Timely news thodupuzha

logo

idukki

വണ്ണപ്പുറം മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി

വണ്ണപ്പുറം: മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഗവ. ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ ഡെങ്കിപ്പനി പ്രതിരോധമരുന്നു വിതരണം നടത്തി. വണ്ണപ്പുറം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ അനീഷ് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സുമയ്യ കെ.എം, ഡിസ്‌പെൻസർ സ്റ്റാലിൻ കെ.ജി, സൈന സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഹിമ പരീദ്, റെഷിദ് തോട്ടുങ്കൽ, അസോസിയേഷൻ പ്രസിഡന്റ് സജി കണ്ണമ്പുഴ, ഭാരവാഹികളായ കെ.എച്ച് നൗഷാദ്, ബാബു കുന്നത്തുശേരി, പ്രിൻസ് എം.ജി, ഉഷ രാജൻ …

വണ്ണപ്പുറം മർച്ചന്റ് അസോസിയേഷൻ വ്യപാരികൾക്കായി ഡെങ്കിപ്പനി പ്രതിരോധമരുന്ന് വിതരണം നടത്തി Read More »

സർക്കാർ അദ്ധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണം: കെ.പി.എസ്.ടി.എ

തൊടുപുഴ: ഇടതു സർക്കാർ തുടർന്നു വരുന്ന അധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണമെന്ന് കെ പി എസ് ടി എ തൊടുപുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് രണ്ടായിരത്തി പതിനാറിൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച എട്ട് രൂപ എന്നത് ആറ് രൂപയായി കുറയ്ക്കുന്ന നിലപാടാണ് ഏറ്റവും അവസാനമായി സർക്കാർ സ്വീകരിച്ചത്. ഒരു വർഷമായി ഹൈക്കോടതിയിൽ നിരന്തരം കേസ് വാദം നടക്കുമ്പോഴും കൃത്യമായി നിലപാട് സ്വീകരിക്കാതെ സർക്കാർ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്. മുട്ട, പാൽ എന്നിവയുടെ തുക …

സർക്കാർ അദ്ധ്യാപക വിരുദ്ധ നിലപാട് ഉപേക്ഷിക്കണം: കെ.പി.എസ്.ടി.എ Read More »

മലയോര പട്ടയം, വിവര ശേഖരണം: ജൂലൈ 25 വരെ അപേക്ഷ നൽകാം

ഇടുക്കി: 1977 ജനുവരി ഒന്നിന് മുമ്പ് വന ഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്ന് മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക്, ജൂലൈ 10 മുതൽ 25 വരെ അപേക്ഷ നൽകാൻ അവസരം. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേർന്ന റവന്യു സെക്രട്ടറിയറ്റ് യോഗത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നേരത്തെ അപേക്ഷ …

മലയോര പട്ടയം, വിവര ശേഖരണം: ജൂലൈ 25 വരെ അപേക്ഷ നൽകാം Read More »

മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

തൊടുപുഴ: വിജിലൻസ് കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് ഹൈക്കോടതി താൽക്കാലിക മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കെ ബാബുവിൻ്റെ സിം​ഗിൾ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സർക്കാർ വിശദമായ റിപ്പോർട്ട് ഫയൽ ചെയ്യുന്നത് വരെ ചെയർമാനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഇടക്കാല ജാമ്യമെന്ന രീതിയിലുള്ള ഒരു ഉത്തരവും പാസ്സാക്കിയിട്ടുണ്ട്. പ്രതിക്കു വേണ്ടി അഡ്വ. പി.റ്റി ഷീജിഷ്, അഡ്വ. ടോം തോമസ് പൂച്ചാലിൽ എന്നിവർ ഹാജരായി.

കോര്‍ട്ട് ഫീ വര്‍ദ്ധന; വിദഗ്ധ സമിതിയുടെ ഹിയറിംഗില്‍ പരാതി അറിയിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്

തൊടുപുഴ: കുടുംബ കോടതികളിലും, ചെക്കു കേസുകളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ കോര്‍ട്ട് ഫീസ് വര്‍ദ്ധനക്കെതിരെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഫീസ് വര്‍ദ്ധനവിനെ പറ്റി അഭിപ്രായ രൂപീകരണത്തിന് നിയമിതനായ റിട്ട. ജസ്റ്റീസ് വി കെ മോഹനന്‍ ചെയര്‍മാനായുള്ള അഞ്ചംഗ സമതി മുമ്പാകെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി പ്രതിനിധി സംഘം നേരിട്ട് എത്തി പ്രതിഷേധം അറിയിക്കുകയും എത്രയും പെട്ടെന്ന് കോര്‍ട്ട് ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും …

കോര്‍ട്ട് ഫീ വര്‍ദ്ധന; വിദഗ്ധ സമിതിയുടെ ഹിയറിംഗില്‍ പരാതി അറിയിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് Read More »

ബയോമൈനിങ്ങ്; പാറക്കടവ് ഡമ്പിങ്ങ് യാർഡിലെ മാലിന്യത്തിൻ്റെ ആദ്യ ലോഡ് നീക്കം ചെയ്തു

തൊടുപുഴ: പാറക്കടവ് ഡമ്പിങ്ങ് യാർഡിലെ ബയോമൈനിങ്ങ് പ്രവർത്തിയുടെ ഭാഗമായി വേർതിരിച്ച മാലിന്യത്തിൻ്റെ ആദ്യ ലോഡ് നീക്കം ചെയ്യുന്നതിൻ്റെ ഫ്ലാഗ് ഓഫ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആൻ്റണി നിർവഹിച്ചു. തൊടുപുഴ നഗരസഭയിൽ പാറക്കടവ് ഡമ്പിങ്ങ് യാർഡിൽ 40 കൊല്ലമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്ത് ഭൂമിയെ വീണ്ടെടുക്കുന്നതിന് സ്വച് ഭാരത്‌ മിഷൻ നഗരം – രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ബയോമൈനിങ്ങ് പദ്ധതിയുടെ പ്രവർത്തന പുരോഗതി നഗരസഭ വിലയിരുത്തി. …

ബയോമൈനിങ്ങ്; പാറക്കടവ് ഡമ്പിങ്ങ് യാർഡിലെ മാലിന്യത്തിൻ്റെ ആദ്യ ലോഡ് നീക്കം ചെയ്തു Read More »

പെരിയാർ നദിയിലേക്ക് വീണ അളകനന്ദയെന്നെ കൊച്ചുമിടുക്കി നീന്തി കയറിയത് ജീവിതത്തിലേക്ക്

