Timely news thodupuzha

logo

Positive

മൂന്നാറിൽ പുതിയ അക്കോമഡേഷൻ കോംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

ഇടുക്കി: കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളോടനുബന്ധിച്ച് സൗകര്യപ്രദവും മനോഹരവുമായ അതിഥിമന്ദിരങ്ങൾ ആരംഭിക്കുകയെന്നത് ടൂറിസം വകുപ്പിൻ്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂരിലും ,പൊൻമുടിയിലും പുതിയ ഗസ്റ്റ്ഹൗസ് കെട്ടിടങ്ങൾ ഈ വർഷം ജനങ്ങൾക്കായി തുറന്ന് കൊടുക്കും. കോവിഡിന് ശേഷം ലോകമാകെ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നെങ്കിലും ഇടുക്കി ജില്ലയിൽ റെക്കോർഡ് വർധനവാണുണ്ടായത്. 2023 ൽ …

മൂന്നാറിൽ പുതിയ അക്കോമഡേഷൻ കോംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു Read More »

മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇനി ഡബിൾ ഡക്കർ ബസ്

ഇടുക്കി: മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡബിൾ ഡക്കർ ബസ് എത്തുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകൾ കാണാൻ പറ്റുന്ന രീതിയിൽ ഗ്ലാസ് പാനലിംഗ് നടത്തിയ ബസ്സ് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. കെ.എസ്.ആർ.ടി.സി യുടെ ആർ എൻ765 (കെ എൽ 15 9050) ഡബിൾ ഡക്കർ …

മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇനി ഡബിൾ ഡക്കർ ബസ് Read More »

ഏറ്റവും മികച്ച ലക്ഷ്യം ലക്ഷ്യമില്ലായ്മയാണ്…

ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു ഒരു പുതുവത്സരത്തെ കൂടി വരവേൽക്കുവാൻ നാം ഒരുങ്ങുകയാണ്. ഇന്നലെ, ഇന്ന്, നാളെ. നമുക്ക് പരിചിതമായ വാക്കുകൾ, ആശയം. ഒരു വർഷം നാളയെക്കുറിച്ചുള്ള ചിന്തയിലെ ഏതാണ്ട് ദൈർഘമേറിയ സമയദൂരമാണ്. പുതുവർഷത്തിൽ എത്രയെത്ര ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, പ്രതിജ്ഞകൾ… ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ ഒന്നുമില്ലാതെ ജീവിക്കുക എന്നാൽ സ്വന്തം ശ്വാസോച്ഛ്വാസത്തെ നിർബന്ധമായി നിഷേധിക്കുന്നതുപോലെയാണെന്ന് കരുതുന്ന സംസ്കാരത്തിന്റെ ഭാഗമാണ് നാം ഓരോരുത്തരും. അഭിലാഷം, അഭിനിവേശം, ആഗ്രഹം എന്നിവയാൽ ജ്വലിക്കുന്ന ഒരു ലോകത്ത്, വിജയം പലപ്പോഴും നമ്മുടെ സ്വപ്നങ്ങളുടെ വലിപ്പവും നമ്മുടെ …

ഏറ്റവും മികച്ച ലക്ഷ്യം ലക്ഷ്യമില്ലായ്മയാണ്… Read More »

ബി.എം റഹിമിനെ ആദരിച്ചു

മൂന്നാർ: ആദ്യകാല വായനശാല പ്രവർത്തകനും ന്യൂസ് എജൻ്റുമായ മൂന്നാർ ബി.എം റഹിമിനെ ആദരിച്ചു. ബിരുദ വിദ്യാർത്ഥിനിയായ ഡോണ പ്രിൻസിൻ്റെ ഇംഗ്ലീഷ് കവിതാ സമാഹാരത്തിൻ്റെ പ്രകാശനത്തോട് അനുബന്ധിച്ചായിരുന്നു അനുമോദനം. അഡ്വ. എ രാജ എം.എൽ.എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എം ഭൗവ്യ എന്നിവർ ഉപഹാരങ്ങൾ നൽകി. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജെ ബാബു അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി അവാർഡ് നേടിയ കവി അശോകൻ മറയൂർ, നോലിസ്റ്റ് എസ് പുഷ്പമ്മ, മൂന്നാർ എ.ഇ.ഒ സി …

ബി.എം റഹിമിനെ ആദരിച്ചു Read More »

ക്രിസ്മസ് – പുതുവത്സര ഖാദി റിബേറ്റ് മേള തുടങ്ങി, ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടത്തി

തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ക്രിസ്മസ് പുതുവത്സര ഖാദി മേള തുടങ്ങി. ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടന്നു. കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദിഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സബീനബിഞ്ചു ഉദ്ഘാടനം ചെയ്തു. ഖാദിബോർഡ് മെമ്പർ കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.ജി. രാജശേഖരൻ ആദ്യവിൽപ്പന നിർവ്വഹിച്ചു. ഡപ്യൂട്ടി ഡയറക്ടർ ഇ.നാസർ, എ.ആർ. ഷീനാ മോൾ ജേക്കബ് എന്നിവർ പ്രസംഗിച്ചു. കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്ക് 30 …

ക്രിസ്മസ് – പുതുവത്സര ഖാദി റിബേറ്റ് മേള തുടങ്ങി, ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടത്തി Read More »

പനയുടെ മുകളിൽ പപ്പായ തൈ വളർന്നു

മുവാറ്റുപുഴ: പനയുടെ മുകളിൽ പപ്പായ തൈ വളർന്ന് പപ്പായ ഉണ്ടായത് കൗതുകമായി. പനയുടെ മുകളിൽ പപ്പായ വളരുന്നത് കൗതുകം എങ്കിലും ഫലം പുറപ്പെടുവിക്കുന്നത് വിരളമാണ്. കല്ലൂർക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ കളപ്പുരയിൽ ജോണി ജോസിന്റെ പുരയിടത്തിലാണ് ഈ അത്ഭുത കാഴ്ച. ബിസിനസുകാരനായ ജോണി കൃഷിയെ ഏറെ സ്നേഹിക്കുന്ന വ്യക്തിയുമാണ്. തൊടുപുഴയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന ഇദ്ദേഹം കൃഷിയിടത്തിൽ നടക്കുന്നതിനിടയിൽ അവിചാരിതമായാണ് ഈ അപൂർവ്വ കാഴ്ച കണ്ടതെന്ന് പറഞ്ഞു. കാലം തെറ്റി തുടർച്ചയായി ലഭിച്ച മഴയാകാം പപ്പായ ഇത്ര …

പനയുടെ മുകളിൽ പപ്പായ തൈ വളർന്നു Read More »

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം കെ ജയകുമാറിന്

ന്യൂഡൽഹി: കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ അറിയപ്പെടുന്ന ജയകുമാർ നിലവിൽ കേരള സർക്കാരിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ ഡയറക്‌ടറാണ്. കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. അർധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പസിദ്ധീകരിച്ചു.

