Timely news thodupuzha

logo

National

പൊതു ബജറ്റ് ഇന്ന് അവതരിപ്പിക്കും

ധനമന്ത്രി നിർമല സീതാരാമൻ 2023 – 24 വർഷത്തെ പൊതു ബജറ്റ് ഇന്ന് അവതരിപ്പിക്കും. ബി.ജെ.പി സർക്കാർ രണ്ടാമതും ഭരണം കൈവരിച്ചതിനു ശേഷമുള്ള അവസാന സമ്പൂർണ ബജറ്റാണിത്. ജനപ്രിയ പദ്ധതികൾ, തെരഞ്ഞെടുപ്പ് വർഷമായതിനാൽ, ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. രാജ്യത്തെ മധ്യവർഗം ആകാംക്ഷയോടെ നോക്കുന്നത് ആദായനികുതി സ്ലാബിൽ എന്ത് മാറ്റം വരുമെന്നാണ്. ബജറ്റിൽ ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് ഇത് അഞ്ചാം തവണയാണ്.

അടുത്ത വർഷത്തിൽ സാമ്പത്തിക വളർച്ചാ നിരക്ക് കുറയും

ന്യൂഡൽഹി: 6 മുതൽ 6.8 ശതമാനം വരെ വളർച്ച അടുത്ത സാമ്പത്തിക വർഷത്തിൽ (2023 -24) ഇന്ത്യ നേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. സഭയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിപ്പോർട്ട് വെച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. രാജ്യം 7 ശതമാനം വളർച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ നേടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 8 മുതൽ 8.5 ശതമാനം വരെ വളർച്ചയാണ് കഴിഞ്ഞ വർഷത്തെ സർവെ പ്രതീക്ഷിച്ചിരുന്നത്. സർക്കാർ …

അടുത്ത വർഷത്തിൽ സാമ്പത്തിക വളർച്ചാ നിരക്ക് കുറയും Read More »

മകളെ ആദ്യമായി പൊതുപരിപാടിയിലെത്തിച്ച് പ്രിയങ്ക ചോപ്ര

സ്വന്തം മക്കൾ തീരെ ചെറുപ്പത്തിൽ തന്നെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിൽ പല സെലിബ്രിറ്റികൾക്കും താൽപര്യമുണ്ടാകാറില്ല. അതുകൊണ്ടു തന്നെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകളിൽ നിന്നും പരമാവധി മാറ്റി നിർത്തുകയും ചെയ്യും. ഇത്രയും കാലം മകളെ ക്യാമറാക്കണ്ണുകളിൽ നിന്നും അകറ്റി നിർത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, ആ തീരുമാനം മാറ്റിയിരിക്കുന്നു. ലോസ് ഏഞ്ചലസിൽ നടന്ന ഒരു പരിപാടിയിൽ മകളുമൊത്താണു പ്രിയങ്ക എത്തിയത്. മകളുമൊത്ത് പങ്കെടുത്തതിൻറെ വീഡിയോ പ്രിയങ്ക സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തു. നിമിഷനേരം കൊണ്ടാണ് ഈ സെലിബ്രിറ്റി കുഞ്ഞിൻറെ …

മകളെ ആദ്യമായി പൊതുപരിപാടിയിലെത്തിച്ച് പ്രിയങ്ക ചോപ്ര Read More »

നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞു, ഇന്ത്യ ലോകത്തിനു പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന കാലമാണിതെന്ന് രാഷ്ട്രപതി

ഇന്ത്യയുടെ ആത്മവിശ്വാസം ഏറ്റവും ഉയരത്തിലാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ടപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെൻറ് സമ്മേളനത്തിനു തുടക്കമായി. രാജ്യം ഭീകരതയെ ശക്തമായി നേരിട്ടു. ഇന്ത്യ ലോകത്തിനു പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന കാലമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. ദ്രൗപദി മുർമുവിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്. ‌ പാർലമെൻറിൻറെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തോടെയാണു ബജറ്റ് സമ്മേളനത്തിനു തുടക്കമായത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവെ റിപ്പോർട്ട് അവതരിപ്പിക്കും. നാളെയാണ് കേന്ദ്ര ബജറ്റ്. 2024-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര …

നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞു, ഇന്ത്യ ലോകത്തിനു പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന കാലമാണിതെന്ന് രാഷ്ട്രപതി Read More »

ഇന്ത്യൻ ഓഹരികൾ ഉയർന്നു

മുംബൈ: യൂണിയൻ ബജറ്റിന് ഒരു ദിവസം മുൻപും അദാനി എന്റർപ്രൈസസിന്റെ മെഗാ സെക്കൻഡറി ഓഹരി വിൽപ്പനയുടെ അവസാന ദിനവുമായ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ തുറന്നു. ഇന്ന് വിപണിയിൽ ചാഞ്ചാട്ടം ഉണ്ടായേക്കാം. കാരണം നിക്ഷേപകർ ബജറ്റിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022-23ലെ സാമ്പത്തിക സർവേ ഇന്നത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലും കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. നിഫ്റ്റി വ്യാപാരം ആരംഭിക്കുമ്പോൾ 17,650 ലെവലിന് മുകളിലാണ്. വ്യാപാരം ആരംഭിച്ചത് സെൻസെക്‌സിന് 50 പോയിന്റിലധികം …

ഇന്ത്യൻ ഓഹരികൾ ഉയർന്നു Read More »

പാർലമെൻറിൻറെ ബജറ്റ് സമ്മേളനം, പതിനൊന്ന് മണിക്ക് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും

ന്യൂ‍ഡൽഹി: രാഷ്ട്രപതി പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടു കൂടി പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവും. ബജറ്റ് അവതരണം ബുധനാഴ്ചയാണ്. സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ വയ്ക്കും. സമ്മേളനത്തിന്റെ ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത് ഫെബ്രുവരി 13 വരെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെൻററി വിവാദവും അദാനിയുടെ കമ്പനികൾ നേരിടുന്ന തകർച്ചയും പാർലമെൻറിൽ ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം. പാർട്ടികൾ, സർവ്വകക്ഷിയോഗത്തിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ 2023-24 …

