Timely news thodupuzha

Local News

മുൻ സൈനികനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥനുമായിരുന്ന വഴിത്തല ചേന്താടിയിൽ സി.എം പോൾ നിര്യാതനായി

തൊടുപുഴ: മുൻ സൈനികനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥനുമായിരുന്ന വഴിത്തല ചേന്താടിയിൽ സി.എം പോൾ നിര്യാതനായി. 86 വയസ്സായിരുന്നു.ഭാര്യ: റിട്ട. അധ്യാപിക മേരി പോൾ വാഴക്കുളം തോട്ടുപുറം കുടുംബാ​ഗം. മക്കൾ: സിജു പോൾ (ബിസിനസ്സ് ), സ്മിതാ പോൾ (യു.എസ്.എ). മരുമക്കൾ: സിജി മാത്യു (നെല്ലൂർ), ജോഷി ജോസ് (ഇടയാനിക്കാട്ട്). കൊച്ചുമക്കൾ: ആൻ മേരി മാത്യു, അലിഷ എലിസബത്ത് മാത്യു, ഡേവിഡ് മാത്യു, കെവിൻ ജോസഫ്, ഒലിവിയ ജോസഫ്. സംസ്കാരം ശനിയാഴ്ച്ച (ഓഗസ്റ്റ് എട്ട്) …

മുൻ സൈനികനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥനുമായിരുന്ന വഴിത്തല ചേന്താടിയിൽ സി.എം പോൾ നിര്യാതനായി Read More »

വള്ളിക്കട കടവ് പാലം: പ്രാരംഭ നടപടികൾ ആരംഭിച്ചു

മുവാറ്റുപുഴ: ആരക്കുഴ – ആവോലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളിക്കട കടവ് പാലത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. പാലം യാഥാർഥ്യമായാൽ മുവാറ്റുപുഴ നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്ന പദ്ധതിയായി ഇത് മാറും. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗമാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഇരു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ദീർഘ കാലത്തെ ആവശ്യം എന്നതിലുപരി ഇടുക്കി ജില്ലയിൽ നിന്നും വരുന്നവർക്ക് മുവാറ്റുപുഴ നഗരത്തിൽ പ്രവേശിക്കാതെ തന്നെ എളുപ്പത്തിൽ എറണാകുളത്തേക്ക് പോകാനുള്ള ബൈപ്പാസ് ആയി ഈ …

വള്ളിക്കട കടവ് പാലം: പ്രാരംഭ നടപടികൾ ആരംഭിച്ചു Read More »

ഇടുക്കി പൈനാവിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഓഫീസിൽ സീലിംഗ് അടർന്ന് വീണു

ഇടുക്കി: പൈനാവിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഓഫീസിൽ സീലിംഗ് അടർന്ന് വീണു. സീലിംഗ് തകരുന്ന ശബ്ദം കേട്ട് ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാർ സമയോചിതമായി ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇടുക്കി പൈനാവ് എസ്.ബി.ഐ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഓഫീസിലെ സീലിംഗ് ഭാഗം അടർന്ന് താഴേക്ക് വീണത്. സംഭവ സമയത്ത് ഓഫീസിൽ 16 ജീവനക്കാർ ഉണ്ടായിരുന്നു. സീലിംഗ് ഇളകുന്ന …

ഇടുക്കി പൈനാവിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഓഫീസിൽ സീലിംഗ് അടർന്ന് വീണു Read More »

കോതമംഗലത്ത് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വൈദികന് പരുക്ക്

കോതമംഗലം: പുന്നേക്കാട് – നേര്യമംഗലം റോഡിൽ വൈദികൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. പാലമറ്റം ചീക്കോട് ഭാഗത്തുവച്ച് കന്നുകാലി വട്ടംചാടിയതിനെ തുടർന്ന് കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിസാര പരുക്കോടെ അടിമാലി സ്വദേശിയായ വൈദികൻ രക്ഷപ്പെട്ടു. അടിമാലി പത്താംമൈൽ സ്വദേശി ഫാ. റോയി പോൾ (65) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നും കീരംപാറയിൽ വീട് പണിയുന്നിടത്തേക്ക് വരുകയായിരുന്നു. ചീക്കോട് ഭാഗത്തെത്തിയപ്പോൾ അലഞ്ഞുതിരിയുന്ന കന്നുകാലികൾ റോഡിന് കുറുകെ വട്ടംകടന്നപ്പോൾ വെട്ടിച്ച് മാറ്റുന്നതിനിടെ കാർ പെരിയാർവാലി …

കോതമംഗലത്ത് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വൈദികന് പരുക്ക് Read More »

തായ്‌ലാൻഡിലെ വെടിവയ്പ്പ്; സ്കൂൾ ആക്രമണത്തിന് മുൻപ് പ്രതി മുത്തശ്ശനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയിരുന്നു

ബാങ്കോക്ക്: തായ്‌ലാൻഡിൽ ഉണ്ടായ സ്കൂൾ വെടിവയ്പ്പ് സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. സ്കൂളിൽ വെടിവയ്പ്പ് നടത്തുന്നതിന് മുൻപ് പ്രതിയായ വിദ്യാർഥി തൻറെ മുത്തശ്ശനെയും മുത്തശ്ശിയെയും വീട്ടിൽ വച്ച് വെടിവച്ച് കൊന്നതായി പൊലീസ് വെളിപ്പെടുത്തി. ബാങ്കോക്കിന് സമീപം നൊന്തബുരി പ്രവിശ്യയിലെ ഡെബ്സിരിൻ നൊന്തബുരി സ്കൂളിലാണ് വെള്ളിയാഴ്ച വെടിവയ്പുണ്ടായത്. സ്കൂളിലേക്ക് പോകുന്നതിന് മുൻപാണ് പ്രതി വീട്ടിൽ വച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. 18കാരനായ വിദ്യാർഥിയാണ് വെടിവയ്പ്പ് നടത്തിയത്. തുടർന്ന് ഇയാൾ സ്വയം വെടിവച്ച് മരിച്ചതായും പൊലീസ് …

തായ്‌ലാൻഡിലെ വെടിവയ്പ്പ്; സ്കൂൾ ആക്രമണത്തിന് മുൻപ് പ്രതി മുത്തശ്ശനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയിരുന്നു Read More »

