Timely news thodupuzha

logo

idukki

തകഴി അനുസമരണം സംഘടിപ്പിച്ചു

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തകഴി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ പി.സി.ആൻറണിയുടെ അദ്ധ്യക്ഷതയിൽ ഇടുക്കി ഡയറ്റ് ലക്ച്ചറർ ടി.ബി.അജീഷ് കുമാർ അനുസ്മരണ പ്രഭാക്ഷണം നടത്തി. കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, ലൈബ്രറി പ്രസിഡൻറ് K.C.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എ.പി.കാസിം, കവി തൊമ്മൻകുത്ത് ജോയ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അനുകുമാർ തൊടുപുഴ സ്വാഗതവും എം.ബിനോയ് കൃതജ്ഞതയും പറഞ്ഞു.

ഡോ.എം.എസ്.സുനിലിന്റെ 279 ആമത് സ്നേഹ ഭവനം ഈസ്റ്റർ സമ്മാനമായി അതുല്യയുടെ കുടുംബത്തിന്.

ചെറുതോണി: സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിയുന്ന 279-മത് സ്നേഹ ഭവനം കാമാക്ഷി പാറക്കുഴിയിൽ അതുല്യ പ്രവീണിനും കുടുംബത്തിനും കൈമാറി. സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ ഈസ്റ്റർ ദിന സമ്മാനമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി എം.പി .ഡീൻ കുര്യാക്കോസ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി അടച്ചുറപ്പില്ലാത്ത ഒരു ഭവനം ഇല്ലാതെ ചെറിയ ഒരു കുടിലിൽ ആയിരുന്നു ഗർഭിണിയായ അതുല്യയും പ്രവീണും …

ഡോ.എം.എസ്.സുനിലിന്റെ 279 ആമത് സ്നേഹ ഭവനം ഈസ്റ്റർ സമ്മാനമായി അതുല്യയുടെ കുടുംബത്തിന്. Read More »

യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി

വേനപ്പാറ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് മുൻപായി ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും യൂസർ ഫീ വാങ്ങി ശേഖരിച്ച് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫ്ലാറ്റ് പരിസരത്ത് കുഴിച്ചുമൂടിയത് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി. കുഴിച്ചുമൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ അവ അവിടെ നിന്നും കുഴിച്ചെടുത്ത് പഞ്ചായത്തിന് മുമ്പിൽ കൊണ്ടുവന്ന് നിക്ഷേപിക്കുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് …

യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി Read More »

ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിൽ മികച്ച പരിശിലനവുമായി അക്വറേറ്റ്

തൊടുപുഴ: ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് രം​ഗത്ത് പുതുചരിത്രം കുറിച്ചു കൊണ്ട് അക്വറേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ അക്കൗണ്ടിങ്ങ് കാഞ്ഞിരമറ്റം ജങ്ങ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര ​ഗവൺമെന്റിന്റെ അം​ഗീകാരമുള്ള സ്ഥാപനത്തിൽ ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിൽ മികച്ച അറിവും അനുഭവജ്ഞാനവുമുള്ള പ്ര​ഗത്ഭരായ അക്കൗണ്ടന്റുമാരാണ് ക്ലാസുകൾ നയിക്കുന്നത്. പ്ലസ് റ്റു, ഡി​ഗ്രീ, പോസ്റ്റ് ​ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കും പഠനം കഴിഞ്ഞവർക്കും അക്കൗണ്ടിങ്ങ് ജോലികൾ സ്വയം ചെയ്യാൻ ഉദ്ദേശിക്കുന്ന സംരംഭകർക്കും മികച്ച പരിശീലനം അക്വറേറ്റിലൂടെ ലഭിക്കും. ചാർട്ട് ഓഫ് അക്കൗണ്ട്സിലും വിദ്യാർത്ഥികൾക്ക് പരിശലനം നൽകും. റ്റാലി, എക്സെൽ, …

ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിൽ മികച്ച പരിശിലനവുമായി അക്വറേറ്റ് Read More »

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധന; മുസ്‌ലിം യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

വണ്ണപ്പുറം: ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചെതിനെ തിരെയും വ്യാപകമായുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പി.എം.അബ്ബാസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ജന.സെക്രട്ടറി പി.ബി.ഷെരീഫ്, ഷംനാസ് പുള്ളിക്കുടി, ജസൽ പുള്ളിക്കുടി, ഇല്യാസ് പഴേരി, റഷീദ് തോട്ടുങ്കൽ, സഹീർ വാണിയപ്പുരയിൽ തുടങ്ങിയവർ സംസാരിച്ചു.

കാർഷിക സർവകലാശാലക്ക് കാർഷിക യന്ത്രങ്ങളിൽ പേറ്റന്റ്

കേരള കാർഷിക സർവ്വകലാശാല കാർഷിക അധ്വാനം ലഘൂകരിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങൾക്കുള്ള പേറ്റന്റ് നേടി. വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രത്തിനും കൂർക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് കാർഷിക സർവ്വകലാശാലയ്ക്ക് പേറ്റന്റ് ലഭിച്ചത്. വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രം ഉപയോഗിച്ച് വാഴക്കന്നുകൾക്ക് കേടുവരാതെ മാതൃസസ്യത്തിൽ നിന്നും പിഴുതെടുക്കുന്നതിനു സാധിക്കും. പരമ്പരാഗത രീതിയിൽ തൂമ്പയും പാരയും ഉപയോഗിച്ച് വാഴക്കന്ന് പിഴുതെടുക്കുമ്പോൾ കന്നുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന ട്രാക്ടർ പോലുള്ള ഹൈഡ്രോളിക് യന്ത്രങ്ങളിൽ നേരിട്ടോ അല്ലാതെയോ ബന്ധിപ്പിച്ച് ഈ യന്ത്രം ഉപയോഗിക്കാം. ഒരു …

കാർഷിക സർവകലാശാലക്ക് കാർഷിക യന്ത്രങ്ങളിൽ പേറ്റന്റ് Read More »

കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി മിനി സാബു തിരഞ്ഞെടുക്കപ്പെട്ടു

ഇടുക്കി: കോൺഗ്രസിൽ വിവിധതലങ്ങളിൽ നടന്നു വരുന്ന പുനസംഘടനാ നടപടികളുടെ ഭാഗമായി കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് പുനസംഘടിപ്പിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റായി മിനി സാബു വയലുങ്കലിനെ അഖിലേന്ത്യാ കമ്മറ്റി കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ്, ജനശ്രീ, മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങൾ, ബ്ലോക്ക് സെക്രട്ടറി, കോൺഗ്രസ് സി.യു.സി.ഫാക്കൽറ്റി, 99% ത്തിലധികവും പുരുഷന്മാർക്ക് മാത്രം സാധ്യതയുള്ള വാത്തിക്കുടിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, സി.ഡി.എസ് ചെയർ പേഴ്സൺ, പഞ്ചായത്തു മെമ്പർ ,പഞ്ചായത്തു പ്രസിഡന്റ് തുടങ്ങിയ …

കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി മിനി സാബു തിരഞ്ഞെടുക്കപ്പെട്ടു Read More »