പാർലമെൻറിൻറെ ബജറ്റ് സമ്മേളനം, പതിനൊന്ന് മണിക്ക് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും Read More »

വസ്‌തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാനാണ് അദാനി ശ്രമിക്കുന്നതെന്ന് ഹിൻഡൻബർഗ്

ന്യൂയോർക്ക്: ഇന്ത്യയിൽ അദാനി നടത്തിയ കൊള്ള ദേശീയവാദം ഉയർത്തി മറച്ചുവെക്കാനാവില്ലെന്ന് ഹിൻഡൻബർഗ് റിസർച്ച്. അദാനി വസ്‌തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. തനിക്കെതിരായ റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്നും ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നുമുള്ള അദാനിയുടെ മറുപടിയിൽ പ്രതികരിക്കുകയായിരുന്നു ഹിൻഡൻബർഗ് റിസർച്ച്. അദാനി ഇന്ത്യയുടെ പുരോഗതി തടസപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളാണ് ചെയ്യുന്നതെങ്കിൽ പോലും ‘തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. അദാനി വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി മറുപടി പറഞ്ഞിട്ടില്ല. അദാനിയുടെ 413 പേജുള്ള കുറിപ്പിൽ ഞങ്ങളുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട …

വസ്‌തുതാപരമായ ചോദ്യങ്ങൾ വഴിതിരിച്ചുവിടാനാണ് അദാനി ശ്രമിക്കുന്നതെന്ന് ഹിൻഡൻബർഗ് Read More »

പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര; പ്രിയങ്ക ഗാന്ധി

ശ്രീനഗർ: ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് ഐക്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് പ്രിയങ്ക ഗാന്ധി. പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര. രാജ്യം മുഴുവൻ ഭാരത് ജോഡോ യാത്രയുടെ പ്രകാശം വ്യാപിക്കും. ഭാരത് ജോഡോ യാത്ര ആത്മീയ യാത്രയാണ്. രാജ്യത്ത് വെറുപ്പും വിദ്വേഷവും ഇല്ലാതാകും. ഇപ്പോഴുള്ളത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. അത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുന്നതിനിടെ പ്രിയങ്ക പറഞ്ഞു. സമാപന ചടങ്ങ് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് മൗനം ആചരിച്ചായിരുന്നു തുടങ്ങിയത്. കെ.സി …

പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര; പ്രിയങ്ക ഗാന്ധി Read More »

ഭാരത് ജോഡോ യാത്ര, ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്ന് രാഹുൽ ഗാന്ധി

ശ്രീനഗർ: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ നടന്നു. യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്നും രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്, ഒരാൾക്കും തണുക്കുകയോ നനയുകയോ ഇല്ലെ. ഇന്ത്യ മുഴുവൻ പദയാത്ര നടത്തുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകൾ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചുവെന്നും രാഹുൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. ‌ പ്രതിപക്ഷ നിരയിലെ പ്രമുഖ പാർട്ടി നേതാക്കളുൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്ത 135 ദിവസം നീണ്ട പദയാത്രയുടെ സമാപനത്തിൽ ഫറൂഖ് …

ഭാരത് ജോഡോ യാത്ര, ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊർജമായതെന്ന് രാഹുൽ ഗാന്ധി Read More »

മുംബൈയിലെ താപനില കുറയുമെന്ന് കാലാവസ്ഥാ വിഭാഗം

മുംബൈ: ജൽഗാവിലും മഹാരാഷ്ട്രയുടെ മറ്റു ചില പ്രദേശങ്ങളിലും മഴ പെയ്തതിനെ തുടർന്ന് അടുത്ത 2 ദിവസങ്ങളിൽ മുംബൈയിലെ താപനില 3-4 ഡിഗ്രി സെൽഷ്യസ് കുറയുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. അടുത്ത 2 ദിവസങ്ങളിൽ താപനില 15 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായിരിക്കുമെന്നും ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെൻറ (ഐഎംഡി) അറിയിച്ചു. “സംസ്ഥാനത്തിൻറെ ചില ഭാഗങ്ങളിലും ഗുജറാത്തിലെ ചില സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിട്ടുണ്ട്. ഇതു മൂലം ഞായറാഴ്ച നഗരത്തിൽ സൂര്യപ്രകാശം കുറഞ്ഞ മേഘാവൃതമായ ആകാശം കാണാനിടയായി. ഇക്കാരണത്താൽ …

മുംബൈയിലെ താപനില കുറയുമെന്ന് കാലാവസ്ഥാ വിഭാഗം Read More »

രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് രാഹുൽ

പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിൻറെ വേദന തിരിച്ചറിഞ്ഞവരാണു താനും പ്രിയങ്കയുമെന്നു രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ചു സംസാരിക്കുമ്പോഴാണ് പിതാവ് രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ചത്. പുൽവാമ ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ശ്രീനഗറിൽ കനത്ത മഞ്ഞു വീഴ്ച്ചയക്കിടെയായിരുന്നു സമാപനസമ്മേളനം. കശ്മീരികളുടെ വേദന തനിക്കു മനസിലാവും. ഉറ്റവരുടെ മരണമറിയിക്കുന്ന സന്ദേശവുമായി വരുന്ന ഫോൺ കോളുകൾ നൽകുന്ന ആഘാതവും വേദനയും അനുഭവിക്കുന്നവരാണ് കശ്മീരികൾ. തൻറെ ജീവിതത്തിലും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു. …

രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് രാഹുൽ Read More »

കോ​ൺ​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി ഭാരത് ജോഡോ യാത്ര

ന്യൂ​ഡ​ൽ​ഹി: ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നു തു​ട​ങ്ങി ക​ശ്മീ​രി​ൽ അ​വ​സാ​നി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും കാ​ത്തി​രി​ക്കു​ന്ന​തു പ​രീ​ക്ഷ​ണ​ങ്ങ​ൾ. നാ​ലാ​യി​രം കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന പ​ദ​യാ​ത്ര വ​ൻ വി​ജ​യ​മാ​യി എ​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്. യാ​ത്ര ക​ട​ന്നു​പോ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ വ​ലി​യ ഉ​ണ​ർ​വു​ണ്ടാ​യി. രാ​ഹു​ലി​ൻറെ പ്ര​തി​ച്ഛാ​യ​യി​ലും യാ​ത്ര മാ​റ്റ​മു​ണ്ടാ​ക്കി. ഒ​മ്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​ണു രാ​ഹു​ലി​നും കോ​ൺ​ഗ്ര​സി​നും മു​ന്നി​ലെ വ​ലി​യ വെ​ല്ലു​വി​ളിയാണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തെ​യും സ​ഹ​ക​രി​പ്പി​ച്ച​തി​ലൂ​ടെ കോ​ൺ​ഗ്ര​സി​ൻറെ നേ​തൃ​ത്വം അം​ഗീ​ക​രി​പ്പി​ക്കാ​നു​മാ​യി. …

