Timely news thodupuzha

logo

Kerala news

കുടിവെള്ള പ്രശ്നം; പരാതിയുമായെത്തിയ എസ്‌.എഫ്‌.ഐ പ്രവർത്തകരായ വിദ്യാർഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടു

കാസർകോട്: ഗവൺമെന്റ് കോളജിൽ കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിനക്ത്ത് പൂട്ടിയിട്ടു. കോളേജിനകത്തെ കുടിവെള്ളം മലിനമായതിനെ സംബന്ധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച പ്രിൻസിപ്പലിനെ സമീപിച്ച എസ്‌.എഫ്‌.ഐ പ്രവർത്തകരെയാണ് ചേമ്പറിനകത്ത് പൂട്ടിയിട്ടത്. പൊലീസ്‌ വന്നതിനുശേഷമാണ്‌ പ്രശ്നത്തിന് താൽകാലിക പരിഹാരമായത്. ചൊവ്വാഴ്ച കുടിവെള്ള പ്രശ്നത്തിന്റെ സ്ഥിതി തിരക്കിയ വിദ്യാർഥികളോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു. വിദ്യാർഥികൾക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാൻ അവകാശമില്ലെന്നും നിന്നുകൊണ്ട്‌ സംസാരിക്കണമെന്നുമാണ്‌ പ്രിൻസിപ്പൽ ആവശ്യപ്പെട്ടത്‌.

ആകാശ് തില്ലങ്കേരി വിവാദം; ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ശുദ്ധീകരണം നടത്തുമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ: നല്ല വിളയ്‍ക്കൊപ്പം നല്ല കളയുണ്ടാകുമെന്നും ഈ കളയെല്ലാം പാർട്ടി പറിച്ചു കളയുമെന്നും ആകാശ് തില്ലങ്കേരി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സൂചിപ്പിച്ചു. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം, ശുഹൈബ് വധത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പരാമർശങ്ങൾക്ക് പി.ജയരാജനെ തന്നെ രംഗത്തിറക്കിയായിരുന്നു സി.പി.എം മറുപടി നൽകിയത്. തില്ലങ്കേരിയിലെ …

ആകാശ് തില്ലങ്കേരി വിവാദം; ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ശുദ്ധീകരണം നടത്തുമെന്ന് എം.വി.ഗോവിന്ദൻ Read More »

ജീവനക്കാർക്ക് നൽകാൻ പണമില്ല; ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് അറിയിച്ച് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. ചിന്തയുടെ ശമ്പള കുടിശിക അടക്കം 26 ലക്ഷം രൂപയാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇതിൽ 18 ലക്ഷം രൂപ അനുവദിച്ചു. യുവജന കമ്മീഷന് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. എന്നാൽ ഇത് തികയാതെ വരുകയും ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിക്കുകയുമായിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന 18 ലക്ഷം.

വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച പ്രതി അറസ്‌റ്റിൽ

കൊച്ചി: യുവതിയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. കോഴിക്കോട്‌ ശിവപുരം ചെങ്കുന്നത്ത്‌ അരുൺകുമാറാണ്‌ (28) അറസ്‌റ്റിലായത്‌. പത്തനംതിട്ട സ്വദേശിനിയെ പലതവണ പീഡിപ്പിച്ചശേഷം ഇയാൾ വിവാഹവാഗ്‌ദാനത്തിൽ നിന്ന്‌ പിൻമാറിയെന്ന് കടവന്ത്ര പൊലീസ്‌ അറിയിച്ചു. യുവതി പരാതി നൽകിയതിനെത്തുടർന്നാണ്‌ അറസ്‌റ്റ്‌.

എം.പി.ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്‌ന പുരസ്‌‌കാരത്തിന് അർഹനായ ഡോ. ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി സഹപ്രവർത്തകരെ അഭിനന്ദിച്ചത്. “സൻസദ് രത്‌‌ന പുരസ്‌‌കാരത്തിന് അർഹരായ പാർലമെന്റിലെ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. സമ്പന്നമായ ഉൾക്കാഴ്‌ചകളാൽ പാർലമെന്ററി നടപടികളെ സമ്പന്നമാക്കാൻ അവർക്ക് കഴിയട്ടെ”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും എംപിമാർക്ക് അഭിനന്ദനങ്ങൾ നേർന്നു.

