Timely news thodupuzha

logo

latest news

കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിനു നൽകി; നടൻ ബാബുരാജ് അറസ്റ്റിൽ

ഭൂമി പാട്ടത്തിനു നൽകി കബളിപ്പിച്ചെന്ന കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദ്ദേശപ്രകാരം ബാബുരാജ് അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നാർ കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി, അക്കാര്യം മറച്ചുവച്ച് പാട്ടത്തിനു നൽകി എന്നതാണ് കേസ്. ബാബുരാജിൻറെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിനു നൽകുകയായിരുന്നു. എന്നാൽ സ്ഥാപന ലൈസൻസിനായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഭൂമിയുടെ പട്ടയം സാധുവല്ലെന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് കേസ് നൽകി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടൊപ്പം അന്വേഷണ …

കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിനു നൽകി; നടൻ ബാബുരാജ് അറസ്റ്റിൽ Read More »

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ട ആളുടെ കുടുംബവുമായി മധ്യസ്ഥചർച്ച തുടരുകയാണ്. ‌ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ ദുബായിൽ നേരിട്ട് ചർച്ച നടത്തും. കേസിലെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതോടെ ആശങ്കയേറി. കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബത്തിൻറെ ഇടപെടലായിരുന്നു പ്രോസിക്യൂഷൻ നടപടിക്ക് കാരണമായത്. 2017 ജൂലൈ 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം. …

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം Read More »

രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് വക്താവായിരുന്ന സാകേത് ഗോഖലയെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ, ബാങ്കിലുണ്ടായിരുന്ന പണത്തിൻറെ ഉറവിടത്തെക്കുറിച്ചു ചോദിച്ചപ്പോൾ അലങ്കാർ സവായി നൽകിയതാണെന്ന് ഗോഖലെ ഇഡിയോട് വ്യക്തമാക്കിയത്തിനെ തുടർന്നാണ് സവായിയെ ചോദ്യം ചെയ്തത്. മൂന്നു ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. കോൺഗ്രസിനു വേണ്ടിയുള്ള സോഷ്യൽ മീഡിയ, കൺസൾട്ടൻസി വർക്കിനായി സവായി നൽകിയ പണം …

രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു Read More »

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ കൂടുതലും പുരുഷന്മാർ; കാരണം കണ്ടെത്തി

ലോകത്തെ വിറപ്പിച്ച മഹാമാരിയിൽ ഏറ്റവും കൂടുതൽ മരണമടഞ്ഞതു പുരുഷന്മാരാണ്. കോവിഡ് മൂലമുള്ള മരണനിരക്ക് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണെന്നു നേരത്തെ വ്യക്തമായിരുന്നു. അതിൻറെ കാരണം കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രലോകം. സ്ത്രീകളിൽ വൈറസുകളുടെ ആക്രമണം ഫാറ്റ് ടിഷ്യുവിലും, പുരുഷന്മാരിൽ ഇതു നേരെ ശ്വാസകോശത്തിലേക്കുമാണ്. അതുകൊണ്ടു തന്നെ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിൽ കോവിഡ് ഗുരുതരമാകാനും, മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് പറയാം. സ്ത്രീകൾക്കു കോവിഡ് ബാധിക്കുമ്പോൾ ഫാറ്റ് ടിഷ്യൂ, വൈറസുകളുടെ സംഭരണി പോലെ പ്രവർത്തിക്കുകയും, ശ്വാസകോശത്തെ അധികമൊന്നും ബാധിക്കാതെ രക്ഷപ്പെടുത്തുകയും ചെയ്യും. ഇന്റർനാഷണൽ …

കോവിഡ് ബാധിച്ച് മരണമടഞ്ഞവരിൽ കൂടുതലും പുരുഷന്മാർ; കാരണം കണ്ടെത്തി Read More »

ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കർ

കൊച്ചി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ 5 സീറ്റുകൾ നേടുമെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്നും ജാവദേക്കർ കുറ്റപ്പെടുത്തി. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നും ജാവദേക്കർ പരിഹസിച്ചു. ഈ ബജറ്റ് സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമമാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിമർശിച്ചു. അയൽ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും 6 രൂപ വരെ …

ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കർ Read More »

വിക്കിപീഡിയയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാൻ

മതനിന്ദയുൾപ്പെടുന്ന പരാമർശം നീക്കം ചെയ്യാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ വിക്കിപീഡിയയ്ക്കു നിരോധനം. പരാമർശം നീക്കം ചെയ്യണമെന്ന് വിക്കിപീഡിയയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് വിശദീകരണം നൽകാനോ, നിന്ദാപരമായ പരാമർശം നീക്കം ചെയ്യാനോ വിക്കിപീഡിയ തയാറായില്ല. അതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ 48 മണിക്കൂർ നേരത്തേക്ക് വിക്കിപീഡിയയുടെ സേവനം പാകിസ്ഥാൻ മരവിപ്പിച്ചിരുന്നു. പിന്നീടാണ് സമ്പൂർണ വിലക്കിലേക്ക് നീങ്ങിയത്. നേരത്തെ ഇതു സംബന്ധിച്ച് വിക്കിപീഡിയക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, അനുകൂല പ്രതികരണം ഉണ്ടായില്ല. മതനിന്ദാപരമായ പരാമർശം നീക്കം ചെയ്താൽ വിക്കിപീഡിയയുടെ …

