Timely news thodupuzha

Local News

കോടിക്കുളത്തെ തെരുവുവിളക്ക് തകരാർ; പരിഹരിക്കണമെന്ന് നാട്ടുകാർ

തൊടുപുഴ: കോടിക്കുളം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ നാളുകളായി പ്രവർത്തിക്കാത്തതിൽ നടപടി എടുക്കാതെ അധികൃതർ. സർക്കാരിൻ്റെ നിലാവ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കോടിക്കുളം പഞ്ചായത്തിൽ എഴുന്നൂറിലധികം തെരുവ് വിളക്കുകൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. രണ്ട് വർഷമായപ്പോൾ ഇപ്രകാരം സ്ഥാപിച്ച എത്ര ബൾബുകൾ പ്രവർത്തിക്കുന്നുണ്ട് എന്നതിൽ പഞ്ചായത്തിനോ കരാറുകാരനോ യാതൊരു കണക്കും തിട്ടവുമല്ല. മഴക്കാലമായതോടെ നിരവധി ബൾബുകളാണ് പ്രവർത്തന രഹിതമായത്. മാനുവൽ, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് തരത്തിലുള്ള തെരുവ് വിളക്കു ബൾബുകളാണ …

കോടിക്കുളത്തെ തെരുവുവിളക്ക് തകരാർ; പരിഹരിക്കണമെന്ന് നാട്ടുകാർ Read More »

കുളത്തുപ്പുഴയിൽ കാട്ട് പോത്താക്രമണം, വയോധികൻ മരിച്ചു

കൊല്ലം: കുളത്തുപ്പുഴയിൽ വീണ്ടും കാട്ട് പോത്താക്രമണം. വയോധികൻ കൊല്ലപ്പെട്ടു. ബീമാ മൻസിലിൽ ബഷീർ (68) ആണു മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. കുളത്തൂപ്പുഴ ടൗണിനോടു ചേർന്ന ജനവാസ മേഖലയിലാണ് ഇദ്ദേഹത്തിനു നേർക്കു കാട്ട് പോത്ത് ചാടി വീണത്. ടൗണിലേക്കു ചായകുടിക്കാൻ വരികയായിരുന്നു ബഷീർ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്കു മാറ്റി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഏഴു പേരാണ് കുളത്തൂപ്പുഴ മേഖലയിൽ കാട്ട് പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. വന്യ ജീവി ആക്രമണത്തിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.

എം.ജി സർവകലാശാല എം.എ ഇംഗ്ലീഷ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി തൊടുപുഴ സ്വദേശിനി എമിൽ എലിസബത്ത് സണ്ണി

തൊടുപുഴ: എം.ജി സർവകലാശാല 2024 – 2026 ബാച്ച് എം.എ ഇംഗ്ലീഷ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി എമിൽ എലിസബത്ത് സണ്ണി. തൊടുപുഴ ന്യൂമാൻ കോളേജ് വിദ്യാർത്ഥിനിയാണ്. കൊടുവേലി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കളപ്പുരക്കൽ സണ്ണി പൗലോസ്സിന്റെയും കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്കൂൾ അധ്യാപിക ബിനി സണ്ണിയുടെയും മകളുമാണ്. സഹോദരങ്ങൾ: അശ്വിൻ, നിയ.

പോക്‌സോ കേസില്‍ ഇരുപത്തിമൂന്നുകാരന് 20 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കരുണാപുരം, കൂട്ടാര്‍, ചക്കുകുളംപടി ഭാഗത്ത് ആടിമാക്കല്‍ വീട്ടില്‍ ആരോമല്‍ (23) നെയാണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷത്തെ കഠിനതടവിനും 50,000 രൂപ പിഴയും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ കഠിന തടവും കൂടി അനുഭവിക്കണം. 2023 ലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ സുഹൃത്തായ പ്രതി അതിജീവിതയെ വിവാഹം കഴിച്ചുകൊള്ളാം …

പോക്‌സോ കേസില്‍ ഇരുപത്തിമൂന്നുകാരന് 20 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ Read More »

ഉന്നതികളില്‍ കുടിവെള്ളമെത്തിക്കണം: ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി: ജില്ലയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന 44 ഉന്നതികളില്‍ കുടിവെള്ളമെത്തിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ക്കാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ജലജീവന്‍ മിഷന്‍ മിഷന്‍ പദ്ധതികളുടെയും ജില്ലാതല ജല ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. . ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. വാട്ടര്‍ അതോറിറ്റി, ഭൂജല …

ഉന്നതികളില്‍ കുടിവെള്ളമെത്തിക്കണം: ഇടുക്കി ജില്ലാ കളക്ടര്‍ Read More »

ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറും ഇലക്ട്രിക് വീല്‍ ചെയറും; അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും

ഇടുക്കി: ജില്ലാ പഞ്ചായത്ത് 2026-27 വര്‍ഷം നടപ്പിലാക്കുന്ന ‘ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം’, ‘ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം’എന്നീ പദ്ധതികള്‍ പ്രകാരം, ഇടുക്കി ജില്ലയിലെ ചലന ശേഷിയെ ബാധിച്ചിട്ടുള്ളതും ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ, ഇടുക്കി ജില്ല എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ബന്ധപ്പെട്ട …

ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറും ഇലക്ട്രിക് വീല്‍ ചെയറും; അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും Read More »

പെരുമൈ – ഇടമലക്കുടിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ഇടുക്കി: ഇടമലക്കുടി പഞ്ചായത്ത് നിവാസികള്‍ക്ക് ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. 116 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. കുടികളില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് നിയമപരമായ തിരിച്ചറിയല്‍ രേഖകള്‍ ലഭ്യമാകാതെ വരികയും സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ മുതലായ പദ്ധതികള്‍ ലഭ്യമാക്കുന്നതില്‍ തടസമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നേരത്തേ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഇടമലക്കുടി പഞ്ചായത്തിന്റെ …

പെരുമൈ – ഇടമലക്കുടിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു Read More »

ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ വടക്കേക്കര ജോബിൻ ജോസിന്റെ സംസ്കാരം 31 ന്

