Timely news thodupuzha

logo

Positive

കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നാളെ മുതൽ ആരംഭിക്കും

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ നേരത്തെ നിശ്ചയിക്കപ്പെട്ട അഷ്ടമംഗല ദേവപ്രശ്നം വ്യാഴാഴ്ച്ച മുതൽ ആരംഭിക്കും. രാവിലെ എട്ടുമണിക്ക് രാശി പൂജ ക്ഷേത്രം തന്ത്രി കാവനാടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. ദൈവഞ്ജന്മാരായ താമരശ്ശേരി വിനോദ് പണിക്കർ, ഇടയ്ക്കാട്ട് ദേവീദാസൻ ഗുരുക്കൾ, ബുധനൂർ പിഡി വിനോദ് . എന്നിവർ നേതൃത്വം നൽകും. ക്ഷേത്രത്തിൽ നടക്കുന്ന സർവൈശ്വര്യപൂജ, വിദ്യാഗോപാലമന്ത്രാർച്ചന, മാതൃപൂജ എന്നിവയ്ക്ക് യജ്ഞാചാര്യൻ രാജൻ മലനട നേതൃത്വം കൊടുക്കും. ഏപ്രിൽ 21ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഷ്ടമംഗല ദേവപ്രശ്നത്തിന് …

കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നാളെ മുതൽ ആരംഭിക്കും Read More »

ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്‌റ്റ് ഒന്നിന് നടക്കുന്ന ഇടവെട്ടി ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ഔഷധത്തിൽ ചേർക്കുന്നതിന് വാഴൂർ ശ്രീതീർത്ഥപാദ ആശ്രമത്തിൽ നിന്നും ആചാരപൂർവ്വം കൊണ്ടുവരുന്ന വെണ്ണ ‌31ന് വൈകുന്നേരം ക്ഷേത്രത്തിൽ മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി സ്വീകരിക്കും. വൈകുന്നേരം അഞ്ചിന് തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലെ ആചാര്യന്മാർ ഔഷധസൂക്തം ജപിച്ച് ഔഷധക്കൂട്ട് ചൈതന്യവത്താക്കും. ഔഷധസേവ വെള്ളിയാഴ്‌ച രാവിലെ 5 മണിക്ക് ആരംഭിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകും. തൊടുപുഴ കെഎസ്ആർടിസി …

ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി Read More »

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെൻറർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിൻറെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം …

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ഇതാദ്യം Read More »

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ

തൊടുപുഴ: പാലാ റോഡിനെയും വെങ്ങല്ലൂർ കോലാനി ബൈപ്പാസിനിയും ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രവേശന കവാടത്തിലെ കെട്ടിടം പൊളിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീരാജു തരണിയിലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ധാരാളം വ്യാപാര സ്ഥാപനങ്ങളും ആശുപത്രി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പോകുവാനുള്ള വഴിയാണ് പ്രസ്തുത റോഡ്. ഇതിന് ആവശ്യമായ പണം കൊടുത്തിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത് ഈറോഡ് തുറന്നു കൊടുക്കുവാൻ ഉള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇത് പിഡബ്ല്യുഡിയുടെ അനാസ്ഥ ആണെന്നാണ് അറിയുവാൻ കഴിഞ്ഞത് ഈ …

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ Read More »

ദിവ്യ ദേശ്‌മുഖ് വനിതാ ലോക ചാംപ്യൻ

ബതൂമി(ജോർജിയ): പത്തൊമ്പതാം വയസിൽ ഫിഡെ വനിതാ ലോക ചെസ് ചാംപ്യൻ പട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ദിവ്യ ദേശ്‌മുഖ്. ഇന്ത്യയുടെ തന്നെ ഒന്നാം നമ്പർ താരവും നിലവിലുള്ള ലോക റാപ്പിഡ് ചാംപ്യനുമായ കൊനേരു ഹംപിയെയാണ് ദിവ്യ ഫൈനലിൽ പരാജയപ്പെടുത്തിയത്. പതിനഞ്ചാം സീഡായി ടൂർണമെൻറിനെത്തിയ ദിവ്യ ലോകത്തെ ഏറ്റവും പ്രഗൽഭരായ നിരവധി താരങ്ങളെ മറികടന്നാണ് ലോക കിരീടവും ഒപ്പം ഗ്രാൻഡ്മാസ്റ്റർ സ്ഥാനവും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ 88ആം ഗ്രാൻഡ്മാസ്റ്ററായി ഇതോടെ ദിവ്യ. ഇതിൽ ഹംപിയും ദിവ്യയും ഉൾപ്പെടെ നാലു വനിതകൾ …

ദിവ്യ ദേശ്‌മുഖ് വനിതാ ലോക ചാംപ്യൻ Read More »

ഉല്ലാസക്കൂടിന് തണലൊരുക്കാൻ ഉടുമ്പന്നൂരിലെ ലൈബ്രറികൾ

തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വയോ സൗഹൃദ കൂട്ടായ്മയായ ഉല്ലാസക്കൂടിന് തണലൊരുക്കാനൊരുങ്ങി പഞ്ചായത്തിലെ ലൈബ്രറികൾ. ഉല്ലാസക്കൂട് വാർഡ് തല – അയൽക്കൂട്ട തല കൂട്ടായ്മകൾക്ക് യോഗം ചേരുന്നതിനായി പഞ്ചായത്ത് പരിധിയിൽ ആകെയുള്ള10 ലൈബ്രറികളുടെ സൗകര്യം വിട്ട് നൽകും. ലൈബ്രറി കൗൺസിലിൻ്റെ വയോജന വേദിയുമായി ഉല്ലാസക്കൂട് കൂട്ടായ്മയെ കണ്ണിചേർക്കും. ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ചേർന്ന പഞ്ചായത്ത് തല ലൈബ്രറി നേതൃ സംഗമത്തിലാണ് തീരുമാനം. ലൈബ്രറികളുടെ പ്രവർത്തനം കൂടുതൽ ജനകീയവും മികവുറ്റതാക്കുന്നതിൻ്റേയും ഭാഗമായി ഓരോ ലൈബ്രറിയും ഓരോ പൊതുസ്ഥലം ഏറ്റെടുത്ത് ശുചീകരിച്ച് …

ഉല്ലാസക്കൂടിന് തണലൊരുക്കാൻ ഉടുമ്പന്നൂരിലെ ലൈബ്രറികൾ Read More »

കിണറ്റിൽ വീണ നായകളെ രക്ഷപ്പെടുത്തി

ഇടുക്കി: ആലക്കോട് പഞ്ചായത്ത്‌ പാലപ്പിള്ളി പിലിയനിക്കൽ റോഷി ജോസഫിന്റെ പുരയിടത്തിലെ കിണറ്റിൽ വീണ രണ്ടു നായകളെ കേരള ഫയർ ഫോഴ്സിന്റെയും സന്മനസുള്ള നാട്ടുകാരുടെയും മണിക്കൂറുകളോളം ഉള്ള പരിശ്രമത്തിന് ഒടുവിൽ ആണ് കിണറ്റിൽ നിന്ന് പുറത്ത് എടുത്തത്. ഈ പ്രദേശത്ത് പാലപ്പിള്ളി കോളനി പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. അനധികൃതമായ പട്ടി ഫാമുകളും ഈ പ്രദേശത്ത് പ്രവർത്തിക്കുണ്ട്. പഞ്ചായത്തോ മറ്റ് അധികാരികളോ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി തരണം.

