Timely news thodupuzha

logo

latest news

കടലോര മാജിക്; മുവാറ്റുപുഴയിൽ നിന്നും യാത്ര തിരിച്ചു

മുവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് ​ഗ്രാമ പഞ്ചായത്തുകളിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിട്ടുന്ന 72 കുട്ടികളും അവരുടെ ഓരോ രക്ഷിതാക്കളും ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ ക്ഷേമ കാര്യ ചെയർമാൻമാർ, ഐ.സി.ഡി. എസ് സൂപ്പർവൈസർമാർ എന്നിങ്ങനെ ഇരുന്നൂറ് അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് അഞ്ചു ബസ്സുകളിലായി തിരുവനന്തപുരം മാജിക് പ്ലാനറ്റും വർക്കല ബീച്ചും കാണുവാൻ രാവിലെ 7 മണിക്ക് ഹോളി മാഗി പളളിയുടെ മുറ്റത്തു നിന്നും പുറപ്പെട്ടു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന മക്കളെ വീടിന്റെ നാല് ചുവരുകൾക്കകത്ത് …

കടലോര മാജിക്; മുവാറ്റുപുഴയിൽ നിന്നും യാത്ര തിരിച്ചു Read More »

കരനെൽ കൊയ്ത്ത് നടത്തി

ഇടവെട്ടി: ശാസ്താംപാറ ഗവ: എൽ പി സ്കൂളിൽ രണ്ടാം ഘട്ട കരനെൽ കൃഷിയുടെ കൊയ്ത്ത് നടത്തി. ഹെഡ്മിസ്ട്രസ് ഗീതമ്മ പി.ജി, പി.റ്റി.എ പ്രസിഡന്റ് ഇ.കെ.അജിനാസ്, വാർഡ് മെമ്പറും വിസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ബിൻസി മാർട്ടിനും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. രാധ നിരപ്പിൽ, പി.റ്റി.എ എക്സിക്യൂട്ടീവംഗം പ്രകാശ് തങ്കപ്പൻ എന്നിവരാണ് കരനെൽ കൊയ്ത്തിന് നേതൃത്വം നൽകിയത്.

2024ൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്ന്‌ ആർ.എസ്‌.എസ് പറയുന്നു; ഡോ.പി.കെ.ബിജു

കോന്നി: കേരളത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാത്രമല്ല, അവരെ അധികാരത്തിലെത്തിച്ച മൂന്നരക്കോടി ജനങ്ങളുടേതുമാണെന്നാണ്‌ സി.പി.ഐ.എം ജനകീയ പ്രതിരോധ ജാഥയിലെ വലിയ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന്‌ ജാഥാ മാനേജർ ഡോ.പി.കെ.ബിജു പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025ൽ ആർ.എസ്‌.എസിന്റെ നൂറാം വാർഷികമാണ്‌. 2024ൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്ന്‌ അവർ പറയുന്നു. മറ്റ്‌ മതക്കാർ സൗദിയിലേക്കും റോമിലേക്കും പാകിസ്ഥാനിലേക്കും പോകണമെന്നും സംഘപരിവാർ പറയുന്നു. സ്വാതന്ത്ര്യ ലബ്‌ധിക്കായി ജീവത്യാഗം ചെയ്‌തവരുടെ പിന്തുടർച്ചക്കാരോടാണ്‌ നിങ്ങൾ …

2024ൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്ന്‌ ആർ.എസ്‌.എസ് പറയുന്നു; ഡോ.പി.കെ.ബിജു Read More »

പ്രതിപക്ഷവും വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷം; എം.എൽ.എ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു

തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കർ എ.എൻ.ഷംസീറിന്‍റെ ഓഫീസ് പ്രതിപക്ഷ എം.എൽ.എമാർ ഉപരോദിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷം ഉണ്ടായി. ഇതിനിടയിൽ സ്പീക്കർ ഓഫീസിൽ പ്രവേശിച്ചു. പ്രതിപക്ഷ എം.എൽ.എമാരുടെ അവകാശങ്ങൾ സ്പീക്കർ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു. സംഘർഷത്തിനിടെ കോൺഗ്രസ് എം.എൽ.എ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ഉടൻ തന്നെ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്നും മാറ്റി. മുതിർന്ന നേതാവും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ …

പ്രതിപക്ഷവും വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷം; എം.എൽ.എ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു Read More »

ഇതുവരെ ബ്രഹ്മപുരത്ത് നടന്നതിൻറെ ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനു തന്നെയാണെന്ന് ദേശീയ ഹരിത ട്രീബ്യൂണൽ സംസ്ഥാന സമിതി

കൊച്ചി: ബ്രഹ്മപുരം ബയോ മൈനിംഗ് പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രീബ്യൂണൽ നിയോഗിച്ച സംസ്ഥാന സമിതിയുടെ റിപ്പോർട്ട്. ഇതുവരെ ബ്രഹ്മപുരത്ത് നടന്നതിൻറെ എല്ലാം ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനു തന്നെയാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. പാരിസ്ഥിതിക നിയമങ്ങളോ വിദഗ്ധ നിർദ്ദേശങ്ങളോ ഒന്നു തന്നെ ബ്രഹ്മപുരത്ത് നടപ്പാക്കിയിട്ടില്ലെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നുവെന്നും സമിതി ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി എയിംസ് ആശുപത്രി

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തന രംഗത്ത് സുപ്രധാന നേട്ടവുമായി ഡൽഹി എയിംസ് ആശുപത്രി. ഗർഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് എയിംസ് അത്ഭുതകരമായ ആ നേട്ടത്തിലേക്കെത്തിയത്. അമ്മയുടെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിൻറെ മുന്തിരി വലുപ്പമുള്ള ഹൃദയത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നു തവണ ഗർഭം അലസി പോയ 28 കാരിയുടെ ഗർഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയക്കു പിന്നാലെ കുട്ടി സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.