ഭക്ഷ്യവിഷബാധ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളിൽ ഹൈക്കോടതിയ്ക്ക് തൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാർത്തകളെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്. ഇതുസംബന്ധിച്ച് സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധ തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും നൽകിയിരുന്നു. ഇത് …

ഭക്ഷ്യവിഷബാധ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി Read More »

യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ കൊലവിളി

കോഴിക്കോട്‌: കമ്മീഷണർ ഓഫീസിലേക്ക്‌ യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ നേതാക്കളുടെ കൊലവിളി പ്രസംഗം. യുവമോർച്ച പ്രവർത്തനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സി ഐയുടെ കൈവെട്ടുമെന്നായിരുന്നു ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി സി മോഹനനന്റെ കൊലവിളി. കാക്കിയിൽ ആല്ലായിരുന്നില്ലെങ്കിൽ ശവം ഒഴുകി നടക്കുമായിരുന്നെന്നാണ് ബി.ജെ.പി ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ റിനീഷ് ഭീഷണി മുഴക്കിയത്‌. യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച സി ഐയെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിനിടെയായിരുന്നു കൊലവിളി മുഴക്കിയത്‌. മാർച്ചിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടായെങ്കിലും …

യുവമോർച്ച നടത്തിയ മാർച്ചിൽ പൊലീസിനെതിരെ കൊലവിളി Read More »

ഇ.പി.എഫ്‌ ഉയർന്ന പെൻഷൻ; അർഹതയുള്ളവർ അറിയിക്കേണ്ടത്‌ ഓൺലൈനിൽ

തിരുവനന്തപുരം: ഇ.പി.എഫ്‌ സ്‌കീമിൽ ഉയർന്ന പെൻഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത്‌ ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന്‌ ഇപിഎഫ്‌ ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്‌. ഇത്‌ ഇനിയുമായിട്ടില്ല. 1995 നവംബർ 16 മുതൽ 5000/6500 രൂപയ്‌ക്കുമുകളിൽ ശമ്പളം വാങ്ങുന്നവരും, മുഴുവൻ ശമ്പളത്തിനും പി.എഫ്‌ വിഹിതം (തൊഴിലാളി, തൊഴിലുടമ വിഹിതം) അടച്ചുവരുന്നവരും, ഇപിഎസ്‌–-95 പ്രകാരം ഓപ്‌ഷൻ കൊടുക്കാത്തവരും, -2014 സെപ്‌തംബർ ഒന്നിന്‌ സർവീസിൽ ഉള്ളവർക്കുമാണ്‌ ഹയർ ഓപ്‌ഷൻ കൊടുക്കാൻ അർഹത. 2014 സെപ്‌തംബർ ഒന്നിനുശേഷം …

ഇ.പി.എഫ്‌ ഉയർന്ന പെൻഷൻ; അർഹതയുള്ളവർ അറിയിക്കേണ്ടത്‌ ഓൺലൈനിൽ Read More »

വി.ഡി.സതീശന്റെ പ്രതികരണം ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ചക്ക് ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണ്; എം.വി.ഗോവിന്ദൻ

കണ്ണൂർ: കോൺഗ്രസ്‌– ലീഗ്‌- വെൽഫെയർ പാർടി ത്രയത്തിന്റെ ഒത്താശയോടെയാണ്‌ ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ച നടന്നതെന്ന സി.പി.ഐ(എം) ആരോപണം ശരിവെക്കുന്നതാണ്‌ കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർ.എസ്‌.എസുമായി ചർച്ച നടത്തിയതിന്‌ ഞങ്ങൾക്ക്‌ എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന്‌ ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മാടായിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ കൂടിയായ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ …

വി.ഡി.സതീശന്റെ പ്രതികരണം ജമാഅത്തെ ഇസ്ലാമി– ആർഎസ്‌എസ്‌ ചർച്ചക്ക് ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണ്; എം.വി.ഗോവിന്ദൻ Read More »

21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടിയത് ട്രെയ്നിൽ നിന്നും

കോട്ടയം: ട്രെയ്നിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. സീറ്റിനടിയിൽ നിന്നുമാണ് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. റെയ്ൽവേ പൊലീസും കേരള പൊലീസും ചേർന്നാണ് കുഴൽപണം പിടികൂടിയത്. പൊലീസ് സംഘം പിടികൂടുന്നതിനിടയിൽ പ്രതികൾ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഒരു ബണ്ടിൽ പണം ട്രെയ്നിൽ തന്നെ ഉപേക്ഷിച്ചു. ഈ പണമാണ് കോട്ടയത്ത് കാരയ്ക്കൽ എക്സ്പ്രസിൻ്റെ എ.സി കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്ന് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. 21 ലക്ഷം …

21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടിയത് ട്രെയ്നിൽ നിന്നും Read More »

മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി

തൊടുപുഴ: ഇടുക്കി ജില്ലയുടെ വ്യാപാര വാണിജ്യ സിരാകേന്ദ്രമായ തൊടുപുഴയിലെ അനേകം സഞ്ചാരികൾ ദിവസേന എത്തുന്ന പ്രൈവറ്റ് ബസ്റ്റാന്റ് നഗരസഭയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മർച്ചന്റ്സ് യൂത്ത് വിംഗ്, ഓട്ടോജെറ്റ് ക്ലീനിംഗ് കമ്പനിയുമായി ചേർന്ന് സംഘടിപ്പിച്ച പ്രൈവറ്റ് ബസ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി. തൊടുപുഴയുടെ എല്ലാ ജീവകാരുണ്യ സാംസ്കാരികമേഖലയിൽ’ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിംഗ്. യൂത്ത് വിംഗ് പ്രസിഡൻ് പ്രജീഷ് രവി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജായിരുന്നു ഉദ്ഘാടനം. ജില്ലാ …

മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കവാടം ക്ലീനിംഗ് നടത്തി Read More »

ദുരിതാശ്വാസ നിധിയിൽ നിന്നും പണം തട്ടിയെടുത്തു

തിരുവനന്തപുരം: ഏജന്റുമാർ മുഖേനെ വ്യാജരേഖകളുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണ തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സി.എം.ആർ.ഡി.എഫെന്ന പേരിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ഈ അഴിമതി തുടങ്ങിയിട്ട് കാലങ്ങളായി. കളക്ടറേറ്റുകൾ വഴിയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എത്തുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയച്ച് …

ദുരിതാശ്വാസ നിധിയിൽ നിന്നും പണം തട്ടിയെടുത്തു Read More »

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; റദ്ദാക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കുറ്റത്തിന് നടൻ മോഹൻലാലിനെതിരെ രജിസ്റ്റർ‌ ചെയ്ത കേസ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിൻറെ ആവശ്യം വീണ്ടും പരിഗണിക്കാൻ വിചാരണക്കോടതിയ്ക്ക് ഹൈക്കോടതിയുടെ നി‍ർദേശം. കേസ് റദ്ദാക്കാനാകില്ലെന്ന പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിൻറെ നടപടി. വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും മോഹൻലാലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2011ൽ എറണാകുളം തേവരയിലെ മോഹൻലാലിൻറെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയായിരുന്നു രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ …

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; റദ്ദാക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി Read More »

കേബിൾ കഴുത്തിൽ കുടുങ്ങി 11 വയസുക്കാരന് പരുക്ക്

കൊച്ചി: മുണ്ടൻ വേലിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി കുട്ടിക്ക് ഗുരുതര പരിക്ക്. 11 വയസുക്കാരൻ സിയാനാണ് പരിക്കേറ്റത്. പാൽ വാങ്ങാൻ സൈക്കളിൽ പോയി വരുന്നവഴിയായിരുന്നു അപകടം. സെക്കിളിൽ സഞ്ചിരിക്കുന്നതിനിടെ താഴ്ന്നു കിടന്ന കേബിളിൽ കഴുത്ത് കുരുങ്ങി കുട്ടി വാഴുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. ഇന്നലെ തന്നെ കേബിൾ കുഴുത്തിൽ കുടുങ്ങി നടക്കുന്ന രണ്ടാമത്തെ അപകടമായിരുന്നു ഇത്. ഇന്നലെ രാവിലെ 6 മണിക്ക് മകളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിടെയാണ് അപകടം. എറണാകുളം …

കേബിൾ കഴുത്തിൽ കുടുങ്ങി 11 വയസുക്കാരന് പരുക്ക് Read More »

കിടപ്പിലായിരുന്ന ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം എൺപതുവയസ്സുകാരി തൂങ്ങി മരിച്ചു

മൂലമറ്റം: ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം ഭാര്യ തൂങ്ങി മരിച്ചു. കരിപ്പലങ്ങാട് കൊളപ്പുറത്ത് സുകുമാൻൻ്റെ(85) കഴുത്തറുത്ത ശേഷം മരിച്ചെന്ന് കരുതി ഭാര്യ മിനി(80) തൂങ്ങി മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. നാളുകളായി കിടപ്പിലായിരുന്ന സുകുമാരന്റെ ശുശ്രൂഷക്കായി വന്നിരുന്ന സ്ത്രീ എത്തിയപ്പോൾ ഗെയ്റ്റും വീടും പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് അയൽവാസികളെ വിളിച്ചു ചേർത്ത് വീട് തുറക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. പിന്നീട് കുളമാവ് പോലീസിനെ വിവരം അറിയിച്ചു. അവർ നാട്ടുകാരുടെ സഹായത്താൽ മുറി തുറന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുകുമാരനെയായിരുന്നു കണ്ടത്. …

കിടപ്പിലായിരുന്ന ഭർത്താവിൻ്റെ കഴുത്തറുത്ത ശേഷം എൺപതുവയസ്സുകാരി തൂങ്ങി മരിച്ചു Read More »

എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷകൾ മാർച്ച് നാലിലേക്ക് മാറ്റി

തിരുവനന്തപുരം: ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷകളുടെ തീയതി മാറ്റി. 27ന് നടക്കാനിരുന്ന പരീക്ഷകൾ മാർച്ച് നാലിലേക്കാണ് മാറ്റിയത്. 28ന് പല സ്ഥാലങ്ങളിലും തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാലാണ് ഈ നടപടി. എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകളിൽ മാറ്റമില്ല. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽ പരീക്ഷ. 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷവെച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പെതു …

എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷകൾ മാർച്ച് നാലിലേക്ക് മാറ്റി Read More »

അരി കൊമ്പനെ ഒതുക്കാൻ മയക്കുവെടി; കോൺഗ്രസ് സമരം താൽക്കാലികമായി നിർത്തി

ശാന്തൻ പാറ: കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി 31ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരം അരി കൊമ്പനെ മയക്കു വെടി വച്ച് പിടിച്ചു മാറ്റുന്നതിനുള്ള വൈൽഡ് ലൈഫ് വാർഡിന്റെ ഓർഡർ വന്നതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതായി ഡി.സി.സി പ്രസിഡന്റെ സി.പി. മാത്യു അറിയിച്ചു. സമരം നയിച്ച ഡി.സി.സി. സെക്രട്ടറി എം.ഡി.അർജുനന് കരിക്കിൻ വെള്ളം നൽകി. ആനയെ പിടിച്ചു മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പൂപ്പാറയിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ഇതു …

അരി കൊമ്പനെ ഒതുക്കാൻ മയക്കുവെടി; കോൺഗ്രസ് സമരം താൽക്കാലികമായി നിർത്തി Read More »

ഹാസ്യ താരവും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

കൊച്ചി: ടെലിവിഷൻ അവതാരകയും ഹാസ്യ താരവുമായ സുബി സുരേഷ് അന്തരിച്ചു. കരൾരോഗത്തെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ പത്തു മണിക്കായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നൃത്തത്തിലൂടെയാണ് കലാരംഗത്ത് എത്തുന്നത്. തുടർന്നു കോമഡി വേദികളിലേക്കു ചുവടുമാറി. ടെലിവിഷനിൽ കോമഡി പരിപാടികളുടെ തുടക്കക്കാരിലൊരാളാണു സുബി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാലയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. സ്വദേശത്തും വിദേശത്തുമായി നിരവധി പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. മിമിക്രി താരങ്ങൾക്കൊപ്പം നിരവധി കോമഡി …

ഹാസ്യ താരവും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു Read More »

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി; ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം ഉത്സവദിനമായ 28ന്

കോട്ടയം: ഭക്തജന സഹസ്രങ്ങളെ സാക്ഷിയാക്കി ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ കൊടിയേറ്റിയത്. 10 ഉത്സവ ദിനങ്ങളിലും വിവിധ കലാപരിപാടികൾ അരങ്ങേറും. രണ്ടാം ഉത്സവം മുതൽ പ്രധാന വഴിപാടായി ഉത്സവബലി ദർശനം ആരംഭിക്കും. ഒൻപതാം ഉത്സവമായ പള്ളിവേട്ട വരെ ഉച്ചയ്ക്ക് ഒരുമണിക്ക് ഈ ചടങ്ങ് നടത്തും. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം …

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി; ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം ഉത്സവദിനമായ 28ന് Read More »

തൃശൂരിൽ പതിനൊന്നു പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു

തൃശൂർ: മുണ്ടത്തികോട് മേഴ്സി ഹോമിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു. പതിനൊന്നു പേർക്കാണു രോഗം സ്ഥീരികരിച്ചിരിക്കുന്നത്. ആരോഗ്യ വിഭാഗം മേഴ്സി ഹോമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, വിറയൽ, ശ്വാസംമുട്ടൽ തുടങ്ങിയവയാണു രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. വായുവിൽ കൂടി പകരുന്നതിനാൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം. മുഖവും കൈകളും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. രോഗലക്ഷണങ്ങൾ കണ്ടാൽ പൂർണ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും …

തൃശൂരിൽ പതിനൊന്നു പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു Read More »

നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും

കൊച്ചി: ഇനി മുതൽ ഹൈക്കോടതി ഉത്തരവുകൾ മലയാളത്തിൽ തയ്യാറാക്കും. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ഉത്തരവുകൾ നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ മലയാളത്തിൽ പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ. സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ. കോടതി വിധിന്യായങ്ങൾ വായിച്ചുമനസിലാക്കിയെടുക്കാൻ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ …

നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും Read More »

കേരളം ജലബജറ്റിലൂടെ പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണ്; എം.ബി.രാജേഷ്

തിരുവനന്തപുരം: ജലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാൻ ആഗോള നടപടികൾക്കു പുറമെ പ്രാദേശിക ഇടപെടലുകളും വേണം. ഇത്തരത്തിലുള്ള സുപ്രധാന ഇടപെടലാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ തയ്യാറാക്കുന്ന ജലബജറ്റെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ശില്പശാല തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. ജലബജറ്റ് ബ്രോഷർ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനു …

കേരളം ജലബജറ്റിലൂടെ പുതിയൊരു മാതൃക സൃഷ്‌ടി‌ക്കുകയാണ്; എം.ബി.രാജേഷ് Read More »

കെ.എസ്‌‌.ടി.എ 32-ാമത് സംസ്ഥാന സമ്മേളനം; എൻ.ടി.ശിവരാജൻ ജനറൽ സെക്രട്ടറി, ഡി.സുധീഷ് പ്രസിഡന്റ്

കാഞ്ഞങ്ങാട്: എൻ.ടി.ശിവരാജനെ ജനറൽ സെക്രട്ടറിയായും ഡി.സുധീഷിനെ പ്രസിഡന്റായും കെ.എസ്‌‌.ടി.എ 32-ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി.കെ.എ.ഷാഫിയാണ് ട്രഷറർ. എ.കെ.ബീന(കണ്ണൂർ), എൽ.മാഗി(എറണാകുളം), കെ.വി.ബെന്നി(എറണാകുളം), കെ.സി.മഹേഷ്(കണ്ണൂർ), എം.എ.അരുൺകുമാർ(പാലക്കാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.ബദറുന്നീസ (മലപ്പുറം), കെ.രാഘവൻ(കാസർഗോഡ്), എ.നജീബ്(തിരുവനന്തപുരം), എം.കെ.നൗഷാദലി(പാലക്കാട്), പി.ജെ.ബിനേഷ്(വയനാട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും 85 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

ദുൽഖറിന് ദാദ സാഹിബ് ഫാൽക്കേ അവാർഡ്

പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോൾ ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്. ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. മലയാളത്തിലെ അഭിനേതാക്കളുടെ …

ദുൽഖറിന് ദാദ സാഹിബ് ഫാൽക്കേ അവാർഡ് Read More »

‘എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും’; പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി

കൊച്ചി: പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പരാതിയും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും താൻ തന്നെ പരാതികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും. വിദ്യാഭ്യാസ ഓഫീസർമാർ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് …

‘എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കും’; പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി Read More »

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ നിന്നും:‘ഇന്ന് അന്താരാഷ്‌ട്ര മാതൃഭാഷാ ദിനത്തില്‍ ലോകമെമ്പാടും നിലനില്‍ക്കുന്ന ഭാഷകളുടെ സമ്പന്നമായ വൈവിധ്യത്തെ നമുക്ക് ആഘോഷിക്കാം. മാതൃഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല; അത് നമ്മുടെ സാംസ്‌കാരത്തിന്റെ അടിത്തറ കൂടിയാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്. മാതൃഭാഷയെ …

ചിന്തകളും വികാരങ്ങളും അനുഭവങ്ങളും മാതൃഭാഷയില്‍ പ്രകാശനം ചെയ്യുമ്പോഴാണ് അത് സമ്പൂര്‍ണവും സമഗ്രവുമാകുന്നത്; മുഖ്യമന്ത്രി Read More »

‘ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണ്’; എം.വി.ഗോവിന്ദൻ

കാസർകോട്: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി രാവിലെ വാർത്തസമ്മേളനം നടത്തുകയായിരുന്നു ജാഥ ക്യാപ്റ്റൻ കൂടിയായ എം വി ഗോവിന്ദൻ. ബിജെപിയെ വലിയ തോതിൽ എതിർക്കാൻ കോൺഗ്രസ് മുതിരുന്നില്ല. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലം ബിജെപിയുടെ വർഗീയതയെ തുറന്നെതിർക്കാൻ അവർക്കാകുന്നില്ല. കോർപ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തിക നയങ്ങളിലും കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമില്ല. …

‘ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണ്’; എം.വി.ഗോവിന്ദൻ Read More »

ഷുഹൈബ് വധം; ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു

കൊച്ചി: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാറിന്റെ ഹർജിയിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. മാർച്ച് ഒന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന തലശ്ശേരി പൊലീസ് സെഷൻസ് കോടതിയിൽ ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനായി ഹർജി നൽകിയത് ഇന്നലെയായിരുന്നു. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിൻറെ റിപ്പോർട്ട്. ആകാശിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ …

ഷുഹൈബ് വധം; ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു Read More »

സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് സ്ത്രീകളെ പരിഗണിക്കാതെ ലീഗ്; വനിതാ ലീഗുണ്ടെന്ന് പി.എം.എ.സലാം

കോഴിക്കോട്: ഇത്തവണയും മുസ്ലീം ലീഗിൽ വനിതകൾക്ക് ഭാരവാഹിത്വമില്ല. പാർട്ടി അംഗത്വത്തിൽ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറായില്ല. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചത്. 19 അംഗ സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് വനിതകളെ പരിഗണിക്കേണ്ടെന്ന് തന്നെയാണ് പാർട്ടിയുടെ തീരുമാനം. പാർട്ടിക്ക് 2.50 ലക്ഷം അംഗങ്ങൾ പുതിയതായി വന്നു. ആകെ അംഗങ്ങളിൽ 51 ശതമാനമാണ് വനിതകൾ. പക്ഷേ ഈ പ്രാതിനിധ്യം അംഗത്വത്തിൽ മാത്രം മതിയെന്നാണ് പാർട്ടിയുടെ നിലപാട്. അടുത്ത മാസം …

