Timely news thodupuzha

Month: August 2024

ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണം; മണ്ണിടിച്ചിലിനെ തുടർന്ന് ദീതിയിൽ രണ്ട് കുടുംബങ്ങൾ

അടിമാലി: ദേശീയ പാത വികസനത്തിൻ്റെ പേരിൽ മണ്ണെടുത്തതിനെ തുടർന്ന് സംരക്ഷണഭിത്തി ഉൾപ്പെടെ തകർന്ന് രണ്ട് കുടുംബങ്ങൾ ഭീതിയുടെ നിഴലിൽ. കൂമ്പൻപാറ തുറവക്കൽ മനോജ്, പാറാപ്പാട്ട് സുബൈർ എന്നിവരുടെ കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. ദേശീയ പാത വികസനത്തിൻ്റെ പേരിലുള്ള മണ്ണെടുപ്പ് അശാസ്ത്രീയവും, ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതുമാണ് എന്ന പരാതിക്കിടയിലാണ് ഈ സംഭവം. രണ്ട് വീടുകളിലും കുട്ടികളും,വൃദ്ധരായ മാതാപിതാക്കളും ഉണ്ട്. കാലവർഷം കൂടിയായതോടെ ഇവരുടെ ആശങ്ക ഇരട്ടിയായി. സംഭവത്തിൽ മുഖ്യമന്ത്രിക്കും, അധികാരികൾക്കും പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് കുടുംബങ്ങൾ.

വയനാട് ഉരുൾപൊട്ടൽ; തൊഴിലാളികൾക്ക് ധനസഹായം നൽകുമെന്ന് ലേബർ ബോർഡ്

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ട തോട്ടം തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കും. ദുരന്തത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ലേബർ ബോർഡ് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരിതബാധിതരുടെ ക്യാമ്പുകൾ മന്ത്രി സന്ദര്‍ശിച്ചു.

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ആഭ്യന്തര കലാപത്തെ തുടർന്ന് രാജി വച്ച് നാട് വിട്ട ശേഷം ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ. പാർലമെൻറിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. നിലവിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ 9ന് ഹിൻഡൻബർഡിലെ വ്യോമ താവളത്തിൽ നിന്നും ഹസീനയുടെ വിമാനം പുറപ്പട്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ …

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് വിദേശകാര്യ മന്ത്രി Read More »

നെല്ലിമറ്റം ടൗണിൽ കലുങ്കിന് കുഴിച്ച കുഴിയിൽ തടിലോറി വീണ് അപകടം

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റം ടൗണിൽ തടിലോറി മറിഞ്ഞ് അപകടം. അടിമാലി ഭാഗത്ത് നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് യൂക്കാലി തടികളുമായി പോവുകയായിരുന്ന തടിലോറിയാണ് മറിഞ്ഞത്. ദേശീയപാതയുടെ ഭാഗമായി നെല്ലിമറ്റം ടൗണിൽ കലുങ്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കന്ന ഭാഗത്താണ് അപകടത്തിൽപെട്ടത്. റോഡ് സൈഡിൽ വീതി കൂട്ടാനായി മെറ്റൽ നിറച്ച് ഒതുക്കിയിട്ടിരുന്ന ദുർബല പ്രദേശത്ത് കൂടി തടിലോറി കടന്നുപോകാൻ ഇ.കെ.കെ കൺസ്ട്രക്ഷൻസ് കരാർ തൊഴിലാളികൾ നിർദേശിച്ചു. ഇതേ തുടർന്ന് വാഹനം റോഡ് സൈഡ് ചേർന്ന് കടന്ന് പോകുന്നതിനിടയിൽ …

നെല്ലിമറ്റം ടൗണിൽ കലുങ്കിന് കുഴിച്ച കുഴിയിൽ തടിലോറി വീണ് അപകടം Read More »

ഭാരത്ത് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടതായി മത്സ്യതൊഴിലാളികൾ: അർജുന്‍റേതാവാമെന്ന് സംശയം

അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ ഷിരൂരിൽ നിന്നും 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. ഗോകർണനും കുന്ദാവാരയ്ക്ക് ഇടയിലുമുള്ള ഭാരത്ത് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റേതാണോ മൃതദേഹമെന്ന് സംശയിക്കുന്നുണ്ട്. കാരണം ഷിരൂരിൽ നിന്നും ഗംഗാവലി പുഴ ഒഴുകി അറബിക്കടലിലെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മണ്ണിടിച്ചിലിൽ കാണാതായത് 3 പേരാണ്. ഇവരിലാരുടെയെങ്കിലും മൃതദേഹമാവാമെന്നാണ് നിഗമനം. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം.