കോ​ൺ​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കി ഭാരത് ജോഡോ യാത്ര Read More »

അദാനി ​ഗ്രൂപ്പിനെതിരെ ഉയരുന്ന ആരോപണങ്ങളും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയും

ഇന്ത്യ​​​​​ൻ കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​മു​​​​​ഖ സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ അ​​​​​ദാ​​​​​നി ഗ്രൂ​​​​​പ്പു​​​​​ള്ള​​​​​ത്. ഫ്ലാ​​​​​ഗ് ഷി​​​​​പ്പ് ക​​​​​മ്പ​​​​​നി അ​​​​​ദാ​​​​​നി എ​​​​​ന്‍റ​​​​​ർ​​​​​പ്രൈ​​​​​സ​​​​​സ് അ​​​​​ട​​​​​ക്കം പ​​​​​ല മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലു​​​​​ള്ള ബി​​​​​സി​​​​​ന​​​​​സ് സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​ർ​​​​​ക്കു​​​​​ണ്ട്. പോ​​​​​ർ​​​​​ട്ട് മാ​​​​​നെ​​​​​ജ്മെ​​​​​ന്‍റ്, വൈ​​​​​ദ്യു​​​​​തി ഉ​​​​​ത്പാ​​​​​ദ​​​​​നം- വി​​​​​ത​​​​​ര​​​​​ണം, പാ​​​​​ര​​​​​മ്പ​​​​​ര്യേ​​​​​ത​​​​​ര വൈ​​​​​ദ്യു​​​​​തി, ഖ​​​​​നി, വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ളം ന​​​​​ട​​​​​ത്തി​​​​​പ്പ്, പ്ര​​​​​കൃ​​​​​തി വാ​​​​​ത​​​​​കം, ഭ​​​​​ക്ഷ്യ​​​​​സം​​​​​സ്ക​​​​​ര​​​​​ണം, അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ വി​​​​​ക​​​​​സ​​​​​നം തു​​​​​ട​​​​​ങ്ങി അ​​​​​വ​​​​​രു​​​​​ടെ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ വി​​​​​ശാ​​​​​ല​​​​​മാ​​​​​ണ്. പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നാ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​ർ തൊ​​​​​ഴി​​​​​ൽ അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്കി​​​​​യി​​​​​. അ​​​​​ദാ​​​​​നി ഗ്രൂ​​​​​പ്പ് വി​​​​​പ​​​​​ണി മൂ​​​​​ല്യം 100 ബി​​​​​ല്യ​​​​​ൻ ഡോ​​​​​ള​​​​​ർ ക​​​​​ട​​​​​ക്കു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​ൻ ഗ്രൂ​​​​​പ്പാ​​​​​യ​​​​​ത് 2021 …

അദാനി ​ഗ്രൂപ്പിനെതിരെ ഉയരുന്ന ആരോപണങ്ങളും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയും Read More »

ഭാരത് ജോഡോ യാത്രയുടെ പദയാത്ര സമാപിച്ചു;  സമാപനസമ്മേളനം നാളെ ശ്രീനഗറിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പദയാത്ര കാശ്മീരിൽ സമാപിച്ചു.  ശ്രീനഗറിലെ   ലാൽ ചൗക്കിൽ രാഹുൽഗാന്ധി ദേശീയ പതാകയുയർത്തി. സമാപനസമേനം നാളെ ശ്രീനഗറിൽ അവസാനിക്കും. വൈകുന്നേരം കോണൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നേതാക്കൾക്ക് അത്താഴ വിരുന്ന് നൽകും. നാളെ ജമ്മു കാശ്മീർ പിസിസി ഓഫീസിലും രാഹുൽഗാന്ധി  പതാകയുയർക്കും. ക്ഷണിച്ച 23 കക്ഷികളിൽ 13 കക്ഷികൾ സമാപന ചടങ്ങിൽ പങ്കെടുക്കും. 2022 സെപ്റ്റംബർ 7 നാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. ഇതുവരെ …

ഭാരത് ജോഡോ യാത്രയുടെ പദയാത്ര സമാപിച്ചു;  സമാപനസമ്മേളനം നാളെ ശ്രീനഗറിൽ Read More »

അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തലുകൾ പരിശോധിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

ന്യൂഡൽഹി: ഹിൻഡൻബെർഗ് റിസേർച്ചിൻറെ അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തലുകൾ ഇന്ത്യൻ വിപണിയെ വലിയ തോതിൽ ബാധിക്കുമ്പോഴും വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. സെക്യൂരിറ്റിസ് ആൻറ് എകസ്ചേ‌ഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഇവ പരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വെളിപ്പെടുത്തലുകളിൽ ഗൗരവതരമായ അന്വേഷണം വേണമെന്ന ആവശ്യം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുന്നു. മോദി സർക്കാരും അദാനിയും തമ്മിലുള്ള അടുപ്പമാണ് നിസ്സംഗതയ്ക്ക് പിന്നിലെ കാരണമെന്ന വിമർശനം ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് പരിക്ക്

ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് നേരിയ പരിക്ക്. അഭിലാഷ് ചികിത്സ തേടി. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് വെല്ലുവിളിയായത്. 2018ൽ പരിക്ക് പറ്റിയ മേഖലകളിൽ സുഗമമായി പൂർത്തിയാക്കാൻ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസിൽ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്. ഇനി ഒൻപതിനായിരം നോട്ടിക്കൽ മൈൽ ദൂരം അഭിലാഷ് പിന്നിടേണ്ടിയിരിക്കുന്നു. സെപ്തംബറിൽ തുടങ്ങിയ യാത്ര ഏപ്രിൽ മാസം വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പായ്‌വഞ്ചിയിൽ ഒറ്റക്ക് …

രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് പരിക്ക് Read More »

ഭാരത് ജോഡോയാത്ര അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്ന് പുനരാരംഭിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ഇന്ന് പുനരാരംഭിച്ചു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ യാത്ര നിർത്തിവെച്ചിരുന്നു. അതേസമയം സുരക്ഷ വീഴ്ചയുണ്ടായെന്ന കോൺഗ്രസിൻറെ ആരോപണം ജമ്മുകാശ്മീർ പൊലീസ് തള്ളി. നിരവധി പ്രവർത്തകരെ അണിനിരത്തി ആരംഭിച്ച യാത്ര നിർത്തുന്നതിനു മുമ്പ് അറിയിച്ചിരുന്നില്ലെന്നാണ് ജമ്മുകാശ്മീർ പൊലീസ് സംഭവത്തിൽ പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ലെന്നും പന്താര ചൗക്കിൽ വെച്ച് യാത്ര ആവസാനിപ്പിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ബിബിസി ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്, മല്ലിക സാരാഭായ്

ബാംഗ്ലൂർ: ബിബിസി ഡോക്യുമെൻററി ഗുജറാത്ത് കലാപത്തിൻറെ നേർക്കാഴ്ചയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ് പറ‍ഞ്ഞു. 1969 ലെ കലാപം നടുക്കുന്ന ഓർമ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹൽകയുടേതടക്കം റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അർഹിക്കുന്നുവെന്ന തരത്തിൽ സമൂഹം നിശബ്ദമായിരുന്നു. ഈ ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണെന്നും മല്ലിക സാരാഭായ് വ്യ.ക്തമാക്കി.

ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്

ന്യൂഡൽഹി: തൃണമൂൽ സർക്കാരുമായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും കൂടുതൽ അടുക്കുന്നുവെന്ന ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്. വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് താൻ മാവിലാക്കാരൻ ആണെന്ന് ആനന്ദബോസ് നൽകിയ മറുപടി. ഒൻപത് വയസുകാരിയിൽ നിന്നാണ് താൻ പഠനം തുടങ്ങുന്നത്. ഭരത മുനിയിൽ നിന്നാണ് ഭാരതം എന്ന വാക്ക് ഉണ്ടായതെന്നും ഡൽഹിയിൽ വന്നത് പരീക്ഷ പെ ചർച്ചയിൽ പങ്കെടുക്കാനും പുതിയ പുസ്തക പ്രസാധന ആവശ്യത്തിനു വേണ്ടിയാണെന്നും അദ്ദേ​ഹം പറഞ്ഞു. ബംഗാളി ഭാഷ പഠിക്കാനുള്ള …

ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ് Read More »

സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

താനെ: ജനാധിപത്യ സംവിധാനത്തിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും സംഘടനയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ താനെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ശിവസേനയുടെ പിളർപ്പിന് ശേഷം താക്കറെയുടെ ആദ്യ നഗര സന്ദർശനമായിരുന്നു ഇത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ യുടെ തട്ടകമാണ് താനെ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഉപദേഷ്ടാവ് എന്ന് കരുതപ്പെടുന്ന ജനപ്രീതിയാർജ്ജിച്ച രാഷ്ട്രീയനേതാവ് അന്തരിച്ച ആനന്ദ് ദിഗെയുടെ …

സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി Read More »

സുരക്ഷാ പ്രശ്നം, ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തി

ന്യൂഡൽഹി: കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ ഭാരത് ജോഡോ യാത്ര മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടർന്ന് താൽക്കാലികമായി നിർത്തി. സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുൽ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ജനസമ്പർക്ക പരിപാടി ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ചു. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിൻറെ ഭാഗമായി …

സുരക്ഷാ പ്രശ്നം, ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തി Read More »

ഗൗതം അദാനിയുടെ കമ്പനികൾക്കെതിരെയുള്ള ഓഹരി തട്ടിപ്പ്, ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ആർബിഐയും സെബിയും അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് രം​ഗത്ത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച്, വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ കമ്പനികൾ തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും അന്വേഷണം നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായ പ്രകടനം നടത്തി. കോൺഗ്രസ് പാർട്ടിയുടെ പ്രതികരണം തേടുന്ന തരത്തിലുള്ള ഒന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട്. കാരണം, അദാനി …

ഗൗതം അദാനിയുടെ കമ്പനികൾക്കെതിരെയുള്ള ഓഹരി തട്ടിപ്പ്, ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് Read More »

ഹിറ്റ് സ്ക്വാഡിന് കൊല്ലത്തു നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ വിവരങ്ങൾ കൈമാറി

ന്യൂഡൽഹി: കൊല്ലത്തെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകുവാൻ അവിടെ നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകന് നിർദേശം കൊടുത്തിരുന്നതായി എൻഐഎ. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു. ആർഎസ്എസ് – ബിജെപി പരിപാടിളുടെ നോട്ടീസുകൾ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ർ വ്യക്തമക്കി. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങൾ കൈമാറുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ഇയാളോട് ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ …

ഹിറ്റ് സ്ക്വാഡിന് കൊല്ലത്തു നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ വിവരങ്ങൾ കൈമാറി Read More »

നേസൽ കോവിഡ് വാക്‌സിൻ പുറത്തിറക്കി

മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിൻ ഇന്ത്യയിൽ പുറത്തിറങ്ങി. ഇൻകോവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ ഭാരത് ബയോടെക്കാണു നിർമിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ചേർന്നാണ് നേസൽ കോവിഡ് വാക്‌സിൻ പുറത്തിറക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 325 രൂപയ്ക്കും, സ്വകാര്യ മേഖലയിൽ 800 രൂപയ്ക്കും വാക്‌സിൻ ലഭ്യമാകും. രണ്ടു ഡോസ് സ്വീകരിക്കുന്നതിനും ബൂസ്റ്റർ ഡോസിനും അനുമതി ലഭിച്ചിട്ടുണ്ട്. 28 ദിവസത്തെ ഇടവേളയിലാണ് നേസൽ കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ടത്. …

