സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം: ബോധവല്‍ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന
ഇടുക്കി: സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോകുമ്പോഴോ വീട്ടിലായിരിക്കുമ്പോഴോ ഒരു അത്യാഹിതം സംഭവിച്ചാല്‍ എന്ത് ചെയ്യണം…?? ദുരന്തസമയത്ത് വേണ്ട പ്രതിരോധം, മുന്‍കരുതല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്…?? ഇങ്ങനെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാന്‍ ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി. ജില്ലയിലെ 20 സ്‌കൂളുകളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ദുരന്തസമയത്തും …
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദുരന്ത അവബോധം: ബോധവല്‍ക്കരണവുമായി ദേശീയ ദുരന്തനിവാരണ സേന Read More »