ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി വാട്സാപ്പ് കൂട്ടായ്മ..
കുമാരമംഗലം: ‘സുമനസ്സുകളുടെ നാട് കുമാരമംഗലം’ എന്ന പേരിൽ തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മ വിഷുവിന് മുന്നോടിയായി കഷ്ടതയനുഭവിക്കുന്ന 60 ഓളം കുടുംബങ്ങൾക്ക് അരി ഉൾപ്പടെയുള്ള പലചരക്ക് കിറ്റ് വീടുകളിൽ എത്തിച്ച് നൽകി സമൂഹത്തിന് മാതൃകയാവുകയാണ്.കിറ്റ് വിതരണ ഉദ്ഘാടനം ദിവ്യ രക്ഷാലയം ഡയറക്ടർ ടോമി മാത്യു ഓടയ്ക്കൽ നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയോടും, ദീർഘ വീക്ഷണത്തോടെയും, മത, ജാതി, കക്ഷി രാഷ്രീയപ്രവർത്തങ്ങൾക്കെല്ലാം ഉപരിയായി നാടിന്റെ നന്മക്കായുള്ള കൂട്ടായ്മയുടെ ഈ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു …
ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി വാട്സാപ്പ് കൂട്ടായ്മ.. Read More »