തൊടുപുഴ: ഓസ്ട്രേലിയയിലെ ബൺബറിയിൽ നിര്യാതനായ കരിമണ്ണൂർ വടക്കേക്കര ജോബിൻ ജോസിന്റെ (42) സംസ്കാരം വെള്ളിയാഴ്ച്ച (31/07/2026) ഉച്ചകഴിഞ്ഞ് 2.30 നു വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ നടത്തും. പിതാവ് പരേതനായ വി.റ്റി ജോസഫ് വടക്കേക്കര ( റിട്ട. അധ്യാപകൻ, സെന്റ് ജോസഫ് എച്ച്എസ്എസ്, കരിമണ്ണൂർ ), മാതാവ്: സെലിൻ ജോർജ് ( റിട്ട. അധ്യാപിക, സെന്റ് ജോസഫ്, എച്ച്.എസ്.എസ് കരിമണ്ണൂർ). ഭാര്യ : റിയ ആന്റണി( രജിസ്റ്റേഡ് നേഴ്സ്, ഓസ്ട്രേലിയ,)വെളിയച്ചാൽ നെല്ലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: …

ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ വടക്കേക്കര ജോബിൻ ജോസിന്റെ സംസ്കാരം 31 ന് Read More »

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ടയേഡ് റീജിയണൽ മാനേജർ കല്ലറയ്ക്കൽ കെ.എം ജോസഫ് നിര്യാതനായി

പാലാ: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ടയേഡ് റീജിയണൽ മാനേജറും പാലാ അർബൻ ബാങ്ക് പ്രസിഡണ്ടുമായിരുന്ന പാലാ കാനാട്ടുപാറ കല്ലറയ്ക്കൽ കെ.എം ജോസഫ് (പാപ്പച്ചൻ) നിര്യാതനായി. 86 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച്ച(30/07/2026) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് മുണ്ടാങ്കൽ സെന്റ് ഡോമിനിക്‌സ് പള്ളിയിൽ. ഭാര്യ ചിന്നമ്മ ജോസഫ് അതിരമ്പുഴ മണ്ണഞ്ചേരിൽ കുടുംബാംഗം. മക്കൾ: മാത്യൂസ് ജെ കല്ലറയ്ക്കൽ (മോട്ടി, ക്യാനൻ ഫിനാൻഷ്യൽ സർവ്വീസസ്, കൂത്താട്ടുകുളം), ഡേവീസ് ജെ കല്ലറയ്ക്കൽ(സാബു, എസ് ആൻ്റ് എസ് അഗ്രോ കെമിക്കൽസ്, പാലാ), …

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ടയേഡ് റീജിയണൽ മാനേജർ കല്ലറയ്ക്കൽ കെ.എം ജോസഫ് നിര്യാതനായി Read More »

അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്ര ബി.ആർ.സിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി നീഷ്മയാണ് (30) അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌.ഐ.റ്റി സംഘം പ്രതിയെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ്.പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് …

അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ Read More »

കോടിക്കുളം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പരേതനായ ഓലിക്കൽ തോമസിന്റെ ഭാര്യ മറിയം തോമസ്‌ നിര്യാതയായി

തൊടുപുഴ: കോടിക്കുളം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പരേതനായ ഓലിക്കൽ തോമസിന്റെ ഭാര്യ മറിയം തോമസ്‌ (97) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച്ച (29/07/2026) ഉച്ചകഴിഞ്ഞ് മൂന്നിന്‌ കോടിക്കുളം സെന്റ്‌ ആന്റ്സ്‌ പള്ളിയിൽ. മക്കൾ: ജോസഫ്‌, ഏലിക്കുട്ടി, റോസമ്മ(വൈസ്‌ ചെയർപേഴ്‌സൺ, തൊടുപുഴ സ്‌മിത ആശുപത്രി), ആലീസ്‌, തോമസ്‌ ടി ഓലിക്കൽ, ആന്റണി, ലിസി, സൈമൺ. മരുമക്കൾ: സോഫി, സബി, ഡോ. അദ്വാനി(തൊടുപുഴ സ്‌മിത ആശുപത്രി), , ഷേർളി ആന്റണി(കോടിക്കുളം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌), ഷീനു, ജോർജ്‌കുട്ടി, തോമാച്ചൻ, സണ്ണി.

ഏലത്തോട്ട ഭൂമികള്‍ റവന്യൂ ഭൂമിയാണെന്ന കാര്യത്തില്‍ വകുപ്പിന് തര്‍ക്കമില്ല: മന്ത്രി എ.പി അനില്‍കുമാര്‍

ഇടുക്കി: ഏലത്തോട്ട ഭൂമികള്‍ റവന്യൂ ഭൂമിയാണെന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന് യാതൊരു തര്‍ക്കവുമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. പുളിയന്മല പ്ലാന്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഡമം കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏലത്തോട്ട ഭൂമിയുമായി ബന്ധപ്പെട്ട് വനം വകുപ്പിനുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപടിയെടുക്കും. ഏലം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നുള്ള പ്രഖ്യാപനം പ്രാവര്‍ത്തികമാക്കും എന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള വിളകള്‍ക്ക് പുറമേ വിദേശ പഴങ്ങള്‍ ഉള്‍പ്പെടെ കൃഷി ചെയ്യുവാന്‍ അനുവദിക്കുന്ന കാര്യം …

ഏലത്തോട്ട ഭൂമികള്‍ റവന്യൂ ഭൂമിയാണെന്ന കാര്യത്തില്‍ വകുപ്പിന് തര്‍ക്കമില്ല: മന്ത്രി എ.പി അനില്‍കുമാര്‍ Read More »

വീണ്ടും ഭീതി പരത്തി മുഖംമൂടി സംഘം; പുലർച്ചെ ചക്കുപള്ളത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം

കുമളി: പ്രദേശത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുഖംമൂടി സംഘത്തിന്റെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ചക്കുപള്ളം ആറാം മൈലിൽ ചൊവ്വാഴ്ച പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ചുകയറി മാരകായുധങ്ങളുമായി മുഖംമൂടിയണിഞ്ഞ സംഘം കുടുംബാംഗങ്ങളെ ആക്രമിക്കാൻ മുതിർന്നു. ആറാം മൈൽ തെക്കേപ്പറമ്പിൽ ടി. എം. എബ്രഹാമിന്റെ വീട്ടിലാണ് പുലർച്ചെ മൂന്ന് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് മുഖംമറച്ച് മാരകായുധങ്ങളുമായി വീട്ടിലെത്തിയത്. വീടിന്റെ കോളിംഗ് ബെൽ അടിച്ച ശേഷം ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇവർ വാതിൽ തുറക്കാൻ വീട്ടുകാരോട് …

