്തതിലും പ്രധാനം ചെയ്യാത്തത്; റ്റി.സി.മാത്യു Read More »

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് വിലയിൽ വെള്ളിയാഴ്ച മാത്രം രണ്ടായിരത്തിലധികം രൂപ കുറഞ്ഞു. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു ആശ്വാസ വാർത്തയാണ്. ഗ്രാമിന് 335 രൂപയും പവന് 2680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,370 രൂപയും പവന് 1,06,960 രൂപയുമായി കുറഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണവില നാലു ശതമാനത്തോളം ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്.

ഭാര്യയെ മർദിച്ച കേസ് നിലനിൽക്കുന്ന ബി.ജെ.പി തൃശൂർ ജില്ലാ അധ‍്യക്ഷൻ രാജിവച്ചു

തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ അധ‍്യക്ഷൻ എ.ആർ. ശ്രീകുമാർ രാജിവച്ചു. ഗാർഹിക പീഡന പരാതി നൽകിയ ഭാര‍്യ പ്രിയങ്കയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിൽ ശ്രീകുമാറിനെതിരേ പൊലീസ് കഴിഞ്ഞ ദിവസം വീണ്ടും കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീകുമാർ സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറിയത്. തൻറെ ചോരയ്ക്കു വേണ്ടി പലരും ദാഹിക്കുന്നുവെന്ന് ശ്രീകുമാർ കത്തിൽ പറയുന്നു. പരസ്ത്രീ ബന്ധം ചോദ‍്യം ചെയ്തതിൻറെ പേരിൽ ഭാര‍്യയെ മർദിച്ചെന്ന കേസിലാണ് ശ്രീകുമാറിനെതിരേ മതിലകം പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകൾ …

ഭാര്യയെ മർദിച്ച കേസ് നിലനിൽക്കുന്ന ബി.ജെ.പി തൃശൂർ ജില്ലാ അധ‍്യക്ഷൻ രാജിവച്ചു Read More »

വി.ഡി സതീശൻ സർക്കാരിൻറെ കന്നി ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ്

തിരുവനന്തപുരം: വാഹന പ്രേമികൾക്ക് ആശ്വാസമായി വി.ഡി. സതീശൻ സർക്കാരിൻറെ കന്നി ബജറ്റ്. ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിൽ വരുമാനപരിതി അടിസ്ഥാനപ്പെടുത്തി മാറ്റങ്ങൾ കൊണ്ടു വന്നു. 10 ലക്ഷം രൂപ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾക്ക് നിലവിൽ അഞ്ച് ശതമാനമാണ് റോഡ് നികുതി. ഇത് മൂന്ന് ശതമാനമായി കുറച്ചിട്ടുണ്ട്. ഇതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ തോതിൽ വില കുറയും. സാധാരണക്കാർക്കും ഇനി ഇലക്‌ട്രിക് വാഹനങ്ങൾ സുലഭമായി വാങ്ങാം. അതേസമയം, 15 മുതൽ 20 ലക്ഷം …

വി.ഡി സതീശൻ സർക്കാരിൻറെ കന്നി ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് Read More »

വീണ വിജയൻറെ ബാങ്ക് ലോക്കറിൽ ഇ.ഡിയുടെ പരിശോധന

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ബാങ്ക് ലോക്കറിൽ ഇഡി ഉദ‍്യോഗസ്ഥർ പരിശോധന നടത്തുന്നു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിൽ ഇഡി പരിശോധന നടത്തുന്നത്. കേസിൽ തുടരന്വേഷണത്തിൻറെ ഭാഗമായാണ് പരിശോധന നടക്കുന്നത്. സ്വർണം അടക്കമുള്ള ലോക്കർ സൗക‍ര‍്യങ്ങൾ ഉപയോഗിച്ചത് ഈ ബാങ്കിലാണെന്ന് വീണ മൊഴി നൽകിയിരുന്നു. കേന്ദ്ര സേനാംഗങ്ങൾ അടക്കമുള്ളവരാണ് പരിശോധനയക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വീണ ഇഡിയുടെ കൊച്ചി ഓഫിസിൽ ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം ചോദ‍്യം ചെയ്യലിന് …

