Timely news thodupuzha

logo

idukki

വിങ്ങ്സ് – 2023; സെന്റ് സെബാസ്റ്റ്യൻസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു

തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ അവധിക്കാല കായിക പരിശീലനം വിങ്ങ്സ് – 2023 ആരംഭിച്ചു. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഹാൻഡ് ബോൾ, നെറ്റ് ബോൾ, വടംവലി, അത്ലറ്റിക്സെന്ന ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്. സ്കൂൾ മാനേജർ ഡോക്ടർ സ്റ്റാൻലി കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, പി.റ്റി.എ പ്രസിഡന്റ് ബിജു ജോർജ്, കായികാധ്യാപകൻ മാത്യു ജോസ് എന്നിവർ പ്രസംഗിച്ചു. വിദഗ്ധരായ പരിശീലകർ നേതൃത്വം നൽകുന്ന …

വിങ്ങ്സ് – 2023; സെന്റ് സെബാസ്റ്റ്യൻസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു Read More »

മുതലക്കോടം സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹൈസ്കൂളിൽ പൂർവവിദ്യാർഥി സംഗമം മെയ് 6ന്

മുതലക്കോടം: സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തപ്പെടുന്നു. മെയ് 6 ശനിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം. സ്കൂളിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന യോഗത്തിൽ വച്ച് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും പൂർവ്വ അധ്യാപകരെയും മറ്റ് സ്റ്റാഫുകളെയും പ്രത്യേകമായി ക്ഷണിക്കുന്നതായി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാന്റി ജോസഫ് അറിയിച്ചു.

റേഷന്‍ വിതരണം; സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ് കൊക്കയാര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു

കൊക്കയാര്‍: റേഷന്‍ വിതരണ സംവിധാനം താറുമാറാക്കിയ സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ കൊക്കയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാരകംപുഴ റേഷന്‍ കടക്കു മുന്നില്‍ പ്രതിഷേധമൊരുക്കി.സാധനങ്ങള്‍ വാങ്ങാനെത്തുന്ന പാവപ്പെട്ടവര്‍ ദിവസങ്ങളായി വെറുകയ്യോടെ മടങ്ങുകയാണന്ന യോഗം കുറ്റപ്പെടുത്തി. നിലതുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍അറിയിച്ചു.മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പളളി അധ്യക്ഷത വഹിച്ച ധര്‍ണ്ണ ഡി.സി.സി.അംഗം സണ്ണി തട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി.അംഗങ്ങളായ നൗഷാദ് വെംബ്ലി, ഓലിക്കല്‍ സുരേഷ്,സ്വര്‍ണ്ണലത അപ്പുകുട്ടന്‍,ബ്ലോക് മണ്ഡലം ഭാരവാഹികളായ ബെന്നി കദളികാട്ടില്‍,പി.കെ.ഷാജി, സുബിന്‍ ബാബു,ഐസിമോള്‍ വിപിന്‍, സുനിത ജയപ്രകാശ്, …

റേഷന്‍ വിതരണം; സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ് കൊക്കയാര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു Read More »

കെ.എസ്.കെ.റ്റി.യു ഇടുക്കി ജില്ലാ പ്രസിഡൻറായി ബിനു ജോൺ ഇലവുംമൂട്ടിൽ അണക്കരയെ തെരഞ്ഞെടുത്തു

ചെറുതോണി: കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡൻറായി ബിനു ജോൺ ഇലവുംമൂട്ടിൽ അണക്കര തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പ്രസിഡൻറായിരുന്ന ബാബു കീച്ചേരിൽ, അടിമാലി കേരള കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ പ്രസിഡൻറായി ബിനു ജോണിനെ കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി യോഗം തെരഞ്ഞെടുത്തത്. നെടുങ്കണ്ടം എം.ഇ.എസ് കോളേജ് കെ.എസ്.സി യൂണിറ്റ് പ്രസിഡൻറ്, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡൻറ്, ജില്ലാ വൈസ് പ്രസിഡൻറ് , സംസ്ഥാന കമ്മറ്റിയംഗം, കേരളാ കോൺഗ്രസ് ചക്കുപള്ളം മണ്ഡലം പ്രസിഡൻറ്, …

കെ.എസ്.കെ.റ്റി.യു ഇടുക്കി ജില്ലാ പ്രസിഡൻറായി ബിനു ജോൺ ഇലവുംമൂട്ടിൽ അണക്കരയെ തെരഞ്ഞെടുത്തു Read More »

അനധികൃത റിസോർട്ടുകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: ചിന്നക്കനാൽ മേഖലയിൽ അനധികൃത റിസോർട്ടുകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതിയുടെ വിമർശനം. കാട്ടിനുള്ളിൽ ക്യാമ്പിങ് അനുവദിക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. കാട് മാറ്റിപ്പാർപ്പിച്ച അരിക്കൊമ്പന്‍റെ വിഷയം പരിഗണിക്കുമ്പോഴാണ് വാക്കാലുള്ള പരാമർശങ്ങൾ. മൃഗങ്ങളെ അവരുടെ സ്ഥലത്തുനിന്നു മാറ്റുകയല്ല വേണ്ടതെന്നും അരിക്കൊമ്പന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. മൃഗങ്ങളുടെ ആവാസമേഖലയിൽ പട്ടയം അനുവദിക്കാൻ പാടില്ല. ചിന്നക്കനാൽ മേഖലയിൽനിന്ന് അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു. അരിക്കൊമ്പന്‍റെ കാര്യത്തിൽ സമ്പൂർണ നിരീക്ഷണം ആവശ്യമാണെന്നു പറഞ്ഞ കോടതി, ഇതുവരെ ഇക്കാര്യത്തിൽ വനം …

അനധികൃത റിസോർട്ടുകൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് കേരള ഹൈക്കോടതിയുടെ വിമർശനം Read More »

റേഷൻകടകൾക്കു മുമ്പിൽ സമരം

കട്ടപ്പന: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് കൊണ്ട് അധികാരത്തിലെത്തിയവർ ഭരണം കിട്ടി ഏഴ് വർഷം പിന്നിടുമ്പോൾ നിത്യോപയോഗ സാധനങ്ങൾക്കായി ജനങ്ങൾ ഏറ്റവും കൂടുതൽ അശ്രയിക്കുന്ന കേഷൻ കടകൾ അടച്ചിട്ട് പാവപ്പെട്ടവന്റെ കഞ്ഞിയിൽ പോലും മണ്ണ് വാരിയിടുന്ന അവസ്ഥയിലുടെയാണ് കേരളം കടന്ന് പോകുന്നതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി. അടിക്കടി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരൻ്റെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കട്ടപ്പന മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ …

റേഷൻകടകൾക്കു മുമ്പിൽ സമരം Read More »

വിൽപ്പനയ്ക്ക് വച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു; മത്സ്യ വ്യാപാരിയും രണ്ട് പ്രതികളും പൊലീസ് കസ്റ്റഡിയിൽ