വീണ്ടും ഭീതി പരത്തി മുഖംമൂടി സംഘം; പുലർച്ചെ ചക്കുപള്ളത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം Read More »

“സേഫ് ഓണം” പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നടത്തി

ഇടുക്കി: ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ഉൽപാദന വിതരണ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി നടപ്പാക്കുന്ന “സേഫ് ഓണം” പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നടത്തി. ഇടുക്കി കാസിൽ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എ റോയ് കെ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. ഭക്ഷ്യ ഉത്പാദന വിതരണ രംഗത്ത് പ്രവർത്തിക്കുന്നവരും പൊതുജനങ്ങളും ഓണവുമായി ബന്ധപ്പെട്ട ആഘോഷ വേളകളിൽ വളരെയേറെ ശ്രദ്ധ വേണമെന്നും സുരക്ഷ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും യോഗത്തിൽ എം.എൽ.എ പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത …

“സേഫ് ഓണം” പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നടത്തി Read More »

ഇരവികുളം ദേശിയ ഉദ്യാനത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു

മൂന്നാർ: ലോക പ്രകൃതി സംരക്ഷണ ദിനം ഇരവികുളം ദേശിയ ഉദ്യാനത്തിലെ ലക്കത്ത് ആചരിച്ചു. പാമ്പാറിൻ്റെ തീരത്ത് നടന്ന ദിനാചരണം അസി. വാർഡൻ എ നിസാം ഉൽഘാടനം ചെയ്തു. ഡപ്യൂട്ടി റെയ്ഞ്ച് ആഫീസർ പി രാജിവ്, എം ജെ ബാബു എന്നിവർ സന്ദേശം നൽകി. ഹരിത ജീവിതശൈലി നയിക്കാൻ ഓരോരുത്തരും അവരുടെ ദൈനംദിന ജീവിതത്തിൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. ലക്കം മേഖലയിലെ മൂന്നാർ – ഉടുമക്കൾപ്പേട്ട റോഡിലെ പ്ലാസ്റ്റിക്കുകൾ …

ഇരവികുളം ദേശിയ ഉദ്യാനത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു Read More »

മരിയാപുരത്ത് റോഡുവക്കിൽ അപകട കെണിയായി കൂറ്റൻപാറ

ഇടുക്കി: മരിയാപുരം പഞ്ചായത്തിലെ കാർത്യായനി കവല – മാടവനക്കാനം റോഡു വക്കിൽ സ്ഥിതിചെയ്യുന്ന കൂറ്റൻപാറ നാട്ടുകാർക്ക് ഭീഷണിയാവുന്നു. 2018ലെ കാലവർഷക്കെടുതിയിൽ സമീപത്തെ മലമുകളിൽ നിന്ന് റോഡിലേക്ക് പതിച്ച കൂറ്റൻപാറയാണ് വാഹന യാത്രക്കും നാട്ടുകാർക്കും തടസ്സമായി നിൽക്കുന്നത്. പൊട്ടിച്ചിതറിയ പാറയുടെ ചില ഭാഗങ്ങൾ അന്ന് ദുരന്തനിവാരണ സേനഇടപെട്ട് റോഡിൽ നിന്ന് മാറ്റിയെങ്കിലും പ്രധാന ഭാഗങ്ങൾ ഇപ്പോഴും റോഡുവക്കിൽ തന്നെ നിൽക്കുകയാണ്. വിസ്തൃതി കുറഞ്ഞ റോഡിൽ രണ്ട് ഓട്ടോറിക്ഷകൾക്ക് പോലും പരസ്പരം കടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് പാറയുടെ സ്ഥാനം. നിരവധി …

മരിയാപുരത്ത് റോഡുവക്കിൽ അപകട കെണിയായി കൂറ്റൻപാറ Read More »

അശാസ്ത്രീയമായ കലുങ്ക് സംരക്ഷണ ഭിത്തി നിർമ്മാണം; അപകടത്തിന് കാരണമാകുമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌

തൊടുപുഴ: മുട്ടം കോടതി റോഡിൽ ആശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന കലുങ്കിന്റെ സംരക്ഷണ ഭിത്തി അപകടം വരുത്തി വെക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. സണ്ണി മാത്യു, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സെബാസ്റ്റ്യൻ മാത്യു എന്നിവർ പറഞ്ഞു. ദിവസനെ നൂറുകണക്കിനു വിദ്യാർഥികളും കോടതിയിൽ വരുന്ന ആളുകളും സഞ്ചരിക്കുന്ന ഈ റോഡിൽ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെ റോഡിലേക്ക് ഇറക്കി വച്ച് കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചിരിക്കുന്നത് അത്യന്തം അപകടമായ രീതിയിലാണ്. ഇത് എത്രയും …

അശാസ്ത്രീയമായ കലുങ്ക് സംരക്ഷണ ഭിത്തി നിർമ്മാണം; അപകടത്തിന് കാരണമാകുമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ Read More »

അമ്മ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ‍്യത്തോടെയാണെന്ന് രമേശ് പിഷാരടി

കൊച്ചി: താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ‍്യത്തോടെയാണെന്ന് പാലക്കാട് എംഎൽഎയും നടനുമായ രമേശ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ‍്യമെന്നും രമേഷ് പിഷാരടി മുൻസിഫ് കോടതിയിൽ നൽകിയ സത‍്യവാങ്മൂലത്തിൽ പറഞ്ഞു. സംഘടനയിലെ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് താൻ അഡ്ഹോക്ക് കമ്മിറ്റിയുടെ അധ‍്യക്ഷനായതെന്നും ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ‍്യമായതോടെ അടുത്ത ദിവസം തന്നെ താൻ പിന്മാറിയെന്നാണ് രമേശ് പിഷാരടി പറയുന്നത്. തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നാണ് സത‍്യവാങ്മൂലത്തിലൂടെ രമേഷ് പിഷാരടി ആവശ‍്യപ്പെട്ടിരിക്കുന്നത്. അതേസമയം, ശ്വേത …

അമ്മ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ‍്യത്തോടെയാണെന്ന് രമേശ് പിഷാരടി Read More »