ഓണത്തിന് 112 സ്പെഷ്യൽ ട്രെയ്നുകൾ

തിരുവനന്തപുരം: ഓണത്തിന് യാത്രാതിരക്ക് കുറയ്ക്കാൻ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയ്നുകൾ പ്രഖ്യാപിച്ച് റെയ്ൽവേ. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ ആറ് വരെ 112 സ്പെഷ്യൽ ട്രെയ്നുകളാണ് സർവീസ് നടത്തുക. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് സ്പെഷ്യൽ ട്രെയ്നുകൾ സർവീസ് നടത്തുകയെന്ന് റെയ്ൽവേ അറിയിച്ചു. ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, സാന്ദ്രഗാച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, മംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് ഉണ്ടാകും. ദക്ഷിണ റെയ്ൽവേ, ദക്ഷിണ …

ഓണത്തിന് 112 സ്പെഷ്യൽ ട്രെയ്നുകൾ Read More »

ഝാർഖണ്ഡിൽ ഇടിമിന്നലേറ്റ് ദമ്പതികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ രണ്ട് വ്യത്യസ്ത ജില്ലകളിലായി ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. ഹസാരിബാഗ്, ചത്ര എന്നീ ജില്ലകളിലാണ് സംഭവം. ഹസാരിബാഗിൽ ഉണ്ടായ അപകടത്തിൽ ഒരു ദമ്പതികളും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. കാചൻപൂർ ഗ്രാമസ്വദേശികളായ ബസുദേവ് മഹ്‌തോ (51), ഭാര്യ ദുലിയ ദേവി (48), ചൗത ഗ്രാമസ്വദേശി ബസവ ദേവി (50) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. വയലിൽ ജോലി ചെയ്യവേയാണ് ദമ്പതികൾക്ക് മിന്നലേറ്റത്. ചത്ര ജില്ലയിൽ ഉണ്ടായ അപകടത്തിൽ ഹഫുവ ഗ്രാമസ്വദേശി പവൻ കുമാർ മഹ്‌തോ (25) ആണ് …

ഝാർഖണ്ഡിൽ ഇടിമിന്നലേറ്റ് ദമ്പതികൾ ഉൾപ്പെടെ നാല് പേർ മരിച്ചു Read More »

മലങ്കര ഡാമിൽ രാസമാലിന്യം പടർന്നു; വെള്ളിയാമറ്റം വടക്കനാറിൽ നിന്നുമാണ് ഡാമിലേക്ക് രാസമാലിന്യം ഒഴുകിവരാൻ തുടങ്ങിയത്

ഇടുക്കി: വെള്ളിയാമറ്റം വടക്കനാറിലൂടെ വ്യാപകമായി രാസവസ്തുക്കൾ ഒഴുകിയെത്തി മലങ്കര ജലാശയത്തിൽ പരന്നത് ആശങ്ക പടർത്തി. വെള്ളിയാഴ്ച പുലർച്ചെ മുതൽ കണ്ട ഈ പ്രതിഭാസം മണിക്കൂറുകളോളം തുടർന്നു. രാവിലെ പുഴയോരത്തെത്തിയ നാട്ടുകാരാണ് പുഴയുടെ ഒഴുക്കിൽ എണ്ണ പോലെയുള്ള കറുത്ത പാടയും രൂക്ഷമായ കെമിക്കൽ ഗന്ധവും ആദ്യം ശ്രദ്ധിച്ചത്. ഇതോടെ പുഴയോരത്തെ കൃഷിയിടങ്ങളിലും കുടിവെള്ള പദ്ധതികളിലും ആശങ്ക പരന്നു. മണിക്കൂറുകൾക്കുള്ളിൽ ഓയിൽ മലങ്കര ജലാശയത്തിന്റെ ഭാഗങ്ങളിലേക്ക് എത്തുകയും ജലാശയത്തിന്റെ ഉപരിതലത്തിൽ എണ്ണപ്പാട വൻതോതിൽ വ്യാപിക്കുകയും ചെയ്തു. ഹെക്ടറുകണക്കിന് കൃഷിയിടങ്ങൾക്ക് നടുവിലൂടെയാണ് …

മലങ്കര ഡാമിൽ രാസമാലിന്യം പടർന്നു; വെള്ളിയാമറ്റം വടക്കനാറിൽ നിന്നുമാണ് ഡാമിലേക്ക് രാസമാലിന്യം ഒഴുകിവരാൻ തുടങ്ങിയത് Read More »

മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്ട്രീയം പാടില്ല, ഡാം എന്നത് കേരളത്തിന്റെ ഏകകണ്ഠമായ ആവശ്യം; റോഷി അഗസ്റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും പുതിയ ഡാം എന്നത് കേരളത്തിന്റെ ഏകകണ്ഠമായ ആവശ്യമെന്നും മുൻ മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് 152 അടിയാക്കാനുള്ള തമിഴ്നാടിന്റെ നീക്കം അംഗീകരിക്കില്ല. മുല്ലപ്പെരിയാർ ജലനിരപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെ ജനങ്ങൾ ഒരിക്കലും രാഷ്ട്രീയമായി കാണില്ല. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് എല്ലാ രാഷ്ട്രീയ മുന്നണികളുടെയും ഒരേ ആവശ്യമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ യാതൊരു വിട്ടുവീഴ്ചയും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊമ്മൻകുത്ത് മണിയൻസിറ്റിക്ക് മുകളിലായി ഒരാഴ്ച മുമ്പ് റോഡിലേക്ക് ഇടിഞ്ഞുവീണ കൂറ്റൻ പാറ എത്രയും പെട്ടന്ന് പൊട്ടിച്ചു മാറ്റണമെന്ന ആവശ്യം ഉയരുന്നു

തൊടുപുഴ: കരിമണ്ണൂർ-പട്ടയക്കുടി റോഡിൽ തൊമ്മൻകുത്ത് മണിയൻസിറ്റിക്ക് മുകളിലായി ഒരാഴ്ച മുമ്പ് ഉണ്ടായ കനത്ത മഴയിൽ റോഡിലേക്ക് ഇടിഞ്ഞുവീണ കൂറ്റൻ പാറ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ വഴിയിൽ യാത്രക്കാർക്ക് തടസ്സമായിരിക്കുകയാണ്. വണ്ണപ്പുറം കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇത്. അടിയന്തരമായി പാറ പൊട്ടിച്ചു മാറ്റണമെന്ന്, വാർഡ് മെമ്പർമാരായ ഷൈനി ജോയി, ജോർജ് അഗസ്റ്റിൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ അഗസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു.

