അവധാനപൂർവ്വ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം?
ആൻ്റണി പുത്തൻപുരയ്ക്കൽ നല്ല ഉറക്കം ഓരോ രാത്രിയും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. അല്ലെങ്കിൽ ആവശ്യമെങ്കിൽ കൂടുതൽ സമയം ഉറങ്ങുന്നതും നല്ലതാണ്. മതിയായ ഉറക്കവും വിശ്രമവും നമ്മുടെ വാർദ്ധക്യം സാവധാനത്തിലാക്കാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക ശരാശരി മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. എന്തുകൊണ്ടെണ് നമ്മൾ ധാരാളം വെള്ളം കുടിക്കേണ്ടത്? മുതിർന്ന മനുഷ്യശരീരത്തിൽ 60 ശതമാനം വരെ വെള്ളമുണ്ട്. തലച്ചോറും ഹൃദയവും 73 ശതമാനം വെള്ളമാണ്. ശ്വാസകോശത്തിൽ ഏകദേശം 83 ശതമാനം …