ദൈവം നമ്മോടു കൂടെ, അച്ചാമ്മ പൈനാൽ എഴുതുന്നു

പരിശുദ്ധ ദൈവമാതാവ് തൻ്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലമായപ്പോൾ ബദ്‌ലഹേം എന്ന നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി. ലോകത്തോട് സ്വന്തം ജീവിതം വഴി സ്നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും വിപ്ലവം പ്രസംഗിക്കുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു. യേശുവിന്റെ ജനനം ഒരു പാതിരാത്രിയിൽ ആയിരുന്നു. അധ്വാനത്തിന്റെ പകൽ അസ്തമിച്ച് വിശ്രമവും ഉറക്കവും കഴിഞ്ഞ് പാതിരാത്രിക്ക് ശേഷം പുതിയൊരു പകലിന്റെ തുടക്കമാണ്. ഇരുട്ട് മാറി കിഴക്ക് പുതിയൊരു സൂര്യോദയം തുടങ്ങുകയാണ്. രാമായണമാസത്തിൽ രാമായണ വായനയ്ക്ക് ഊന്നൽ നൽകുന്നതും …

ദൈവം നമ്മോടു കൂടെ, അച്ചാമ്മ പൈനാൽ എഴുതുന്നു Read More »

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു

ഇടുക്കി: അറുപത്തിരണ്ടാമത് കേന്ദ്രീയവിദ്യാലയ സ്ഥാപകദിനാഘോഷം ഉത്സവപ്രതീതിയോടെ പൈനാവിലെ പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തിൽ നടന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ്  പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സ്കിറ്റുകൾ, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. അധ്യാപകരുടെ സഹായത്തോടെയാണ് വിദ്യാർഥികൾ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.വിദ്യാർത്ഥികൾ പങ്കെടുത്ത വർണ്ണാഭമായ സാംസ്കാരിക, വിദ്യാഭ്യാസപരിപാടികൾ, സാംസ്‌കാരിക പ്രദർശനം എന്നിവയും നടന്നു. ഇടുക്കി  കേന്ദ്രീയവിദ്യാലയം വളർച്ചയുടെയും നവീകരണത്തിൻ്റെയും പാതയിലാണെന്ന് സ്വാഗതം ആശംസിച്ച പ്രിൻസിപ്പൽ  അജിമോൻ എ ചെല്ലംകോട്ട് പറഞ്ഞു. 2008 …

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു Read More »

35 അടിയിലേറെ ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി വാഴക്കുളം ചാവറ ഇൻറർനാഷണൽ അക്കാദമി

മുവാറ്റുപുഴ: ക്രിസ്തുമസിനെ വരവേൽക്കുന്നതിനായി 35 അടിയിലേറെ ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി തയ്യാറെടുക്കുകയാണ് വാഴക്കുളം ചാവറ ഇൻറർനാഷണൽ അക്കാദമി. നക്ഷത്രങ്ങളും അലങ്കാരവസ്തുക്കളും ദീപവിതാനങ്ങളും കൊണ്ട് മനോഹരമാക്കി സ്ക്കൂളിനു മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന ട്രീ വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും വേറിട്ട കാഴ്ചയാണ്. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതുകൂടാതെ 12 ഓളം ചെറു ട്രീകളും ക്രിസ്മസിന്റെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ ഫാദർ. ഡിനോ കള്ളിക്കാട്ട് …

35 അടിയിലേറെ ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി വാഴക്കുളം ചാവറ ഇൻറർനാഷണൽ അക്കാദമി Read More »

ജോണി മെതിപ്പാറയ്ക്ക് ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തിന്റെ സാമൂഹ്യ സേവന അവാർഡ്

വാഴക്കുളം: നിയമ ബോധവൽക്കരണ രംഗത്തും സാമൂഹ്യ സേവന മേഖലയിലും നടത്തിയ പ്രവർത്തനങ്ങൾക്ക് ജോണി മെതിപ്പാറയ്ക്ക് ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തിന്റെ സാമൂഹ്യ സേവന അവാർഡ്. രാജയോഗിനി ബി.ആർ രാധാ ബഹൻജി അവാർഡ് നൽകി. നെടുമ്പാശേരി രാജയോഗ ഭവനിൽ നടന്ന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ജസ്റ്റിസ് കെ.നാരായണ കുറുപ്പ്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ ഉപദേഷ്ടാവായ ഡോക്ടർ കെ.എൻ പണിക്കർ,ലൈഫ് കോച്ച് ഡോ.ഇ.വി സ്വാമിനാഥൻ,ബി.കെ ബ്രിജ് ഭായ്,ബി.കെ ബിരേന്ദ്ര ഭായി തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ തൊണ്ണൂറോളം …

ജോണി മെതിപ്പാറയ്ക്ക് ബ്രഹ്മകുമാരി ഈശ്വരീയ വിദ്യാലയത്തിന്റെ സാമൂഹ്യ സേവന അവാർഡ് Read More »

രാജ്യത്തെ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷൻ പാലക്കാട് ജില്ലയിലെ ആലത്തൂരിലേത്

തിരുവനന്തപുരം: രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂർ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിൻറെ അവസാനഘട്ടത്തിൽ എത്തിയ 76 പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് ആലത്തൂർ സ്റ്റേഷൻ ഈ നേട്ടം കൈവരിച്ചത്. വിവിധ തരത്തിലുള്ള കുറ്റാ​ന്വേ​ഷ​ണം, ​ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങൾ, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോർഡ് റൂമും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. സ്ത്രീകൾക്കും കുട്ടികൾക്കും …

രാജ്യത്തെ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷൻ പാലക്കാട് ജില്ലയിലെ ആലത്തൂരിലേത് Read More »

കളിയും കാര്യവും: ഫെഡറൽ ബാങ്കിന്റെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

കൊച്ചി: മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി കുട്ടികൾ അമിത ‘സ്ക്രീൻ ടൈമിന്’ ഇരകളാവുന്നതു തടയാനായി ഫെഡറൽ ബാങ്ക് നടപ്പാക്കുന്ന സംസ്ഥാനതല ബോധവൽക്കരണ പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി. ‘കളിയും കാര്യവും’ എന്ന പേരിലുള്ള പരിപാടി കേന്ദ്രീയ വിദ്യാലയ കടവന്ത്രയിലും തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്കൂളിലുമായി ആരംഭിച്ചു. അമിതമായ സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, ലഘു സമ്പാദ്യത്തിന്റെ പ്രാധാന്യം, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിൽ കേരളത്തിന്റെ തനതു കലാ രൂപങ്ങളായ ചാക്യാർ കൂത്ത്, തെയ്യം എന്നിവയിലൂടെയാണു ബോധവൽക്കരണം …

കളിയും കാര്യവും: ഫെഡറൽ ബാങ്കിന്റെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി Read More »