വിക്കിപീഡിയയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാൻ Read More »

കൊച്ചിയിലെ ഗസ്റ്റ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി

കൊച്ചി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. മുഖ്യമന്ത്രി താമസിച്ച പി.ഡബ്യൂ.ഡി ഗസ്റ്റ് ഹൗസിന് മുന്നിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മിന്നൽ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുയർന്നതോടെ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ഇന്ധന സെസ് വർധന: ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബജറ്റിലേതു നിർദേശങ്ങളാണ്. ചർച്ച നടത്തിയാവും അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില വർധനവിനെ കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകരെയും എംവി ഗോവിന്ദൻ വിമർശിച്ചു. ഇന്ധന വില ഉയരാൻ കാരണം കേന്ദ്ര സർക്കാരാണ്. അതു മാധ്യമങ്ങൾ മറച്ചുവയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിൻറെ വിമർശനം. കേരളത്തിനു നൽകേണ്ട 40,000 കോടി രൂപ കേന്ദ്ര …

ഇന്ധന സെസ് വർധന: ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് എം.വി ഗോവിന്ദൻ Read More »

ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തു; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

യാഥാസ്ഥിതികത പിന്തുടരുന്ന ഒരു വിഭാ​ഗത്തിനിടയിൽ നടക്കുന്ന ദുരഭിമാന കൊലകൾ ഈ അടുത്തിടെയായി ഒരുപാട് കേൾക്കാറുണ്ട്. സമൂഹത്തിന്റെ ചില നിയന്ത്രണങ്ങളുടെ പേരിൽ അപമാനമാനമുണ്ടാക്കിയെന്ന ആരോപണമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പിന്നിൽ. ദുരഭിമാനക്കൊലകൾ കൂടുതലായും നടക്കാറുള്ളത് മതാധിഷ്ഠിത സമൂഹങ്ങളിലാണ്. ഇറാഖിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകവും ഇന്നത്തെ കാലത്ത് ജീവിക്കുന്നവരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു. 2017 ൽ തൈബ അലലി എന്ന പെൺകുട്ടി ഇറാഖിലെ ശക്തമായ നിയന്ത്രണമുള്ള മതാധിഷ്ഠിത ജീവിതത്തിൽ നിന്നും രക്ഷതേടിയാണ് സിറിയയിലേക്ക് രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങള‍്‍ മറ്റുള്ളവർക്ക് കാണുന്ന …

ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തു; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി Read More »

ബിജെപി ബംഗാൾ നേതാക്കൾക്ക് കേന്ദ്രനേതൃത്വത്തിൻറെ അന്ത്യശാസനം

കൊൽക്കത്ത: ഗവർണർ മമത സർക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന ആരോപണം ബിജെപി ബംഗാൾ നേതാക്കളുടെ ഭാ​ഗത്ത് നിന്നും ഉയർന്നിരുന്നു. ഇതിനെതിരെ കേന്ദ്രനേതൃത്വം അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇപ്പോൾ. ഗവർണർ സി.വി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് നിർദ്ദേശം. അതുപോലെ രാജ്‌ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി.

സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​.പി

തി​രു​വ​ന​ന്ത​പു​രം: ജീ​വി​ത​ച്ചെ​ല​വ് കു​ത്ത​നേ കൂ​ട്ടു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രേ ഉ​യ​രു​ന്ന അ​തി​ശ​ക്ത​മാ​യ ജ​ന​രോ​ഷ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. സ​ഹ​സ്ര കോ​ടി​ക​ൾ നി​കു​തി​യി​ന​ത്തി​ൽ പി​രി​ച്ചെ​ടു​ക്കാ​തെ​ സ​ർക്കാ​ർ 4,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക നി​കു​തി ഒ​റ്റ​യ​ടി​ക്ക് ചു​മ​ത്തി. പ്രാ​ണ​വാ​യു​വി​നു മാ​ത്ര​മാ​ണ് നി​കു​തി​ഭാ​രം ഇ​ല്ലാ​ത്ത​ത്. നി​കു​തി​ക്കൊ​ള്ള​യ്‌​ക്കെ​തി​രേ കോ​ൺഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർക്കും. നി​കു​തി ബ​ഹി​ഷ്‌​ക​രി​ക്കേ​ണ്ട നി​ല​യി​ലേ​ക്ക് ജ​ന​ങ്ങ​ളെ സ​ർക്കാ​ർ ത​ള്ളി​വി​ടു​ക​യാ​ണ്. മു​മ്പും സ​ർക്കാ​രു​ക​ൾ നി​കു​തി കൂ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തോ​ടൊ​പ്പം ജ​ന​ങ്ങ​ൾക്ക് ആ​ശ്വാ​സം കി​ട്ടു​ന്ന …

സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​.പി Read More »

