Timely news thodupuzha

logo

Crime

മോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പരസ്യ ഏജൻസി ഉടമ അറസ്റ്റിൽ

മുംബൈ: പരസ്യ ഏജൻസി ഉടമയെ യുവമോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റ് ചെയ്തു. റാഞ്ചി സ്വദേശിയായ തൻവീർ ഖാനാണ് പ്രതി. രണ്ടാഴ്ച മുമ്പാണ് ബിഹാറിലെ ഭഗൽപുർ സ്വദേശിയായ പരാതിക്കാരി തൻവീർ ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. പ്രതി 2021 മുതൽ പലതവണ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്. അതേസമയം, പ്രതി ആരോപണങ്ങളെ നിഷേധിച്ചു. യുവതി തൻറെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ആണ് ഇയാൾ പൊലീസിനോട് പറയുന്നത്. പരാതിക്കാരിയായ യുവതി കാരണം …

മോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പരസ്യ ഏജൻസി ഉടമ അറസ്റ്റിൽ Read More »

വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് ഡി.ജി.പിക്ക് മൂന്നു വർഷം തടവ് ശിക്ഷ

ചെന്നൈ: തമിഴ്നാട് ഡി.ജി.പി രാജേഷ് ദാസിനെ, വനിതാ ഐ.പി.എസ് ഓഫീസറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിക്ഷിച്ചു. വില്ലുപുരം സി.ജെ.എം കോടതി മൂന്നു വർഷം തടവ് ശിക്ഷയാണ് നൽകിയിരിക്കുന്നത്. രാജേഷ് ദാസ് ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡി.ജി.പി ആയിരുന്നു. 2021 ഫെബ്രുവരി 21നായിരുന്നു സംഭവം. പാരാതിക്കാരിയുടെ ആരോപണം, കാറിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ്. 2021ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്ക് സുരക്ഷയൊരുക്കുന്നതിനിടെ മോശമായി പെരുമാറിയെന്ന് ബോധ്യപ്പെട്ട ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

സ്ത്രീധനം നൽകിയില്ലെങ്കിൽ വിവാഹ ചടങ്ങ് പൂർത്തിയാക്കില്ലെന്ന് വരൻ; മരത്തിൽ കെട്ടിയിട്ട് വധുവിന്‍റെ കുടുംബം

ഉത്തർപ്രദേശ്: പ്രതാപ്‍ഗഡിൽ വിവഹത്തിനിടെ സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ വധുവിന്‍റെ ബന്ധുക്കൾ ചേർന്ന് കെട്ടിയിട്ടു. വിവാഹ ചടങ്ങിനിടെ വധുവിന്‍റെ വീട്ടുകാര്‍ കെട്ടിയിട്ടത് ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മ്മയെയാണ്. അമര്‍ജീത് വര്‍മ്മ, വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന ‘ജയ് മാല’ ചടങ്ങിന് തൊട്ടുമുന്‍പാണ് സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് വധുവിന്‍റെ വീട്ടുകർ കുറച്ച് സാവകാശം വേണമെന്ന് പറഞ്ഞു. എന്നാൽ വരൻ സമ്മതിച്ചില്ല. പിന്നീട് വധുവിന്‍റെ വീട്ടുകാർ ഒത്തു തീർപ്പിന് ശ്രമിച്ചെങ്കിലും വരൻ വിവാഹത്തിൽ നിന്നു പിന്മാറുമെന്ന നിലപാടിൽ ഉറച്ചു നിന്നു. …

സ്ത്രീധനം നൽകിയില്ലെങ്കിൽ വിവാഹ ചടങ്ങ് പൂർത്തിയാക്കില്ലെന്ന് വരൻ; മരത്തിൽ കെട്ടിയിട്ട് വധുവിന്‍റെ കുടുംബം Read More »

‌കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു

അടിമാലി: ഇടുക്കി അടിമാലി കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി 10.30നോടടുത്താണ് സംഭവം. കൊരങ്ങാട്ടി കട്ടിലാനിയ്ക്കൽ സാജനാണ്(49) കൊല്ലപ്പെട്ടത്. സംഭവത്തിൽ തലമാലി കൊല്ലിയത്ത് സിറിയക്കി(അനീഷ് 37)നെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സാജൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് അനീഷ് സാജനെ ആക്രമിച്ചത്. ശരീരത്തി പലഭാഗത്തായി കുത്തേറ്റ സാജൻ തൽക്ഷണം മരണപ്പെട്ടതായിട്ടാണ് പൊലീസ് പറയുന്നത്. രാത്രിയിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് അനീഷ് കുടുങ്ങിയത്. കാപ്പ കേസിൽപ്പെട്ട് അടുത്തിടെ അനീഷ് …

‌കൊരങ്ങാട്ടിയിൽ ആദിവാസി യുവാവിനെ കാപ്പാ കേസ് പ്രതി കുത്തിക്കൊന്നു Read More »

മോൻസൻ മാവുങ്കൽ കേസ്; കെ സുധാകരന്റെ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ തീരുമാനം അറിയിക്കമമെന്ന് ഹെെക്കോടതി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ ജാമ്യാപേക്ഷ ഹെെക്കോടതി സർക്കാരിന്റെ തീരുമാനമറിയാൻ മാറ്റി. 21ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും ഹെെക്കോടതി നിർദേശിച്ചു. ജാമ്യഹർജി പരിഗണിക്കുന്ന 21 വരെ അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി പറഞ്ഞു. മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാണ് സുധാകരൻ. കേസിൽ ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും പറഞ്ഞാണ് സുധാകരന്‍ ഹര്‍ജി …

മോൻസൻ മാവുങ്കൽ കേസ്; കെ സുധാകരന്റെ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ തീരുമാനം അറിയിക്കമമെന്ന് ഹെെക്കോടതി Read More »

മണിപ്പൂർ കലാപം; മന്ത്രി ആർ.കെ.രഞ്ജൻറെ വസതിക്ക് തീയിട്ടു

മണിപ്പൂർ: വിദേശകാര്യ സഹമന്ത്രി ആർ.കെ രഞ്ജൻറെ വസതിക്ക് തീയിട്ടു. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് അഗ്നിക്കിരയാക്കിയത്. ആയിരത്തോളം വരുന്ന ജനക്കൂട്ടം കാവൽ നിന്നിരുന്ന സുരക്ഷാ ജീവനക്കാരെ തുരത്തിയോടിച്ച ശേഷമാണ് തീയിട്ടത്. പെട്രോൾ ബോംബടക്കമുള്ള സാധനങ്ങൾ അക്രമികൾ ഉപയോഗിച്ചിരുന്നു. സംഭവസമയത്ത് മന്ത്രി ഡൽഹിയിലായിരുന്നു. മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും പരാജയമായിരുന്നു. ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ നൂറിലേറെ പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ എടുത്തു മാറ്റി; മന്ത്രിയെ കസ്റ്റഡിയിൽ വിടണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി

ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ എടുത്തു മാറ്റി. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും എക്സൈസ് മുത്തു സ്വാമിക്കും നൽകും. അതേസമയം ബാലാജിയെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കില്ലെന്നും വകുപ്പില്ലാ മന്ത്രിയായി തുടരുമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു. ഇതിനിടയിൽ ബാലാജിയെ കസ്റ്റഡിയിൽ വിടണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. റിമാൻഡിൽ കഴിയുന്നതിനാൽ കസ്റ്റഡിയിൽ വിടാനാവില്ലെന്നായിരുന്നു ചെന്നൈ പ്രിൻസിപ്പൽ കോടതി വ്യക്തമാക്കിയത്. മന്ത്രി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നുമായിരുന്നു ഇഡി ഹർജിയിൽ ആവശ്യപ്പെട്ടത്. …

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ എടുത്തു മാറ്റി; മന്ത്രിയെ കസ്റ്റഡിയിൽ വിടണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി Read More »

മോൻസൻ കേസിൽ മുൻകൂർ‌ ജാമ്യം തേടി കെ.സുധാകരൻ ഹൈക്കോടതിയിൽ

കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പുരാവസ്തു തട്ടിപ്പു കേസിൽ മുൻകൂർ‌ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. ക്രൈംബ്രാഞ്ച് സുധാകരനെ മോൻസൻ കേസിൽ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. തന്നെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത് രാഷ്ടീയ ലക്ഷ്യങ്ങളോടെയാണെന്നാണ് ഹർജിയിലെ ആരോപണം. ഹർജിയിൽ അദ്ദേഹം പറയുന്നത്, പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും ആരേയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്രീയ വൈരാഗ്യം തീര്‍ക്കാനും സമൂഹ മധ്യമങ്ങളിൽ തന്‍റെ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസെന്നുമാണ്. മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അഡ്വക്കറ്റ് മാത്യു കുഴല്‍നാടന്‍ …

മോൻസൻ കേസിൽ മുൻകൂർ‌ ജാമ്യം തേടി കെ.സുധാകരൻ ഹൈക്കോടതിയിൽ Read More »

ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: പട്യാല ഹൗസ് കോടതിയിൽ ലൈംഗികാതിക്രമ കേസിൽ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ പോക്സോ കേസിൽ ബ്രിജ് ഭൂഷണെതിരെ തെളിവുകളില്ലെന്നും കേസ് ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേസിൽ ജൂലൈ നാലിന് വിശദമായ വാദം കേൾക്കും. ബ്രിജ് ഭൂഷണെതിരായ നടപടി ഗുസ്തി താരങ്ങളുടെ പരാതിയിലാണ്. ബ്രിജ് ഭൂഷണെതിരെ മാസങ്ങളോളം നടത്തിയ സമരങ്ങൾക്കൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്. കായിക മന്ത്രി അനുരാഗ് താക്കൂർ ജൂൺ 15 …

ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചു Read More »

ക്രിപ്റ്റോ കറൻസി ഇടപാട്; കണ്ണൂരിലെ സി.പി.എം പ്രവർത്തകരെ പുറത്താക്കി

കണ്ണൂർ: സി.പി.എം പ്രവർത്തകരെ ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കി. കണ്ണൂരിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുൾപ്പെടെ ഇതിൽ ഉണ്ട്. എം.അഖിൽ, സേവ്യർ, റാംഷ തുടങ്ങിയ പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും ബ്രാഞ്ച് അംഗം സകേഷിനും എതിരെയാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്. നടപടിയുടെ കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഘടകകക്ഷി നേതാവിൻറെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്റ്റോ ട്രെഡിങ്ങ് ഇടപാടാണ്. കോടികളുടെ ഇടപാട് കേരള കോൺഗ്രസ്‌ നേതാവിൻറെ മകനുമായി നടത്തിയെന്ന് …

ക്രിപ്റ്റോ കറൻസി ഇടപാട്; കണ്ണൂരിലെ സി.പി.എം പ്രവർത്തകരെ പുറത്താക്കി Read More »

ഇന്ത്യക്കാരി വടക്കൻ ലണ്ടനിൽ കൊല്ലപ്പെട്ടു; സംഭവത്തിൽ ബ്രസീലിയൻ പൗരനും സ്ത്രീയും അറസ്റ്റിൽ

ലണ്ടൻ: വടക്കൻ ലണ്ടനിൽ ഇരുപത്തേഴുകാരിയായ ഹൈദരാബാദുകാരിയെ കുത്തിക്കൊന്നു. വെബ്ലിയിലെ നീൽഡ് ക്രസറ്റ് പാർപ്പിടമേഖലയിലാണ് കൊന്തം തേജസ്വിനി എന്ന യുവതി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഒരു ബ്രസീലുകാരനേയും ഒരു സ്ത്രീയെയും അറസ്‌റ്റ്‌ ചെയ്തതായി സ്കോട്ട്‌ലൻഡ്‌ യാർഡ്‌ അറിയിച്ചു. തേജസ്വനിക്ക് ഒപ്പമുണ്ടായിരുന്ന ഇരുപത്തെട്ടുകാരിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വർഷം മുമ്പാണ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യാൻ തേജസ്വനി ലണ്ടനിൽ എത്തിയത്. നാട്ടിൽ വിവാഹത്തിനായി വരാനിരിക്കെയാണ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം സർക്കാരിന്റെ സഹായം തേടി.

വന്ദനദാസ് കൊലപതകം; പ്രതി ആന്‍റി സോഷ്യൽ പേഴ്‍സനാലിറ്റി ഡിസോര്‍ട്ടിന് അടിമയാണെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന വന്ദനദാസിനെ കൊലപ്പെടുത്തിയ കസിലെ പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാളെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. കൊട്ടാരക്കര കോടതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ‍ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം റിപ്പോര്‍ട്ട് നൽകി. സന്ദീപ് കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചിട്ടില്ല. എട്ടംഗ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം പ്രധാനപ്പെട്ട മൂന്ന് കണ്ടെത്തലാണ് കോടതിയിൽ നൽകിയത്. ആന്‍റി സോഷ്യൽ പേഴ്‍സനാലിറ്റി ഡിസോര്‍ട് അഥവാ സാമൂഹ്യവിരുദ്ധ വ്യക്തിത്വ …

വന്ദനദാസ് കൊലപതകം; പ്രതി ആന്‍റി സോഷ്യൽ പേഴ്‍സനാലിറ്റി ഡിസോര്‍ട്ടിന് അടിമയാണെന്ന് റിപ്പോര്‍ട്ട് Read More »