പിണറായി വിജയനെ വിമർശിക്കാറുണ്ടെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ‍്യമന്ത്രിയുമായ പിണറായി വിജയനെ വിമർ‌ശിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. എന്നാലത് മാധ‍്യമങ്ങൾക്ക് മുന്നിൽ പറയാറില്ലെന്നാണ് ജയരാജൻ പറയുന്നത്. പറയാനുള്ളത് പാർ‌ട്ടിയിലാണ് പറയുന്നതെന്നും അദ്ദേഹം വ‍്യക്തമാക്കി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജയരാജൻറെ പ്രതികരണം. പിണറായിയെ വിമർശിക്കാൻ പാർട്ടി അംഗങ്ങൾക്ക് ഭയമുണ്ടോയെന്ന മാധ‍്യമങ്ങളുടെ ചോദ‍്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. വിമർശനവും സ്വയംവിമർശനവും തെറ്റുതിരുത്തലും …

പിണറായി വിജയനെ വിമർശിക്കാറുണ്ടെന്ന് ഇ.പി ജയരാജൻ Read More »

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ബർമൗർ-പത്താൻകോട്ട് സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചമ്പയിലെ ഗെഹ്‌ര സ്വദേശികളായ വചൻ സിങ് (60), റിപുൺ സിങ് (30), റിംപി ദേവി, കീർത്തി (23), മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. കുഞ്ഞിൻറെ ചികിത്സയ്ക്കായി കുടുംബം പത്താൻകോട്ടിലേക്ക് പോകവേയാണ് അപകടം. ഡ്രൈവർക്ക് നിയന്ത്രണംവിട്ടതിനെ തുടർന്ന് കാർ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. …

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു Read More »

കടബാധ്യത മൂലം ബസ് സർവീസുകൾ വെട്ടിക്കുറച്ചിട്ടില്ലെന്ന് വിശദീകരണവുമായി കെ.എസ്.ആർ.റ്റി.സി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം ബസ് സർവീസുകൾ വെട്ടിക്കുറച്ചുവെന്ന ആരോപണം നിഷേധിച്ച് കെഎസ്ആർടിസി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വസ്തുതാ രഹിതമാണെന്നും കെഎസ്ആർടിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ദിവസവും 4,371 സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്. കഴിഞ്ഞ ആഴ്ചയിലേതിനാൽ 16 സർവീസുകൾ വർധിപ്പിച്ചിരിക്കുകയാണെന്നും മുൻപ് 4,355 സർവീസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കെഎസ്ആർടിസി അധികൃ‌തർ വ്യക്തമാക്കി. 376 സ്പെയർ ബസുകൾ വിവിധ യൂണിറ്റുകളിൽ സർവീസിന് തയാറാക്കി നിർത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ബസുകൾക്ക് സാങ്കേതിക പ്രശ്നം ഉണ്ടെങ്കിലും സർവീസുകൾക്ക് മുടക്കം സംഭവിക്കില്ല. ഇത്തരം …

കടബാധ്യത മൂലം ബസ് സർവീസുകൾ വെട്ടിക്കുറച്ചിട്ടില്ലെന്ന് വിശദീകരണവുമായി കെ.എസ്.ആർ.റ്റി.സി Read More »

ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവം; മാഫിയയുമായി ബന്ധപ്പെട്ടത് ഇൻസ്റ്റ ​ഗ്രാമിലൂടെ

കോഴിക്കോട്: പേരാമ്പ്ര ബിആർസിയിൽ അധ്യാപികമാർ എംഡിഎംഎ ഇടപാട് കേസിൽ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബിആർസിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കീർത്തന, കാവ്യ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിരിക്കുന്നത്. കേസിലെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ഒരുമിച്ച് യാത്ര ചെയ്തതിൻറെ ചിത്രങ്ങൾ അതിൻറെ തെളിവാണെന്നും പൊലീസ് പറയുന്നു. ഇരുവരും മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി എംഡിഎംഎ ഉപ‍യോഗിക്കുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം …

ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവം; മാഫിയയുമായി ബന്ധപ്പെട്ടത് ഇൻസ്റ്റ ​ഗ്രാമിലൂടെ Read More »

പ്രോജക്ട് സീറോ’: തൊടുപുഴയിൽ വിജിലൻസ് കെണിയൊരുക്കി; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ

തൊടുപുഴ: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി വിജിലൻസ് ആവിഷ്കരിച്ച ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായി തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. എറണാകുളം കറുകുറ്റി സ്വദേശിയായ ജോസ് എം.പി (54) ആണ് 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ടത്.പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി ഇടുക്കി തൊടുപുഴ സ്വദേശിയായ പരാതിക്കാരൻ 2025 ഒക്ടോബറിലാണ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചത്. എന്നാൽ, അപേക്ഷയിൽ നടപടിയെടുക്കാതെ ഒരു മാസത്തോളം ഫയൽ വൈകിപ്പിച്ച ഉദ്യോഗസ്ഥൻ, …

പ്രോജക്ട് സീറോ’: തൊടുപുഴയിൽ വിജിലൻസ് കെണിയൊരുക്കി; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ Read More »

കയ്യേറ്റക്കാരെ ഒഴിപ്പിക്കും, അർഹരായവർക്ക് പട്ടയം നൽകും: മന്ത്രി എ.പി അനിൽ കുമാർ

കുടയത്തൂർ: അനർഹമായി ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽ കുമാർ. അക്കാര്യത്തിൽ ജനങ്ങളുടെ പിന്തുണയുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു. അതേസമയം അർഹരായവർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുടയത്തൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഇടുക്കി. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി കാത്തിരിക്കുന്നവർക്ക് പട്ടയം ലഭിക്കണം. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്തുകൊടുക്കുന്ന കാര്യത്തിൽ ഒരു …

കയ്യേറ്റക്കാരെ ഒഴിപ്പിക്കും, അർഹരായവർക്ക് പട്ടയം നൽകും: മന്ത്രി എ.പി അനിൽ കുമാർ Read More »

ഇടുക്കിയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഇടുക്കി: ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ റിമുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് 3.30ഓടെ വീട്ടുപരിസരത്ത് നിന്ന് പെൺകുട്ടിയെ ബലമായി കൊണ്ടുപോയെന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ വൈകീട്ട് 7.30ഓടെ പെൺകുട്ടി വീട്ടിലെത്തി. തുടർന്ന് ആംഗ്യഭാഷയിലൂടെ നടന്ന സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയും ഉടുമ്പൻചോല പൊലീസ് നടത്തിയ …

ഇടുക്കിയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ Read More »

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർക്ക് നഷ്ടപരിഹാരം ഓണത്തിനു മുൻപ്; ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ട് പരാതികളുണ്ടാകരുത്: മന്ത്രി എ.പി അനിൽകുമാർ