ഇടുക്കി: അവധി ദിവസങ്ങളിൽ അമ്മ സംഗീതയ്ക്കൊപ്പം ജോലിസ്ഥലത്തേക്ക് പോകും അഞ്ചാം ക്ലാസുകാരിയായ അളകനന്ദ .പഠിക്കാനുള്ള ബുക്കും പുസ്തകവും എല്ലാം ബാഗിനുള്ളിൽ ആക്കിയാണ് യാത്ര. പഠനം അമ്മ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ഇരുന്ന്.കഴിഞ്ഞ ദിവസവും വീട്ടിൽ നിന്നും അമ്മയ്ക്കൊപ്പം അങ്ങനെയൊരു യാത്ര പുറപ്പെട്ടു അളകനന്ദ .പെരിയാർ നദിക്ക് കുറുകെയുള്ള സുരക്ഷാ വേലിയില്ലാത്ത ചപ്പാത്തിലൂടെ നടക്കുന്നതിനിടെ വഴുക്കലിൽ ചവിട്ടി അതിശക്തമായ നീരൊഴുക്കുള്ള ഈ നദിയിലേക്ക് അവൾ വീണു. തോളിൽ തൂക്കിയിരുന്ന ബാഗും പുസ്തകവും എല്ലാം പെരിയാർ കൊണ്ടുപോയി. പക്ഷേ …

പെരിയാർ നദിയിലേക്ക് വീണ അളകനന്ദയെന്നെ കൊച്ചുമിടുക്കി നീന്തി കയറിയത് ജീവിതത്തിലേക്ക് Read More »

തൊടുപുഴ ഉടുമ്പന്നൂർ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു

തൊടുപുഴ: ഉടുമ്പന്നൂർ ​ഗ്രാമ പഞ്ചായത്തിലെ പൊങ്ങന്തോട് രണ്ടാം തീയതി രാത്രിയിലാണ് കാട്ടാനയിറങ്ങി പ്രദേശമാകെ കൃഷി ചെയ്തിരുന്ന വിളകൾ നശിപ്പിച്ചത്. കുലച്ച് നിന്ന 450 ഏത്തവാഴ, തെങ്ങ്, 75 കമുക്, റബ്ബർ എന്നിവയുൾപ്പെടെയാണ് ആന നശിപ്പിച്ചത്. വാഴയിൽ തോമസ്, വാഴയിൽ ജോസഫ്, പല്ലാട്ട് ജോർജ്ജ് എന്നിവരുടെ കൃഷിയിടത്തിലാണ് ആനയുടെ ആക്രമണമുണ്ടായത്. ഇതോടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടായതായി ഇവർ പറ‍ഞ്ഞു.

ഉടുമ്പന്നൂർ പഞ്ചായത്തിലെ വന്യമൃഗ ശല്യം തടയണമെന്ന് കിസാൻ സഭ

തൊടുപുഴ: ഉടുമ്പന്നൂരിൽ കാട്ടാന ശല്യം വ്യാപകമായി കൊണ്ടിരിക്കുക ആണെന്ന് കിസാൻ സഭ. സം​ഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോ​ഗം കിസാൻ സഭയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് സഖാവ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി, മുള്ളൻ പന്നി, കുരങ്ങ്, അലയണ്ണാൻ, മയിൽ തുടങ്ങിയ വന്യ മൃഗങ്ങളുടെ ആക്രമണം മൂലം കൃഷിക്കാരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ വ്യക്തമാക്കി. മനുഷ്യ ജീവനും ഇവ ഭീഷണി ഉയർത്തുന്നുണ്ട്. വന്യ മൃഗ ആക്രമണം തടയാൻ ഫോറസ്റ്റ് വകുപ്പും …

ഉടുമ്പന്നൂർ പഞ്ചായത്തിലെ വന്യമൃഗ ശല്യം തടയണമെന്ന് കിസാൻ സഭ Read More »

ബി.ജെ.പി മാർച്ചിൽ പ്രതിക്ഷേധം ഇരമ്പി

തൊടുപുഴ: ലക്ഷങ്ങളുടെ അഴിമതിയിൽ പ്രതിയാക്കപ്പെട്ട തൊടുപുഴ മുനിസിപ്പൽ ചെയർമാനെതിരെ ബി.ജെ.പി നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. ബി.ജെ.പി തൊടുപുഴ മണ്ഡലം പ്രസി.എസ് ശ്രീകാന്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. മധ്യമേഘല പ്രസിഡന്റ് എൻ ഹരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.ഇ.വേലുക്കുട്ടൻ, പി.പി.സാനു, കെ.എൻഗീതാകുമാരി, മുനിസിപ്പൽ കൗൺസിലർമാരായ ജിതേഷ് ഇഞ്ചക്കാട്ട്, പി.ജി.രാജശേഖരൻ എന്നിവർ ജില്ലാ ഭാരവാഹികളായ സി.സന്തോഷ് സംസാരിച്ചു. കുമാർകെ.കുമാർ, ശശി ചാലക്കൻ, ടി.എച്ച്. കൃഷ്ണകുമാർ, കെ.ആർ.സുനിൽകുമാർ, അമ്പിളി …

ബി.ജെ.പി മാർച്ചിൽ പ്രതിക്ഷേധം ഇരമ്പി Read More »

പരാതി പറഞ്ഞ്ത മടുത്തു, തകർന്ന് കിടക്കുന്ന മുതല ക്കോടം- മടത്തിക്കണ്ടം റോഡ് റെസിഡന്റ്സ് അസോസിയേഷൻ നന്നാക്കി

തൊടപുഴ: മുതലക്കോടം നഗരസഭയോട് പരാതി പറഞ്ഞും പരാതി നൽകിയും മടുത്ത് ഒടുവിൽ റോഡ് നന്നാക്കി കിട്ടാൻനവ കേരള സദസ്സിലും പരാതി നൽകി. എന്നിട്ടും പരിഹാരമില്ല. ഗതികേട്ട് മുതല ക്കോടം സ്റ്റേഡിയം റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്നും പണം സ്വരൂപിച്ചു റോഡ് നന്നാക്കാൻ തീരുമാനിക്കുകയായിരുന്നു. മുതലക്കോടം സെന്റ് ജോർജ് ഹൈ സ്കൂളിന്റ മുൻപിൽ നിന്ന് തുടങ്ങി കൃഷ്ണപിള്ള റോഡ് വരെയുള്ള ഭാഗത്തെ കുഴികളിലും വെള്ളക്കെട്ടിലും പാറമക്ക് ഇട്ട് കുഴികൾ എല്ലാം നികത്തി. ഇതുവഴി സ്കൂൾ ബസുകളും ഓട്ടോ റിക്ഷകളും …