കട്ടപ്പന: വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടരക്കിലോ കഞ്ചാവുമായി മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ട് പേർ കട്ടപ്പന പൊലീസിന്റെ പിടിയിലായി. രാത്രികാല പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.കട്ടപ്പന കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തിൽ ഷാജിയെന്ന് അറിയപ്പെടുന്ന ഷാജഹാൻ,വെസ്റ്റ് ബംഗാൾ സ്വദേശി ലാൽറ്റുകായൽ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പന മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ കട്ടപ്പന കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തിൽ ഷാജിയെന്ന് അറിയപ്പെടുന്ന ഷാജഹാൻ ,വെസ്റ്റ് ബംഗാൾ സ്വദേശി ലാൽറ്റുകായൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ കട്ടപ്പന നഗരത്തിൽ ചേന്നാട്ട് മറ്റം …

വിൽപ്പനയ്ക്ക് വച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു; മത്സ്യ വ്യാപാരിയും രണ്ട് പ്രതികളും പൊലീസ് കസ്റ്റഡിയിൽ Read More »

തൊഴിൽ കാർഡ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ

കട്ടപ്പന: വ്യാജ വിവാഹ ഏജന്റുമാരെയും വിവാഹ ഏജൻസികളെയും തടയുന്നതിന് ലേബർ ഓഫീസ് മുഖേന വിവാഹ ഏജന്റുമാർക്കും വിവാഹ ഏജൻസികൾക്കും തൊഴിൽ കാർഡ് അനുവദിക്കണമെന്നും വിവാഹ ബ്യൂറോകൾക്കും മാട്രിമോണിയലുകൾക്കും ലേബർ ലൈസൻസ് നിർബന്ധമാക്കണമെന്നും കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ ഇടുക്കി ജില്ല സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. കട്ടപ്പന അനുഗ്രഹ മാര്യേജ് ബ്യൂറോ ഓഫീസ് ഹാളിൽ വച്ച് നടന്ന സമ്മേളനം സംഘടനയുടെ രക്ഷാധികാരി മീനാക്ഷി കയ്പ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ …

തൊഴിൽ കാർഡ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ Read More »

ജില്ല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇടുക്കി: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ 2023 – 24 വർഷത്തെ ഇടുക്കി ജില്ല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – എം.ആർ. അയ്യപ്പൻ കുട്ടി, വൈ: പ്രസിഡന്റ് – എം.കെ.കുഞ്ഞുമോൻ, സെക്രട്ടറി – മിനി മുരളി, ജോ : സെക്രട്ടറി – ടി.വി സണ്ണി, ട്രഷറർ : ബിന്ദു കുഞ്ഞൂഞ്ഞ് സംസ്ഥാന കമ്മിറ്റി അംഗം അയ്യപ്പൻ കുട്ടി .എം.ആർ.

അരിക്കൊമ്പനിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു തുടങ്ങി

കുമളി: മണിക്കൂറുകൾ നീണ്ടു നിന്ന ആശങ്കകൾക്കൊടുവിൽ അരിക്കൊമ്പൻറെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചതായി വനംവകുപ്പ്. പത്തോളം ഇടങ്ങളിൽ നിന്നായാണ് സിഗ്നൽ ലഭിച്ചത്. പെരിയാർ ടൈഗർ റിസർവ് വന മേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻറെ റേഡിയോകോളറിൽ നിന്നുള്ള സിഗ്നൽ മണിക്കൂറുകളോളമായി നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. മോശം കാലാവസ്ഥയാകാം സിഗ്നൽ നഷ്ടപ്പെട്ടതിനുള്ള കാരണമെന്നാണ് വനം വകുപ്പിൻറെ നിഗമനം. അരിക്കൊമ്പനെ പെരിയാറിൽ തുറന്നു വിട്ടതിനു ശേഷം ഓരോ മണിക്കൂർ ഇടവിട്ട് അരിക്കൊമ്പൻറെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. ആനയെ നിരീക്ഷിക്കുന്നതിനായി വനം …

അരിക്കൊമ്പനിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു തുടങ്ങി Read More »

കക്കുകളിയും മീശയും നിരോധിച്ചതിനു ശേഷം മാത്രമേ ഇക്കൂട്ടർക്ക് ദി കേരള സ്റ്റോറിയെ കുറിച്ച് അഭിപ്രായം പറയാൻ അവകാശമുള്ളൂ

കൊച്ചി :- ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന “കക്കുകളി”എന്ന അശ്ലീല നാടകത്തെയും ഹൈന്ദവ ഭക്ത സ്ത്രീകളെ അപമാനിക്കുന്ന “മീശ” എന്ന അശ്ലീല നോവലിനെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് പിന്തുണച്ച ചില രാഷ്ട്രീയ പാർട്ടികൾ, “ദി കേരള സ്റ്റോറി”എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നപ്പോഴക്കും ഹാലിളകുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പും ആത്മ വഞ്ചനയും ആണെന്ന് നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ സംസ്ഥാന ചെയർമാൻ വി വി അഗസ്റ്റിനും വർക്കിംഗ് ചെയർമാൻ ജോണി നെല്ലൂരും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കക്കുകളിയും മീശയും നിരോധിച്ചതിനു ശേഷം …

കക്കുകളിയും മീശയും നിരോധിച്ചതിനു ശേഷം മാത്രമേ ഇക്കൂട്ടർക്ക് ദി കേരള സ്റ്റോറിയെ കുറിച്ച് അഭിപ്രായം പറയാൻ അവകാശമുള്ളൂ Read More »

അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന

ഇടുക്കി: തമിഴ്നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നും ലഭിച്ച സിഗ്നൽ അനുസരിച്ച് ആന വണ്ണാത്തിപ്പാറ മേഖലയിലാണ് ഇപ്പോഴുള്ളത്. മയക്കംവിട്ടുണർന്ന അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും തുറന്നു വിട്ട സ്ഥലത്തുനിന്നു 10 കീലോമീറ്റർ അകലെയാണെന്നും അധികൃതർ അറിയിച്ചു. ഇതാണ് കേരളത്തിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുകയാണെന്ന സംശയത്തിനിടയാക്കുന്നത്. ചിന്നക്കനാൽ മേഖലയിലെ അക്രമകാരിയായ കൊമ്പനെ ഞായറാഴ്ചയാണ് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്. വിവിധ സ്ഥലങ്ങളിലായി അരിക്കൊമ്പന് വെള്ളവും പുല്ലും വെച്ചിരുന്നെങ്കിലും ഇതൊന്നും എടുത്തിരുന്നില്ല. …

അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന Read More »

സമ്മർ നെസ്റ്റ് -2023; കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ കലാ കായിക വ്യക്തിത്വ വികസന ക്യാമ്പ് ആരംഭിച്ചു

ഇടുക്കി: കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ കലാ കായിക വ്യക്തിത്വ വികസന ക്യാമ്പ് സമ്മർ നെസ്റ്റ് -2023 ആരംഭിച്ചു. പ്രശസ്ത എഴുത്തുകാരനും സോക്രട്ടറീസ് അക്കാദമി ഡയറക്ടറുമായ അജയ് വേണു പെരിങ്ങാശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.ആന്റണി പുലിമലയിൽ, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷൈജി ജോസ് , ക്യാമ്പ് കോർഡിനേറ്റർമാരായ ശ്രീ. പോൾ സേവ്യർ , ശ്രീമതി റോണിയ സാലസ് , വിദ്യാർത്ഥി പ്രതിനിധി നസ്രിയ ഷെമീർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ …

സമ്മർ നെസ്റ്റ് -2023; കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ കലാ കായിക വ്യക്തിത്വ വികസന ക്യാമ്പ് ആരംഭിച്ചു Read More »

പ്രമുഖ ടെക് സ്‌റ്റ്‌യിൽ വ്യാപാരിയായിരുന്ന രാമൻ നായരുടെ ഭാര്യ കൊച്ചുതെക്കേൽ തങ്കമണി രാമൻ നിര്യാതയായി

ഉടുമ്പന്നൂർ: പ്രമുഖ ടെക് സ്‌റ്റ്‌യിൽ വ്യാപാരിയായിരുന്ന അന്തരിച്ച രാമൻ നായരുടെ ഭാര്യ കൊച്ചുതെക്കേൽ തങ്കമണി രാമൻ നായർ(71) നിര്യാതയായി. പരേത പടിഞ്ഞാറേ കോടിക്കുളം പറകുന്നേൽ കുടുംബാംഗമാണ്. സംസ്ക്കാരം ബുധൻ 3-5. 2023 ന്‌രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സാജു(ബേക്കറി ഉടമയും വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റുമാണ്). മരുമക്കൾ: അനു, പ്രകാശ്(ബോംബേ).

കെ ഫോൺ ഉടുമ്പന്നൂരിലും യാഥാർത്ഥ്യമായി

ഇടുക്കി: ഇന്റർനെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കേരള ഗവൺമെന്റിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ) ഉടുമ്പന്നൂർ പഞ്ചായത്തിൽ സേവനം ലഭ്യമായിത്തുടങ്ങി.കേരള വിഷൻ ബ്രോഡ് ബാന്റിന്റെ സഹകരണത്തോടെ ഉടുമ്പന്നൂർ മെഗാ കമ്യൂണിക്കേഷൻ കേബിൾ നെറ്റ് വർക്കാണ് ഉടുമ്പന്നൂർ പഞ്ചായത്തിൽ സേവനം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തിലെ ആദ്യ കണക്ഷൻ ഉടുമ്പന്നൂർ കുന്നത്ത് കെ.കെ.ഷാജിക്ക് നൽകിക്കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ലതീഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ സുലൈ ഷ സലിം …

കെ ഫോൺ ഉടുമ്പന്നൂരിലും യാഥാർത്ഥ്യമായി Read More »

കല്ലാർ ഡാമിന്‍റെ ഷട്ടറുകൾ 10 സെ.മി വീതം ഉയർത്തും; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

തൊടുപുഴ: കല്ലാർ ഡാമിൽ നിന്നും ഇന്ന് മുതൽ മെയ് 6 വരെ വെള്ളം തുറന്നുവിടും. ഡാമിന്‍റെ ഷട്ടറുകൾ 10 സെ.മി വീതം ഉയർത്തും. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികളും ഡാം വൃത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾക്കുമായാണ് വെള്ളം തുറന്നു വിടുന്നത്. ഇതുമൂലം കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. “കല്ലാര്‍ ജലസംഭരണിയില്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള 4000 ക്യുബിക് മീറ്റര്‍ വെള്ളം ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ …

കല്ലാർ ഡാമിന്‍റെ ഷട്ടറുകൾ 10 സെ.മി വീതം ഉയർത്തും; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം Read More »

ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു

തൊടുപുഴ: അതിരുകളില്ലാത്ത മാനവികതയുടെ സന്ദേശമാണ് ഹജ്ജ് പകർന്ന് നൽകുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് കുന്നം ദാറുൽ ഫതഹ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഹജ്ജ്കമ്മിറ്റി ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ അബ്ദുൾ സലാം സഖാഫി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഓൺലൈൻ സന്ദേശം നൽകി. ദാറുൽ ഫതഹ് ജന.സെക്രട്ടറി അബ്ദുൽ കരിം സഖാഫി മുഖ്യ പ്രഭാഷണം നടത്തി. …

ഇടുക്കി ജില്ലാ തല ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു Read More »

യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അനിൽ കനകൻ

അടിമാലി: മെയ് 5, 6, 7 തിയതികളിൽ അടിമാലിയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവികുളം നിയോജക മണ്ഡലം പ്രസിഡൻറ് അനിൽ കനകൻ പറഞ്ഞു. ഇതിൻ്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും പ്രവർത്തകയോഗങ്ങൾ ചേർന്നു. 3000 പ്രവർത്തകർ പ്രകടനത്തിൽ ഭാഗഭാക്കാവും. നാളെ മുതൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, വിവിധ കലാകായിക മത്സരങ്ങൾ, രക്തദാനം, അഗതിമന്ദിരങ്ങളിൽ സ്നേഹവിരുന്ന്, നിർദ്ധനരായ രോഗിക്കൾക്ക് ചികിത്സാ സഹായം എന്നിവ സമ്മേളനത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഓരോ …

യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം വിജയിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് അനിൽ കനകൻ Read More »

ആയിരത്തോളം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ രാജമ്മ.കെ.പിക്ക് യാത്രയയപ്പ് നൽകി പൗരസമിതിയുടെ

ചെറുതോണി: 40 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അംഗൻവാടി അധ്യാപിക രാജമ്മ.കെ.പിക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 1983 ലാണ് ലക്ഷം കവല സ്വദേശിയായ രാജമ്മ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളം അംഗൻവാടിയിൽ 17 വർഷം സേവനം അനുഷ്ഠിച്ചു. തുടർന്ന് ലക്ഷം കവല അംഗൻവാടിയിൽ രണ്ടര വർഷവും അതിനുശേഷം സ്കൂൾ സിറ്റി അംഗൻവാടിയിൽ നീണ്ട 23 വർഷവും കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. കൊച്ചു വാഴത്തോപ്പ് സ്കൂൾ സിറ്റി അംഗൻവാടിയിൽ …

ആയിരത്തോളം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ രാജമ്മ.കെ.പിക്ക് യാത്രയയപ്പ് നൽകി പൗരസമിതിയുടെ Read More »

പ്രവേശനോത്സവത്തിലൂടെ മദ്രസാ അദ്യാനവർഷത്തിന് തുടക്കമായി, മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യം; ജലീൽ ഫൈസി

മുതലക്കോടം: മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യമാണന്ന് സമസ്ത കേരള ജംഇത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി ജലീൽ ഫൈസി പറഞ്ഞു. അറിവ് നുകരാം വിജയം നേടാം എന്ന പ്രമേയത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്രസാ പ്രവേശനോത്സവത്തിൻ്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുതലക്കോടം പഴേരി അൻസാറുൽ ഇസ്‌ലാം മദ്രസയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിദ്യഭ്യാസം ശാസ്ത്രീയമായി മദ്രസകളിലൂടെ മാത്രമേ നടപ്പിലാക്കാൻ സാധിക്കൂവെന്നും, സമുദായം വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ സമാധാനത്തിൻ്റേയും, …