വീണ വിജയൻറെ ബാങ്ക് ലോക്കറിൽ ഇ.ഡിയുടെ പരിശോധന Read More »

സെൻസസ് 2027 ; സെൽഫ് എന്യൂമറേഷൻ മുൻസിപ്പൽ തല ഉദ്ഘാടനം ചെയർപേഴ്സൺ നിർവഹിച്ചു

തൊടുപുഴ: സെൻസസ് 2027 ന്റെ ഭാഗമായി ജൂൺ 16 മുതൽ 30 വരെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സെൽഫ് എന്യൂമറേഷൻ പ്രക്രിയയുടെ തൊടുപുഴ മുൻസിപ്പൽ തല ഉദ്ഘാടനം ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു. സെൻസസ് 2027 ന്റെ ഭാഗമായി മുൻസിപ്പൽ ടൗൺഹാളിൽ നടന്നുവരുന്ന എനു മേറേറ്റർ -സൂപ്പർവൈസർ പരിശീലന പരിപാടിയിൽ മുൻസിപ്പൽ കൗൺസിലർമാരായ ശ്രീ പി എ ഷാഹുൽഹമീദ് ശ്രീമതി ലിറ്റി ജോസഫ്, സെൻസസ് ചാർജ് ഓഫീസർ ശ്രീ ജോസ് എംപി തിരുവനന്തപുരം സെൻസസ് ഡയറക്ടറേറ്റിലെ ജില്ലയുടെ ചാർജ് …

സെൻസസ് 2027 ; സെൽഫ് എന്യൂമറേഷൻ മുൻസിപ്പൽ തല ഉദ്ഘാടനം ചെയർപേഴ്സൺ നിർവഹിച്ചു Read More »

വായനാദിനത്തിൽ സത്യൻ കോനാട്ടിനെ ആദരിക്കും, ‘അക്ഷര ലോകത്തെ ഏകാന്തപഥികൻ’ – ബുക്ക്ലെറ്റും ചടങ്ങിൽ പ്രകാശനം ചെയ്യും

ചെറുതോണി: ഇടുക്കിയിലെ ആയിരക്കണക്കിനാളുകൾക്ക് അക്ഷരവെളിച്ചം പകരുകയും, വായനാലോകത്തേക്ക് കൊണ്ടുവരികയും ചെയ്ത എഴുത്തുകാരനും, സാംസ്ക്കാരിക പ്രവർത്തകനുമായ സത്യൻ കോനാട്ടിനെ വായനാദിനത്തിൽ ആദരിക്കുന്നു. നാളെ(വെള്ളിയാഴ്ച്ച / 19/06/2026) വൈകിട്ട് 3ന് ചെറുതോണി പ്രസ്സ് ക്ലബ്ബ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി എ.ഡി.എം മിനി.കെ.ജോണും മുതിർന്ന മാധ്യമ പ്രവർത്തകൻ ധനപാലൻ മങ്കുവയും ചേർന്നാണ് ആദരവ് നല്കുന്നത്. സത്യനെക്കുറിച്ച് സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള നൂറ്റി അഞ്ച് പേർ അനുഭവങ്ങൾ പങ്ക് വെക്കുന്ന ‘അക്ഷര ലോകത്തെ ഏകാന്തപഥികൻ’ എന്ന ബുക്ക്ലെറ്റും ചടങ്ങിൽ പ്രകാശനം ചെയ്യും. …

വായനാദിനത്തിൽ സത്യൻ കോനാട്ടിനെ ആദരിക്കും, ‘അക്ഷര ലോകത്തെ ഏകാന്തപഥികൻ’ – ബുക്ക്ലെറ്റും ചടങ്ങിൽ പ്രകാശനം ചെയ്യും Read More »