അപമാനിതരായി മത്സരിക്കാനില്ലെന്ന് എം.കെ രാഘവനും കെ.മുരളീധരനും; തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ.സുധാകരൻ

ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെതിരെ പൊട്ടിത്തെറിച്ച് എം.പിമാരായ എം.കെ രാഘവനും കെ.മുരളീധരനും. ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിളച്ച യോഗത്തിലായിരുന്നു എം.പിമാരുടെ പ്രതികരണം. അപമാനിതരായി മത്സരിക്കാനില്ലെന്ന ഇവരുടെ പ്രതികരണത്തെ മറ്റ് എം.പിമാർ കൂടി പിന്തുണച്ചതോടെ തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ.സുധാകരൻ ഉറപ്പു നൽകി. കെ മുരളീധരനും എം.കെ സുധാകരനും എതിരെ അച്ചടക്ക നടപടിയുടെ പേരിൽ കെ.പി.സി.സി പ്രസിഡൻറ് അയച്ച കത്ത് പിൻവലിക്കാനും യോഗത്തിൽ തീരുമാനമായി. കത്തയച്ചത് ഉചിതമായി നടപടിയല്ലെന്ന എം.പിമാരുടെ പ്രതികരണത്തിനു പിന്നാലെ കത്ത് പിൻവലിക്കാൻ …

അപമാനിതരായി മത്സരിക്കാനില്ലെന്ന് എം.കെ രാഘവനും കെ.മുരളീധരനും; തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ.സുധാകരൻ Read More »

സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ളയുടെ പരാതി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സ്വർണകടുത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിജേഷ് പിള്ള കണ്ണൂർ സ്വദേശിയായതു കൊണ്ട് തന്നെ കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല. സ്വർണകടത്തു കേസിൽ ഒത്തുതീർപ്പിനായി ഇടനിലക്കാരനായെത്തി വിജേഷ് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സ്വപ്ന ഫെയ്സ് ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നു. ഇതിനെതിരെ വിജേഷ് ഡിജിപിക്ക് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. തുടർന്ന് ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാജിന് കൈമാറുകയായിരുന്നു.

സാംസങ് ഗാലക്സി എസ് സീരിസിലെ സ്‌പേസ് സൂം ഫീച്ചറിനെതിരെ ആരോപണവുമായി ഉപയോക്താവ്

ചന്ദ്രന്‍റെ അടക്കം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഫീച്ചറാണ് സാംസങ് ഗാലക്സി എസ് സീരിസ് സ്‌മാർട്ട്‌ഫോണുകളിലെ സ്‌പേസ് സൂം ഫീച്ചർ. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ആരോപണം. സാംസങ് ഗാലക്‌സി എസ് 20 അൾട്രായിലായിരുന്നു ഈ സവിശേഷത ആദ്യം വന്നത്. അതിനുശേഷം കമ്പനിയുടെ എല്ലാ ‘അൾട്രാ’ മോഡലുകളിലും ഈ ഫീച്ചർ നല്‍കി. ദക്ഷിണ കൊറിയൻ കമ്പനി സ്‌മാർട്ട്‌ഫോണിന്റെ പ്രമോഷൻ സമയത്ത് ഈ സവിശേഷതയെ തെറ്റായി അവതരിപ്പിച്ചുവെന്നാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആക്ഷേപം. ഒരു ഉപയോക്താവ് റെഡ്ഡിറ്റിൽ …

സാംസങ് ഗാലക്സി എസ് സീരിസിലെ സ്‌പേസ് സൂം ഫീച്ചറിനെതിരെ ആരോപണവുമായി ഉപയോക്താവ് Read More »

ജനകീയ പ്രതിഷേധമിരമ്പി വില്ലേജ് ഓഫീസ് മാർച്ച്

കുടയത്തൂർ: അറക്കുളം, കുടയത്തൂർ, മുട്ടം പഞ്ചായത്തുകളിലെ 130 ഏക്കർ എം.വി.ഐ.പി ഭൂമി റിസർവ്വ് വനമാക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടന്ന കുടയത്തൂർ വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി. വിവിധ സാമൂഹിക, സാംസ്കാരിക, കർഷക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, നോട്ടീസ് ലഭിച്ച സാധാരണക്കാരുൾപ്പെടെ പങ്കെടുത്ത വില്ലേജ് ഓഫീസ് മാർച്ച് ജില്ലാ പഞ്ചായത്തംഗം പ്രൊഫ.എം.ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. നോട്ടിഫൈഡ് വനമായി 130 ഏക്കർ എം.വി.ഐ.പി ഭൂമി പ്രഖ്യാപിച്ചാൽ ജനസാന്ദ്രതയേറിയ സ്ഥലവാസികൾ ദുരിതപൂർണ്ണമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ടൂറിസമടക്കമുള്ള …

ജനകീയ പ്രതിഷേധമിരമ്പി വില്ലേജ് ഓഫീസ് മാർച്ച് Read More »

ഇ.പി.എസിന് കീഴിൽ ഉയർന്ന പെൻഷനായി മെയ് മൂന്ന് വരെ അപേക്ഷിക്കാം

ന്യൂഡൽഹി: 2014 സെപ്തംബർ 1-ന് വിരമിച്ചവർക്ക്‌ എംപ്ലോയീസ് പെൻഷൻ സ്‌കീമിന് (ഇ.പി.എസ്) കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് മൂന്ന് വരെ നീട്ടി. സമയ പരിധി മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംഘടനകളുടെ ആവശ്യപ്രകാരമാണ്‌ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ തീയതി നീട്ടിയതെന്ന്‌ സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു.പെൻഷൻ ഫണ്ടിലേക്ക്‌ ഉയർന്ന വിഹിതം അടച്ചിരുന്ന, 2014 സെപ്തംബർ 1 ന് മുമ്പ്‌ വിരമിച്ചവർക്ക്‌ ഉയർന്ന പെൻഷന് ഓപ്‌ഷ‌ൻ നൽകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. …

ഇ.പി.എസിന് കീഴിൽ ഉയർന്ന പെൻഷനായി മെയ് മൂന്ന് വരെ അപേക്ഷിക്കാം Read More »

ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ചിറയിൻകീഴ്‌ അഴൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആർ.ടി.സി ബസിന് തീപിടിച്ചു. ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. എൻജിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി മുപ്പതോളം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസിൽ ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടു; ലൈംഗിക ലാക്കോടെയല്ലാതെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കൽ ആവില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ലൈംഗിക ലാക്കോടെയല്ലാതെ പെൺകുട്ടിയുടെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കൽ ആവില്ലെന്ന് ബോംബെ ഹൈക്കോടതി. പന്ത്രണ്ടു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പേരിൽ അന്നു പതിനെട്ടു വയസ്സുണ്ടായിരുന്ന യുവാവിനെതിരെ 2012ലാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസിൽ ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടുകൊണ്ടാണ്, നാഗ്പുർ ബെഞ്ചിന്റെ വിധി. ‘നീയങ്ങു വളർന്നല്ലോയെന്ന്’ പറഞ്ഞുകൊണ്ട് യുവാവ് തന്റെ പുറത്തും തലയിലും തലോടിയെന്നാണ് പെൺകുട്ടിയുടെ മൊഴി. കേസിൽ യുവാവ് കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരായ ഹർജിയിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഭൂഷൺ ദേശായി ഷിൻഡെ വിഭാഗത്തിൽ ചേർന്നു