പ്രവേശനോത്സവത്തിലൂടെ മദ്രസാ അദ്യാനവർഷത്തിന് തുടക്കമായി, മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ മദ്രസാ വിദ്യഭ്യാസം അനിവാര്യം; ജലീൽ ഫൈസി Read More »

നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യം; ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ

ഇലഞ്ഞി: കേരളത്തിന്റെ നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ. കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയഞ്ചാം ജന്മദിന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇലഞ്ഞി ഫൊറോന പള്ളിയിൽ നടന്ന സമ്മേളനം വെരി. റവ. ഫാ.ജോസഫ് ഇടത്തുംപറമ്പിൽ ഉൽഘാടനം ചെയ്തു. കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശാൻ ഇടയാക്കിയ ഉത്തരവാദിത്വപ്രക്ഷോഭം, മലയാളി മെമ്മോറിയൽ, നിവർത്തന പ്രക്ഷോഭം എന്നിവയ്ക്ക് നേതൃത്വം കൊടുത്തത് കത്തോലിക്കാ കോൺഗ്രസാണ്. കർഷക …

നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യം; ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ Read More »

മൈത്രി കുടിവെള്ള വിതരണ പദ്ധതിയുടെ വാർഷിക പൊതുയോ​ഗം നടന്നു

മുവാറ്റുപുഴ: കല്ലൂർക്കാട് മൈത്രി കുടിവെള്ള വിതരണ പദ്ധതിയുടെ വാർഷിക പൊതുയോ​ഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ 2022 ൽ പ്രവർത്തനം ആരംഭിച്ച കുടവെള്ള പദ്ധതിയുടെ വിജയകരമായ പ്രവർത്തനത്തെ അദ്ദേ​ഹം പ്രശംസിച്ചു. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തെക്കേക്കര മുഖ്യ അതിഥിയായി പങ്കെടുത്തു. കുടിവെള്ള പദ്ധതിയുടെ പ്രസിഡന്റ് ബിജോയ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോജ് കെ.കെ സ്വാ​ഗതം ആശംസിച്ചു. നിലവിൽ 71 ​ഗുണഭോക്താക്കൾക്കുള്ള പദ്ധതി സൊസൈറ്റീസ് ആക്ട് …

മൈത്രി കുടിവെള്ള വിതരണ പദ്ധതിയുടെ വാർഷിക പൊതുയോ​ഗം നടന്നു Read More »

40 വർഷത്തെ സേവനം, രാജമ്മ ടീച്ചറിന് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

ചെറുതോണി: 40 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അംഗൻവാടി അധ്യാപിക രാജമ്മ കെ പിക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 1983 ലാണ് ലക്ഷം കവല സ്വദേശിയായ രാജമ്മ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തിലെ കൊക്കരക്കുളം അംഗൻവാടിയിൽ 17 വർഷം സേവനം അനുഷ്ഠിച്ചു. തുടർന്ന് ലക്ഷം കവല അംഗൻവാടിയിൽ രണ്ടര വർഷവും അതിനുശേഷം സ്കൂൾ സിറ്റി അംഗൻവാടിയിൽ നീണ്ട 23 വർഷവും കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. കൊച്ചു വാഴത്തോപ്പ് സ്കൂൾ …

40 വർഷത്തെ സേവനം, രാജമ്മ ടീച്ചറിന് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി Read More »

അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല, ഇടുക്കിയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കു; മന്ത്രി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതല ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,. രണ്ട് ദിവസം മുമ്പാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടത്. എന്നാൽ ഇതോടെ ചിന്നക്കനാലിലെ കാട്ടാന ആക്രമണം കുറഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം ഉണ്ടായി. …

അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല, ഇടുക്കിയിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കു; മന്ത്രി എ.കെ.ശശീന്ദ്രൻ Read More »

കെ എ എം എ സംസ്ഥാന നേതൃപഠന ക്യാമ്പ് മൂന്നാറിൽ

കേരള അറബിക് മുൻഷീസ് അസോസിയേഷൻ കെ. എ. എം. എ ) സംസ്ഥാന നേതൃപഠന ക്യാമ്പ് മൂന്നാർ ശിക്ഷക് സദനിൽ മെയ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും.മെയ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 30ന് പതാക ഉയർത്തും. മൂന്നുമണിക്ക് ദേവികുളം മുൻ എംഎൽഎ എ കെ മണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഇടുക്കി വിദ്യാഭ്യാസ ഡയറക്ടർ ബിന്ദു കെ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 4 മണിക്ക് അൻവർ ദേശമംഗലം പഠന ക്ലാസിന് നേതൃത്വം നൽകും.മെയ് രണ്ടാം തീയതി രാവിലെ …

കെ എ എം എ സംസ്ഥാന നേതൃപഠന ക്യാമ്പ് മൂന്നാറിൽ Read More »

മൊബൈൽ ഫോണിന് റേഞ്ച് കിട്ടുന്നില്ല; മാസങ്ങളായി വലഞ്ഞ് ജനങ്ങൾ

തൊമ്മൻകുത്ത്: മൊബൈൽ ഫോണിന് റേഞ്ച് കിട്ടാതായിട്ട് മാസങ്ങൾ പലതു കഴിഞ്ഞു… ദർഭത്തൊട്ടി, പച്ചിലക്കവല, കാളിയാർ മേഖല തൊമ്മൻകുത്ത് ടൂറിസ്റ്റ് കേന്ദ്രം മേഖലകളിലെ ഉപഭോക്താക്കളാണ് ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. ഈ മേഖലകളിൽ ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് ബിഎസ്എൻഎൽ സിം മറ്റുമാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന ഈ സിം കൾ മാറ്റേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. പലപ്രാവശ്യം അധികൃതരെ വിവരം അറിയിച്ചിട്ടും ഒരു നടപടിയും ഇന്നുവരെയും ഉണ്ടായിട്ടില്ല എന്നാണ് ജനങ്ങൾ പറയുന്നത്. റേഞ്ച് കിട്ടാത്ത മേഖലകളിൽ ലൊക്കേഷൻ മാപ്പ് അധികൃത പറഞ്ഞതനുസരിച്ച് അയച്ചു …

മൊബൈൽ ഫോണിന് റേഞ്ച് കിട്ടുന്നില്ല; മാസങ്ങളായി വലഞ്ഞ് ജനങ്ങൾ Read More »

കുളമാവ് -കപ്പക്കാനം റോഡ് തുറക്കണമെന്ന ആവശ്യവുമായി അറക്കുളം പഞ്ചായത്ത് മെമ്പർ പി.എ.വേലുക്കുട്ടൻ