നേസൽ കോവിഡ് വാക്‌സിൻ പുറത്തിറക്കി Read More »

മുലായം സിങ് യാദവിന് പത്മവിഭൂഷൺ നൽകിയതിലൂടെ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ മഹത്വത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രസാദ് മൗര്യ

ലഖ്നൗ: കേന്ദ്ര സർക്കാർ മുലായം സിങ് യാദവിന് പത്മവിഭൂഷൺ സമ്മാനിച്ചതിലൂടെ അദ്ദേഹത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്നും സ്വാമി പ്രസാദ് മൗര്യയും മറ്റ് പാർട്ടി നേതാക്കളും ആവശ്യപ്പെട്ടു. നേതാജിയെ ബഹുമാനിക്കണമായിരുന്നെങ്കിൽ അദ്ദേഹത്തിന് ഭാരതരത്‌ന നൽകി ആദരിക്കണമായിരുന്നു. മരണാനന്തര ബഹുമതിയായി ബുധനാഴ്ചയാണ് മുലായം സിങ് യാദവിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ …

മുലായം സിങ് യാദവിന് പത്മവിഭൂഷൺ നൽകിയതിലൂടെ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ മഹത്വത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രസാദ് മൗര്യ Read More »

നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്മ​ശ്രീ, പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാമിന് പ​ദ്മ​ഭൂ​ഷ​ൺ

ന്യൂ​ഡ​ൽ​ഹി: ഒ​ആ​ർ​എ​സ് ലാ​യ​നി​യു​ടെ പി​താ​വ് ദി​ലീ​പ് മ​ഹ​ല​ബി​സ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സി​ങ് യാ​ദ​വ്, ത​ബ​ല മാ​ന്ത്രി​ക​ൻ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് പ​ദ്മ​വി​ഭൂ​ഷ​ൺ. പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാം ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു പേ​ർ​ക്ക് പ​ദ്മ​ഭൂ​ഷ​ൺ. നാ​ലു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 91 പേ​ർ​ക്കാ​ണു പ​ദ്മ​ശ്രീ. ഗാ​ന്ധി​യ​ൻ വി.​പി. അ​പ്പു​ക്കു​ട്ട​ൻ പൊ​തു​വാ​ൾ, അ​പൂ​ർ​വ വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ക​നും വ​യ​നാ​ട​ൻ ക​ർ​ഷ​ക​നു​മാ​യ ചെ​റു​വ​യ​ൽ രാ​മ​ൻ, ച​രി​ത്ര​കാ​ര​ൻ സി.​ഐ. ഐ​സ​ക്ക്, ക​ള​രി​പ്പ​യ​റ്റ് വി​ദ​ഗ്ധ​ൻ എ​സ്.​ആ​ർ.​ഡി. പ്ര​സാ​ദ് എ​ന്നി​വ​രാ​ണു പ​ദ്മ​ശ്രീ പ​ട്ടി​ക​യി​ലെ മ​ല​യാ​ളി …

നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്മ​ശ്രീ, പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാമിന് പ​ദ്മ​ഭൂ​ഷ​ൺ Read More »

മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരംവിശിഷ്ടാ സേവാമെഡലിന് അർഹനായി

ന്യൂഡൽഹി: രാജ്യത്തിൻറെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരംവിശിഷ്ടാ സേവാമെഡലിന് അർഹനായി. അസം റൈഫിൾസ് മേധാവിയായ ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. 412 പേർക്കാണ് സൈനിക മെഡലുകൾ ലഭിച്ചിരിക്കുന്നത്. 29 പേർ പരംവിശിഷ്ടാ സേവാ മെഡലിനും 52 പേർ അതിവിശിഷ്ടാ സേവാ മെഡലിനും അർഹരായി. മരണാനന്തരം ഉൾപ്പടെ 15 പേർക്ക് ശൗര്യ ചക്രയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് തെലങ്കാന സർക്കാർ

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയുടെ റിപ്പബ്ലിക് ദിനം പൂർണ തോതിൽ നടത്തണമെന്ന ഇടക്കാല ഉത്തരവ് മറികടന്ന് സർക്കാർ. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ ഇത്തവണയും സർക്കാർ പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പതാക ഉയർത്തി. തുടർന്ന് രാജ്ഭവൻ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശവും ഗവർണർ വായിച്ചു. എന്നാൽ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ചടങ്ങിൽ പങ്കെടുത്തില്ല. സർക്കാരിനെ …

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് തെലങ്കാന സർക്കാർ Read More »

412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ആറ്‌ കീർത്തിചക്രയും 15 ശൗര്യചക്രയുമുൾപ്പെടെ 412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം. കീർത്തിചക്ര പുരസ്‌കാരത്തിൽ നാലെണ്ണം മരണാനന്തര ബഹുമതിയാണ്‌. ജമ്മു കശ്‌മീർ പൊലീസിൽ കോൺസ്റ്റബിളായിരുന്ന രോഹിത്‌ കുമാർ, എസ്‌ഐ ആയിരുന്ന ദീപക്‌ ഭരദ്വാജ്‌, ഹെഡ് കോൺസ്റ്റബിൾമാരായിരുന്ന സോധി നാരായൺ, ശ്രാവൺ കാശ്യപ്‌ എന്നിവർക്കാണ്‌ മരണാനന്തര ബഹുമതി. രാഷ്ട്രീയ റൈഫിൾസിലെ മേജർ ശുഭാങ്‌, രാഷ്ട്രീയ റൈഫിൾസിലെ നായിക്‌ ജിതേന്ദ്ര സിങ്‌ എന്നിവരും ധീരതയ്‌ക്കുള്ള കീർത്തിചക്രയ്‌ക്ക്‌ അർഹരായി. പാരച്യൂട്ട്‌ റെജിമെന്റിലെ ക്യാപ്‌റ്റൻ രാകേഷ്‌ ടി ആറിനും രാഷ്ട്രീയ റൈഫിൾസ്‌ …

412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം Read More »

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഇന്ന് വളരെ വിശേഷപ്പെട്ടതാണെന്നും സ്വാന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു. അതേസമയം, രാവിലെ ഒൻപതരയോടെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിച്ചു. 10 മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതോടെ കാര്യപരിപാടികൾക്ക് തുടക്കമാവും. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താ അൽ …