കായകൽപ്പ് പുരസ്കാര നിറവിൽ കോടിക്കുളം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി

തൊടുപുഴ: കോടിക്കുളം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിക്ക് കേരള സർക്കാരിൻറെ പ്രഥമ ആയുഷ് കായകൽപ്പ് പുരസ്കാരം. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യ നിർമാർജനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നൽകുന്നത്. 3 ഘട്ടങ്ങളിലായാണ് ആയുഷ് സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തിയത്. ആദ്യ ഘട്ടത്തിൽ ഇടുക്കി ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പിന് കീഴിലെ 22ഓളം ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സ്ഥാപനങ്ങൾ അവാർഡിനായി അപേക്ഷ സമർപ്പിച്ചിരുന്നു. അതിൽനിന്നും തിരഞ്ഞെടുത്ത 12 സ്ഥാപനങ്ങളിൽ ആണ് പിയർ അസസ് മെൻറ് …

കായകൽപ്പ് പുരസ്കാര നിറവിൽ കോടിക്കുളം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി Read More »

പ്രാർത്ഥന: ശ്വാസോച്ഛ്വാസത്തിന്റെ ആത്മീയ ലയം; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ജീവിതത്തിന്റെ താളലയങ്ങളിൽ, ശാന്തവും എന്നാൽ ശക്തവുമായ ഒരു സ്പന്ദനമുണ്ട്: പ്രാർത്ഥന. പ്രാർത്ഥന വെറുമൊരു യാന്ത്രികമായ പ്രവൃത്തിയല്ല, മറിച്ച് അത് ഒരു അവസ്ഥയാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു നിരന്തരമായ ആന്തരിക പ്രവാഹം, ശ്വസനം പോലെ തന്നെ സ്വാഭാവികവും അത്യവശ്യവുമായ ഒരു പ്രവൃത്തി. പലരും പ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം അറിയാതെ വെറും ഒരു ദിനചര്യയും നിർബന്ധിത ആചാരാനുഷ്ഠാനവും കരുതുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും, വ്യവസ്ഥാപിതമായ ദൈവ സങ്കൽപ്പത്തിലേക്കുള്ള ഒരു യാന്ത്രികമായ തിരിയലായി ഇത് മാറുന്നു. അതിനാൽ തന്നെ …

പ്രാർത്ഥന: ശ്വാസോച്ഛ്വാസത്തിന്റെ ആത്മീയ ലയം; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

കെ.സി.എൽ രണ്ടാം സീസണിലും ഇടുക്കിയുടെ അഭിമാനമുയർത്താൻ സച്ചിൻ ബേബിയും സംഘവും

തൊടുപുഴ: കെസിഎൽ രണ്ടാം സീസണിൽ, ഇടുക്കിയുടെ സാന്നിധ്യമായി അഞ്ച് താരങ്ങളാണുള്ളത്; സച്ചിൻ ബേബി, അഖിൽ സ്കറിയ, ജോബിൻ ജോബി, ആനന്ദ് ജോസഫ്, അജു പൌലോസ്. ഇതിൽ അജു പൌലോസ് ഒഴികെയുള്ള നാല് താരങ്ങളും കഴിഞ്ഞ സീസണിൽ മികവ് തെളിയിച്ചവരാണ്. കഴിഞ്ഞ സീസണിൽ കപ്പുയർത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിൻ്റെ ക്യാപ്റ്റനായിരുന്നു സച്ചിൻ ബേബി. ഏറ്റവും കൂടുതൽ റൺസുമായി ടൂ‍ർണ്ണമെൻ്റിലെ മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടതും സച്ചിൻ തന്നെ. ഇടുക്കിയിൽ നിന്ന് തന്നെയുള്ള അഖിൽ സ്കറിയ ആയിരുന്നു കഴിഞ്ഞ സീസണിലെ …

കെ.സി.എൽ രണ്ടാം സീസണിലും ഇടുക്കിയുടെ അഭിമാനമുയർത്താൻ സച്ചിൻ ബേബിയും സംഘവും Read More »

കൃഷിയുടെ മാഹാത്മ്യം യുവതലമുറയ്ക്ക് പകർന്നു നൽകി ഒരു ഗ്രാമം മാതൃകയാകുന്നു

തൊടുപുഴ: ഇടുക്കി ജില്ലയിൽ കുടയത്തൂർ പഞ്ചായത്തിൽ 93 കുടുംബങ്ങളെ അണിനിരത്തി ഉണർവ്വ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റും കേരള കോൺഗ്രസ്(എം) ഇടുക്കി നിയോജകമണ്ഡല സെക്രട്ടറിയുമായ ഫ്രാൻസീസ് കരിമ്പാനിയുടെ നേതൃത്വത്തിൽ ഒരുക്കിയ കൃഷിത്തോട്ടം മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്. കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ ഒഴിവ് സമയങ്ങളിൽ കൃഷി ചെയ്യുന്നതനായി മുന്നിട്ടിറങ്ങി. സ്ഥലം പാട്ടത്തിനെടുത്താണ് 1500 മൂട് കപ്പ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, കാച്ചിൽ മുതലായവ കൃഷി ചെയ്തത്. പരസ്പര സ്നേഹബന്ധങ്ങളുടെ പവിത്രതയും ഒരു ഗ്രാമത്തിന് മാതൃകയാവുകയാണ്. ഈ …

കൃഷിയുടെ മാഹാത്മ്യം യുവതലമുറയ്ക്ക് പകർന്നു നൽകി ഒരു ഗ്രാമം മാതൃകയാകുന്നു Read More »

വഴിയിൽ കിടന്ന് കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി സുഹൃത്തുക്കൾ

കഞ്ഞിക്കുഴി: വഴിയിൽ കിടന്ന് കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി സുഹൃത്തുക്കൾ മാതൃകയായി. കഞ്ഞിക്കുഴി മിൽമയിൽ ജോലി ചെയ്യുന്ന ഷിബു മേക്കുന്നേലിനും സുഹൃത്തുക്കൾക്കും ടൗണിൽ കിടന്ന് കിട്ടിയ സ്വർണ്ണമാല കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. നാട്ടിലെ വാട്സ്ആപ് ഗ്രൂപ്പുകൾ വഴി മാല കിട്ടിയ വിവരം അറിയിച്ച് ഉടമ സൗമ്യക്ക് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ റെജിയുടെ സാന്നിദ്ധ്യത്തിൽ മാല തിരികെ നൽകി.

തൊടുപുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ രാമായണപാരായണം ആരംഭിച്ചു

തൊടുപുഴ: ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ രാമായണ പാരായണം ആരം ഭിച്ചു. പാരായണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം തൊടുപുഴ തഹസിൽദാർ രാജീവ് ഭദ്രദീപപ്രകാശനം നടത്തി നിർവഹിച്ചു. രാമായണം നിത്യജീവിതത്തിൽ നൽകുന്ന പ്രസക്തി ഈ കാലഘട്ടത്തിൽ വർദ്ധിച്ചു വരികയാണെന്നും രാമായണം നൽകുന്ന സന്ദേശം ഉൾക്കൊള്ളുവാനും കുട്ടികളും പ്രായമായവും ക്ഷേത്ര സംസ്കാരം ഉൾകൊണ്ട് പുതിയ തലമുറയെ വാർത്തെടുക്കണമെന്നും പുതിയ തല മുറയുടെ ജീവിതരീതിയെ സ്വാധീനിക്കുന്ന പല ഘടകങ്ങളും സന്ദേശങ്ങളും രാമായണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും രാവിലെ 8.00 മണി മുതൽ പാരായണം ആരംഭിക്കും. ഭക്തജനകൂട്ടായ്‌മകളുടെയും …

തൊടുപുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ രാമായണപാരായണം ആരംഭിച്ചു Read More »