ഇടതു യുവജന പ്രസ്ഥാനത്തിന്റെ നീക്കം പ്രതിഷേധാർഹം; സാജൻ ചിമ്മിനിക്കാട്ട്

കുമാരമംഗലം: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഇടതു യുവജന പ്രസ്ഥാനത്തിന്റെ നീക്കം ഇരട്ടത്താപ്പും ആഭാസകരവുമാണെന്ന് കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ ചിമ്മിനിക്കാട്ട്. വികസന മുന്നേറ്റങ്ങളിൽ വിറളി പൂണ്ട ഇടതു പ്രസ്ഥാനങ്ങൾ തങ്ങളുടെ സർക്കാർ സാധാരണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച നികുതി ഭാരങ്ങൾക്ക് മറുപടി പറയാനില്ലാതെ ഇതുപോലുള്ള കുൽസിത ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുമാരംമംഗലം പ‍ഞ്ചായത്തിൽ പദ്ധതി വിഹിതം 85 ശതമാനം ചിലവഴിച്ചിട്ടുള്ളതും നികുതി പിരിവ് 97 ശതമാനത്തോളം പൂർത്തീകരിച്ചിട്ടുള്ളതുമാണ്. എന്നാൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള …

ഇടതു യുവജന പ്രസ്ഥാനത്തിന്റെ നീക്കം പ്രതിഷേധാർഹം; സാജൻ ചിമ്മിനിക്കാട്ട് Read More »

മുട്ടകളിൽ ബൈബിൾ വാചകങ്ങൾ കുറിക്കുന്ന കുട്ടികൾ

യേശു ഉയർത്തെഴുന്നേറ്റതിന്റെ സൂചനയായി ഈസ്റ്ററിന് കുർബാനയ്ക്ക് ശേഷം വിശ്വാസികൾക്ക് വിതരണം ചെയ്യുന്നതിനായി മുട്ടകളിൽ ബൈബിൾ വാചകങ്ങൾ കുറിക്കുന്ന കുട്ടികൾ തൊടുപുഴ.. കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ നിന്നുള്ള ദൃശ്യം

ഊന്നനാൽ സാജു ജോൺ (60 ) നിര്യാതനായി

മുതലക്കോടം :റെയ്ഡ്‌കോ കേരള റിട്ട .ഓഡിറ്റർ  ഊന്നനാൽ സാജു ജോൺ (60 ) നിര്യാതനായി .സംസ്ക്കാരം  10 .04 .2023 തിങ്കൾ ഉച്ചകഴിഞ്ഞ്  2 .30 ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .ഭാര്യ ജെസി ജോസഫ് പള്ളിക്കാമുറി  കരിങ്ങോത്തുപറമ്പിൽ  കുടുംബാംഗം .(അദ്ധ്യാപിക ,സെന്റ് ജോർജ് എച്ച് .എസ്.എസ് ,മുതലക്കോടം ).മക്കൾ :സച്ചു,റിച്ചു .

 റിട്ട :അദ്ധ്യാപകൻ     കോളപ്ര    ചെളികണ്ടത്തിൽ  സി. കെ ഗോപാലൻ  (101) അന്തരിച്ചു

   കുടയത്തൂർ :  റിട്ട :അദ്ധ്യാപകൻ     കോളപ്ര        ചെളികണ്ടത്തിൽ  സി. കെ ഗോപാലൻ  (101) അന്തരിച്ചു.ഭാര്യ  റിട്ട :അധ്യാപക മറ്റത്തിൽ. സരോജനി. മക്കൾ : രാജു. സി. ഗോപാൽ  (റിട്ട അദ്ധ്യാപകൻ ), ഹരി, ശാന്തകുമാരി (റിട്ട :അധ്യാപിക). മരുമക്കൾ :രാജശേഖരൻ ചേരിക്കവാഴയിൽ കൂത്താട്ടുകുളം(റിട്ട :അദ്ധ്യാപകൻ ), അജിതകുമാരി (റിട്ട :അധ്യാപിക ), ബീന. സംസ്കാരം 9/4/2023  ഞായർ 3. Pm ന് വിട്ടുവളപ്പിൽ.

തുമ്പച്ചിക്ക് സമീപം റോഡിലേക്ക് താഴ്ന്ന് നിൽക്കുന്ന ഇല്ലി വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു.

മൂലമറ്റം: തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ തുമ്പച്ചിക്ക് സമീപം റോഡിലേക്ക് താഴ്ന്ന് നിൽക്കുന്ന ഇല്ലി വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. അറ്റം വെട്ടിമാറ്റിയ നിലയിൽ നിൽക്കുന്ന ഇല്ലി വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസമാണ്. രാത്രി സമയങ്ങളിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽ ഇത് പെടില്ല ഭാരവാഹ ന ങ്ങൾ ടൂറിസ്റ്റ് ബസ്സുകൾ സൊ കാര്യ കെ.എസ്’ ആർറ്റിസി.ബസ്സുകൾ എല്ലാം ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത് ജില്ലാ ആസ്ഥാനത്തേക്ക് പോകുന്ന റോഡായിട്ടും ജില്ലാ ഭരണാധികാരികളോ ജനപ്രതിനിധിക കളോ ഇക്കാര്യത്തിൽ താല്പര്യമെടുത്ത് കാണുന്നില്ല പൊതുമരാമത്ത് വകുപ്പാണ് ഇത് …

തുമ്പച്ചിക്ക് സമീപം റോഡിലേക്ക് താഴ്ന്ന് നിൽക്കുന്ന ഇല്ലി വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. Read More »

റിട്ട.ബാങ്ക് ഉദ്യോഗസ്ഥൻ കുന്നുംപുറത്ത് കെ.വി.ജോർജ് നിര്യാതനായി

മുളപ്പുറം: കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് റിട്ട.ഉദ്യോഗസ്ഥൻ കുന്നുംപുറത്ത് കെ.വി.ജോർജ്(81)നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് സ്വവസതിയിൽ ആരംഭിച്ച് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ. പരേതരായ തേക്കനാക്കുന്നേൽ വൈദ്യർ ഐപ്പ് വർഗീസും കുന്നപ്പിള്ളിൽ റോസമ്മയുമാണ് മാതാ പിതാക്കൾ. ഭാര്യ: മേഴ്സി ജോർജ്ജ് മുതലക്കോടം പള്ളത്ത് കുടുംബാംഗം. മക്കൾ: ജോമോൻ ജോർജ്ജ്( റോസ് ബസാർ കരിമണ്ണൂർ), ജാസ്മിൻ ജോർജ്ജ്(യു.എസ്.എ), മരുമക്കൾ: നൂബി പനക്കച്ചാലിൽ(കാഞ്ഞാർ), ജിമ്മി വാടപ്പുറം (ചേർത്തല, ഇപ്പോൾ യു .എസ്.എയിൽ താമസം), കൊച്ചുമക്കൾ: ഡിമൽ ജോ, …

റിട്ട.ബാങ്ക് ഉദ്യോഗസ്ഥൻ കുന്നുംപുറത്ത് കെ.വി.ജോർജ് നിര്യാതനായി Read More »

പ്ലാസ്റ്റിക് മാലിന്യങ്ങൾ അധികാരികളുടെ നിർദ്ദേശപ്രകാരം കുഴിച്ചുമൂടി; കരിമണ്ണൂർ ഫ്ലാറ്റ് സമുച്ചയ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിച്ചു