ചൈനയുടെ ബലൂൺ; ആന്റണി ബ്ലിങ്കന്റെ സന്ദർശനം അമേരിക്ക റദ്ദാക്കി

മൊണ്ടാന: ചൈനയുടെ ബലൂൺ അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നാളെ തുടങ്ങാനിരുന്ന ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി. ചൈനീസ് ബലൂൺ കണ്ടെത്തിയത് മോണ്ടാനായിലെ വളരെ ന്യൂക്ലിയർ സെൻസിറ്റീവായ മേഖലയിലായിരുന്നു. ചൈനീസ് നടപടി അമേരിക്കയുടെ സ്വതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു ബീജിംഗ് സന്ദർശനം റദ്ദാക്കിയത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇനി ഉചിതമായ സമയത്ത് മാത്രമേ ബീജിംഗിലേക്ക് പോവൂയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്നലെ …

ചൈനയുടെ ബലൂൺ; ആന്റണി ബ്ലിങ്കന്റെ സന്ദർശനം അമേരിക്ക റദ്ദാക്കി Read More »

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവത്തിൽ പങ്കെടുക്കാൻ 6.75 ലക്ഷം രൂപ

തൃശ്ശൂർ: ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 6.75 ലക്ഷം രൂപ. ഒരു ആനക്ക് പൂരത്തിന് പങ്കെടുക്കാൻ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇത്രയും തുക മുടക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഏക്കത്തിനെടുത്ത പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങൾ പറയുന്നു. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരേക്കും കേരളത്തിൽ ആനകൾക്ക് ഏക്കതുക ലഭിച്ചിട്ടുള്ളത്. ഗുരുവായൂരിൽ 2019 ഫെബ്രുവരിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രനെൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് …

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവത്തിൽ പങ്കെടുക്കാൻ 6.75 ലക്ഷം രൂപ Read More »

റെയിൽ വികസനം; വന്ദേ ഭാരത് എക്സ്പ്രസ് സംസ്ഥാനത്ത് വൈകാതെ എത്തും

ന്യൂഡൽഹി: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിലെത്തിൽ റെയിൽ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സിൽവർ ലൈൻ സംബന്ധിച്ച് കെ-റെയിൽ സമർപ്പിച്ച കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും മന്ത്രി പറ‍ഞ്ഞു. …

റെയിൽ വികസനം; വന്ദേ ഭാരത് എക്സ്പ്രസ് സംസ്ഥാനത്ത് വൈകാതെ എത്തും Read More »

മന്ത്രവാദത്തിൻറെ മറവിൽ ക്രൂര മർദ്ദനം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. 3 മാസം പ്രായമുള്ള കുഞ്ഞിൻറെ ന്യുമോണിയ മാറാനായി മന്ത്രവാദത്തിനിരയാക്കി, ചികിത്സയെന്ന പേരിൽ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് കുഞ്ഞിൻറെ വയറ്റിൽ 51 തവണ കുത്തി. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ കുഞ്ഞ് ഷാഡോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 15 ദിവസം മുൻപാണ് കുട്ടിയെ മന്ത്രവാദത്തിൻറെ മറവിൽ ക്രൂരമായി മർദ്ദിച്ചത്. സംസ്‌കരിച്ച കുഞ്ഞിൻറെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. വനിത ബാല ക്ഷേമ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം …

മന്ത്രവാദത്തിൻറെ മറവിൽ ക്രൂര മർദ്ദനം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Read More »

ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യൂട്യൂബിലൂടെ ആരോപണം

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യൂട്യൂബിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച കെ എം ഷാജഹാനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ക്രിമിനൽ കോടതിയലക്ഷ്യക്കേസാണ് ഷാജഹാനെതിരെ ചുമത്തിയിരിക്കുന്നത്. അനുകൂലവിധി പറയാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം കൈപ്പറ്റിയ വിഷയവുമായി ബന്ധപ്പെട്ടാണ് കെ.എം ഷാജഹാന്റെ ആരോപണം. ഇത് ശ്രദ്ധയിൽ പെട്ട ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുകയായിരുന്നു. കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ …

ഹൈക്കോടതി ജഡ്ജിമാർക്കെതിരെ യൂട്യൂബിലൂടെ ആരോപണം Read More »

തിരുവനന്തപുരം മ്യൂസിയത്ത് യുവതിക്ക് നേരെ വീണ്ടും ആക്രമണം; മാല മോഷണ ശ്രമമെന്ന് പൊലീസ്

തിരുവനന്തപുരം: മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമമുണ്ടായതായി പരാതി. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സാഹിത്യ ഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ അതിക്രമിച്ചത്. ലൈംഗിക അതിക്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. അക്രമത്തിൽ യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. മാല മോഷണം നടത്താനുള്ള ശ്രമമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

സ്വർണ്ണം; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ 2-ാം ദിവസമാണ് സ്വർണ വില കുറയുന്നത്. പവന് 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 41,920 രൂപയായി, ഗ്രാമിന് 70 രൂപ കുറഞ്ഞ് 5240 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 400 രൂപ താഴ്ന്ന് 42,480 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,310 രൂപയുമായിരുന്നു വിപണി വില.

മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എറണാകുളത്തെ ഗസ്റ്റ് ഹൈസിലായിരുന്നു കൂടിക്കാഴ്ച. ഇന്ന് രാവിലെ 8.30 ഓടെ മുഖ്യമന്ത്രിയെ കാണാൻ ചീഫ് ജസ്റ്റിസ് എത്തികുയായിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. അനുകൂലവിധി പറയാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തു; പൊതുപ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

ഉടുമ്പൻചോല: കഴിഞ്ഞ മാസം 15 നായിരുന്നു ഉടുമ്പൻചോല സ്വദേശിയും പൊതുപ്രവർത്തകനുമായ മുരുകൻ യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ ചോദ്യം ചെയ്തത്. ഇതിന്റെ വൈരാ​ഗ്യത്തിലായിരുന്നു കൊലപാതക ശ്രമം. എട്ടുപേരടങ്ങുന്ന സംഘം വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരുകൻ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലെ പ്രധാന പ്രതികളായ അഞ്ചു പേർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം ഒളിവിൽ പോയി. മറ്റ് പ്രതികളായ ചതുരംഗപ്പാറ വട്ടപ്പാറ നരിക്കുന്നേൽ വീട്ടിൽ ശിവൻ മകൻ എബിൻ (20), ചതുരംഗപ്പാറ …

മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തു; പൊതുപ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ Read More »

സംസ്ഥാന ബജറ്റ്; അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബജററിൽ സംസ്ഥാനത്തിൻറെ ധനപ്രതിസന്ധി മറികടക്കുന്നതിനായി പ്രഖ്യാപിച്ച അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല രം​ഗത്ത്. നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സർക്കാർ ചെയ്യുന്നു. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിത്. ഇന്ധനവിലയിലെ വർദ്ധന വിലക്കയറ്റത്തിന് വഴിവക്കും. എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു. ജനങ്ങളുടെ മുകളിൽ അധിക ഭാരം ചുമത്തിയിരിക്കുകയാണ്. ഇതാണോ ഇടത് ബദൽ? കിഫ്ബി വായ്പ എടുത്തതിൻ്റെ ദുരന്തമാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. കൊള്ള അടിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമൂഹ്യ സുരക്ഷാ …

സംസ്ഥാന ബജറ്റ്; അധിക നികുതി നിർദ്ദേശങ്ങളെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
Read More »

പത്രവാർത്തയും പ്രഹസനവും പിൻവാതിൽ നിയമനവും; പാർട്ടിക്കാർക്ക് ലാഭമുണ്ടാക്കി യുവജനക്ഷേമ ബോർഡ്

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾ നടത്തി യുവജനക്ഷേമ ബോർഡിന്റെ വഞ്ചന. കോടതി ഉത്തരവും പത്രവാർത്തകളുമെല്ലാം എതിരിട്ട് നിൽക്കുന്ന സാഹചര്യത്തിൽ ഇല്ലാത്ത ക്ലർക്ക് പ്യൂൺ തസ്തികയിലേക്ക് കഴിഞ്ഞ ദിവസം നിയമനം നടത്തിയിരുന്നു. പി.എസ്.സിയോ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയോ നിയമിക്കേണ്ട ജില്ലാ ഓഫീസറെയും പാർട്ടിക്കാരിൽ നിന്നുമാണ് തീരുമാനിച്ചത്. പത്രവാർത്ത നൽകി അപേക്ഷ സ്വീകരിച്ച് അഭിമുഖവും നടത്തിയിരുന്നെങ്കിലും അത് വെറും പ്രഹസനമായിരുന്നു. കാരണം റാങ്ക് കൊടുത്ത് നിയമിച്ചത് പാർട്ടിക്കാരെ മാത്രം. മലപ്പുറം, എറണാകും ജില്ലകളിലാണ് ഇപ്പോൾ പിൻ വാതിലിലൂടെ സർക്കാർ സേവനത്തിനായി ആളുകളെ …

പത്രവാർത്തയും പ്രഹസനവും പിൻവാതിൽ നിയമനവും; പാർട്ടിക്കാർക്ക് ലാഭമുണ്ടാക്കി യുവജനക്ഷേമ ബോർഡ് Read More »

ഇൻഡോർ സ്റ്റേഡിയം; 2020 ജൂലൈയിൽ നിർമ്മാണമാരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല

പുനലൂർ: കഴിഞ്ഞ ജൂണിൽ ഉദ്ഘാടനം നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് അത് ഓണസമ്മാനമായി നൽകുമെന്നറിയിച്ചു. അതു കഴിഞ്ഞ് ക്രിസ്മസ്-പുതുവത്സരം ഇങ്ങനെ അനന്തമായി നീളുകയാണ് ഉദ്ഘാടനം. അടുത്ത മാസം തുറക്കുമെന്നാണ് ഇപ്പോൾ അവസാന പ്രഖ്യാപനം വന്നിരിക്കുന്നത്. ജില്ലയുടെ കിഴക്കൻ മലയോരത്തെ കായിക സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ഇൻഡോർ സ്റ്റേഡിയം പദ്ധതി 2020 ജൂലൈയിലാണ് നിർമ്മാണമാരംഭിച്ചത്. കിഫ്ബിയിൽ നിന്നും 6 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. നഗരസഭയും സംസ്ഥാന കായിക യുവജന കാര്യ ഡയറക്ടറേറ്റിൻറേയും സംയുക്ത സംരംഭമാണിത്. കിറ്റ്കോക്കായിരുന്നു നിർമ്മാണ ചുമതല. …

ഇൻഡോർ സ്റ്റേഡിയം; 2020 ജൂലൈയിൽ നിർമ്മാണമാരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല Read More »

ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി പെന്റഗൺ

മൊണ്ടാന: യുഎസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി പെന്റഗൺ. മൊണ്ടാനയിലാണ് മൂന്നു ബസുകളുടെ വലുപ്പമുള്ള ബലൂൺ പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ബലൂണിൻറെ സഞ്ചാരം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ബലൂൺ വെടിവച്ചിടരുതെന്നു പെന്റഗൺ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യോമഗതാഗത പാതയിൽ നിന്നും ഏറെ ഉയരത്തിലാണ് ബലൂൺ പറക്കുന്നത്. നിലവിൽ ഭീഷണിയൊന്നും ഇല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ തന്ത്രപ്രധാന മേഖലകളിലൂടെയാണ് ബലൂണിൻറെ സഞ്ചാരപഥം. വെടിവച്ചിട്ടാലുണ്ടാകുന്ന അവശിഷ്ടങ്ങൾ അപകടകരമായേക്കാമെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിലാണ് അതിനു മുതിരാത്തത്. നോർത്ത് അമേരിക്കൻ എയറോസ്‌പേസ് ഡിഫൻസ് കമാൻഡ് ബലൂണിൻറെ …

ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി പെന്റഗൺ Read More »

മന്നാർ ഉൾകടലിൽ പ്രവേശിച്ച തീവ്ര ന്യുന മർദ്ദം ദുർബലമായി

തിരുവനന്തപുരം: തീവ്ര ന്യുന മർദ്ദം ബംഗാൾ ഉൾക്കടലിൽ നിന്നും ശ്രീലങ്ക വഴി മന്നാർ ഉൾകടലിൽ പ്രവേശിച്ചു. ഇത് ശക്തി കൂടിയ ന്യുന മർദ്ദമായ ശേഷം ദുർബലമായി. വീണ്ടും, അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ ന്യുനമർദ്ദമാവാൻ സാധ്യതയുണ്ട്. ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴക്ക് സാധ്യതയള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ രാത്രി 08.30 വരെ കേരള തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് …

മന്നാർ ഉൾകടലിൽ പ്രവേശിച്ച തീവ്ര ന്യുന മർദ്ദം ദുർബലമായി Read More »

ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ കുപ്പികൾ; തീ പടരാനുള്ള കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണി‍യും ഭർത്താവും മരിച്ച സംഭത്തിൽ നിർണായക കണ്ടെത്തൽ. വാഹനത്തിൽ ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്നും അതാണ് തീ ആളി കത്താൻ കാരണമെന്നുമാണ് മോട്ടോർ വാഹന വകുപ്പിൻറെ നിഗമനം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെങ്കിലും പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പികളാണ് തീ ആളിപ്പടരാൻ കാരണമെന്നും എയർ പ്യൂരിഫയർ അപകടത്തിന് ആഘാതം കൂട്ടിയെന്നും മേട്ടോർ വാഹന വകുപ്പ് പറയുന്നു. ഇന്നലെയാണ് കണ്ണൂരിൽ പട്ടാപകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം 2 പേർ‌ വെന്തുമരിച്ചത്. …

ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ കുപ്പികൾ; തീ പടരാനുള്ള കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് Read More »

ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

കാസർകോട്: ബദിയടുക്ക ഏൽക്കാനത്ത് നീതുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരത്തു വച്ചാണ് പ്രതിയായ വയനാട് പുൽപ്പള്ളി സ്വദേശി ആൻറോ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച്ചയായിരുന്നു കൊല്ലം സ്വദേശി നീതുവിൻറെ മൃതദേഹം മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നീതുവിൻറേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നീതുവിൻറെ തലക്ക് അടിയേൽക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന …

ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ Read More »

നിരാഹാര സമരം; ശക്തിയുടെ മാതാവും കുടുംബാംഗങ്ങളുമെത്തി

ശാന്തൻ പാറ: വന്യജീവി ആക്രമണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നിരാഹാര സമരത്തിന്റെ നാലാം ദിവസമായ ഇന്ന് കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി കാട്ടാന ആക്രമിച്ച കൊലപ്പെടുത്തിയ താൽക്കാലിക ഫോറസ്റ്റ് വാച്ചർ ശക്തിയുടെ മാതാവും കുടുംബാംഗങ്ങളും പങ്കെടുത്തു. കെ.എസ് അരുൺ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് അവർ സമര പന്തലിലെത്തിയത്. ഞങ്ങളുടെ കുടുബം വഴിയാധാരമാക്കിയ കാട്ടാനകളെ എത്രയും പെട്ടെന്ന് സർക്കാർ പിടിച്ചു കെട്ടി കൊണ്ടു പോയി ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്ന് മരിച്ച ശക്തിവേലിന്റെ ബന്ധുക്കൾ …

നിരാഹാര സമരം; ശക്തിയുടെ മാതാവും കുടുംബാംഗങ്ങളുമെത്തി Read More »

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും

തിരുവനന്തപുരം: പട്ടികജാതി വികസനത്തിനായി 2729 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ 180 കോടി രൂപയും പട്ടിക ജാതി നൈപുണ്യ വികസത്തിന് 50 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി ബജറ്റിൽ വ്യക്താമാക്കി. മുന്നോക്ക വികസനത്തിനായി 38.75 കോടി രൂപയും അനുവദിച്ചു. പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൻറെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും. ജനനീ ജൻമ രക്ഷക്ക് 17 കോടി. …