വെള്ളിയാമറ്റത്ത് ഓണത്തിന് ഒരുങ്ങും ഒരു മുറം പച്ചക്കറിയും പൂക്കളും

തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കാർഷിക തൊഴിൽ സേനയായ വെള്ളിയാമറ്റം കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ, ഈ വർഷം ഓണത്തെ വരവേൽക്കാൻ പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ മഴമറ വാടകക്ക് എടുത്ത് തിരുവാതിര ഞാറ്റുവേലയിൽ പച്ചക്കറികളും പൂക്കളും കൃഷി ആരംഭിച്ചു. കാർഷിക കർമ്മ സേനയെ ശാക്തീകരിക്കുന്നതിന് ഉതകുന്ന പലവിധ പദ്ധതികൾ ഈ വർഷം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. അതിന് മുന്നോടിയായി വെള്ളിയാമറ്റം പഞ്ചായത്തും കൃഷിഭവനും നൽകിയ നിർദ്ദേശം ഉൾക്കൊണ്ടാണ് കാർഷിക കർമ്മ സേനയിലെ അഞ്ച് അംഗങ്ങൾ …

വെള്ളിയാമറ്റത്ത് ഓണത്തിന് ഒരുങ്ങും ഒരു മുറം പച്ചക്കറിയും പൂക്കളും Read More »

ഫയലുകളെല്ലാം ഡിജിറ്റലാക്കി ഇടുക്കി എഞ്ചിനീയറിങ്ങ് കോളേജ്

ഇടുക്കി: സർക്കാർ എഞ്ചിനീയറിങ്ങ് കോളേജിലെ ഫയലുകൾ എല്ലാമിനി ഡിജിറ്റൽ. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കമ്പ്യൂട്ടർ വൽകൃതരേഖ ശേഖരത്തിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ നിർവഹിച്ചു. 25 വർഷത്തെ വിവിധ തരത്തിലുള്ള ഫയലുകളെല്ലാം സമാഹരിച്ചു സ്വഭാവമനുസരിച്ച് ക്രമീകരിച്ചു. എപ്പോൾ വേണമെങ്കിലും ഈ ഫയലുകളിൽ നിന്നുള്ള കമ്പ്യൂട്ടറിൽ നിന്നും ലഭിക്കുന്ന വിധത്തിലാണ് സിസ്റ്റത്തിൻ്റെ പ്രവർത്തനം. കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം.പ്രദീപിന്റെ നേതൃത്വത്തിലാണ് കമ്പ്യൂട്ടർ വൽകൃതരേഖാ ശേഖരം നടത്തിയത്. ചടങ്ങിൽ ഇലക്ട്രോണിക്സ് വിഭാഗം തലവൻ ഡോ. മഞ്ജു …

ഫയലുകളെല്ലാം ഡിജിറ്റലാക്കി ഇടുക്കി എഞ്ചിനീയറിങ്ങ് കോളേജ് Read More »

വഴിത്തല ശാന്തിഗിരി കോളേജിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

തൊടുപുഴ: ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസസ് വഴിത്തലയും പാലക്കുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി ശാന്തിഗിരി കോളേജിൽ വച്ച്, പുതിയ സംരംഭകരെ വളർത്തുകയെന്ന ലക്ഷ്യത്തോടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശാന്തിഗിരി കോളേജിൽ വച്ച് നടന്ന പരിപാടിയിൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അധ്യാപകനായ ജോയ്സ് ജോൺ സ്വാഗതപ്രസംഗം നടത്തി. യൂറോ ടെക് മരിയൻ അക്കാദമിയിലെ മാസ്റ്റർ ഷെഫ് ആയ ജോഷി പി വർഗീസിന്റെ നേതൃത്വത്തിലായിരുന്നു ശില്പശാല സംഘടിപ്പിച്ചത്. പാലക്കുഴ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളും യുവ സംരംഭകരും വിദ്യാർത്ഥികളും പങ്കെടുത്തു. മില്ലറ്റ് …

വഴിത്തല ശാന്തിഗിരി കോളേജിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു Read More »

ജൂനിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റും ലഹരി വിരുദ്ധ ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ജൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റ് തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾ കലാം ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു.തൊടുപുഴ വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് കൗൺസിലേഴ്സ് യോഗം ഉദ്ഘാടനം ചെയ്തു. ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ. ഷാജി പി.എൻ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരി വിരുദ്ധ ജ്വാല തിരിതെളിയിച്ചു. ഇടുക്കി ജില്ലാ റെഡ്ക്രോസ് ചെയർമാൻ പി.എസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജൂനിയർ റെഡ്ക്രോസ് ഇടുക്കി ജില്ലാ …

ജൂനിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റും ലഹരി വിരുദ്ധ ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു Read More »

ജീവനക്കാരും തൊഴിലാളികളും അവകാശങ്ങൾക്കു വേണ്ടി പണിമുടക്കി വീട്ടിലിരിക്കുമ്പോൾ അരി മേടിക്കുവാൻ കാൽനടയായി കച്ചവടം ചെയ്യുന്ന ഒരു യുവാവ്

തൊടുപുഴ: ജീവനക്കാരും തൊഴിലാളികളും അവകാശങ്ങൾക്കു വേണ്ടി പണിമുടക്കി വീട്ടിലിരിക്കുമ്പോൾ അരി മേടിക്കുവാൻ കാൽനടയായി കച്ചവടം ചെയ്യുന്ന ഒരു യുവാവ്. നെയ്യശ്ശേരി പൊടിപാറയിൽ ഷാജിയാണ് കാൽനടയായി മത്സ്യ വ്യാപാരം നടത്തി വരുന്നത്. പണിമുടക്കോ സമരമോ ഷാജിയെ ബാധിക്കില്ല. ജോലി ചെയ്താൽ മാത്രമേ ഓരോ ദിവസവും തള്ളി നീക്കാനാവൂ. ഇങ്ങനെ എത്രയോ ഷാജിമാർ നമ്മുടെ നാട്ടിലുണ്ട്. ഇവർക്ക് വേണ്ടി പോരാടുവാൻ മാത്രം ആരുമില്ല. കഴിഞ്ഞ 30 വർഷമായി കാൽനടയായി മത്സ്യ വ്യാപാരം നടത്തി വരികയാണെന്ന് ഷാജി പറഞ്ഞു. യാതൊരു മടിയും …

ജീവനക്കാരും തൊഴിലാളികളും അവകാശങ്ങൾക്കു വേണ്ടി പണിമുടക്കി വീട്ടിലിരിക്കുമ്പോൾ അരി മേടിക്കുവാൻ കാൽനടയായി കച്ചവടം ചെയ്യുന്ന ഒരു യുവാവ് Read More »

കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണർ

ഡബ്ലിൻ: ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണർ. അയർലണ്ടിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനും അംഗീകാരം നൽകി, വീണ്ടും പീസ് കമ്മീഷണർ സ്ഥാനം അനുവദിച്ച് ഐറിഷ് സർക്കാർ. ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി – ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെൻസിയ സിബിക്കാണ് ഡിപ്പാർട്ടമെന്റ് ഓഫ് ജസ്റ്റിസ്, പീസ് കമ്മീഷണർ സ്ഥാനം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റർ ജിം ഒ’കല്ലഗൻ TD …

കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണർ Read More »

വിഷരഹിത പച്ചക്കറി കൃഷി ചെയ്യാനൊരുങ്ങി തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടികർഷകർ

തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിയുടെ പുത്തൻ പാഠങ്ങൾ പഠിക്കാനൊരുങ്ങി പഞ്ചായത്തിലെ ഒമ്പതു സ്‌കൂളുകളിലെ കുട്ടി കർഷകർ. സ്‌കൂൾ വിദ്യാർഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്ന പദ്ധതിയായ കൃഷി അങ്കണത്തിലാണ് പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളെ ഉൾപ്പെടുത്തി വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുന്നത്. കൃഷി അങ്കണത്തിന്റെ പ്രവർത്തന രീതിക്ക് കൃഷി ചെയ്യാൻ നിലം വേണ്ടായെന്നതാണ് പ്രത്യേകത. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ചട്ടികളിൽ പച്ചക്കറി കൃഷിയ്ക്കുള്ള തൈകളും വളവും പഞ്ചായത്ത് സൗജന്യമായി നൽകും. ഇതിനാവശ്യമായ തൈകൾ കൃഷിഭവൻ വഴിയാണ് വിതരണം ചെയ്യുന്നത്. ചീര, …

