കണ്ണൂരിലെ കൊലവിളി, പ്രകോപനപ്രസംഗം; യുവമോർച്ചയ്ക്ക് പരാതി ഉണ്ട്, കേസില്ല; സിപിഎമ്മിനു പരാതിയേയില്ല; പി. ജയരാജന്റെയും ഷംസീറിന്റെയും സുരക്ഷ കൂട്ടി
കണ്ണൂർ: കണ്ണൂരിൽ കൊലവിളി മുദ്രാവാക്യം മുഴക്കുകയും പ്രകോപനപ്രസംഗം നടത്തുകയും ചെയ്ത യുവമോർച്ച, സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കേസെടുക്കാതെ പോലീസ്. സ്പീക്കർ എ.എൻ. ഷംസീറിന്റെ തലശേരിയിലെ എംഎൽഎ ക്യാന്പ് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷിന്റേതായിരുന്നു ആദ്യ പ്രകോപനം. “ഹിന്ദുസമൂഹത്തെ അപഹസിക്കുന്നത് ഷംസീർ അവസാനിപ്പിക്കണം, ജോസഫ് മാഷിന്റെ കൈ പോയപോലെ പോകില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാവാം. പക്ഷേ, എല്ലാക്കാലത്തും ഹിന്ദുസമൂഹം അങ്ങനെതന്നെനിന്നു കൊള്ളണമെന്നില്ല’ എന്നിങ്ങനെയായിരുന്നു ഗണേശിന്റെ പ്രസംഗം. ഇതിനു സിപിഎം നേതാവ് …