മുംബൈ: ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി സുഭാഷ് ദേശായിയുടെ മകൻ ഭൂഷൺ ദേശായി ഷിൻഡെ വിഭാഗത്തിൽ ചേർന്നു. ഇത് ഉദ്ധവ് താക്കറെയ്ക്ക് വലിയ തിരിച്ചടിയായാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രിയുടെ പാർട്ടിയിലെ പുതിയ അംഗമായ ഭൂഷൺ ദേശായി പറഞ്ഞു. മുൻ മഹാ വികാസ് അഘാഡി സർക്കാരിൽ പിതാവ് വ്യവസായ മന്ത്രിയായിരിക്കെ, അഴിമതി ആരോപണങ്ങളുടെ പേരിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഭൂഷൺ ബിജെപിയുടെ ആരോപണം നേരിട്ടിരുന്നു.

‘പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുമ്പോൾ ഇത്തരത്തിലുള്ള പല ആരോപണങ്ങളും കേൾക്കേണ്ടി വരും’; എം.എ.യൂസഫലി

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി വ്യവസായി എം.എ.യൂസഫലി. പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുമ്പോൾ ഇത്തരത്തിലുള്ള പല ആരോപണങ്ങളും കേൾക്കേണ്ടി വരും. അതു കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലുമൊക്കെ അതുമിതും പറയുന്നതു കൊണ്ടൊന്നും യാതൊരു കുഴപ്പവുമില്ല. സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നതിനെയും വ്യക്തിഹത്യ നടത്തുന്നതിനെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി നേരിടണമെങ്കിൽ അതു ലീഗൽ വിഭാഗം നോകിക്കൊള്ളുമെന്നും യൂസഫലി പറഞ്ഞു. ലൈഫ് മിഷൻ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യാനായി യൂസഫലിയെ വിളിപ്പിച്ചു എന്ന വാർത്ത …

‘പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുമ്പോൾ ഇത്തരത്തിലുള്ള പല ആരോപണങ്ങളും കേൾക്കേണ്ടി വരും’; എം.എ.യൂസഫലി Read More »

‘സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് അദ്ദേഹം മറന്നു പോയി’; വി.ഡി.സതീശൻ

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ നിയമസഭയിൽ നടത്തിയതു തെറ്റായ പരാമർശമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീ‌ശൻ. അദ്ദേഹം അതു പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എം.എൽ.എമാരോട് നിങ്ങൾ അടുത്ത പ്രാവശ്യം തോറ്റുപോകുമെന്നാണു സ്പീക്കർ പറയുന്നത്. മെമ്പർമാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടയാളാണു സ്പീക്കർ. സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് അദ്ദേഹം മറന്നു പോയെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഫാത്തിമയിലെ ഡോക്ടർക്കു നേരെയുണ്ടായ ആക്രമണം; മാർച്ച് 17-ന് സംസ്ഥാവ്യാപകമായി ഐ.എം.എ സമരം

തൊടുപുഴ: മാർച്ച് 17ന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഓരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ എതിർപ്പു പ്രകടിപ്പിച്ചു കൊണ്ടാണ് പ്രതിഷേധം. കോഴിക്കോട് സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുല്ള നടപടി സ്വീകരിക്കുക, ആശുപത്രി ആക്രമണങ്ങളെക്കുറിച്ചുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഫാത്തിമ ആശുപത്രിയിൽ ആക്രമണം നടത്തിയ പ്രതികൾ രക്ഷപെടുവാനുണ്ടായ …

ഫാത്തിമയിലെ ഡോക്ടർക്കു നേരെയുണ്ടായ ആക്രമണം; മാർച്ച് 17-ന് സംസ്ഥാവ്യാപകമായി ഐ.എം.എ സമരം Read More »

ആർട്ടിസ്റ്റ് ഗായത്രിയുടെ ഏകാംഗ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും

മുംബൈ: പ്രശ്സത ചിത്രകാരനും നോവലിസ്റ്റും ചിത്രകലാ വിമർശകനുമായ ആർട്ടിസ്റ്റ് ഗായത്രിയുടെ ഏകാംഗ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും. ജഹാംഗീർ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം 20-ന് അവസാനിക്കും. മുംബൈയിൽ ഗായത്രിയുടെ പതിനഞ്ചാമത്തെ പ്രദർശനമാണിത്. 1990 മുതൽ നിരവധി ഗാലറികളിൽ ഗായത്രിയുടെ പ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുംബൈയിലെ കലാസാഹിത്യ രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും.

ഓസ്ട്രേലിയയെ ഏകദിന പരമ്പരയിലും സ്റ്റീവ് സ്മിത്ത് നയിക്കും

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് തന്നെ നയിക്കും. അമ്മയുടെ മരണത്തെ തുടർന്നു ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണിത്. ഏകദിനത്തിൽ കമ്മിൻസ് ഉണ്ടാവില്ലെന്നു കോച്ച് ആൻഡ്രൂ മക്ഡൊണാൾഡും വ്യക്തമാക്കി. മാർച്ച് പതിനേഴിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരം വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കും. പിന്നീട് വിശാഖപട്ടണത്തും ചെന്നൈയിലുമാണു മത്സരങ്ങൾ നടക്കുക.