മൂലമറ്റം: അവികസിത മേഖലകളായ അറക്കുളം പഞ്ചായത്തിലെ 5, 6, 7 വാർഡുകളിലേയും, ഏലപ്പാറ,ഉപ്പുതറ പഞ്ചായത്തുകളിലേയും ജനങ്ങൾക്ക് കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്ത് കളക്ടറേറ്റിലും, മെഡിക്കൽ കോളേജിലും എത്തിച്ചേരാൻ കഴിയുന്ന കുളമാവ് -കപ്പക്കാനം റോഡ് ഉടൻ തുറന്ന് കൊടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ പി.എ.വേലുക്കുട്ടൻ ആവശ്യപ്പെട്ടു. അറക്കുളം പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ ഉള്ള ഈ റോഡ് തടസ്സപ്പെടുത്തിയ വനം വകുപ്പിൻ്റെ നടപടി തികച്ചും ധിക്കാരപരമാണ്. വിവിധ സംഘടനകൾ നടത്തിയ സമരങ്ങളും,നിയമപരമായ ഇടപെടലുകൾക്കും ശേഷം റോഡ് വികസന സമിതി ഇടുക്കി താലൂക്ക് …

കുളമാവ് -കപ്പക്കാനം റോഡ് തുറക്കണമെന്ന ആവശ്യവുമായി അറക്കുളം പഞ്ചായത്ത് മെമ്പർ പി.എ.വേലുക്കുട്ടൻ Read More »

മൂലമറ്റം വാഗമൺ റോഡിൽ നടു വഴിയിൽ പൊട്ടി വീണ കെ.ഫോണിൻ്റെ കേബിൾ എടുത്തുമാറ്റാതെ അദികൃതർ

മൂലമറ്റം: കെ.ഫോണിൻ്റെ കേബിൾ പൊട്ടി റോഡിൽ കിടക്കുന്നു. ഉത്തരവാധികൾ ഇല്ലാത്തതു കൊണ്ട് ഏത് സമയത്തും ഇവിടെ അപകടം സംഭവിക്കാം. മൂലമറ്റം വാഗമൺ റോഡിൽ ഇലപ്പള്ളിയിലാണ് കേബിൾ പൊട്ടി കിടക്കുന്നത് ‘രണ്ട് ദിവമായി കേബിൾ പൊട്ടി കിടന്നിട്ട് നോക്കാൻ ആളില്ല വൈദ്യുതി ബോർഡിൻ്റെ പോസ്റ്റിൽ കുടി മാസങ്ങൾക്കു മുമ്പ് വലിച്ച കേബിളാണ് പൊട്ടി കിടക്കുന്നത് ഉരുണ്ട കേബിൾ ആയതു കൊണ്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. എതോ കമ്പനികർക്ക് ക്വട്ടേഷൻ നൽകി അവരാണ് പണി നടത്തിയത് നിലവിൽ നാഥൻ ഇല്ലാത്ത അവസ്ഥയാണ് …

മൂലമറ്റം വാഗമൺ റോഡിൽ നടു വഴിയിൽ പൊട്ടി വീണ കെ.ഫോണിൻ്റെ കേബിൾ എടുത്തുമാറ്റാതെ അദികൃതർ Read More »

അഞ്ചക്കുളം ക്ഷേത്രത്തിൽ അന്നദാന മണ്ഡപം കാൽനാട്ട് കർമ്മം നടന്നു

തൊടുപുഴ: പടിഞ്ഞാറേ കോടിക്കുളം അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിൽ നിർമ്മാണം ആരംഭിച്ച അന്നദാന മണ്ഡപത്തിൻ്റെ കാൽനാട്ട് കർമ്മം നടന്നു.ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത് തന്ത്രികളുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിൽ ആരംഭിക്കുന്ന നിർമ്മാണ ജോലികൾ പുതിയതായി വാങ്ങുന്ന ദേവസ്വം ഭൂമിയിലേയ്ക്കുകൂടി ദീർഘിപ്പിക്കുകയെന്നതാണ് ഭരണസമിതിയുടെ ലക്ഷ്യം. ദേവസ്വം പ്രസി.ജയൻ കുന്നുംപുറത്ത്, സെക്രട്ടറി രവീന്ദ്രനാഥൻ, ഖജാൻജി സുധീർ മുതിരക്കാലായിൽ, വൈ.പ്രസിഡൻറ് എം.വി.സജി, ജോ. സെക്രട്ടറി ഷിജു ബേബി, ഭരണ സമിതിയംഗങ്ങളായ പി.ബി.സജീവ്, …

അഞ്ചക്കുളം ക്ഷേത്രത്തിൽ അന്നദാന മണ്ഡപം കാൽനാട്ട് കർമ്മം നടന്നു Read More »

അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു, ഇടുക്കിയിലേക്ക് മാറ്റില്ല; മന്ത്രി എ.കെ.ശശീന്ദ്രൻ

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വന്യജീവി വകുപ്പു മന്ത്രി എ. കെ ശശീന്ദ്രൻ അഭിനന്ദിച്ചു . മാത്രമല്ല അരിക്കൊമ്പനെ ഇടുക്കിയിലേക്ക് മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം….. ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും …

അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു, ഇടുക്കിയിലേക്ക് മാറ്റില്ല; മന്ത്രി എ.കെ.ശശീന്ദ്രൻ Read More »

ട്രാക്കിങ് ടീം അരിക്കൊമ്പനെ മയക്കുവെടിവെച്ചു

ഇടുക്കി: അരിക്കൊമ്പനെ വനം വകുപ്പ് മയക്കുവെടിവെച്ചു. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. സിമന്‍റുപാലത്തിന് സമീപത്തു വച്ചാണ് വെടിവച്ചത്. വെടിയേറ്റ കൊമ്പൻ മയങ്ങിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ മുതൽ അരിക്കൊമ്പൻ ട്രാക്കിങ് ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു. ശങ്കരപാണ്ഡ്യമേട് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന സ്വയം സിമന്‍റു പാലത്തേക്ക് ഇറങ്ങി വരികയായിരുന്നു. അരമണിക്കൂറാണ് സാധാരണ ഗതിയിൽ ആന മയങ്ങാൻ എടുക്കുന്നതെന്നാണ് വിലയിരുത്തൽ. ആന മയങ്ങിയാലുടൻ കാലുകൾ വടം വെച്ച് ബന്ധിച്ച് കുങ്കികളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റാനാണ് വനം വകുപ്പിന്‍റെ പദ്ധതി. അരിക്കൊമ്പനെ എങ്ങോട്ടാണ് …

ട്രാക്കിങ് ടീം അരിക്കൊമ്പനെ മയക്കുവെടിവെച്ചു Read More »

അരിക്കൊമ്പൻ ട്രാക്കിങ്ങ് ടീമിന്‍റെ നിരീക്ഷണത്തിൽ

ചിന്നക്കനാൽ: അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിനത്തിലേക്കു കടന്നു. പുലർച്ചെ മുതൽ അരിക്കൊമ്പൻ ട്രാക്കിങ്ങ് ടീമിന്‍റെ നിരീക്ഷണത്തിലാണ്. ശങ്കരപാണ്ഡ്യമേട് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാന സിമന്‍റ് പാലത്തിന് സമീപം എത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അരിക്കൊമ്പനെ 301 കോളനി പരിസരത്തേക്ക് തുരത്തി എത്തിച്ചശേഷം മയക്കുവെടി വയ്കക്കാനാണു തീരുമാനം. സാഹചര്യം അനുകൂലമായാൽ ഇന്ന് തന്നെ വെടി വെക്കും. മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കഴി‍ഞ്ഞു. ആനയിറങ്കലിൽ വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. 4 കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുള്ളത്. അതേസമയം, സിമന്‍റ് …