വിഷരഹിത പച്ചക്കറി കൃഷി ചെയ്യാനൊരുങ്ങി തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടികർഷകർ Read More »

കൂട്ടായ്‍മയുടെ സ്വരമാകണം സഭാദിനമെന്ന് കത്തോലിക്ക കോൺഗ്രസ് മുൻ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം

തൊടുപുഴ: ഭാരതത്തിൽ വന്ന് സുവിശേഷം പകർന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ സീറോ മലബാർ സഭാ ദിനമായി ആചരിക്കുന്നത് നമ്മുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണെന്ന് കത്തോലിക്ക കോൺഗ്രസ് മുൻ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം. വെള്ളിയാമറ്റം സെൻ്റ് ജോർജ് ദേവാലയത്തിലെ സഭാ ദിനാചരണവും സൺ‌ഡേ സ്കൂൾ വാർഷികവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ജെയിംസ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. സെൻ്റ് ജോസഫ് ലത്തീൻ പള്ളി വികാരി ഫാ. മാത്യു മഠത്തിൽ മുഖ്യ പ്രഭാഷണം …

കൂട്ടായ്‍മയുടെ സ്വരമാകണം സഭാദിനമെന്ന് കത്തോലിക്ക കോൺഗ്രസ് മുൻ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം Read More »

ജീവിതത്തിന്റെ ജ്ഞാനം അനിവാര്യമല്ലാത്തവയെ വിട്ടുകളയുവാൻ പഠിക്കുന്നതാണ്; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ഉൽപ്പാദനക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു ലോകവും സംസ്കാരവും നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കൂടുതൽ കാര്യങ്ങൾ ചെയ്യുക ജീവിതവിജയമായി ഈ കാലഘട്ടത്തിൽ നാം കരുതുന്നു. നമ്മൾ പലപ്പോഴും കാര്യങ്ങൾ ചെയ്തു തീർക്കുന്ന സ്വഭാവത്തെ ഒരു കലയായി കണക്കാക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യാറുണ്ട്. ചെയ്തുതീർക്കാനുള്ള കാര്യങ്ങളുടെ സമയപരിധികൾ, പട്ടികകൾ, നേട്ടങ്ങൾ – അവയെല്ലാം നമ്മുടെ മൂല്യബോധത്തിലും സ്വത്വത്തിലും അലിഞ്ഞുചേർന്നിട്ടുമുണ്ട്. എന്നാൽ, ശാന്തവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ മറ്റൊരു കലയുടെ കാര്യമോ: – കാര്യങ്ങൾ സ്വയമേവ പൂർത്തിയാകുവാൻ അനുവദിക്കുന്ന കല? സംതൃപ്തിയുടെയും …

ജീവിതത്തിന്റെ ജ്ഞാനം അനിവാര്യമല്ലാത്തവയെ വിട്ടുകളയുവാൻ പഠിക്കുന്നതാണ്; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

ദൈവഭക്തൻ, ദേശഭക്തൻ, പിന്നെ ഗാന്ധി ഭക്തനും! പി.ജെ ജോസഫിനു ശതാഭിഷേകം, ഡോ. സിറിയക് തോമസ് എഴുതുന്നു

കേരളത്തിൽ പി.ജെ എന്നു മാത്രം പറഞ്ഞാലും ജോസഫ് എന്നു മാത്രം പറഞ്ഞാലും പിന്നെ അടുപ്പമുള്ളവർക്കിടയിൽ ഔസേപ്പച്ചൻ എന്നു മാത്രംപറഞ്ഞാലും അത് പി.ജെ. ജോസഫ് ആണെന്നു കേരള രാഷ്ട്രീയത്തിൻ്റെ എ.ബി.സി. ഡി. അറിയാവുന്നവർക്കൊ ക്കെ അറിയാം. രാഷ്ട്രീയത്തിൽ ഒരു നേതാവിനു ലഭിക്കാവുന്ന വലിയ ഭാഗ്യങ്ങളിലൊന്നു ഈ ” പേരു ” ഭാഗ്യo തന്നെയാണെന്നതിലും തർക്കമുണ്ടാവാനിടയില്ല. ഏത് അളവിൽ നോക്കിയാലും ജോസഫ് ഭാഗ്യവാനാണ്. യേശുവിൻ്റെ വളർത്തു പിതാവാ യ വിശുദ്ധ യൗസേപ്പിനെക്കുറിച്ചു പറഞ്ഞിരു ന്നതും ഭാഗ്യപ്പെട്ട മാർ യൗസേപ്പെന്നായിരുന്നല്ലോ! പുറപ്പുഴയിലെ …

ദൈവഭക്തൻ, ദേശഭക്തൻ, പിന്നെ ഗാന്ധി ഭക്തനും! പി.ജെ ജോസഫിനു ശതാഭിഷേകം, ഡോ. സിറിയക് തോമസ് എഴുതുന്നു Read More »

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം: ബോധവല്‍ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന

ഇടുക്കി: സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോകുമ്പോഴോ വീട്ടിലായിരിക്കുമ്പോഴോ ഒരു അത്യാഹിതം സംഭവിച്ചാല്‍ എന്ത് ചെയ്യണം…?? ദുരന്തസമയത്ത് വേണ്ട പ്രതിരോധം, മുന്‍കരുതല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്…?? ഇങ്ങനെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാന്‍ ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി. ജില്ലയിലെ 20 സ്‌കൂളുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ദുരന്തസമയത്തും …

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം: ബോധവല്‍ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന Read More »

വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുവാൻ പി.എം സൂര്യഘർ; റ്റി.ഒ.ഡി ബില്ലിങ്ങ് എന്തിന് – എന്തുകൊണ്ട്?,, ശശി ബി മറ്റം എഴുതുന്നു

എനർജി കൺസർവേഷൻ സൊസൈറ്റി – ഇടുക്കി ചാപ്റ്റർ സെക്രട്ടറിയാണ് ലേഖകൻ(ശശി ബി മറ്റം) വൈദ്യുതി മേഖല എന്നും വിവാദങ്ങളുടേതാണ്. വരാനിരിക്കുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയാണ്. ഈ സ്ഥിതിവിശേഷം ഒരു പരിധിവരെ ഒഴിവാക്കാൻ വേണ്ടി ഭാരതസർക്കാർ വിഭാവനം ചെയ്‌ത ഒരു പദ്ധതിയാണ് പി എം സൂര്യഘർ എന്ന സോളാർ വൈദ്യുതി ഉൽപാദനം. വൈദ്യുതി ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് TOD ബില്ലിംഗ് എന്ന വൈദ്യുതി ബിൽ തയ്യാറാക്കൽ. ഇവയെ കുറിച്ചുള്ള ലഘു വിവരണം ആണ്’ ആദ്യത്തെ രണ്ടെണ്ണം. മൂന്നാമത്തേത് നിരന്തരം …

വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുവാൻ പി.എം സൂര്യഘർ; റ്റി.ഒ.ഡി ബില്ലിങ്ങ് എന്തിന് – എന്തുകൊണ്ട്?,, ശശി ബി മറ്റം എഴുതുന്നു Read More »

എൻ.എഫ് വർഗീസ് സ്മാരക ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് ബൈജു സി ആചാര്യയ്ക്ക്