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി Read More »

വിദ്യാർത്ഥി സംഘടനകൾ ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കും

ന്യൂഡൽഹി: ​ഗുജറാത്ത് കലാപലത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് തെളിയിക്കുന്ന ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. ഡൽഹി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എൻഎസ്‍യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു. അതേസമയം ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ജാമിയ മിലിയിൽ സർവകലാശാല അധികൃതരും പൊലീസും ചേർന്ന് പ്രദർശനം തടഞ്ഞിരുന്നു. വിദ്യാർത്ഥി നേതാക്കളെ കരുതൽ തടങ്ങളിലേക്ക് …

വിദ്യാർത്ഥി സംഘടനകൾ ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കും Read More »

എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​നം വ്യത്യസ്തമായി ആഘോഷിച്ച് രാജ്യം

ന്യൂ​ഡ​ൽ​ഹി: വി​വി​ഐ​പി​ക​ൾ​ക്ക് ഇ​രി​പ്പി​ടം പി​ൻ നി​ര​യി​ൽ. ഒ​ട്ട​ക​സേ​ന​യെ ന​യി​ച്ച് വ​നി​ത​ക​ളു​ടെ സം​ഘം. ത​ദ്ദേ​ശീ​യ നി​ർ​മി​ത പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം. എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ രാ​ജ്യ​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് ഒ​ട്ടേ​റെ പു​തു​മ​ക​ൾ. രാ​ജ്പ​ഥി​നെ ക​ർ​ത്ത​വ്യ​പ​ഥ് എ​ന്നു പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ശേ​ഷ​മു​ള്ള ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​ന​മാ​ണി​ത്. രാ​ഷ്‌​ട്ര​പ​തി​യാ​യി ദ്രൗ​പ​ദി മു​ർ​മു​വി​നും ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​മാ​ണി​ത്. രാ​വി​ലെ 10.30 മു​ത​ലാ​ണു പ​രേ​ഡ്. ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻറ് അ​ബ്ദേ​ൽ ഫ​ത്തേ അ​ൽ സി​സി​യാ​ണു മു​ഖ്യാ​തി​ഥി. ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻറ് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന​തും ഇ​താ​ദ്യ​മാ​ണ്. എ​ഴു​പ​ത്തി​മൂ​ന്നു റി​പ്പ​ബ്ലി​ക് …

എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​നം വ്യത്യസ്തമായി ആഘോഷിച്ച് രാജ്യം Read More »

സംഗീത നിശ വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം ആഘോഷമാക്കി

താനെ: ഞായറാഴ്ച്ച സംഗീത നിശയെന്ന വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചത്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ കല്യാൺ വെസ്റ്റിലുള്ള കെ.സി ഗാന്ധി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മുംബൈയിലെ വിവിധ പ്രദേശങ്ങളിൾനിന്നും സംഗീതാസ്വാദകർ ഒത്തുചേർന്ന ഈ ചടങ്ങിൽ സിനിമ നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യഅതിഥിയായി. വൈകുന്നേരം 6.30 ന് സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്ത “പെൺ നടൻ” എന്ന സാമൂഹ്യ നാടകവും ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.

ഇ​ന്ത്യ​യ്ക്കും സ്വ​യം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം

ന്യൂ​ഡ​ൽ​ഹി: ഗൂ​ഗിളി​ൻറെ ആ​ൻ​ഡ്രോ​യി​ഡ് ഒ​എ​സി​നും ആ​പ്പി​ളി​ൻറെ ഐ​ഒ​എ​സി​നും പ​ക​ര​മാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ​യ്ക്കും ഇ​നി സ്വ​ന്തം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. മ​ദ്രാ​സ് ഐ​ഐ​ടി വി​ക​സി​പ്പി​ച്ച ഭ​രോ​സ് (BharOS) എ​ന്ന ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം കേ​ന്ദ്ര ഐ​ടി മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​രീ​ക്ഷി​ച്ചു. ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന സി​സ്റ്റ​മാ​ണി​തെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഭ​രോ​സി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. ശ​ക്ത​വും ആ​ശ്ര​യി​ക്കാ​വു​ന്ന​തും സ്വ​യം പ​ര്യാ​പ്ത​വും …

ഇ​ന്ത്യ​യ്ക്കും സ്വ​യം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം Read More »

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം, ഡൽഹിയിൽ ശക്തമായ സുരക്ഷയോടെ ഒരുക്കം പൂർത്തിയായി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങി. ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ ഒരുക്കം പൂർത്തിയായിരിക്കുന്നത്. കർത്തവ്യപഥെന്ന് രാജ്പഥിൻറെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കർത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സൽ പൂർത്തിയായി. രാവിലെ 6 മണിമുതൽ ദില്ലിയിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. രാജ്യത്താകെ 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായത്. …

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം, ഡൽഹിയിൽ ശക്തമായ സുരക്ഷയോടെ ഒരുക്കം പൂർത്തിയായി Read More »

പ്രത്യേക സംസ്ഥാന പദവി വേണം, പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ

ന്യൂഡൽഹി: ബിജെപിയുമായി സഖ്യമെന്ന് പറയുന്ന നേതാവിനെ സസ്പെൻഡ് ചെയ്യുമെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ. ബിജെപിയുമായി ചർച്ചയെന്ന റിപ്പോർട്ടുകൾ തള്ളിയിരിക്കുകയാണ് അദ്ദേഹം. പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യത്തിനുള്ള പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്നും പ്രത്യുദ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗ്രേറ്റർ തിപ്ര ലാൻഡ് വിഷയത്തിൽ തിപ്ര മോത പാർട്ടി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ത്രിപുര തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം …

പ്രത്യേക സംസ്ഥാന പദവി വേണം, പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ Read More »

ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനും ലഖിംപൂർ ഖേരി കേസിൽ മുഖ്യപ്രതിയുമായ ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 8 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യകാലയളവിൽ ഉത്തർപ്രദേശിലും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകം യുപി വിടനും കോടതി നിർദ്ദേശിച്ചു. കേസിലെ മറ്റു പ്രതികൾക്കും ഇടക്കാല ജാമ്യം ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നത് ഉൾപ്പെടെയുള്ള നിബന്ധനകളും കോടതി നൽകിയിട്ടുണ്ട്. ജാമ്യ അപേക്ഷയിൽ അന്തിമവാദം മാർച്ച് 14ന് നടക്കുമെന്ന് കോടതി …

ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു Read More »

ഡോക്യുമെൻ്ററി പ്രദർശനം, പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ​ഗുജറാത്ത് വംശഹത്യയിലുള്ള പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ ഡോക്യുമെൻ്ററി പ്രദർശനനത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങൾക്കെതിരെയാണ് പൊലീസിന്റെ നടപടി. പൂജപ്പുര പ്രതിഷേധത്തിൽ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേരാണ് കേസിൽ പ്രതികൾ. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി, യുവമോർച്ച നേതാക്കളാണ് പ്രതികൾ. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘർഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഡോക്യുമെൻ്ററി പ്രദർശനത്തിനെതിരെ …

ഡോക്യുമെൻ്ററി പ്രദർശനം, പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ് Read More »

ബിബിസി ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് അഭിപ്രായം പരസ്യമാക്കിയതിനു പിന്നാലെ അനിൽ ആൻറണിയുടെ രാജി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അനിൽ ആൻറണി രാജിവച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻറണി രാജിവച്ചത്. ബിബിസി ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് അഭിപ്രായം പരസ്യമാക്കിയതിനു പിന്നാലെയാണ് രാജി. കെപിസിസി പ്രസിഡൻറും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും അടക്കം അനിലിനെ തള്ളിപ്പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിലെ മുതിർന്ന നേതാവ് എ കെ ആൻറണിയുടെ മകനായ അനിൽ ആൻറണി സ്ഥാനം ഒഴിയുന്നത്.

വിവാദ ഡോക്യുമെന്ററി, രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു

ന്യൂഡൽഹി: ബിബിസി തയ്യാറാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത്‌ വംശഹത്യയിലെ പങ്ക്‌ തുറന്നുകാട്ടുന്ന ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്‌തതെല്ലാം ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ പരമ്പരയുടെ ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗത്തിലൂടെ വെളിപ്പെടുത്തിയത് സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളായിരുന്നു. എന്നാൽ, ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽപ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. ‍പുലർച്ചെ രണ്ടരയ്ക്കായിരുന്നു ഡോക്യുമെന്ററിയുടെ …

വിവാദ ഡോക്യുമെന്ററി, രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു Read More »

സർക്കാർ ഉദ്യോഗം നഷ്ടപ്പെടുമെന്ന ഭയത്താൽ അഞ്ച് മാസം പ്രായമായ മൂന്നാമത്തെ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു

ജയ്പൂർ: രാജസ്ഥാനിൽ 5 മാസം പ്രായമായ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു. മൂന്നു കുട്ടികൾ ആകുമ്പോൾ ജോലി നഷ്ടമാവുമോ എന്ന ഭയമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം. സർക്കാരിൻറെ കരാർ ജീവനക്കാരനാണ് ജവർലാൽ നേഘ്‌വാൾ. ഇയാൾക്കും ഭാര്യക്കും നിലവിൽ 2 കുട്ടികളുണ്ട്. മൂന്നാമതൊരു കുട്ടികൂടി ഉണ്ടായാൽ ജോലി നഷ്ടമാകുമോ എന്ന് ഇവർ ഭയന്നിരുന്നു. രാജസ്ഥാനിൽ 2 കുട്ടികൾ നയമാണ് നിലനിൽക്കുന്നത്. മൂന്നാമതൊരു കുട്ടി ജനിച്ചാൽ നിർബന്ധിതമായി വിരമിക്കണം. …

സർക്കാർ ഉദ്യോഗം നഷ്ടപ്പെടുമെന്ന ഭയത്താൽ അഞ്ച് മാസം പ്രായമായ മൂന്നാമത്തെ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു Read More »

ബിബിസി ഡോക്യൂമെൻററി രണ്ടാം ഭാ​ഗം, സംപ്രേഷണം ഇന്ന്, ആദ്യഭാഗത്തിന്റെ പ്രദർശനം തടഞ്ഞ് ജെഎൻയു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യൂമെൻററിയുടെ രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019 ൽ അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദി സർക്കാരിൻറെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വ നിയമവും മുസ്ലീങ്ങൾക്കെതിരെ നടത്തിയ അക്രമാസക്തമായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ചതാണ് രണ്ടാം ഭാഗമെന്ന് ബിബിസി പറയുന്നു. ഇന്ന് രാത്രി ഒൻപത് മണിക്ക് ഡോക്യുമെൻററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിക്കാനായിരുന്നു ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ …

ബിബിസി ഡോക്യൂമെൻററി രണ്ടാം ഭാ​ഗം, സംപ്രേഷണം ഇന്ന്, ആദ്യഭാഗത്തിന്റെ പ്രദർശനം തടഞ്ഞ് ജെഎൻയു Read More »

കോൺഗ്രസ് അധികാരത്തിൽ കയറിയാൽ ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി പുനർസ്ഥാപിക്കും; രാഹുൽ ഗാന്ധി

ശ്രീനഗര്‍: അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി പുനർസ്ഥാപിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരില്‍ നൽകിയ സ്വീകരണത്തിലായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം.  ഒരു സംസ്ഥാന പദവി എന്ന നിങ്ങളുടെ ആഗ്രത്തിനൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നും സംസ്ഥാന പദവി വീണ്ടെടുക്കാൻ കോണ്‍ഗ്രസ് എല്ലാ അധികാരങ്ങളും  ഉപയോഗിക്കുമെന്നും രാഹുൽ‌ ഗാന്ധി വ്യക്താമാക്കി. കാശ്മീരിന്‍റെ ഏറ്റവും വലിയ പ്രശ്നം സംസ്ഥാന പദവിയാണെന്നും അതിനേക്കാൾ വലുതായി നിങ്ങൾക്ക് മറ്റോരു വിഷയവുമില്ലെന്നും എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നിങ്ങളുടെ …

