കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം; 8 പേർ മരിച്ചു
കാഞ്ചീപുരം: തമിഴ്നാട് കാഞ്ചീപുരത്ത് പടക്കശാലയുടെ ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ 8 മരണം. പതിമൂന്നോളം പേർക്കു പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സ്ഫോടനം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നു പരിസരവാസികൾ പറഞ്ഞു. സ്ഫോടനം നടക്കുന്ന സമയത്ത് മുപ്പതോളം ജീവനക്കാർ ഗോഡൗണിൽ ഉണ്ടായിരുന്നു. ഗോഡൗൺ പൂർണമായും കത്തിനശിച്ചു.