പരാതി പറഞ്ഞ്ത മടുത്തു, തകർന്ന് കിടക്കുന്ന മുതല ക്കോടം- മടത്തിക്കണ്ടം റോഡ് റെസിഡന്റ്സ് അസോസിയേഷൻ നന്നാക്കി Read More »

കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി

തൊടുപുഴ: തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കരിമണ്ണൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാ മോൾ ഷാജി ഉദ്ഘാടനം ചെയ്തു. കർഷകർ ഉൽപ്പാദിപ്പിച്ച ഏത്ത വാഴക്കുല, വാഴച്ചുണ്ട്, കൂവ, അടതാപ്പ് എന്നിവയും കൃഷിഭവൻ പ്ലാൻ ഹെൽത്ത് ക്ലിനിക്കിൽ നിന്ന് ലഭ്യമാകുന്ന വിവിധ കീട, രോഗ പ്രതിരോധങ്ങൾക്കുള്ള ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. കൃഷിഭവനിൽ നിന്നും കുരുമുളക് തൈകൾ, …

കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി Read More »

മൂന്നാർ ​ഗ്യാപ്പ് റോഡിലൂടെ കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ യാത്ര: അന്വേഷണവമായി എം.വി.ഡി

ഇടുക്കി: കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അപകടകരമായ യാത്ര. മൂന്നാര്‍ ഗ്യാപ്പ് റോഡിലാണ് സംഭവം. തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനത്തിലെ യാത്രികനാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് രാവിലെ 7.45ഓടു കൂടിയായിരുന്നു സംഭവം. വാഹനം പിടികൂടുമെന്നും തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മേഖലയില്‍ അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ യാത്ര ചെയ്തവരുടെ ലൈസന്‍സ് റദ്ദാക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

തൊടുപുഴയിൽ ചെയർമാൻ രാജിവച്ചില്ല; വിജിലൻസ് ഓഫിസിൽ എത്തിയുമില്ല

തൊടുപുഴ: മുനിസിപ്പൽ ചെയർമാനോട്‌ സി.പി.എം നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും ഇന്നും രാജി ഉണ്ടായില്ല. നോട്ടിസ് ലഭിച്ചെങ്കിലും വിജിലൻസ് ഓഫിസിലും എത്തിയിട്ടില്ല. ഇതിനിടെ ഇത്രയും നാൾ ഒരുമിച്ചു അഴിമതി നടത്തിയവർ ഒടുവിൽ ചെയർമാനെ കരുവാക്കിയതായും ഒരു വിഭാഗം ആരോപിച്ചു. മുനിസിപ്പൽ ചെയർമാൻ്റെ രാജി ആവശ്യം സി.പി.എമ്മിനുള്ളിലെ കളികളോ. പ്രാദേശിക നേതാവിൻ്റെ വളർച്ചക്ക് ചെയർമാൻ തടസ്സമാകുമെന്ന ചിന്തയാണ് ഈ കളികൾക്ക് പിന്നിലെന്ന് സി.പി.എം അണികൾ തന്നെ രഹസ്യമായി പറയുന്നു. വിശദീകരണത്തിനായി കൂടിയ ജില്ലാ കമ്മറ്റിയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയതും ഈ …

തൊടുപുഴയിൽ ചെയർമാൻ രാജിവച്ചില്ല; വിജിലൻസ് ഓഫിസിൽ എത്തിയുമില്ല Read More »

മാലിന്യമുക്തം നവകേരളം പദ്ധതി: തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ജില്ലയിലെ മാലിന്യ ശേഖരണ, സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ബോധ്യത്തിലേക്ക് ജനങ്ങളെ എത്തിക്കാൻ കഴിയണം. അതിനുള്ള ബോധവൽക്കരണ പരിപാടികൾക്ക് ഊന്നൽ നൽകണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണം. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും മന്ത്രി …

മാലിന്യമുക്തം നവകേരളം പദ്ധതി: തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം: മന്ത്രി റോഷി അഗസ്റ്റിൻ Read More »

തൊടുപുഴ ന്യൂമാൻ കോളേജിലെ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ: ന്യൂമാൻ കോളേജിലെ അറുപതാമത് ഡിഗ്രി ബാച്ചിന്റെ ഉദ്ഘാടനം കോതമംഗലം രൂപത അധ്യക്ഷനും കോളേജിന്റെ രക്ഷധികരിയുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. നാല് വർഷ ബിരുദ പ്രോഗ്മുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ കോളേജ് തല ഉദ്ഘാടനം കോളേജ് മാനേജർ ഡോ. പയസ് മലേക്കണ്ടത്തിലും നിർവഹിച്ചു. നാല് വർഷ ബിരുദം വിദ്യാർത്ഥി സമൂഹത്തിന് നൽകുന്ന സാധ്യതകളെ കുറിച്ചും …

തൊടുപുഴ ന്യൂമാൻ കോളേജിലെ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി Read More »

ഇടുക്കിയിൽ കേബിള്‍ ടി.വി ടെക്‌നീഷ്യന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇടുക്കി: ഇന്ന് രാവിലെ ആനച്ചാല്‍ മേരിലാന്റില്‍ വച്ചായിയിരുന്നു അപകടം നടന്നത്. മേരിലാന്റ് സ്വദേശിയായ കേബിള്‍ ടി.വി ടെക്‌നീഷ്യന്‍ റെന്നി ജോസഫിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് റെന്നിയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മാറ്റി.

ഇന്ന് ഡോക്ടേഴ്സ് ഡേ; സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഡോക്ടർ ജോലിയെ ഉപയോഗിക്കരുതെന്ന് മുതിർന്ന ഡോക്ടർ ഡോ. ജോസ് പോൾ

തൊടുപുഴ: സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഒരിക്കലും ഡോക്ടർ ജോലിയെ ഉപയോഗിക്കരുതെന്ന് ഇടുക്കി ജില്ലയിലെ മുതിർന്ന ഡോക്ടർ ഡോ. ജോസ് പോൾ. ഡോക്ടേഴ്സ് ഡേയിൽ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റി നൽകിയ ആദരവിൽ മറുപടി പ്രസംഗം നൽകുകയായിരുന്നു അദ്ദേഹം. റെഡ്ക്രോസ് താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രതിബന്ധതയാണ് റെഡ് ക്രാസിനെ ഈ ആദരവിന് പ്രേരിപ്പിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടികാട്ടി കമ്മറ്റിയംഗങ്ങളായ പി.എസ് ഫോഗീന്ദ്രൻ, അഡ്വ. ജോസ് പാലിയത്ത്, കെ.എം മത്തച്ചൻ, ജെയിംസ് മാളിയേക്കൽ, അജിത് …