ഇടുക്കി: ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകൾ കൊണ്ട് പൊതുജനങ്ങളിൽ നിന്ന് പരാതികളുണ്ടാകരുതെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഓണത്തിനു മുൻപ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിലെ സങ്കീർണമായ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്തമായ ഭൂപ്രശ്‌നങ്ങളാണ് ഇവിടെയുള്ളത്. 60 ലധികം വർഷം പഴക്കമുള്ള …

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർക്ക് നഷ്ടപരിഹാരം ഓണത്തിനു മുൻപ്; ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ട് പരാതികളുണ്ടാകരുത്: മന്ത്രി എ.പി അനിൽകുമാർ Read More »

കാർ​ഗിൽ വിജയ് ദിവസ് ആചരിച്ചു

തൊടുപുഴ: 1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പാക്കിസ്ഥാന് മേൽ നേടിയ വിജയത്തിൽ ആത്മാഭിമാനം ഉയർത്തി കാർ​ഗിൽ വിജയ് ദിവസ് ജൂലൈ 26ന് തൊടുപുഴയിൽ ആചരിച്ചു. തൊടുപുഴ മുനിസിപ്പൽ ജംഗ്ഷനിലുള്ള കാർഗിൽ ശിലയ്ക്കു മുന്നിൽ വീര മൃത്യു വരിച്ച ജവാൻമാർക്ക് അനുസ്മരണം രേഖപ്പെടുത്തി പുഷ്പാർച്ചനയും നടത്തി. തൊടുപുഴ നഗരസഭ, ത്രിതല പഞ്ചായത്ത്, വിവിധ സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഗിൽ സ്മാരകം …

കാർ​ഗിൽ വിജയ് ദിവസ് ആചരിച്ചു Read More »

ആലുവയിലെ 12 വയസ്സുകാരിയെ ഇതുവരെ കണ്ടെത്തിയില്ല

എറണാകുളം: ആലുവയിലെ 12 വയസ്സുകാരിയെ ഇതുവരെ കണ്ടെത്തിയില്ല. ഇന്നലെ രാവിലെ പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്. കുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച രാവിലെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാനായി പോയത്. ശ്രീഭദ്ര വീട്ടിലെത്തിയതായി കൂട്ടുകാരി സ്ഥിരീകരിച്ചു. പുസ്തകം വാങ്ങിയ ശേഷം കുട്ടി എവിടേക്കാണ് പോയതെന്ന് വിവരമില്ല. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന …

ആലുവയിലെ 12 വയസ്സുകാരിയെ ഇതുവരെ കണ്ടെത്തിയില്ല Read More »

മയക്കുമരുന്ന് കേസിൽ പിടിയിലായ അധ്യാപകരെ പിരിച്ചുവിട്ടു

വടകര: എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസവകുപ്പിൻ്റെ നടപടി. റിമാൻ‍ഡിലായ മരുതോങ്കര സ്വദേശി കീര്‍ത്തനയെ പിരിച്ചുവിട്ടു. കൂരാച്ചുണ്ട് സ്വദേശി കാവ്യക്കെതിരെയും ഉടൻ നടപടിയെടുക്കും. ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്. പേരാന്പ്രാ ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ …

മയക്കുമരുന്ന് കേസിൽ പിടിയിലായ അധ്യാപകരെ പിരിച്ചുവിട്ടു Read More »

രാജാക്കാട് നഗര സൗന്ദര്യവത്ക്കരണത്തിന് തുടക്കം കുറിച്ചു

ഇടുക്കി: രാജാക്കാട് ടൗൺ വാർഡുമെമ്പർ ജോഷി കന്യാ ക്കുഴിയുടെയും രാജാക്കാട് കൃഷി ഓഫീസർഇന്ദുലേഖയുടേ.യും നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ പൂച്ചെടികൾ നട്ടുകൊണ്ട് ടൗൺ സൗന്ദര്യവത്ക്കരണം നടത്തി.രാജാക്കാട് ബസ് സ്‌റ്റാൻഡിന് സമീപമുള്ള പഞ്ചായത്ത് കിണറിൻ്റെ പരിസരം ചെത്തിത്തെളിച്ച് ജമന്തിച്ചെടികൾ നട്ടുകൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്.കാലങ്ങളായി ഒഴുകിയെത്തുന്നതും ആളുകൾ വലിച്ചെറിയുന്നതുമായ പ്ലാസ്റ്റിക് കൂടുകളും, മദ്യപന്മാർ വലിച്ചെറിയുന്ന ചില്ല്കുപ്പികളും,പ്ലാസ്റ്റിക് കുപ്പികളും കിണറിൻ്റെ പരിസരത്ത് ചിതറിക്കിടന്ന് വൃത്തിഹീനമായ കിടന്ന സ്ഥലത്ത് സമീപകാലത്ത് മഴയുണ്ടായതിനെ തുടർന്ന് പുല്ല് വളർന്ന് നിൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ടൗൺ …

രാജാക്കാട് നഗര സൗന്ദര്യവത്ക്കരണത്തിന് തുടക്കം കുറിച്ചു Read More »

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേവട റസിഡൻ്റ്സ് അസോസിയേഷൻ പുറക്കാട്ട്കാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ് പൈക ഐ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. റിട്ട ജില്ല ജഡ്‌ജി ആർ ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസി പൊയ്കയിൽ ഉൾപ്പെടെ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ …

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു Read More »

കാർഷിക സർവകലാശാല ക്യാമ്പസിലെ കുളത്തിൽ കർണാടക സ്വദേശിയായ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മൃതദേഹം

തൃശൂർ: കേരള കാർഷിക സർവകലാശാല ക്യാമ്പസിൽ കർണാടക സ്വദേശിയായ പിഎച്ച്ഡി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ ഒന്നിനാണ് തൃശൂർ വെള്ളാനിക്കരയിലുള്ള ക്യാമ്പസിലെ കുളത്തിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. വെജിറ്റബിൾ സയൻസ് ഡിപ്പാർട്ട്മെൻറിൽ ഒന്നാം വർഷ പിഎച്ച്ഡി വിദ്യാർഥിയായ ബെംഗളൂരു സ്വദേശി കിഷോർ കുമാർ ഗൗഡയാണ് (25) മരിച്ചത്. സർവകലാശാലയിലെ ഹോസ്റ്റലിലായിരുന്നു വിദ്യാർഥിയുടെ താമസം. ക്യാമ്പസിലെ ഫ്രൂട്ട് ക്രോപ്സ് റിസർച്ച് സ്റ്റേഷനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തി മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് …

