‘കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു, നടന്നത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം’; ജീവനക്കാരുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ കൂട്ട രാജിയെടുത്ത് വിനോദയാത്രക്കുപോയ സംഭവത്തിൽ എംഎൽഎക്കു നേരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി തഹസിൽദാർ എംസി രാജേഷ്. ഡെപ്യൂട്ടി തഹസിൽദാറിന്‍റെ വിമർശനമടങ്ങിയ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നു. ആരും കള്ളത്തരം കാണിച്ച് മുങ്ങിയതല്ലെന്നും എല്ലാവരും അവധിക്ക് അപേക്ഷ നൽകിയാണ് പോയതെന്നും ചാറ്റിൽ പറയുന്നു. കാലിനു വയ്യാത്ത ആളെ കാശുകൊടുത്ത് ഓഫീസിലെത്തിച്ച് ജിനേഷ് എംഎൽഎ കാണിച്ചത് മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്നും ഡെപ്യൂട്ടി തഹസിൽദാർ പറയുന്നു. 136 അംഗങ്ങളുള്ള വാട് ആപ്പ് ഗ്രൂപ്പിലാണ് ഈ പരാമർശം. …