വയനാട് ഉരുൾപൊട്ടൽ; സഹായമഭ്യർത്ഥിച്ച് സാനിയ മിർസയും

വയനാട്: ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്കായി സഹായമഭ്യർത്ഥിച്ച് സാനിയ മിർസയും. ഒരു നാടിനെയൊന്നാകെ തുടച്ചുനീക്കിയ ഈ ദുരന്തത്തെ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് എന്നാണ് സാനിയ വിശേഷിപ്പിച്ചത്. ഈ അവസരത്തിൽ എല്ലാവരും വയനാടിനായി ഒന്നിച്ചു നിൽക്കണമെന്നും സാനിയ അഭ്യർത്ഥിച്ചു. വയനാട്ടുകാരുടെ വേദന വളരെ വലുതാണ്. ദുരിതബാധിതർക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്. വയനാടിന്റെ പുനരധിവാസത്തിനായി ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നിങ്ങൾക്കും അതിൽ പങ്കാളികളാകാം. വയനാടിനായി ഒരുമിച്ച് നിൽക്കാം. ഒന്നിച്ച് മുന്നേറാമെന്നും …

വയനാട് ഉരുൾപൊട്ടൽ; സഹായമഭ്യർത്ഥിച്ച് സാനിയ മിർസയും Read More »

ബംഗ്ലാദേശ് വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകാതെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ധാക്ക: ബംഗ്ലാദേശിലെ സംഭവങ്ങളിൽ ഔദ്യോഗിക പ്രതികരണം നടത്താതെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഇതു വരെ നൽകിയിട്ടില്ല. സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളികത്തിയതിനു പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ്‌ ഹസീന രാജിവച്ച് രാജ്യം വിടുകയും ഇന്ത്യയിലേക്ക്‌ കടക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്ന്‌ ലണ്ടനിലേക്ക്‌ പോകാനായിരുന്നു ഷെയ്ഖ് ഹസീനയുടെ നീക്കം. എന്നാൽ ഹസീനയുടെ തുടർയാത്ര എങ്ങോട്ടാണെന്നതിനെ കുറിച്ച്‌ കേന്ദ്രം യാതൊന്നും വ്യക്തമാക്കാതെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്‌. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ പാക് ചാര സംഘടനയായ ഐഎസ്ഐക്കും പങ്കുള്ളതായി വാർത്തകൾ …

ബംഗ്ലാദേശ് വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകാതെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം Read More »

വാരണാസിയിൽ വീടുകൾ തകർന്ന് വീണു

വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ രണ്ട് പഴയ വീടുകൾ ചൊവ്വാഴ്ച തകർന്ന് വീണു. ഖോയ ഗാലി ചൗക്ക് മേഖലയിൽ 70 വർഷത്തിലധികം പഴക്കമുള്ള രണ്ട് വീടുകളാണ് തകർന്ന് വീണത്. അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്നും മൂന്നു പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേന(എൻ.ഡി.ആർ.എഫ്) സംഘം അഞ്ച് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ രക്ഷിക്കാനുള്ള …

വാരണാസിയിൽ വീടുകൾ തകർന്ന് വീണു Read More »

പന്തീരാങ്കാവ് കേസ് പിൻവലിക്കണം; രാഹുലിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കോഴിക്കോട്: പന്തീരാങ്കാവ് ഗാർ‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാഹുൽ കുറ്റക്കാരനല്ല വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നാണ് പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ്‌ കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹർജിക്കൊപ്പം യുവതിയും സത്യവാങ്മൂലവും കോടതിയിൽ നൽകിയത്‌. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും. ഭാര്യയുമായുളള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ …

പന്തീരാങ്കാവ് കേസ് പിൻവലിക്കണം; രാഹുലിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും Read More »

വയനാട് ദുരിതബാധിതർക്ക് സഹായവുമായി എൽ.ഐ.സി ഏജൻ്റുമാർ

തൊടുപുഴ: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വേതനം സംഭാവന നൽകണമെന്ന് എൽ.ഐ.സി. ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(സി.ഐ.റ്റി.യു) കോട്ടയം ഡിവിഷൻ കൗൺസിൽ യോഗം എല്ലാ എൽഐസി ഏജൻ്റുമാരോടും അഭ്യർത്ഥിച്ചു. നാല് ജില്ലകളിലെ 18 ജനറൽ ബോഡി യോഗങ്ങൾ 6, 7 തീയതികളിൽ ചേരും. ഓഗസ്റ്റ് 10നകം പൂർത്തീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഏജൻ്റ്സ് ഓർഗനൈസേഷൻ സംഭാവനകൾ അയക്കുന്നത്. ഇത് സംബന്ധിച്ച് ചേർന്ന ഗൂഗിൾ മീറ്റ് വെർച്ച്വൽ യോഗത്തിൽ എൽ ഐ സി എ ഒ ഐ …

വയനാട് ദുരിതബാധിതർക്ക് സഹായവുമായി എൽ.ഐ.സി ഏജൻ്റുമാർ Read More »