കാർഷിക സർവകലാശാല ക്യാമ്പസിലെ കുളത്തിൽ കർണാടക സ്വദേശിയായ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മൃതദേഹം Read More »

ഓണം ഖാദി വിപണന മേള 2026 ഉദ്ഘാടനം 27 ന്

തൊടുപുഴ: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ‘എനിക്കും വേണം ഖാദി’ എന്ന ആശയം മുൻനിർത്തി ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ്. ഓണം ഖാദി മേളയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം 27 ന് വൈകിട്ട് മൂന്നിന് തൊടുപുഴ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് ഹാളിൽ നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിക്കും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് …

ഓണം ഖാദി വിപണന മേള 2026 ഉദ്ഘാടനം 27 ന് Read More »

പീരുമേട് എം.വി.ഡിക്കെതിരെ വാഗമണ്ണിലെ ടാക്സി ഡ്രൈവർമാർ; ആർടിഒ ഓഫീസ് ഉപരോധിച്ചു

ഇടുക്കി: വാഗമണ്ണിലെ ടാക്സിവാഹനങ്ങൾക്കെതിരെ അമിതമായി ഫൈൻ ഈടാക്കുകയും ടാക്സി ഡ്രൈവർമാർക്കെതിരെ അകാരണമായി കേസിൽ കുടുക്കുകയും ചെയ്യുന്ന പീരുമേട് എം.വി.ഡിക്കെതിരെ സി.ഐ.ടി.യു ഏലപ്പാറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമണ്ണിലെ ടാക്സി ഡ്രൈവർമാർ പീരുമേട് ആർടിഒ ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനം ചെയ്തു, സി.ഐ.റ്റി.യു.ജില്ലാ കമ്മിറ്റിയംഗം എം.റ്റി. സജി, സി.ഐ.ടി.യു നേതാക്കളായ രവി കുമാർ, അനിൽകുമാർ, സലീം, എന്നിവർ സംസാരിച്ചു കുശൻ അദ്ധ്യക്ഷനായിരുന്നു വാഗമണ്ണിൽ നിന്നും പിരിമിട്ടിലെത്തിയ നൂറുകണക്കിന് ടാക്സി ഡ്രൈവർമാർ പ്രകടനത്തിനുശേഷം …

പീരുമേട് എം.വി.ഡിക്കെതിരെ വാഗമണ്ണിലെ ടാക്സി ഡ്രൈവർമാർ; ആർടിഒ ഓഫീസ് ഉപരോധിച്ചു Read More »

കട്ടപ്പനയിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായുടെ കടിയേറ്റു

ഇടുക്കി: വീട്ടിൽ സെൻസസ് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ വളർത്തുനായ അധ്യാപികയെ ആക്രമിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറിയ അധ്യാപികയെ വീട്ടു ഉടമസ്ഥനെത്തിയാണ് നായുടെ പിടിയിൽ നിന്ന് മോചിപ്പിച്ചത്. ആക്രമണത്തിൽ കാലിൽ മുറിവേൽക്കുകയും നായുടെ പല്ല് ആഴത്തിൽ ഇറങ്ങുകയും ചെയ്തിട്ടുണ്ട്. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അധ്യാപികയോട് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. സെൻസസ് ഡ്യൂട്ടിക്കായി വീടുകളിലെത്തുന്ന ജീവനക്കാർക്കും അധ്യാപകർക്കും ഇത്തരം സാഹചര്യങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സർക്കാർ …

കട്ടപ്പനയിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായുടെ കടിയേറ്റു Read More »

ഇടുക്കി ആനയിറങ്കലിൽ വീണ്ടും ചക്കക്കൊമ്പൻ്റെ വിളയാട്ടം: റേഷൻ കട തകർത്തു

ഇടുക്കി: ശാന്തൻപാറ ആനയിറങ്കലിൽ കാട്ടാന ഭീതി ഒടുങ്ങുന്നില്ല. പ്രദേശത്ത് വീണ്ടും വന്യജീവി ആക്രമണം. പ്രശസ്ത കാട്ടാനയായ ‘ചക്കക്കൊമ്പൻ’ ആനയിറങ്കലിലെ റേഷൻ കട തകർത്തു. ഇന്ന് (ജൂലൈ 24) പുലർച്ചെ 5.30-ഓടെയാണ് സംഭവം. കടയുടെ വാതിലും ഭിത്തിയും തകർത്ത ആന അകത്തുണ്ടായിരുന്ന അരിയും ആട്ടയും ഭക്ഷിച്ച ശേഷമാണ് പിൻവാങ്ങിയത്.തുടർച്ചയായി പന്ത്രണ്ടാം തവണയാണ് ഈ റേഷൻ കടയ്ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. കട തകർക്കുന്ന വിവരമറിഞ്ഞ് പ്രദേശവാസികൾ ഒന്നടങ്കം തടിച്ചുകൂടി ബഹളം വെച്ചതോടെയാണ് കാട്ടാന കാടുകയറിയത്. ഇന്നലെ രാത്രി …

ഇടുക്കി ആനയിറങ്കലിൽ വീണ്ടും ചക്കക്കൊമ്പൻ്റെ വിളയാട്ടം: റേഷൻ കട തകർത്തു Read More »

ഫോറെസ്റ്റ് ചെക്ക് പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

കോതമംഗലം: ഫോറെസ്റ്റ് ചെക്ക് പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ഇടുക്കി ചുരുളി – ആൽപ്പാറ സ്വദേശി വാഴേപറമ്പിൽ മോൻസി ജോർജ്ജാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കോതമംഗലം കുട്ടമ്പുഴ ഫോറെസ്റ്റ് ചെക്ക് പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു . സംസ്കാരം ഇന്ന്( 24-7-2026 ) വൈകിട്ട് 5 മണിക്ക് ചുരുളി ഫറോന പള്ളിയിൽ.

ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; പരുക്കേറ്റവർ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ: ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ പൊൻകുന്നം സ്വദേശി റെജി തോമസ് ( 65 ), എതിർകാറിൽ ഉണ്ടായിരുന്ന മണിമല സ്വദേശി ടിൻസി ( 44 ), ആലപ്ര സ്വദേശി ബിൻസി ( 53 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് പാലാ പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിന് സമീപമായിരുന്നു അപകടം.

