Timely news thodupuzha

logo

idukki

തോട്ടം തൊഴിലാളികളുടെ ശമ്പളവർദ്ധനവ്; നെല്ലുമല തോട്ടത്തിൽ പ്രതിഷേധയോഗം നടത്തി

വണ്ടിപ്പെരിയാർ: തോട്ടം തൊഴിലാളികളുടെ ശമ്പളവർദ്ധനവിന്റെ കാലാവധി 16 മാസങ്ങൾ കഴിഞ്ഞിട്ടും ശമ്പളം പുതുക്കിനൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ നെല്ലുമല തോട്ടത്തിൽ സമ്മേളനവും, പ്രതിഷേധയോഗവും ഹൈറേഞ്ച് പ്ലാന്റെഷൻ എംപ്ലോയിസ് യൂണിയൻ(ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ നടത്തി. ബ്രാഞ്ച് പ്രസിഡന്റ്‌ എസ്.ഗണേശൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ അഡ്വ.സിറിയക് തോമസ് ഉത്ഘാടനം ചെയ്തു.വർക്കിഗ് പ്രസിഡന്റ്‌ പി.കെ. രാജൻ,വി.ജി.ദിലീപ്,പി. റ്റി.വർഗീസ്,ആർ.ഗണേശൻ,നിർമ്മല മണിമാരൻ,വി.റ്റി. മാരിയപ്പൻ,നാഗരാജ്,കെ.ചന്ദ്രൻ, കാളിദാസ് എന്നിവർ പ്രസംഗിച്ചു.

‘സന്തുഷ്ട സായാഹ്നം’; പുസ്തക പ്രകാശനം നടത്തി

തൊടുപുഴ: പ്രൊഫ.കൊച്ചുത്രേസ്യ തോമസ് രചിച്ച സന്തുഷ്ട സായാഹ്നമെന്ന പുസ്തകത്തിന്റെ പ്രകാശനം തൊടുപുഴ ടൗൺ ഫൊറോനാ പള്ളി വികാരി റെവ.ഡോ.സ്റ്റാൻലി കുന്നേൽ നിർവഹിച്ചു. വിമൻസ് ഫോറം പ്രസിഡന്റ് തെരേസ ബാബു പുസ്തകം ഏറ്റു വാങ്ങി. ഉപാസന വനിതാ വേദിയുടെയും തൊടുപുഴ വിമൻസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഉപാസന ഡയറക്ടർ ഫാ.കുര്യൻ പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. ജോസഫൻ കെ.പി സ്വാ​ഗതം ആശംസിച്ചു. ജെസ്സി സേവ്യർ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ.കൊച്ചു ത്രേസ്യ തോമസ് നന്ദി പറഞ്ഞു. ചടങ്ങിൽ പ്രൊഫ.ഷീല സ്റ്റീഫൻ, …

‘സന്തുഷ്ട സായാഹ്നം’; പുസ്തക പ്രകാശനം നടത്തി Read More »

ജെ.പി.എം കോളേജിൽ എൻ.സി.സി ദശദിനക്യാമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

കട്ടപ്പന: എൻ.സി.സിയുടെ 10 ദിവസത്തെ വാർഷികക്യാമ്പ് ലബ്ബക്കട ജെപിഎം കോളേജിൽ ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ക്യാമ്പിന്റ ഉദ്ഘാടനനം നിർവ്വഹിച്ചു. എൻ.സി.സി കേഡറ്റുകൾ രാജ്യത്തിന് മുതൽക്കൂട്ടാണെന്നും രാജ്യസേവനത്തിന് വഴിതെളിക്കുന്ന വളരെ പ്രധാനപ്പെട്ട ഓർഗനൈസേഷൻ ആണ് എൻ.സി.സിയെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.സി നെടുംകണ്ടം ബറ്റാലിയനിലെ 15 സ്കൂളുകളിലും കോളേജുകളിലും നിന്നുള്ള 600ൽ അധികം വിദ്യാർത്ഥികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാബു അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. എൻ.സി.സി നെടുങ്കണ്ടം ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസർ കേണൽ …

ജെ.പി.എം കോളേജിൽ എൻ.സി.സി ദശദിനക്യാമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു Read More »

മുസ്ലീം സമൂഹം ഈദുൾഫിത്തർ ആഘോഷിച്ചു

റംസാൻ മാസത്തിലെ 30 നോമ്പും അനുഷ്ഠിക്കാൻ സാധിച്ചതിന്റെ നിർവൃതിയിൽ മുസ്ലീം സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഒരു മാസത്തെ വ്രാതനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി ജീവിതത്തിലുടനീളം പ്രാവർത്തികമാക്കാൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് കാരിക്കോട് നൈനാർ പള്ളി ചീഫ് ഇമാം ഹാഫിസ് നൗഫൽ കൗസരി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. തഖ് വയിൽ അധിഷ്ഠിതമായ ചര്യകൾ മുറുകെ പിടിക്കുവാനും പ്രതിസന്ധികളിൽ ഐക്യത്തോടെ പ്രവർത്തിക്കാനും മുസ്ലീം സമൂഹം തയ്യാറാകണമെന്നും ഇമാം വിശ്വാസികളോട് ആഹ്വാനം ചെയ്തു. പതിവിലും നേരത്തെ തന്നെ പള്ളികളിലേക്ക് പ്രാർത്ഥനക്കായി വിശ്വാസികൾ …

മുസ്ലീം സമൂഹം ഈദുൾഫിത്തർ ആഘോഷിച്ചു Read More »

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണം; കേരളാ കോണ്‍ഗ്രസ്

ചെറുതോണി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ നികുതിവര്‍ദ്ധനവും കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയും പിന്‍വലിക്കണമെന്ന് കേരളാകോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വന്യജീവി ശല്യം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച ഉണ്ടായിട്ടുള്ളതായി യോഗം വിലയിരുത്തി. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കടുവ, പുലി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണം മൂലം കാര്‍ഷികോത്പന്നങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാല്‍ കര്‍ഷകരും ഇതരജനവിഭാഗങ്ങളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും …

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണം; കേരളാ കോണ്‍ഗ്രസ് Read More »

റമദാൻ വിടപറയുമ്പോൾ

കെ.എൻ.എം മുൻ ഇടുക്കി ജില്ലാ സെക്രട്ടറി റ്റി.എം അബ്ദുൽ കരിം എഴുതുന്നു ഇസ്ലാമിൽ വർഗീയതയില്ല. ഒരു മുസ്ലിമിന് വർഗീയ വാദി യാകാൻ സാധിക്കുകയില്ല. ആരെങ്കിലും വർഗീയ വാദിയായാൽ അവൻ നമ്മിൽ പ്പെട്ടവനല്ല എന്നാണ് പ്രവാചകൻ മുഹമ്മദ്‌ നബി പഠിപ്പിച്ചത്. മാത്രമല്ല, നബി അരുളി :വർഗീയ തയിലേക്ക് ക്ഷണിക്കുന്നവൻ നമ്മിൽ പ്പെട്ടവനല്ല, വർഗീയ ത യുടെ അടിസ്ഥാനത്തിൽ യുദ്ധത്തിലേർപ്പെട്ടവൻ നമ്മിൽ പ്പെട്ടവനല്ല, വർഗീയ തയുടെ പേരിൽ മരിക്കുന്നവനും നമ്മിൽ പ്പെട്ടവനല്ല (അബൂദാവൂദ് )വർഗീയ തയുടെ ഉറവിടത്തെതന്നെ പാടെ തകർക്കുന്ന …

റമദാൻ വിടപറയുമ്പോൾ Read More »