സംസ്ഥാന ഭാരവാഹിപ്പട്ടികയിലേക്ക് സ്ത്രീകളെ പരിഗണിക്കാതെ ലീഗ്; വനിതാ ലീഗുണ്ടെന്ന് പി.എം.എ.സലാം Read More »

രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി

കൊച്ചി: മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി.പി.എം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി. ഇനി മുതൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്ര ഭരണ സമിതികളിൽ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്. കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. …

രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ക്ഷേത്ര ഭരണ സമിതികളിൽ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി Read More »

സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എം.പി കെ.സുധാകരന്‍

തിരുവനന്തപുരം: പി.കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയെ ഇപ്പോള്‍ പിണറായി വിജയനും എം വി ഗോവിന്ദനും നയിക്കുമ്പോള്‍ അത് അധോലോക സംഘമായി മാറിയിട്ടും കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദത ഭയാനകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.പി കെ.സുധാകരന്‍. സി.പി.എം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണു കിടക്കുമ്പോള്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണ്?. സി.പി.എമ്മിന്റെ പങ്ക് സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യക്തമായ അതീവഗുരുതരമായ സാഹചര്യമുള്ളപ്പോള്‍ ദേശീയ …

സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എം.പി കെ.സുധാകരന്‍ Read More »

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത രണ്ടു പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യം നൽകിയ ശേഷം നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ താമസിച്ചിരുന്ന പ്രതികളുടെ മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് കുറ്റവാളികൾ. ഇവർ എറണാകുളം ജില്ലക്കാരാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടി കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ്. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി …

നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത രണ്ടു പ്രതികൾ കസ്റ്റഡിയിൽ Read More »

‘കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും മറ്റും ഫിക്സ് ചെയ്താൽ നടപടി സ്വീകരിക്കും’; ഗതാഗത മന്ത്രി

തിരുവനന്തപുരം: വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും സേഫ്റ്റി ബാറുകളും ഫിക്സ് ചെയ്യാൻ പാടില്ലെന്നും ഇത്തരം പ്രവണതകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വാഹനങ്ങളിലെ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഇറപ്പുവരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോതരം വാഹനങ്ങളിലും ഫിറ്റ് ചെയ്യേണ്ട നമ്പർ പ്ലേറ്റുകളെക്കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ …

‘കാഴ്ച മറയുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾക്ക് മുൻപിൽ ഗ്രില്ലുകളും മറ്റും ഫിക്സ് ചെയ്താൽ നടപടി സ്വീകരിക്കും’; ഗതാഗത മന്ത്രി Read More »

മുഖ്യമന്ത്രിയെ ഇന്നും കരിങ്കൊടി കാട്ടി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വെച്ചാണ് കെഎസ്‌യൂ, യൂത്ത് കേൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരി, മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഹരിക്ഷ്ണൻ പാലാട്, റിജിൻരാജ്, അക്ഷിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി വസതിയിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. ഇന്നലെയും കണ്ണൂരും കാസർകോടിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.

പോക്സോ കേസ് പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പുറ്റെക്കാട് പീസ് നെറ്റിൽ കെ പി ഉണ്ണി (57) ആണു തൂങ്ങിമരിച്ചത്. കോഴിക്കോടാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിട്ട. എസ്ഐ ആയ ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. 2021 ലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയെ തട്ടിക്കൊണഅട് പേയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ ജാമ്യം കിട്ടിയെങ്കിലും …

പോക്സോ കേസ് പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ Read More »

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,600 ആയി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 5200 രൂപയായി. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.

മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ ഒരുക്കി സംസ്ഥാനം

കാസർകോട്: പ്രതിഷേധങ്ങൾക്കിടയിൽ കനത്ത പൊലീസ് സുരക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. കാസർകോടിന് പുറമേ ഇന്ന് 5 പൊതുപരിപാടികളിൽ പങ്കെടുക്കും. ഇതിനായി മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാസർകോടിന് പുറമേ 4 ജില്ലകളിൽ നിന്നായി 911 പൊലീസുകാരെയും 14 ഡിവൈഎസ്പിമാരെയുമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കാസർകോട് ജില്ലാ പൊലീസ് മോധാവി സക്സേനയ്ക്കാണ് മേൽനോട്ട ചുമലത. മുഖ്യമന്ത്രിക്കെരിരെ യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കിയത്.

സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 41,680 ആയി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 5210 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ വില ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.