അരിക്കൊമ്പൻ ട്രാക്കിങ്ങ് ടീമിന്‍റെ നിരീക്ഷണത്തിൽ Read More »

വന്യജീവി ആക്രമണത്തിനെതിരെ കർഷ പ്രതിഷേധ ജ്വാല തൊടുപുഴയിൽ

തൊടുപുഴ: സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിരൂക്ഷമായ വന്യജീവി ആക്രമണം തടയണമെന്നും കാലഹരണപ്പെട്ട വനം വന്യജീവി നിയമം കർഷകോന്മുഖമായി പരിഷ്കരിക്കണമന്നും റബർ ഉൾപ്പെടെയുള്ള കാർഷികോല്പന്നങ്ങളുടെ വിലയിടിവിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരം ഏപ്രിൽ 30ന് കേരളത്തിൽ ആയിരത്തി ഒന്നു് കേന്ദ്രങ്ങളിൽ നടത്തുന്ന കർഷകപ്രതിഷേധ ജ്വാലയുടെ ഭാഗമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോനായുടെ നേതൃത്വത്തിൽ റവ.ഡോ സ്റ്റാൻലി കുന്നേൽ ഞായറാഴ്ച 8.30ന് കർഷക ജ്വാല തെളിയിച്ച് സമരം ഉദ്ഘാടനം ചെയ്യുന്നതാണ്. യുണിറ്റ് പ്രസിഡൻറ് ജോൺ തയ്യിൽ …

വന്യജീവി ആക്രമണത്തിനെതിരെ കർഷ പ്രതിഷേധ ജ്വാല തൊടുപുഴയിൽ Read More »

അടുത്ത നിയമസഭ സമ്മേളനത്തിൽ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമാവും; മന്ത്രി റോഷി അഗസ്റ്റിൻ, എന്റെ കേരളം പ്രദർശന-വിപണനമേളക്ക് തിരിതെളിഞ്ഞു

വാഴത്തോപ്പ്: അടുത്ത നിയമസഭ സമ്മേളനത്തിൽ 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്ന് ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശന-വിപണനമേള വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇടുക്കി ജില്ല 80 ലധികം ഭൂപ്രശ്‌നങ്ങളുടെ കുരുക്കിലായിരുന്നു. ഇതിൽ മൂന്ന് പ്രശ്‌നങ്ങൾ ഒഴിച്ച് മറ്റു പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചു. …

അടുത്ത നിയമസഭ സമ്മേളനത്തിൽ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമാവും; മന്ത്രി റോഷി അഗസ്റ്റിൻ, എന്റെ കേരളം പ്രദർശന-വിപണനമേളക്ക് തിരിതെളിഞ്ഞു Read More »

‘എന്റെ കേരളം’പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി പതിനായിരങ്ങള്‍ അണിനിരന്നു

ഇടുക്കി: സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര വിപുലമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 9 ന് ചെറുതോണി പുതിയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്ര മേള നഗരിയില്‍ എത്തിയതോടെ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി …

‘എന്റെ കേരളം’പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി പതിനായിരങ്ങള്‍ അണിനിരന്നു Read More »

വെള്ളം നഷ്ടപ്പെടാതെ തേങ്ങ കഷ്ണങ്ങളാക്കാവുന്ന ഇലക്ട്രിക്കൽ ഉപകരണം; രാഷ്ട്രപതിയുടെ അവാർഡ് ഏറ്റുവാങ്ങി തൊടുപുഴക്കാരൻ

തൊടുപുഴ: പൊതിച്ച തേങ്ങ ഉടച്ച് വെള്ളം നഷ്ടപ്പെടാതെ എടുക്കാൻ കഴിയുന്ന ഇലക്ട്രിക്കൽ യന്ത്രം പോർട്ടബിൾ കോക്കനട്ട് ബ്രേക്കർ ആന്റ് വാട്ടർ കളക്ടിങ്ങ് ഡ്രൈവിന്റെ കണ്ടു പിടുത്തത്തിന് രാഷ്ട്രപതിയിൽ സ്വീകരിച്ച് തൊടുപുഴക്കാരൻ. മിഷ്യന്റെ ഉപ‍‍‍ജ്ഞാതാവായ വഴിത്തല സ്വദേശി ബിജു നാരായണൻ രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതിയിൽ നിന്നും നാഷ്ണൽ ​ഗ്രൂസ്റൂട്ട് ഇന്നവേഷൻസ് അവാർഡ് ഏറ്റുവാങ്ങുകയായിരുന്നു. 12വി ബാൽട്ടറിയിൽ വർക്ക് ചെയ്യുന്ന ഈ ഉപകരണം സോളാർ പാനലിലും കറണ്ടിലും ചാർജ് ചെയ്ത് പ്രവർത്തിപ്പിക്കാം. വീടുകളിലും, ഹോട്ടലുകളിലും കേറ്ററിങ്ങ് സെന്ററുകളിലും ഉപയോ​ഗപ്രദമാണ് …

വെള്ളം നഷ്ടപ്പെടാതെ തേങ്ങ കഷ്ണങ്ങളാക്കാവുന്ന ഇലക്ട്രിക്കൽ ഉപകരണം; രാഷ്ട്രപതിയുടെ അവാർഡ് ഏറ്റുവാങ്ങി തൊടുപുഴക്കാരൻ Read More »

യൂത്ത് കോൺഗ്രസ് കാന്തലൂർ മണ്ഡലം സമ്മേളനം നടന്നു

കാന്തലൂർ: യൂത്ത് കോൺഗ്രസ് കാന്തലൂർ മണ്ഡലം സമ്മേളനം നടത്തി. രാവിലെ മുതൽ മണ്ഡലം കൺവെൻഷനും തുടർന്ന് പ്രകടനവും പൊതുസമ്മേളനം. പൊതുസമ്മേളത്തിൽ മണ്ഡലം പ്രസിഡൻ്റ് ഗോവിന്ദ രാജൻ അദ്ധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അൻസാരി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എ.കെ.മണി മുഖ്യ പ്രഭഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി.കുമാർ, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ കനകൻ, യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് മാർ ഷിൽ പീറ്റർ, …

യൂത്ത് കോൺഗ്രസ് കാന്തലൂർ മണ്ഡലം സമ്മേളനം നടന്നു Read More »

സാൻജോ വോളി 2കെ23 ഒരുക്കങ്ങൾ പൂർത്തിയായി

രാജാക്കാട്: ഫാ.എബിൻ കുഴിമുള്ളിൽ സി. എസ്.ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി സാൻജോ വോളി 2കെ23 മെയ് 1 മുതൽ 3 വരെ വൈകിട്ട് 5 ന് രാജാക്കാട് മുല്ലക്കാനം സാൻജോ കോളേജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.വോളിബോൾ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലേയും തമിഴ്നാട്ടിലേയും മികച്ച വോളിബോൾ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാമക്കൽമേട് സിക്സസ്,ഹൈറേഞ്ച് വോളി,പാമ്പാടുംപാറ സിക്സസ്,ഇവാന രാജാക്കാട്,വൈ എം .എ തങ്കമണി,ബീറ്റ്സ് ഓഫ് പാറത്തോട്,ഹൈറേഞ്ച് സിക്സസ്, മൈക്ക കാഞ്ഞിരപ്പിള്ളി എന്നിങ്ങനെ എട്ട് ടീമുകളാണ് …