‘കോട്ടയം ജില്ലയിലെ 8 റോഡുകളുടെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലെത്തി’; പി.എ മുഹമ്മദ് റിയാസ്

കോട്ടയം: സംസ്ഥാന സർക്കാരിൻറെ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കോട്ടയം ജില്ലയിലെ 8 റോഡുകളുടെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോട്ടയം, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 20.197 കി.മീ റോഡ് ആധുനിക നിലവാരത്തിൽ പുനരുദ്ധരിക്കുകയാണ്. 121 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെഎസ്ടിപി നടപ്പിലാക്കുന്ന പ്രവൃത്തിയിൽ 90% പൂർത്തിയായിട്ടുണ്ട്. മന്ത്രി വി.എൻ വാസവൻ, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ റോഡിൻറെ പ്രവൃത്തിയുമായി …

‘കോട്ടയം ജില്ലയിലെ 8 റോഡുകളുടെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലെത്തി’; പി.എ മുഹമ്മദ് റിയാസ് Read More »

കേരളത്തിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തുക വിഷമമാകുമെന്ന ചിന്ത കോൺഗ്രസ്-യു.ഡി.എഫ് നേതാക്കളെ അലട്ടുകയാണെന്ന് എം.വി ഗോവിന്ദൻ

പത്തനംതിട്ട: സി.പി.ഐ.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ വൻ ജനപിന്തുണയോടെ മുന്നേറവെ കോൺഗ്രസ് പാർട്ടിയിൽ കലഹം മൂർച്ഛിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബ്രഹ്മപുരം വിഷയം ഉയർത്തി കോൺഗ്രസിലെ ആഭ്യന്തര കലഹത്തിന് മറയിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ. കേരളത്തിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തുക വിഷമമാകുമെന്ന ചിന്ത കോൺഗ്രസ്-യു.ഡി.എഫ് നേതാക്കളെ അലട്ടുകയാണ്. കെ.സുധാകരന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലംതൊടില്ലെന്ന ധാരണ കോൺഗ്രസിൽ വ്യാപകമാകുകയാണ്. നിയമസഭയിലേക്കോ, ലോകസഭയിലേക്കോ മത്സരിക്കാനില്ലെന്ന മുരളീധരന്റെ പ്രസ്താവന …

കേരളത്തിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തുക വിഷമമാകുമെന്ന ചിന്ത കോൺഗ്രസ്-യു.ഡി.എഫ് നേതാക്കളെ അലട്ടുകയാണെന്ന് എം.വി ഗോവിന്ദൻ Read More »

‘കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌’; ബൃന്ദ കാരാട്ട്‌

കൊച്ചി: വിസ്‌മയിപ്പിക്കുന്ന ആസ്വാദ്യതയാണ് കൊച്ചി ബിനാലെ നൽകുന്നതെന്ന്‌ സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ബിനാലെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ. കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌. ലോകത്തെ മികച്ച കലാകാരന്മാരും അവരുടെ സൃഷ്ടികളും സംഗമിക്കുന്ന ഇടമാണിത്. വനിതകളുടെ പ്രാതിനിധ്യവും ശ്രദ്ധേയം. കേരളത്തിലെ മലയാളി ആർട്ടിസ്റ്റുകൾക്ക് മാത്രമായി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ ‘ഇടം’ ശ്രദ്ധേയമാണ്‌. കേരളത്തിലെ കലാകാരന്മാരെ പ്രത്യേകം അഭിനന്ദിക്കുകയും വേറിട്ട …

‘കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌’; ബൃന്ദ കാരാട്ട്‌ Read More »

‘എല്ലാ നൻമകളുടെയും അന്തകരാണ് ആർ.എസ്.എസ്, ഭീകര സംഘടനയാണ്’; എം.സ്വരാജ്

മാവേലിക്കര: ലക്ഷണമൊത്ത ഭീകര സംഘടനയാണ് ആർ.എസ്.എസെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.സ്വരാജ് പറഞ്ഞു. ജനകീയ പ്രതിരോധജാഥയ്‌ക്ക് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സ്വരാജ്. വർഗീയതയുടെ പേരിൽ നൂറുകണക്കിന് ആളുകളെയാണ് സംഘപരിവാർ കൊന്നുതള്ളുന്നത്. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റുക എന്നതാകും ലക്ഷ്യം. കമ്യൂണിസ്റ്റും ക്രിസ്ത്യാനിയും മുസ്ലീമും അവരുടെ ആഭ്യന്തരശത്രുക്കളാണ്. മതനിരപേക്ഷവാദിയോ സാധാരണക്കാരനോ ആയ ഹിന്ദുവിനും രക്ഷയില്ല. എല്ലാ നൻമകളുടെയും അന്തകരാണ് ആർ.എസ്.എസ്. സംഘപരിവാർ അജൻഡകൾ കേരളത്തിൽ നടപ്പാക്കാൻ സർക്കാരും ഇടതുപക്ഷവും അനുവദിക്കാത്തതിനാലാണ് ശത്രുതാമനോഭാവത്തോടെ കേന്ദ്രം കേരളത്തെ …

‘എല്ലാ നൻമകളുടെയും അന്തകരാണ് ആർ.എസ്.എസ്, ഭീകര സംഘടനയാണ്’; എം.സ്വരാജ് Read More »

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കാസർകോഡ്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട്(50) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് മംഗലാപുരം ആസ്പത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ ആൻജിയോപ്ലാസ്റ്റിന് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെത്തന്നെ വീണ്ടും ഹാർട്ട് അറ്റാക്ക് സംഭവിച്ചതാണ് മരണകാരണം. കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനാണ്. 2005ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ പങ്കെടുത്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങൾ (കവിതകൾ), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), …

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു Read More »

‘എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ മതപരമായ പ്രവർത്തനം നടത്താൻ സൗകര്യം വേണമെന്നാണ് സി.പി.ഐ. എമ്മിന്റെ കാഴ്ചപ്പാട്’; എം.വി.ഗോവിന്ദൻ

പത്തനംതിട്ട: സി.പി.ഐ.എം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ മതപരമായ പ്രവർത്തനം നടത്താൻ സൗകര്യം വേണമെന്നാണ് സി.പി.ഐ. എമ്മിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്യക്തമാക്കി. സഭാതർക്ക വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സമരങ്ങൾക്ക് ആരും എതിരല്ല. അത് എന്ത്, എന്തിന് എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിമാനത്താവള വിഷയത്തിൽ കേന്ദ്രത്തിന്റെ അംഗീകാരം കൂടി വേണം.സർക്കാരിന്റെ കയ്യിലേക്ക് ഒരുക്ഷേത്രത്തിലേയും പണം കിട്ടുന്നില്ല. കെ.എസ്.ആർ.ടി.സിക്ക് വേണ്ടി എൽ.ഡി.എഫ് സർക്കാർ …

‘എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ മതപരമായ പ്രവർത്തനം നടത്താൻ സൗകര്യം വേണമെന്നാണ് സി.പി.ഐ. എമ്മിന്റെ കാഴ്ചപ്പാട്’; എം.വി.ഗോവിന്ദൻ Read More »