വെള്ളിയാമറ്റം വടക്കേമുളഞ്ഞനാൽ(പാലാ കുഴിവേലിൽ) കെ.എം മാത്യു നിര്യാതനായി

തൊടുപുഴ: വെള്ളിയാമറ്റം വടക്കേമുളഞ്ഞനാൽ(പാലാ കുഴിവേലിൽ) കെ.എം മാത്യു നിര്യാതനായി. 90 വയസ്സായിരുന്നു. ഭൗതികശരീരംവെള്ളിയാഴ്ച്ച(07/08/2026) വൈകിട്ട് 4.30 ന് വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം ശനിയാഴ്ച്ച(08/08/2026) രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ വടക്കേ മുളഞ്ഞനാൽ കുടുംബാംഗം. മക്കൾ: ജോസ് മാത്യു (കേരളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്), മേഴ്സി മാത്യു (റിട്ട. എച്ച്.എം, സെന്റ് ജോൺസ് യു.പി സ്ക്കൂൾ, കലൂർ), റോയി മാത്യു (യു.കെ). മരുമക്കൾ: ലിസി, വെട്ടിക്കുഴിയിൽ …

വെള്ളിയാമറ്റം വടക്കേമുളഞ്ഞനാൽ(പാലാ കുഴിവേലിൽ) കെ.എം മാത്യു നിര്യാതനായി Read More »

ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വിവിധ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മുൻ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു

തൊടുപുഴ: ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വിവിധ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മുൻ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു.കുടയത്തൂർ ഗവൺമെൻ്റ് ന്യൂ എൽ പി സ്കൂൾ, കൈപ്പ ഗവൺമെൻ്റ് എൽ പി സ്കൾ, മൂലമറ്റം ഐ എച്ച് ഇ പി – യു പി സ്കൂൾ, പുത്തേട് സി എം എസ് – യു പി സകൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്നവരെ നേരിൽ കണ്ട് സംസാരിച്ചു. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനടെ വീണ് പരുക്കേറ്റ് വീട്ടിൽ വിശ്രമിത്തിൽ കഴിയുന്ന …

ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വിവിധ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മുൻ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു Read More »

പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാം; വാർഷികവും ബാച്ച് ഉദ്ഘാടനവും എട്ടിന്

തൊടുപുഴ: പാലാ കോർപ്പറേറ്റ് എജ്യൂകേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിലുളള പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിന്റെ 21 – മത് വാർഷികവും ഇരുപത്തിരണ്ടാം ബാച്ച് ഉദ്ഘാടനവും ആഗസ്റ്റ് എട്ടിന് നടക്കും. രാവിലെ 9.45 ന് പാലാ സെൻറ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കും .മാണി സി കാപ്പൻ എം.എൽഎ ഉദ്ഘാടനം ചെയ്യും. മുട്ടുചിറ സെൻറ് ആഗ്നസ് എച്ച് എസ് അധ്യാപകൻ ഡോ . റോബിൻ മാത്യു മുഖ്യപ്രഭാഷണം നടത്തും. …

പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാം; വാർഷികവും ബാച്ച് ഉദ്ഘാടനവും എട്ടിന് Read More »

തൊടുപുഴ മുട്ടത്ത് ടർഫ് നിർമ്മാണത്തിന് എം.വി.ഐ.പി വക സ്ഥലം അനുവദിച്ചതായി മന്ത്രി മോൻസ് ജോസഫ്

തിരുവനന്തപുരം: മുട്ടം വില്ലേജ് ഓഫീസിനു സമീപം ബ്ലോക്ക് നമ്പർ 57 സർവേ നമ്പർ ഒന്നിൽ ഉൾപ്പെടുന്ന എംവിഐപി വക ഭൂമിയിൽ ഏകദേശം 45 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള സ്ഥലം ടർഫ് നിർമ്മാണത്തിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ജലവിഭവ വകുപ്പിൽ നിലനിർത്തി മുട്ടം ഗ്രാമപഞ്ചായത്തിന് ഉപയോഗാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു. ടർഫ് നിർമ്മിക്കുന്നതിന് എംവിഐപി സ്ഥലത്തിന്റെ ഉപയോഗാനുമതി ആവശ്യപ്പെട്ട് ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ …

തൊടുപുഴ മുട്ടത്ത് ടർഫ് നിർമ്മാണത്തിന് എം.വി.ഐ.പി വക സ്ഥലം അനുവദിച്ചതായി മന്ത്രി മോൻസ് ജോസഫ് Read More »

ബാംഗ്ലൂരിൽ രണ്ട് നേപ്പാളി യുവതികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

ബാംഗ്ലൂർ: രണ്ട് നേപ്പാളി യുവതികളെ ബാംഗ്ലൂരിൽ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ബെംഗളൂരുവിലുള്ള ജക്കൂറിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നേപ്പാൾ സ്വദേശികളായ ശ്രീജന(22), റിത(23) എന്നിവരാണ് മരിച്ചത്. ജക്കൂറിലെ തുറന്ന പ്രദേശത്തെ മരത്തിലാണ് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മരത്തിന്‍റെ രണ്ട് അറ്റങ്ങളിലായി ഒരേ സാരി ഉപയോഗിച്ചാണ് യുവതികളെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. പ്രദേശവാസികളാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ യെലഹങ്ക സർക്കാർ ആശുപത്രി …

ബാംഗ്ലൂരിൽ രണ്ട് നേപ്പാളി യുവതികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ Read More »

പത്തനംതിട്ടയിൽ 10-ാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛനടക്കം ഏഴ് പേർക്കെതിരേ കേസ്

വെട്ടൂർ: പത്തനംതിട്ട വെട്ടൂരിൽ 10 ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയായതായി പരാതി. കുട്ടിയുടെ പിതാവ് ഉൾപ്പെടെ 7 പേർക്കെതിരേ പൊലീസ് കേസെടുത്തു. ഇതിൽ 2 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിൻറെ ഉടമ, ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റൊരു താമസക്കാരൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. കുട്ടി 7-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനിൽ നിന്ന് ലൈംഗിക ചൂഴണം നേരിട്ടതായാണ് പരാതിയിൽ പരാമർശിക്കുന്നത്. ഇയാൾ നിലവിൽ വിദേശത്താണ്. വിദേശത്തു നിന്ന് …

പത്തനംതിട്ടയിൽ 10-ാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛനടക്കം ഏഴ് പേർക്കെതിരേ കേസ് Read More »

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടെ പ്രകോപനപരമായ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്ന തമിഴ്‌നാട് സർക്കാരിന്റെ നിലപാട് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡീൻ കുര്യാക്കോസ്. തമിഴ്‌നാടിന് ദോഷകരമായ ഒന്നും കേരളം ചെയ്തിട്ടില്ലെന്നും ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അണക്കെട്ട് തകരാൻ അനുവദിച്ച് അതിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ തമിഴ്‌നാട് സർക്കാർ മുതിരുമെന്ന് കരുതുന്നില്ല. അണക്കെട്ട് …