കൊടുവേലി വേങ്ങച്ചുവട്ടിൽ (ആദംകുഴിയിൽ ) പൗലോസ് പൈലി ( പാപ്പച്ചൻ -74 ) നിര്യാതനായി

കൊടുവേലി : വേങ്ങച്ചുവട്ടിൽ (ആദംകുഴിയിൽ ) പൗലോസ് പൈലി ( പാപ്പച്ചൻ -74 ) നിര്യാതനായി .. സംസ്കാരം (21-04-2013) വെള്ളി രാവിലെ 10.30 ന് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.ഭാര്യ പരേതയായ പെണ്ണമ്മ അഞ്ചിരി മണ്ഡപത്തിൽ നെടുമലയിൽ കുടുംബാംഗമാണ് . മക്കൾ :, സിജി,, പോൾസൺ,അനീഷ . മരുമക്കൾ: ജോഷി ജോസഫ് കുമ്പുക്കൽ (മേരിലാൻഡ്), രാജേഷ് മാത്യു ,ആട്ടപ്പാട്ട് (മേരിലാൻഡ്), ടെസ് കുമ്പുക്കൽ (തുടങ്ങനാട്.) ഫോൺ :9544973058 പോള്‍സണ്‍,

ആലക്കോട് കല്ലിങ്കക്കുടിയിൽ(ചൊള്ളാമഠം) ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ്(90) നിര്യാതയായി

ആലക്കോട്: കല്ലിങ്കക്കുടിയിൽ(ചൊള്ളാമഠം) ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ്(90) നിര്യാതയായി. പരേത ഞറുക്കുറ്റി തെക്കേതൊട്ടിയിൽ കുടുംബാംഗമാണ് .. സംസ്കാരം 23 .04 .2023 ഞായറാഴ്ച മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീൻമുട്ടി സെന്റ് തോമസ് മൂർ പള്ളിയിൽ. മക്കൾ: ലില്ലി ഡിസെൽവ കോശി(തിരുവനന്തപുരം), എമിലി ആന്റണി(തൊടുപുഴ), ജോസഫ്(ആലക്കോട്), ജോണി(യു.എസ്.എ), ജോർജ്(യു.എസ്.എ), ഷാന്റി(വയനാട്). മരുമക്കൾ: ഡിസെൽവ കോശി,വടുതല, (തിരുവനന്തപുരം), ആന്റണി പറമ്പിൽ(തൊടുപുഴ), ഷൈനി ജോസഫ്,ഈന്തുങ്കൽ,( തൊമ്മൻകുത്ത്, ), സാലിക്കുട്ടി എമ്പ്രയിൽ, നരിയങ്ങാനം (യു.എസ്.എ), ബിനി ഉള്ളാട്ടിൽ,മുളപ്പുറം (യു.എസ്.എ), രാജു …

ആലക്കോട് കല്ലിങ്കക്കുടിയിൽ(ചൊള്ളാമഠം) ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ്(90) നിര്യാതയായി Read More »

ഡി.ആർ.എ.ഐ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സേവ് ഡി.ആര്‍.എ.ഐ പാനലില്‍ മത്സരിച്ച എല്ലാവരും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു

കേരളാ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇടുക്കി(DRAI)യുടെ ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ സേവ് ഡി.ആര്‍.എ.ഐ പാനലില്‍ മത്സരിച്ച എല്ലാവരും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. നിലവിലെ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും പരാജയപ്പെട്ടു. ഇടുക്കി ജില്ലാ കളക്ടര്‍ എക്‌സ് ഒഫീഷ്യോ പ്രസിഡണ്ടും ജില്ലാ പോലീസ് ചീഫ് എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡണ്ടുമായുള്ള ഭരണസമിതിയിലേക്ക് വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ കൂടാതെ പതിനാല് നിര്‍വ്വാഹക സമിതി അംഗങ്ങളെയുമാണ് തിരഞ്ഞെടുത്തത്. കേരളാ ഹൈക്കോടതി നിയോഗിച്ച …

ഡി.ആർ.എ.ഐ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സേവ് ഡി.ആര്‍.എ.ഐ പാനലില്‍ മത്സരിച്ച എല്ലാവരും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു Read More »

യാത്രക്കാരെ പെരുവഴിലാക്കി ചേലച്ചുവട് -വണ്ണപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്‌.ആർ.ടി. സി ബസുകൾ

തൊടുപുഴ: ചേലച്ചുവട് -വണ്ണപ്പുറം റൂട്ടിലെ യാത്രക്കാരെ പെരുവഴിൽ ആക്കിയേ അടങ്ങൂ എന്നുറപ്പിച്ച് കെ.എസ്‌.ആർ.ടി. സി. സമയ ക്രമം പാലിക്കാതെയും ട്രിപ്പ് മുടക്കിയും സർവീസ് പാടെ നിർത്തിയും പ്രതികാരമനോഭാവത്തോടെയാണ് ഈ റൂട്ടിലെ യാത്രക്കാരോട് മാനേജ്മെന്റ് പെരുമാറുന്നതെന്ന് വ്യാപക ആക്ഷേപം. മുടക്കിയിട്ടിരുന്ന കട്ടപ്പന തൊടുപുഴ സർവീസ് പതിനഞ്ചു ദിവസങ്ങൾക്കു ശേഷം വ്യാഴാഴ്ച ഓടിയെങ്കിലും തൊടുപുഴയിൽ നിന്ന് ഉച്ചയ്ക്ക് 12-ന് തുടങ്ങി 12-50-ന് വണ്ണ പ്പുറത്തു നിന്നും കട്ടപ്പന യ്ക്ക് ഉള്ള ട്രിപ്പ് ഓടിയില്ല. ബസ് ഉണ്ടോയെന്ന് അന്വേഷിച്ച് വിളിച്ചാൽ ട്രിപ്പ് …

യാത്രക്കാരെ പെരുവഴിലാക്കി ചേലച്ചുവട് -വണ്ണപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്‌.ആർ.ടി. സി ബസുകൾ Read More »

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സമ്മേളനം 5,6,7 തീയതികളിൽ

അടിമാലി: നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന സമ്മേളനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലാ സമ്മേളനം മെയ് 5, 6, 7 തീയതികളിൽ അടിമാലിയിൽ നടക്കും. അഞ്ചാം തീയതി വൈകിട്ട് വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നും കൊടിമര,പതാക,ഛായാ ചിത്ര, ദീപശിഖ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിക്കും, ആറിന് വൈകിട്ട് 4 മണിക്ക് യുവജന റാലി അടിമാലി ടൗണിൽ നടക്കും സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ …

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സമ്മേളനം 5,6,7 തീയതികളിൽ Read More »

മറ്റപ്പിള്ളിൽ ഏലിക്കുട്ടി മാത്യു നിര്യാതയായി

കരിമണ്ണൂർ: മറ്റപ്പിള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു(93) നിര്യാതയായി. പരേത ഏറത്തടത്തിൽ കുടുംബാം​ഗമാണ്. സംസ്കാരം 21 .04 .2023 വെള്ളിയാഴ്ച രാവിലെ 10.30ന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ . മക്കൾ: സിസ്റ്റർ ആനീസ് മറ്റപ്പിള്ളിൽ(എസ്.എച്ച് കോൺവെന്റ്, മുതലക്കോടം), സിസ്റ്റർ .ലില്ലി മറ്റപ്പിള്ളിൽ(എസ്.എച്ച് കോൺവെന്റ്, ചാലാശ്ശേരി), വിക്ടോറിയ, പരേതയായ മേഴ്സി, ബേബി(റിട്ട.പ്രൊഫസർ ന്യൂമാൻ കോളേജ്, തൊടുപുഴ), എലിസബത്ത്(റിട്ട.റ്റീച്ചർ എസ്.ബി.എച്ച്.എസ്.എസ്, ചങ്ങനാശ്ശേരി), ജസീന്ത(പ്രിൻസിപ്പൾ ,​ഗവൺമെൻ‌റ് എച്ച്.എസ്.എസ്, പെരിങ്ങാശ്ശേരി). മരുമക്കൾ: ജോളി കൂമ്പാട്ട്, (കരിമണ്ണൂർ), …

