ബൈസൺവാലിയിൽ ലക്ഷങ്ങൾ വില വരുന്ന തടികൾ മുറിച്ചു കൊണ്ടു പോകാൻ ശ്രമം; നാട്ടുകാർ തടഞ്ഞു
ഇടുക്കി: ബൈസൺവാലി നെല്ലിക്കാടിന് സമീപം സ്വകാര്യ കൃഷിയിടത്തിൽ നിന്നും പട്ടാപ്പകൽ മൂന്നുലക്ഷം രൂപ വില വരുന്ന തടികൾ മുറിച്ചു കൊണ്ടു പോകാൻ ശ്രമിച്ചവരെ നാട്ടുകാർ തടഞ്ഞുവച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ആലുവ സ്വദേശി അശോക് പരിയാരത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്നാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ മാർഷൽ ബ്രിട്ടോ (പ്രഭു) എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘം തേക്ക്, മാവ്, കുളമാവ് തുടങ്ങിയ മരങ്ങൾ മുറിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ ഉടമയെ വിവരമറിയിച്ചപ്പോഴാണ് മരം മോഷ്ടിക്കാനുള്ള …
ബൈസൺവാലിയിൽ ലക്ഷങ്ങൾ വില വരുന്ന തടികൾ മുറിച്ചു കൊണ്ടു പോകാൻ ശ്രമം; നാട്ടുകാർ തടഞ്ഞു Read More »