ഹൈ ജംപിലെ ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി അന്തരിച്ചു

ഹൈ ജംപിലെ വിപ്ലവകരമായ രീതിയെന്നു വിശേഷിപ്പിക്കപ്പെട്ട ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി വിടവാങ്ങി. എഴുപത്താറ് വയസായിരുന്നു. അമെരിക്കൻ ഹൈ ജംപറായ ഫോസ്ബെറി ഒളിമ്പിക് മെഡൽ ജേതാവ് കൂടിയാണ്. ഹൈജംപിൽ അതുവരെ അനുവർത്തിച്ചു വന്ന രീതിക്കു മാറ്റം വരുത്തി സ്വന്തം ശൈലി ആവിഷ്കരിക്കുകയും, പിന്നീട് ഫോസ്ബെറിയുടെ ആ ശൈലി ലോകം അനുകരിക്കുക യുമായിരുന്നു. അമേരിക്കയിലെ ഒറിഗോണിൽ ജനിച്ച ഫോസ്ബെറി പതിനാറാം വയസിലാണു ഹൈജംപിൻറെ ഉയരങ്ങൾ താണ്ടി തുടങ്ങിയത്. 1968-ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവാണ്. …

ഹൈ ജംപിലെ ‘ഫോസ്ബെറി ഫ്ലോപ്’ ആവിഷ്കരിച്ച ഡിക് ഫോസ്ബെറി അന്തരിച്ചു Read More »

പൊലീസ് വാഹനങ്ങൾക്കു തീയിട്ട പ്രതി പിടിയിൽ

കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു തീയിട്ട കാപ്പ കേസ് പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. കണ്ണൂർ കക്കാട് സ്വദേശി വി. വി ഷമീം എന്ന ചാണ്ടി ഷമീമാണു പിടിയിലായത്. ഏറെ നേരത്തെ മൽപ്പിടുത്തത്തിനൊടുവിലാണു ഷമീമിനെ കസ്റ്റഡിയിലെടുക്കാനായത്. ഷമീമിൻറെ ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണു പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു ഷമീം തീയിട്ടത്. നാലോളം വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങളാണിവ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു തീയിട്ടതു ഷമീമാണെന്നു തിരിച്ചറിഞ്ഞത്. തളിപ്പറമ്പിൽ നിന്നും …

പൊലീസ് വാഹനങ്ങൾക്കു തീയിട്ട പ്രതി പിടിയിൽ Read More »

കൊച്ചി കോർപറേഷനിൽ പ്രതിഷേധിച്ചവർക്കെതിരെയുള്ള പൊലീസ് നടപടിയിൽ നിയമസഭയിൽ വാക്കേറ്റം

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷനിൽ പ്രതിഷേധിച്ചവർക്കെതിരെയുള്ള പൊലീസ് നടപടിയിൽ നിയമസഭയിൽ പ്രതിഷേധം. സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ എത്തിയിരിക്കുന്നത്. അടിയന്തര പ്രമേയം അനുവദിക്കാതിരുന്ന സ്പീക്കർ വേണമെങ്കിൽ സബ്മിഷനായി ഉന്നയിക്കാമെന്നു വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീയുടെ മൃതദേഹം റെയ്ൽവെ സ്റ്റേഷനിലെ ഡ്രമ്മിനുള്ളിൽ

ബാംഗ്ലൂർ: എസ്.എം.വി.റ്റി റെയ്ൽവെ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ്. മൂന്നു മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണു ബെംഗളൂരു പരിസരത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞമാസം യശ്വന്തപുര റെയ്ൽവേ സ്റ്റേഷനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ടോടെ റെയ്ൽവേ സ്റ്റേഷൻ പരിസരത്ത് രൂക്ഷഗന്ധം ഉയരുന്നുണ്ടായിരുന്നു. തുടർന്നു ആർ.പി.എഫ് നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തിയത്. ഓട്ടൊമാറ്റിക് സ്ലൈഡിങ് ഡോറിനു സമീപമായിരുന്നു ഡ്രം. വൈകിട്ട് 7.30 ഓടെ ബയ്യപ്പനഹള്ളി പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ …

സ്ത്രീയുടെ മൃതദേഹം റെയ്ൽവെ സ്റ്റേഷനിലെ ഡ്രമ്മിനുള്ളിൽ Read More »

ആരോഗ്യസർവെ ആരംഭിച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീയണച്ചുവെങ്കിലും 48 മണിക്കൂർ ജാഗ്രത തുടരും. പന്ത്രണ്ടു ദിവസത്തെ പരിശ്രമങ്ങൾക്കു ശേഷമാണു ബ്രഹ്മപുരത്തെ തീപിടുത്തവും പുകയും അണയ്ക്കാൻ സാധിച്ചത്. പ്രദേശത്ത് ഇനിയും തീപിടുത്തത്തിനു സാധ്യതയുള്ളതിനാൽ 48 മണിക്കൂർ നേരം ജാഗ്രത തുടരും. അഗ്നിശമനാ സേനാംഗങ്ങൾ പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം തീപിടുത്തത്തിൻറെ പശ്ചാത്തലത്തിൽ തീരുമാനിച്ചിരുന്ന ആരോഗ്യസർവെ ആരംഭിച്ചു. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തിയാണു സർവെ നടത്തുന്നത്. ഇതിനായ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവരുണ്ടെങ്കിൽ …

ആരോഗ്യസർവെ ആരംഭിച്ചു Read More »

വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു

ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു. വിവിധ വാർഡുകളിൽ നിന്നും ഗ്രാമസഭകൾ വഴി തെരഞ്ഞെടുക്കപ്പെട്ട ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കാണ് സൗജന്യമായി കട്ടിലുകൾ നൽകിയത്. കട്ടിലുകളുടെ വിതരണോത്ഘാടനം ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രസിഡന്റ് എം.ലതീഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂസമ്മ.സി.ഡി സ്വാഗതം ആശംസിച്ച ശേഷം വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ ജോയി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ. ആർ ഗോപി …

വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തു Read More »

സ്വവർഗ വിവാഹം; നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കാൻ തീരുമാനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാവും കേസ് പരിഗണിക്കുക. ഏപ്രിൽ 18 മുതൽ ഹർജിയിൽ വാദം കേൾക്കും. വാദം തത്സമയം ജനങ്ങളിലേക്കെത്തിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. സ്വവർഗ വിവാഹം (same sex marriage) നിയമ വിധേയമാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ സ്വവർഗ വിവാഹം (same sex marriage) നിയമവിധേയമാക്കുന്നതിനെ കേന്ദ്രം …

സ്വവർഗ വിവാഹം; നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും Read More »

മുട്ടം ഷ ന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ കോൺവൊക്കേഷൻ ദിനം ആഘോഷിച്ചു

മുട്ടം: ഷന്ത്യാൾ ജ്യോതി പബ്ളിക് സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ദിനാചരണം നടത്തി. രാവിലെ 10.30 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസ്‌ലിൻ ടABട ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെൻറ്  മേരീസ് ചർച്ച് , ഊരക്കുന്ന്   വികാരി ഫാദർ ജോസ് മാമ്പുഴക്കൽ വിശിഷ്ടാധിതി ആയിരുന്നു .മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷൈജാ ജോമോൻ മുഖ്യപ്രഭാഷണം നടത്തി. ‘ആരാധന മഠം മദർ ‘റവ .സിസ്റ്റർ. എലിസബത്ത് SABS, അക്കാഡമിക് കോർഡിനേറ്റർ …

മുട്ടം ഷ ന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ കോൺവൊക്കേഷൻ ദിനം ആഘോഷിച്ചു Read More »

സിപിഎമ്മുകാർ ബിജെപിയിൽ ചേർന്നു.