മറ്റപ്പിള്ളിൽ ഏലിക്കുട്ടി മാത്യു നിര്യാതയായി Read More »

അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; മൈനിങ് & ജിയോളജി വകുപ്പ് കേസെടുത്തു, സംഭവത്തിനു പിന്നിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹോദരനെന്ന ആരോപണവുമായി നാട്ടുകാർ

തൊടുപുഴ: കോടിക്കുളം താലൂക്കിൽ 0.00838 ഹെക്ടർ സ്ഥലത്ത് വീട് നിർമ്മാണത്തിനായി 1862 എം3 മണ്ണ് നീക്കം ചെയ്യുന്നതിന് മൈനിങ് & ജിയോളജി നൽകിയ പാസ് ദുരുപയോഗം ചെയ്ത് 4118 എം3 മണ്ണ്, സ്ഥലത്തിൻ്റെ പുറത്തേയ്ക്ക് നീക്കം ചെയ്തതിന് മൈനിങ് & ജിയോളജി വകുപ്പ്, തൊടുപുഴ ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് തന്നെ ചുമത്തിയ പിഴകളിൽ വെച്ച് കൂടിയ തുക പിഴയായി ചുമത്തി കേസെടുത്തു. കോടിക്കുളം വാണിയക്കിഴക്കേതിൽ ജോസ് ജേക്കബിനെതിരെയാണ് കേസെടുത്തത്. പ്രതി പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹോദരനാണെന്നാണ് നാട്ടുകാരുടെ …

അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; മൈനിങ് & ജിയോളജി വകുപ്പ് കേസെടുത്തു, സംഭവത്തിനു പിന്നിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹോദരനെന്ന ആരോപണവുമായി നാട്ടുകാർ Read More »

തൊടുപുഴ അർബൻ സഹകരണ ബാങ്ക് പ്രവർത്തന പുരോഗതിയിലേക്ക് 27 കോടി രൂപ പ്രവർത്തന ലാഭം.

തൊടുപുഴ : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ AID (All Inclusive Directions) നടപടികൾ നേരിട്ടുകൊണ്ടിരുന്ന തൊടുപുഴ അർബൻ സഹകരണ ബാങ്ക് 2022-2023 സായ ത്തിക വർഷത്തിൽ 27 കോടി രൂപ പ്രവർത്തന ലാഭം ഉണ്ടാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 22 കോടി രൂപ നഷ്ടത്തിൽ ആയിരുന്നു. നെറ്റ് നിഷ്ക്രിയ ആസ്തി (NNPA) 28.41% ൽ നിന്നും 11% ആയി കുറഞ്ഞു. മൂലധന പര്യാപ്തത (CRAR നെഗറ്റീവ് 8% ൽ നിന്നും 18% വർദ്ധിച്ച് 10% …

തൊടുപുഴ അർബൻ സഹകരണ ബാങ്ക് പ്രവർത്തന പുരോഗതിയിലേക്ക് 27 കോടി രൂപ പ്രവർത്തന ലാഭം. Read More »

കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു

കലയന്താനി: ആരോഗ്യമുള്ള കർഷകൻ, സമ്പന്നമായ രാജ്യമെന്ന ദർശനത്തിൽ രൂപംകൊണ്ട് കർഷകരുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി. ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ യൂണിറ്റ് പ്രസിഡന്റ്. മാത്യു കോട്ടൂർ അദ്ധ്യക്ഷ നായിരുന്നു. കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ദേശീയ ചെയർമാൻ. ജോസ് തയ്യിൽ മുഖ്യാതിഥിയായിരുന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ മുഴുവൻ കർഷകരുടെയും സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കിസാൻ സർവ്വീസ് സൊസൈറ്റിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാം പദ്ധതി …

കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു Read More »

മുട്ടം സർവ്വീസ് സഹകരണ ബാങ്കിനെതിരെ എൽ.ഡി.എഫിന്റെ കുപ്രചരണം; യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറുപടി യോഗം സംഘടിപ്പിച്ചു

തൊടുപുഴ: മുട്ടം സർവ്വീസ് സഹകരണ ബാങ്കിനെതിരെ എൽ.ഡി.എഫ് നടത്തുന്ന കുപ്രചരണങ്ങൾക്ക് യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറുപടി യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെറ്റി അഗസ്റ്റ്യൻ കളളികാട്ട് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ബേബി വണ്ടനാനി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ബാങ്ക് ബോർഡ് മെമ്പറുമായ എൻ.കെ ബിജു, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ രാജേഷ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ്ഷൈജാ ജോമോൻ, സർവ്വീസ് …

മുട്ടം സർവ്വീസ് സഹകരണ ബാങ്കിനെതിരെ എൽ.ഡി.എഫിന്റെ കുപ്രചരണം; യു.ഡി.എഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മറുപടി യോഗം സംഘടിപ്പിച്ചു Read More »

തോട്ടുങ്കൽ ഏലിക്കുട്ടി നിര്യാതയായി

കരിംങ്കുന്നം: തോട്ടുങ്കൽ പരേതനായ തോമസിന്റെ(തോമാച്ചൻ) ഭാര്യ ഏലിക്കുട്ടി(83) നിര്യാതയായി. സംസ്കാരം 20ന് വ്യാഴാഴ്ച 4 മണിക്ക് നെടിയകാട് ലിസ്യു പള്ളിയിൽ. പരേത ഭരണങ്ങാനം പാറൻകുളങ്ങര കുടുംബാംഗമാണ്. മക്കൾ: ആൻസി, ഫെലിക്സ്(ബിൽടെക്, കരിങ്കുന്നം), ജോളിച്ചൻ(ബിൽടെക്, കരിംങ്കുന്നം). മരുമക്കൾ: ജോർജുകുട്ടി ഐപ്പൻ (പറമ്പിൽ കുന്നേൽ, കുറുമണ്ണ്), റീന(കല്ലറയ്ക്കൽ, കാഞ്ഞിരപ്പള്ളി), റെൻസി (കലയത്തിനാൽ, ഇടമറുക്).

അരിക്കൊമ്പൻ വിഷയം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പറമ്പിക്കുളം പ്രദേശവാസികൾ

പാലക്കാട്: പറമ്പിക്കുളത്തെ പ്രദേശവാസികൾ അരിക്കൊമ്പനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുമെന്ന തീരുമാനത്തിലാണ്. ഇന്ന് നെൻമാറ എം.എൽ.എ കെ.ബാബുവിന്‍റെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തും. ജനകീയ സമിതി സമരം നടത്തുന്നത് പറമ്പിക്കുളം ഡി.എഫ്.ഒ ഓഫീസിനു മുന്നിലാണ്. സമരം ഒരാഴ്ച മുമ്പ് താത്കാലികമായി നിർത്തി വെച്ചിരുന്നു. ഇന്ന് സർക്കാർ ഹൈക്കോടതിയെ അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് അറിയിക്കാനിരിക്കെയാണ് സമരം ശക്തമാക്കുന്നത്. പ്രദേശവാസികൾ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുമോയെന്ന ആശങ്കയിലാണ്.

റ്റി.ജെ ജോസഫിന്റെ ആറാമത് ചരമ വാർഷിക ദിനചാരണം 22ന്

തൊടുപുഴ: ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റും, മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന റ്റി.ജെ ജോസഫിന്റെ ആറാമത് ചരമ വാർഷിക ദിനചാരണം ഏപ്രിൽ 22ന് നടത്തും. രാവിലെ 10ന് റ്റി.ജെ ജോസഫ് സ്മാരക മുനിസിപ്പൽ മൈതാനത്തിന് മുന്നിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. അടിസ്ഥാന വർഗത്തെയും തൊഴിലാളി സമൂഹത്തെയും കോൺഗ്രസ്‌ പ്രസ്ഥാനത്തിനൊപ്പം അണിനിരത്തുവാൻ ജീവിതകാലഘട്ടം മുഴുവൻ പ്രയത്നിച്ച അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ കോൺഗ്രസ്‌ നേതൃത്വത്തിൽ നടത്തുന്ന ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു.