സാൻജോ വോളി 2കെ23 ഒരുക്കങ്ങൾ പൂർത്തിയായി Read More »

അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ല; രാവിലെ കണ്ടത് ചക്കക്കൊമ്പനെയെന്ന് വനം വകുപ്പ്

ഇടുക്കി: വനം വകുപ്പിന്‍റെ അരക്കൊമ്പൻ ദൗത്യം നീളുകയാണ്. ഇതുവരെ അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ല. രാവിലെ ദൗത്യ സംഘം കണ്ടത് മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനെയാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. മാധ്യമങ്ങളിലടക്കം പ്രചരിച്ച ചിത്രങ്ങൾ ചക്കക്കൊമ്പന്‍റേതാണ്. അരിക്കൊമ്പൻ എവിടെയാണെന്ന് അറിയില്ലെന്നും വനം വകുപ്പ് പറയുന്നു. അരിക്കൊമ്പൻ ഉറക്കത്തിലാവാമെന്നും നിഗമനമുണ്ട്. ഉച്ചവരെ അരിക്കൊമ്പൻ സാധാരണ ഗതിയിൽ ഉറക്കമാവുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിഗമനം. ഉൾവനത്തിലെവിടെ എങ്കിലും അരിക്കൊമ്പൻ ഉറങ്ങിക്കിടക്കുകയാണെങ്കിൽ ദൗത്യം പ്രതിസന്ധിയിലാവും. തെരച്ചിലിനായി കൂടുതൽ സംഘം രംഗത്തെത്തിയിട്ടുണ്ട്.

ഗേൾസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ടീച്ചർ പി.എ പൊന്നമ്മ നിര്യാതയായി

തൊടുപുഴ: ഹെഡ് പോസ്റ്റ് ഓഫീസ് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ തൊടുപുഴ മുണ്ടേക്കല്ല് മൂലക്കാട്ട് വീട്ടിൽ എം.എ കരുണാകരന്റെ ഭാര്യ തൊടുപുഴ ഗേൾസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ടീച്ചർ,പി .എ .പൊന്നമ്മ(78) നിര്യാതയായി. നെയ്യശ്ശേരി പാലിയത്ത് കുടുംബാംഗമാണ്. ഭൗതിക ശരീരം നാളെ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, അമ്പിളി, അഭിലാഷ്( സോഫ്റ്റ്വെയർ എഞ്ചിനീയർ, യു .എസ്). മരുമക്കൾ: ജഗദീശ് കുമാർ ബി(റിട്ടയേർഡ് ഓവർസീയർ, ഇറിഗേഷൻ, കൂത്താട്ടുകുളം), വി.കെ.വിജയൻ(റിട്ടയേർഡ് സെക്രട്ടറി, ഗവ.സെർവ്വന്റസ് സഹകരണ …

ഗേൾസ് ഹൈസ്ക്കൂൾ റിട്ടയേർഡ് ടീച്ചർ പി.എ പൊന്നമ്മ നിര്യാതയായി Read More »

ദേവികുളം തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. അയോഗ്യനാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട എ രാജ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി. ഇതോടെ എ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. എന്നാൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടായിരിക്കില്ല. മാത്രമല്ല നിയമസഭ അലവൻസോ പ്രതിഫലമോ വാങ്ങാനുമാവില്ല. കേസ് ഇനി പരിഗണിക്കുന്ന ജുലൈ വരെയാണ് ഭാഗിക സ്റ്റേ. പട്ടിക ജാതി സംവരണത്തിന് എ രാജയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്. ക്രൈസ്തവ …

ദേവികുളം തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി Read More »

പ്രഭാതസവാരിയ്ക്കിറങ്ങിയ 44 കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും; മിൽക്കയുടെ നാലാം ഭർത്താവും പ്രതിപ്പട്ടികയിൽ

ഇടുക്കി: ഇഞ്ചിയാനിയിൽ പ്രഭാതസവാരിയ്ക്കിറങ്ങിയ 44 കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും. പ്രതിയായ സന്ദീപിനെതിരെ കൊച്ചിയിൽ 10 ഓളം ക്രിമിനൽ കേസുകളാണ് ചാർജ് ചെയ്തിട്ടുള്ളത്. ഇയാളെയും സുഹൃത്തിനെയും തൊടുപുഴ സി.ഐ വി.സി വിഷ്ണുകുമാറും ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണനും സനൂപും റ്റി രാജേഷും ചേർന്ന് ചേരാനെല്ലൂർ വെച്ച് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ നൽകിയത് അനീറ്റയും അമ്മ മിൽക്കയും ചേർന്ന് റമ്പാനെന്ന് വിളിക്കുന്ന കുപ്രസിദ്ധ ഗുണ്ട മുഖാന്തിരം മുപ്പതിനായിരം രൂപയ്ക്ക്. അയൽവാസി ഓമനക്കുട്ടനുമായുള്ള തർക്കങ്ങളെ തുടർന്നുള്ള …

പ്രഭാതസവാരിയ്ക്കിറങ്ങിയ 44 കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളും; മിൽക്കയുടെ നാലാം ഭർത്താവും പ്രതിപ്പട്ടികയിൽ Read More »

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ഇടുക്കി: അടിമാലി കോളനി പാലത്തിന് സമീപം ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. എരുമേലി സ്വദേശി കാർത്തിക് (20), തൃശൂർ സ്വദേശി അരവിന്ദ് (20) എന്നിവരാണ് മരണപ്പെട്ടത്. വെള്ളി രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.മൂന്നാർ സന്ദർശിച്ച് തിരികെ മടങ്ങവെയാണ് അപകടം. രണ്ടു ബൈക്കുകളായി നാല് അംഗ സംഘമാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. അപകടം നടന്ന ഉടനെ ഇരുവരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. …

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു Read More »

ഒരു കൂട്ടം ആനകൾ ഒപ്പമുണ്ട്, അരിക്കൊമ്പനെ മാറ്റുക എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ശ്രമകരമായ ജോലിയാണ്; മന്ത്രി എ.കെ ശശീന്ദ്രൻ

ഇടുക്കി: അരിക്കൊമ്പനെ ഇന്ന് തന്നെ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല. ഒരു കൂട്ടം ആനകൾ ഒപ്പമുണ്ട്. ഇവയിൽ നിന്ന് അരിക്കൊമ്പനെ മാറ്റുക എന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ശ്രമകരമായ ജോലിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മാനസികാരോ​ഗ്യവും സമകാലീന ജീവിതവും; കൈരളി സാംസ്കാരിക വേദി ഒരുക്കുന്ന പ്രതിമാസ പ്രോ​ഗ്രാം 29ന്