സെന്തിൽ ബാലാജിയുടെ ജാമ്യഹർജിയിൽ ചെന്നൈ സെഷൻസ് കോടതി ഇന്ന് വിധി പറയും

ചെന്നൈ: ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരിക്കെ കോഴവാങ്ങി നിയമനം നടത്തിയെന്നകേസിൽ അറസ്റ്റിലായ തമിഴ്നാട് വൈദ്യൂതിമന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യഹർജിയിൽ ചെന്നൈ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡിഎംകെ ബുധനാഴ്ച സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി വിധി പറയൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചെന്നൈ സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജി അല്ലിയാണ് വിധി പറയുന്നത്. ബുധനാഴ്ചയാണ് ഇഡി സെന്തിൽ ബാലാജ‌ിയെ അറസ്റ്റ് ചെയ്തത്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന മന്ത്രിക്ക് ചികിത്സയിൽ തുടരാൻ കോടതി അനുവാദം നൽകിയിരുന്നു. ബുധനാഴ്ച മന്ത്രിയുടെ …

സെന്തിൽ ബാലാജിയുടെ ജാമ്യഹർജിയിൽ ചെന്നൈ സെഷൻസ് കോടതി ഇന്ന് വിധി പറയും Read More »

സുധാകരൻ പത്ത് ലക്ഷം രൂപ വാങ്ങിയതിന് താൻ സാക്ഷിയാണെന്ന് മോൻസൻ മാവുങ്കലിന്റെ മുൻ ഡ്രൈവർ

കൊച്ചി: കെ.സുധാകരൻ മോൻസൻ മാവുങ്കലിൽ നിന്നും നേരിട്ട് പത്ത് ലക്ഷം രൂപ വാങ്ങിയതിന് താൻ സാക്ഷിയാണെന്ന നിർണായക വെളിപ്പെടുത്തലുമായി മോൻസൻ മാവുങ്കലിന്റെ മുൻ ഡ്രൈവർ അജിത്. മോൻസൻ, യൂത്ത് കോൺഗ്രസ് നേതാവും സുധാകരന്റെ അടുത്ത അനുയായിയുമായ എബിൻ എബ്രാഹാമിന്റെ അക്കൗണ്ടിലേക്കും പണം കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച ബാങ്ക് രേഖകൾ അടക്കം ഇഡിക്കും ക്രൈബ്രാഞ്ചിനും കൈമാറിയതായും അജിത് വെളിപ്പെടുത്തി. പത്ത് വർഷത്തോളം മോൻസന്റെ ഡ്രൈവറായിരുന്നു അജിത്. ചികിത്സയ്ക്ക് വേണ്ടിയായിരുന്നില്ല സുധാകരൻ എത്തിയിരുന്നതെന്നും അജിത് വ്യക്തമാക്കി. പച്ചക്കളളമാണ് കെ.സുധാകരൻ പറയുന്നത്. …

സുധാകരൻ പത്ത് ലക്ഷം രൂപ വാങ്ങിയതിന് താൻ സാക്ഷിയാണെന്ന് മോൻസൻ മാവുങ്കലിന്റെ മുൻ ഡ്രൈവർ Read More »

80 ലക്ഷം രൂപ വില മതിക്കുന്ന 1.3 കിലോഗ്രാം സ്വർണം കരിപ്പൂരിൽ നിന്ന് പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 80 ലക്ഷം രൂപ വില മതിക്കുന്ന 1.3 കിലോഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി അബുദാബിയിൽ നിന്നും മസ്കറ്റിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. മസ്കറ്റിൽനിന്നും എത്തിയ മലപ്പുറം പൊന്നാനി സ്വദേശി ബാദിഷയിൽ (38) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 1256 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളാണ് കണ്ടെത്തിയത്. എയർ അറേബ്യ എയർലൈൻസ് വിമാനത്തിൽ …

80 ലക്ഷം രൂപ വില മതിക്കുന്ന 1.3 കിലോഗ്രാം സ്വർണം കരിപ്പൂരിൽ നിന്ന് പിടികൂടി Read More »

അറസ്റ്റിലായ രണ്ട് പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സർവേയർ സെബാസ്റ്റ്യൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിനു വഴിവിട്ട് സഹായം ചെയ്തെന്നു അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബോട്ടുടമയ്ക്കായി പോർട്ട് കൺസർവേറ്റർ അനധികൃതമായി ഇടപെട്ടെന്നും ശരിയായ സുരക്ഷാ പരിശോധന സർവേയർ നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടർന്നായിരുന്നു നടപടി. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റിയതിൽ എല്ലാ നിയമങ്ങളും ലംഘിച്ച് സഹായങ്ങൾ നൽകിയെന്നായിരുന്നു അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. പോർട്ട് കൺസർവേറ്റർ …

അറസ്റ്റിലായ രണ്ട് പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി Read More »

പുരാവസ്തു തട്ടിപ്പു കേസ്; പൊലീസ് ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു

കൊച്ചി: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസിൽ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു. ഐജി ജി. ലക്ഷ്മണ, മുൻ ഡിഐജി എസ്. സുരേന്ദ്രൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇരുവർക്കുമെതിരെയുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. മോൻസനുമായി ഐജി ലക്ഷ്മണ അടുത്ത ബന്ധം പുലർത്തിയിരുന്നതായും മോൻസൻറെ മകളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നതായുമുള്ള തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. മോൻസനുമായി ഇവർക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണങ്ങളുയർന്നിരുന്നു. വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്.

കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാവില്ലെന്ന് കെ.സുധാകരൻ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാൽ ക്രൈംബ്രാഞ്ച് നിർദേശമനുസരിച്ച് നാളെ ഓഫീസിൽ ഹാജരാകില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ വ്യക്തമാക്കി. ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സാവകാശം നൽകിയില്ലെങ്കിൽ പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. അഭിഭാഷകരുമായി നിയമനടപടികളെക്കുറിച്ച് ചർച്ചചെയ്യുന്നുണ്ട്. പാർലമെൻറിലെ ധനകാര്യ സ്ഥിരം സമിതി അംഗമല്ല താനെന്നും പരാതിക്കാരെ അറിയില്ലെന്നും കെ.സുധാകരൻ പറഞ്ഞു. കേസിൽ തന്നെയും സതീശനെയും കുടുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഢ സ്വർഗത്തിലാണെന്നും അദ്ദേഹം …

കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാവില്ലെന്ന് കെ.സുധാകരൻ Read More »

കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ല; മോൻസൻ മാവുങ്കൽ

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസുമായി കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരന് യാതൊരു ബന്ധവുമില്ലെന്ന് കേസിലെ പ്രതി മോൻസൻ മാവുങ്കൽ അറിയിച്ചു. ശരിയായ രീതിയിൽ കേസ് അന്വേഷിച്ചാൽ ഡി.ഐ.ജി വരെ അകത്തു പോവുമെന്നും മുഖ്യമന്ത്രിയുടെ പിഎസിനു വരെ കേസുമായി ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ഡിക്കു മുന്നിൽ തെളിവുകൾ സമർപ്പിച്ചിട്ടുണ്ടെന്നും മോൻസൻ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെ പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. അതേസമയം ക്രൈംബ്രാഞ്ച്, സുധാകരനെതിരായ തെളിവുകൾ ലഭിച്ചതായാണ് പ്രതികരിച്ചത്.