ഇന്ന് ഡോക്ടേഴ്സ് ഡേ; സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഡോക്ടർ ജോലിയെ ഉപയോഗിക്കരുതെന്ന് മുതിർന്ന ഡോക്ടർ ഡോ. ജോസ് പോൾ Read More »

ശമ്പള പരിഷ്കരണ ദിനം; കേരള എൻ.ജി.ഒ അസോസിയേഷൻ ദേവികുളം താലൂക്കോഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി

ദേവികുളം: കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ശമ്പള പരിഷ്കരണ ദിനമായ ജൂലായ് ഒന്നിന് താലൂക്കോഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ടാം ശമ്പളപരിഷ്കരണം അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, സർവീസ് വെയിറ്റേജ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. ദേവികുളം, അടിമാലി ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃ ത്വത്തിൽ നടത്തിയ പ്രധിഷേധാഗ്നി പരിപാടി ഐ എൻ റ്റി യു സി ദേശീയ സെക്രട്ടറി എ കെ മണി ഉദ്ഘാടനം ചെയ്തു. ദേവികുളം ബ്രാഞ്ച് പ്രസിഡന്റ്‌ …

ശമ്പള പരിഷ്കരണ ദിനം; കേരള എൻ.ജി.ഒ അസോസിയേഷൻ ദേവികുളം താലൂക്കോഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി Read More »

ഒരാഴ്ചക്കുള്ളിൽ വാങ്ങിയ വാഹനം കേടായി, പകരം ലഭിക്കാൻ അർഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: മഹീന്ദ്രയുടെ വെള്ളിയാംകുടി ഷോറൂമിൽ നിന്നും വാങ്ങിയ പെട്ടി ഓട്ടോയുടെ ഗിയർബോക്സ് ദിവസങ്ങൾക്കുള്ളിൽ കേടായ സാഹചര്യത്തിൽ വാഹന ഉടമയ്ക്ക് വാഹനത്തിന്റെ വില തിരികെ കിട്ടാനോ പുതിയൊരു വാഹനം ലഭിക്കാനോ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിന് വേണ്ടി പരാതിക്കാരനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാൾക്കോ ഇടുക്കി ഉപഭോക്തൃ കോടതിയെ സമീപിക്കാമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കോടതി ചെലവും നഷ്ട പരിഹാരവും ആവശ്യപ്പെടാൻ വാഹന ഉടമയ്ക്ക് കഴിയുമെന്നും സൗജന്യ നിയമ സഹായത്തിന് ജില്ലാ നിയമ സേവന അതോറിറ്റിയെ സമീപിക്കാമെന്നും …

ഒരാഴ്ചക്കുള്ളിൽ വാങ്ങിയ വാഹനം കേടായി, പകരം ലഭിക്കാൻ അർഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് വയസ്സുള്ള കുട്ടി മരിച്ചു

അടിമാലി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. അടിമാലിയി കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജയാണ്(9) മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടി ഛർദ്ദിക്കുകയായിരുന്നു. ഉടൻ തന്നെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണം എന്നാണ് പ്രാഥമിക നി​ഗമനം.

കൈക്കൂലി കേസിൽ ചെയർമാൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം

തൊടുപുഴ: സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകി. എട്ടിന് മുട്ടത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ശനിയാഴ്ച‌ സനീഷ് ജോർജി ൻ്റെ വീട്ടിൽ നോട്ടീസ് കൈമാറാനായി വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ നോട്ടീസ് വീട്ടിൽ നൽകേണ്ടെന്നും നേരിട്ട് കൈപ്പറ്റാമെന്നും മറുപടി നൽകി. തുടർന്നാണ് ഇന്നലെ വിജിലൻസ് ഉദ്യോഗസ്ഥന്റെ പക്കൽ …

കൈക്കൂലി കേസിൽ ചെയർമാൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം Read More »

താളത്തുമ്പികളായി തായമ്പകയുടെ ചെമ്പട മുറുക്കാൻ കുട്ടിക്കൂട്ടങ്ങൾ അരങ്ങത്തേക്ക്

ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ മുപ്പത്തഞ്ചോളം വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘമാണ് ചെണ്ട മേളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് നീണ്ട ഒന്നേകാൽ വർഷത്തെ പരിശീലനത്തിന് ശേഷം തായമ്പകയിൽ പഠനം പൂർത്തിയാക്കിയത്. മറ്റ് പല സ്വകാര്യ സ്കൂളുകളിലും പത്തിൽ താഴെ അംഗങ്ങളുള്ള ട്രൂപ്പുകൾ ഉണ്ടെങ്കിലും ഒരു സർക്കാർ സ്കൂളിൻ്റെ നേതൃത്വത്തിൽ മുപ്പത്തഞ്ചോളം കുട്ടികളെ ഉൾപ്പെടുത്തി ഒരു ട്രൂപ്പുണ്ടാക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. 2023 ഏപ്രിൽ 14ന് ഇവർക്കായുള്ള …

താളത്തുമ്പികളായി തായമ്പകയുടെ ചെമ്പട മുറുക്കാൻ കുട്ടിക്കൂട്ടങ്ങൾ അരങ്ങത്തേക്ക് Read More »

മഴഉൽസവം 2024 ആരംഭിച്ചു

തൊടുപുഴ: മണക്കാട് ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മഴഉത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു. പുതുപ്പരിയാരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.ബി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ജേക്കബ്ബ് ആശംസ അർപ്പിച്ചു. ജിനി മോൾ സ്വാഗതവും മഞ്ജുഷ നന്ദിയും അറിയിച്ചു.വിവിധ പരിപാടികൾ കോർത്തിണക്കുന്ന മഴ ഉൽസവം ജൂലൈ അവസാനം വിപുലമായ സമ്മേളനത്തോടും കലാപരികളോടും കൂടി സമാപിക്കും.

