ഫാഷൻ ഗോൾഡ് തട്ടിപ്പ്; മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ്
കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്‌ടർ ടി.കെ പൂക്കോയ തങ്ങൾ, അഞ്ചരപ്പാട്ടിൽ ഹിഷാം, സി.ഷുക്കൂർ,ഫാഷൻ ഗോൾഡ് സെക്രട്ടറി സന്ദീപ് സതീഷ് എന്നിങ്ങനെ നാലുപേർക്കെതിരെയാണ് കേസെടുത്തത്. ഫാഷൻ ഗോൾഡ് ഡയറക്‌ടറായി കാണിച്ച് വ്യാജരേഖയുണ്ടാക്കിയെന്ന് കളനാട് സ്വദേശി എസ്.കെ. മുഹമ്മദ് കുഞ്ഞി ഹൊസ്ദുർദഗ് നൽകിയ ഹർജിയിലാണ് നടപടി. കോടതി നിർദേശത്തെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. നിക്ഷേപ തട്ടിപ്പ് കേസിൽ 11ആം പ്രതിയാണ് ഇയാൾ. …