കരിമണ്ണൂർ: ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്ന് യൂസർഫീ വാങ്ങിച്ച് ശേഖരിച്ച ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ വേനപ്പാറയിൽ പുതിയതായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ സമീപത്ത് കുഴിച്ചുമൂടിയതിൽ യു.ഡി.എഫിന്റെ പ്രതിഷേധം. കരിമണ്ണൂർ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടന തലേന്ന് ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫ്ലാറ്റിന്റെ സമീപത്ത് കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡണ്ടിന്റെയും നിർദ്ദേശപ്രകാരമാണ് കുഴിച്ചുമൂടിയത്. ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രദേശവാസികൾ, മാലിന്യം കുഴിച്ചുമൂടിയതിനെതിരെ പരാതി പറഞ്ഞപ്പോൾ പ്രസിഡണ്ടും വൈസ് പ്രസിഡന്റും, …

പ്ലാസ്റ്റിക് മാലിന്യങ്ങൾ അധികാരികളുടെ നിർദ്ദേശപ്രകാരം കുഴിച്ചുമൂടി; കരിമണ്ണൂർ ഫ്ലാറ്റ് സമുച്ചയ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിച്ചു Read More »

ഹൈറേഞ്ചിലെ വിവിധ ദേവലയങ്ങളിൽ ദുഃഖ വെള്ളി ആചാരണം നടന്നു

കട്ടപ്പന: യേശു ക്രിസ്തുവിന്റെ പീഢാ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി ഹൈറേഞ്ചിലെ ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളിൽ പീഢാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും നടന്നു. വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ ആയിരങ്ങൾ കുരിശിന്റെ വഴി ചൊല്ലി മല കയറി. കട്ടപ്പന സെന്റ് ജോർജ് ഫോറോനാ ദേവലയത്തിൽ നടന്ന ദുഃഖ വെള്ളി ആചാരണത്തിനും തിരുകർമ്മങ്ങൾക്കും ഫോറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളി മുഖ്യ കാർമികത്യം വഹിച്ചു. അൽത്താരായിൽ ഊറാലയിട്ട മാർത്തോമാ മരകുരിശു സ്‌ഥാപിച്ചാണ് ദുഃഖവെള്ളി തിരുകർമങ്ങൾ …

ഹൈറേഞ്ചിലെ വിവിധ ദേവലയങ്ങളിൽ ദുഃഖ വെള്ളി ആചാരണം നടന്നു Read More »

ജി.പി.എസ് കോളർ എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് വേഗത്തിലാക്കി

ഇടുക്കി: അരിക്കൊമ്പനുള്ള ജി.പി.എസ് കോളർ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനം വകുപ്പ്. പറമ്പിക്കുളത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതോടെ ദൗത്യം വൈകുമോയെന്ന ആശങ്കയിലാണ് വനംവകുപ്പ്. ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ പിടികൂടി മാറ്റാൻ കഴിയാതെ വന്നാൽ ഘടിപ്പിക്കാനുളള ജി.എം കോളർ വനം വകുപ്പ് മൂന്നാറിലെത്തിച്ചിരുന്നു. ഇത് പ്രവർത്തിക്കുന്നത് മൊബൈൽ ടവറിൽ നിന്നുള്ള സിഗ്നലിൻറെ സഹായത്തോടെയാണ്. അതേസമയം കോടതി, അിരക്കൊമ്പനെ തുറന്നു വിടാൻ നിർദ്ദേശിച്ചിരിക്കുന്ന പറമ്പിക്കുളത്തെ ഒരുകൊമ്പൻ റേഞ്ചിലെ മുതുവരച്ചാൽ പ്രദേശത്ത് പലഭാഗത്തും മൊബൈൽ ഫോൺ റേഞ്ചില്ലാത്തതിനാൽ ജി.എസ്.എം കോളർ മതിയാകില്ല. …

ജി.പി.എസ് കോളർ എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് വേഗത്തിലാക്കി Read More »

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി

തൊടുപുഴ: ബിജെപി സ്ഥാപനദിനത്തോടനുബന്ധിച്ച് ബിജെപി ഇടുക്കി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.എസ്.അജി പതാക ഉയർത്തി.പ്രധാനമന്ത്രിയുടെ പ്രസംഗം വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു.തുടർന്ന് വരാൻ പോകുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.11മണിയോട് കൂടി അഖിലേന്ത്യ അധ്യക്ഷൻ ജെ പി നദ്ദ ചുമരെഴുത്ത് പ്രചാരണം ആരംഭിച്ചതിന് പിന്തുടർച്ചയായി ഇടുക്കി ജില്ലയിലെ …

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി Read More »

രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് നൈറ്റ് മാർച്ച്‌

രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയ മോദി ഭരണകൂടത്തിന്റെ ഭീരുത്വ നടപടിയിൽ പ്രതിഷേധിച്ചും ഫാസിസ്റ്റ് സർക്കാരിനെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും തൊടുപുഴയിൽ നൈറ്റ് മാർച്ച്‌ നടത്തുവാൻ രാജീവ് ഭവനിൽ ചേർന്ന കോൺഗ്രസ്‌ നേതൃയോഗം തീരുമാനിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്ന എപ്രിൽ 11രാത്രിയാണ് മാർച്ച്‌ നടക്കുക. വേങ്ങല്ലൂരിൽ നിന്ന് രാത്രി 10മണിക്ക് ആരംഭിക്കുന്ന മാർച്ച്‌ ഡീൻ കുര്യയാക്കോസ് എംപി ഉൽഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ്‌ സിപി മാത്യു, കെപിസിസി നേതാക്കൾ ആയ മാത്യു കുഴൽനാടൻ …

രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് നൈറ്റ് മാർച്ച്‌ Read More »

അരിക്കൊമ്പൻ ആക്രമണം; ചിന്നക്കനാലിൽ വീട് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ വി ജെ ജോർജിന്റെ വീടാണ് തകർത്തത്. വീട്ടില്‍ ആള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. വീടിന്റെ അടുക്കളയും വീടിനോട് ചേര്‍ന്ന ചായ്പ്പും തകര്‍ത്തു. അയൽവാസികളും വനപാലകരും ചേർന്ന് ആനയെ തുരത്തുകയായിരുന്നു.