ആലക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി

ആലക്കോട്: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും കലയന്താനി വി.എഫ്.പി.സി.കെ വിപണി ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമി തോമസ്‌ കാവാലം ഉദ്ഘാടനം നിർവഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരണവും ചർച്ചയും നടത്തി. ഞാറ്റുവേല ചന്തയോടനുബന്ധിച്ച് ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ നേഴ്സറിയിൽ ഉത്പാദിപ്പിച്ച കമുകിൻ തൈകൾ, കർഷകരുത്പാദിപ്പിച്ച ജൈവ വളങ്ങൾ(ജീവാമൃതം, ഖന ജീവാമൃതം), …

ആലക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി Read More »

കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി.ഡി ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി

തൊടുപുഴ: അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഗവൺമെൻറിൻറെ നിലപാടുകൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡി.ഡി ഓഫീസ് മുന്നിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ശ്രമങ്ങളാണ് ഗവൺമെൻറ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അത്തരം ശ്രമങ്ങൾക്കെതിരെ കെ.പി.എസ്.ടി.എ നടത്തുന്ന സമര പോരാട്ടങ്ങൾക്ക് പാർട്ടിയുടെ പിന്തുണ ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ അദ്ദേഹം …

കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി.ഡി ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി Read More »

തൊടുപുഴ മുൻസിപ്പൽ ചെയർമാൻ രാജിവെക്കും വരെ യു.ഡി.എഫ് പ്രക്ഷോഭം തുടരും; ഷിബിലി സാഹിബ്

തൊടുപുഴ: കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജിവെക്കും വരെ യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുമെന്ന് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് പ്രസ്താവിച്ചു. ചെയർമാന്റെ രാജി ആവശ്യപ്പെട്ട് തൊടുപുഴ മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടത്തിയ യു.ഡി.എഫ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുനിസിപ്പൽ ചെയർമാൻ കൈക്കൂലി കേസിൽ പ്രതിയാവുന്നത്. എന്നാൽ സി.പി.എം ഉൾപ്പെടെയുള്ള എൽ.ഡി.എഫ് പിന്തുണയോടെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയാണ്. ക്രിമിനൽ കേസിൽ പ്രതിയായാൽ …

തൊടുപുഴ മുൻസിപ്പൽ ചെയർമാൻ രാജിവെക്കും വരെ യു.ഡി.എഫ് പ്രക്ഷോഭം തുടരും; ഷിബിലി സാഹിബ് Read More »

കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് പത്ത് വയസ്സുകാരി ആറ്റിൽ വീണു

പീരുമേട്: ഏലപ്പാറ -അയ്യപ്പൻ കോവിൽ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പെരിയാറിന് കുറുകെ ഉള്ള ഹെലിബറിയ വള്ളക്കടവ് പാലത്തിൽ നിന്നും കഴിഞ്ഞ ദിവസം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പത്ത് വയസ്സുകാരി ആയ, ഏലപ്പാറ പഞ്ചായത്തിൽ ഒൻപതാം വാർഡ് വള്ളക്കടവിൽ മലമ്പാറക്കൽ വീട്ടിൽ അളകനന്ദ ആണ് പെരിയാറ്റിൽ വീണത്. പാലത്തിലൂടെ കടന്ന് വന്ന വാഹനം കണ്ട് അരികിലേക്ക് മാറിയതാണ് അളകനന്ദ. ആളുകൾ കണ്ടത് കൊണ്ട് ശക്തമായ ഒഴിക്കിൽ പെടും മുമ്പേ കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയെ കാഞ്ചിയാർ സർക്കാർ ആശുപത്രിയിൽ പ്രഥമശിശ്രൂഷ നൽകി …

കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് പത്ത് വയസ്സുകാരി ആറ്റിൽ വീണു Read More »

ഇടുക്കി പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിമുറ്റത്ത് ചുവപ്പ് വസന്തമായി, കിളി ചുണ്ടിൻ ആകൃതിയുള്ള ജെഡ് വൈൻ ചെടികൾ

പാണ്ടിപ്പാറ: ഫിലിപ്പൈൻസിൽ കണ്ടു വന്നിരുന്ന ജെഡ് വൈൻ ചെടി ഇപ്പോൾ ഹൈറേഞ്ചിൽ പൂക്കാലം ഒരുക്കുകയാണ്. രണ്ട് വർഷം മുമ്പ് അന്നത്തെ വികാരിയായിരുന്ന ഫാ. മാത്യു പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ജെഡ് വൈൻ ചെടികൾ പാണ്ടിപ്പാറ സെന്റ് ജോസഫ് ദേവാലയത്തിൽ നട്ടേ പിടിപ്പിച്ചത്. പർപ്പിൾ, യെല്ലോ തുടങ്ങിയ നിറങ്ങളിലുള്ളത് ഉണ്ടെങ്കിലും ഏറ്റവും ആകർഷകം ചുവപ്പ് നിറമാണ്. ഒരു കുലയിൽ നൂറ് കണക്കിന് പൂക്കളാണ് വിരിയുന്നത്. ദേവാലയത്തിൽ എത്തുന്ന ഏവരെയും ആകർഷിക്കുന്ന ഒന്നാണ് ഈ പൂക്കൾ. കിളികളുടെ ചുണ്ടിന്റെ ആകൃതിയാണ് ഈ …

ഇടുക്കി പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിമുറ്റത്ത് ചുവപ്പ് വസന്തമായി, കിളി ചുണ്ടിൻ ആകൃതിയുള്ള ജെഡ് വൈൻ ചെടികൾ Read More »

വയോജനങ്ങൾക്കായി ഉല്ലാസക്കൂടൊരുക്കി ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്

ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്തിലെ 59 വയസ് പൂർത്തിയായ മുഴുവൻ ആളുകളേയും ചേർത്ത് ഉല്ലാസക്കൂടെന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കി സമ്പൂർണ്ണ വയോജന സൗഹൃദ ഗ്രാമമാകാൻ ഒരുങ്ങുകയാണ് ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. ഇതിന് മുന്നോടിയായി പഞ്ചായത്തിലെ 16 വാർഡുകളിലായി പ്രത്യേകം സർവ്വേ നടത്തി കണ്ടെത്തിയ അയ്യായിരം വയോജനങ്ങളെ ഉൾപ്പെടുത്തി 82 അയൽക്കൂട്ട ഗ്രൂപ്പുകളും ഒരു വാർഡിന് ഒന്നെന്ന കണക്കിൽ 16 വാർഡ് തല കൂട്ടായ്മകളും രൂപീകരിച്ചു. പഞ്ചായത്ത് തല സമിതിയാണ് നേതൃത്വം വഹിക്കുന്നത്. വിശദമായ …

വയോജനങ്ങൾക്കായി ഉല്ലാസക്കൂടൊരുക്കി ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് Read More »

പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു

തിരുവനന്തപുരം: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക്  2024 – 2025 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. യോഗ്യത, എസ്.എസ്.എൽ.സി/തത്തുല്യം. അപേക്ഷ സമർപ്പിക്കുന്നതിനും വിശുദ്ധ വിവരങ്ങൾ അറിയുന്നതിനും സന്ദർശിക്കുക: http://www.polyadmission.org/gci. ഫോൺ: 0485 2564709, 9495018639. പോത്താനിക്കാട് ഗവൺമെൻ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്.  ഇംഗ്ലീഷ് വേർഡ് പ്രൊസസിംഗ്, മലയാളം വേർഡ് പ്രൊസസിംഗ്, …

പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു Read More »