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാർ അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി Read More »

കൗതുക കാഴ്ചയായി ശിഖരങ്ങളോടുകൂടിയ കുടപ്പന

മുവാറ്റുപുഴ: കൗതുക കാഴ്ചയായി ശിഖരങ്ങളോടുകൂടിയ കുടപ്പന. ആവോലി നടുക്കര ചൂര്യാലയിൽ സി.കെ.സത്യവ്രതൻ്റെ പുരയിടത്തിലാണ് മൂന്നു ശിഖരങ്ങളോടു കൂടിയ കുടപ്പനയുള്ളത്. ശിഖരങ്ങളായി വളർന്നതിലും വ്യത്യസ്ത വലിപ്പത്തിൽ ഇലകൾ വിരിഞ്ഞ് കുട ചൂടിയിട്ടുണ്ട്. എഴുപതു വർഷത്തിലേറെ പഴക്കമുള്ള കുടപ്പനയാണിതെന്നും ശിഖരമായി വളർന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നും സത്യവ്രതൻ പറഞ്ഞു. തെങ്ങ്, കമുക് തുടങ്ങിയവ പോലെ പൊതുവേ ഒറ്റത്തടി സസ്യമാണ് പന വർഗത്തിലെ മരങ്ങളും. വളർച്ചാ ഘട്ടത്തിൽ കൂമ്പിന് മുരടിപ്പുണ്ടായാൽ മരം നശിച്ചു പോകാറാണ് പതിവ്. ഏതെങ്കിലും തരത്തിൽ ക്ഷതമേൽക്കുകയോ ഒടിയുകയോ ഇടിമിന്നൽ ബാധിക്കുകയോ …

കൗതുക കാഴ്ചയായി ശിഖരങ്ങളോടുകൂടിയ കുടപ്പന Read More »

ഓഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെ മുഖച്ഛായ മാറും; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖച്ഛായ മാറുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. My police station എന്ന പുതിയ പദ്ധതിയിലൂടെ കേരളത്തിലെ പൊലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കിമാറ്റുകയാണ്. കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ഒരു പരിവർത്തനമാണ്. ജനങ്ങൾക്ക് കൂടുതൽമെച്ചപ്പെട്ട സേവനം നൽകുന്ന ജനാധിപത്യ പൊലീസിംഗ് എന്ന സങ്കൽപ്പത്തിലെ നിർണ്ണായകമായ ചുവട് വയ്പ്പാണിത്. ഓഗസ്റ്റ് 15 മുതൽപൊലീസ് സ്റ്റേഷനുകളിൽസ്റ്റേഷൻഹൗസ് ഓഫീസർമ്മാരായി ( എസ് എച്ച് ഓ) സബ് ഇൻസ്പക്ടർമ്മാരെ …

ഓഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെ മുഖച്ഛായ മാറും; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല Read More »

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല; എം.വി ഗോവിന്ദൻ

തൊടുപുഴ: സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നും ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് കോളപ്രയിലെ ഉരുൾപൊട്ടൽ ദുരന്ത മേഖല സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സംസ്ഥാനത്ത് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഇല്ല, ദുരിതം മാത്രമേയുള്ളൂ. ചങ്ങനാശ്ശേരിയിലെ ഒരു ക്യാമ്പിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ഭക്ഷണവും വെള്ളവും പോലും ലഭിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘മൂന്ന് മണിക്ക് അല്ലേ ഭക്ഷണം കഴിച്ചത്’ എന്നാണ് വി.ഡി. …

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല; എം.വി ഗോവിന്ദൻ Read More »

രാജമുടി എസ്.സി ഉന്നതിയിൽ കാട്ടനാ ശല്യം; ആശ്വാസകരങ്ങളുമായി എം.എൽ.എ സിറിയക്ക് തോമസ്

ഇടുക്കി: കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടനയുടെ ശല്യം മൂലം സ്വൈര്യജീവിതം നഷ്ടപ്പെട്ട രാജമുടി എസ്.സി ഉന്നതിയിലാണ് സ്ഥലം എം.എൽ.എ സിറിയക്ക് തോമസ് സന്ദർശനം നടത്തിയത്. രാജമുടി സ്വദേശി ചന്ദനവും കുടുംബവും തല നാരിഴക്കാണ് കാട്ടനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. പ്രദേശത്ത് നിരവധി ആളുകളുടെ കൃഷിയാണ് കാട്ടനയുടെ ശല്യത്താൽ നശിച്ചത്. രാജേന്ദ്രൻ, അയ്യപ്പൻ, സെൽവരാജ്, പൊന്നയ്യൻ, ചെല്ലമ്മ എന്നിവരുടെ ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ നിരവധി കൃഷികൾക്ക് നാശം വന്നിട്ടുണ്ട്. പുലർച്ചെ രണ്ട് മണിക്കാണ് കാട്ടനാ ചന്ദനത്തിന്റെ പുരയിടത്തിൽ …

രാജമുടി എസ്.സി ഉന്നതിയിൽ കാട്ടനാ ശല്യം; ആശ്വാസകരങ്ങളുമായി എം.എൽ.എ സിറിയക്ക് തോമസ് Read More »

റോ റോ എൻജിൻ തകരാറിലായി കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം

കൊച്ചി: കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയിൽ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്ച (ഓഗസ്റ്റ് 4) വൈകുന്നേരം ആറുമണിയോടെ ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് പോയ റോ റോ സർവീസിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നാണ് കപ്പൽച്ചാലിലൂടെ റോ റോ കടലിലേക്ക് ഒഴുകിപ്പോയത്. വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിൽ എല്ലാവരെയും സുരക്ഷിതമായി കരയ്‌ക്കെത്തിച്ചതോടെ വൻ ദുരന്തം ഒഴിവായി. എൻജിൻ പ്രവർത്തനരഹിതമായതോടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയെ ഫിഷറീസ് …

റോ റോ എൻജിൻ തകരാറിലായി കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം Read More »

തഹസിൽദാറിൻറെ മൃതദേഹം സർക്കാർ ക്വാർട്ടേഴ്സിലെ ജലസംഭരണിയിൽ കണ്ടെത്തി

ജയ്പൂർ: രാജസ്ഥാനിലെ ബാലോത്ര ജില്ലയിൽ സർക്കാർ ക്വാർട്ടേഴ്സിലെ ജലസംഭരണിയിൽ തഹസിൽദാറിൻറെ മൃതദേഹം കണ്ടെത്തി. പച്പദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുദ്വയിൽ തഹസിൽദാറായ ഗുഡാമലാനി സ്വദേശി മംഗളാരാമാണ്(54) മരിച്ചത്. ക്വാർട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീ വെള്ളം എടുക്കാനായി ടാങ്ക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ടാങ്കിന് പുറത്ത് തഹസിൽദാറുടെ ചെരുപ്പുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും

പാലാ: മഴക്കാല ​ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ​ഗ്യപരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു. അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി. കമ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ‌ വിഭാ​ഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി. ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ‌കി.

ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണി നടത്തിയിട്ടും ഫലമില്ല; തൊടുപുഴ പ്രസ്സ് ക്ലബ് പരിസരത്ത് രൂക്ഷമായ വോൾട്ടേജ് ക്ഷാമം

തൊടുപുഴ: ന​ഗരത്തിൽ പ്രസ്സ് ക്ലബ് പരിസരത്തും സമീപ പ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമം ജനജീവിതത്തെയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നു. വോൾട്ടേജ് ക്രമാതീതമായി താഴ്ന്നതിനാൽ കമ്പ്യൂട്ടറുകളും പ്രിന്ററുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും വേണ്ടവിധം പ്രവർത്തിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതുമൂലം വ്യാപാര സ്ഥാപനങ്ങൾ, ആധാരം എഴുത്ത് ഓഫീസുകൾ, സർക്കാർ ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ച തൊടുപുഴ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ …

ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണി നടത്തിയിട്ടും ഫലമില്ല; തൊടുപുഴ പ്രസ്സ് ക്ലബ് പരിസരത്ത് രൂക്ഷമായ വോൾട്ടേജ് ക്ഷാമം Read More »

തകർന്ന പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം; ബി.ജെ.പി വണ്ണപ്പുറം പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ സമരം നടത്തി

തൊടുപുഴ: കൊച്ചി മധുര ദേശീയപാതയിൽ വണ്ണപ്പുറം ടൗണിനും ചീങ്കൽ സിറ്റിക്കും ഇടയിൽ പാലം തകർന്നിട്ട് നാളുകൾ ഏറെയായി. ദിനംപ്രതി 10000ലേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ പാലം പുനർ നിർമ്മിക്കാനോ പൂർത്തീകരിക്കാനോ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ പിഡബ്ല്യുഡി അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല. മഴ കനത്തതോടെ തോട്ടിലെ വെള്ളം റോഡിലേക്ക് കയറി ഒഴുകി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത് . മഴക്കാലം ശക്തിപ്രാപിച്ചതോടെ പാലം അതീവ ദുർബലാവസ്ഥയിലാണ്. ഈ പാലം എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ് …

തകർന്ന പാലത്തിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം; ബി.ജെ.പി വണ്ണപ്പുറം പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ സമരം നടത്തി Read More »

പേരാമ്പ്രയിൽ ഡ്രൈവർ ബസിനുള്ളിൽ തൂങ്ങിമരിച്ചു

കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര വടകര ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറും നൊച്ചാട് സ്വദേശിയുമായ ഹരീഷാണ്(40) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെയാണ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് ബസിൽ തന്നെ കിടന്നുറങ്ങി എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബ്രാഹ്മണസേവാസംഘം മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

തൊടുപുഴ: ബ്രാഹ്മണസേവാസംഘം മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും കോലാനി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രമുഖ ആയുർവേദ ഡോക്ടറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. സതീഷ് വാര്യർ ഉദ്ഘാടനം ചെയ്തു. ബി.എസ്.എസ് ചെയർമാൻ എൻ മണി അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ ബ്രാഹ്മണക്ഷേമ സഭ കോ – ഓർഡിനേറ്റർ ശിവദാസൻ നമ്പൂതിരി, വി.എൻ.ജി ഗ്രൂപ്പ്‌ വൈസ് ചെയർമാൻ ശ്രീനാഥ്‌ വിഷ്ണു എന്നിവർ ആശംസകൾ നേർന്നു. ബി.എസ്.എസ് സെക്രട്ടറി അഭിജിത്ത് പരമേശ്വർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിന്ദു ശ്രീകുമാർ …

ബ്രാഹ്മണസേവാസംഘം മൂന്നാം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി Read More »

ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ ജോർജ് ജോസഫ് നിര്യാതനായി

പാല: ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ കൊല്ലപ്പള്ളി വൃന്ദാവൻനഗർ ചെമ്മാഴം (മാമ്പ്ര )ജോർജ് ജോസഫ് (81) അന്തരിച്ചു. സംസ്കാരം നാളെ (05-08-2026) 2.30 ന് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം അന്തീനാട് സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: അന്നമ്മ ജോസഫ് (റിട്ട. ടീച്ചർ ജവഹർ നവോദയ വിദ്യാലയം) കാഞ്ഞിരപ്പള്ളി കടമപ്പുഴ കുടുംബാഗം . മക്കൾ: ജോർജ് ജോസഫ് (മാനേജർ എച്ച്.ഡി. എഫ് .സി ചെന്നൈ), ഈപ്പൻ ജോസഫ് (മാനേജർ ആമസോൺ ടോക്കിയോ). മരുമക്കൾ: റീമ (മാനേജർ എച്ച്.ഡി.എഫ്.സി …

ജവഹർ നവോദയ വിദ്യാലയം റിട്ട. പ്രിൻസിപ്പൽ ജോർജ് ജോസഫ് നിര്യാതനായി Read More »

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ് ലിബർഹാൻ വിടവാങ്ങി

ചണ്ഡീഗഢ്: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുനീക്കലിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ച ലിബർഹാൻ കമ്മിഷൻറെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (87) അന്തരിച്ചു. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം. തിങ്കളാഴ്ച സംസ്കാരം നടക്കുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് രോഹിത് സുധ് അറിയിച്ചു. 1964ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലിബർഹാൻ, 1970 മുതൽ 1987 വരെ പഞ്ചാബ്-ഹരിയാന ബാർ കൗൺസിൽ അംഗമായിരുന്നു. 1976 മുതൽ 1983 വരെ ബാർ കൗൺസിലിൻറെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. …

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ് ലിബർഹാൻ വിടവാങ്ങി Read More »

തൊടുപുഴയിൽ വെള്ളക്കെട്ട് രൂക്ഷം; പുഴകളിലെ മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേരള കോൺഗ്രസ് എം