സർവ്വമത സമ്മേളനത്തിൽ മാർപാപ്പയ്ക്ക് റോസ പുഷ്പം നൽകി ഒരു തൊടുപുഴക്കാരൻ

വത്തിക്കാൻസിറ്റി: വത്തിക്കാനിൽ നടന്ന സർവ്വമത സമ്മേളനത്തിൽ മാർപാപ്പയ്ക്ക് റോസ പുഷ്പം നൽകുവാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് തൊടുപുഴ വഴിത്തല സ്വദേശിയായ അഡ്വ. ശ്യാം പി പ്രഭു. ദുബായിൽ കൺസൽട്ടൻസി കമ്പനി നടത്തുന്ന അഡ്വ. ശ്യാം തൊടുപുഴ ​ഗോൾഡൺ ജേസീസിൻ്റെ ചാർട്ടർ പ്രസിഡന്റാണ്. ശിവ​ഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടന്ന സർവ്വമത സമ്മേളനത്തിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ​ഗോൾഡൻ റോസ് നൽകുവാൻ ശ്യാം പി പ്രഭുവിന് അവസരം ലഭിച്ചത്. വർക്കല ശിവ​ഗിരിയിൽ പുതുതായി നിർമ്മിക്കുന്ന സർവ്വ മത ആരാധന …

സർവ്വമത സമ്മേളനത്തിൽ മാർപാപ്പയ്ക്ക് റോസ പുഷ്പം നൽകി ഒരു തൊടുപുഴക്കാരൻ Read More »

കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി യുവതി

തൊടുപുഴ: കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി നാടിന് മാതൃകയായി യുവതി. തട്ടക്കുഴ കൊച്ചുകാളിയിക്കൽ ബിന്ദു ജിജിയാണ് റോഡിൽ കിടന്നു കിട്ടിയ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകിയത്. തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് ജം​ഗ്ഷനിലുള്ള ​ഗായത്രി ഡിസൈൻസിലെ സ്റ്റാഫാണ് ബിന്ദു ജിജി. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവാൻ സമീപമുള്ള വെയിറ്റിം​ഗ് ഷെഡിലേക്ക് എത്തിയപ്പോഴാണ് സ്വർണാഭരണം അടങ്ങിയ കവർ ലഭിയ്ക്കുന്നത്. വീട്ടിലെത്തിയ ശേഷം അയൽവാസിയും മുതലക്കോടത്ത് ഓൾട്ടാസ് സർവ്വീസ് സെന്റർ നടത്തുന്ന …

കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി യുവതി Read More »

ഇരുട്ടുനിറഞ്ഞ കേരളത്തിന്‌ മുകളിൽ കൊളുത്തിവെച്ച വിളക്കായിരുന്നു ഗ്രന്ഥശാലാ പ്രസ്ഥാനമെന്ന്‌ കവി കുരീപ്പുഴ ശ്രീകുമാർ

തൊടുപുഴ: ഇരുട്ടുനിറഞ്ഞ കേരളത്തിന്‌ മുകളിൽ കൊളുത്തിവെച്ച വിളക്കായിരുന്നു ഗ്രന്ഥശാലാ പ്രസ്ഥാനമെന്ന്‌ കവി കുരീപ്പുഴ ശ്രീകുമാർ. തൊടുപുഴയിൽ നടക്കുന്ന ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽനിന്ന്‌ വെളിച്ചം സ്വീകരിച്ച ശ്രീനാരായണ ഗുരുവിന്‌ തിരുവനന്തപുരത്തെ ഗ്രന്ഥശാലയിൽ അന്ന്‌ പ്രവേശിപ്പിച്ചിരുന്നില്ല.കവിതയിലൂടെ മലയാളിയോട്‌ സംസാരിച്ച നവോത്ഥാന നായകനായ കുമാരാനാശാൻ വായനതിലൂടെ മനുഷ്യരാകാൻ പറഞ്ഞു. പസ്‌തകം വായിക്കരുതെന്ന്‌ പറഞ്ഞ മതങ്ങൾ കേരളത്തിൽപുസ്‌തക പ്രസാദനശാലകൾ തുടങ്ങിയത്‌ പ്രന്ഥശാലകളുടെ പ്രവർത്തന ഫലമായാണ്‌. വായിച്ചാൽ സാഹോദര്യം എന്തെന്ന്‌ മനസിലാകും. പട്ടിണിയെ അടയാളപ്പെടുത്തുന്ന കവിതകൾ …

ഇരുട്ടുനിറഞ്ഞ കേരളത്തിന്‌ മുകളിൽ കൊളുത്തിവെച്ച വിളക്കായിരുന്നു ഗ്രന്ഥശാലാ പ്രസ്ഥാനമെന്ന്‌ കവി കുരീപ്പുഴ ശ്രീകുമാർ Read More »

കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു

തൊടുപുഴ: ഇൻഡ്യൻ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാം വാർഷികം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സിവിൽ ജഡ്ജും(സീനിയർ ഡിവിഷൻ), ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റി ഇടുക്കി ജില്ലാ സെക്രട്ടറിയുമായ അരവിന്ദ് ഇടയോടി, ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായ പ്രീ ആംബിൾ ആലേഖനം ചെയ്ത ഫലകം സ്കൂളിൽ അനാച്ഛാദനം ചെയ്തു. തുടർന്ന് അതിലെ വിശുദ്ധമായ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും അവർ അത് ഏറ്റുപറയുകയും ചെയ്തു. ഇൻഡ്യൻ ഭരണഘടനയുടെ അന്തസ്സാർന്ന അന്തസത്ത യെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുവാനും അദ്ദേഹത്തിന്റെ വാക്കുകൾ …

കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു Read More »

കലയന്താനി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാ മാതവിൻ്റെ അമലോത്ഭവ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് പ്രദക്ഷിണവും

കലയന്താനി: സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിൻ്റെ അമലോത്ഭവ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് പ്രദക്ഷിണവും ഡിസംബർ ഒന്ന് മുതൽ എട്ട് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫ്രാൻസിസ് കീരംപാറ, അസി. വികാരി ഫാ. തോമസ് മക്കോളിൽ എന്നിവർ അറിയിച്ചു. ഡിസംബർ ഒന്ന് ഞായർ രാവിലെ ആറിന് വിശുദ്ധ കുർബാന. 8.30ന് കൊടിയേറ്റ്, പൊന്തിഫിക്കൽ കുർബാന, സന്ദേശം – മാർ ജോർജ്ജ് പുന്നക്കോട്ടിൽ. 10.30ന് ഫാ. ജോർജ്ജ് ഊരാളികുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും. …

കലയന്താനി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാ മാതവിൻ്റെ അമലോത്ഭവ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് പ്രദക്ഷിണവും Read More »

കാര്യങ്ങൾ അതായിരിക്കുന്ന തരത്തിൽ അംഗീകരിക്കുന്നത് നിഷ്ക്രിയത്വത്തേക്കാൾ വലുതാണ്; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