തൊടുപുഴ: കരിമണ്ണൂർ കൈരളി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അ‍ഞ്ചാമത് പ്രതിമാസ പ്രോ​ഗ്രാം 29ന് ഉച്ചകഴിഞ്ഞ് 2.30ന് കൈരളി ഹാളിൽ വച്ച് നടത്തും. ഇന്നത്തെ സമൂഹത്തിൽ മനുഷ്യന്റെ മാനസികാരോ​ഗ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. ജീവിതം കരയ്ക്കെത്തിക്കാൻ തിരക്കു പിടിച്ചോടുന്നതിനിടയിൽ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടേക്കാം. ഇത്തരം പ്രയാസങ്ങൾ നേരിടുന്നവർക്കായി യോ​ഗത്തിൽ ക്ലിനിക്കൽ സെക്കോളജിസ്റ്റ് ഫാ. എഡ്വേർഡ് ജോർ‌ജ് മാനസികാരോ​ഗ്യവും സമകാലീന ജീവിതവുമെന്ന വിഷയത്തിൽ ക്ലാസ് നയിക്കും. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സാംസ്കാരിക വേദി പ്രസിഡന്റ് പി.ജി ​ഗോപാലകൃഷ്ണനും …

മാനസികാരോ​ഗ്യവും സമകാലീന ജീവിതവും; കൈരളി സാംസ്കാരിക വേദി ഒരുക്കുന്ന പ്രതിമാസ പ്രോ​ഗ്രാം 29ന് Read More »

ബഫർസോൺ : ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകണം- ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ ബഫർസോൺ കേസിൽ സുപ്രീംകോടതിയിൽ നിന്നും ലഭിച്ച അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കേരളത്തിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെയും  നാഷണൽ പാർക്കുകളുടെയും ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി ബഫർ സോൺ പൂജ്യം കിമി.  ആക്കി നിജപ്പെടുത്തിക്കൊണ്ട് കേന്ദ്ര എംപവർ കമ്മിറ്റിക്കും കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാർ ശുപാർശ നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം..പി ആവശ്യപ്പെട്ടു. മതികെട്ടാൻ ചോലയിൽ അന്തിമ വിജ്ഞാപനമുൾപ്പെടെ നേരത്തെ പ്രഖ്യാപിച്ചതാണ്. മതികെട്ടാൻ ചോലയും ജില്ലയിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളുടെയും നാഷണൽ പാർക്കുകളുടെയും  ബഫർസോൺ പരിധിയിൽ ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം  സംസ്ഥാന സർക്കാരിനാണ്. നേരത്തേ കേരളത്തിലെ മുഴുവൻ വന്യജീവിസങ്കേതങ്ങളുടെയും  നാഷണൽ പാർക്കുകളുടെയും  ബഫർസോൺ ജനവാസ …

ബഫർസോൺ : ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും ഒഴിവാക്കി സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകണം- ഡീൻ കുര്യാക്കോസ് എം.പി. Read More »

അമയപ്ര തോട്ടുങ്കൽ വർഗ്ഗീസ് തോമസ് (കുഞ്ഞൂഞ്ഞ്-77), നിര്യതനായി

ഉടുമ്പന്നൂർ : അമയപ്ര തോട്ടുങ്കൽ വർഗ്ഗീസ് തോമസ് (കുഞ്ഞൂഞ്ഞ്-77), നിര്യതനായി.ഭാര്യ കുട്ടിയമ്മ കരിങ്കുന്നംപാമ്പക്കൽ കുടുബാംഗം മക്കൾ :- സിബി, ജിബി, മരീന(അയർലണ്ട് ). മരുമക്കൾ :പ്രിയ, മെറിൻ. കൊച്ചുമക്കൾ :സ്നേഹ, ശ്രേയ, റോച്ചസ്, മോസ്സസ്.സംസ്കാര ശുശ്രുഷകൾ 29/4/2023 ശനി 2.30 നു ഭവനത്തിൽആരംഭിച്ചു ഉടുമ്പന്നൂർ സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭൗതിക ശരീരം 28/4/23 വെള്ളി 5.00 P. M. വീട്ടിൽ കൊണ്ടുവരും .

പ്രാദേശിക രാഷ്ട്രീയത്തിലെ ആദർശ സാക്ഷ്യം;എൻ .വി .വർക്കി നിരപ്പേലിനെക്കുറിച്ച് ഡോ.സിറിയക് തോമസിന്റെ കുറിപ്പ് .

തൊടുപുഴ : കഴിഞ്ഞ ദിവസം നിര്യാതനായ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ .വി .വർക്കി നിരപ്പേലിനെക്കുറിച്ചുള്ള എം .ജി .സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ .സിറിയക് തോമസിന്റെ കുറിപ്പ് മധ്യകേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് .പുതു തലമുറയ്ക്ക് ഒട്ടേറെ അറിവുകൾ നൽകുന്ന കുറിപ്പ് ഇങ്ങനെയാണ് …. പ്രാദേശിക രാഷ്ട്രീയത്തിലെ ആദർശ സാക്ഷ്യം…….. സ്വാതന്ത്ര്യ സമര സേനാനികൾക്ക് അതിവേഗംവംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നയാഥാർത്ഥ്യത്തെ നമ്മെ ഒന്നു കൂടി ഓർമ്മിപ്പി ക്കുന്നതും ആ സത്യത്തിനു അടിവരയിടുന്നതു …

പ്രാദേശിക രാഷ്ട്രീയത്തിലെ ആദർശ സാക്ഷ്യം;എൻ .വി .വർക്കി നിരപ്പേലിനെക്കുറിച്ച് ഡോ.സിറിയക് തോമസിന്റെ കുറിപ്പ് . Read More »

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി

തൊടുപുഴ: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടം സ്വദേശിനിയായ 16 കാരി. ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യന്‍ പ്രതിജ്ഞ മിറര്‍ റ്റൈറിങിലൂടെ റെക്കോഡ് സമയത്തിനുള്ളില്‍ എഴുതിയാണ് നേട്ടം കരസ്ഥമാക്കിയത്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ 10 ആം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഡാനല്‍ ബിദ ചാള്‍സാണ് മികച്ച നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്. മിറര്‍ റൈറ്റിങ് എന്നത് എന്തെന്ന് പോലും എട്ട് മാസം മുമ്പ് വരെ ഡാനലിന് അറിയുമായിരുന്നില്ല. വളരെ യാദൃശ്ചികമായി വീട്ടിലിരുന്ന് കണ്ട ടി.വി …

മിറർ റൈറ്റിങിലൂടെ ഇന്ത്യൻ പ്രതിജ്ഞയെഴുതി; ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി മുട്ടത്തെ പത്താം ക്ലാസുകാരി Read More »

ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവം നടന്നു; ആദി ദ്രാവിഡ നാഗ ഗോത്ര ജനത കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു

കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനത്തിൽ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങൾ 999 മലയ്ക്ക് സമർപ്പിച്ച് ഊരാളി ദേശം വിളിച്ചു ചൊല്ലി 101 കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു. ഇതോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാലയുടെ ഭദ്ര ദീപം സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് തെളിയിച്ചു. കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ …

ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവം നടന്നു; ആദി ദ്രാവിഡ നാഗ ഗോത്ര ജനത കരിക്കിൻറെ പടേനി കളരിയിൽ സമർപ്പിച്ചു Read More »