തൊടുപുഴ;ഡിവൈഎഫ് ഐ കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റ്,സിപിഎം ബ്രാഞ്ച് സെക്രട്ടറി, റെഡ് വാളന്റിയർ, ഇടുക്കി ജില്ലാ ക്യാപ്റ്റൻ എന്നീ ചുമതലകൾ വഹിച്ച സിനീഷ് വിജയനും സിപിഎം പ്രവർത്തകൻ അഡ്വ.കെ.ആർ.ഹരിയും ബി ജെ പി യിൽ ചേർന്നു.ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി പൊന്നാട അണിയിച്ച് സ്വീകരിച്ചു. വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ.അബു, മണ്ഡലം സെക്രട്ടറി അഡ്വ. ജി സുരേഷ്, കെ.കെ.അജിത്ത്,കെ.എൻ രാജേഷ്, സിറിൾ കെ.ജയിംസ് എംഡി.മനു എന്നിവർ ആശംസകൾ അറിയിച്ചു.

യുവാവും സുഹൃത്തായ യുവതിയും സഞ്ചരിച്ച കാർ മറിഞ്ഞു .

തൊടുപുഴ :മുട്ടം ശങ്കരപ്പിള്ളി അറയാനിപ്പാറയ്ക്കു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന യുവാവും യുവതിയും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് അപകടം.ഏഴാംമൈലിൽ നിന്നും അറയാനിപ്പാറ വഴി ശങ്കരപ്പിള്ളിക്കുള്ള റോഡിൽ നിന്നുമാണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്. അറയാനിപ്പാറയുടെ സമീപം സൂര്യോദയം കാണുവാൻ നിരവധി പേർ എത്തുന്നുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു. വിദൂര കാഴ്ച കാണാൻ എത്തിയ യുവാവും സ്വഹൃത്തായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത് എന്ന് നാട്ടുകാർ പറഞ്ഞു

പൊതുശ്മശാനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമുദായ സംഘടന ഇടവെട്ടിയിൽ മാർച്ചും ധർണ്ണയും നടത്തി

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ പൊതുശ്മശാനം ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമുദായ സംഘടനകളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. സ്വാമി അയ്യപ്പദാസായിരുന്നു ധർണ്ണ ഉദ്ഘാടനം ചെയ്തത്. എം.കെ നാരായണ മേനോൻ(എൻ.എസ്.എസ്) അദ്ധ്യക്ഷത വഹിച്ച സമരത്തിൽ സുരേഷ് കണ്ണൻ(കെ.പി.എം.എസ്) സ്വാഗതം പറഞ്ഞു. പഞ്ചായത്തിൽ നിരവധി ആളുകൾ കോളനികളിലും പാറപ്പുറത്തും വടകയ്ക്കും താമസിക്കുന്നുണ്ട്. ഈ വീടുകളിൽ താമസിക്കുന്ന ഇവരുടെ ഉറ്റവരിലൊരാൾ മരണപ്പെട്ടാൽ മൃദദേഹം സംസ്കരിക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്ത് പഞ്ചായത്തിൽ എത്രയും പെട്ടന്ന് പൊതുശ്മശാനം നിർമ്മിക്കണമെന്ന് സ്വാമി അയ്യപ്പദാസ് …

പൊതുശ്മശാനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമുദായ സംഘടന ഇടവെട്ടിയിൽ മാർച്ചും ധർണ്ണയും നടത്തി Read More »

കള്ളനോട്ടു കേസിൽ 4 പ്രതികൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: വനിത കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ടു കേസ് സംഘത്തിലെ നാല് പ്രതികൾ കൂടി അറസ്റ്റിൽ. ഇവരെ പാലക്കാട് വാളയാറിൽ നിന്ന് മറ്റൊരു കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ചോദ്യം ചെയ്യലിലാണ് എടത്വ കേസ് ഉ‍ൾപ്പടെയുള്ള കേസിലും പ്രതിയാണെന്ന വിവരം ലഭിക്കുന്നത്. അറസ്റ്റിലായ 4 പേരുടേയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ ഉടൻ ആലപ്പുഴ പൊലീസിന് കൈമാറുമെന്നാണ് വിവരം. എടത്വ കൃഷി ഓഫീസർ എം ജിഷമോൾ കഴിഞ്ഞ ആഴ്ച്ചയാണ് അറസ്റ്റിലാവുന്നത്. കേസിലെ മുഖ്യ പ്രതിയായ അജീഷും പിടിയിലായെന്ന് …

കള്ളനോട്ടു കേസിൽ 4 പ്രതികൾ കൂടി അറസ്റ്റിൽ Read More »

മാലിന്യ പ്ലാൻറ് തീപിടുത്തം; കൊച്ചി കോർപ്പറേഷനിൽ സംഘർഷം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ ഉണ്ടായ തീപിടുത്തത്തെ ചൊല്ലി കൊച്ചി കോർപ്പറേഷനിൽ സംഘർഷം. യു.ഡി.എഫ് കൗൺസിലർമാർ മേയറെ തടയാൻ ശ്രമിച്ചതാണ് സംഘർത്തിൽ കലാശിച്ചത്. 3 യുഡിഎഫ് കൗൺസിലർമാർക്ക് പരിക്കേറ്റു. ഇതിനിടയിൽ പൊലീസ് സംരക്ഷണയോടെ മേയർ കോർപ്പറേഷന് അകത്ത് കടന്നു. കോർപ്പറേഷൻ യോഗത്തിൽ മേയറെ പങ്കെടുപ്പിക്കില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഗേറ്റിനു മുന്നിൽ മേയർക്ക് പിന്തുണയുമായി സിപിഎം പ്രവർത്തകർ തമ്പടിച്ചിരുന്നു. ബിജെപി കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് ഹാജരാവാത്തതിനായിരുന്നു കോടതിയുടെ വിമർശനം. ഓൺലൈനായാണ് കളക്‌ടർ ഹാജരായത്. ജനങ്ങൾ നീറി പുകയുകയാണ്, ഇത് കുട്ടിക്കളിയല്ല എന്നായിരുന്നു കോടതിയുടെ വിമർശനം. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാൻറിൻറെ പ്രവർത്തന ശേഷി മോശമാണെന്ന് മാലിന്യ സംസ്ക്കരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു. എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നു, എന്നാൽ ഇന്ന് രാവിലെ വീണ്ടും സെക്‌ടർ …

എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More »

ചെയിൻ വലിക്കുന്ന സംഭവങ്ങൾ കൂടുന്നു; ഈ വർഷം 778 കേസുകൾ രജിസ്റ്റർ ചെയ്തു, പിഴ ഈടാക്കിയത് 4.54 ലക്ഷം രൂപ

മുംബൈ: ദീർഘദൂര ട്രെയിനുകളിൽ വേനൽ തിരക്ക് വർധിച്ചതോടെ സെൻട്രൽ റെയിൽവേയിൽ അലാറം ചെയിൻ വലിക്കുന്ന സംഭവങ്ങളും വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 69 ദിവസങ്ങളിൽ (ജനുവരി 1 മുതൽ മാർച്ച് 10 വരെ), സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷൻ 778 ചെയിൻ വലിച്ച കേസുകൾ രജിസ്റ്റർ ചെയ്തു, പ്രതിദിന കേസുകൾ ശരാശരി 11 കേസുകളിൽ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കേസുകൾ കൂടുതലാണ്. അതേസമയം 2022ൽ ആകെ 3,424 ചെയിൻ വലിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. “ഇത്തരം …

ചെയിൻ വലിക്കുന്ന സംഭവങ്ങൾ കൂടുന്നു; ഈ വർഷം 778 കേസുകൾ രജിസ്റ്റർ ചെയ്തു, പിഴ ഈടാക്കിയത് 4.54 ലക്ഷം രൂപ Read More »

അട്ടപ്പാടിയിൽ നാല് പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. ഷോളയാർ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ 4 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ വെച്ച് ശനിയാഴ്ച വൈകിട്ടായിരുന്നു മരണം. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിൻറെ തൂക്കം. ഈ വർഷത്തെ മൂന്നാമത്തെ ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യുപ്പെടുന്നത്.

വിഷപ്പുക ഉള്ളിലേക്ക്; കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു

കൊച്ചി: വാഴക്കാലയിൽ ശ്വാസകോശ രോഗി മരിച്ചു. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ബ്രഹ്മപുരത്തെ മാലിന്യ പാൻറിൽ നിന്നുയരുന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് രോഗം മൂർച്ഛിച്ചത്. പുകയുടെ മണം കടുത്ത ശ്വാസതടസ്സമുണ്ടാക്കിയെന്നും ലോറൻസിൻറെ ഭാര്യ ലിസി പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ച് ഹൈബി ഈഡനും രംഗത്തുവന്നു. ഒരാഴ്ചയായി ശ്വാസതടസ്സമുണ്ടായിരുന്ന ആളാണ് മരിച്ചത്. വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും അദ്ദേഹം …

വിഷപ്പുക ഉള്ളിലേക്ക്; കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു Read More »

എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം, ബ്രണ്ടൻ ഫ്രേസർ മികച്ച നടൻ, മിഷേൽ യോ മികച്ച നടി

തൊണ്ണൂറ്റിയഞ്ചാമത് ഓസ്കർ പുരസ്കാരനിശയിൽ മികച്ച ചിത്രമായി ഡാനിയൽസ് സംവിധാനം ചെയ്ത എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ഡാനിയൽ ക്വാൻ, ഡാനിയൽ ഷിനർട്ട് എന്നിവർ ബെസ്റ്റ് ഡയറക്ടേഴ്സായും മിഷേൽ യോ മികച്ച നടിയുമായും തിരഞ്ഞെടുക്കപ്പെട്ടു. ദ വെയിലിലെ അഭിനയത്തിന് ബ്രണ്ടൻ ഫ്രേസർ മികച്ച നടനുള്ള അം​ഗീകാരം ലഭിച്ചു. ഓസ്കർ പുരസ്കാരങ്ങളുടെ സമ്പൂർണ ലിസ്റ്റ്: മികച്ച അനിമേറ്റഡ് സിനിമ – പിനാച്ചിയോ (ഗുലെർമോ ഡെൽ ടോറോ). മികച്ച സഹനടി – ജാമീലി കാർട്ടിസ് …

എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് മികച്ച ചിത്രം, ബ്രണ്ടൻ ഫ്രേസർ മികച്ച നടൻ, മിഷേൽ യോ മികച്ച നടി Read More »

‘ഇതിനേക്കാളും വലിയ തിരിച്ചടിയായായിരിക്കും ബിജെപിക്ക്‌ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുക’; എം.വി ഗോവിന്ദൻ

ആലപ്പുഴ: 2024 മോദിസർക്കാരിന്‌ ഒരവസരം നൽകണമെന്ന അമിത്‌ ഷായുടെ ആഹ്വാനത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട്‌ മൂന്ന്‌ ശതമാനത്തോളമാണ്‌ കുറഞ്ഞത്‌. നിയമസഭയിലെ ഏക പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്‌തു. ഇതിനേക്കാളും വലിയ തിരിച്ചടിയായായിരിക്കും ബിജെപിക്ക്‌ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുകയെന്ന് എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച, ആരോഗ്യ രംഗത്ത്‌ ഉത്തർപ്രദേശിൽ നിന്നും പാഠം പഠിക്കാൻ ആഹ്വാനം ചെയ്‌ത, …

‘ഇതിനേക്കാളും വലിയ തിരിച്ചടിയായായിരിക്കും ബിജെപിക്ക്‌ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുക’; എം.വി ഗോവിന്ദൻ Read More »