കോതമം​ഗലം: തിരുവനന്തപുരം ആസ്ഥാനമായ നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ എൻ.എഫ് വർഗീസ് സ്മാരക ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് ബൈജു സി ആചാര്യയ്ക്ക്. ചലച്ചിത്ര, സീരിയൽ താരം വഞ്ചിയൂർ പ്രവീൺ കുമാറിൽ നിന്നും ബൈജു സി ആചാര്യ പുരസ്കാരം ഏറ്റുവാങ്ങി. കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് ഡിപ്പാർട്ട്മെന്റ് മേധാവിയാണ് കൊല്ലം, പെരുമൺ സ്വദേശിയായ ബൈജു. ശ്യാംജി ഭാസി സംവിധാനം ചെയ്ത ശിഷ്യൻ എന്ന ഫിലിമിലെ നായക കഥാപാത്രത്തിന് നൽകിയ ശബ്ദത്തിനാണ് …

എൻ.എഫ് വർഗീസ് സ്മാരക ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് ബൈജു സി ആചാര്യയ്ക്ക് Read More »

റൈഡ് വിത്ത് ഷാജഹാനോടൊപ്പം തൊടുപുഴ വെങ്ങല്ലൂർ ടി.എം യു.പി സ്കൂളിലെ കുട്ടികളും

വെങ്ങല്ലൂർ: ലഹരിക്ക് എതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന ഷാജഹാന്‍ നയിക്കുന്ന സൈക്കിൾ യാത്ര വെങ്ങല്ലൂർ സ്കൂളില്‍ എത്തിച്ചേർന്നു. ലഹരിക്കെതിരെ അദ്ദേഹം കുട്ടികൾക്ക് ബോധവൽക്കരണം നൽകി. 2025 മെയ് 31ന് കൊല്ലം സ്റ്റേഷനിൽ നിന്നും വിരമിച്ച ഇദ്ദേഹം, 2025 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി ലഹരിക്കെതിരെ ബോധവൽക്കരണം നൽകുന്നു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സ്വപ്ന.എം.ആർ , ശ്രീ ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു. വായനാദിനത്തോടനുബന്ധിച്ച് താൻ വായിച്ച് പുസ്തകത്തെ …

റൈഡ് വിത്ത് ഷാജഹാനോടൊപ്പം തൊടുപുഴ വെങ്ങല്ലൂർ ടി.എം യു.പി സ്കൂളിലെ കുട്ടികളും Read More »

നാഷണൽ സ്പെഷ്യൽ ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി പ്രതീക്ഷ ഭവനിലെ അമൽ

തൊടുപുഴ: 2025 ജൂൺ 15 മുതൽ 19 വരെ ഗുജറാത്തിലെ ഗാന്ധി നഗർ സ്പെഷ്യൽ സ്കൂൾ നാഷണൽ ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ തൊടുപുഴ പ്രതീക്ഷ ഭവനിലെ അമൽ ബിജുവിന് സിംഗിൾസിൽ സ്വർണം. സുജിത സുകുമാരന് നാലാം സ്ഥാനം അമൽ ബിജു തൊടുപുഴ ഇന്ത്യൻ സ്പോർട്സ് ബാഡ്മിൻറൺ അക്കാദമിയിലെ ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ ചീഫ് കോച്ച് സൈജൻ സ്റ്റീഫന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. 15 കൊല്ലമായി അമൽ ബിജുവിനെ സൗജന്യമായിട്ടാണ് സൈജൻ സ്റ്റീഫൻ പരിശീലിപ്പിക്കുന്നത് കൂടാതെ അമൽ ബിജുവിനെ …

നാഷണൽ സ്പെഷ്യൽ ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി പ്രതീക്ഷ ഭവനിലെ അമൽ Read More »

മഞ്ഞള്ളൂർ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ ആരംഭിച്ചു

വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഓണക്കനി നിറപ്പൊലിമയുടെ സി.ഡി.എസ് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ തങ്കമണി ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനിത റെജി, സി.ഡി.എസ് മെമ്പർ ഉഷാ സുഗതൻ, ബ്ലോക്ക് ഓർഡിനേറ്റർ ദിവ്യ ബാലകൃഷ്ണൻ, അക്കൗണ്ടന്റ് അഞ്ജലി പ്രഭാകരൻ, കമ്മ്യൂണിറ്റി കൗൺസിലർ സിന്ധു മോഹനൻ, ഫെബിന എന്നിവർ പങ്കെടുത്തു. ഓണത്തിന് ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനാണ് ഓണക്കനി പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ …

മഞ്ഞള്ളൂർ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ ആരംഭിച്ചു Read More »

ആക്സിയം 4 ദൗത്യം: നാസ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

ഫ്ളോറിഡ: ആറ് തവണ മാറ്റിവച്ച ആക്സിയം 4 ദൗത്യത്തിൻറെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ. ജൂൺ 25 ബുധനാഴ്ച വിക്ഷേപണം നടത്തുമെന്നാണ് ആക്സിയം സ്പേസ്, സ്പേസ് എക്സ്, നാസ എന്നിവർ അറിയിച്ചത്. ഫ്ലോറിഡയിലെ നാസയുടെ കെന്നസി സ്പേസ് സെൻററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 2.31നായിരിക്കും(ഇന്ത്യൻ സമ‍യം ഉച്ചയ്ക്ക് 12.10) വിക്ഷേപണം. ഇന്ത്യയുടെ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രികരെ ആന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന ദൗത്യമാണ് ആക്സിയം 4. ഫാൽക്കൺ 9 റോക്കറ്റിൽ ഘടിപ്പിച്ച …

ആക്സിയം 4 ദൗത്യം: നാസ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു Read More »

ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ ഒളിമ്പിക് ഡേ റൺ നടത്തി

തൊടുപുഴ: ജൂൺ 23 ലോകമെമ്പാടും അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആഘോഷിക്കുന്ന വേളയിൽ കേരള ഒളിമ്പിക് അസോസിയേഷനും വിപുലമായ പരിപാടികൾ നടത്തിവരുകയാണ്. ഇതിന്റെ ഭാ​ഗമായി ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷന്റെയും ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത അഭിമുഖത്തിൽ തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നും തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ യു.പി സ്കൂളിലേക്ക് ഒളിമ്പിക് ഡേ റൺ സംഘടിപ്പിച്ചു. തൊടുപുഴ ഡി.വൈ.എസ്.പി പി.കെ സാബു ഫ്ലാഗ് ഓഫ് ചെയ്തു. ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ ദീപശിഖ …

ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ ഒളിമ്പിക് ഡേ റൺ നടത്തി Read More »

കരിമണ്ണൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി നിർവ്വഹിച്ചു

തൊടുപുഴ: കരിമണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നടത്തി. റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. വില്ലേജ് ഓഫീസുകളെ ജനാധിപത്യവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി ജനപ്രതിനിധികളെയും എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും ഉൾപ്പെടുത്തി വില്ലേജ് തല ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസുകൾക്ക് ഇതിനകം സ്മാർട്ട് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കരിമണ്ണൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ പി.ജെ ജോസഫ് …

കരിമണ്ണൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി നിർവ്വഹിച്ചു Read More »

കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസ് കരിമണ്ണൂരിലേക്ക് മാറ്റണം; കേരളാ കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ജെ ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകി

തൊടുപുഴ: ഇടുക്കി ജില്ലയിലെ കാരിക്കോട് രജിസ്ട്രാർ ഓഫീസ് കരിമണ്ണൂർ പഞ്ചായത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ഇപ്പോൾ കാരിക്കോട് പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് അവിടെ നിന്നും മാറ്റുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നതായി അറിയുന്നു. കാരിക്കോട് സബ് രജിസ്ടാർ ഓഫീസിന് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ സ്ഥലം കരിമണ്ണൂർ പഞ്ചായത്താണ്. കരിമണ്ണൂരിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാണ്. അതോടൊപ്പം പുതിയ കെട്ടിടം നിർമ്മിക്കുന്നത് വരെ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നതിന് കരിമണ്ണൂർ ടൗണിലുള്ള …

കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസ് കരിമണ്ണൂരിലേക്ക് മാറ്റണം; കേരളാ കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ജെ ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകി Read More »

പോക്സോ നിയമ പുസ്തക വിതരണ പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കമായി; എല്ലാ സ്‌കൂളുകളിലും പുസ്തകമെത്തും

തൊടുപുഴ: ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ അതോറിറ്റി ചെയർമാനുമായ ശശികുമാർ പി.എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പോക്സോ നിയമത്തെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്നും അധ്യാപകരും കുട്ടികളും പുസ്തകം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോക്സോ നിയമത്തിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാൻ പലർക്കും കഴിയുന്നില്ല. അതിനൊരു പരിഹാരമാണ് ഈ നിയമ പുസ്തകം എന്നും അദ്ദേഹം പറഞ്ഞു. സേഫ് ചൈൽഡ് പദ്ധതിയുടെ …

പോക്സോ നിയമ പുസ്തക വിതരണ പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കമായി; എല്ലാ സ്‌കൂളുകളിലും പുസ്തകമെത്തും Read More »

സ്വർണവില ഉയർന്നതറിയാതെ മാല വാങ്ങാനെത്തിയ വൃദ്ധ ദമ്പതികൾക്ക് സൗജന്യമായി നെക്ലേസ് നൽകി ജ്വല്ലറിയുടമ

മുംബൈ: സ്വർണവില വളരെയേറെ ഉയർന്നുവെന്ന വിവരമറിയാതെ 1120 രൂപയുമായി മാല വാങ്ങാനെത്തിയ വൃദ്ധ ദമ്പതികൾക്ക് സൗജന്യമായി സ്വർണ നെക്ലേസ് നൽകി ജ്വല്ലറിയുടമയുടെ കരുതൽ. മഹാരാഷ്‌ട്രയിലെ ജൽന ജില്ലയിലെ വിദൂര ഗ്രാമത്തിൽനിന്നുള്ള 93കാരനാണ് രണ്ടു ദിവസം മുന്പ് ഭാര്യയ്ക്കൊപ്പം ഛത്രപതി സംഭാജിനഗർ(ഔറംഗാബാദ്) നഗരത്തിലെ ഗോപിക ജ്വല്ലറിയിൽ സ്വർണമാല വാങ്ങാനെത്തിയത്. ഭാര്യയുടെ കൈപിടിച്ചാണു വൃദ്ധൻ ജ്വല്ലറിയിലേക്ക് എത്തിയത്. ഇരുവരുടെയും ആവശ്യം ചോദിച്ചറിഞ്ഞ സെയിൽസ് മാൻ നെക്ലേസിന്‍റെ ശേഖരം കാണിക്കുകയും അതിലൊന്ന് ദമ്പതികൾ തെരഞ്ഞെടുക്കുകയും ചെയ്തു. എത്ര രൂപ കൈവശമുണ്ടെന്നു സെയിൽസ് …

സ്വർണവില ഉയർന്നതറിയാതെ മാല വാങ്ങാനെത്തിയ വൃദ്ധ ദമ്പതികൾക്ക് സൗജന്യമായി നെക്ലേസ് നൽകി ജ്വല്ലറിയുടമ Read More »

പോക്സോ നിയമാവബോധം ലഭിക്കുന്നതിനായി ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങളിൽ പോക്സോ നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും

തൊടുപുഴ: ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ഇടുക്കി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും 2012ലെ പോക്‌സോ നിയമത്തിന്റെ പുസത്കരൂപം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ചൈല്‍ഡ് സേഫ് ഇടുക്കി 2025 എന്നപേരില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ അദ്ധ്യാപകര്‍ക്ക് പോക്‌സോ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സ്‌കൂളുകളിലും ബെയര്‍ ആക്ട് വിതരണം ചെയ്യും. പദ്ധതിയുടെ രണ്ടാം ഘട്ടമായി എല്ലാ …

പോക്സോ നിയമാവബോധം ലഭിക്കുന്നതിനായി ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങളിൽ പോക്സോ നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും Read More »

വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടത്തി

തൊടുപുഴ: വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ എം ബാബു മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡൻ്റ് ജോർജ് അഗസ്റ്റിൻ, ജില്ലാ കമ്മറ്റിയംഗം എ എസ് ഇന്ദിര, അധ്യാപകൻ ബേബി ജോൺ,കുമാരി ബിൻഷ അബുബക്കർ, മാസ്റ്റർ ശ്രാവൺ കെ അരുൺ ,മാസ്റ്റർ ഏബൽ …

വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടത്തി Read More »

ഇന്ന് ദേശീയ വായനാദിനം; ഡിജിറ്റൽ മാധ്യമങ്ങൾ അരങ്ങ് തകർക്കുമ്പോഴും പെരുംകൊഴുപ്പിലെ ജയ്ഭാരത് ലൈബ്രറിയിൽ നിന്നും ഒരു പഴയ കാഴ്ചയിലേക്ക്

തൊടുപുഴ: ഗ്രാമീണ മേഖലയിൽ പണ്ട് ചായക്കടകളിലും കടത്തിണ്ണകളിലും പത്രം വായിക്കുന്നതു ഒരു പുതുമ ആയിരുന്നില്ല. ഏന്നാൽ പുതുതലമുറ പത്രം വായിക്കുന്നത് ഒരു അപൂർവ്വ കാഴ്ചയായി മാറുന്ന സാഹചര്യത്തിലാണ് നമ്മൾ കഴിഞ്ഞു പോകുന്നത്. പണ്ടൊക്കെ പത്രവായന ഒരു ദൈനംദിന ശീലമായിരുന്നു. രാവിലെ കത്തിച്ച ബീഡിയ്ക്കും ചായയ്ക്കുമൊപ്പം പത്രം വായിക്കുക എന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ലോകത്തിൽ നടക്കുന്നതെന്ത് എന്ന് അറിഞ്ഞിരിക്കാൻ അതായിരുന്നു പ്രധാന മാര്‍ഗം. ഗ്രാമത്തിലെ കൂട്ടായ്മകളിൽ ചായക്കടകളിലും കെട്ടിടത്തിൻ കീഴിലുമായിരുന്നു പത്രം ചർച്ചയാവുന്നത്. അവർക്ക് അതിലൂടെ ലോകബോധവും …

ഇന്ന് ദേശീയ വായനാദിനം; ഡിജിറ്റൽ മാധ്യമങ്ങൾ അരങ്ങ് തകർക്കുമ്പോഴും പെരുംകൊഴുപ്പിലെ ജയ്ഭാരത് ലൈബ്രറിയിൽ നിന്നും ഒരു പഴയ കാഴ്ചയിലേക്ക് Read More »