പുനലൂരിൽ മദ്യപിച്ച്‌ റെയിൽവെട്രാക്കിൽ കിടന്നുറങ്ങി യുവാവ്; ലോക്കോ പൈലറ്റ് കണ്ടതിനാൽ രക്ഷപ്പെട്ടു

പുനലൂർ: എഴുകോൺ സ്‌റ്റേഷനടുത്ത് യുവാവ് മദ്യപിച്ച ശേഷം റെയിൽവെട്രാക്കിൽ കിടന്നുറങ്ങി. ലോക്കോ പൈലറ്റ് കണ്ടതിനാലാണ് ട്രെയിൻ കയറിയിറങ്ങാതെ ഇയാൾ രക്ഷപ്പെട്ടത്. അച്ചൻകോവിൽ ചെമ്ബനരുവി സ്വദേശിയായ 39കാരനായ റെജിയാണ് മദ്യപാനം കഴിഞ്ഞ് റെയിൽവേട്രാക്കിൽ കിടന്നുറങ്ങിയത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ട്രാക്കിലൂടെയെത്തിയ കൊല്ലം-പുനലൂർ മെമുവിലെ ലോക്കോ പൈലറ്റ് യുവാവിനെ കാണുകയും ട്രെയിൻ നി‌ർത്തി മറ്റ് ലോക്കോ പൈലറ്റും ഏതാനും യാത്രക്കാരും ചേർന്ന് ഇയാളെ ട്രാക്കിൽ നിന്ന് നീക്കി നിർത്തുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. എഴുകോൺ പൊലീസ് സ്ഥലത്തെത്തി കസ്‌റ്റഡിയിലെടുത്തു. ശനിയാഴ്‌ചയായിരുന്നു …

പുനലൂരിൽ മദ്യപിച്ച്‌ റെയിൽവെട്രാക്കിൽ കിടന്നുറങ്ങി യുവാവ്; ലോക്കോ പൈലറ്റ് കണ്ടതിനാൽ രക്ഷപ്പെട്ടു Read More »

വ്യാജരേഖ കേസ്; മഹാരാജാസ് കോളെജിൽ പൊലീസ് തെളിവെടുപ്പ് നടത്തി

കൊച്ചി: മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ മഹാരാജാസ് കോളെജിൽ അധ്യാപന പരിചയമുണ്ടെന്ന് കാണിച്ച് വ്യാജരേഖ സമർപ്പിച്ച കേസിൽ പൊലീസ് സംഘം കോളെജിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് നടത്തി രേഖകൾ ശേഖരിച്ചത് അഗളി ഡിവൈഎസ്പി എൻ. മുരളീധരൻറെ നേതൃത്വത്തിലാണ്. മുൻ വൈസ് പ്രിൻസിപ്പൽ ജയ മോൾ, വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള, മലയാളം വിഭാഗം അധ്യാപകൻ മുരളി എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. അന്വേഷണത്തിൽ കോളെജ് അധികൃതർ സഹകരിച്ചു. നിലവിൽ വിദ്യ എവിടെയെന്ന് അറിയില്ലെന്നും …

വ്യാജരേഖ കേസ്; മഹാരാജാസ് കോളെജിൽ പൊലീസ് തെളിവെടുപ്പ് നടത്തി Read More »

വനിതാ ഡോക്‌ടറെ രോ​ഗി ആക്രമിച്ചു; തലശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്‌ടർ‌മാർ പണിമുടക്കും

കണ്ണൂർ: ചികിത്സ തേടിയെത്തിയ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടറെ ആക്രമിച്ചതായി പരാതി. വാഹനപകടത്തിൽ പരിക്കേറ്റ് ഇന്നു വെളുപ്പിന് 2.30ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്‌ടർക്കു നേരെ അതിക്രമം നടത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോൾ മുഖത്ത് രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ മുറിവ് സാരമുള്ളതല്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് ഇയാൾ നെഞ്ചിൽ വേദനയുണ്ടെന്നു പറഞ്ഞതിനാൽ ഡോക്ടർ തൊട്ടു നോക്കിയ സമയത്ത് ഡോക്ടർ കൈവീശി …

വനിതാ ഡോക്‌ടറെ രോ​ഗി ആക്രമിച്ചു; തലശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്‌ടർ‌മാർ പണിമുടക്കും Read More »

ജാതിപ്പേര് വിളിച്ച് അപമാനിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചെറുവാണ്ടൂർ പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ (52) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ 31ന് വീട്ടമ്മയേയും മക്കളെയും ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷ്, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ …

ജാതിപ്പേര് വിളിച്ച് അപമാനിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

48 കാരിയെ പാരയെടുത്തടിച്ച് കൊല്ലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

കോട്ടയം: അമ്പാറയിൽ 48കാരിയെ പാരയെടുത്തടിച്ച് കൊല്ലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്ന് വെളുപ്പിനായിരുന്നു സംഭവം. അമ്പാറ സ്വദേശിനി ഭാർഗവിയാണ് കൊലപ്പെട്ടത്. പ്രതിയായ ബിജുമോൻ കൊലപാതക വിവരം പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിന് കാരണം മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണെന്ന് പൊലീസ് പറഞ്ഞു. വഴക്ക് മൂർച്ഛിച്ചപ്പോൾ ബിജുമോൻ പാരയെടുത്ത് അടിച്ച് ഭാർഗവിയെ കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം പ്രതി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം പറഞ്ഞ് കീഴടങ്ങുകയും ചെയ്തു. ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ചാണ് താമസം. …

48 കാരിയെ പാരയെടുത്തടിച്ച് കൊല്ലപ്പെടുത്തി; യുവാവ് അറസ്റ്റിൽ Read More »

മണിപ്പൂരിൽ നാലു ജില്ലകളിൽ സൈന്യ പരിശോധന; കണ്ടെടുത്തത് സ്പോടക വസ്തുക്കളും ആയുധങ്ങളും

ന്യൂഡൽഹി: മണിപ്പൂരിൽ വെടിവെപ്പും ആക്രമണങ്ങളും കത്തി പടരുമ്പോൾ സൈന്യം നടത്തിയ പരിശോധനയിൽ നാലു ജില്ലകളിൽ നിന്ന് കണ്ടെത്തിയത് വൻ ആയുധശേഖരം. ബിഷ്ണുപുർ, ഇംഫാൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് ആക്രമണം നടത്തുവാൻ ഉപയോ​ഗിക്കുന്ന സ്പോടക വസ്തുവായ ബോംബുകളും തോക്കുൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തത്. അതേസമയം, കഴിഞ്ഞ മാസം മൂന്നിന് തുടങ്ങിയ സംഘർഷം ഇപ്പോഴും മണിപ്പൂരിൽ തുടരുകയാണ്. ഇംഫാൽ വെസ്റ്റിലെ കോകൻ ഗ്രാമത്തിലുണ്ടായ വെടിവെയ്പിൽ മൂന്ന് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ പ്രദേശത്ത് കരസേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷ …

മണിപ്പൂരിൽ നാലു ജില്ലകളിൽ സൈന്യ പരിശോധന; കണ്ടെടുത്തത് സ്പോടക വസ്തുക്കളും ആയുധങ്ങളും Read More »

തെളിവെടുപ്പിനിടെ പൊലീസ് ആശങ്കയുയർത്തി, അന്വേഷണം നടക്കുന്ന ഓഫീസിന് തൊട്ടടുത്ത് ബ്രിജ് ഭൂഷൻ ഉണ്ടായിരുന്നെന്ന് ഗുസ്തി താരം

ന്യൂഡൽഹി: ബിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ പരാതിയുടെ തെളിവെടുക്കുന്ന സമയത്ത് അന്വേഷണം നടക്കുന്ന ഓഫീസിന് തൊട്ടടുത്ത ബ്രിജ് ഭൂഷൻ ഉണ്ടായിരുന്നെന്നും അത് തന്നെ ഭയപ്പെടുത്തിയെന്നും ഗുസ്തി താരം. ഇക്കാരണത്താൽ തെളിവെടുപ്പിനിടെ പൊലീസ് ആശങ്ക സൃഷ്ടിച്ചെന്നാണ് ഗുസ്തി താരം പറയുന്നത്. തെളിവെടുപ്പ് നടത്തുന്നതിന്റെ ഭാ​ഗമായി അതിക്രമമുണ്ടായ സ്ഥലത്ത് ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്‍റുമായ ബ്രിജ് ഭൂഷണെതിരെ കേസ് കൊടുത്ത പരാതിക്കാരിയെ എത്തിച്ചതിനെതിരെ ഗുസ്തി താരം സാക്ഷി മാലിക്കും രംഗത്തെത്തിയിരുന്നു. ഇപ്പോൾ നടക്കുന്നത് താരങ്ങളെ അവരുടെ പരാതിയിലും മൊഴിയിലും ഉന്നയിച്ച …

തെളിവെടുപ്പിനിടെ പൊലീസ് ആശങ്കയുയർത്തി, അന്വേഷണം നടക്കുന്ന ഓഫീസിന് തൊട്ടടുത്ത് ബ്രിജ് ഭൂഷൻ ഉണ്ടായിരുന്നെന്ന് ഗുസ്തി താരം Read More »

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി 2 സ്ത്രീകളും 2 പുരുഷൻമാരും പിടിയിലായി

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടേകാൽ കിലോ സ്വർണം പിടികൂടി. ക്വാലാലംപൂരിൽ നിന്നെത്തിയ 4 പേരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെത്തിയത്. രണ്ട് സ്ത്രീകളും രണ്ട് രുഷൻമാരുമാണ് പിടിയിലായത്.

ജയിൽ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പർ മുറിക്കുന്ന ബ്ളേഡ് എടുത്തു ശ്രീമഹേഷ് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നെന്ന് ജയിൽ സൂപ്രണ്ട്

മാവേലിക്കര: ആറ് വയസുകാരിയായ മകളെ വെട്ടികൊലപ്പെടുത്തിയ ശ്രീമഹേഷിൻ്റെ ആത്മഹത്യാശ്രമത്തിൽ പ്രതികരിച്ച് മാവേലിക്കര ജയിൽ സൂപ്രണ്ട്. പ്രതി അക്രമ സ്വഭാവത്തിലാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാളെ വാറൻ്റ് മുറിയിൽ എത്തിച്ച ശേഷം പൊലീസുകാർ മടങ്ങി. ഉദ്യോ​ഗസ്ഥർ രേഖകൾ തയ്യാറാക്കുന്നതിനിടെ കുറ്റവാളി പെട്ടെന്ന് പ്രകോപിതനാവുകയും ജയിൽ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പർ മുറിക്കുന്ന ബ്ളേഡ് എടുത്തു കഴുത്തിലെയും ഇടതു കൈയിലെയും ഞരമ്പുകൾ മുറിക്കുക ആയിരുന്നുവെന്നുമാണ് ജയിൽ സൂപ്രണ്ട് പറഞ്ഞത്. ഇയാൾ ജയിലിൽ എത്തിച്ചപ്പോൾ ശാന്തനായിരുന്നു. അതുകൊണ്ടാണ് കുടുതൽ സുരക്ഷ ഏർപ്പെടുത്താതിരുന്നതെന്നും അദ്ദേഹം അറിയിച്ചു. …

ജയിൽ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പർ മുറിക്കുന്ന ബ്ളേഡ് എടുത്തു ശ്രീമഹേഷ് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നെന്ന് ജയിൽ സൂപ്രണ്ട് Read More »

ലൈംഗിക പീഡനപരാതി; പെൺകുട്ടിയുടെ പിതാവിൻറെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്ന് ബ്രിജ്ഭൂഷൺ

ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷൺ തനിക്കെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച പെൺകുട്ടിയുടെ പിതാവിൻറെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലാണ് എല്ലാകാര്യങ്ങളും. കുറ്റപത്രം ജൂൺ 15 നകം സമർപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അത് സമർപ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ പിതാവ് സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങ് തൻറെ മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും ബ്രിജ് ഭൂഷണെതിരേ വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നുമാണ് അയാൾ വെളിപ്പെടുത്തിയത്. തൻറെ മകൾക്കെതിരേ …

ലൈംഗിക പീഡനപരാതി; പെൺകുട്ടിയുടെ പിതാവിൻറെ വെളിപ്പെടുത്തലിൽ പ്രതികരിക്കാനില്ലെന്ന് ബ്രിജ്ഭൂഷൺ Read More »

അമൽജ്യോതി എൻജീനിയറിങ്ങ് വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്

കോട്ടയം: ശ്രദ്ധയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്. അമൽജ്യോതി എൻജീനിയറിങ്ങ് കോളെജിലെ വിദ്യാർഥിയായ ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കെത്തിയ ചീഫ് വിപ്പ് എൻ ജയരാജനെ തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച അന്വേഷണ ഉദ്യോ​ഗസ്ഥരായ ഡി.വൈ.എസ്.പി ടി.എം വർഗീസിന്റെ നേതൃത്വത്തിലുള്ളവർ കോളെജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കുടുംബം ശ്രദ്ധ സഹപാഠിക്കെഴുതിയതായി കണ്ടെത്തിയ കുറിപ്പിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. അധ്യാപകർ പൊലീസ് പരിശോധനയ്ക്കു മുമ്പ് ശ്രദ്ധയുടെ മുറിയിൽ കയറിയിരുന്നായി വിദ്യാർഥികളും …