ജാമ്യത്തിലിറങ്ങി മുങ്ങി, 6 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി വധശ്രമ കേസിലെ പ്രതി

തൊടുപുഴ: ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമ കേസിലെ പ്രതിയെ, 6 വർഷങ്ങൾക്ക് ശേഷം തൊടുപുഴ പോലീസ് പിടികൂടി. 2016 ഡിസംബർ 17 രാത്രിയിൽ തൊടുപുഴ മണവാട്ടി ഓട്ടോസെന്ന സ്ഥാപനത്തിലെ ജീവനക്കാരനെ ആറ് പേരുമായി സംഘം ചേർന്ന് കാറിൽ തട്ടിക്കൊണ്ട് പോയി തടങ്കലിൽ വെച്ച് തുണിയിൽ പൊതിഞ്ഞ ഇരുമ്പുകട്ടയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ച പ്രതികളിലൊരാളായ വെള്ളൂർകുന്നം പെരുമറ്റത്ത് മാളിയേക്കൽ താഴത്ത് വീട്ടിൽ സുബിൻ സെയ്തുമുഹമ്മദ്(37) ആണ് അറസ്റ്റിലായത്. പ്രതി വർഷങ്ങളായി ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ 2016 ൽ ജാമ്യത്തിലിറക്കിയ രണ്ട് …

ജാമ്യത്തിലിറങ്ങി മുങ്ങി, 6 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി വധശ്രമ കേസിലെ പ്രതി Read More »

മുതലക്കോടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ജോർജ് മാത്യു നിര്യാതനായി

തൊടുപുഴ: മുതലക്കോടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കല്ലിങ്കക്കുടിയിൽ(ചൊള്ളാമഠം) ജോർജ് മാത്യു(62) നിര്യാതനായി. സംസ്കാരം 20ന് വ്യാഴാഴ്ച രാവിലെ 11.45ന് കുന്നത്തെ വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയിൽ. പരേതരായ മത്തായിയുടേയും റോസയുടേയും മകനാണ്. ഭാര്യ: പരേതയായ മോളി ജോർജ്(പൂവരണി പുല്ലാട്ട് കുടുംബാം​ഗം). മക്കൾ: ആൻമരിയ ജോർജ്(യു.കെ), അനു മരിയ ജോർജ്(രാമപുരം, മാർ അ​ഗസ്തിനോസ് കോളേജ് ബി.കോം വിദ്യാർത്ഥിനി). മരുമകൻ: ഇടപ്പള്ളി, കരപ്പറമ്പിൽ ലിയോ വിൻസെന്റ് (യു.കെ). കൊച്ചുമകൾ: ലിസേൽ …

മുതലക്കോടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ജോർജ് മാത്യു നിര്യാതനായി Read More »

ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം നേടിയ റ്റി.വി.സുരേഷ് ബാബുവിന് അർദ്രം പുരസ്കാരം ലഭിച്ചു

അർദ്ര കേരള പുരസ്കാരം 2021-2022 ഇടുക്കി ജില്ലാ തല മൂന്നാം സ്ഥാനം കോടിക്കുളം ഗ്രാമം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി.വി.സുരേഷ് ബാബു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഗ്രാമപഞ്ചായത്ത് ആരോഗ്യം, ശുചിത്വം, മാലിന്യനിർമാർജന മേഖലകൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികൾ അടിസ്ഥാനമാക്കിയാണ് ആരോഗ്യ പുരസ്കാരം കൈവരിച്ചത്. ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കിയ ആർദ്ര പുരസ്കാര തുക ഉപയോഗിച്ച് വിവിധങ്ങളായ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കാനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. അവാർഡ് …

ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം നേടിയ റ്റി.വി.സുരേഷ് ബാബുവിന് അർദ്രം പുരസ്കാരം ലഭിച്ചു Read More »

കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസ്സിയേഷനും, ഓഫീസേഴ്സ് അസോസ്സിയേഷനും ചേർന്ന് തൊടുപുഴയിൽ വിശദീകരണ യോഗം നടത്തി

തൊടുപുഴ: സ്മാർട്ട് മീറ്റർ പദ്ധതി പൊതുമേഖലയിൽ നടപ്പിലാക്കുക, സ്വകാര്യവൽക്കരണ നയത്തിന്റെ വക്താക്കളെ ഡയറക്ടർമാരായി നിയമിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസ്സിയേഷനും, ഓഫീസേഴ്സ് അസോസ്സിയേഷനും സംസ്ഥാനത്തെ വിവിധ ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തിയ സംയുക്ത വിശദീകരണ യോഗത്തിന്റെ ഭാ​ഗമായി തൊടുപുഴയിലും സമ്മേളനം നടന്നു. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസ്സിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ:കെ.ബി. ഉദയകുമാർ യോ​ഗത്തിൽ വിശദീകരണം നടത്തി. ഹണിമോൾ പി.എസ്, സഖാക്കളായ കെ.കെ. ഹരിദാസ്, സി.കെ. ഹുസൈൻ, സതീഷ്. കെ പി, സതീഷ്. …

കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസ്സിയേഷനും, ഓഫീസേഴ്സ് അസോസ്സിയേഷനും ചേർന്ന് തൊടുപുഴയിൽ വിശദീകരണ യോഗം നടത്തി Read More »

യാത്രക്കാരെ വെട്ടിലാക്കി വണ്ണപ്പുറം ചേലച്ചുവട് റൂട്ടിൽ കെ.എസ്‌.ആർ. ടി. സി യുടെ സർവീസ് മുടക്ക്, പൊരിവെയിലിൽ ബസ് കാത്തു നിന്നവരിൽ പിഞ്ചു കുട്ടികളും സ്ത്രീ കളും വൃദ്ധരും

വണ്ണപ്പുറം: യാത്രക്കാരെ ദുരിതത്തിലാക്കി വണ്ണപ്പുറം ചേലച്ചുവട് റൂട്ടിൽ കെ.എസ്‌.ആർ. ടി. സി യുടെ സർവീസ് മുടക്കം തുടരുന്നു. ബസ് ഇല്ലാതായതോടെ തിങ്കളാഴ്ച നട്ടുച്ചക്ക് പൊരിവെയിലിൽ വണ്ണപ്പുറം ചേലച്ചുവട് റോഡരികിൽ പിഞ്ചു കുട്ടികളും സ്ത്രീ കളുംവൃദ്ധരും ഉൾപ്പെടെയുള്ളനൂറ് കണക്കിന് യാത്രക്കാർ ബസ് കത്തുനിന്ന് വലഞ്ഞത് മണിക്കൂറുകളോളം. വണ്ണപ്പുറം -ചേലച്ചുവട് റോഡിൽ സർവീസ് നടത്തിയിരുന്ന കട്ടപ്പന തൊടുപുഴ ബസ് ഓടാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇത് 12.30-ന് ആണ്‌ വണ്ണ പ്പുറത്തു നിന്നും കട്ടപ്പനയ്ക്ക് പോകേണ്ടത്. പിന്നീട് ഒന്ന് പത്തിന് വണ്ണ …

യാത്രക്കാരെ വെട്ടിലാക്കി വണ്ണപ്പുറം ചേലച്ചുവട് റൂട്ടിൽ കെ.എസ്‌.ആർ. ടി. സി യുടെ സർവീസ് മുടക്ക്, പൊരിവെയിലിൽ ബസ് കാത്തു നിന്നവരിൽ പിഞ്ചു കുട്ടികളും സ്ത്രീ കളും വൃദ്ധരും Read More »