തൊടുപുഴ: മഴ കുറഞ്ഞിട്ടും തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും വെള്ളമിറങ്ങാത്ത സാഹചര്യത്തിൽ, തൊടുപുഴയിലെയും മലങ്കരയുടെ വഷ്ടിപ്രദേശത്തെയും അനുബന്ധ തോടുകളിലെയും മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം ആലക്കോട് മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് തോമസ് മൈലാടൂരിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം മാത്യൂ വാരിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ​തൊടുപുഴയുടെ സമീപകാല ചരിത്രത്തിൽ ഇല്ലാത്ത വിധത്തിലുള്ള വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ഉണ്ടായതെന്ന് നാട്ടുകാര് പറയുന്നു. സാധാരണഗതിയിൽ ചുരുങ്ങിയ മണിക്കൂറുകൾ …

തൊടുപുഴയിൽ വെള്ളക്കെട്ട് രൂക്ഷം; പുഴകളിലെ മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേരള കോൺഗ്രസ് എം Read More »

ഇടുക്കി ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 200 പേർ

ഇടുക്കി: നിലവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിൽ നിലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 200 പേരാണ് ക്യാമ്പിലുള്ളത്. ഇതിൽ 78 പുരുഷന്മാരും 98 സ്ത്രീകളും 24 കുട്ടികളുമാണുള്ളത്. തൊടുപുഴ താലൂക്കിൽ 6 ക്യാമ്പുകളിലായി 122 പേരാണുള്ളത്. പുരുഷന്മാർ-50, സ്ത്രീകൾ-62, കുട്ടികൾ – 10. ഇടുക്കി താലൂക്കിൽ 4 ക്യാമ്പുകളിലായി 44 പേരുണ്ട്. പുരുഷന്മാർ – 19, സ്ത്രീകൾ – 18, കുട്ടികൾ-7.പീരുമേട് താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി 26 പേരുണ്ട്. പുരുഷന്മാർ – 8, സ്ത്രീകൾ – …

ഇടുക്കി ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 200 പേർ Read More »

ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, തൃശ്ശൂർ കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 3 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്‌ ജില്ല കളക്ടർമാർ.കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു.

തൊമ്മൻകുത്ത്പുഴ കരകവിഞ്ഞു; വീട് ഭാ​ഗി​കമായി മുങ്ങി

തൊടുപുഴ: കനത്ത മഴയിൽ തൊമ്മൻകുത്ത്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ആനിക്കുഴ വാർഡിലെ കാരംതോട് ഭാഗത്തെ വിട്ടിൽ വെള്ളം കയറി. കണിക്കുടിയിൽ ത്രേസ്യാമ്മയുടെ വീട് ഭാ​ഗികമായി വെള്ളത്തിൽ മുങ്ങി. നെയ്യശ്ശേരി വില്ലേജ് ഓഫീസറും കരിമണ്ണർ ആനിക്കുഴ വാർഡ് മെമ്പർ ജിസ്മി മാത്യുവും സ്ഥലം സന്​ദർശിച്ച് നാശനഷ്ടം വിലയിരുത്തി.

കാടുകയറി തൊടുപുഴ കരിമണ്ണൂരിലെ പാതകളും കൃഷിഭവൻ മന്ദിരവും; അപകടഭീഷണിയിൽ കെട്ടിടവും യാത്രക്കാരും, തിരിഞ്ഞുനോക്കാതെ പഞ്ചായത്ത്

തൊടുപുഴ: കരിമണ്ണൂർ പള്ളിത്താഴം – ആർപ്പമറ്റം റോഡിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കാടുവളർന്ന് നിൽക്കുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും കടുത്ത ദുരിതമാകുന്നു. റോഡരികിലെ ദിശാസൂചനാ ബോർഡുകൾ പോലും പൂർണ്ണമായും കാണാനാവാത്ത വിധമാണ് പ്രദേശം കാടുമൂടിക്കിടക്കുന്നത്. അപകടക്കെണിയായി റോഡുകൾ – സൂചനാ ബോർഡുകൾ മറഞ്ഞത് ഇതുവഴി വരുന്ന വാഹന യാത്രികർക്ക് വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. നടപ്പാതകളിലേക്ക് അടക്കം കാടുവളർന്നതിനാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി വഴിനടക്കാൻ കഴിയാത്ത അവസ്ഥയുമാണ് നിലവിലുള്ളത്. ഭീഷണിയിലായി കൃഷിഭവൻ മന്ദിരം – റോഡരികിലെ കാട് യഥാസമയം വെട്ടിമാറ്റാത്തത് സമീപത്തെ …

കാടുകയറി തൊടുപുഴ കരിമണ്ണൂരിലെ പാതകളും കൃഷിഭവൻ മന്ദിരവും; അപകടഭീഷണിയിൽ കെട്ടിടവും യാത്രക്കാരും, തിരിഞ്ഞുനോക്കാതെ പഞ്ചായത്ത് Read More »

ഒറ്റ രാത്രിയിലെ മഴയിൽ ഇടുക്കിയിലെ ചെറു ഡാമുകൾ നിറഞ്ഞു

ഇടുക്കി: ഒറ്റ രാത്രിയിലെ മഴയിൽ ചെറു ഡാമുകൾ നിറഞ്ഞു. ഇടുക്കി ഡാമിൻ്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്. ഇരട്ടയാർ ഡാമിൽ റെഡ് അലർട്ടിലേക്ക് ജലനിരപ്പ് ഉയർന്നു. കല്ലാർ ഡാമിലെ ജലനിരപ്പും റെഡ് അലർട്ടിലേക്ക് ഉയരുകയാണ്. ഇരട്ടയാറിൽ 748.89 m ആണ് ജലനിരപ്പ്. കല്ലാറിൽ 822.8 ഉം.

കനത്ത മഴയും ഉരുൾപൊട്ടലും: ഇടുക്കിയിൽ ഒരു മരണം, ഒരാളെ കാണാതായി

ഇടുക്കി: അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയിൽ രണ്ടിടങ്ങളിലായി ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ഒരാളെ കാണാതാകുകയും ചെയ്തുതൊടുപുഴയ്ക്ക് സമീപം കുടയത്തൂർ അടുർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരമ്മ മരിച്ചു. മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ വീടിന് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവി, മകൻ രതീഷ് എന്നിവരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. എൻ.ഡി.ആർ.എഫും ഫയർഫോഴ്സും പ്രാദേശികവാസികളും ചേർന്ന നടത്തിയ തെരച്ചിലിനൊടുവിൽ രാവിലെ ഏഴ് മണിയോടെയാണ് സുമതിയുടെ മൃതദേഹം കണ്ടെടുക്കാനായത്. ഇടുക്കി വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു …

കനത്ത മഴയും ഉരുൾപൊട്ടലും: ഇടുക്കിയിൽ ഒരു മരണം, ഒരാളെ കാണാതായി Read More »

തൊടുപുഴ കാരിക്കോട് ഭാഗത്ത് വെള്ളം കയറി

തൊടുപുഴ: കനത്ത മഴയിൽ തൊടുപുഴ കാരിക്കോട് ഭാഗത്ത് വെള്ളം കയറി. പ്രദേശത്തെ റോഡ് നിറഞ്ഞുകവിഞ്ഞ് സമീപത്തെ വീടുകളിലേക്കും വെള്ളം കയറി തുടങ്ങി.

ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴ: ഇടുക്കിയിൽ ഉരുൾപൊട്ടൽ; ഒരാളെ കാണാനില്ല, വ്യാപക നാശനഷ്ടം

തിരുവനന്തപുരം: ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുന്നു. മഴയെത്തുടർന്ന് ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടിയെന്ന് സംശയം. ഇവിടെ ഒരു വീട് പൂർണ്ണമായും മണ്ണിനടിയിലായി. അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.പ്രദേശത്ത് മറ്റ് പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സമാനമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്:വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോർട്ട്. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ഇവിടുത്തെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഉപ്പുതറയിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ഇടുക്കിയിൽ പുല്ലകയാർ …

ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴ: ഇടുക്കിയിൽ ഉരുൾപൊട്ടൽ; ഒരാളെ കാണാനില്ല, വ്യാപക നാശനഷ്ടം Read More »

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബു തൊട്ടിയിൽ നിര്യാതനായി

തൊടുപുഴ: പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന സാബു തൊട്ടിയിൽ (സാബു റ്റി മാത്യു – 63 ) നിര്യാതനായി. 20 വർഷക്കാലം പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗമായിരുന്നു. സിപിഐഎം പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ സംഘടനകൾക്ക് നേതൃത്വവും നൽകി. നിലവിൽ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഏരിയാ …

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബു തൊട്ടിയിൽ നിര്യാതനായി Read More »

ഇടമലക്കുടി റോഡ് നിര്‍മ്മാണം: കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തും

ഇടുക്കി: ഇടമലക്കുടിയില്‍ 1.3 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് യോഗത്തില്‍ അറിയിച്ചു. കൂടാതെ ഈ കരാറുകാരനു നല്‍കാനുള്ള എല്ലാ പെയ്‌മെന്റുകളും നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു.

ഇടമലക്കുടിയില്‍ വീടില്ലാത്തവരുടെ കണക്കെടുക്കും

ഇടുക്കി: ഇടമലക്കുടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച പരിശോധന പൂര്‍ത്തിയായി. വീടുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത വിധം ശോചനീയാവസ്ഥയിലാണ് വീടുകള്‍. ഈ വീടുകള്‍ ഇടുക്കി വികസന പാക്കേജിലുള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കും. നിര്‍മ്മാണം പൂര്‍ത്തിയായ 149 വീടുകളുടെ കൂടി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഇടമലക്കുടി പഞ്ചായത്തില്‍ ഇനി എത്ര കുടുംബങ്ങള്‍ക്കാണ് വീട് ആവശ്യമുള്ളത് എന്നത് സംബന്ധിച്ച് കണക്കെടുപ്പ് നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ടിഡിഒയ്ക്ക് നിര്‍ദേശം നല്‍കി.

കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ല: ജില്ലാ വികസന സമിതി; ഉദ്യോഗസ്ഥരെ തടഞ്ഞാൽ കര്‍ശന നടപടി

ഇടുക്കി: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുന്നതിനും കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കും. കൈയേറ്റമൊഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുകയോ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കും. കളളപട്ടയങ്ങളുണ്ടാക്കി ഭൂമി കൈയേറാന്‍ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. വാഗമണ്ണിലെ വരാട്ടുമേട്ടില്‍ 10 ഏക്കര്‍ ഭൂമി കൈയേറ്റമൊഴിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ …

കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ല: ജില്ലാ വികസന സമിതി; ഉദ്യോഗസ്ഥരെ തടഞ്ഞാൽ കര്‍ശന നടപടി Read More »

ഇടുക്കിയിൽ പനിബാധിച്ച് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അടിമാലി: മാങ്കുളം സിങ്കുകുടി ഉന്നതിയിൽ ഒന്നരമാസം പ്രായമുള്ളപെൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു. മഹാദേവൻ – വിജയലക്ഷ്മിദമ്പതികളുടെ മകൾ ജാസ്മിയാണ് മരിച്ചത്. പനിബാധിച്ചകുട്ടിയെ ഇന്നലെ പുലർച്ചെ ഒന്നരയോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. യഥാസമയം ചികിത്സകിട്ടാൻ വൈകിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി മൂന്നാർപൊലീസ് അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുലപ്പാൽതൊണ്ടയിൽ കുടുങ്ങിയതായാണ് കരുതിയിരുന്നത്. സംഭവത്തിൽ സംശയാസ്പദമായ മറ്റ് സാഹചര്യങ്ങൾഇല്ലെന്നും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാലുമക്കളുള്ള …

ഇടുക്കിയിൽ പനിബാധിച്ച് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Read More »

റോഡിലേക്ക് വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

മൂലമറ്റം: തൊടുപുഴ – പുളിയന്മല സംസ്ഥാനപാതയിൽ കരിപ്പിലങ്ങാടിന് സമീപം വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ ഉയർന്ന പ്രദേശത്ത് നിന്നിരുന്ന മരം ഇലക്ട്രിക് ലൈനുകൾക്ക് മുകളിലൂടെയാണ് റോഡിലേക്ക് പതിച്ചത്. ​ വിവരമറിഞ്ഞെത്തിയ മൂലമറ്റം അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ ജെ.സി.ബിയുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. എ. ജാഫർഖാന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ ജിൻസ് മാത്യു, ഫയർ ഓഫീസർമാരായ സിജു എം.പി, റോയ് …

റോഡിലേക്ക് വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു Read More »

മുന്നറിയിപ്പുകൾ ആവർത്തിച്ചു നൽകിയിട്ടും ഓടിതുടങ്ങുന്ന ട്രെയിനുകളിൽ ചാടി കയറാനും ഇറങ്ങാനും ഇപ്പോഴും ആളുകൾ ശ്രമിക്കുന്നു; ആർ.പി.എഫ് ഉദ്യാഗസ്ഥൻ