അമൽജ്യോതി എൻജീനിയറിങ്ങ് വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ് Read More »

ആത്മഹത്യക്കുറിപ്പെന്ന രീതിയിൽ പുറത്തുവിട്ട തെളിവ് വ്യാജമെന്ന് ശ്രദ്ധയുടെ കുടുംബം

കോട്ടയം: ശ്രദ്ധയുടെ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന പൊലീസുദ്യോ​ഗസ്ഥർക്കെതിരെ ആരോപണവുമായി കുടുംബം. കോട്ടയം എസ്പി ശ്രദ്ധയുടെ ആത്മഹത്യക്കുറിപ്പെന്ന രീതിയിൽ ഇന്ന് പുറത്തുവിട്ട തെളിവ് വ്യാജമാണെന്ന് കുടുംബം കുറ്റപ്പെടുത്തി. കൂടാതെ മുമ്പ് സമൂഹമാധ്യമത്തിൽ സുഹൃത്തുക്കളോട് പങ്കുവെച്ച സന്ദേശം സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും അവർ തുറന്നടിച്ചു. പൊലീസ് ശ്രമിക്കുന്നത് കൊളേജ് മാനേജ്മെൻറിനെ സഹായിക്കാനാണെന്നും ശ്രദ്ധയെ അപകീർത്തിപ്പെടുത്തുകയാണെന്നും ശ്രദ്ധയുടെ അച്ഛൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോളേജിലുണ്ടായ സമരം അവസാനിപ്പിക്കുന്നതിനടക്കം വിളിച്ച യോഗങ്ങളിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാത്ത സർക്കാർ നടപടിയെയും കുടുംബം എതിർത്തു. അമൽ ജ്യോതി …

ആത്മഹത്യക്കുറിപ്പെന്ന രീതിയിൽ പുറത്തുവിട്ട തെളിവ് വ്യാജമെന്ന് ശ്രദ്ധയുടെ കുടുംബം Read More »

മാവേലിക്കരയിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യക്കു ശ്രമിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷ് ആത്മഹത്യക്കു ശ്രമിച്ചു. ജയിലിൽ വച്ച് കഴുത്തു മുറിച്ചാണ് പ്രതി ആത്മഹത്യക്കു ശ്രമിച്ചത്. അതേസമയം, മകളെ കൊലപ്പെടുത്തിയത് വിരോധം മൂലമാണെന്ന് എഫ്ഐആറിൽ പറയുന്നു. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതി കുട്ടിയെ കൊലപ്പെടുത്തുന്നതിനായി പ്രത്യേക മഴു ഉണ്ടാക്കിയതായും പൊലീസ് വ്യക്തമാക്കി. ഈ മഴു കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കര പുന്നമ്മൂട്ടിൽ ബുധനാഴ്ച്ച രാത്രിയാണ് പിതാവ് 6 വയസുകാരിയായ മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുന്നത്. നക്ഷത്രയുടെ മാതാവ് 3 …

മാവേലിക്കരയിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ആത്മഹത്യക്കു ശ്രമിച്ചു Read More »

നക്ഷത്രയെ പിതാവ് കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പൊലീസ്

പുന്നമ്മൂട്: മാവേലിക്കരയിൽ നാല് വയസുകാരിയായ മകളെ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത് മദ്യം കഴിച്ചതിന്റെ ലഹരിയിലെന്ന് പൊലീസ്. ശ്രീമഹേഷ് പുനർ വിവാഹം നടക്കാത്തതിൽ നിരാശനായിരുന്നു. അതേസമയം സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തു. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയയാണ് 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ട് ഏഴരക്കായിരുന്നു സംഭവം. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന …

നക്ഷത്രയെ പിതാവ് കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പൊലീസ് Read More »

ലിവ്-ഇൻ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കി

മുംബൈ: ലിവ്-ഇൻ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കി അമ്പത്താറുകാരൻ. മുംബൈയിലെ മീര റോഡ് ഏരിയയിലാണ് സംഭവം. കഴിഞ്ഞ മൂന്നു വർഷമായി മനോജ് സഹാനിയും സരസ്വതി വൈദ്യയും ആകാശഗംഗ ബിൽഡിങ്ങിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. ബുധനാഴ്ച ഇവരുടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അടുത്തുള്ള ഫ്ളാറ്റുകളിലെ താമസക്കാർ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ പൊലീസെത്തി പരിശോധന നടത്തുകയും ഫ്ലാറ്റിൽ ക്രൂരമായി കൊന്ന് കഷണങ്ങളാക്കി വച്ചിരുന്ന സരസ്വതിയുടെ മൃദദേഹം കണ്ടെത്തുകയും ചെയ്തു.

തന്റെ പേരിൽ ദുരൂഹതകൾ പരത്താൻ ശ്രമം നടന്നു, എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും എന്നതിൻറെ തെളിവാണ് ഹേമചന്ദ്രൻറെ വെളിപ്പെടുത്തൽ; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: എ ഹേമചന്ദ്രൻറെ ആത്മകഥയിലെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സോളാർ കേസിലെ മുൻ ഡിജിപിയായിരുന്നു എ.ഹേമചന്ദ്രൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്നത്തെ ആഭ്യന്തരമന്ത്രിയും. തന്റെ പേരിൽ ദുരൂഹതകൾ പരത്താൻ ശ്രമം നടന്നു. എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും എന്നതിൻറെ തെളിവാണ് ഹേമചന്ദ്രൻറെ വെളിപ്പെടുത്തലെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മൻചാണ്ടിക്ക് ഇതിൻറെ പേരിൽ തെറ്റിധാരണ ഉണ്ടാവാൻ സാധ്യതയില്ല. ജോപ്പനെ താനറിയാതെ അറസ്റ്റ് ചെയ്തതിൽ ഹേമചന്ദ്രനോട് നീരസം തോന്നിയിരുന്നു. എന്നാൽ ഹേമചന്ദ്രനെ മാറ്റാതിരുന്നത് സർക്കാരിനെ അത് പ്രതികൂലമായി ബാധിക്കും എന്നതിനാലാണ്. …

തന്റെ പേരിൽ ദുരൂഹതകൾ പരത്താൻ ശ്രമം നടന്നു, എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും എന്നതിൻറെ തെളിവാണ് ഹേമചന്ദ്രൻറെ വെളിപ്പെടുത്തൽ; തിരുവഞ്ചൂർ രാധാകൃഷ്ണൻ Read More »