തടിയമ്പാട് – ചപ്പാത്ത് പാലം 200 മീറ്റര്‍ നീളത്തിലേക്ക് പുനര്‍ നിര്‍മിക്കാന്‍ 32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി

തിരുവനന്തപുരം: തടിയമ്പാട് – ചപ്പാത്ത് പാലം പുനര്‍നിര്‍മിക്കാന്‍ സി.ആർ.ഐ.എഫ്‌ പദ്ധതിയിൽ 32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 200 മീറ്റര്‍ നീളത്തിലാകും പുതിയ പാലം നിർമിക്കുക. വെള്ളപ്പൊക്കവും ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ കുത്തൊഴുക്കും അടക്കമുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാകും പുതിയ പാലം പണിയുന്നത്. വാഴത്തോപ്പ് മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ആണ് ഇത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലായി 7 പദ്ധതികളാണ് സംസ്ഥാന സർക്കാർ നൽകിയത്. ഇതിൽ …

തടിയമ്പാട് – ചപ്പാത്ത് പാലം 200 മീറ്റര്‍ നീളത്തിലേക്ക് പുനര്‍ നിര്‍മിക്കാന്‍ 32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി Read More »

സമ്മാന ഘടനയിൽ മാറ്റം വരുത്തി ലോട്ടറി വില്പന വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം; വാഴൂർ സോമൻ എം.എൽ.എ

തൊടുപുഴ: പതിനായിരക്കണക്കിന് തൊഴിലാളികൾ ജോലിചെയ്ത് ഉപജീവനം കണ്ടെത്തുന്ന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള ലോട്ടറി പരിഷ്കരിക്കുന്നത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ എം.എൽ.എ ആവശ്യപ്പെട്ടു. ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ(എ.കെ.എല്‍.ടി.യു) എ.ഐ.ടി.യു.സി ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ വിനായക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സമ്മാന ഘടനയിൽ മാറ്റം വരുത്തി ലോട്ടറി വില്പന വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ലോട്ടറി തൊഴിലാളികൾക്കും ഏജന്റുമാര്‍ക്കും …

സമ്മാന ഘടനയിൽ മാറ്റം വരുത്തി ലോട്ടറി വില്പന വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം; വാഴൂർ സോമൻ എം.എൽ.എ Read More »

മൂന്നാറിൽ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും

തിരുവനന്തപുരം: മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങളിലും നിർമ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായി മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും. മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തലൂർ, വട്ടവട, മാങ്കുളം, ചിന്നക്കനാൽ പഞ്ചായത്തിലെ 8 ഉം 13 ഉം വാർഡുകൾ ഒഴിച്ചുള്ള മേഖലകൾ, പള്ളിവാസൽ പഞ്ചായത്തിലെ 4 ഉം 5 ഉം വാർഡുകൾ എന്നീ പഞ്ചായത്തുകളെ/പ്രദേശങ്ങളെ ഉൾപ്പെടുത്തി, കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്ട്, 2016 വകുപ്പ് 51 …

മൂന്നാറിൽ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും Read More »

1076 സ്ക്വയർ ഫീറ്റിന് അടക്കേണ്ട തുക 5,000;പിണറായി സർക്കാർ സാധാരരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുകയാണ്; മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എ.കരീം

തൊടുപുഴ: ഇടത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുവാണന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം എ കരീം പറഞ്ഞു വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ വര്‍ദ്ധവന് വരുത്തിയ ഇടത് സർക്കാർ നടപടിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംഹം. അന്യായമായ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുകയാണ് പിണറായി സർക്കാർ. കെട്ടിട നികുതിയും, കെട്ടിട …

1076 സ്ക്വയർ ഫീറ്റിന് അടക്കേണ്ട തുക 5,000;പിണറായി സർക്കാർ സാധാരരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുകയാണ്; മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എ.കരീം Read More »

പെരുവന്താനം ഗ്രാമപഞ്ചായത്തിനെതിരെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം

ഡി.പി.സിയിൽ പെരുവന്താനം ഗ്രാമപഞ്ചായത്തിനെതിരെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം. പെരുവന്താനം സ്വദേശിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെട്ട അംഗങ്ങൾ പഞ്ചായത്തിന്റെ പ്രോജക്ടുകളുടെ അംഗീകാരം ഇല്ലാതാക്കുന്നതിന് കൂട്ടുനിന്നതായി പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോമിന സജി ആരോപിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ പദ്ധതികൾക്ക് ഡി പി സിയിൽ അംഗീകാരം നൽകാത്തതിനെതിരെ പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു. 2021-ൽ ഉരുൾപൊട്ടലുകളിലൂടെ പന്ത്രണ്ടോളം വാർഡുകൾക്ക് വലിയതോതിൽ നാശനഷ്ടമുണ്ടായ പഞ്ചായത്ത് ആണ് പെരുവന്താനം. പഞ്ചായത്തിൽ ഗ്രാമങ്ങളിലേക്ക് വാഹന സർവീസുകൾ ഇതുവരെയും പൂർണമായ തോതിൽ പുനർ ആരംഭിക്കുവാൻ …

പെരുവന്താനം ഗ്രാമപഞ്ചായത്തിനെതിരെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം Read More »

അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്‌ക്ക്‌ മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: അരിക്കൊമ്പനെ മയക്കു വെടിവച്ച്‌ പിടികൂടി പറമ്പിക്കുളത്തേയ്‌ക്ക്‌ മാറ്റാൻ ഹൈക്കോടതി ഉത്തരവ്‌. ഹൈക്കോടതി രൂപീകരിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ്‌ ഉത്തരവ്‌. ഇതിനായി ജില്ലാ തലത്തിൽ ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിച്ചു. ഡി.എഫ്‌.ഒ, ആർ.ഡി.ഒ, പൊലീസ്‌ സൂപ്രണ്ട്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവരാണ്‌ അംഗങ്ങൾ. ആനയെ പിടികൂടുമ്പോൾ സെൽഫിയെടുത്തും പടക്കം പൊട്ടിച്ചുമുള്ള ആഘോഷങ്ങൾ വേണ്ടെന്നും സോഷ്യൽ മീഡിയയിലും അത്തരം ആഘോഷങ്ങൾ വേന്നും കോടതി പറഞ്ഞു. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് …

അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്‌ക്ക്‌ മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു Read More »

കാന്തല്ലൂരിൽ സഞ്ചാരികളെ വരവേറ്റ് പീച്ച് പഴങ്ങൾ; ഈ ഫലത്തിന്റെ വിവിധ ഇനങ്ങളാണ് കാഴ്ച വിസ്മയം ഒരുക്കി ഉയർന്നു നിൽക്കുന്നത്

മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ വേനൽപ്പഴങ്ങളുടെ വരവറിയിച്ച് പീച്ച് പഴങ്ങൾ പാകമായി. വേനൽക്കാലത്ത് ആരംഭിക്കുന്ന കാന്തല്ലൂരിലെ പഴങ്ങളുടെ സീസൺ ഡിസംബർ വരെയാണ്‌. ജനുവരിയിൽ പിങ്ക് നിറത്തിലുള്ള പൂക്കൾകൊണ്ട് നിറയുന്ന പീച്ച് മരങ്ങൾ ഏപ്രിലിലാണ്‌ പഴുക്കുന്നത്. പച്ചയും ചുവപ്പും കലർന്ന നിറത്തിലുള്ള പീച്ച് പഴങ്ങൾ മരങ്ങളിൽ ഇലകൾക്ക് സമാന രീതിയിൽ നിറഞ്ഞുനിൽക്കുന്നത് ആകർഷകമാണ്‌. കാന്തല്ലൂർ, ഗൃഹനാഥപുരം, കുളച്ചിവയൽ, പെരടിപള്ളം എന്നിവിടങ്ങളിലാണ് വ്യാപകമായി പീച്ച് പഴങ്ങൾ പാകമായത്. പീച്ചിന്റെ വിവിധയിനങ്ങൾ കാന്തല്ലൂരിലെ തോട്ടങ്ങളിൽ ഇപ്പോൾ നിലവിലുണ്ട്. കാന്തല്ലൂർ പഞ്ചായത്ത് അംഗമായ പി.ടി.തങ്കച്ചന്റെ …