യാത്രക്കാർക്ക് ഭീഷണിയായി ടോറസ്, ടിപ്പർ വാഹനങ്ങൾ

തൊടുപുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ രാവിലെ മുതൽ ടോറസ്, ടിപ്പർ വാഹനങ്ങൾ അമിത വേഗതയിലും യാതൊരുവിധ ഗതാഗതനിയമങ്ങളും പാലിക്കാതെയുമാണ് ചീറിപ്പായുന്നത്. അതിരാവിലെ തിരക്കു കുറവുള്ള സമയമാണെങ്കിൽ കൂടിയും വാഹനങ്ങളുടെ വേ​ഗത ചുരുക്കം ചില യാത്രക്കാരെയും ഭയപ്പെടുത്തുന്നു. പ്രഭാത സവാരിക്കാർക്കും മറ്റ് കാൽ നടയാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും വൻ ഭീഷണിയാണ് ഈ വാഹനങ്ങളുടെ അനിയന്ത്രിതമായ പോക്ക്. സുരക്ഷിതമല്ലാത്ത ​റോഡുപയോ​ഗത്തിലൂടെ ഇത്തരം വലിയ വാഹനങ്ങൾ സാധാരണക്കാരായ നിരവധി ജീവനുകളെ നോട്ടമിട്ട് സഞ്ചരിക്കുന്ന പോലെയായിരിക്കുകയാണ് ഇപ്പോൾ. പ്രശ്നത്തിൽ ഗതാഗത വകുപ്പും പോലീസും …

യാത്രക്കാർക്ക് ഭീഷണിയായി ടോറസ്, ടിപ്പർ വാഹനങ്ങൾ Read More »

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. നാളെ മുതൽ വ്യാഴാഴ്ച രാവിലെ 08.30 മുതൽ രാത്രി 08.30 വരെ 1.0 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ജാഗ്രത നിർദേശങ്ങൾ: കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി …

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത Read More »

ബ്രഹ്മപുരം തീപിടുത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

കൊച്ചി: മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കി ആരോഗ്യവകുപ്പ്. ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യവകുപ്പിന്‍റെ നേതൃത്യത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ഇതിനായി 7 യൂണിറ്റുകളെയാണ് കൊണ്ടുവരുന്നത്. തിങ്കളാഴ്ച 2 യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 3 യൂണിറ്റുകളും പ്രവർത്തനമാരംഭിക്കും. പ്രദേശത്തെ ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിത്സ ഉറപ്പാക്കൽ, വിദഗ്ദ ചികിത്സ എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം. ഡോക്‌ടർ, നഴ്സ്, അസിസ്റ്റന്‍റ്, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റുകളിലുണ്ടാവും. പ്രശ്നങ്ങൾ അറിയിക്കാനുള്ള …

ബ്രഹ്മപുരം തീപിടുത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും Read More »

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് സഞ്ചാരികളുടെ തിരക്ക്

കൊല്ലം: പാലരുവിയിലും കുറ്റാലത്തും നീരൊഴുക്ക് കുറഞ്ഞതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് സഞ്ചാരികളുടെ വൻതിരക്ക്. അപകടങ്ങൾ സ്ഥിരമാകുന്ന പശ്ചാത്തലത്തിൽ കനാലുകളിൽ‌ ഇറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സദാനന്ദപുരത്തുള്ള സബ് കനാലിന്‍റെയും സ്റ്റെപ്പ് വാട്ടർ ഫാളിന്‍റേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് കനാലുകളിലേക്ക് സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടത്. കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് എടുത്തു ചാടുന്നതും 50 അടിയിലേറെ ഉയരമുള്ള അക്വഡേറ്റിന്‍റെ മുകളിലൂടെ നടക്കുന്നതുമാണ് ഇവിടുത്തെ കാഴ്ച. മദ്യപിച്ചെത്തുന്നവർ സ്ഥിരമായി ബഹളം വച്ചതോടെ സ്റ്റെപ്പ് വാട്ടർ ഫാൾസിലേക്കുള്ള നീരൊഴുക്ക് …

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് സഞ്ചാരികളുടെ തിരക്ക് Read More »

ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ദ എലഫൻറ് വിസ്പറേഴ്സ്

“മനുഷ്യനും പ്രകൃതിയുമായുള്ള പവിത്രമായ ബന്ധത്തെക്കുറിച്ചു സംസാരിക്കാനാണ് ഞാനിവിടെ നിൽക്കുന്നത്. സഹവർത്തിത്വം പുലരുന്നതിനായി നാം നമ്മുടെ ഇടങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. സിനിമയെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി. ഈ സിനിമയുടെ ശക്തി തിരിച്ചറിഞ്ഞതിനു നെറ്റ് ഫ്ളിക്സിനും നന്ദി. ഈ പുരസ്കാരം എൻറെ മാതൃരാജ്യത്തിനു സമർപ്പിക്കുന്നു” = ഏറെ വൈകാരികമായിരുന്ന ദ എലഫൻറ് വിസ്പറേഴ്സ് എന്ന ഡോക്യുമെൻററിയുടെ സംവിധായിക കാർത്തികി ഗോൺസാൽവസിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് ദ എലഫൻറ് വിസ്പറേഴ്സ് അവാർഡ് നേടിയത്. ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ …

ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ദ എലഫൻറ് വിസ്പറേഴ്സ് Read More »

നാട്ടു നാട്ടുവിന് ഓസ്കർ പുരസ്കാരവും; ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത്

ആസ്വാദനത്തിൻറെ കൊടുമുടികൾ കീഴടക്കിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ആഗോളവേദിയിലെ അംഗീകാരവും. പ്രതീക്ഷകൾ കാത്തുകൊണ്ടു ഓസ്കർ പുരസ്കാരം നേടി നാട്ടു നാട്ടു ഗാനം. ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണു പുരസ്കാരലബ്ധി. സംഗീതസംവിധായകൻ എം.എം കീരവാണിയും, എഴുത്തുകാരൻ ചന്ദ്രബോസും ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി. സാക്ഷികളായി നാട്ടു നാട്ടുവിൻറെ ചടുലചുവടുകൾ അഭ്രപാളിയിൽ അവതരിപ്പിച്ച ജൂനിയർ എൻ.ടി.ആറും രാംചരണും സംവിധായകൻ എസ്.എസ് രാജമൗലിയും ഡോൾബി തിയെറ്ററിലുണ്ടായിരുന്നു. ഇന്ത്യയുടെ ഓസകർ പ്രതീക്ഷകളെ വാനോളമുയർത്തിയാണു നാട്ടു നാട്ടു നോമിനേഷനിൽ എത്തിയത്. നേരത്തെ ഗോൾഡൻ ഗ്ലോബ് …

നാട്ടു നാട്ടുവിന് ഓസ്കർ പുരസ്കാരവും; ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത് Read More »