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബി അജിത് കുമാറിന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും

കൊല്ലം: മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബി. അജിത് കുമാറിന്റെ (53) അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും. കുരീപ്പുഴ കോനവെട്ടത്ത് വീട് സ്വദേശിയായ അജിത് കുമാർ കൊല്ലം ഡിവിഷൻ 7-ലെ കൗൺസിലറാണ്. ജൂലൈ 19 ഞായറാഴ്ച രാവിലെ സ്ട്രോക്ക് സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (മെഡിസിറ്റി) പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1:00 മണിയോടെ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. സഹോദരങ്ങളായ …

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബി അജിത് കുമാറിന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും Read More »

കായംകുളത്ത് വൻ കഞ്ചാവ് വേട്ട; 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കായംകുളം ഓച്ചിറ പ്രയാർ ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ഓച്ചിറ പ്രയാർ ആലുംപീടിക മരുകിഴാത്ത് അനീഷ് ആണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കായംകുളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്.തൂഫാൻ ആരംഭിച്ചതിന് ശേഷം ആലപ്പുഴ ജില്ലയിൽ മയക്കുമരുന്ന് വൻതോതിൽ പിടികൂടുന്നത് ആദ്യമായാണ്. കഴിഞ്ഞ മാസം കൃഷ്‌ണപുരം ജംഗ്ഷനിൽ ഒരു കുടുംബത്തെ ആക്രമിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുദിവസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.ഓണക്കാലം …

കായംകുളത്ത് വൻ കഞ്ചാവ് വേട്ട; 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ Read More »

കൊളുക്കുമലയിൽ കൊക്കയിൽ വീണ തമിഴ്നാട് സ്വദേശിയായ യുവാവിനെ രക്ഷപെടുത്തി

ഇടുക്കി: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ചിന്നക്കനാലിനു സമീപത്തെ കൊളുക്കുമലയിൽ യുവാവ് കൊക്കയിൽ വീണയുവാവിനെ യാണ് രക്ഷപെടുത്തിയത്‌തമിഴ്നാട് ചെന്നൈ സ്വദേശിയായ കാർത്തിക്കാണ്(31) അപകടത്തിൽപ്പെട്ടത്. യുവാവ് തല കറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന വർ പറയുന്നത്. സിംഹപാറക്ക് സമീപമാണ് അപകടം നടന്നത്. രക്ഷപ്രവർത്തനം ദുഷ്കരമായ ഭാഗമായിരുന്നതിനാൽപോലീസ് ഫയർ ഫോഴ്സ് നാട്ടുകാർ എന്നിവരടങ്ങുന്നസംഘമാണ് യുവാവിനെ രക്ഷപ്പെടുത്തിയത് 5 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനിടയിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്.അപകടത്തിൽ ഒരു കണ്ണിന് ഗുരുതര പരിക്കേറ്റ യുവാവിനെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഞ്ഞിക്കുഴി സെൻ്റ്.തോമസ് കുരിശുമല, മീനൊളിയാൻ പാറ റോഡ് നിർമ്മാണം പൂർത്തിയാക്കണം; ടോമി ടി തീവള്ളി

ഇടുക്കി: അരനൂറ്റാണ്ട് പിന്നിട്ട ഗ്രാമീണ മേഖലയിലെ റോഡ് നിർമ്മാണം പൂർത്തിയായില്ലെന്ന് ആക്ഷേപം. കഞ്ഞിക്കുഴി സെൻ്റ്. തോമസ് കുരിശുമല, കുടുക്കാക്കണ്ടം ഗവ.ഹോമിയോ പടി, വഞ്ചിക്കൽ, മീനൊളിയാൻ പാറ റോഡ് നിർമ്മാണമാണ് അരനൂറ്റാണ്ടായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തത്. സർക്കാരിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി വിവിധ ഏജൻസികൾ മുഖാന്തരം റോഡ് നിർമ്മാണത്തിൽ ടാറിങ്ങും കോൺക്രീറ്റും 70% ഓളം പൂർത്തിയായി. ബാക്കിയുള്ള 30% ആണ് ഇപ്പോഴും പൂർത്തിയാകാത്തത്. ഗ്രാമീണ മേഖലയായ സെൻറ്. തോമസ് കുരിശുമല, കുടുക്കാക്കണ്ടം ഗവ.ഹോമിയോപ്പടി, വഞ്ചിക്കൽ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉപകാരമാണ് …

കഞ്ഞിക്കുഴി സെൻ്റ്.തോമസ് കുരിശുമല, മീനൊളിയാൻ പാറ റോഡ് നിർമ്മാണം പൂർത്തിയാക്കണം; ടോമി ടി തീവള്ളി Read More »

സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിന് കൂടുതൽ ആക്കം കൂടുമെന്ന് അനിൽ അക്കര

ഇടുക്കി: സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിന് കൂടുതൽ ആക്കം കൂടുമെന്നും തദ്ദേശ ഭരണകൂടങ്ങൾക്ക് മികച്ച പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അനിൽ അക്കര. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഇടുക്കി ജില്ലാ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് വിഹിതത്തിൽ ഒരു തരത്തിലുള്ള കുറവും വരുത്താൻ അനുവദിക്കില്ലെന്നുംവ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ വികസന പ്രവർത്തനങ്ങളുടെ മെല്ലപ്പോക്കിന് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. …

സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിന് കൂടുതൽ ആക്കം കൂടുമെന്ന് അനിൽ അക്കര Read More »

പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് നന്നാക്കണ; വണ്ടിപ്പെരിയാർ അരണക്കൽ ദേവാലയത്തിലെ കെ.സി.വൈ.എം വിശ്വാസികൾ സമരം നടത്തി

