കെ.എസ്.ആർ.ടി.സിയിലെ വിദ്യാർഥി കൺസഷൻ; ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസഷൻ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആൻറണി രാജു. കെ.എസ്.ആർ.ടി.സിയിലെ കൂലി ഇളവിനെക്കുറിച്ച് ഓർത്ത് വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കൺസഷൻ കിട്ടും. പ്രായ പരിധി വെച്ചതിനും മന്ത്രി പിന്തുണ നൽകി. അതിന് കൃത്യമായ കാരണമുണ്ട്. അർഹരായവർക്ക് മാത്രം ഇളവ് കിട്ടും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസിൽ പഠിക്കുന്നവരും കൺസഷൻ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നാണ് അദ്ദേഹം നൽകിയ …