വായനയെ പ്രോൽസാഹിപ്പിക്കാൻ പുസ്തകങ്ങളുമായി പുതുതലമുറയെ തേടി വീടുകളിലേയ്ക്ക്

തൊടുപുഴ: ആനക്കയം തലയനാട് ജയ്ഭരത് ലൈബ്രറിയിലെ പ്രസിഡന്റും സെക്രട്ടറിയും വായനാദിവസത്തിന്റ തലേന്ന് പുസ്തകങ്ങളുമായി വീടുകളിലെത്തി. ഇവർ കയറിയതാവട്ടെ പുതുതലമുറക്കാരുള്ള വീടുകളിലും. മൊബൈൽഫോണിന്റയും ടെലിവിഷന്റയും സാമൂഹ്യമാധ്യമങ്ങളുടെയും സ്വാധീനത്തിൽ വായനാശീലം നഷ്ടമാകുന്ന യുവാക്കളെയും വിദ്യാർഥികളെയും വായനാലോകത്തെയ്ക്ക് എത്തിക്കുകയെന്നതാണ് ഇവരുടെ ലഷ്യം. തലയനാട് പെരുങ്കെഴുപ്പിലുള്ള ജയ്ഭാരത് ലൈബ്രറിയുടെ നേതൃത്വത്തി ഈ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. മുൻ വർഷങ്ങളിലും പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചിരുന്നെങ്കിലും ഇത്തവണ വായനയിലേയ്ക്ക് പുതുതലമുറയെന്ന ആശയം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം നടത്താൻ തീരുമാനിക്കുകയായിരുന്നു. 5000ത്തോളം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത് കഴിഞ്ഞമാസമാണ് ആധുനീക നിലവാരത്തിലുള്ള ലൈബ്രറി …

വായനയെ പ്രോൽസാഹിപ്പിക്കാൻ പുസ്തകങ്ങളുമായി പുതുതലമുറയെ തേടി വീടുകളിലേയ്ക്ക് Read More »

മാലിന്യകൂമ്പാരത്തോട് ബൈ പറഞ്ഞ് തൊടുപുഴ നഗരസഭ; ബയോമൈനിങ്ങ് പദ്ധതി അന്തിമഘട്ടത്തില്‍

തൊടുപുഴ: നഗരസഭയുടെ പാറക്കടവ് ഡംപിങ് യാര്‍ഡിലെ മാലിന്യമല ഇനി പാര്‍ക്കായി മാറും. ഇവിടെ കുന്നുകൂടിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് ആ ഭൂമി ഉപയോഗ്യമാക്കി മാറ്റുന്ന ബയോമൈനിങ് പദ്ധതി അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യം ശാസ്ത്രീയമായി വേര്‍തിരിച്ച് സംസ്‌കരിക്കുകയും ഭൂമി ഉപയോഗ്യമാക്കുകയുമാണ് ലക്ഷ്യം. നാല്‍പ്പത് വര്‍ഷത്തോളമായി തൊടുപുഴ നഗരസഭയില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന കേന്ദ്രമാണ് പാറക്കടവ്. ഇത് കുന്നുപോലെ ഉയര്‍ന്ന മാലിന്യമലയായി മാറിയിരുന്നു. ആ സാഹചര്യത്തിലാണ് പദ്ധതിയുമായി നഗരസഭാധികൃതര്‍ രംഗത്തെത്തിയത്. കോഴിക്കോട് …

മാലിന്യകൂമ്പാരത്തോട് ബൈ പറഞ്ഞ് തൊടുപുഴ നഗരസഭ; ബയോമൈനിങ്ങ് പദ്ധതി അന്തിമഘട്ടത്തില്‍ Read More »

പുസ്തക പ്രകാശനവും മുല്ലപ്പെരിയാർ സംവാദവും 16ന്

തൊടുപുഴ: മുല്ലപ്പെരിയാർ സമരസമിതി മുൻ ചെയർമാൻ പ്രൊഫ. സി.പി റോയി രചിച്ച് പാഠഭേദം ബുക്സ് പ്രസിദ്ധീകരിച്ച മുല്ലപ്പെരിയാർ: ഡാം 999+999 അറിയാത്തതും അറിയേണ്ടതും എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം 16ന് രാവിലെ 11ന് മുൻ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് എം.എൽ.എയുടെ ഭവനത്തിൽ വച്ചു നടത്തും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ രാജു തരണിയിൽ, മുല്ലപ്പെരിയാർ ഡാമിന്റെ തൊട്ടു താഴെ വള്ളക്കടവിൽ താമസിക്കുന്ന ജോസഫ്, മാത്യു തുടങ്ങിയവരും പെരിയാർ തീരദേശവാസികളും കരിംകുളം …

പുസ്തക പ്രകാശനവും മുല്ലപ്പെരിയാർ സംവാദവും 16ന് Read More »

ജനങ്ങളോടൊപ്പം സബ് കളക്ടർ പദ്ധതിക്ക് കൊക്കയാറിൽ തുടക്കം

ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ജനങ്ങളോടൊപ്പം സബ് കളക്ടർ’ എന്ന പദ്ധതിക്ക് പീരുമേട് താലൂക്കിലെ കൊക്കയാർ വില്ലേജിൽ തുടക്കമായി. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് വില്ലേജ് ഓഫീസ് സന്ദർശിച്ച് പൊതുജനങ്ങളുടെ പരാതി നേരിൽ കേട്ടു. 15 പരാതികളാണ് ലഭിച്ചത്. ഇതിൽ 8 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവ തുടർ നടപടികൾക്കായി പി.ഡബ്ല്യു.ഡി, പഞ്ചായത്ത്‌, വാട്ടർ അതോറിറ്റി, തുടങ്ങിയ വകുപ്പുകളിലേക്ക് അയച്ചു. അതിർത്തി തർക്കങ്ങൾ, വഴി പ്രശ്നം, പട്ടയത്തിനുള്ള അപേക്ഷകൾ തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് ലഭിച്ചത്. എല്ലാ …

ജനങ്ങളോടൊപ്പം സബ് കളക്ടർ പദ്ധതിക്ക് കൊക്കയാറിൽ തുടക്കം Read More »

ഭൗമസൂചിക പദവിയുടെ തിളക്കത്തില്‍ ഇടുക്കിയുടെ കണ്ണാടിപ്പായ

ഇടുക്കി: ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ ഉല്‍പന്നമായ കണ്ണാടിപ്പായയ്ക്ക് പ്രിയമേറുന്നു. കേരളത്തിലെ ആദിവാസി വിഭാഗങ്ങളായ ഊരാളി, മന്നാന്‍, മുതുവ, കാടര്‍ എന്നീ ഗോത്രവിഭാഗക്കാര്‍ നെയ്തുണ്ടാക്കുന്ന ഒരിനം പായയാണ് കണ്ണാടിപ്പായ. ഇടുക്കി ജില്ലയില്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ് എന്ന പ്രദേശത്തെ ഉണര്‍വ് പട്ടികവര്‍ഗ വിവിധ ഉദ്ദേശ സഹകരണ സംഘം, ഉപ്പുകുന്ന് മൂലക്കാടിലെ വനശ്രീ ബാംബു ക്രാഫ്റ്റ് ആന്‍ഡ് വനവിഭവശേഖരണ യൂണിറ്റ് എന്നീ രണ്ടു സംഘങ്ങളാണ് കണ്ണാടിപ്പായ നിര്‍മ്മിക്കുന്നത്. രണ്ടു സംഘങ്ങളിലായി മുപ്പത്തഞ്ചോളം പേരാണ് ജോലി ചെയ്യുന്നത്. …

ഭൗമസൂചിക പദവിയുടെ തിളക്കത്തില്‍ ഇടുക്കിയുടെ കണ്ണാടിപ്പായ Read More »

തൊടുപുഴയിലെ ലോട്ടറി വ്യാപാരികൾ നടത്തിയ നേത്ര ചികിത്സാ ക്യാമ്പിൽ പങ്കെടുത്തവരിൽ തിരഞ്ഞെടുത്ത ആളുകൾക്ക് സൗജന്യ തിമിര ലേസർ ശസ്ത്രക്രിയ നൽകും