യൂത്ത് ഓസ്കറിൻ്റെ ചരിത്ര നിമിഷങ്ങൾ പകർത്തി മലയാളി പെൺകുട്ടി

തൊടുപുഴ നെയ്യശ്ശേരിയിൽ നിന്നും മലബാറിലെ ഇരിക്കൂർ പുലിക്കുരുമ്പയിൽ കുടിയേറിയ ആലിലക്കുഴിയിൽ ദേവസ്യായുടെ മകൻ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ്റെ മകളാണ് പുലരി കാസർകോട്: പഠനത്തിൽ വ്യത്യസ്ത വഴികൾ തിരഞ്ഞെടുത്ത തിരുവനന്തപുരം സ്വദേശിനി പുലരിയെ തേടിയെത്തിയത് യു.എസിലെ ‘യൂത്ത് ഓസ്കറി’ൻ്റെ ചരിത്ര നിമിഷങ്ങൾ പകർത്താനുള്ള സുവർണാവസരം. തിരുവനന്തപുരം ശ്രീകാര്യത്തെ 20കാരിയായ പുലരി ബിന ഗിൽബർട്ടിനാണ് കഴിഞ്ഞ ദിവസങ്ങളിൽ യു.എസിലെ ലോസ് ആഞ്ജലസിൽ അരങ്ങേറിയ ‘യൂത്ത് ഓസ്കർ’ എന്നറിയപ്പെടുന്ന യങ് ആർട്ടിസ്റ്റ് അക്കാദമി അവാർഡ് പുരസ്കാര ചടങ്ങുകളുടെ വിഡിയോ ഔദ്യോഗികമായി പകർത്താൻ …

യൂത്ത് ഓസ്കറിൻ്റെ ചരിത്ര നിമിഷങ്ങൾ പകർത്തി മലയാളി പെൺകുട്ടി Read More »

സമുദ്രാതിർത്തി ലംഘനം; ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്‌റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്ന്‌ ആരോപിച്ച്‌ 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്നും ഇവരുടെ രണ്ട് ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തതായും തരുവൈക്കുളത്തെ മത്സ്യത്തൊഴിലാളി സംഘടന അറിയിച്ചു. ആർ ആന്റണി മഹാരാജ, ജെ ആന്റണി തെൻ ഡാനില എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ്‌ പിടിച്ചെടുത്തത്‌. ജൂലൈ 21 നും 23 നുമായി ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളാണ്‌ ശ്രീലങ്കൻ സേന പിടിച്ചെടുത്തത്‌. രണ്ടു ബോട്ടുകളിലായി …

സമുദ്രാതിർത്തി ലംഘനം; ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്‌റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന Read More »

സെന്‍സെക്‌സ് ആയിരത്തിൽ അധികം പോയിന്‍റ് കുതിച്ചു

മുംബൈ: തിങ്കളാഴ്ച സെന്‍സെക്‌സ് 2000ത്തിൽ അധികം പോയിന്‍റ ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ച് കയറി. സെന്‍സെക്‌സ് ആയിരത്തിൽ അധികം പോയിന്‍റാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. സെൻസെക്‌സ് 921 പോയിന്‍റ് ഉയർന്ന് 79,680 ലും നിഫ്റ്റി 262 പോയിന്‍റ് ഉയർന്ന് 24,318 ലും എത്തി. നിലവില്‍ 79,888 പോയന്‍റിലാണ് വ്യാപാരം തുടരുന്നത്. ഓട്ടോ, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഓട്ടോ ഓഹരികള്‍ മൂന്ന് ശതമാനത്തോളമാണ് മുന്നേറിയത്. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, …

സെന്‍സെക്‌സ് ആയിരത്തിൽ അധികം പോയിന്‍റ് കുതിച്ചു Read More »

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവന്തപുരം: നാല് പേർ‌ക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കാൻ ആരോഗ്യ വകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാലുപേരും നിലവിൽ തിരുവന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സിയിൽ തുടരുകയാണ്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. തിരുവനന്തപുരം കണ്ണറവിളയ്ക്കടുത്തുള്ള കുളത്തിൽ കുളിച്ചതിനെ …

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം Read More »

മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു; തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ മുതുകിലെ ശസ്ത്രക്രിയക്കിടെ ശരീരത്തിൽ കയ്യുറ തുന്നിചേർത്തതായി പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അത് ഇളക്കി കളയണമെന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. മുതുകില്‍ പഴുപ്പ് നിറഞ്ഞ കുരു നീക്കം ചെയ്യാനാണ് ശനിയാഴ്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മടങ്ങി. എന്നാൽ രണ്ട് ദിവസം …

മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു; തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കെതിരെ പരാതി Read More »