സ്ത്രീശക്തീകരണത്തിന്‍റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് സരിത സോമന്‍

തൊടുപുഴ : ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴികാട്ടിയായി മാറുകയാണ് ഇടുക്കി ജില്ലയില്‍ തൊടുപുഴ പുതുപ്പരിയാരം സ്വദേശിനി സരിത സോമന്‍ കൃഷ്ണ തീര്‍ഥം. എരമല്ലൂര്‍ സ്വദേശിനി ഷിജി വര്‍ഗീസുമായി പരിചയപ്പെട്ടതോടെയാണു സരിത കൂണ്‍ കൃഷിയിലെത്തിയത്. 2017ല്‍ അവര്‍ നല്‍കിയ ബെഡില്‍ നിന്നാണു തുടക്കം. ഇതിന്റെ വിളവെടുപ്പിനോടനുബന്ധിച്ചു പുതുപ്പരിയാരം മഷ്‌റൂം എന്ന പേരില്‍ സരിത ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതുകണ്ടു തൊടുപുഴയിലെ ബിസിനസുകാരനായ ഇഎപി അനുമോനാണ് ആദ്യം കൂണ്‍ വാങ്ങാനെത്തിയത്. 200 …

സ്ത്രീശക്തീകരണത്തിന്‍റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് സരിത സോമന്‍ Read More »

ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു

തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു. കരുണയുടെ നൊവേന ദുഃഖവെള്ളിയാഴ്ച ആരംഭിച്ചു .. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ടൗൺ പള്ളിയിൽ നിന്നും ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്ക് ശേഷം, പരിഹാരപ്രദക്ഷിണമായി നടത്തിയ കുരിശിന്റെ വഴി ഗാന്ധിസ്ക്വയർ ചുറ്റി മാരിക്കലുങ്ക് വഴി ഡിവൈൻ മേഴ്സി ഷ്റൈനിൽ എത്തി. പീഢാനുഭവ സന്ദേശം ഫാ. സിനോ ആലുങ്കൽ നൽകി. ദുഃഖശനി ഏപ്രിൽ 8 മുതൽ 15-ാം തീയതി ശനിയാഴ്ച വരെ ഉച്ചകഴിഞ്ഞ് കരുണയുടെ നൊവേന, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുർബാന, സന്ദേശം …

ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു Read More »

റിട്ട.എസ്.ബി.റ്റി മാനേജർ

തൊടുപുഴ: റിട്ട.എസ്.ബി.റ്റി മാനേജർ കൈതക്കോട് ഹോപ്പ് കോട്ടേജിൽ എബ്രഹാം ബെഞ്ചമിൻ(93) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ചു ആലുവ പോഞ്ഞാശ്ശേരി പാസ്റ്റർ ജോർജ് എബ്രഹാം മെമ്മോറിയൽ സിമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: ജേക്കബ് ബെഞ്ചമിൻ, ജോജി ബെഞ്ചമിൻ. മരുമക്കൾ: ആൻസി വാളിപ്ലാക്കൽ(സൗദി), ഷീജ(ഖത്തർ). കൊച്ചുമക്കൾ: അബിയ, ഫെബിയ, സൈറ, സമോ.

കിഫയുടെ നേതൃത്വത്തിൽ നാരങ്ങാനത്ത് നടന്ന കർഷകരുടെ യോഗം

വണ്ണപ്പുറം: ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻന്റെ അഭിമുഖ്യത്തിൽ വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാർഡിൽ കിഫ ഫാർമേഴ്‌സ് ചാപ്റ്റർ റിന് തുടക്കം കുറിച്ചു. നാരങ്ങാനത്ത് ചാക്കോ ജോസഫ് കുഴിയംപ്ലാവിൽ ന്റെ വസതിയിൽ ചേർന്ന യോഗത്തിൽ നിരവധി കർഷകർ പങ്കെടുത്തു. വണ്ണപ്പുറം പഞ്ചായത്തിലെ ഇനിയും പരിഹരിക്കാത്ത പട്ടയ പ്രശ്നങ്ങൾക്ക് അടിയന്തിര നടപടി ഉണ്ടാകണമെന്നും ഉപാധി രഹിത പട്ടയം അനുവദിക്കണമെന്നും, രൂക്ഷമായ വന്യജീവി ശല്യം തടയുകയും വന്യ ജീവികൾ മൂലം ഉണ്ടാകുന്ന കൃഷി നാശത്തിന് ഉചിതമായ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും വനാതിർത്തിയോട് ചേർന്നുള്ള …

കിഫയുടെ നേതൃത്വത്തിൽ നാരങ്ങാനത്ത് നടന്ന കർഷകരുടെ യോഗം Read More »

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഹാന്‍ഡ് ബുക്ക് പ്രകാശനം

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഐതീഹ്യവും ചരിത്രവും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ഹാന്‍ഡ് ബുക്കിന്റെ പ്രകാശനം നടന്നു. തിരുവുത്സവത്തോടനുബന്ധിച്ച് കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ക്ഷേത്രം മാനേജര്‍ ഇ.എസ്. യശോധരന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ പി. അശോക് കുമാര്‍, ബി. വിജയകുമാര്‍, സി. ജയകൃഷ്ണന്‍ കൈപ്പട സാരഥികളായ സരുണ്‍ പുല്‍പ്പള്ളി, ബിബിന്‍ വൈശാലി എന്നിവരും പങ്കെടുത്തു. ലൈബ്രറി ബുക്ക് മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ തൊടുപുഴ ശ്രീകൃഷ്ണസ്വാമി …

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഹാന്‍ഡ് ബുക്ക് പ്രകാശനം Read More »

രാജാക്കാട് സമൂഹ ഇഫ്താർ സംഗമം നടത്തി

രാജാക്കാട് മമ്മട്ടിക്കാനം ജമഅത്ത് കമ്മിറ്റിയുടെയും മതസൗഹാർദ്ദ കൂട്ടായ്മയുടേയും നേതൃത്വത്തിൽ സമൂഹ ഇഫ്താർ സംഗമം രാജാക്കാട് എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടത്തി.പ്രദേശത്തുള്ള മത സമുദായ നേതാക്കളും,രാഷ്ട്രീയ നേതാക്കളും, വ്യാപാരികളും,ജനപ്രതിനിധികളുമായ നിരവധി പേർ പങ്കെടുത്തു. 2019 ൽ ആണ് ആദ്യമായി ഇഫ്താർ സംഗമം മർച്ചന്റ് ഹാളിൽ നടത്തിയത്.തുടർന്നുള്ള 2 വർഷങ്ങളിലും കോവിഡ് കാരണം ആഘോഷങ്ങൾ നടത്തിയില്ല 2012 ൽ രാജാക്കാട് ഇടവകയുടെയും മതസൗഹാർദ്ദ കൂട്ടായ്മയുടേയും നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പളളിയുടെ പാരീഷ് ഹാളിലാണ് ഇഫ്താർ സംഗമം നടത്തിയത്. അവിടെ …

രാജാക്കാട് സമൂഹ ഇഫ്താർ സംഗമം നടത്തി Read More »

അപകടത്തിൽ മരണമടഞ്ഞ പോസ്റ്റൽ ഉദ്യോഗസ്ഥൻ നിക്സന്റെ സംസ്ക്കാരം തിങ്കളാഴ്ച .