കാന്തല്ലൂരിൽ സഞ്ചാരികളെ വരവേറ്റ് പീച്ച് പഴങ്ങൾ; ഈ ഫലത്തിന്റെ വിവിധ ഇനങ്ങളാണ് കാഴ്ച വിസ്മയം ഒരുക്കി ഉയർന്നു നിൽക്കുന്നത് Read More »

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി റാവുത്തർ ഫെഡറേഷൻ; റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു

രോഗികളോടും പ്രയാസപ്പെടുന്നവരോടും കരുണയോടെ ഇടപെടുകയും ആശ്വാസത്തിന്റെ കരങ്ങൾ നീട്ടുകയും ചെയ്യുന്ന പ്രവർത്തിയുടെ ഭാഗമായി റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ല കമ്മറ്റി തൊടുപുഴ മുനിസിപ്പലിറ്റിയിലും ഇടവെട്ടി പഞ്ചായത്തിലും വെങ്ങല്ലൂരിലും റമദാൻ റിലീഫ് വിതരണം ചെയ്‌തു. സുബൈർ മൗലവി ആൾ കൗസരിയുടെ ദുആയോടെ ആയിരുന്നു തുടങ്ങിയ യോഗം തുടങ്ങിയത്. സംഘടന സംസ്ഥാന സെക്രട്ടറി വി.എസ് സയ്ദ് മുഹമ്മദ്‌ ഉദ്ഘാടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഐ ഷാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.മൂസ സ്വാഗതം ആശംസിക്കുകയും സംസ്ഥാന …

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി റാവുത്തർ ഫെഡറേഷൻ; റമളാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു Read More »

ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ചു; തൊഴിലുടമയെ മറഞ്ഞിരുന്ന് ഭീഷണിപ്പെടുത്തി, കോടികൾ വേണമെന്നായിരുന്നു ആവശ്യം

കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ( അൽഫോൻസാ ജോസഫ് ) കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാൻ ശ്രമം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. ജോസഫിന്റെ തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോർജ് മകൻ 30 വയസ്സുള്ള ജോബിയും കൂട്ടാളി തൂക്കുപാലം മേലാട്ട് വീട്ടിൽ ജോസ് മകൻ പ്രവീൺ എന്നിവരാണ് പിടിയിലായത്. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഉദ്യോ​ഗസ്ഥർ ചേർന്നാണ് പ്രതികള പിടികടിയത്. കട്ടപ്പന …

ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ചു; തൊഴിലുടമയെ മറഞ്ഞിരുന്ന് ഭീഷണിപ്പെടുത്തി, കോടികൾ വേണമെന്നായിരുന്നു ആവശ്യം Read More »

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാലിന്യ നിർമ്മാർജ്ജന പദ്ധതി ഇടുക്കി ജില്ലയിൽ തുടങ്ങി

ഇടുക്കി: മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആധുനിക പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കമിട്ടു. മാലിന്യ നിർമ്മാർജ്ജനത്തെ കേന്ദ്രീകരിച്ചാണ് പുതിയ പദ്ധതിയുടെ തുടക്കം. അതിനായി മാലിന്യങ്ങളെ കരിച്ചു കളയുന്ന ഇൻസിനറേറ്റർ നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിലെ ആദ്യ ഇൻസിനറേറ്റർ ഇടുക്കി ജില്ലയിലേക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് ഐ.എ.എസ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ.തോമസ് …

മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാലിന്യ നിർമ്മാർജ്ജന പദ്ധതി ഇടുക്കി ജില്ലയിൽ തുടങ്ങി Read More »

നിറവ് 2K23; ചിറ്റൂർ എൻ.എസ്.എസ് ​ഗവൺമെൻ് എൽ.പി സ്കൂളിൽ വാർഷികം നടന്നു

ചിറ്റൂർ എൻ.എസ്.എസ് ​ഗവൺമെൻ് എൽ.പി സ്കൂളിൽ നിറവ് 2K23യെന്ന പേരിൽ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും സ്റ്റാർസ് പ്രീ പ്രൈമറി ഉദ്ഘാടനവും സ്കൂൾ കലണ്ടർ പ്രകാശനവും എൻഡോവ്മെന്റ് വിതരണവും നടത്തി. പൊതുസമ്മേളനം എം.എൽ.എ പി.ജെ ജോസഫ് ഉ​ദ്​ഘാടനം ചെയ്തു. മണക്കാട് ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ഇടുക്കി ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ബിന്ദുമോൾ ഡി പദ്ധതി വിശദീകരണം നടത്തി. പി.റ്റി.എ പ്രസിഡന്റ് സുരേഷ്.വി.ആർ സ്വാ​ഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ.കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. …

നിറവ് 2K23; ചിറ്റൂർ എൻ.എസ്.എസ് ​ഗവൺമെൻ് എൽ.പി സ്കൂളിൽ വാർഷികം നടന്നു Read More »

തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റിൻ

ഓശാന ….. ഓശാന ഞായറാഴ്ച തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കിയിലെ പൊതുപ്രവർത്തന രംഗത്തെ നിറ സാന്നിധ്യം എ .ഓ .അഗസ്റ്റിൻ സാർ വിടപറഞ്ഞു ;സംസ്ക്കാരം തിങ്കളാഴ്ച .

ഇടുക്കി :വിരമിച്ചശേഷം വിശ്രമജീവി തം നയിക്കാനാണ് ഭൂരിഭാഗം പേർക്കും താൽപര്യം. ദീർഘ നാളത്തെ സേവനത്തി നുശേഷം ഇടുക്കി മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി പ്രിൻസിപ്പ് ലായി വിരമിച്ച എ.ഒ അഗസ്റ്റിൻ പക്ഷേ വ്യത്യസ്തനായിരുന്നു. ശിഷ്ട ജീവിതം വിശ്രമത്തിനായി മാത്രം മാറ്റി വയ്ക്കാതെ സഹകരണ രംഗത്തും വിദ്യാഭ്യാസ രം ഗത്തും സഭാ തലത്തിലും അദ്ദേഹം സജി വമായി. ജന്മം കൊണ്ട് രാമപുരം കാരനാണെങ്കിലും കർമ്മംകൊണ്ട് അദ്ദേഹം ഇടു ക്കിയിലെ സാധാരണ ജനങ്ങൾക്കൊപ്പമായിരുന്നു .പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, …

ഇടുക്കിയിലെ പൊതുപ്രവർത്തന രംഗത്തെ നിറ സാന്നിധ്യം എ .ഓ .അഗസ്റ്റിൻ സാർ വിടപറഞ്ഞു ;സംസ്ക്കാരം തിങ്കളാഴ്ച . Read More »

‘കരുതലും – കൈത്താങ്ങും’; തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റിന്റെ കെട്ടിട നമ്പറുമായി ബന്ധപ്പെട്ടുള്ള പരാതി സമർപ്പിച്ചു