വയനാട് സൺറൈസ് വാലിയിൽ പ്രത്യേക തെരച്ചിൽ; മരിച്ചവരുടെ എണ്ണം 402 ആയി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ എട്ടാം നാളായ ചൊവ്വാഴ്ചയും തുടരും. ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിൻറെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗത്തേക്കു മാത്രം ആളുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തെരച്ചിൽ നടത്തുക. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാല് എസ്.ഒ.ജിയും ആറ് ആർമി …

വയനാട് സൺറൈസ് വാലിയിൽ പ്രത്യേക തെരച്ചിൽ; മരിച്ചവരുടെ എണ്ണം 402 ആയി Read More »

പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്ന് കൊടുക്കും

പാലക്കാട്: കനത്ത മഴയിൽ മുങ്ങിപ്പോയ പട്ടാമ്പി പാലം ഇന്ന്(ഓഗസ്റ്റ് ആറ്) മുതൽ തുറന്ന് കൊടുക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിൻറെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ഗതാഗതം നിർത്തലാക്കിയിരുന്നു. അതിനാൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തി വിടുന്നില്ലെങ്കിലും കാൽനടയായി സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു. …

പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്ന് കൊടുക്കും Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. ഇന്ന് (06/08/2024) പവ് ഒറ്റയടിക്ക് 640 രൂപയാണ് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 80 രൂപ കുറഞ്ഞ് 6390 രൂപയായി. കഴിഞ്ഞ മാസം റെക്കോര്‍ഡ് കുതിപ്പിലേക്കു മുന്നേറിയ പവന്‍ വില കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനു പിന്നാലെ താഴുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും വര്‍ധിച്ചു. എന്നാൽ 9 ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില …

സ്വര്‍ണ വില കുറഞ്ഞു Read More »

റീ ബില്‍ഡ് വയനാടിനായി അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍

തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ റീ ബില്‍ഡ് വയനാടിനായി സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് സംഘടനകള്‍. തവണകളായി നല്‍കാനുള്ള സൗകര്യം ഒരുക്കണമെന്നും എന്നാൽ നിര്‍ബന്ധിതമാക്കരുതെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് അഞ്ച് തവണകളായി നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരവും ഒറ്റത്തവണയായി നല്‍കാനോ അഞ്ചിലേറെ ദിവസത്തെ ശമ്പളം നല്‍കാനോ ആഗ്രഹിക്കുന്നവര്‍ക്ക് അതുമാകാമെന്നും സംഘടനകള്‍ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വീസ് സംഘടനകളുടെ …

റീ ബില്‍ഡ് വയനാടിനായി അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ Read More »

ചീസും മലയാളിയും

ഇടുക്കി കോലാഹമേഡ് കോളേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥി സൂരജ് എസ് എഴുതുന്നു മലയാളികൾക്ക് പൊതുവെ ചീസിനോട് ഒരു മടുപ്പുണ്ട്. ഒരുപക്ഷെ അതിനു കാരണം ചീസിന്റെ നിർമാണ രീതിയാകാം. സാധാരണ ചിന്താ​ഗത്തിയിൽ വർഷങ്ങളോളം സൂക്ഷിച്ച വച്ച് റൈപനിങ്ങെന്ന പ്രക്രിയയിലൂടെ പുറത്തു വരുന്ന ഈ ചീസുകൾ പഴകിയ അല്ലങ്കിൽ പൂത്ത ഭക്ഷണമായിയാകാം കരുതുന്നത്. എന്നാൽ ഉൽപ്പാദനത്തിനു ശേഷം അപ്പോൾ തന്നെ ഉപയോഗിക്കുന്ന ഫ്രഷ് ചീസും ലഭ്യമാണ്. ചീസിന്റെ ഉപയോഗത്തിൽ മലയാളികൾക്ക് മുഴുവനായി വിരസതയുണ്ടെന്ന് പറയാൻ സാധിക്കുകയില്ല. …

ചീസും മലയാളിയും Read More »

വയനാടിന് ഇടുക്കിയുടെ സഹായഹസ്തം: ജില്ലാകളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

ഇടുക്കി: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതർക്കായി ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലേക്ക് അയച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട വാഹനം കളക്ട്രേറ്റിൽ ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഫ്ലാഗ് ഓഫ് ചെയ്തു. ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ് നായർ, എ.ഡി.എം ബി ജ്യോതി, ഡെപ്യൂട്ടി കളക്ടർമാരായ ഇ.എൻ രാജു, അനിൽ ഫിലിപ്പ്, ഇടുക്കി എൽ.ആർ തഹസിൽദാർ മിനി കെ ജോൺ, കളക്ടറേറ്റ് സീനിയർ സൂപ്രണ്ട് ബിനു ജോസഫ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെയും കളക്ടറേറ്റിലെയും …

വയനാടിന് ഇടുക്കിയുടെ സഹായഹസ്തം: ജില്ലാകളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു Read More »

