ചൈനയുടെ ബലൂൺ; ആന്റണി ബ്ലിങ്കന്റെ സന്ദർശനം അമേരിക്ക റദ്ദാക്കി
മൊണ്ടാന: ചൈനയുടെ ബലൂൺ അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നാളെ തുടങ്ങാനിരുന്ന ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി. ചൈനീസ് ബലൂൺ കണ്ടെത്തിയത് മോണ്ടാനായിലെ വളരെ ന്യൂക്ലിയർ സെൻസിറ്റീവായ മേഖലയിലായിരുന്നു. ചൈനീസ് നടപടി അമേരിക്കയുടെ സ്വതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു ബീജിംഗ് സന്ദർശനം റദ്ദാക്കിയത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇനി ഉചിതമായ സമയത്ത് മാത്രമേ ബീജിംഗിലേക്ക് പോവൂയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്നലെ …
ചൈനയുടെ ബലൂൺ; ആന്റണി ബ്ലിങ്കന്റെ സന്ദർശനം അമേരിക്ക റദ്ദാക്കി Read More »