സെന്റ് ഗുരുവായ ഹെൻറി ഷുക്മാൻ അനുകമ്പയോടുകൂടിയ നിങ്ങളുടെ നിരുപാധികമാം അംഗീകാരം സ്വസ്‌നേഹത്തിൻ്റെയും കാരുണ്യത്തിന്റെയും ഏറ്റവും ശക്തമായ പ്രവൃത്തികളിലൊന്നാണെന്ന് കരുതുന്നു. നിയന്ത്രിക്കുകയോ, അടിച്ചമർത്തുകയോ, മാറ്റം വരുത്തുകയോ ചെയ്യാതെ കാര്യങ്ങൾ അതേപടി നിലനിൽക്കാൻ അനുവദിക്കുന്ന സൗമ്യമായ കലയാണിത്. കാര്യങ്ങൾ അതായിരിക്കുന്ന തരത്തിൽ അംഗീകരിക്കുന്നത്, അല്ലെങ്കിൽ അനുവദിക്കുന്നത് നിഷ്ക്രിയത്വത്തേക്കാൾ വലുതാണ് – ഇത് അഗാധമായ സ്വയം ദയയുടെയും അംഗീകരണത്തിൻ്റെയും ഒരു പ്രവൃത്തിയാണ്. അനുവദിക്കുക എന്നതിൻ്റെ അർത്ഥമെന്താണ്? ഇതിനർത്ഥം നിങ്ങളെത്തന്നെയും എല്ലാവരേയും സ്വാഗതം ചെയ്യുക എന്നാണ്. നിങ്ങൾ ആഗ്രഹിക്കുന്നതിൽ നിന്നും വ്യത്യസ്തമായിരുക്കുമിത്. ഇത് …

കാര്യങ്ങൾ അതായിരിക്കുന്ന തരത്തിൽ അംഗീകരിക്കുന്നത് നിഷ്ക്രിയത്വത്തേക്കാൾ വലുതാണ്; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

ഓൾ ഇന്ത്യാ അവാർഡി റ്റീച്ചേഴ്സ് ഫെഡറേഷൻ കർമ്മ ശ്രേഷ്ഠ പുരസ്കാരം പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായി വിരമിച്ച ജെസ്സി ജോസഫിന്

തൊടുപുഴ: പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായി വിരമിച്ച ജെസ്സി ജോസഫിന് ഓൾ ഇന്ത്യാ അവാർഡി റ്റീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ 30ആമത് കർമ്മ ശ്രേഷ്ഠ(​ഗുരുശ്രേഷ്ഠ) പുരസ്കാരം ലഭിച്ചു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച അധ്യാപകരുടെ ഓൾ ഇന്ത്യ തലത്തിലുള്ള സംഘടനയാണ് ഈ പുരസ്കാരം നൽകി വരുന്നത്. റിട്ടയർമെന്റിന് ശേഷവും വിവിധ മേഖലകളിൽ സജീവ സാന്നിധ്യമാണ് ജെസ്സി ജോസഫ്. തിടനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയായി തുടങ്ങിയ ഔദ്യോ​ഗിക ജീവിതം അമരാവതി ​ഗവ. ഹയർ സെക്കന്ററി സ്കൂൾ …

ഓൾ ഇന്ത്യാ അവാർഡി റ്റീച്ചേഴ്സ് ഫെഡറേഷൻ കർമ്മ ശ്രേഷ്ഠ പുരസ്കാരം പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറായി വിരമിച്ച ജെസ്സി ജോസഫിന് Read More »

പട്ടികവർഗ വികസന പദ്ധതിക്ക് തുടക്കം: പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു; കേന്ദ്രമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ മുഖ്യാതിഥിയായി

ഇടുക്കി: പട്ടികവർഗ ജനതയുടെ വികസനം ലക്ഷ്യമിട്ടുള്ള ധർത്തി ആഭാ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയുടെ ദേശീയതല ഉദ്‌ഘാടനം ബീഹാറിലെ ജമുയി ജില്ലയിൽ പ്രധാനമന്ത്രി നിർവഹിച്ചു. കുമളി മന്നാൻ നഗർ സാംസ്കാരിക നിലയത്തിൽ നടന്ന സംസ്ഥാനതല ഉദ്‌ഘാടന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ഓൺലൈനായി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പ് കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ മുഖ്യാതിഥിയായി.ആദിവാസി വിഭാഗത്തെ വികസിത സമൂഹമാക്കി മാറ്റുന്നതിനുള്ള ഊർജ്ജിത ശ്രമമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടികവർഗ …

പട്ടികവർഗ വികസന പദ്ധതിക്ക് തുടക്കം: പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു; കേന്ദ്രമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ മുഖ്യാതിഥിയായി Read More »

ശിശുദിനാഘോഷം; തൊടുപുഴ ന​ഗരസഭയുടെ നേതൃത്വത്തിൽ ഹരിതസഭ നടത്തി

തൊടുപുഴ: ശിശുദിനത്തോട് അനുബന്ധിച്ച് തൊടുപുഴ ന​ഗരസഭയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ സംഘടിപ്പിച്ച് കുട്ടികളുടെ ഹരിതസഭ മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തി. പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു നിർവ്വഹിച്ചു. കുട്ടികൾ മഹാത്മാക്കളുടെ വേഷം ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു സ്വാ​ഗതം ആശംസിച്ചു. ആരോ​ഗ്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ എം.എ കരീം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി, കിലാ റിസോഴ്സ് പേർഡൻമാരായ …

ശിശുദിനാഘോഷം; തൊടുപുഴ ന​ഗരസഭയുടെ നേതൃത്വത്തിൽ ഹരിതസഭ നടത്തി Read More »

മകര വിളക്ക് മഹോത്സവം: കൺട്രോൾ റൂം 16 ന് തുടങ്ങും

ഇടുക്കി: ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായ കൺട്രോൾ റൂം നവംബർ 16 മുതൽ പ്രവർത്തന നിരതമാവും. തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനും ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും തീർത്ഥാടനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുമായാണ് പ്രത്യേക കൺട്രോൾ റൂം തുടങ്ങുന്നത്. ഇടുക്കി കളക്‌ട്രേറ്റിലും മഞ്ചുമല വില്ലേജ് ഓഫീസിലുമായി 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കുമാണ് നവംബർ 16 ന് തുടങ്ങുക. കൺട്രോൾ റൂം …

മകര വിളക്ക് മഹോത്സവം: കൺട്രോൾ റൂം 16 ന് തുടങ്ങും Read More »

ഇടുക്കി ജില്ലാതല ശിശുദിനാഘോഷം നാളെ ചെറുതോണിയിൽ; സ്‌കൂളുകൾക്ക് ബാഗ് ഫ്രീ ഡേ

ഇടുക്കി: ജില്ലയിലെ ശിശുദിനാഘോഷങ്ങൾക്ക് 14ന് രാവിലെ 8 ന് ചെറുതോണി ബസ്സ്റ്റാൻഡ് പരിസരത്ത് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പതാക ഉയർത്തുന്നതോടെ തുടക്കമാകും. ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടിയിൽ ശിശുദിനറാലി, കുട്ടികളുടെ സമ്മേളനം , ശിശുദിന സ്റ്റാമ്പ് പ്രകാശനം , ഫോട്ടോ പ്രദർശനം എന്നിവയുണ്ടാകും. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ദയാ മോനിഷ് ശിശുദിന റാലി നയിക്കും. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ റാലി ഫ്ലാഗ് ഓഫ് ചെയ്യും . ചെറുതോണി ടൗണിൽ നിന്ന് ആരംഭിക്കുന്ന …