അനഹർമായ മുൻഗണനാ കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റണം

ഇടുക്കി: സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, ഒരേക്കറിൽ കൂടുതൽ സ്ഥലം കൈവശമുള്ളവർ, ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വീടുള്ളവർ, സ്വന്തമായി നാല് ചക്രവാഹനങ്ങൾ ഉള്ളവർ തുടങ്ങി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയില്ലാത്തവർ മുൻഗണന/അന്ത്യോദയ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ സർക്കാർ നിർദ്ദേശമനുരിച്ച് അവ പൊതു വിഭാഗത്തിലേയ്ക്ക് മാറ്റണം. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ചിരിക്കുന്നതായി പരിശോധനയിലൂടെ കണ്ടെത്തുന്ന പക്ഷം നിയമ പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്.

കർഷകരെ ഒറ്റപ്പെടുത്തി നാട്ടിൽ ഭീതി പരത്തുവാനുമുള്ള നീക്കം ചെറുക്കുമെന്ന് ജിമ്മി മറ്റത്തിപാറ

തൊടുപുഴ: കേരളത്തിൽ എവിടെയെങ്കിലും ഉരുൾപൊട്ടൽ ഉണ്ടായാൽ മലയോര കർഷകരാണ് എല്ലാത്തിനും ഉത്തരവാദികളെന്ന രീതിയിൽ പ്രചരണം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ജിമ്മി മറ്റത്തിപാറ പറഞ്ഞു. പട്ടം താണുപിള്ള കേരള മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങൾ കൂടുതലായി ഉല്പാദിപ്പിക്കുന്നതിന് കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നും കർഷകരെ ഇടുക്കി അടക്കമുള്ള മലയോര മേഖലകളിലേക്ക് ക്ഷണിച്ച് കൈവശ ഭൂമിക്ക് പട്ടയം നൽകി ജനങ്ങളെ കുടിയിരുത്തി. അങ്ങിനെ വർഷങ്ങളായി മലയോരമേഖലകളിൽ കുടിയേറി …

കർഷകരെ ഒറ്റപ്പെടുത്തി നാട്ടിൽ ഭീതി പരത്തുവാനുമുള്ള നീക്കം ചെറുക്കുമെന്ന് ജിമ്മി മറ്റത്തിപാറ Read More »

തൊടുപുഴ മുട്ടം പഞ്ചായത്തിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമായി

തൊടുപുഴ: മുട്ടം പഞ്ചായത്തിലെ തോട്ടുംകരയിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായി. തോട്ടുംകര ലക്ഷം വിട് കോളനി – ഇടപ്പള്ളി റൂട്ടിലാണ് തെരുവ് നായകളുടെ ശല്യം വ്യാപകമായിട്ടുള്ളത്. റോഡിലൂടെ അലഞ്ഞ് തിരിയുകയാണ് തെരുവ് നായ്ക്കൾ. വിദ്യാർത്ഥികളും വൃദ്ധരേയും ഉൾപ്പെടെയുള്ളവരെ ആക്രമിക്കാൻ മുതിരുന്നതായും പരാതിയുണ്ട്. തെരുവ് നായ ശല്യം ചൂണ്ടികാട്ടി പഞ്ചായത്തിലും മറ്റും പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നായ്ക്കൾ കൂട്ടമായി ഇരുചക്ര വാഹന യാത്രിക ർക്കു നേരെ പാഞ്ഞടുക്കുന്നതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുന്ന സംഭവവും …

തൊടുപുഴ മുട്ടം പഞ്ചായത്തിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമായി Read More »

പട്ടികവിഭാഗക്കാരിക്ക് നൽകിയ സ്ഥലം ഒഴിപ്പിച്ചു നൽകണം: ഇല്ലെങ്കിൽ നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: മൂന്നാർ ഗ്രാമപഞ്ചാത്തിൽ ഭുമിയും വീടുമില്ലാത്ത പട്ടികജാതി വിഭാഗത്തിലുള്ളയാൾക്ക് അനുവദിച്ച മൂന്നാർ എം.ജി കോളനിയിലെ 179ആം നമ്പർ സ്ഥലം ശരവണൻ എന്നയാളിൽ നിന്നും രണ്ടാഴ്ചക്കകം ഒഴിപ്പിച്ച് പൊൻമണി എന്നയാൾക്ക് നൽകിയില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടികൾക്ക് നിർദ്ദേശം നൽകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. തനിക്ക് സർക്കാർ അനുവദിച്ച 2 ½ സെന്റ് സ്ഥലം വ്യാജരേഖ ചമച്ച് ശരവണൻ എന്നയാൾ കൈവശം വച്ചിരിക്കുകയാണെന്ന് ആരോപിച്ച് ചൊക്കനാട് എസ്റ്റേറ്റ് …