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും Read More »

വിദ്യാഭ്യാസ മേഖലക്ക് 1773 കോടി രൂപ, നേർക്കാഴ്ചക്കായി 50 കോടിയും

തിരുവനന്തപുരം: ബജറ്റിൽ 1773 കോടി രൂപ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ് തുടരുന്നതിന് വകയിരുത്തി. 816.79 കോടി ഉന്നത വിദ്യാഭ്യാസമേഖലയ്ക്കും കേളേജുകൾക്ക് 98.35 കോടിയും അനുവദിച്ചു. 252.40 കോടി രൂപ സാങ്കേതിക വിദ്യാഭ്യാസത്തിനായും വകയിരുത്തി. 95 കോടി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്, സൗജന്യ യൂണിഫോമിന് 140 കോടി, 344 കോടി രൂപ ഉച്ചഭക്ഷണത്തിനായും ലഭിക്കുമെന്ന് അറിയിച്ചു. സർക്കാർ വലിയ മൂലധനമാണ് സ്കൂൾ-കോളേജ് സർവ്വകലാശാലാ തലങ്ങളിലെ വിദ്യാഭ്യാസത്തിനായി ഓരോ വിദ്യാർത്ഥിക്കു വേണ്ടിയും ചെലവഴിക്കുന്നത്. ഒരു സ്കൂൾ വിദ്യാർത്ഥിക്കു …

വിദ്യാഭ്യാസ മേഖലക്ക് 1773 കോടി രൂപ, നേർക്കാഴ്ചക്കായി 50 കോടിയും Read More »

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തലനാരിഴയ്ക്കാണ് യാത്രികൻ രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് ഭാഗത്തുനിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന സാൻട്രോ കാറിന്റെ മുൻഭാഗം രാവിലെ 8:30 ഓടെ ഉണ്ടായ അപകടത്തിൽ പൂർണമായും കത്തി നശിച്ചു. വാഹനം വെഞ്ഞാറമൂട് സ്വദേശിയുടേതാണ്. ആറ്റിങ്ങലിലുള്ള ഇയാളുടെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. കാറിൽ ഒരാൾ മാത്രമാണ് അപകടം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നത്. ഡ്രൈവർ മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വാഹനം നിർത്തി ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. …

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു Read More »

സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സർക്കാർ, ധനപ്രതിസന്ധിയുടെ പേരിൽ നികുതിക്കൊള്ള നടത്തുന്നുകയാണെന്ന് പ്രതിപക്ഷ നേതതാവ് വി.ഡി സതീശൻ ആരോപിച്ചു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ജനത്തെ കൂടുതൽ പ്രയാസത്തിലാക്കി, വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. ബജറ്റിൽ അശാസ്ത്രീയമായ നികുതി വർദ്ധനവാണ് പ്രഖ്യാപിച്ചത്. സെസ്, മദ്യത്തിന് കൂട്ടുന്നത് ഗുരുതരമാണെന്നും നികുതി വർധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശൻ പറഞ്ഞു. ആളുകൾ, വിലക്കയറ്റമുണ്ടാകുമ്പോൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. യാതൊരു പ്രസക്തിയും, ബജറ്റിലെ …

സർക്കാർ നികുതിക്കൊള്ള നടത്തുന്നുവെന്ന് വി.ഡി സതീശൻ Read More »

കലാ-സാംസ്‌കാരിക രംഗത്തിൻറെ വികസനത്തിനായി 183 കോടി രൂപ

കേരള സാഹിത്യ അക്കാദമിക്കും സംഗീത നാടക അക്കാദമിക്കും ഓരോ കോടി രൂപ വീതം സഹായം അനുവദിച്ചു. അന്താരാഷ്ട്ര നാടകോത്സവത്തിൻറെ നടത്തിപ്പിനായിട്ടാണ് സംഗീത നാടക അക്കാഡമിക്ക് ഒരു കോടി അനുവദിച്ചിരിക്കുന്നത്. മലയാള സാഹിത്യ സമ്മേളനം നടത്തുന്നതിനാണ് കേരള സാഹിത്യ അക്കാദമിക്ക് തുക വകയിരുത്തിയിരിക്കുന്നത്. കലാ-സാംസ്‌കാരിക രംഗത്തിൻറെ വികസനത്തിനായി 183 കോടി രൂപയാണു ആകെ വകയിരുത്തിയിരിക്കുന്നത്. കേരള ലളിത കലാ അക്കാഡമിയുടെ ഫെല്ലോഷിപ്പുകളുടെ എണ്ണം കൂട്ടുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

കേരള ബജറ്റ് ആപ്ലിക്കേഷൻ

ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻറെ പൂർണരൂപവും അനുബന്ധരേഖകളും കേരള ബജറ്റ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടിച്ചെലവ് ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. എൻഐസിയുടെ സഹായത്തോടെയാണ് രൂപകൽപ്പന. മുഴുവൻ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ലഭിക്കും. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ‘kerala budget’ എന്ന ആപ്ലിക്കേഷൻ വഴിയും ഡൗൺലോഡ് ചെയ്യാം.

കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി, കുട്ടികൾക്കും മുതിർന്നവർക്കും ഡേ- കെയറുകളും ഒരുക്കും

തിരുവനന്തപുരം: സിനിമാ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്‌ഫോം നിർമാണം, സിനിമാ നിർമാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടിയും വകയിരുത്തി. വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക …

കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി, കുട്ടികൾക്കും മുതിർന്നവർക്കും ഡേ- കെയറുകളും ഒരുക്കും Read More »

മോട്ടോർ വാഹന നികുതിയും വൈദ്യുതി തീരുവയും വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ സൈക്കിൾ നികുതി വർധിപ്പിച്ചു. 2 ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് 2 ശതമാനമാണ് നികുതി വർധിപ്പിച്ചത്. 5 ലക്ഷം വരെ വിലയുള്ള കാറിന് 1% വും 5 മുതൽ 15 ലക്ഷം വരെയുള്ളവയ്ക്ക് 2 ശതമാനവും നികുതി വർധിപ്പിച്ചതായി ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. 15 ശതമാനത്തിന് മുകളിലുള്ളവയ്ക്ക് വീണ്ടും ഒരു ശതമാനം കൂടി നികുതി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ 340 കോടി അധിക വരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് …

മോട്ടോർ വാഹന നികുതിയും വൈദ്യുതി തീരുവയും വർധിപ്പിച്ചു Read More »

പെട്രോൾ, ഡീസൽ, മദ്യം, വാഹനങ്ങൾ, ഫ്ലാറ്റുകൾ; വില വർധിക്കും

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വിലകൂടുമെന്ന് ബജറ്റിൽ ധനമന്ത്രി. 2 രൂപ സെസ് ആണ് ഇവയ്ക്ക് ഏർപ്പെടുത്തിയത്. മദ്യത്തിനും സാമൂഹിക സുരക്ഷ സെസ് വർധിക്കും. പെട്രോൾ, ഡീസൽ, മദ്യം എന്നിവയ്ക്ക് പുറമേ വാഹനങ്ങൾ, ഫ്ലാറ്റുകൾ, എന്നിവയ്ക്കും വില കൂടും.

സിനിമാ സംവിധായകൻ കെ വിശ്വനാഥിന് വിട

ഹൈദരാബാദ്: പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വളരെ പ്രശസ്തി നേടിയ ചിത്രമായ ശങ്കരാഭരണത്തിൻറെ സംവിധായകനാണ് വിശ്വനാഥ്. കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയതലത്തിൽ ഖ്യാതി നേടിക്കൊടുത്ത ഇദ്ദേഹം 6 പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിനിടെ 53 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകി രാജ്യം …

സിനിമാ സംവിധായകൻ കെ വിശ്വനാഥിന് വിട Read More »

കിഫ്‌ബി ബാധ്യത; കേന്ദ്ര സർക്കാർ നയം കേരളത്തിന്റ ബദൽ സമീപനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിച്ചു. സംസ്ഥാനത്തിന്റേതാക്കി കിഫ്‌ബി ബാധ്യതയെ മാറ്റിയത് കേന്ദ്രത്തിൻറെ നടപടികൾ മൂലമാണെന്നും സംസ്ഥാനത്തിനുള്ള ജിഎസ്ടി വിഹിതം കുറച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വിശദമാക്കി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കേന്ദ്രത്തിൻറെ പദ്ധതികളിൽ അവഗണിക്കപ്പെടുകയാണ്. കേന്ദ്രത്തിന്റെ സംസ്ഥാനത്തിനെതിരായ അവഗണനയിൽ ആഘോഷിക്കുന്നവർ ആരുടെ പക്ഷത്ത് ആണെന്നും ധനമന്ത്രി ചോദിച്ചു. സംസ്ഥാനം ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും കേന്ദ്രത്തിൻറെ അവഗണനക്കിടയിലും കൃത്യമായി കൊടുക്കുന്നുണ്ട്. ധന യാഥാസ്ഥികത കേന്ദ്രം അടിച്ചേൽപ്പിക്കുന്നു. കേന്ദ്രത്തിന്റെ കേരളത്തോടുള്ള ധന നയം …

കിഫ്‌ബി ബാധ്യത; കേന്ദ്ര സർക്കാർ നയം കേരളത്തിന്റ ബദൽ സമീപനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്ന് ധനമന്ത്രി Read More »

ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചിരിക്കുന്നതായാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചത്. കെഎസ്ആർടിസി ബസ് ടെർമിനലുകളുടെ നവീകരണത്തിനായി ഇരുപതു കോടി രൂപയും കശുവണ്ടി ഫാക്ടറികളുടെ ആധുനീകരണത്തിനായി 2.25 കോടി രൂപയും അനുവദിച്ചു. കശുവണ്ടി വികസന കോർപ്പറേഷന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സംഘടനാ പ്രശ്നങ്ങൾ ആലപ്പുഴയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ചേരാനിരിക്കുകയായിരുന്നു. തൃക്കാക്കരയിലെയും പാലക്കാട്ടെയും സംഘടനാ വിഷയങ്ങൾ അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടുകൾ ഇന്നത്തെ യോഗത്തിൽ പരിഗണിച്ചേക്കും. ഈ മാസം അവസാനം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. തിരുവനന്തപുരത്ത് നിർണായക നിർവാഹക സമിതി യോഗവും സിപിഐ ഇന്ന് തന്നെ …

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് Read More »