ഇടുക്കി ജില്ലാതല ശിശുദിനാഘോഷം നാളെ ചെറുതോണിയിൽ; സ്‌കൂളുകൾക്ക് ബാഗ് ഫ്രീ ഡേ Read More »

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍: ശിശുദിനത്തില്‍ പഞ്ചായത്തുകളില്‍ കുട്ടികളുടെ ഹരിതസഭ

ഇടുക്കി: മാലിന്യ പരിപാലനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ശിശുദിനത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹരിതസഭയില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ പങ്കെടുക്കും.ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യാനുപാതത്തില്‍ ഹരിതസഭയുടെ ഭാഗമാകും.200 കുട്ടികളെ പങ്കെടുപ്പിച്ചാകും ഒരു ഗ്രാമസഭ നടക്കുക.വിദ്യാലയങ്ങളിലെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരായ അധ്യാപകരും ഹരിതസഭയുടെ ഭാഗമാകും.കുട്ടികളുടെ ഹരിതസഭ പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് സംഘടിപ്പിക്കുന്നത്. എല്ലാ മാലിന്യ പ്രശ്‌നങ്ങളും ഹരിതസഭയില്‍ …

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍: ശിശുദിനത്തില്‍ പഞ്ചായത്തുകളില്‍ കുട്ടികളുടെ ഹരിതസഭ Read More »

തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ തിരുനാൾ ആഘോഷം

തൊടുപുഴ ഈസ്റ്റ്: വിജ്ഞാന മാതാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാ മാതാവിന്റെ തിരുനാൾ നവംബർ 22 മുതൽ 24 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ, കൈക്കാരന്മാരായ ബാബു ചെട്ടിമാട്ടേൽ, ബെന്നി കളപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു. തിരുനാളിന് ഒരുക്കമായി നവംബർ 15 മുതൽ 21 വരെ രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 5.30ന് ജപമാല, ആറിന് വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. 22ന് വെള്ളിയാഴ്ച രാവിലെ 6.15ന് വിശുദ്ധ കുർബാന, …

തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ തിരുനാൾ ആഘോഷം Read More »

സഭൈക്യ ശ്രമങ്ങൾക്ക് ശങ്കരപുരി കുടുംബം നേതൃത്വം നൽകണം: മാർ ജോർജ് ആലഞ്ചേരി

കുറവിലങ്ങാട്: എല്ലാ സഭകളിലും സാന്നിധ്യമുള്ള ശങ്കരപുരി കു ടുംബം സഭൈക്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കണ മെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ശങ്കരപുരി ഗ്ലോബൽ എക്യുമെനിക്കൽ ക്രൈസ്തവ സംഗമത്തിന്റെ പൊതുസ മ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു കർദിനാൾ. വിശ്വാസ സംരക്ഷണമാണ് കുടുംബ യോഗങ്ങളുടെ വലിയ കടമയെ ന്നും കർദിനാൾ പറഞ്ഞു. ഡോ. യുയാക്കീം മാർ കുറി ലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ആർച്ച്ബിഷപ്‌ മാർ തോമസ് തറയിൽ, മന്ത്രി റോഷി അഗസ്റ്റിൻ, പ്രഫ.പി.ജെ. കുര്യൻ, തോമസ് കണ്ണന്തറ, ആൽവിൻ …

സഭൈക്യ ശ്രമങ്ങൾക്ക് ശങ്കരപുരി കുടുംബം നേതൃത്വം നൽകണം: മാർ ജോർജ് ആലഞ്ചേരി Read More »

ശബരിമല മണ്ഡലകാലം: ഇടുക്കി-തേനി അന്തർസംസ്ഥാനയോഗം :ഹരിത തീർത്ഥാടനം പ്രോത്സാപ്പിക്കും*

ഇടുക്കി: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക്ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തർസംസ്ഥാനയോഗം ചേർന്നു. ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി തേനി കളക്ടർ ആർ വി ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്കായുള്ള പ്രവർത്തനങ്ങൾ തമിഴ്‌നാട്-കേരള സർക്കാരിന്റെ സംയുക്തഭിമുഖ്യത്തിൽ നടപ്പിലാക്കുമെന്ന് കളക്ടർമാർ അറിയിച്ചു.തമിഴ്‌നാട് സർക്കാരിന്റെ …

ശബരിമല മണ്ഡലകാലം: ഇടുക്കി-തേനി അന്തർസംസ്ഥാനയോഗം :ഹരിത തീർത്ഥാടനം പ്രോത്സാപ്പിക്കും* Read More »

തൊടുപുഴയിൽ സ്വകാര്യ ബസിൽ നിന്നും വീണ് കിട്ടിയ പണവും ബാങ്ക് രേഖകളും തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി

തൊടുപുഴ: പെരിങ്ങാശ്ശേരി റൂട്ടിലോടുന്ന എ.എസ്.കെ ബസ് ജീവനക്കാരാണ് സമൂഹത്തിന് മാതൃകയായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ബസിൽ നിന്നും കണ്ടക്ടർ മുഹമ്മദ് യാസീന് 30000 രൂപയും ബാങ്ക് പാസ് ബുക്കും ചെക്കുകളും ലഭിച്ചത്. തുടർന്ന് ഇക്കാര്യം കണ്ടക്ടർ ബസ് ഉടമയെ അറിയിച്ചു. മൂന്ന് ദിവസം ആയിട്ടും പണം നഷ്ടപ്പെട്ടയാൾ എത്താത്തതിനെ തുടർന്ന് ബസ് ഉടമകൾ പണവും രേഖകളും പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിനിടെ പണം നഷ്ടപെട്ടയാൾ പോലീസിൽ പരാതിയും നൽകി. തുടർന്ന് പണം നഷ്ടമായ പണ്ടപ്പിള്ളി സ്വദേശി ജോസഫിന് പോലീസിന്റെയും ബസ് …

തൊടുപുഴയിൽ സ്വകാര്യ ബസിൽ നിന്നും വീണ് കിട്ടിയ പണവും ബാങ്ക് രേഖകളും തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി Read More »

ഇരുപത്തിയേഴ് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ, പത്ത് വിശിഷ്ട വ്യക്തികൾക്ക് പ്രത്യേക പുരസ്കാരം

തിരുവനന്തപുരം: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന 30-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും മുതിർന്ന പൗരന്മാർക്കും വിശിഷ്ട വ്യക്തികൾക്കും നൽകുന്ന ആദരവിനും അർഹരായവരുടെ പേരുവിവരം പ്രസിഡൻ്റ് മാത്യു അഗസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് കെ സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി വി.എൻ സദാശിവൻപിള്ള. ട്രഷറർ പി.എ ജോർജ്, സെക്രട്ടറി അമ്മിണി എസ് ഭദ്രൻ എന്നിവർ ശാസ്‌താംകോട്ടയിൽ പ്രഖ്യാപിച്ചു. പ്രൈമറി, എൽ.പി വിഭാഗം – എലിസബത്ത് ലിസ്സി ജെ (ഹെഡ്‌മിസ്ട്രസ്, ബാലികാമറിയം എൽ.പി.എസ്. കൊല്ലം), വിജയകുമാരി എം.എം (എൽ.പി.എസ്.ടി, വേശാല …