പി.ജെ ജോസഫിൻ്റെ ജന്മദിനം പാർട്ടി നേതാക്കൾ വീട്ടിലെത്തി മധുരം പങ്കിട്ട് ആഘോഷിച്ചു

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിൻ്റെ എൺപത്തി മൂന്നാം പിറന്നാൾ ദിനത്തിൽ പാർട്ടി നേതാക്കൾ വീട്ടിൽ എത്തി ആശംസകൾ അറിയിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ്റെ നേതൃത്വത്തിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ജില്ലാ ഭാരവാഹികൾ ഭവനത്തിൽ എത്തി ജന്മദിന ആശംസകൾ നേർന്നു. പാർട്ടി ഹൈപവ്വർ കമ്മിറ്റി അംഗം സേവി കുരിശുവീട്ടിൽ ,യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ബൈജു വറവുങ്കൽ, വഴിത്തല സഹകരണ ബാങ്ക് പ്രസിഡൻ്റും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ …

പി.ജെ ജോസഫിൻ്റെ ജന്മദിനം പാർട്ടി നേതാക്കൾ വീട്ടിലെത്തി മധുരം പങ്കിട്ട് ആഘോഷിച്ചു Read More »

തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ രാജി: സി.പി.എം നേതൃത്വം അഴിമതിക്കാരുടെ തടവറയിലെന്ന് യു.ഡി.എഫ്

തൊടുപുഴ: ഇടുക്കി ജില്ലയിലെ സിപിഎം നേതൃത്വം അഴിമതിക്കാരുടെ തടവറയിൽ ആണെന്ന് യുഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനെയും അഴിമതി നടത്തിയ അർബൻ ബാങ്ക് ചെയർമാൻ വി വി മത്തായിയെയും രാജിയിൽ നിന്നും ഇനിയും സംരക്ഷിച്ച് നിർത്തിയിട്ടുള്ളത് സിപിഎം ജില്ലാ കമ്മിറ്റിയാണ്. ചെയർമാന്റെ രാജി ആവശ്യപ്പെട്ടാൽ പാർട്ടിക്കെതിരെ കൂടി അഴിമതി ആരോപണങ്ങൾ നീളും എന്ന ഭീഷണിയാണ് പാർട്ടി നേതൃത്വത്തിന് മുന്നിൽ മുൻസിപ്പൽ …

തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ രാജി: സി.പി.എം നേതൃത്വം അഴിമതിക്കാരുടെ തടവറയിലെന്ന് യു.ഡി.എഫ് Read More »

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു

തൊടുപുഴ: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ രണ്ടാം വർഷ ബാച്ചിസേക്ക്, ലാറ്ററൽ എൻട്രി വഴിയുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. താല്പര്യമുള്ള പ്ലസ് റ്റൂ സയൻസ്/വി.എച്ച്.എസ്.ഇ/ഐ.റ്റി.ഐ/കെ.ജി.സി.ഇ പാസ്സായ വിദ്യാർത്ഥികൾ ജൂലൈ അഞ്ച് മുതൽ ഒമ്പത് വരെ കോളേജിൽ എത്തിച്ചേരുക. ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.സി/എസ്.റ്റി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04862 297617, 85470 05084, 94460 …

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു Read More »

ആരോഗ്യ മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് ആൻ്റണി കുഴിക്കാട്ട്

ചക്കുപള്ളം: ആരോഗ്യ സേവന മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് ആൻ്റണി കുഴിക്കാട്ട് ആരോപിച്ചു. 2023 ഏപ്രിൽ മാസത്തിൽ ചക്കുപള്ളം ഗ്രാമ പഞ്ചായത്തിലെ കുടുംബ ക്ഷേമ ഉപ കേന്ദ്രങ്ങളായ അണക്കര ആറാം മൈയിൽ, പളിയക്കുടി, പാമ്പുംപാറ, ആനവിലാസം തുടങ്ങിയ കേന്ദ്രങ്ങളെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേ ന്ദ്രങ്ങളായി ഉയർത്തുവാൻ ലക്ഷ്യമിട്ടിരുന്നു. ഒരോ കേന്ദ്രത്തിലും മൂന്ന് ജീവനക്കാർ വേണം. ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ, എം.എൽ.എസ്.പി, കൂടാതെ ആശാ പ്രവർത്തകർ എന്നിവർ രാവിലെ …

ആരോഗ്യ മേഖലയിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തീർത്തും പരാജയെമെന്ന് ആൻ്റണി കുഴിക്കാട്ട് Read More »

ഇടുക്കിയിൽ 10 വയസ്സുകാരൻ തുണി കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍

ഇടുക്കി: വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ കഴുത്തിൽ തുണി കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോട്ടത്തിൽ അജി – സന്ധ്യ ദമ്പതികളുടെ മകൻ ദേവാനന്ദാണ്(10) മരിച്ചത്. വ്യാഴാഴ്ച്ച രാത്രി ആയിരുന്നു സംഭവം. അച്ഛൻ അജി രാത്രി എട്ടരയോടെ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ദേവാനന്ദിനെ കഴുത്തിൽ ബെഡ് ഷീറ്റ് കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അമ്മ സന്ധ്യ ഭർത്താവുമായി അകൽച്ചയിലായതിനാൽ ഇവരുടെ വീട്ടിലാണ് താമസം. സംഭവ …

ഇടുക്കിയിൽ 10 വയസ്സുകാരൻ തുണി കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍ Read More »

തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിനെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസ്

തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അസി. എഞ്ചിനീയർ അജി സി.റ്റിയെയും ഏജന്റായ മുനിസിപ്പാലിറ്റി കോൺട്രാക്ടറും മുതലക്കോടം സർവ്വീസ് സഹകരണ ബാങ്ക് മെമ്പറുമായ റോഷൻ സർ​​ഗ്ഗത്തെയും വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാന്റിലിരിക്കെ മുനിസിപ്പാലിറ്റിയിലെ എല്ലാ വർക്കുകൾക്കും കൈക്കൂലി വാങ്ങുകയും മറ്റ് ഉദ്യോ​ഗസ്ഥരെ കൊണ്ട് വാങ്ങിപ്പിക്കുകയും അതിന്റെ വീതം പറ്റുകയും ചെയ്യുന്ന കൈക്കൂലി വീരനായ ഈ കേസിലെ രണ്ടാം പ്രതി തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഒഴിവിൽ കഴിയുന്നതിനിടയിൽ തൊടുപുഴയിലൂടെ വിലസി നടന്നാൽ …

തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിനെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺ​ഗ്രസ് Read More »

കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

തൊടുപുഴ: വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ച് കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കന്ററി സ്കൂൾ. പ്രിൻസിപ്പൽ ടോംസി തോമസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി ദേവദാസ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും ലഹരി വസ്തുക്കൾ വർജിക്കണമെന്ന സന്ദേശം നൽകി കൊണ്ട് പ്രതിതാത്മകമായി കുട്ടികൾ ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി വിടുകയും ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

പ്രൈവറ്റ് ബസ് സ്റ്റാന്റ് മേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ

തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്റിനകത്ത് ദുർ​ഗന്ധം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരാന്തയിൽ വെള്ളം ലീക്ക് ചെയ്ത് യാത്രക്കാർ തെന്നി വീഴുന്നത് പതിവായി കൊണ്ടിരിക്കുന്നു. ഇതിന് പുറമേ വൈദ്യുതി മുടക്കവും…. മീറ്റർ ബോക്സ് ഇളകി പറിഞ്ഞ് അപകടാവസ്ഥയിലാണെന്നും തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ മേഖല കമ്മിറ്റിയിൽ ആരോപിച്ചു. പ്ലാസ കോംപ്ലക്സിന്റെ സമീപമുള്ള ഓടകൾ നിറഞ്ഞിരിക്കുക ആണെന്ന് യോ​ഗത്തിൽ ചൂണ്ടിക്കാട്ടി. ​അതിനാൽ ഓടകളിലെ മഴക്കാല പൂർവ്വ ശുചീകരണം എത്രയും പെട്ടെന്ന് നടത്തണം, കൂടാതെ ഗ്രിൽ സ്ലാബ് ക്ലീൻ ചെയ്യണം, രാത്രി എട്ട് …

പ്രൈവറ്റ് ബസ് സ്റ്റാന്റ് മേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ Read More »

ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി, ലോഡിംഗ് തൊഴിലാളി മരിച്ചു

തൊടുപുഴ: ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീമാണ്(68) മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ ഇടവെട്ടി നടയം കൂവേക്കുന്ന് ഭാഗത്തായിരുന്നു അപകടം. തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നി മാറി അബ്ദുള്‍ കരീമിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം …

ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി, ലോഡിംഗ് തൊഴിലാളി മരിച്ചു Read More »

മൂലമറ്റം ത്രിവേണി സംഗമത്തിലെ ബീച്ച് വോളിയിൽ പങ്കെടുക്കാൻ രതീഷ് മേത്തശേരി എത്തി

മൂലമറ്റം: ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ആലുവ കോട്ടപ്പുറം സ്വദേശി രതീഷ് മേത്തശേരി(41) മൂലമറ്റം ത്രിവേണി സംഗമത്തിൽ സംഘടിപ്പിച്ച ബീച്ച് വോളിയിൽ പങ്കെടുത്തു. വീൽചെയറിന്റെ സഹായത്തോടെ സഹപ്രവർത്തകരാണ് ഇദ്ദേഹത്തെ പുഴയ്ക്ക് നടുവിലുള്ള കളിക്കളത്തിൽ എത്തിച്ചത്. വൈദ്യുതോദ്‌പാദനത്തിന് ശേഷം മൂലമറ്റം പവർഹൗസിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന കനാൽ, വലിയാർ, നാച്ചാർ3 എന്നിവ കൂടിച്ചേരുന്ന നയന മനോഹരമായ ത്രിവേണി സംഗമത്തിലാണ് കഴിഞ്ഞ ദിവസം ബീച്ച് വോളി നടത്തിയത്. സാഹസിക നീന്തൽ പരിശീലകനായ സജീ വാളാശേരി, എറണാകുളം കളക്ടറേറ്റിലെ തഹസിൽദാർ പി.ഒ ജെയിംസ് …

മൂലമറ്റം ത്രിവേണി സംഗമത്തിലെ ബീച്ച് വോളിയിൽ പങ്കെടുക്കാൻ രതീഷ് മേത്തശേരി എത്തി Read More »

തൊടുപുഴ ന​ഗരസഭ ചെയർമാൻ രാജി വയ്ക്കണമെന്ന് കേരള കോൺഗ്രസ്(ജേക്കബ്) മുനിസിപ്പൽ മണ്ഡലം കമ്മിറ്റി

തൊടുപുഴ: കഴിഞ്ഞ മൂന്നര വർഷമായി ന​ഗരസഭ ചെയർമാനും ചില ഉദ്യോഗരും ചേയ്യർന്ന് നടത്തുന്ന വൻ അഴിമതികളുടെയും സാമ്പത്തിക ഇടപാടുകളുടേയും വ്യക്തമായ തെളിവാണ് കൈക്കൂലി കേസിണ്‍ എ.ഇ അറസ്റ്റലായതോടു കൂടി പുറത്ത് വന്നിരിക്കുന്നതെന്ന് കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം കമ്മിറ്റി. ഈ സാമ്പത്തിക ഇടപാടുകളിൽ ഏതെങ്കിലും ജനപ്രതിനിധികളോ ഉദ്യോ​ഗസ്ഥരോ ഉണ്ടോയെന്ന് വിശദമായ അന്വേഷണം നടസ്ഥണമെന്നും ഉദ്യോഗനെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കേരള കോൺഗ്രസ്(ജേക്കബ്) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോബി ജോസഫ് …

തൊടുപുഴ ന​ഗരസഭ ചെയർമാൻ രാജി വയ്ക്കണമെന്ന് കേരള കോൺഗ്രസ്(ജേക്കബ്) മുനിസിപ്പൽ മണ്ഡലം കമ്മിറ്റി Read More »

മണക്കാട് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു, നടൻ മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുത്തു

മണക്കാട്: എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ വിമുക്തി ക്ലബ്ബ്, സ്കൗട്ട് ആന്റ് റേഞ്ചർ യൂണിറ്റ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ ചിരാത് തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. സിനിമാതാരം മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി. തുടർന്ന് സ്കൗട്ട് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ ഒരു കയ്യൊപ്പ്, ലഹരി …

മണക്കാട് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു, നടൻ മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുത്തു Read More »

വാളറയിൽ കാട്ടാന ആക്രമണം, ഒരാൾക്ക് പരിക്ക്

അടിമാലി: കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് പറ്റി. വാളറ കുളമാംകുഴിയിലേക്ക് പോകുന്ന വഴിയിലാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്. ആനയെ കണ്ട് ഓടിയ പ്രശാന്തിന്റെ പിറകെ ആന ഓടിയെത്തുകയായിരുന്നു. കുളമാംകുഴിയിൽ താമസക്കാരനായ പ്രശാന്തിനാണ് പരിക്കേറ്റത്. ഇന്നലെ മറിച്ചിട്ട പന ആന ഭക്ഷിച്ചു കൊണ്ട് നിൽക്കുമ്പോൾ അതറിയാതെ അതുവഴി വന്ന പ്രശാന്തിനെയാണ് ആന ഓടിച്ചത് . ഓടി രക്ഷപ്പെടുന്നതിനിടയിൽ പ്രശാന്ത് വീഴുകയായിരുന്നു. അദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാറിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