ഉറങ്ങിക്കിടന്ന ജേഷ്ഠൻറെ കഴുത്തിൽ കത്തികൊണ്ട് കുത്തി സഹോദരൻ

മുംബൈ: ബിസിനസുകാരനായ ജേഷ്ഠൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ. 32 കാരനായ തേജസ് പാട്ടീലിനാണ് കുത്തേറ്റത്. തുടർന്ന് ബൈക്കിൽ കുത്തിയ കത്തിയുമായി സഞ്ചരിച്ച് ആശുപത്രിയിൽ സ്വയം ചികിത്സ തേടുകയായിരുന്നു. ജൂൺ മൂന്നിനായിരുന്നു മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സംഭവം നടന്നത്. അത്ഭുതകരമായാണ് ബിസിനസുകാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. സൻപാഡയിലെ സെക്ടർ 5ലെ വീട്ടിൽ ഉറങ്ങുകയായിരുന്ന തേജസിന്റെ കഴുത്തിൽ സഹോദരൻ മോനിഷ്(30) കത്തി കുത്തിയിറക്കുകയായിരുന്നു. ഞെട്ടി ഉണർന്ന മോനിഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ കത്തിയൂരാതെ …

ഉറങ്ങിക്കിടന്ന ജേഷ്ഠൻറെ കഴുത്തിൽ കത്തികൊണ്ട് കുത്തി സഹോദരൻ Read More »

തൃശൂരിൽ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുകളുമായി യുവാക്കൾ പിടിയിൽ; പ്രതികൾ പൊലീസിനെ മർദിക്കാൻ ശ്രമിച്ചു

തൃശൂർ: ക്രിമിനൽ കേസിലെ പ്രതിയുൾപ്പെടെ രണ്ട് യുവാക്കളെ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുകളുമായി പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലെ ക്രിമിനൽ കേസ് പ്രതിയായ അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടിൽ വിഷ്ണു (25), ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി അൽക്കേഷ് (22) എന്നിവരെയാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. 13 ഗ്രാം എംഡിഎംഎയും അര കിലോ ഹാഷിഷ് ഓയിലുമാണ് ഇവരുടെ കാവശം ഉണ്ടായിരുന്നത്. പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ആക്രമിക്കാനും തുനിഞ്ഞു. കുറ്റവാളികൾ മയക്കുമരുന്ന് എത്തിച്ചത് വിദ്യാർത്ഥികൾക്കും …

തൃശൂരിൽ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുകളുമായി യുവാക്കൾ പിടിയിൽ; പ്രതികൾ പൊലീസിനെ മർദിക്കാൻ ശ്രമിച്ചു Read More »

കോഴിക്കോട് മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയിയിൽ

കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി നഗരത്തിൽ മൂന്നംഗ സംഘം പിടിയിൽ. ഒളവണ്ണ സ്വദേശി പയ്യുണ്ണി വീട്ടിൽ അജ്‌നാസ് പി.എ (23), പന്നിയങ്കര സ്വദേശി സൂറത്ത് ഹൗസിൽ മുഹമ്മദ് റംഷാദ് ഇ. ടി (32), അരീക്കാട് സ്വദേശി ഹസ്സൻഭായ് വില്ല ഷംജാദ് പി.എം (27) എന്നിവരെയാണ് പിടികൂടിയത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ടൗൺ, വെള്ളയിൽ സ്റ്റേഷനുകളിലെ ബൈക്ക് മോഷണക്കേസ് അന്വേഷിക്കുന്നതിനിടയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. ബിൽഡിംഗ് പാർക്കിങ്ങിലും, കടകൾക്ക് സമീപത്തും നിർത്തിയിട്ടിരിക്കുന്ന ബൈക്കുകൾ രാത്രി സമയങ്ങളിൽ …

കോഴിക്കോട് മോഷ്ടിച്ച ബൈക്കുമായി മൂന്നംഗ സംഘം പിടിയിയിൽ Read More »

വനിത വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം, ജെഎൻയു ക്യാംപസിൽ കാറിലെത്തിയവർ രണ്ട് പേരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു

ന്യൂഡൽഹി: മദ്യപിച്ച് കാറിലെത്തിയ സംഘം ജെഎൻയു ക്യാംപസിലെ രണ്ട് വനിത വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. സംഭവം നടന്നത് ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ്. പെൺകുട്ടികളും ആൺകുട്ടികളും സാധാരണ ജെഎൻയു ക്യാംപസിൽ നടക്കാനിറങ്ങാറുണ്ട്. പുറത്തു നിന്നുള്ളവർക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കുന്നതിനും നിയന്ത്രണങ്ങളില്ല. ഈ സ്വാതന്ത്യം മുതലെടുത്താണ് മദ്യപിച്ചെത്തിയ ആളുകൾ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി സംസാരിച്ചതിന് ശേഷം വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. തുടർന്ന് അവർ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. ഇവരെയും …

വനിത വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം, ജെഎൻയു ക്യാംപസിൽ കാറിലെത്തിയവർ രണ്ട് പേരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു Read More »

ഗുസ്‌തി താരങ്ങളുടെ സമരം; ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ പ്രസിഡൻറും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെ ലൈംഗിക പീഡന കേസിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ കൈവിടാതെ കേന്ദ്ര സർക്കാർ. വിഷയം പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് തന്നെ പരിഹരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം ഇപ്പോൾ. ​ ഗുസ്തി താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തുന്ന ചർച്ച തുടരുമെന്നാണ് ലഭിച്ച വിവരം. വിഷയത്തിൽ കായിക മന്ത്രി അനുരാഗ് താക്കൂർ വീണ്ടും ഇടപെടും. പാർട്ടിക്ക് താരങ്ങളുടെ …

ഗുസ്‌തി താരങ്ങളുടെ സമരം; ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരാൻ കേന്ദ്ര സർക്കാർ Read More »

കർഷക സംഘടനകൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവച്ചു

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ‌ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റി വയ്ക്കാന്‍ ഭാരതീയ കിസാൻ യൂണിയനും (ബികെയു) മറ്റ് ഖാപ് നേതാക്കളും തീരുമാനിച്ചു. ഡൽഹി അതിർത്തികൾ വളഞ്ഞുകൊണ്ട് ജന്തർ മന്തറിൽ ജൂൺ ഒമ്പതിന് നടത്താനിരുന്ന പ്രതിഷേധ മാർച്ചാണ് മാറ്റിവച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി ഗുസ്തി താരങ്ങൾ ചർച്ച തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ മാർച്ച് പിൻവലിക്കാന്‍ തീരുമാനിച്ചതെന്ന് ബികെയു …

കർഷക സംഘടനകൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവച്ചു Read More »

മയക്കുമരുന്നിന് അടിമയായ അച്ഛൻ എട്ടുവയസുകാരിയെ കല്ലുകളും ടൈലുകളും ഉപയോ​ഗിച്ച് തലക്കടിച്ച് കൊന്നു, കുട്ടി നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി

ഇൻഡോർ: മധ്യപ്രദേശിൽ സ്വന്തം കുഞ്ഞിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന അച്ഛൻ അറസ്റ്റിൽ. നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് എട്ടുവയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മയക്കുമരുന്നിന് അടിമയായ 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവരുടെ കുടുബം കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുന്നത് തന്നെ അലോസരപ്പെടുത്തിയെന്നും പ്രതി പറഞ്ഞു. ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടുന്നതിനാണ് താൻ മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകിയെന്ന് ഡെപ്യൂട്ടി …