പട്ടികവിഭാഗക്കാരിക്ക് നൽകിയ സ്ഥലം ഒഴിപ്പിച്ചു നൽകണം: ഇല്ലെങ്കിൽ നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചു

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. പിന്നാലെ ഷെയ്ഖ് ഹസീനയും സഹോദരിയും ഇന്ത്യയിലേക്ക് തിരിച്ചു. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ ഇരുവരും ഇറങ്ങുമെന്നാണ് വിവരം. സർക്കാരിനെതിരേ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിൽ‌ 300ൽ അധികം പേർ മരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 300ഓളം പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. സംവരണം നടപ്പാക്കുന്നത് …

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചു Read More »

വയനാട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം എത്തിക്കാൻ ഡ്രോണുകൾ

മേപ്പാടി: ചൂരല്‍മലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണ പൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെസിബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവുമെത്തിക്കാൻ ഈ സംവിധാനം വഴി സാധിക്കും. നിലവിൽ വാഹനങ്ങളിലും രക്ഷാ പ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. മേപ്പാടി പോളീടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി …

വയനാട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം എത്തിക്കാൻ ഡ്രോണുകൾ Read More »

വയനാടിന് സാന്ത്വന സ്പർശവുമായി തൊടുപുഴ പുളിമൂട്ടിൽ സിൽക്ക്സിലെ ജീവനക്കാർ

തൊടുപുഴ: സഹ ജീവികളുടെ കഷ്ടപ്പാടിൽ തങ്ങളാലാകുന്ന കൈതാങ്ങ് നൽകുന്നതിനായി ജീവനക്കാർ ചേർന്ന് സമാഹരിച്ച തുക തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷന് കൈമാറി. പുളിമൂട്ടിൽ സിൽക്ക്സിൽ നടന്ന ചടങ്ങിൽ ജീവനക്കർ സമാഹകരിച്ച തുക മാനേജിങ്ങ് ഡയറക്ടർ റോയി ജോണിൽ നിന്നും മർച്ചൻര്സ് അസോസ്സിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ ഏറ്റുവാങ്ങി. മാനേജിങ്ങ് പാർട്ണർ ജോബിൻ റോയി, ജനറൽ മാനേജർ സേതുരാജ്, ജീവനക്കാർ, മർച്ചന്റ്സ് അസോസ്സിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുളിമൂട്ടിൽ സിൽക്ക്സിലെ ജീവനക്കാരുടെ സുമനസ്സ് ഏവർക്കും മാതൃകയാണെന്ന് മർച്ചൻര്സ് അസോസ്സിയേഷൻ …

വയനാടിന് സാന്ത്വന സ്പർശവുമായി തൊടുപുഴ പുളിമൂട്ടിൽ സിൽക്ക്സിലെ ജീവനക്കാർ Read More »

ഹിമാചൽ പ്രദേശിലെ മേഘ വിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി‌

സിംല: ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 13 പേരാണ് മരിച്ചത്. 40 പേരെ കാണാതായി. ഇവർക്കായി പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെ തുടർന്ന് 87ഓളം റോഡുകൾ ഹിമാചലിൽ അടച്ചിട്ടുണ്ട്.കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന, മണ്ടിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലായ് 31ന് രാത്രിയാണ് മേഘവിസ്ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്നിഫർ ഡോഗ്, ഡ്രോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. സൈന്യം, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഐ.ടി.ബി.പി, …

ഹിമാചൽ പ്രദേശിലെ മേഘ വിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി‌ Read More »

ഇതര സംസ്ഥാനക്കാരൻ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്ന റ്റി.റ്റി.ഇ വിനോദിന്റെ അമ്മ മരിച്ചു

കൊച്ചി: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ റ്റി.റ്റി.ഇ വി വിനോദിന്റെ അമ്മ അന്തരിച്ചു. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയും പേറി ജീവിക്കുകയായിരുന്നു അമ്മ ലളിത.മകന്റെ വേര്‍പാടിനെ തുടര്‍ന്ന് ലളിതയുടെ ആരോഗ്യം മോശമായിരുന്നു. തുടര്‍ന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ് കഴിഞ്ഞിരുന്നത്. മരണത്തെ തുടര്‍ന്ന് കടുത്ത മനോവ്യാഥിയിലായ ലളിത പിന്നീട് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയില്ല. ഒഡീഷ സ്വദേശി രജനീകാന്ത രണജിത്താണ് കൊല നടത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് …

ഇതര സംസ്ഥാനക്കാരൻ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്ന റ്റി.റ്റി.ഇ വിനോദിന്റെ അമ്മ മരിച്ചു Read More »