ഇടുക്കി: ശബരിമല മണ്ഡലകാലം കൂടാതെ,വിദേശികളും സ്വദേശികളുമായിട്ടുള്ള വിനോദസഞ്ചാരികൾ ഒരു ദിവസം തന്നെ ആയിരക്കണക്കിന് ആളുകൾ എത്തുന്ന പ്രധാന വഴി ആണ്. ഇതോടൊപ്പം തന്നെ വണ്ടിപ്പെരിയാറിന്റെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിന് കുട്ടികളും കടന്നുപോകുന്ന പ്രധാന വഴിയാണ്. വണ്ടിപ്പെരിയാർ സത്രം റോഡ് ഒട്ടനവധി പോരാട്ടങ്ങൾക്ക് ഒടുവിലാണ് 14 കിലോമീറ്റർ നിർമ്മാണം നടക്കുന്നത് തുടർന്ന് വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിൽ വലിയ സ്വാധീനമുള്ള പ്രദേശമാണ്,മൗണ്ട് സത്രം അരണക്കൽ തുടങ്ങിയ പ്രദേശങ്ങൾ. കഴിഞ്ഞ ജില്ലാ പഞ്ചായത്തിന്റെ സമയത്ത് റോഡ് മെയിന്റനൻസിന് വേണ്ടി തുക …

പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് നന്നാക്കണ; വണ്ടിപ്പെരിയാർ അരണക്കൽ ദേവാലയത്തിലെ കെ.സി.വൈ.എം വിശ്വാസികൾ സമരം നടത്തി Read More »

ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. ഇരകളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. 2025 ജനുവരി 27നായിരുന്നു പോത്തുണ്ടി സ്വദേശികളായ സുധാകരൻ,അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര കൊലപ്പെടുത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടർന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന്, തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് ചെന്താമര പറഞ്ഞത്. 2025 ഒക്ടോബർ 18 നു …

ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു Read More »

ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഫാ. റോബർട്ട് അത്തിക്കൽ അന്തരിച്ചു

പട്ന: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും തരുമിത്രയുടെ (Tarumitra) സ്ഥാപകനുമായ ഫാ. റോബർട്ട് അത്തിക്കൽ എസ്.ജെ.(73) അന്തരിച്ചു. സംസ്കാരം നാളെ (21-07-2026-ചൊവ്വ) വൈകുന്നേരം നാലിന് പട്നയിലെ ജെസ്യൂട്ട് ആസ്ഥാനത്ത്. പട്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജെസ്യൂട്ട് വൈദികനുമാണ് മലയാളിയായ ഫാ. അത്തിക്കൽ. വിദ്യാർത്ഥികൾക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി 1988-ൽ അദ്ദേഹം ആരംഭിച്ച പ്രസ്ഥാനമാണ് തരുമിത്ര. തരുമിത്ര (Tarumitra) എന്നത് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ദേശീയ വിദ്യാർത്ഥി പ്രസ്ഥാനമാണ്. ഹിന്ദിയിലും …

ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഫാ. റോബർട്ട് അത്തിക്കൽ അന്തരിച്ചു Read More »

ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു.

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേ വെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. കെ. ബിനിമോൻ എം എൽ. എ ഉദ്ഘാടനം ചെയ്തു .വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് അധ്യക്ഷത വഹിച്ചു. വെള്ളൂർ എസ് എച്ച് ഒ. എം. റിയാസ് , ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ വി സിനി , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി. കെ കുര്യാക്കോസ് , പഞ്ചായത്ത് വൈസ് പ്രസിസൻ്റ് …

ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. Read More »

കലൂർ പരുന്താനിയില്‍ പരേതനായ ഡിഡി സാറെന്ന പി.യു ഉലഹന്നന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

കലൂര്‍: പരുന്താനിയില്‍ പരേതനായ പി.യു ഉലഹന്നന്‍ (ഡിഡി സാര്‍)ന്റെ ഭാര്യ ത്രേസ്യാമ്മ ഉലഹന്നന്‍ (94) അന്തരിച്ചു. സംസ്‌കാരം നാളെ (20.07.2026, തിങ്കള്‍) 10.30ന് കലൂര്‍ സെന്റ് ജോണ്‍സ്ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍. പരേത ചാലാശേരി കൊച്ചുപറമ്പില്‍ കുടുംബാംഗം. കോതമംഗലം രൂപത വൈദികന്‍ ഫാ. ജോസഫ് കൊച്ചുപറമ്പിലിന്റെ പിതൃസഹോദരിയാണ്. മക്കള്‍ : എല്‍സി ജോണ്‍ (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, എസ്‌സിബി, മുതലക്കോടം), മേരി ജോണ്‍ (റിട്ട. എച്ച്.എം. സെന്റ് ജോസഫ് എല്‍പിഎസ്, പന്നിമറ്റം), ബേബി ജോണ്‍ പരുന്താനിയില്‍ വാച്ച് ഹൗസ് …

കലൂർ പരുന്താനിയില്‍ പരേതനായ ഡിഡി സാറെന്ന പി.യു ഉലഹന്നന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി Read More »

കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

തൊടുപുഴ: തനിക്ക് ലഭിച്ച അധികാരം സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിനിയോഗിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ. ജനക്കൂട്ടത്തിനിടയിൽ നിൽക്കുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ സന്തോഷം എന്നും. കേരളത്തിൽ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം എത്തിച്ച നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ മുൻസിപ്പൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാമത് ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷ …

കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി Read More »

അപകടഭീഷണയുയർത്തി കലയന്താനിയിൽ നിന്നിരുന്ന പയ്യാനിമരം പൊതുമരാമത്ത് വകുപ്പ് വെട്ടി നീക്കി

കലയന്താനി: 35 വർഷത്തിലധികം പഴക്കമുള്ള മരമാണ് വെട്ടിനീക്കിയത്. ഇതോടെ അപകടം ഒഴിഞ്ഞുപോയതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.തൊടുപുഴ പൂമാല റൂട്ടിൽ കലയന്താനിയിലെ പ്രധാന ബസ്റ്റോപ്പിന് സമീപം നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും അപകട ഭീഷണിയായി നിന്നിരുന്ന പയ്യാനിമരം വെട്ടിമാറ്റി.വി ബി സി ന്യൂസ് വാർത്തയെതുടർന്നാണ് അധികൃതർ മരം വെട്ടി നീക്കുവാൻ തയ്യാറായത്. ഹൈസ്ക്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ. സെൻ്റ് മേരീസ് ദേവാലയം, നിരവധി വ്യാപാരസ്ഥാ പനങ്ങൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രധാന ജംഗ്ഷനാണിത്. 35 വർഷത്തിലധികം പഴക്കമുള്ള ഈ മുത്തശ്ശി …

അപകടഭീഷണയുയർത്തി കലയന്താനിയിൽ നിന്നിരുന്ന പയ്യാനിമരം പൊതുമരാമത്ത് വകുപ്പ് വെട്ടി നീക്കി Read More »