തലസ്ഥാനത്തെ ഗുണ്ടാനേതാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷും കൂട്ടാളിയും പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒരുമാസത്തോളം ഒളിവിലായിരുന്ന പ്രതിയും കൂട്ടാളിയും ഇന്ന് രാവിലെ മെഡിക്കൽ കോളെജ് പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളാണ് പുത്തൻപാലം രാജേഷും കൂട്ടാളി സാബുവും. ശേഷം ഒളിവിൽ പോവുകയായിരുന്നു. മൂൻകൂർ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സ്റ്റേഷനിൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചത്. തുടർന്നാണ് പ്രതികൾ സ്റ്റേഷനിൽ ഹാജരായത്. ചോദ്യം ചെയ്യലിനു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് …

തലസ്ഥാനത്തെ ഗുണ്ടാനേതാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി Read More »

മുഖ്യമന്ത്രിയെ വീണ്ടും കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. പരിയാരം പൊലീസ് സ്റ്റേഷനു മുന്നിലും ചുടല എബിസിക്ക് സമീപത്തുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡൻറ് സുദീപ് ജയിംസ്, വൈസ് പ്രസിഡൻറ് വി.രാഹുൽ പൂങ്കാവ്, സുധീഷ് വെള്ളച്ചാൽ, മനോജ് കൈതപ്രം, വിജേശ് മാട്ടൂൽ, ജയ്സൺ‌ മാത്യു, സി.വി.വരുൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഏഴുപേരെ കരുതൽ തടങ്കലിലാക്കി.

തട്ടാറുകുന്നേൽ ജോസഫ് .ടി .ജോർജിന്റെ ഭാര്യ ആൻസി ജോസഫ് (60 ) നിര്യാതയായി

വാഴക്കുളം :തട്ടാറുകുന്നേൽ ജോസഫ് .ടി .ജോർജിന്റെ ഭാര്യ ആൻസി ജോസഫ് (60 ) നിര്യാതയായി .സംസ്ക്കാരം 21 .02 .2023 ചൊവ്വ രാവിലെ 11 .30 നു വാഴക്കുളത്തുള്ള വസതിയിൽ ആരംഭിച്ച് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ് ) സെന്റ് മാക്സി മില്യൻ കോൾബെ പള്ളിയിൽ .പൊൻകുന്നം തച്ചപ്പുഴ എട്ടിയിൽ കുടുംബാംഗമാണ് .

അരിക്കൊമ്പന്റെ ആക്രമണത്തിൽ വീട് തകര്‍ന്നു

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ 301 കോളനിയിലെ വീട് കാട്ടാന തകര്‍ത്തു. രാവിലെ നാലുമണിയോടെയാണ് 301 കോളനി താമസക്കാരിയായ എമിലി ജ്ഞാന മുത്തുവിന്റെ വീട് അരിക്കൊമ്പന്‍ തകര്‍ത്തത്. വീട്ടില്‍ ആളുള്ള സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ചിന്നക്കനാല്‍ റേഷന്‍ കടയുടെ സമീപമെത്തി വാഴത്തോട്ടം നശിപ്പിച്ചിരുന്നു. റേഷന്‍കടയുടെ അടുത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ സമീപത്തുള്ള വാഴത്തോട്ടം ഒറ്റയാന്‍ പൂര്‍ണമായി നശിപ്പിക്കുകയായിരുന്നു.

ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് സൻസദ് രത്ന അവാർഡ്

ന്യൂഡൽഹി: ഡോ ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ സഭാ നടപടികളിലെ പ്രാഗൽഭ്യം മുൻനിർത്തിയാണ് പുരസ്‌കാരം. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു. മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുൾ കലാമിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ പാർലമെന്ററിയൻ അവാർഡിന്റെ നിർവഹണ ചുമതല …

ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് സൻസദ് രത്ന അവാർഡ് Read More »

ശിവരാത്രി ദിനത്തിൽ ദളിതരെ തടഞ്ഞ് സവർണ്ണ സമുദായക്കാർ

ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രി ദിനത്തിൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്‌ വിലക്കി. ഖാർഗോൺ ജില്ലയിലെ ചപ്ര ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ്‌ ശനിയാഴ്‌ച ദളിത് പെൺകുട്ടി പ്രവേശിക്കുന്നത്‌ സവർണ്ണ സമുദാംയക്കാർ തടഞ്ഞത്‌. തുടർന്ന്‌, ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമുണ്ടായി കല്ലേറിൽ 14 പേർക്ക് പരിക്കേറ്റു. മുൻപും ഒരു വിഭാഗം ആരാധിക്കുന്ന മരം വെട്ടുന്നതുമായി ബന്ധപ്പെട്ടും അംബേദ്‌കറുടെ പ്രതിമ സ്ഥാപിക്കുന്നതിലും ഗ്രാമത്തിൽ തർക്കമുണ്ടായിട്ടുണ്ട്. സംഘർഷത്തിൽ കണ്ടാലറിയാവുന്ന 17 പേരുൾപ്പെടെ 42 പേർക്കെതിരെ കേസെടുത്തു.