ഡൽഹിയിലെ അപ്പാർട്ടുമെന്റിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം

ന്യൂഡൽഹി: അവന്തിക പ്രദേശത്തെ ഫ്ലാറ്റിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം എഴുതി വച്ചിരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ ആശങ്ക പടർത്തി. പ്രദേശത്ത് താമസിക്കുന്ന വ്യക്തി ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം പോസ്റ്ററിൽ എഴുതി ഒട്ടിച്ചിരിക്കുകയായിരുന്നു. അവന്തിക സി ബ്ലോക്കിലാണ് മുദ്രാവാക്യം എഴുതിയിരിക്കുന്നത്. ദീർഘമായ പാകിസ്ഥാൻ അനുകൂല സന്ദേശങ്ങളുമുണ്ടായിരുന്നു. ലേങ്ങ് ലിവ് പാകിസ്ഥാനെന്നും പോസ്റ്ററിലുണ്ട്. അതേസമയം പോസ്റ്റർ ഒട്ടിച്ചതെന്ന് കരുതുന്ന വ്യക്തിക്ക് അടുത്തേക്കെത്തിയ താമസക്കാർ ചെന്ന് പെട്ടത് അതിലും വലിയ അവതാളത്തിലായിരുന്നു. ഇരുട്ടുനിറഞ്ഞതും, തുരുമ്പിച്ച ഫർണീച്ചറും …

ഡൽഹിയിലെ അപ്പാർട്ടുമെന്റിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം Read More »

മഹാരാഷ്ട്രയില്‍ മാന്‍ഹോളില്‍ കുടുങ്ങി നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം, കൃത്യമായി അടയ്ക്കാത്തതാണ് അപകടത്തിന് കാരണം

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ മുകുന്ദ് നഗഡിലാണ് സംഭവം. വീടിനടുത്ത് കളിച്ച് കൊണ്ടിരിക്കെയാണ് നാല് വയസ്സുള്ള സമര്‍ ഷെയ്ക്ക് മാന്‍ഹോളില്‍ വീണത്. മാന്‍ഹോള്‍ കൃത്യമായി അടയ്ക്കാത്തതാണ് അപകടത്തിന് കാരണം. കുട്ടി അപകടത്തില്‍പെടുന്നത് സി.സി.റ്റി.വിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയിലാണ് കുഴിയില്‍ വീണതായി കണ്ടെത്തിയത്. അന്വേഷിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയില്ല. തുടര്‍ന്ന് സിസിടിവിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി വീഴുന്നത് കാണാനായത്. പുറത്തെടുത്തപ്പോഴേക്കും സമര്‍ മരിച്ചിരുന്നു.

വയനാട് ദുരന്തം അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്‍റെ ഫലമാണെന്ന് കേന്ദ്രമന്ത്രി

മാനന്തവാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തെ വിമർശിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്. കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞ് മാറുന്നുവെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ കയ്യേറ്റം നടക്കുന്നു. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് അനധികൃത താമസവും ഖനനവും ഒഴിവാക്കണം. പ്രാദേശിക രാഷ്ട്രീയക്കാർ അനധികൃത താമസത്തിന് നിയമ വിരുദ്ധ സംരക്ഷണം നൽകുന്നു. വിനോദ സഞ്ചാരത്തിനായി പോലും ശരിയായ സോണുകൾ ഉണ്ടാക്കിയിട്ടില്ലെന്നും ഭുപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. പുതിയ …

വയനാട് ദുരന്തം അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്‍റെ ഫലമാണെന്ന് കേന്ദ്രമന്ത്രി Read More »

കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 51,760 രൂപയിലാണ് ഇന്ന് വ്യാപരം നടക്കുന്നത്. ഗ്രാമിന് 6,470 രൂപയാണ്. ജൂലൈ 17ന് സ്വര്‍ണ വില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണ വിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് കണ്ടത്. എന്നാൽ പിന്നീട് വില തിരിച്ച് കയറുകയായിരുന്നു.

ബീഹാറിൽ കാവടി യാത്രികരുടെ വാഹനം വൈദ്യുത തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ വൈദ്യുതാഘാതമേറ്റ് 9 പേർ മരിച്ചു

പട്ന: ബീഹാറിലെ കൻവാർ തിർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ച് അപകടം. ഒമ്പത് തീർത്ഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി വൈശാലി ജില്ലയിലെ ഹാജിപുർ മേഖലയിലാണ് അപകടം. ഇവരെ ഹാജിപുരിലെ സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. വാഹനം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്. ജെതുയി നിസാമത്ത് ഗ്രാമത്തിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സോൻപുർ പഹ്‌ലേജഘട്ടിൽ നിന്ന് മടങ്ങുന്നവഴി തീർത്ഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുത …

ബീഹാറിൽ കാവടി യാത്രികരുടെ വാഹനം വൈദ്യുത തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ വൈദ്യുതാഘാതമേറ്റ് 9 പേർ മരിച്ചു Read More »