തൊടുപുഴ : സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. തൊ​ടു​പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റും എ​ഫ്എ​ൻ​പി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ചി​റ്റൂ​ർ പാ​ല​മ​റ്റ​ത്ത് നി​ക്സ​ണ്‍ ജോ​ണ്‍ (59) ആ​ണ് മ​രി​ച്ച​ത്.വെള്ളിയാഴ്ച മ​ണ​ക്കാ​ട് അ​ങ്കം​വെ​ട്ടി ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​ർ മ​റി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ണ നി​ക്സ​ണെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഏപ്രിൽ 17 തിങ്കളാഴ്ച രാവിലെ പത്തിന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ . ഞായറാഴ്ച …

അപകടത്തിൽ മരണമടഞ്ഞ പോസ്റ്റൽ ഉദ്യോഗസ്ഥൻ നിക്സന്റെ സംസ്ക്കാരം തിങ്കളാഴ്ച . Read More »

പുനപ്രതിഷ്ഠാദിനം; നോട്ടീസ് പ്രകാശനം നടന്നു

തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ 23-ാമത് പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രട്രസ്റ്റ് ഭരണസമിതി പുറത്തിറക്കിയ നോട്ടീസിന്റെ പ്രകാശനം നടന്നു. ഇന്നലെ രാവിലെ അമൃതാലയം ഹാളില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ നോട്ടീസ് പുത്തന്‍പുരയില്‍ ശാന്തമ്മയ്ക്ക് കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. യോഗത്തില്‍ ഉത്സവത്തിന്റെ ആദ്യ സംഭാവന തൊടുപുഴ ഫെഡറല്‍ ബാങ്ക് ജീവനക്കാരന്‍ അനീഷ് ജയനില്‍ നിന്ന് ക്ഷേത്രം മേല്‍ശാന്തി കിഷോര്‍ രാമചന്ദ്രന്‍ ഏറ്റുവാങ്ങി. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് അനൂപ് ഒ.ആര്‍. അധ്യക്ഷനായി. പുനപ്രതിഷ്ഠാ …

പുനപ്രതിഷ്ഠാദിനം; നോട്ടീസ് പ്രകാശനം നടന്നു Read More »

ഐടി പഠന സാധ്യതകള്‍; കൈറ്റ് ഇടുക്കി ജില്ലാതല ശില്പശാല നടത്തി

പൊതു വിദ്യാലയങ്ങളിലെ ഐടി അധിഷ്ഠിത പഠനത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് പുതിയപദ്ധതി പദ്ധതി രൂപീകരിക്കുന്നതിനുള്ള സ്കൂള്‍ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ജില്ലാതല ആശയരൂപീകരണ ശില്പശാല കൈറ്റ് ഇടുക്കി ജില്ലാകേന്ദ്രത്തില്‍ വച്ച് നടന്നു. ശില്പശാല കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്ത് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പ്രവർത്തനാസൂത്രണത്തിന്റെ ഭാഗമായി ഐടി അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട മേഖലകളെ സംബന്ധിച്ച് ഓണ്‍ലൈനായി മുഴുവന്‍ …

ഐടി പഠന സാധ്യതകള്‍; കൈറ്റ് ഇടുക്കി ജില്ലാതല ശില്പശാല നടത്തി Read More »

ചേലക്കൽപടി – മുക്കണ്ണൻകുടി റോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

പ്രാദേശിക വികസനത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇത്തരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജനപ്രതിനിധികൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കൽപടി – മുക്കണ്ണൻകുടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച റോഡുകൾ വരുന്നത്തോടെ നാടിന്റെ മുഖഛായ മാറും. കൂടാതെ ജില്ലാ ആസ്ഥാനത്ത് പുതിയ കെ. എസ്. ആർ. ടി. സി ഡിപ്പോ വന്നാൽ പഞ്ചായത്തിനുള്ളിൽ പ്രാദേശിക വണ്ടികൾ ഓടുന്ന സാഹചര്യവും സംജാതമാകും . …

ചേലക്കൽപടി – മുക്കണ്ണൻകുടി റോഡ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു Read More »

കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

തൊടുപുഴ: കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയെയും അഴിമതിക്കാർക്കെതിരെയും രാജ്യത്തും പാർലമെന്റിനകത്തും ശക്തമായ പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിക്കൊണ്ട് തനിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കിക്കൊണ്ട് രാജ്യത്തിന്റെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന പ്രവണതയാണ് നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്നത്. വയനാട്ടിൽ നിന്ന് നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ ഗാന്ധിയെ ഭാരത് ജോഡോ യാത്രയിൽ ശക്തനായി തിരിച്ചുവരുന്നുവെന്ന് കണ്ടതിന്റെ …

കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി Read More »

എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് സഹകരണ സംഘത്തിന്റെ ആദ്യത്തെ കച്ചവട സ്ഥാപനം, സഹകരണ നീതി പെയിന്റ് ഷോപ്പ് തൊടുപുഴയിൽ

തൊടുപുഴ: എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സഹകരണ നീതി പെയിന്റ് ഷോപ്പ് തൊടുപുഴ തെനംകുന്ന് – എറക്കംപുഴ ബൈപ്പാസിൽ ടൗൺ പള്ളി വക സെന്റ് മൈക്കിൾസ് ഷോപ്പിം​ഗ് ആർക്കെയിഡിൽ 17ന് പ്രവർത്തനം ആരംഭിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പ്രമുഖ പെയിന്റ് നിർമ്മാതാക്കളായ ബെർജർ കമ്പനിയുടെ പെയിൻ്റ് ഉൽപ്പന്നങ്ങളാണ് ഇവിടെ വിൽപ്പനക്കായി എത്തിക്കുന്നത്. ന്യായമായ വിലയിലാകും അത് ഉപയോക്താക്കൾക്ക് ലഭിക്കുക. സംഘം പ്രസിഡന്റ് കെ.എസ്.ഷാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ. സംഘം …

എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് സഹകരണ സംഘത്തിന്റെ ആദ്യത്തെ കച്ചവട സ്ഥാപനം, സഹകരണ നീതി പെയിന്റ് ഷോപ്പ് തൊടുപുഴയിൽ Read More »

രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വവിദ്യാർത്ഥി കനകജൂബിലി സംഗമം നടന്നു

രാജാക്കാട്: അൻപതാണ്ടുകൾക്ക് ശേഷം പഠിച്ച സ്കൂളിൽ കനകജൂബിലി സംഗമം നടത്തി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 1973-74 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ കനകജൂബിലി സംഗമമാണ് രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ ഹാളിൽ നടത്തിയത്.പെൺകുട്ടികളുടെ 2 ഡിവിഷനുകളും ആൺകുട്ടികളുടെ 2 ഡിവിഷനുമാണ് അന്നുണ്ടായിരുന്നത്. നാല് ഡിവിഷനുകളിലായി 160 കുട്ടികൾ പഠിച്ച ബാച്ചിലെ 20 പേർ ഒഴികെയുള്ള എല്ലാവരുടേയും ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു കൂട്ടുന്നതിന് കേവലം രണ്ടര മാസം മാത്രമാണ് സംഘാടക സമിതിക്ക് …

രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വവിദ്യാർത്ഥി കനകജൂബിലി സംഗമം നടന്നു Read More »

ഇഫ്താർ സംഗമം സംഘടിപ്പിച്ച് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മർച്ചന്റ്സ് ട്രസ്റ്റ്‌ ഹാളിൽ നടന്ന സംഗമത്തിൽ വിശപ്പിന്റെ വില അറിയുവാനും, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുവാനും, അത് പരിഹരിക്കുവാനും നോമ്പ്മൂലം നമുക്ക് സാധിക്കുമെന്ന് ഇഫ്താർ സന്ദേശം നൽകി നൈനാർ പള്ളി ചീഫ് ഇമാം ഹാഫിസ് നൗഫൽ കൗസരി അഭിപ്രായപ്പെട്ടു. ഒത്തുചേരലുകൾ വഴിയാണ് ബന്ധങ്ങൾ വളരുന്നതും സൗഹൃദങ്ങൾ ഉണ്ടാകുന്നതുമെന്ന് അധ്യക്ഷപ്രസംഗത്തിൽ അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ പറഞ്ഞു. ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ. എച് കനി,അഡ്വ. ബിജു …