പ്ലീനറി സമ്മേളനം; അന്തിമ പട്ടിക തയ്യാറാക്കി

ന്യൂഡൽഹി: എ.കെ.ആന്റണി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറാക്കി. കേരളത്തിൽ നിന്ന് മുതിർന്ന നേതാക്കൾ, എം.പി.മാർ, എം.എൽ.എമാർ, എ.ഐ.സി.സി അംഗങ്ങൾ എന്നിങ്ങനെ 47 പേർക്കാണ് വോട്ടവകാശമുള്ളത്. 16 പേർ ക്ഷണിതാക്കളായും സമ്മേളനത്തിൻറെ ഭാഗമാകും. സംസ്ഥാന ഘടകം നൽകിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63 ലെത്തിച്ചത്. 24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പോ …

പ്ലീനറി സമ്മേളനം; അന്തിമ പട്ടിക തയ്യാറാക്കി Read More »

മന്ത്രി ആൻറണി രാജുവിനെ വീണ്ടും വിമർശിച്ച് സി.ഐ.ടി.യു

പത്തനംതിട്ട: വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ആൻറണി രാജുവിനെ സി.ഐ.ടി.യു വിമർശിച്ചു. സി.എം.ഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സി.ഐ.ടി.യു ഉന്നയിച്ചു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നും വേണമെങ്കിൽ ചർച്ചയാകാമെന്നുമുള്ള ഗതാഗതമന്ത്രിയുടെ നിലപാടാണ് സി.ഐ.ടിയുവിനെ ചൊടിപ്പിച്ചത്. ജീവനക്കാരെ മൊത്തത്തിൽ ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്തശേഷം വേണമെങ്കിൽ ചർച്ചയാകാം എന്ന രീതി ഇടതുപക്ഷ സർക്കാരിൻറെ നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടിയു കുറ്റപ്പെടുത്തി. …

മന്ത്രി ആൻറണി രാജുവിനെ വീണ്ടും വിമർശിച്ച് സി.ഐ.ടി.യു Read More »

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി

കൊച്ചി: പുലർച്ചെ മൂന്ന് മണിയോടെ കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ കൊച്ചിയിൽ തിരിച്ചെത്തി. ഇക്കൂട്ടത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയത്. ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ അറിയിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിൻറെ നേതൃത്വത്തിൽ 27 കർഷകരാണ് ആധുനിക കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കാൻ ഈ മാസം 12 ന് ഇസ്രായേലിലേക്ക് …

കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയ 26 കർഷകർ തിരിച്ചെത്തി Read More »

പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഗുണ നിലവാരമില്ലാത്തതെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ കമ്മീഷൻ

ന്യൂഡൽഹി: പൂജ സാധനങ്ങൾ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരൻ കമ്മീഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ലെന്ന് സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിസ് കെ.ടി ശങ്കരൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. മുഴുക്കാപ്പ്, കളഭ ചാർത്ത് എന്നിവയ്ക്കായി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് യഥാർഥ ചന്ദനമല്ലെന്നും മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നൽകുന്ന കാര്യം ബോർഡ് ആലോചിക്കണമെന്നും …

പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഗുണ നിലവാരമില്ലാത്തതെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ കമ്മീഷൻ Read More »

ഉരുൾ പൊട്ടൽ പ്രദേശങ്ങളിൽ പരിശോധന നടത്തി

ഇടുക്കി: ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉരുൾ പൊട്ടൽ സംഭവിച്ച പ്രദേശങ്ങളായ കുടയത്തൂർ വില്ലേജിൽ സംഗമം ജഗ്ഷനിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ മാളിയേയ്ക്കൽ കോളനി, വെള്ളിയാമറ്റം വില്ലേജിലെ നാളിയാനി പ്രദേശങ്ങളിൽ പരിശോധന നടത്തി. എൻ.ഡി.ആർ.എഫ് ടീം ക്യാപ്റ്റൻ കബിലിന്റെ കീഴിലുള്ള പതിനാല് അംഗ ടീമും, ജില്ലാ ദുരന്ത നിവാരണ അതോരിറ്റി നോഡൽ ആഫീസർ രാജീവ്.റ്റി.ആർ, വെള്ളിയാമറ്റം വില്ലേജ് ആഫീസർ കെ.എസ്.ബിജു, കുടയത്തൂർ വില്ലേജ് ആഫീസർ പത്മജ.എസ്, സോയിൽ കൺസർവേഷൻ ഉദ്യോഗസ്ഥൻ സജേഷ് ബാബു, റവന്യൂ ജീവനകാരായ നിസാമുദ്ദീൻ.കെ.എച്ച്, …

ഉരുൾ പൊട്ടൽ പ്രദേശങ്ങളിൽ പരിശോധന നടത്തി Read More »