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌

ന്യൂഡൽഹി: വിശാല മതനിരപേക്ഷ മുന്നണിയുമായുള്ള ധാരണയ്‌ക്ക്‌ വിരുദ്ധമായി, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അധികമായി നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌. 13 സീറ്റാണ്‌ ധാരണപ്രകാരം കോൺഗ്രസിന്‌ അനുവദിച്ചത്‌. അതേസമയം പത്രിക 17 സീറ്റിൽ നൽകിയിരുന്നു. വ്യാഴാഴ്‌ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. അന്ന് മൂന്നെണ്ണവും ഒരണ്ണം ബുധനാഴ്‌ച തന്നെയും പിൻവലിച്ചിരുന്നു. പിസിസി വക്താവ്‌ പ്രശാന്ത ഭട്ടാചാർജി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നായിരുന്നു പ്രതികരിച്ചത്. അവസാനദിനം മൂന്ന്‌ സ്ഥാനാർഥികളെ തിപ്രമോതയും പിൻവലിച്ചു. 19 പത്രിക ആകെ തള്ളി. …

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌ Read More »

ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ

കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്ക് മെയ്യിൽ പ്രവർത്തനം ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിട്ടുണ്ട്. മെയ്ക് ഇൻ കേരളയിലൂടെ കാർഷിക സംരംഭങ്ങൾക്ക് പിന്തുണ നൽകും. ജോലിക്കായി യുവാക്കൾ കേരളം വിട്ടു പോകുന്ന സാഹചര്യമാണെന്നും, അവർക്ക് കാര്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കി കേരളത്തിൽ തന്നെ തുടരുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എയർ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനായി കമ്പനി രൂപീകരിക്കും; ധനമന്ത്രി

കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ എയർ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനായി കമ്പനി രൂപീകരിക്കുമെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണു കമ്പനി രൂപീകരിക്കുക. ഇതിനായി 20 കോടി രൂപ അനുവദിച്ചു. നഗരവികസനത്തിനായി 100 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിനു മാസ്റ്റർപ്ലാൻ തയാറാക്കാൻ അന്താരാഷ്ട്ര കൺസൾട്ടൻറിനെ നിയമിക്കും. ദേശീയപാതാ വികസനത്തിനായി 5580 കോടി രൂപ നേരത്തെ നിക്ഷേപിച്ചിട്ടുണ്ടെന്നു ധനമന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനം മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ നിക്ഷേപം വർധിക്കാൻ കാരണമായെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രസം​ഗത്തിൽ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തിന് ​ഗുണം ചെയ്തെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. വിദേശ നിക്ഷേപം വർധിക്കാനും അത് കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത് നോർവേ, വെയ്ൽസ്, ഇംഗ്ലണ്ട്, ഫിൻലൻഡ് എന്നിവിടങ്ങളിലാണ്. യാത്രയുടെ പ്രധാനലക്ഷ്യം ഫിൻലൻഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ പഠിക്കുകയായിരുന്നു. വിവിധ മേഖലകളിൽ യാത്രക്ക് ശേഷം ലഭിച്ച ആശയങ്ങൾ നടപ്പാക്കും.

ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ തയ്യാറായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനം ഏറ്റവും പ്രധാനപ്പെട്ടതെന്ന് ധനമന്ത്രി. ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നതായി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ് ഷിപ്‌മെൻറ് കണ്ടെയ്‌നർ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാൻ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു. വഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി അനുവദിച്ചു. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും അനുവദിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ അനുവദിച്ചു. …

ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ തയ്യാറായി സംസ്ഥാന സർക്കാർ Read More »

ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു

കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കോ​ര്‍പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ ഗൗ​തം അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി വി​ല തു​ട​ര്‍ച്ച​യാ​യ ആ​റാം ദി​വ​സ​വും ക​ന​ത്ത ഇ​ടി​വ് നേ​രി​ട്ട​തോ​ടെ സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു. ഗ്രീ​ന്‍ എ​ന​ര്‍ജി മു​ത​ല്‍ തു​റ​മു​ഖം, റോ​ഡ് വി​ക​സ​ന​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​ക​ളി​ലും റീ​ട്ടെ​യ്ല്‍ വ്യാ​പാ​ര​ത്തി​ലും ഉ​ള്‍പ്പെ​ടെ പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ വി​വി​ധ ക​മ്പ​നി​ക​ള്‍ക്കാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യാ​ണ് വാ​യ്പ​യാ​യി രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ള്‍ ന​ല്‍കി​യി​ട്ടു​ള്ള​ത്.  അ​മെ​രി​ക്ക​യി​ലെ പ്ര​മു​ഖ ഊ​ഹ​ക്ക​ച്ച​വ​ട സ്ഥാ​പ​ന​മാ​യ ഹി​ണ്ട​ന്‍ …

ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു Read More »

വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു; 98 വിദ്യാർഥികൾ ചികിത്സ തേടി

കൽപ്പറ്റ: വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്.  സ്കൂളിലെ 98 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. നവോദയ സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോ​ഗം പടർന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാ​ഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം കൊച്ചി കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.  ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായത്. …

വയനാട് നോറോ വൈറസ് സ്ഥിരീകരിച്ചു; 98 വിദ്യാർഥികൾ ചികിത്സ തേടി Read More »