സംസ്ഥാനത്തെ അടിസ്ഥാന വികസന സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ – മെയ്‌ മാസത്തിൽ സംസ്ഥാന മന്ത്രിമാർ നേരിട്ട് നേതൃത്വം നൽകി നടത്തുന്ന ‘കരുതലും – കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റിന്റെ കെട്ടിട നമ്പറുമായി ബന്ധപ്പെട്ടുള്ള പരാതി തൊടുപുഴ തഹസിൽദാർ അനിൽകുമാർ എം. മുമ്പാകെ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ സമർപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ.ജയശങ്കർ, മർച്ചന്റ്സ് ട്രസ്റ്റ്‌ ഹാൾ …

‘കരുതലും – കൈത്താങ്ങും’; തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റിന്റെ കെട്ടിട നമ്പറുമായി ബന്ധപ്പെട്ടുള്ള പരാതി സമർപ്പിച്ചു Read More »

ബി.എം.എസ്.ആർ.എ ജില്ലാ വാർഷികം നടന്നു

തൊടുപുഴ: ഭാരതീയ മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസന്റേറ്റീവ് അസ്സോസിയേഷൻ (ബി.എം.എസ്.ആർ.എ) ജില്ലാ വാർഷികം നടന്നു. തൊടുപുഴ ബി.എം.എസ് ഹാളിൽ നടന്ന പരിപാടി ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ്.ആർ.എ ഇടുക്കി ജില്ലാ പ്രസിഡന്റ് ഹരീഷ് വാസുദേവ് അധ്യക്ഷനായി. അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി വിശാൽ ചന്ദ്രൻ, ജില്ലാ ജോ.സെക്രട്ടറി അനിൽകുമാർ, ബി.എം.എസ്. ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം.സിജു, ബി.എം.എസ്.ആർ.എ സംസ്ഥാന ട്രഷറർ വിനയകുമാർ ജില്ലാ ട്രഷറർ അഭിജിത്ത് മോഹനൻ, ബി.എം.എസ്. തൊടുപുഴ മേഖല സെക്രട്ടറി ശ്രീജേഷ് …

ബി.എം.എസ്.ആർ.എ ജില്ലാ വാർഷികം നടന്നു Read More »

വഞ്ചനാദിനം ആചരിച്ചു

തൊടുപുഴ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ഇടതുസർക്കാർ വാക്കുപാലിക്കുക എന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് ഏപ്രിൽ ഒന്ന് വഞ്ചനാദിനമായി ആചരിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ്ണാ സമരത്തിന് ജില്ലാ പ്രസിഡൻ്റ് വി.ബി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.എൻ.ജി ഓ സംഘ് സംസ്ഥാന ജോയിൻ സെക്രട്ടറി വി.കെ.സാജൻ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതിൻ്റെ പത്താം വാർഷികത്തിൽ ഇടതു സർക്കാൻ ഇതിനുവേണ്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാനുള്ള ആർജ്ജവം കാണിക്കണമെന്ന് സംസ്ഥാന ജോയിൻറ് സെക്രട്ടറി …

വഞ്ചനാദിനം ആചരിച്ചു Read More »

ഇടുക്കിയില്‍ പ്രഖ്യാപിച്ചിരുന്ന എല്‍.ഡി.എഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു

തിരുവനന്തപുരം: തിങ്കളാഴ്ച ഇടുക്കിയില്‍ എല്‍.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. ഭൂപരിഷ്‌കരണ ബില്‍ വൈകുന്നതിലായിരുന്നു പ്രതിഷേധം.

ജി20 സ്ത്രീശക്തി സമ്മേളനം; ജില്ലാ തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നടന്നു

മെയ് മാസത്തില്‍ തൃശൂരില്‍ വച്ച് നടക്കുന്ന ജി20 സ്ത്രീശക്തി സമ്മേളനത്തിന്റെ ഭാഗമായുള്ള ഇടുക്കി ജില്ലാ തല രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നടന്നു. യോഗത്തില്‍ കെ.എസ്. അജി അധ്യക്ഷനായി. പ്രശസ്ത നീന്തല്‍ താരം സിനി സെബാസ്റ്റ്യന്റെ പേര് രജിസ്റ്റര്‍ ചെയ്ത് ജില്ലാതല ജി20 സ്ത്രീശക്തി സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ഡോ.രേണു സുരേഷ് ഉദ്ഘാടനം ചെയ്തു. അറക്കുളം പന്ത്രണ്ടാം മൈലിലുള്ള അറക്കുളം പണിക്കര്‍ മെമ്മോറിയല്‍ എന്‍.എസ്.എസ് ഹാളില്‍ വച്ചാണ് വനിതാ സംഗമം നടത്തിയത്. കെ.എൻ,ഗീതാകുമാരി, അഡ്വ:ശ്രീവിദ്യ രാജേഷ്, അഡ്വ.അമ്പിളി അനില്‍, മിനി സുധീപ്, …

ജി20 സ്ത്രീശക്തി സമ്മേളനം; ജില്ലാ തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നടന്നു Read More »

കട്ടപ്പന നഗരസഭയിൽ കുത്തിയിരുപ്പ് സമരം നടത്തി യു.ഡി.എഫ് പ്രതിനിധികൾ

കട്ടപ്പന: തദ്ദേശസ്ഥാ പനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പഞ്ചായത്ത് – മുൻസിപ്പൽ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന കുത്തിയിരുപ്പ് സമരത്തിന്റെ ഭാ​ഗമായി കട്ടപ്പന നഗരസഭയിലും പ്രതിഷേധിച്ചു. യു.ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പദ്ധതി വിഹിതം വെട്ടിക്കുറച്ച് നാടിന്റ് വികസനത്തിനെതിര് നിൽക്കുന്ന എൽ.ഡി.എഫ്. ഗവൺമെന്റ് തീരുമാനം തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും അനുവദിച്ച വിഹിതം വിതരണം ചെയ്യാതെയും വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ഇടതു സർക്കാർ ശ്രമിക്കുന്നു …

കട്ടപ്പന നഗരസഭയിൽ കുത്തിയിരുപ്പ് സമരം നടത്തി യു.ഡി.എഫ് പ്രതിനിധികൾ Read More »

മുതിയാമല ​ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികവും പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി

കുടയത്തൂർ മുതിയാമല ​ഗവൺമെന്റ് എൽ.പി.സ്കൂളിൽ മഴവില്ല് 2K23യെന്ന പേരിൽ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി. കുടയത്തൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ പൊതുപാരിടിയുടെയും ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം.ജെ.ജേക്കബ് പുതിയ പാചകപ്പുരയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്റ്റട്രസ് സ്വീറ്റ്സി.വി.ജെയിംസ് സ്വാ​ഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡന്റ് സലിം.പി.എം അധ്യക്ഷത വഹിച്ച പൊതുപരിപടിയിൽ അറക്കുളം എ.ഇ.ഒ നജീബ്.കെ.എ മുഖ്യ അതിഥിയായെത്തി. കുടയത്തൂർ ​ഗ്രാമ പഞ്ചായത്ത് വെസ് പ്രസിഡന്റ് അഞ്ജലീന സിജോ വാർഷിക ദിന …

മുതിയാമല ​ഗവൺമെന്റ് എൽ.പി.സ്കൂൾ വാർഷികവും പാചകപ്പുരയുടെ ഉദ്ഘാടനവും നടത്തി Read More »

അവധിക്കാല നീന്തൽ പരിശീലന ക്യാമ്പുമായി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ

തൊടുപുഴ: കുട്ടികൾക്കും മുതിർന്നവർക്കുമായി അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ. ഏപ്രിൽ 1ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ വച്ച് പി.ജെ.ജോസഫ് എം.എൽ.എ ക്യാമ്പിന്റെ ഉദ്ഘാനം നിർവ്വഹിക്കും. ദേശീയ അന്തർദേശീയ താരങ്ങളാകും നീന്തൽ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്. മുതിർന്നവർക്കും രണ്ട് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായും പ്രത്യേക സ്വിമ്മിങ്ങ് പൂളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് കോടിക്കുളം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിക്കും. അന്തർദേശീയ നീന്തൽ താരവും റിട്ടയേർഡ് …

അവധിക്കാല നീന്തൽ പരിശീലന ക്യാമ്പുമായി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ Read More »

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം; കാണിക്ക സമർപ്പണം നടത്തി

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2023 രക്ഷാധികാരി കെ.കെ.പുഷ്പാഗദൻ ഭഗവാനുള്ള കാണിക്കാ സമർപ്പണം നടത്തി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഉത്സവ സമിതി ചെയർപേഴ്സൺ ബി.ഇന്ദിര സംഭാവനകൾ ഏറ്റുവാങ്ങി. അഡ്വ.ശ്രീവിദ്യ രാജേഷ്, കോനാട്ട് ഹൈപ്പർ മാർക്കറ്റ് ഉടമ ഗിരീഷ് കോനാട്ട് തുടങ്ങിയവർ സംഭാവന സമർപ്പിച്ചു. ജനറൽ കൺവീനർ അശോക് കുമാർ, പരസ്യ വിഭാഗം കൺവീനർ കെ.ആർ.ശ്രീജേഷ്, സുരക്ഷാ വിഭാഗം കൺവീനർ ബി.വിശാഖ്, മീഡിയ കോഡിനേറ്റർ സി.ജയകൃഷ്ണൻ, മാതൃസമിതി അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ കൂടാതെ നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി അന്തരിച്ചു

തൊടുപുഴ: കെ.എസ്.ഇ.ബി.റിട്ട ഫിനാൻസ് ഓഫീസർ വെങ്ങല്ലൂർ വൃന്ദാവനം വീട്ടിൽ പി.കെ.അയ്യപ്പൻ നായരുടെ ഭാര്യ എസ്.ചന്ദ്രികാ ദേവി (പൊന്നു -80 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാത്രി 7.30ന് വെങ്ങല്ലൂർ വൃന്ദാവനം വീട്ടുവളപ്പിൽ. പരേത മണക്കാട് കുറുന്തോട്ടത്തിൽ(ഇ .എ .പി) കുടുംബാംഗമാണ്. മക്കൾ: സി.ജയലക്ഷ്മി(ബീന ), ജയകൃഷ്ണൻ(അനിമോൻ ), ജയറാം(ദീപു ). മരുമക്കൾ: ഡോ.ഗോപി മേനോൻ(കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം ), ഡി.രേഖ(കിഴക്കേക്കര, മുവാറ്റുപുഴ ), രേഖ ദീപു(എറണാകുളം).

കൊളുക്കുമലയുടെ ദൃശ്യഭംഗി നുകർന്നു കൊണ്ട് യുവത 

കേരള സംസ്ഥാന യുവജനക്ഷേമബോർഡ്‌ ദേശിയ സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ദക്ഷിണ ഇന്ത്യ യിലെ രണ്ടാമത്തെ ഉയരം കൂടിയ മലനിരയായ കൊളുക്കുമലയിലേക്ക് ട്രെക്കിങ് സംഘടിപ്പിച്ചു. ട്രെക്കിങ് പരിപാടി യുവജന ക്ഷേമ ബോർഡ്‌ മെമ്പർ സന്തോഷ്‌ കാല സൂര്യനെല്ലിയിൽ ബേസ് ക്യാമ്പിൽ വെച്ച് ഫ്ലാഗ് ഓഫ്‌ ചെയ്തു.സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 35 യുവതീ യുവാക്കളാണ് ട്രെക്കിങ്ങിൽ പങ്കെടുത്തത്. 12 കിലോമീറ്ററോളം അതിദുർഘടമായ പാതയിലൂടെ ഉള്ള ഓഫ്‌ റോഡ് ജീപ്പ് സഫാരി, ടെന്റ് ക്യാമ്പിങ്, സൂര്യോദയ-അസ്തമന ദർശനം,ലോകത്തിലെ …

കൊളുക്കുമലയുടെ ദൃശ്യഭംഗി നുകർന്നു കൊണ്ട് യുവത  Read More »

ബിജെപി നേതാക്കള്‍ 301 കോളനി സന്ദര്‍ശിച്ചു

ഇടുക്കി:ചിന്നക്കനാലിൽ അരിക്കൊമ്പൻ്റെ ഭീഷണിയിൽ ദുരിതമനുഭവിക്കുന്ന മുന്നൂറ്റിയൊന്ന് കോളനിയിലെ  കുടുംബങ്ങളെ ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരി സന്ദർശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോട് കൂടിയാണ് എൻ.ഹരിയും സംഘവും സ്ഥലം സന്ദർശിച്ചത്. ആനയിറങ്കൽ ഡാമിന്  ചുറ്റപ്പെട്ട പ്രദേശങ്ങളിലെ മുപ്പത്തഞ്ചോളം കുടുംബങ്ങൾ മരണവാറണ്ടുമായി കഴിയുന്നവരാണ്. പ്രായമായവരും കുട്ടികളും രോഗികളുമടക്കം നൂറുകണക്കിന് ആളുകൾ ഏതു നിമിഷവും കടന്നു വരാവുന്ന ആളെ കൊല്ലിയായ അരിക്കൊമ്പനെയും ചക്കകൊമ്പനെയു മൊക്കെ ഭയന്നാണ് ഓരോ രാത്രിയും തള്ളി നീക്കുന്നത്.ഇത് കണ്ടിട്ട് വളരെയധികം വിഷമം ഉണ്ടാക്കിയെന്ന് എൻ.ഹരി പറഞ്ഞു. നൂറു …

ബിജെപി നേതാക്കള്‍ 301 കോളനി സന്ദര്‍ശിച്ചു Read More »

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമത്തിനെതിരെയുള്ള ഹൈക്കോടതിയുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം,മൂന്നാർ, ഇടമലക്കുടി, രാജക്കാട്, രാജകുമാരി, വൈസൺമാലി, സേനാപതി, ചിന്നക്കനാൽ, ഉടുമ്പൻചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിക്കുന്നത്. ഇടുക്കി സിങ്കണ്ടത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. ചിന്നക്കനാലിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. അതേസമയം , അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് വിടാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. വിദഗ്ധ സമിതി റിപ്പോർട്ടിനു ശേഷം ആനയെ മാറ്റിപാർപ്പിക്കുന്നതിൽ തീരുമാനം …

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ Read More »

കുഞ്ഞി കൈയ്യിൽ സമ്പാദ്യപ്പെട്ടി; കുട്ടികൾക്കായി വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ച് ആലക്കോട് ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ

ആലക്കോട്: അവധിയും, ആഘോഷങ്ങളോടുമൊപ്പം കുട്ടികളിൽ സമ്പാദശീലം വളർത്തുന്ന “കുഞ്ഞി കൈയ്യിൽ സമ്പാദ്യപ്പെട്ടി പദ്ധതിക്ക് ” തുടക്കം കുറിച്ചിരിക്കുകയാണ് ആലക്കോട് ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ. പദ്ധതിയുടെ ഭാഗമായി ആലക്കോട് സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് സ്കൂളിലെ 200 കുട്ടികൾക്കും സമ്പാദ്യ കുടുക്ക സൗജന്യമായി നൽകി. അവധിക്കാലത്ത് കുട്ടികൾക്ക് ബന്ധുക്കൾ നൽകുന്ന തുകയും, ആഘോഷങ്ങൾക്ക് ലഭിക്കുന്ന തുകയുമെല്ലാം കുടുക്കയിൽ നിക്ഷേപിക്കുന്നു. ആലക്കോട് സഹകരണ ബാങ്ക് എല്ലാ കുട്ടികൾക്കും സീറോ ബാലൻസ് അക്കൗണ്ടും, പാസ് ബുക്കും നൽകും. കുട്ടികളിൽ …

കുഞ്ഞി കൈയ്യിൽ സമ്പാദ്യപ്പെട്ടി; കുട്ടികൾക്കായി വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ച് ആലക്കോട് ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ Read More »

അരിക്കൊമ്പൻ ദൗത്യം; ഹൈക്കോടതി തീരുമാനം നിരാശാജനകമെന്ന് ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി തീരുമാനം വളരെ നിരാശാജനകമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് പകരം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കോടതി കൈക്കൊണ്ടിട്ടുള്ളത്. റേഡിയോ കോളർ ഘടിപ്പിച്ചതുകൊണ്ട് ജനങ്ങളുടെ ഭീതിയുടെ കാര്യത്തിൽ കുറവ് വരുന്നില്ല. അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടിക്കുക എന്നല്ലാതെ ഇക്കാര്യത്തിൽ യാതൊരു പരിഹാരമാർഗ്ഗവുമില്ല. കാട്ടാനകൾക്ക് സൈര്യവിഹാരം നടത്തുന്നതിന് വർഷങ്ങളായി താമസിച്ചുവരുന്ന മനുഷ്യരെ അവിടെ നിന്നും കുടിയിറക്കുകയെന്ന് പറയുന്നതിലെ യുക്തി ഒരു തരത്തിലും മനസിലാകുന്നില്ല. സർക്കാരും മറ്റ് ജനപ്രതിനിധികളും …

അരിക്കൊമ്പൻ ദൗത്യം; ഹൈക്കോടതി തീരുമാനം നിരാശാജനകമെന്ന് ഡീൻ കുര്യാക്കോസ് എം.പി Read More »

സുവര്‍ണ്ണ ജൂബിലി ആഘോഷ നിറവിൽ ഉപ്പുതോട് ​ഗവൺമെന്റ് യു.പി സ്കൂൾ

ഉപ്പുതോട്: മലയോര ജനതയുടെ വിദ്യാഭ്യാസമെന്ന ആവശ്യം സഫലീകരിച്ച ഉപ്പുതോട് ​ഗവൺമെന്റ് യു.പി സ്കൂൾ അമ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാ​ഗമായി 31ന് സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിക്കുവാൻ തീരമാനിച്ചിരിക്കുകയാണ് സ്കൂൾ അധികൃതർ. ജല വിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മരിയാപുരം പഞ്ചായത്ത് പ്രസിഡന്‍റ് ജിന്‍സി ജോയി അദ്ധ്യക്ഷത വഹിക്കും. സ്കൂളിലെ പ്രഥമ അധ്യാപകനായ കരുണാകരന്‍ നായര്‍ എം.ജിയെ ചടങ്ങിൽ ആദ​രിക്കും. സ്പോര്‍ട്സ് കമന്‍റേറ്റര്‍ ഷൈജു ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും. മരിയാപുരം ഗ്രാമപഞ്ചായത്ത് വൈസ് …

സുവര്‍ണ്ണ ജൂബിലി ആഘോഷ നിറവിൽ ഉപ്പുതോട് ​ഗവൺമെന്റ് യു.പി സ്കൂൾ Read More »

രാജ്യം കൊള്ളയടിച്ചവരെ സംരക്ഷിക്കാൻ ഒ.ബി.സിക്കാരെ മറയായാക്കേണ്ടെന്ന് കെ.പി.സി.സി ഒ. ബി. സി. ഡിപ്പാർട്ട്മെന്റ്‌

രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരേയും കൊള്ളയടിച്ച് നാടുവിടുന്നവരെയും വെള്ളപൂശുന്നതിനും സംരക്ഷിക്കുന്നതിനും പിന്നോക്കകാരെ മറയാക്കരുതെന്ന് കെ.പി.സി.സി ഒ. ബി. സി. ഡിപ്പാർട്ട്മെന്റ്‌. രാജ്യപുരോഗതിക്ക് വേണ്ടി മണ്ണിലും പണിശാലകളിലും കഠിനാധ്വാനം ചെയ്യുന്ന ഒ.ബി.സിക്കാരെ മറയാക്കുന്നതിൽ നിന്ന് ഇനിയെങ്കിലും ബി.ജെ.പി പിന്തിരിയണം. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് അദാനിക്ക് നൽകുന്ന നരേന്ദ്ര മോദിയേയും രാജ്യത്തിന്റെ സമ്പത്തുമായി നാടുവിട്ട സവർണരായ ലളിത് മോദിയേയും നീരവ് മോദിയേയും രാഹുൽ ഗാന്ധി തുറന്നു കാട്ടുമ്പോൾ ഒ.ബി.സിയുടെ പേരിൽ അവർക്ക് സംരക്ഷണ കവചം ഒരുക്കുന്നത് കൊള്ളക്കാരെ സംരക്ഷിക്കലാണ്. പിന്നോക്ക ജനവിഭാഗങ്ങളെ …

രാജ്യം കൊള്ളയടിച്ചവരെ സംരക്ഷിക്കാൻ ഒ.ബി.സിക്കാരെ മറയായാക്കേണ്ടെന്ന് കെ.പി.സി.സി ഒ. ബി. സി. ഡിപ്പാർട്ട്മെന്റ്‌ Read More »

രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി കൊണ്ട് പ്രകടനം നടത്തി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി

കാഞ്ചിയാർ: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള വാർഡ് , ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോഴിമല, പള്ളിസിറ്റി, കക്കാട്ടുകട, കൽത്തൊട്ടി, തൊപ്പിപ്പാള, സ്വരാജ് കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനങ്ങളിൽ പ്രവർത്തകരും നേതാക്കളും പ്രിയ നേതാവിന്‌ പിന്തുണയുമായെത്തി. കേന്ദ്ര സർക്കാരിനും ബി.ജെ.പി ക്കുമെതിരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ആവേശത്തോടെ പ്രകടനങ്ങളിൽ അണിനിരന്നു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് ജോമോൻ തെക്കേൽ, ഭാരവാഹികളായ ജോയ് തോമസ്, ജയ്മോൻ കോഴിമല …

രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി കൊണ്ട് പ്രകടനം നടത്തി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി Read More »