ഇഫ്താർ സംഗമം സംഘടിപ്പിച്ച് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ Read More »

ഷഫീഖിനു പെരുന്നാൾ സമ്മാനങ്ങളുമായി പാലക്കാട്‌ എം.എൽ.എ അഡ്വ:ഷാഫി പറമ്പിൽ

കേരള മനസാക്ഷിയെ ഞെട്ടിച്ച ബാലപീഡനത്തിന്റെ ഇര ഷഫീഖിനു പെരുന്നാൾ സമ്മാനങ്ങളുമായി പാലക്കാട്‌ എം.എൽ.എ. അഡ്വ:ഷാഫി പറമ്പിലെത്തി. വർഷങ്ങൾക്ക് മുൻപ് നടന്ന ക്രൂരപീഡനത്തിൽ ശരീരമാസകലം തച്ചുടക്കപ്പെട്ട് നിവർന്നു നിലക്കാനും പോലും കഴിയാതെയായ ഷഫീക്കിനെ അൽ അസ്ഹർ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസ് ഏറ്റെടുത്തു “അമ്മ താരാട്ട് “എന്ന പേരിൽ ഇടമൊരുക്കി ചികിത്സയും സംരക്ഷണവും നൽകി വരികയാണ്. അൽ അസ്ഹറിന്റെ കരുതലിൽ ആ കുരുന്നു ജീവിതം തിരിച്ചു പിടിക്കുന്ന കേരളീയരുടെ മുഴുവൻ സ്നേഹവാത്സല്യം ഏറ്റു വാങ്ങുന്ന ഷഫീഖിനെ കാണാൻ കേരള യൂത്ത് …

ഷഫീഖിനു പെരുന്നാൾ സമ്മാനങ്ങളുമായി പാലക്കാട്‌ എം.എൽ.എ അഡ്വ:ഷാഫി പറമ്പിൽ Read More »

അരിക്കൊമ്പനായി പുതിയ സ്ഥലം തേടി വനം വകുപ്പ്‌

തിരുവനന്തപുരം: ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി നിർദേശ പ്രകാരം പറമ്പിക്കുളം വനമേഖലയിലേക്ക്‌ അരിക്കൊമ്പനെ മാറ്റാനുള്ള നീക്കത്തിനെതിരെ എതിർപ്പു ശക്തമായതോടെ വനം വകുപ്പ്‌ അധികൃതർ പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ചിന്നക്കനാൽ പ്രദേശത്തിന്‌ സമാനമായ പ്രകൃത്യാന്തരീക്ഷമുള്ളതും 600 ഏക്കർ വിസ്തൃതിയുമുള്ളതുമായ പ്രദേശമായതിനാലാണ്‌ വിദഗ്ധസമിതി പറമ്പിക്കുളം നിർദേശിച്ചത്‌. ഒട്ടേറെ ആനകളുടെ വാസപ്രദേശവുമാണിത്‌. കോടതി തന്നെയാണ്‌ അമിക്കസ്‌ക്യൂറിയെ ഉൾപ്പെടുത്തി വിദഗ്ധസമിതി രൂപീകരിച്ചത്‌. എന്നാൽ, സെറ്റിൽമെന്റ്‌ അടക്കം ജനവാസ മേഖലകൾ ഉള്ളതിനാൽ പ്രതിഷേധം കനക്കുകയായിരുന്നു. ഇപ്പോൾ ശാന്തമായ പറമ്പിക്കുളത്തെ അന്തരീക്ഷം അരിക്കൊമ്പനെത്തുന്നതോടെ കലുഷിതമാകുമെന്നാണ്‌ …

അരിക്കൊമ്പനായി പുതിയ സ്ഥലം തേടി വനം വകുപ്പ്‌ Read More »

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  വാട്സാപ്പ് കൂട്ടായ്മ..

കുമാരമംഗലം: ‘സുമനസ്സുകളുടെ നാട് കുമാരമംഗലം’ എന്ന പേരിൽ തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മ വിഷുവിന് മുന്നോടിയായി കഷ്ടതയനുഭവിക്കുന്ന 60 ഓളം കുടുംബങ്ങൾക്ക് അരി ഉൾപ്പടെയുള്ള പലചരക്ക് കിറ്റ് വീടുകളിൽ എത്തിച്ച് നൽകി സമൂഹത്തിന് മാതൃകയാവുകയാണ്.കിറ്റ് വിതരണ ഉദ്ഘാടനം  ദിവ്യ രക്ഷാലയം ഡയറക്ടർ  ടോമി മാത്യു ഓടയ്ക്കൽ നിർവഹിച്ചു.  സാമൂഹിക പ്രതിബദ്ധതയോടും, ദീർഘ വീക്ഷണത്തോടെയും, മത, ജാതി, കക്ഷി രാഷ്രീയപ്രവർത്തങ്ങൾക്കെല്ലാം ഉപരിയായി നാടിന്റെ നന്മക്കായുള്ള കൂട്ടായ്മയുടെ ഈ  പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു …

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  വാട്സാപ്പ് കൂട്ടായ്മ.. Read More »

ക്രഷര്‍ ഉത്പന്നങ്ങളുടെ അന്യായ വില വര്‍ദ്ധനവിനെതിരെ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച്

തൊടുപുഴ: ക്രഷര്‍ ഉത്പന്നങ്ങളുടെ അന്യായമായ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിമന്റ് ബ്രിക്‌സ് ആന്‍ഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിമാക്) തൊടുപുഴ താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ് ജിമ്മി മാത്യു ഉദ്ഘാടനം ചെയ്തു. പി ആര്‍ റിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എ .എംഹാരിദ്,  ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, മുസ് ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എസ് എം ഷരീഫ്, കേരളാ കോണ്‍ഗ്രസ സംസ്ഥാന …

ക്രഷര്‍ ഉത്പന്നങ്ങളുടെ അന്യായ വില വര്‍ദ്ധനവിനെതിരെ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് Read More »

മുട്ടംസർവീസ് സഹകരണ ബാങ്കിന് മുന്നിൽ എൽ .ഡി .എഫ് പ്രതിഷേധം

മുട്ടം: സർവീസ് സഹകരണ ബാങ്കിനെ തകർച്ചയുടെ വക്കിൽ എത്തിച്ചബാങ്ക് ഭരിക്കുന്ന യുഡിഫ്ഭരണസമിതിയുടെ കൊടുക്കാര്യസ്ഥതയിൽ പ്രതിഷേധിച്ചുകൊണ്ട് എൽ ഡി എഫ് മുട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം സിപിഎം ഏരിയ സെക്രട്ടറി റ്റി ആർ സോമൻ ഉദ്ഘാടനം ചെയ്തു. ബെന്നി പ്ലാക്കൂട്ടം അധ്യക്ഷത്ത വഹിച്ചു. റ്റി കെ മോഹനൻ സ്വാഗതം പറഞ്ഞു. പ്രമോദ്, ജയകൃഷ്ണൻ പുതിയേടത്ത്,റെജിഗോപി എന്നിവർ സംസാരിച്ചു.

പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റ് തകർത്തു; പോസ്റ്റ് സ്കൂട്ടറിലേക്ക് വീണു,അപകടം ഒഴിവായത് തലനാരിഴയ്ക്ക്..