ഇരുപത്തിയേഴ് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ, പത്ത് വിശിഷ്ട വ്യക്തികൾക്ക് പ്രത്യേക പുരസ്കാരം Read More »

ഇടുക്കി അസോസിയേഷൻ കുവൈറ്റ് നടത്തുന്ന ശൈത്യകാല പിക്നിക്കിന്റെ ഫ്ലെയർ പ്രകാശനം ചെയ്തു

ഇടുക്കി: ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഡിസംബർ 26,27 തീയതികളിലായി സംഘടിപ്പിക്കുന്ന ചിൽ ആന്റ് ​ഗ്രിൽ അറ്റ് വിന്റർ കാസ്റ്റിൽ എന്ന ഫാമിലി പിക്നിക് പ്രോഗ്രാമിന്റെ ഫ്ലെയർ പ്രകാശനം സാൽമിയ തക്കാര റസ്റ്റോറന്റ് ഹാളിൽ നടന്നു. ജോയ് ആലുക്കാസ് ജ്വല്ലറി കൺട്രി ഹെഡ് വിനോദ് കുമാർ പരിപാടിയുടെ ഫ്ലെയർ പിക്നിക് ജനറൽ കൺവീനർ ടെരൻസ് ജോസിന് കൈമാറി. ഇടുക്കി അസോസിയേഷൻ കുവൈറ്റ് പ്രസിഡണ്ട് എബിൻ തോമസ് അധ്യക്ഷത വഹിച്ചു. ട്രഷറർ ബിജോ ജോസഫ്, വൈസ് പ്രസിഡന്റ് ജോൺലി തുണ്ടിയിൽ, …

ഇടുക്കി അസോസിയേഷൻ കുവൈറ്റ് നടത്തുന്ന ശൈത്യകാല പിക്നിക്കിന്റെ ഫ്ലെയർ പ്രകാശനം ചെയ്തു Read More »

ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ ചിന്ന ചിന്ന ആശൈ പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം

ഇടുക്കി: ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ ചിന്ന ചിന്ന ആശൈ പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം. ശിശുദിനത്തോടനുബന്ധിച്ച് പതിനെട്ട് വയസുവരെയുള്ള1084 കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതിയെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ് പറഞ്ഞു. വനിതാ ശിശുവികസനവകുപ്പിന്റെ അംഗീകാരമുള്ള ജില്ലയിലെ 43 ചൈൽഡ് ഹോമുകളിലുള്ള കുട്ടികളിൽനിന്നും ആവശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പതിനെട്ട് വയസിന് താഴെയുള്ള 644 പെൺ കുട്ടികളും 444 ആൺ കുട്ടികളുമാണുള്ളത്. വിവിധ കാരണങ്ങളാൽ ചൈൽഡ് ഹോമുകളിലെത്തിയവരുടെ ചെറിയ …

ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ ചിന്ന ചിന്ന ആശൈ പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം Read More »

നാഡിവ്യതിയാനം മനുഷ്യരിൽ; ആൻ്റണി പുത്തൻപുരക്കൽ എഴുതുന്നു

(മുന്നറിയിപ്പ്: ഈ ലേഖനം മുഴുവനും നിങ്ങൾ വായിച്ചു കഴിയുമ്പോൾ തീർച്ചയായും നിങ്ങളുടെ മസ്തിഷ്കത്തിൽ വ്യതിയാനം സംഭവിച്ചിരിക്കും). നമ്മുടെ ജീവിതത്തിലെ എല്ലാ സംവേദനങ്ങളും അനുഭവങ്ങളും പെരുമാറ്റരീതികളും മസ്തിഷ്കത്തിന്റെ ഭാഗമാണ്. അത്യൽപമായ ഒരു ചിന്താശകലം, സൂക്ഷ്മവൈകാരിക അനുസ്വാനം, സംഭാഷണങ്ങൾ മുതൽ നമ്മുടെ വിശാലവും വ്യത്യസ്തവുമായ സംസ്കാരം വരെ നമ്മുടെ തലച്ചോറിൽ രേഖപ്പെടുത്തപ്പെടുന്നുണ്ട്. അനുനിമിഷം മസ്തിഷ്കം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. നമ്മൾ ആരാണെന്ന് തീരുമാനിക്കുന്നതിൻ്റെ സുപ്രധാന ഘടകം നമ്മുടെ മസ്തിഷ്കമാണ്. നാഢീയകോശങ്ങൾ നിരന്തരമായി അതിന്റെ പരിപഥം (circuit) മാറ്റിക്കൊണ്ടിരിക്കുന്നു. തന്മൂലം മസ്തിഷ്കത്തിന്റെ ഉള്ളടക്കവും …

നാഡിവ്യതിയാനം മനുഷ്യരിൽ; ആൻ്റണി പുത്തൻപുരക്കൽ എഴുതുന്നു Read More »

ഇടുക്കിയിലേക്ക് വിമാനമെത്തുന്നു: ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ടി ജലാശയത്തിൽ

മൂന്നാർ: ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11ന് രാവിലെ 11ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ. രാജ,എം. എം. മണി എന്നിവർ സന്നിഹിതരായിരിക്കും. കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 രാവിലെ 9.30ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്റിയാസാണ് …

ഇടുക്കിയിലേക്ക് വിമാനമെത്തുന്നു: ജലവിമാനമിറങ്ങുന്നത് മാട്ടുപ്പെട്ടി ജലാശയത്തിൽ Read More »

വണ്ടിപ്പെരിയാറിൽ വൈ.എം.സി.എ കൗൺസിലിം​ഗ് കേന്ദ്രം പ്രവ്ര‍ത്തനം ആരംഭിച്ചു

വണ്ടിപ്പെരിയാർ: വൈ.എം.സി.എ കൗൺസിലിം​ഗ് കേന്ദ്രം തുടങ്ങി. മുതിർന്ന പൗരൻമാർക്കും, കുട്ടികൾക്കും, ഫാമിലി മേഖലയിൽ കേന്ദ്രികരിച്ചാണ് പ്രവർത്തനം നടത്തുക. സാധാരണക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കുവാൻ ലക്ഷ്യമിട്ടാണ് കൗൺസലിങ്ങ് കേന്ദ്രം പ്രവർത്തിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം വണ്ടിപ്പെരിയാർ അസംപ്ഷൻ വികാരി ഫാ. ഫ്രാൻസിസ് നടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സജി പി വർഗീസ് അധ്യഷത വഹിച്ചു. ഗ്രമ പഞ്ചായത്ത് അംഗം എസ് അയ്യപ്പദാസ്, ജോജി സെബാസ്റ്റ്യൻ, സോജൻ വള്ളി പറമ്പിൽ, റോണി വർഗീസ്, സോഷ്യൽ വർക്കർ ഡോണ സണ്ണി, ജെ.പി.എച്ച് …

വണ്ടിപ്പെരിയാറിൽ വൈ.എം.സി.എ കൗൺസിലിം​ഗ് കേന്ദ്രം പ്രവ്ര‍ത്തനം ആരംഭിച്ചു Read More »