മയക്കുമരുന്നിന് അടിമയായ അച്ഛൻ എട്ടുവയസുകാരിയെ കല്ലുകളും ടൈലുകളും ഉപയോ​ഗിച്ച് തലക്കടിച്ച് കൊന്നു, കുട്ടി നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി Read More »

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ‌ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം. സമരം ചെയ്തിരുന്ന താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയതിനു ശേഷമാണ് താരം ആദ്യമൊഴി പിൻവലിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരം ബ്രിജ് ഭൂഷണെതിരേ പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലുമായി ലൈംഗിക പീഡനം അടക്കം രണ്ടു മൊഴികളാണ് നൽകിയിരുന്നത്. ഈ മൊഴികൾ പിൻവലിച്ച് ഐ.പി.സി 164 പ്രകാരം പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപിൽ പുതിയ രഹസ്യമൊഴി നൽകി. പുതിയ …

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം Read More »

യുക്രെയിനിലെ പ്രധാന അണക്കെട്ട് തകർന്നു, പ്രളയത്തിന് സാധ്യത, ജാ​ഗ്രത നിർദേശം നൽകി; പിന്നിൽ റഷ്യയെന്ന് രാജ്യം

കീവ്: റഷ്യൻ സൈന്യം തെക്കൻ യുക്രെയിനിലെ പ്രധാന അണക്കെട്ടും ജല-വൈദ്യുത സ്റ്റേഷനും തകർത്തുവെന്നാരോപിച്ച് യുക്രെയിൻ. പ്രളയത്തിന് സാധ്യതയുണ്ടെന്നും ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നുമാണ് നിഗമനം. പുഴയോരങ്ങളിൽ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്നൊഴിയുവാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കേടുപാടുകൾ മൂലമാണ് അണക്കെട്ട് തകർന്നതെന്നാണ് റഷ്യ പറയുന്നത്. റഷ്യ പിടിച്ചെടുത്ത ആണവ നിലയവും സമീപത്തു തന്നെയാണെന്നുള്ളതും അപകടത്തിന്‍റെ ഭയാനകത വർധിപ്പിക്കുന്നു. അണക്കെട്ട് തകർന്നാൽ 480 കോടി ഗാലൺ വെള്ളം പുറത്തേക്കൊഴുകുമെന്നും ഖേഴ്സണും അതിനോടു ചേർന്ന പ്രദേശങ്ങളും വെള്ളത്തിലാകുമെന്നും യുക്രെയിൻ …

യുക്രെയിനിലെ പ്രധാന അണക്കെട്ട് തകർന്നു, പ്രളയത്തിന് സാധ്യത, ജാ​ഗ്രത നിർദേശം നൽകി; പിന്നിൽ റഷ്യയെന്ന് രാജ്യം Read More »

മണിപ്പൂർ സംഘർഷം; ബി.എസ്.എഫ് ജവാനും അസം റൈഫിൾസ് ഓഫിസർമാർക്കും പരുക്കേറ്റു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുന്നു. സുഗ്നുവിൽ അക്രമികളുമായുണ്ടായ സംഘർഷത്തിൽ ഒരു ബി.എസ്.എഫ് ജവാനും രണ്ട് അസം റൈഫിൾസ് ഓഫിസർമാർക്കും പരുക്കേറ്റു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പതിനായിരത്തോളം സൈനികരെയാണ് സംസ്ഥാനത്ത് സമാധാനം പുഃനസ്ഥാപിക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്.അതേ സമയം സംസ്ഥാനത്ത് ജൂൺ 10 വരെ ഇൻറർനെറ്റ് നിരോധനം തുടരും.

സവാദിന് സ്വീകരണം നല്‍കിയ സംഭവത്തെ വിമര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസിൽ പ്രതിയായ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തെ വിമര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി. അസംബന്ധമാവും അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന കാര്യമാണ് നടന്നതെന്നും സതീദേവി പ്രസ്താവനയില്‍ പറഞ്ഞു. ഇങ്ങനൊരു പരാതി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. എല്ലാക്കാലത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ …

സവാദിന് സ്വീകരണം നല്‍കിയ സംഭവത്തെ വിമര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ Read More »

കല്ലെടുത്ത് തലയ്ക്ക് ഇടിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കോട്ടയം: പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കൂതാളി ആറാട്ടുകുഴി ഭാഗത്ത് ചടയമംഗലത്ത് വീട്ടിൽ രാജേഷ് (34) എന്നയാളെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് പാമ്പാടി ഏഴാം മൈലിൽ നിന്നും വെന്നിമലയ്ക്ക് പോകുന്ന വഴിയിലെ കലുങ്കിന് സമീപം വച്ച് ഇയാളുടെ ഭാര്യയെ മർദിക്കുകയും വഴിയിൽ കിടന്നിരുന്ന കല്ലെടുത്ത് ഇവരുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇവർ ഒരുമിച്ച് നടന്നുവരുന്ന സമയം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് …

കല്ലെടുത്ത് തലയ്ക്ക് ഇടിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ Read More »

ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു

കണ്ണൂർ: ഹെഡ് പോസ്റ്റോഫീസിന് സമീപം ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. കണിച്ചാർ പുളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോ(39) ആണ് കൊല്ലപ്പെട്ടത്. തിങ്കൾ പുലർച്ചെയാണ് സംഭവം നടന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോ മാർക്കറ്റിൽ ലോഡ് ഇറക്കാനായെത്തിയതായിരുന്നു. ജിന്റോയുടെ കാലിന് ആഴത്തിൽ മുറിവേറ്റിരുന്നു. വെട്ടേറ്റതിനെ തുടർന്ന് ഓടിയ ജിന്റോ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളാണെന്ന് സംശയിക്കുന്ന …

ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു Read More »

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ചാനലുകള്‍ ഒറ്റക്കെട്ടായിത്തന്നെ നീങ്ങുമെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് …

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് Read More »

സൈനികനെയും സഹോദരനെയും സ്റ്റേഷനിൽ മർദിച്ച കേസിലെ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഏഴ് മാസം മുമ്പ് കിളികൊല്ലൂരിലെ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത പൊലീസുകാരെ സർവീസിൽ തിരിച്ചെടുത്തു. സി.ഐ കെ വിനോദ്‌, എസ്‌ഐ എ പി അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത് ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ്. പേരൂർ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർ‍ദ്ദിച്ചത് എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ്. സൈനികനായ വിഷ്ണുവും മഫ്തിയിലുണ്ടായിരുന്ന …

സൈനികനെയും സഹോദരനെയും സ്റ്റേഷനിൽ മർദിച്ച കേസിലെ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു Read More »