മൂന്നാർ: മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ മൂന്നാറിൽ പല സ്ഥലങ്ങളിലായി മണ്ണിടിച്ചിലുകൾ ഉണ്ടായി. മൂന്നാർ എം.ജി കോളനിയിലെ മുസ്ലിം പള്ളിക്ക് പിൻവശത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാർ കോളനി സ്വദേശി കുമാറിന്റെ ഭാര്യ മാല കുമാറാണ്(38) മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിൽ ഉണ്ടായതിന് ശേഷം അര മണിക്കൂറോളം മാല മണിനടിയിൽ കുടുങ്ങിക്കിടന്നു. തുടർന്ന് മൂന്നാർ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മാലയെ പുറത്തെടുക്കാൻ ആയത്. ഉടൻതന്നെ മൂന്നാറിലെ സ്വകാര്യ …

മൂന്നാറിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു Read More »

മൈലക്കൊമ്പ് സെൻ്റ് തോമസ് ഫൊറോന ദൈവാലയത്തിൽ ദുക്റാന തിരുനാൾ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ

തൊടുപുഴ: മൈലക്കൊമ്പ് സെൻ്റ് തോമസ് ഫൊറോന ദൈവാലയത്തിലെ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ ഒന്ന് മുതൽ മൂന്ന് വരെ ആഘോഷിക്കും. ഇടവക ദിനമായ ഒന്നാം തീയതി വൈകിട്ട് അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദ്ദീഞ്ഞ്, വി. കുർബാന, കലാസന്ധ്യ. രണ്ടിന് രാവിലെ ആറിന് വി. കുർബാന, നൊവേന, ഏഴിന് വി. കുർബാന, ദിവ്യകാരുണ്യ ആശീർവാദം, വൈകിട്ട് അഞ്ചിന് ലദ്ദീഞ്ഞ്, നൊവേന, 5.15ന് ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. ജോർജ്ജ് മാമ്മൂട്ടിൽ നയിക്കും, റവ. ഫാ. …

മൈലക്കൊമ്പ് സെൻ്റ് തോമസ് ഫൊറോന ദൈവാലയത്തിൽ ദുക്റാന തിരുനാൾ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ Read More »

ഇടുക്കിയില്‍ കനത്ത മഴ; മലങ്കര, പാംബ്ല ഡാമുകൾ തുറന്നു, മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം

തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദപാത്തിയുടെയും ഗുജറാത്തിനു മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയുടെ മലയോര മേഖലകളിൽ മഴ ശക്തിപ്രാപിച്ചതിനാൽ മലങ്കര ഡാം തുറന്നു. മലങ്കര ഡാമിലെ 3 ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്ലാര്‍കുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ 30 സെന്‍റിമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കി. ദേവികുളം താലൂക്കിൽ ഇന്ന് വിദ്യാഭ്യാസ …

ഇടുക്കിയില്‍ കനത്ത മഴ; മലങ്കര, പാംബ്ല ഡാമുകൾ തുറന്നു, മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം Read More »

ട്രൈബൽ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: അടിമാലി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിൽ നടപ്പിലാക്കുന്ന അംബേദ്ക്കർ സെറ്റിൽമെൻ്റ് ഡവലപ്മെൻ്റ് പദ്ധതിക്ക് കീഴിലെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് നിർദ്ദേശിച്ചു. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. പദ്ധതിയുടെ ഭാഗമായ പത്ത് സങ്കേതങ്ങളിൽ ഏഴ് സങ്കേതങ്ങളിലെ നിർമ്മാണ പ്രവൃത്തികളുടെ പാർട്ട് ബിൽ യോഗം അംഗീകരിച്ചു. മൊത്തം 63 12178 ലക്ഷം രൂപയുടെ ബില്ലാണ് യോഗം അംഗീകരിച്ചത്. അഞ്ചാം മൈൽ, കൊച്ചു കൊടക്കല്ല്, തലനിരപ്പൻ, കമ്മാളം കുടി, …

ട്രൈബൽ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ഇടുക്കി ജില്ലാ കളക്ടർ Read More »

അഴിമതി നടത്തിയ തൊടുപുഴ അർബൻ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു ബാങ്ക് തുറന്ന് പ്രവർത്തിക്കണമെന്ന് യു.ഡി.എഫ്

തൊടുപുഴ: റിസർവ് ബാങ്കിൻ്റെ നിർദ്ദേശ പ്രകാരം 2022 ഫെബ്രുവരി മുതൽ ബാങ്കിംഗ് പ്രവർത്തനം നിർത്തിവെച്ച തൊടുപുഴ അർബൻ ബാങ്ക് ഇനിയും തുറന്ന് പ്രവർത്തിക്കാൻ കഴിയാത്തത് ബാങ്ക് ചെയർമാൻ വി.വി മത്തായിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്ന് യു.ഡി.എഫ് നേതാക്കളായ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. ജോസഫ് ജോൺ, യു.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം ചെയർമാൻ എ.എം ഹാരിദ്, കൺവീനർ എൻ.ഐ ബെന്നി, സെക്രട്ടറി അഡ്വ. ജോസി ജേക്കബ്, എം മോനിച്ചൻ എന്നിവർ …

അഴിമതി നടത്തിയ തൊടുപുഴ അർബൻ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു ബാങ്ക് തുറന്ന് പ്രവർത്തിക്കണമെന്ന് യു.ഡി.എഫ് Read More »

തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് കൊടിയേറി

തൊടുപുഴ: തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വ സ്മരണയെ ഉണർത്തുന്ന ദുക്റാന തിരുനാളിന് കൊടിയേറി. വികാരി ഫാദർ ജോൺസൺ പുള്ളീറ്റ് കൊടിയേ നിർവഹിച്ചു. 26, 27, 28, 29 തീയതികളിൽ രാവിലെ 6.15നും വൈകിട്ട് അഞ്ചിനും 30ന് രാവിലെ 5.30, ഏഴ്, 9.45 വൈകിട്ട് നാല് തുടങ്ങിയ സമയങ്ങളിലും ജൂലൈ ഒന്ന്, രണ്ട് ദിവസങ്ങളിൽ രാവിലെ 6.15നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. ജൂലൈ മൂന്ന് വരെയാണ് …

തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് കൊടിയേറി Read More »