കോൺഗ്രസ് അധികാരത്തിൽ കയറിയാൽ ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി പുനർസ്ഥാപിക്കും; രാഹുൽ ഗാന്ധി Read More »

കൊവിഡ് സമയത്ത് ജാമ്യവും പരോളും ലഭിച്ചവരിൽ 451 പേരെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് റിപ്പോർട്ടുകൾ

മുംബൈ: കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഇടക്കാല ജാമ്യമോ അടിയന്തര പരോളോ ലഭിച്ച 14,780 ജയിൽ തടവുകാരിൽ 451 പേരെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മെയിൽ സംസ്ഥാനം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ജയിലുകളിൽ ഇവർ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഒളിവിലുള്ള 357 പ്രതികൾക്കെതിരെ ജയിൽ അധികൃതർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, മറ്റുള്ളവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

ആൻഡമാനിലെ ചില ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി. ഇത് രാജ്യത്തിന് വലിയ സന്ദേശം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തമാണ്. ത്രിവർണ പതാക ആദ്യമായി ഉയർന്നത് ആൻഡമാനിൽ ആണ്. സവർക്കർ ഉൾപ്പെടെയുള്ള നിരവധി സ്വാതന്ത്ര സമര സേനാനികൾ ആൻഡമാനിൽ തടവിലാക്കപ്പെട്ടു. പുതിയതായി നിർമിക്കുന്ന ദേശീയ സ്മാരകത്തിൻറെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാരം ലഭിച്ചവരുടെ പേര് നൽകുന്നത് യുവാക്കൾ അടക്കമുള്ളവർക്ക് പ്രചോദനമാകും. …

ആൻഡമാനിലെ ചില ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി നരേന്ദ്ര മോദി Read More »

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ നിര്‍മിച്ച അന്തര്‍വാഹിനി ഐഎന്‍സ് വാഗിര്‍ കമ്മീഷന്‍ ചെയ്തു

നാവികസേനയുടെ പുതിയ അന്തര്‍വാഹിനി ഐഎന്‍സ് വാഗിര്‍ കമ്മീഷന്‍ ചെയ്തു. ഇതോടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശമായി നിര്‍മിച്ച ഈ അന്തര്‍വാഹിനിനയുടെ കമ്മീഷന്‍ ചടങ്ങ് മുംബൈ നാവികസേന ആസ്ഥാനത്ത് സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ സാന്നിധ്യത്തിലാണ് നടന്നത്. രണ്ടു വര്‍ഷത്തിനിടെ നാവികസേനയോട് ചേരുന്ന മൂന്നാമത്തെ അന്തര്‍വാഹിനിയാണ് ഐഎന്‍സ് വാഗിര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന സാന്‍ഡ് ഫിഷിന്റെ പേരാണ് വാഗിര്‍. മാസങ്ങളോളം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാഗിര്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. പൂര്‍ണമായും മസഗോണ്‍ ഷിപ്പ്യാഡിലാണ് ഐഎന്‍എസ് വാഗിറിന്റെ …

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ നിര്‍മിച്ച അന്തര്‍വാഹിനി ഐഎന്‍സ് വാഗിര്‍ കമ്മീഷന്‍ ചെയ്തു Read More »

ഭാരത് ജോഡോ യാത്ര, സുരക്ഷയുടെ ഭാഗമായി ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും

ന്യൂഡൽഹി: ജമ്മുവിലെ ചില മേഖലകളിൽ ഭാരത് ജോഡോ യാത്ര ബസിൽ സഞ്ചരിക്കും. സുരക്ഷാ സേനകളുടെ നിർദ്ദേശപ്രകാരമാണ് നടപടി.സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയിൽ ആളുകളെ കുറയ്ക്കാനും സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീർ ഭരണകൂടം പ്രതികരിച്ചു. യാത്ര കടന്നുപോകുന്ന തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്. ജമ്മുകശ്മീരിലെ നർവാർളിൽ കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനങ്ങളിൽ സ്ഫോടനമുണ്ടായിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എൻഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് …

ഭാരത് ജോഡോ യാത്ര, സുരക്ഷയുടെ ഭാഗമായി ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും Read More »

വിഷമദ്യദുരന്തം, മൂന്നു പേർ മരണപ്പെട്ടു

ബിഹാർ: സിവാൻ ജില്ലയിലെ നബിഗഞ്ചിൽ വിഷമദ്യം കഴിച്ച മൂന്നു പേർ മരണപ്പെട്ടു. നരേഷ് ബിൻ, രാജേഷ് റാവത്ത്, ജാനക് ബിൻ എന്നിവരിൽ ഒരാൾ വീട്ടിൽവച്ചും മൂന്നു പേർ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയുമാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പത്തു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത്കുമാർ പാണ്ഡെ അറിയിച്ചു. വിഷമദ്യം കഴിച്ച ഏഴോളം പേർ ചികിത്സയിലാണ്. കഴിഞ്ഞമാസവും ബിഹാറിൽ വിഷമദ്യദുരന്തത്തിൽ നിരവധി പേർ മരണപ്പെട്ടിരുന്നു. 2016 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. എന്നാൽ നിരോധനം നിലവിൽ വന്നതിനുശേഷം …

വിഷമദ്യദുരന്തം, മൂന്നു പേർ മരണപ്പെട്ടു Read More »

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി, രണ്ടാം ഭാഗത്തിന്റെ സംപ്രേഷണം നാളെ

ന്യൂ‍ഡൽഹി: ഗുജറാത്ത്‌ വംശഹത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം 24ന്‌ സംപ്രേഷണം ചെയ്യും. സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ് ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ (ഇന്ത്യ: മോദി എന്ന ചോദ്യം) പരമ്പരയുടെ ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗം വെളിപ്പെടുത്തിയത്. എന്നാൽ, ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽപ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. വംശഹത്യയെക്കുറിച്ച്‌ ബ്രിട്ടീഷ്‌ സർക്കാർ നടത്തിയ അന്വേഷണത്തിന്റെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ടിനെ അധികരിച്ചാണ്‌ ഡോക്യുമെന്ററി. വംശഹത്യാവേളയിൽ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന …

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി, രണ്ടാം ഭാഗത്തിന്റെ സംപ്രേഷണം നാളെ Read More »