ദുരിതാശ്വാസ നിധിയിൽ നിന്നും പണം തട്ടിയെടുത്തു
തിരുവനന്തപുരം: ഏജന്റുമാർ മുഖേനെ വ്യാജരേഖകളുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണ തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സി.എം.ആർ.ഡി.എഫെന്ന പേരിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ഈ അഴിമതി തുടങ്ങിയിട്ട് കാലങ്ങളായി. കളക്ടറേറ്റുകൾ വഴിയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. സഹായം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എത്തുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹരെ കണ്ടെത്തിയ ശേഷം സെക്രട്ടറിയേറ്റിലേക്ക് അയച്ച് …