തൃശ്ശൂർ: മുന്നറിയിപ്പുകൾ ആവർത്തിച്ചു നൽകിയിട്ടും ചലിച്ചുകൊണ്ടിരിക്കുന്ന ട്രെയിനുകളിൽ കയറാനും ഇറങ്ങാനും ശ്രമിക്കുന്ന അപകടകരമായ പ്രവർത്തി യാത്രക്കാർ ഇപ്പോഴും തുടരുകയാണെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോ​ഗസ്ഥൻ. കഴിഞ്ഞ ദിവസം ചലിച്ചുതുടങ്ങിയ ട്രെയിനിൽ കയറാനായി ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീഴാൻ തുടങ്ങിയ വനിതാ യാത്രക്കാരിയെ രക്ഷിച്ച ആർ.പി.എഫ് ഉദ്യാഗസ്ഥൻ കെ.വി സന്തോഷാണ് ഇക്കാര്യം പറഞ്ഞത്. ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നതിനാൽ അവർക്ക് ചാടി കയറാൻ സാധിച്ചില്ല. ബാലൻസ് നഷ്ടപ്പെട്ട യാത്രക്കാരി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീഴാൻ തുടങ്ങുകയായിരുന്നു. ട്രെയിൻ …

മുന്നറിയിപ്പുകൾ ആവർത്തിച്ചു നൽകിയിട്ടും ഓടിതുടങ്ങുന്ന ട്രെയിനുകളിൽ ചാടി കയറാനും ഇറങ്ങാനും ഇപ്പോഴും ആളുകൾ ശ്രമിക്കുന്നു; ആർ.പി.എഫ് ഉദ്യാഗസ്ഥൻ Read More »

ഡബിൾ സ്ട്രോങ്ങ്‌ ചായക്ക് 115, പൊടി ചായക്ക് 75: ഇടുക്കിയിൽ ചായക്കൊപ്പം ലഹരി ഉൽപ്പന്നങ്ങൾ വിറ്റിരുന്ന പേപ്പർ ഇക്ക പിടിയിൽ

ഇടുക്കി: നെടുംകണ്ടത്ത് ചായ കട നടത്തിയിരുന്ന കാരിശ്ശേരി മജീദ് ഹാസിം ആണ് അറസ്റ്റിൽ ആയത്. പൊടി ചായയും ഡബിൾ സ്ട്രോങ്ങ്‌ ചായയും ഒക്കെ പേപ്പർ ഇക്ക എന്ന മജീദിന്റെ കടയിൽ ലഹരി ഉത്പന്നങ്ങൾ കിട്ടാനുള്ള കോഡ് ഭാഷകൾ ആണ്. പൊടി ചായ ചോദിച്ചാൽ 75 രൂപയ്ക്ക് ചായക്കൊപ്പം നിരോധിത പുകയില ഉത്പന്നമായ ഹാൻസും കൈമാറും. ഡബിൾ സ്ട്രോങ്ങിന് ചായക്ക് ഒപ്പം കഞ്ചാവ് വലിയ്ക്കാൻ ഉപയോഗിയ്ക്കുന്ന ഒ.സി.ബി (ocb) പേപ്പർ ആണ് നൽകുക. ക്യൂബൻ നിർമ്മിത ഹവാന ചുരുട്ട്, …

ഡബിൾ സ്ട്രോങ്ങ്‌ ചായക്ക് 115, പൊടി ചായക്ക് 75: ഇടുക്കിയിൽ ചായക്കൊപ്പം ലഹരി ഉൽപ്പന്നങ്ങൾ വിറ്റിരുന്ന പേപ്പർ ഇക്ക പിടിയിൽ Read More »

ഫയർസ്റ്റേഷന് വേണ്ടി വണ്ണപ്പുറത്തെ ബി.എസ്.എൻ.എൽ കെട്ടിടം വിട്ടുകൊടുക്കാമെന്ന് അധികൃതർ

തൊടുപുഴ: ഫയർസ്റ്റേഷനു വേണ്ടി വണ്ണപ്പുറത്തെ ബി.എസ്.എൻ.എൽ കെട്ടിടം വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു. ഈ കെട്ടിടങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടെന്നാണ് ഫയര്ഫോഴ്സിന്റെയും നിലപാട്. ബി.എസ്.എൻ.എൽ, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സംയുക്തമായി ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു ഈ വിലയിരുത്തൽ.

ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി നീനു ജോസ്

തൊടുപുഴ: തിരുച്ചിറപ്പള്ളി എൻ.ഐ.റ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി നീനു ജോസ്. മുൻ എസ്.ബി.ഐ ചീഫ് മാനേജർ തൊടുപുഴ കൂനംപറമ്പിൽ പരേതനായ കെ.പി ജോസഫിന്റെയും ന്യൂമാൻ കോളേജ് റിട്ട. പ്രൊഫ. ഡോ. കെ.വി ആലീസിന്റെയും മകളാണ്. ഭർത്താവ് ഡോൺ ഡേവിഡ് നീലങ്കാവിൽ, പാവറട്ടി (സീനിയർ എക്സികൂട്ടീവ്, ഏഷ്യൻ പെയിന്റ്സ്, മുംബൈ)

സിറ്റി സർവീസ് ആരംഭിക്കും, ന്യൂമാൻ കോളേജ് ജങ്ങ്ഷനിലെ തിരക്ക് നിയന്ത്രിക്കും; ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിൽ വിവിധ തീരുമാനങ്ങളുമായി തൊടുപുഴ ന​ഗരസഭ

തൊടുപുഴ: നഗരത്തിലെ ട്രാഫിക് സംബന്ധിച്ച വിഷയങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് യോ​ഗം നടത്തിയത്. തൊടുപുഴ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ചെയർപേഴ്സൺ കൂടിയായ തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീറ ജലീൽ അധ്യഷത വഹിച്ച യോഗത്തിൽ തൊടുപുഴ എം.എൽ.എയും നിയമസഭ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് പങ്കെടുത്തു. തൊടുപുഴ മുനിസിപ്പാലിറ്റി പി.എ.ഐ ജി.എസ് ദേവസേനൻ, എസ്.പി.എച്ച്.ഐ പ്രജേഷ്കുമാർ, തൊടുപുഴഎസ് ആർ ടി ഒ, എ എം വി ഐ നിസാർ ഹനീഫ, ഇടുക്കി ഓഫീസ് ജെ.എസ് ആർ.ഡി.ഒ – …

സിറ്റി സർവീസ് ആരംഭിക്കും, ന്യൂമാൻ കോളേജ് ജങ്ങ്ഷനിലെ തിരക്ക് നിയന്ത്രിക്കും; ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിൽ വിവിധ തീരുമാനങ്ങളുമായി തൊടുപുഴ ന​ഗരസഭ Read More »