തൊടുപുഴ: ലോട്ടറി വ്യാപാരി സുഹൃത്തുകൾ നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പിൽ പങ്കെടുത്ത ആളുകളിൽ നിന്ന് തിരഞ്ഞെടുത്ത ആളുകളുമായി സൗജന്യ തിമിര ലേസർ ശസ്ത്രക്രിയക്ക് പുറപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഭാഗ്യക്കുറി ബോർഡ് ചെയർമാനുമായ റ്റി.ബി സുബൈർ, ഏരിയ സെക്രട്ടറി ഷെമിൽ കെ.ജെ, സംസ്ഥാന കൗൺസിൽ അംഗവും വ്യാപാര സമിതി അംഗവുമായ സൽജൻ തോമസ്, സബ് ഏജൻ്റ് കൺവിനർ സനൽ റ്റി.എസ്, ക്യാമ്പിൻ്റെ മുഖ്യ സഘാടകൻ വിജൻ എന്നിവർ ചേർന്ന് എറണാകുളം കൊച്ചിൻ ദി ഐ …

തൊടുപുഴയിലെ ലോട്ടറി വ്യാപാരികൾ നടത്തിയ നേത്ര ചികിത്സാ ക്യാമ്പിൽ പങ്കെടുത്തവരിൽ തിരഞ്ഞെടുത്ത ആളുകൾക്ക് സൗജന്യ തിമിര ലേസർ ശസ്ത്രക്രിയ നൽകും Read More »

എവറസ്റ്റ് കീഴടക്കി മലയാളിയായ യുവതി

പാലക്കാട്: എവറസ്റ്റ് കീഴടക്കി മലയാളിയായ ശ്രീഷ രവീന്ദ്രൻ. ഷൊർണൂർ കണയംതിരുത്തിയിൽ ചാങ്കത്ത് വീട്ടിൽ സി. രവീന്ദ്രൻറെ മകളായ ശ്രീഷ മേയ് 20നു രാവിലെ 10.30നാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിത കൂടിയാണ് ശ്രീഷ. ഏപ്രിൽ ആദ്യ വാരത്തിലാണ് ശ്രീഷ എവറസ്റ്റ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. 5,300 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്ന് 6,900 മീറ്റർ ഉയരമുള്ള ലോബുചെ പർവതം വരെയുള്ള ആദ്യ ഘട്ടം ഏപ്രിൽ 25നു പൂർത്തിയാക്കി. …

എവറസ്റ്റ് കീഴടക്കി മലയാളിയായ യുവതി Read More »

മൈലക്കൊമ്പ് ദിവ്യരക്ഷാലയം 30ആം വയസ്സിലേക്ക്

തൊടുപുഴ: മൈലക്കൊമ്പ് ദിവ്യരക്ഷാലയം 30ആം വയസ്സിലേക്ക് കടക്കുന്നു. വാർഷിക ആഘോഷം ജൂൺ 14ന് ദിവ്യരക്ഷാലയം അങ്കണത്തിൽ നടത്തുമെന്ന് ദിവ്യരക്ഷാലയം പ്രസിഡന്റ് ടോമി മാത്യു ഓടയ്ക്കൽ അറിയിച്ചു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് കൃതജ്ഞതാബലിയും നവീകരിച്ച ​ഗ്രോട്ടോയുടെ വെഞ്ചരിപ്പും സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിർവ്വഹിക്കും. വൈകുന്നേരം 4.30ന് ചേരുന്ന പൊതുസമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ലീ​ഗൽ സർവ്വീസ് സൊസൈറ്റി സബ് …

മൈലക്കൊമ്പ് ദിവ്യരക്ഷാലയം 30ആം വയസ്സിലേക്ക് Read More »

തൊടുപുഴയുടെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി ശബരി റെയിൽ പാത

തൊടുപുഴ: തൊടുപുഴയുടെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകുകയാണ് ശബരി റെയിൽ പാതയുടെ നിർമ്മാണാനുമതിയും ഭൂമി ഏറ്റെടുക്കലും. വൻ മാറ്റങ്ങളും വികസനവും വരുത്തുന്ന ഈ പദ്ധതിക്കായുള്ള കാത്തിരുപ്പ് തുടങ്ങിയിട്ട് 28 വർഷങ്ങൾ കഴിയുന്നു. ഒരിക്കൽ ശബരി റെയിൽ പാത കടന്നു വരും എന്ന പ്രതീക്ഷയിൽ അന്നേ തന്നെ തൊടുപുഴയുടെ എം.എൽ.എയായ പി.ജെ ജോസഫ് സാർ അനുബന്ധ വികസന സൗകര്യങ്ങൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. അതിൻ്റെ ഭാഗമായാണ്, തൊടുപുഴയുടെ സമീപ പ്രദേശങ്ങളിലുടെ കടന്നു പോവുന്ന 5 സ്റേററ്റ് ഹൈവേകളെ ബന്ധിപ്പിക്കുന്ന നെല്ലാപ്പാറ- …

തൊടുപുഴയുടെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി ശബരി റെയിൽ പാത Read More »

നഗരത്തിലൊരു കുട്ടിവനം; നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

തൊടുപുഴ: നഗരത്തിലൊരു വനമോ! ലോക പരിസ്ഥിതി ദിനത്തിൽ അങ്ങനെയൊരു കാര്യം കേട്ടാൽ ആശ്ചര്യപ്പെടേണ്ട. തൊടുപുഴ നഗരത്തിനടുത്ത് ഇടവെട്ടിയിലാണ് കുട്ടിവനം സ്ഥിതി ചെയ്യുന്നത്. കേന്ദ്ര നഗരവനം പദ്ധതിയിലൂടെ ഇവിടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നഗരവാസികളായ മനുഷ്യർക്കും ജീവജാലങ്ങൾക്കും നഷ്ടമാകുന്ന ശുദ്ധവായുവും ജലവും ലഭ്യമാക്കി ചുട്ടുപൊള്ളുന്ന നഗരങ്ങൾക്ക് മുകളിൽ ഒരു തണൽ വിരിച്ച് നഗര പരിസ്ഥിതി മെച്ചപ്പെടുത്തി സുസ്ഥിരമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 12.50 ഹെക്ടർ വരുന്ന ഈ വനമേഖലയെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര …

നഗരത്തിലൊരു കുട്ടിവനം; നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു Read More »

50ആം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾക്ക് തൊമ്മൻകുത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി സ്നേഹോപഹാരം നൽകി

ഇടുക്കി: 50ആം വിവാഹ വാർഷികം ആഘോഷിക്കുന്ന പാറപ്പുറത്ത് കുട്ടപ്പൻ പി.കെ – തങ്കമ്മ കുട്ടപ്പൻ ദമ്പതികൾക്ക് തൊമ്മൻകുത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി. മുൻ ഡി.സി.സി പ്രസിഡന്റ് റോയി.കെ പൗലോസ് ഉപ​ഹാരം കൈമാറി. വാർഡ് മെമ്പർ ബിബിൻ അഗസ്റ്റിൻ, നേതാക്കളായ, ജോൺ നെടിയപാലാ, റ്റി.കെ നാസ്സർ, അബു എബ്രഹാം, ജോൺ ജോസഫ്, കുര്യാക്കോസ് പൗലോസ്, സിജി വാഴയിൽ, ജോസഫ് തെറ്റാലിൽ, ബീന ജോളി, തോമസ് ഇടശ്ശേരിയിൽ, ജോഷി പി.എം, ബിൻസി ജോസഫ് എന്നിവർ പങ്കെടുത്തു.

സ്കൂൾ പ്രവേശനോത്സവം, സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ, ദലീമ ജോജോ, മുഹമ്മദ് മുഹ്സിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്ക് അറിവ് മാത്രം പോര, തിരിച്ചറിവ് കൂടിയുണ്ടാവണം. അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താൽ അത് ദോഷകരമായി ബാധിക്കും. അറിവും അത് പ്രായോഗികമാക്കാനുള്ള സാമർഥ്യവും …

സ്കൂൾ പ്രവേശനോത്സവം, സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു Read More »