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്സോ കേസിലും പീഡന കേസുകളിലും വിധി പറയുന്ന സെഷൻസ് കോടതികൾ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസുകൾ മെറിറ്റ് പരിശോധിച്ച ശേഷം ഇരകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പടുവിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിറക്കി. വിധിയുടെ പകർപ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു പോക്‌സോ കേസിൽ …

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി Read More »

ഉടുമ്പന്നൂരിലെ പൊതുവിദ്യാലയങ്ങളെല്ലാം ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

തൊടുപുഴ: സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയിനിൻ്റെ ഭാഗമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ 11 പൊതുവിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി എല്ലാ വിദ്യാലയങ്ങളിലും ഉറവിട മാലിന്യ നിർമ്മാർജ്ജനത്തിനുള്ള ഉപാധികൾ നൽകിക്കൊണ്ടാണ് ഹരിത വിദ്യാലയങ്ങളാക്കി മാറ്റിയത്. സംസ്ഥാന സർക്കാരിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സാക്ഷ്യപത്രങ്ങൾ സ്കൂളുകൾക്ക് നൽകി. ഹരിത വിദ്യാലയ പ്രഖ്യാപനത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം പരിയാരം എസ്.എൻ എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് രാജൻ …

ഉടുമ്പന്നൂരിലെ പൊതുവിദ്യാലയങ്ങളെല്ലാം ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു Read More »

വൈദ്യുതി ബിൽ അടയ്ക്കാൻ മറന്ന് പോകുന്നവർക്കായി ഇനി മുതൽ എസ്.എം.എസ്

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടക്കാന്‍ ഉപഭോക്താക്കളെ ഓര്‍മിപ്പിക്കു​ന്ന​തി​ന് എസ്.എം.എസ് സംവിധാനമൊരുക്കി കെ.എസ്.ഇ.ബി. ഉപ​യോ​ക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കിയത്. കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ത്താല്‍ വൈദ്യുതി ബില്‍ തുക അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്.എം.എസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും. https://wss.kseb.in/selfservices/registermobile എന്ന ഓദ്യോഗിക വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കൈയി​ലെ …

വൈദ്യുതി ബിൽ അടയ്ക്കാൻ മറന്ന് പോകുന്നവർക്കായി ഇനി മുതൽ എസ്.എം.എസ് Read More »

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച് സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചികിത്സാ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. രോഗം വരുന്നതിനു മുൻപേ വരാതിരിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. പക്ഷാഘാതം സംബന്ധിച്ച രോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു. …

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു Read More »

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ; മികച്ച സ്നേഹാരാമത്തിനുള്ള സംസ്ഥാന പുരസ്‌കാരം കട്ടപ്പന ഗവ. ഐ.റ്റി.ഐയ്ക്ക്

കട്ടപ്പന: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭ, ശുചിത്വമിഷൻ എന്നിവയുമായി സഹകരിച്ച് കട്ടപ്പന ഗവൺമെന്റ് ഐ.റ്റി.ഐ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 110 നിർമ്മിച്ച സ്നേഹാരാമത്തിന് സംസ്ഥാനത്തെ മികച്ച സ്നേഹാരാമത്തിനുള്ള നാഷണൽ സർവീസ് സ്കീം പുരസ്കാരം ലഭിച്ചു. ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് എൻഎസ്എസിന്‍റെ മികച്ച സ്നേഹാരാമമായിട്ടാണ് സംസ്ഥാനതലത്തിൽ യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു …

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ; മികച്ച സ്നേഹാരാമത്തിനുള്ള സംസ്ഥാന പുരസ്‌കാരം കട്ടപ്പന ഗവ. ഐ.റ്റി.ഐയ്ക്ക് Read More »

ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപങ്ങളുടെ ദിവ്യോത്സവമായ ഈ ദിനത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്ത് ചേരുന്ന ജീവിതം ആശംസിക്കുന്നു, ലക്ഷ്മീദേവിയുടെയും ഗണേശ ഭ​ഗവാന്‍റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അതേസമയം, സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം കൂടിയായ ഇന്ന് സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി ആദരിച്ചു. ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരേഡിന് പ്രധാനമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരേഡിൽ ഒമ്പത് …

ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി Read More »

28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ ഒരുങ്ങി അയോധ്യ രാമ ക്ഷേത്രം

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ദീപാവലി വേളയിൽ 28 ലക്ഷത്തോളം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനുള്ള തായാറെടുപ്പിലാണ് ഉത്തർ പ്രദേശ് സർക്കാർ. രാമന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന ആദ്യ ദീപാവലി ആഘോഷമാണിത്. ഈ ഉത്സവത്തിന് ദൈവികതയും മഹത്വവുവും നൽകാനുള്ള ശ്രമത്തിലാണെന്ന് യു.പി സർക്കാർ വ്യക്തമാക്കി. അതിന് പുറമേ മറ്റൊരു റെക്കോഡിന് കൂടി ഒരുക്കങ്ങൾ നടക്കുന്നുണ്ട്. സരയൂ ഘട്ടിൽ 1,100-ലധികം വേദാചാര്യന്മാരടക്കമുള്ളവർ ഒരുമിച്ച് ഏറ്റവും വലിയ ആരതി ഉഴിയുന്ന ചടങ്ങുകൂടി ദീപോത്സവത്തോടനുബന്ധിച്ച് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി …

28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ ഒരുങ്ങി അയോധ്യ രാമ ക്ഷേത്രം Read More »

മൂലമറ്റത്ത് നടന്ന സംരഭകത്വ ശിൽപശാലയിൽ വൻ ജനപങ്കാളിത്തം

ഇടുക്കി: ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൻ അറക്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സംരഭകത്വ ശിൽപശാലയില ജനപങ്കാളിത്തം ശ്രദ്ധേയമായി. പുതിയ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർക്കും നിലവിൽ സംരംഭങ്ങൾ ഉള്ളവർക്കും വേണ്ടിയായിരുന്നു ശിൽപശാല സംഘടിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകള്ളടേയും വിവിധ സർക്കാർ ഏജൻസികളുടേയും പദ്ധതികളെക്കുറിച്ചും ഇതിനാവശ്യമായ ധനസഹായം സബ്സീഡി, മാർക്കറ്റിങ്ങ് അടക്കം സംരംഭങ്ങൾ തുടങ്ങുന്നവർക്കും നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ഉള്ള മുഴുവൻ സംശയങ്ങൾക്കും ശിൽപശാലയിൽ മറുപടി ലഭിച്ചു. ഹാൾ നിറഞ്ഞ് നൂറ് കണക്കിന് ആൾക്കാരാണ് ശിൽപശാലയിൽ എത്തിച്ചേർന്നത്. ഗ്രാമ …

മൂലമറ്റത്ത് നടന്ന സംരഭകത്വ ശിൽപശാലയിൽ വൻ ജനപങ്കാളിത്തം Read More »

സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു

തൊടുപുഴ: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ട് ഹാളില്‍ നടന്ന ദ്വദിന ശില്‍പശാല അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. നിയമസഭ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തില്‍ വിവിധ വ്യവസ്ഥകളെ കുറിച്ച് നടന്ന ചര്‍ച്ചകളില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം ചെറിയാന്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍, സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പി.പി താജുദീന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പശാലയില്‍ ഉയര്‍ന്ന ശുപാര്‍ശകള്‍ …

സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു Read More »

അഞ്ചിരി പള്ളിയിൽ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ നവംബർ ഒന്ന് മുതൽ മൂന്ന് വരെ

അഞ്ചിരി: പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ നവംബർ ഒന്ന് മുതൽ മൂന്ന് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോൺ വടക്കൻ, കൈക്കാരന്മാരായ മാത്യു ചേമ്പ്ലാങ്കൽ, ഷാജി ചേർത്തലയ്ക്കൽ എന്നിവർ അറിയിച്ചു. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഒക്ടോബർ 22ന് ആരംഭിച്ചു. രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ ഫാ. അബ്രാഹം പാറയ്ക്കൽ, ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ, ഫാ. പോൾ ഇടതൊട്ടി, ഫാ. വർക്കി മണ്ഡപത്തിൽ, ഫാ. …

അഞ്ചിരി പള്ളിയിൽ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ നവംബർ ഒന്ന് മുതൽ മൂന്ന് വരെ Read More »

ജീവകര്യണ്യ പ്രവർത്തകരെ ആദരിച്ചു

പീരുമേട്: ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത പൊതു പ്രവർന രംഗത്ത് മാതൃക ആയവരെ ആദരിച്ചു. പഴയ പാമ്പാനാർ എസ്റ്റേറ്റിൽ കറപ്പു സ്വാമി എന്ന രോഗിക്ക് പെരിയാർ ഡിറ്റീസ് എന്ന രോഗത്തിന്റെ ശസ്ത്രക്രീയ നടത്തുന്നതിലേക്ക്, സാമ്പത്തിക സഹായം നൽകുന്നതിന് കുറഞ്ഞ കാലം കൊണ്ട് ലക്ഷ്യം സാക്ഷാൽകരിച്ചു ഹൃദയ സഹായാനിധി പ്രവർത്തകർക്ക് ആദരവ് നൽകിയത്. പാമ്പനാർ സെൻ്റ് ജംയിസ് സി. എസ്.ഐ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചാത്ത് മെമ്പർ ഏ രാമൻ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ.സുനീഷ് മുഖ്യ …

ജീവകര്യണ്യ പ്രവർത്തകരെ ആദരിച്ചു Read More »

എഫ്.ഡി.ഐയുടെ ആഗോള സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് തൊടുപുഴ സ്വദേശിയായ ഡോ. ബോണി ജോസ് ടോം

തുർക്കി: ദന്ത ഡോക്ടർമാരുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായ എഫ്.ഡി.ഐയുടെ ആഗോള സമ്മേളനത്തിൽ തൊടുപുഴ സ്വദേശിയായ ഡോ. ബോണി ജോസ് ടോം പ്രബന്ധം അവതരിപ്പിച്ചു. തൊടുപുഴ ഫേസ്‌വാല്യു ഡെൻ്റൽ ക്ലിനിക് ഉടമയായ ഡോ. ബോണി, വേദനരഹിത ദന്ത ചികിത്സാ രംഗത്തെ ഏറ്റവും പുതിയ ഉപകരണങ്ങളെയും ശാസ്ത്രീയ രീതികളെയും കുറിച്ചാണ് പ്രബന്ധം അവതരിപ്പിച്ചത്. ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ ഉൾപ്പെടെ 134 രാജ്യങ്ങളിൽ നിന്നുമുള്ള ഇരുന്നൂറോളം ദേശീയ സംഘടനകൾ ചേർന്നുള്ള ഫെഡറേഷനായ എഫ്.ഡി.ഐ ആണ് തുർക്കിയിലെ ഇസ്താംബൂളിൽ വച്ച് …

എഫ്.ഡി.ഐയുടെ ആഗോള സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് തൊടുപുഴ സ്വദേശിയായ ഡോ. ബോണി ജോസ് ടോം Read More »

അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു

ഇടുക്കി: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോട് അനുബന്ധിച്ച് സന്നദ്ധ രക്ഷാ പ്രവർത്തക സേനയായ അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു. ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ആപ്ദമിത്ര പ്രവർത്തകർക്കുള്ള ബാഡ്ജ് ഓഫ് ഓണർ സമ്മാനിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഇടുക്കി ഫയർ റെസ്ക്യൂ വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം എന്നിവ സംയുക്തമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സന്നദ്ധ പ്രവർത്തകർക്കായി ഏകദിന പരിശീലന പരിപാടി, ജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചിത്രരചനാ മത്സരം എന്നിവയും …

അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു Read More »

നിസിബിസ് കൽ‌ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായി ജോർജ് ജേക്കബ് കൂവക്കാട്

ചങ്ങനാശേരി: നിസിബിസ് കൽ‌ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായി സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽ നിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് ജേക്കബ് കൂവക്കാടിനെ ഫ്രാൻസിസ് മാർ‌പാപ്പ പ്രഖ്യാപിച്ചു. വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേസമയമായിരുന്നു പ്രഖ്യാപനം. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. മോൺസിഞ്ഞോർ കൂവക്കാടിന്‍റെ മെത്രാഭിഷേകം നവംബർ 24ന് മാർ റാഫേൽ തട്ടിലിന്‍റെ നേതൃത്വത്തിൽ ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിലും കർദിനാൾ വാഴിക്കൽ ചടങ്ങ് ഡിസംബർ ഏഴിന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിലും നടക്കും. ഇന്ത്യയിൽ നിന്ന് …

നിസിബിസ് കൽ‌ദായ രൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായി ജോർജ് ജേക്കബ് കൂവക്കാട് Read More »

നെടുങ്കണ്ടത്തെ മൂന്ന് കെ.എസ്.ഇ.ബി ഓഫീസുകൾ ഇനി ഒരുകുടക്കീഴിൽ, മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്തു

ഇടുക്കി: ജില്ലയുടെ വൈദ്യുതിമേഖലയിലെ വികസനത്തിനായി 217.9 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നെടുങ്കണ്ടത്ത് പുതുതായി പണികഴിപ്പിച്ച മിനി വൈദ്യുതിഭവൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പാക്കേജ് വഴിയുള്ള പദ്ധതികൾ 2026 ൽ പ്രത്യേക പാക്കേജ് പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. രാമക്കൽമേട്ടിലെ 220 കെ വി സബ് സ്റ്റേഷനുൾപ്പടെ അഞ്ച് പുതിയ സബ് സ്റ്റേഷനുകളുടെ നിർമ്മാണം , മറ്റ് സ്റ്റേഷനുകളുടെ ശേഷിവർദ്ധിപ്പിക്കൽ, 103 കിലോമീറ്റർ നീളത്തിൽ വൈദ്യുതിലൈൻ തുടങ്ങിയവയാണ് നടപ്പാക്കുക. സംസ്ഥാനത്തെ …

നെടുങ്കണ്ടത്തെ മൂന്ന് കെ.എസ്.ഇ.ബി ഓഫീസുകൾ ഇനി ഒരുകുടക്കീഴിൽ, മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്തു Read More »