കുടയത്തൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണു ബുധൻ വൈകിട്ട് 6.30നായിരുന്നു സംഭവം. ഈ സമയം ഇതുവഴി വന്ന യുവതിയുടെ സ്കൂട്ടറിൻ്റെ മുൻവശത്തേക്കാണ് പോസ്റ്റ് വീണത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത് കോളപ്ര സ്വദേശി ലിറ്റയും രണ്ട് കുട്ടികളുമായിരുന്നു.ലിറ്റക്ക് പരിക്ക് പറ്റിയെങ്കിലും കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പരിക്കേറ്റ ലിറ്റയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് വൈദ്യുതി വിതരണം ഒരു മണിക്കൂർ തടസ്സപ്പെട്ടു.കാഞ്ഞാർ എസ്ഐ ജിബിൻ …

പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റ് തകർത്തു; പോസ്റ്റ് സ്കൂട്ടറിലേക്ക് വീണു,അപകടം ഒഴിവായത് തലനാരിഴയ്ക്ക്.. Read More »

മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ തിരുനാളിനായി 21ന് കൊടിയേറ്റും

മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ​ഗീവർ​ഗീസ് സഹദായിടെ തിരുനാൾ 21, 22, 23, 24 തീയതികളിൽ നടത്തപ്പെടുമെന്ന് പള്ളി വികാരി റവറന്റ്.ഡോ.ജോർജ് താനത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് രാവിലെ 7.30ന് കോതമം​ഗലം രൂപതാ ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ കൊടിയേറ്റി വിശുദ്ധ കുർബാന അർപ്പിക്കുന്നതോടെ തിരുനാളിന് തുടക്കമാകും. തിരുനാളിനോട് അനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തൊടുപുഴ മേഖല ബൈബിൾ കൺവെൻഷൻ 18 ന് വൈകുന്നേരം നാല് മണിക്ക് കോതമം​ഗലം രൂപതാ …

മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ തിരുനാളിനായി 21ന് കൊടിയേറ്റും Read More »

അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെ; യൂത്ത് കോൺഗ്രസിന്റെ പുതു വസ്ത്ര വിതരണം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: യൂത്ത് കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പുതു വസ്ത്ര വിതരണം മങ്ങാട്ട് കവലയിൽ വച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫിപറമ്പിൽ ഉദ്ഘാടനം ചെയ്തു. തീർത്തും നിർധനരായ നൂറ് വിദ്യാർത്ഥികൾക്കാണ് ആയിരം രൂപയുടെ പുതുവസത്രം സമ്മാനമായി നൽകുന്നത്. ജാതിമത അതിർവരമ്പുകൾക്കതീതമായി പെരുന്നാൾ സുദിനത്തിൽ തൊടുപുഴ മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയാണ് പുതുവസ്ത്രം സമ്മാനമായി നൽകി സമൂഹത്തിന് മാതൃകയാവുന്നത്. സൗജന്യമായി പുതുവസ്ത്രം വാങ്ങുന്നതിനായി പർച്ചേസിംഗ് കാർഡ് ഇവർക്ക് നൽകും. അഭ്രപാളികളിൽ പകർത്തി പൊതുസമൂഹത്തിൽ …

അവരുടെ ചുണ്ടിലും പുഞ്ചിരി വിരിയട്ടെ; യൂത്ത് കോൺഗ്രസിന്റെ പുതു വസ്ത്ര വിതരണം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു Read More »

വൺ തൗസന്റ് ഡ്രിങ്കറ്റ്സ് എക്സിബിഷൻ ഏപ്രിൽ 15ന് തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ…

തൊടുപുഴ: വൺ തൗസന്റ് ഡ്രിങ്കറ്റ്സ് എക്സിബിഷൻ തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ നടക്കും. ഏപ്രിൽ 15ന് നടക്കുന്ന എക്സിബിഷനായി ന്യായമായ വിലയിലും തനതായ ശൈലിയിലും തൊടുപുഴയിലെ ഉപയോക്തമാക്കളുടെ ടേസ്റ്റ് അനുസരിച്ചുള്ളതുമായ തുണിത്തരങ്ങളാണ് കഴിഞ്ഞ അ‍ഞ്ച് മാസം കൊണ്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് സംഘാടകരിൽ ഒരാളും സംരംഭകയുമായ ധന്യ സുജിത് പറഞ്ഞു. 450 മുതൽ 6000 രുപവരെയുള്ള തുണിത്തരങ്ങൾ ഇവിടെ വിൽപ്പനക്കായെത്തിക്കും. കൂടാതെ കിഡ്സ് വെയർ, ക്യാഷ്വൽവെയർ, ഹോം ഡെക്കർ, വെസ്റ്റേൺ വെയർ, സാരീസ്, കുർത്തീസ് തുടങ്ങിയവ ഹോൾസെയിൽ വിലയിലാകും എക്സിബിഷനിലൂടെ …

വൺ തൗസന്റ് ഡ്രിങ്കറ്റ്സ് എക്സിബിഷൻ ഏപ്രിൽ 15ന് തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ… Read More »

കട്ടപ്പനയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ്‌ പിടികൂടി

നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ്‌ അറസ്‌റ്റില്‍. കട്ടപ്പന കല്ലുകുന്ന്‌ സ്വദേശി വട്ടക്കാട്ടില്‍ ജോമാര്‍ട്ടിനാ(24)ണ്‌ അറസ്‌റ്റിലായത്‌. കട്ടപ്പനയില്‍ എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ പി.കെ. സുരേഷും സംഘവും ചേര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പ്രതി പിടിയിലായത്‌. ഇയാളില്‍നിന്നും 150 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതിക്കെതിരെ എന്‍.ഡി.പി.എസ്‌. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. എക്‌സൈസ്‌ ഉദ്യോഗസ്‌ഥരായ മനോജ്‌ സെബാസ്‌റ്റ്യന്‍, പ്രിവന്റീവ്‌ ഓഫീസര്‍ സജിമോന്‍ ജി. തുണ്ടത്തില്‍, ജോസി വര്‍ഗീസ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ജിന്‍സണ്‍, ബിജുമോന്‍, വനിത സിവില്‍ ഓഫീസര്‍ ബിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു …

കട്ടപ്പനയിൽ നിരോധിത മയക്കുമരുന്നുമായി യുവാവ്‌ പിടികൂടി Read More »

മോഷണ മുതലുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി

നെടുങ്കണ്ടം: മോഷണ മുതലുമായി എത്തിയ രണ്ട് യുവാക്കളെ നൈറ്റ് പട്രോളിഗിംനിടെ പിടികൂടി നെടുങ്കണ്ടം പൊലിസ്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ ഓടി രക്ഷപെട്ടു. വാഴവര വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളുമായി വരുന്നവഴിയ്ക്കാണ് സംശാസ്പദമായ സാഹചര്യത്തില്‍ നെടുങ്കണ്ടം ടൗണില്‍ കണ്ട രാജക്കാട് പഴയവിടുതി മമ്മട്ടിക്കാനം സ്വദേശികളായ പുത്തന്‍പറമ്പില്‍ ജിന്‍സ്(19), വെട്ടിയാങ്കല്‍ വീട്ടില്‍ ജോയിസ്(22) എന്നിവരെ നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ ടി.എസ്സിന്റെ നേത്യത്വത്തില്‍ പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ഇതിനെ കുറിച്ച് പൊലീസ് …

മോഷണ മുതലുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി Read More »

തകഴി അനുസമരണം സംഘടിപ്പിച്ചു

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തകഴി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ പി.സി.ആൻറണിയുടെ അദ്ധ്യക്ഷതയിൽ ഇടുക്കി ഡയറ്റ് ലക്ച്ചറർ ടി.ബി.അജീഷ് കുമാർ അനുസ്മരണ പ്രഭാക്ഷണം നടത്തി. കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, ലൈബ്രറി പ്രസിഡൻറ് K.C.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എ.പി.കാസിം, കവി തൊമ്മൻകുത്ത് ജോയ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അനുകുമാർ തൊടുപുഴ സ്വാഗതവും എം.ബിനോയ് കൃതജ്ഞതയും പറഞ്ഞു.