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി നേതാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരായ അപകീർത്തി പരാമർശത്തിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പിയുടെ ചെന്നൈ നോർത്ത് ജില്ലാ പ്രസിഡന്‍റ് കബിലാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ ഡി.എം.കെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പെരവള്ളൂര്‍ പോലീസ് ഞായറാഴ്ച വ്യാസാര്‍പാടിയിലുള്ള വീട്ടിലെത്തി കബിലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലെ പ്രതിഷേധിച്ചു. ബി.ജെ.പിക്കാരെ അടിച്ചമര്‍ത്താന്‍ ഡി.എം.കെ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

വയനാട് ദുരന്ത മുന്നറിയിപ്പ്: രാജ്യസഭയിൽ അമിത്ഷാക്കെതിരേ അവകാശലംഘനത്തിന് പരാതി

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനത്തിൽ അമിത് ഷാക്കെതിരേ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി. സന്തോഷ് കുമാർ എം.പിയാണ് പരാതി നൽകിയത്. കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുൾപൊട്ടൽ മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശ ലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. ജയറാം രമേശ്, ദ്വിഗ് വിജയ് സിംഗ്, പ്രമോദ് തിവാരി തുടങ്ങിയ കോൺഗ്രസ് അംഗങ്ങളും നോട്ടീസ് നൽകിയിരുന്നു. മൂന്ന് …

വയനാട് ദുരന്ത മുന്നറിയിപ്പ്: രാജ്യസഭയിൽ അമിത്ഷാക്കെതിരേ അവകാശലംഘനത്തിന് പരാതി Read More »

സുമയ്യ നസ്‌നിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഡോക്ടറേറ്റ്

തൊടുപുഴ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാർണാടകയിൽ നിന്നും സുമയ്യ നസ്‌നിൻ ഡോക്ടറേറ്റ് നേടി. ട്രാൻസ്‌പോർട്ടേഷൻ എൻജിനീയറിങിൽ അനാലിസിസ് ആന്റ് പ്രഡിക്ഷൻ ഓഫ് റോഡ് ആക്‌സിഡന്റ് കോസ്റ്റെന്ന പ്രബന്ധത്തിലാണ് പി.എച്ച്.ഡി കരസ്ഥമാക്കിയത്. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ(ഫിസാറ്റ്) സിവിൽ വിഭാഗം അസി. പ്രൊഫസറാണ്. എം.ഇ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് തൊടുപുഴ പള്ളിമുക്കിൽ അഡ്വ. പി.എച്ച് ഹനീഫാ റാവുത്തറുടേയും സാജിദ റാവുത്തറുടേയും മകളും ഹൈക്കോടതി അഭിഭാഷകൻ എറ്റുമാനൂർ മഠത്തിൽ കിരൺ ഗവീർ റാവുത്തറുടെ ഭാര്യയുമാണ്. …

സുമയ്യ നസ്‌നിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഡോക്ടറേറ്റ് Read More »

ദുരന്തത്തിൽ മ​ക്ക​ളും ഉ​റ്റ​വ​രും ന​ഷ്ട​പ്പെ​ട്ട അ​ച്ഛ​നെ​യോ അ​മ്മ​യെ​യോ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെന്ന് ദമ്പതികൾ

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​മാ​യ​വ​ർ​ക്ക് സാ​ന്ത്വ​ന​വും ആ​ശ്വാ​സ​വു​മാ​യി നി​ര​വ​ധി​പേ​രാ​ണ് എ​ത്തു​ന്ന​ത്. വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ തേ​ടി ലോ​ക​ത്തി​ൻറെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് സ​ഹാ​യ​ങ്ങ​ൾ എ​ത്തു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട് അ​നാ​ഥ​രാ​യ കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കു​വാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച് നി​ര​വ​ധി​പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​ട്ടുണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള മറ്റൊരു ഫേ​സ​ബു​ക്ക് പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഉ​രു​ൾ‌​പൊ​ട്ട​ലി​ൽ അ​നാ​ധ​രാ​യ അ​ച്ഛ​നെ​യോ അ​മ്മ​യെ​യോ ഏ​റ്റെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണി​ത്. എഫ്.ബി കുറിപ്പ് ഇങ്ങനെ: ‘കു​ഞ്ഞു​ങ്ങ​ളെ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നു പ​റ​ഞ്ഞു ഒ​രു​പാ​ട് പോ​സ്റ്റു​ക​ൾ ക​ണ്ടു. …

ദുരന്തത്തിൽ മ​ക്ക​ളും ഉ​റ്റ​വ​രും ന​ഷ്ട​പ്പെ​ട്ട അ​ച്ഛ​നെ​യോ അ​മ്മ​യെ​യോ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെന്ന് ദമ്പതികൾ Read More »

വയനാട് ദു​ര​ന്ത​ വി​വ​രം ആ​ദ്യം പു​റ​ത്തെ​ത്തി​ച്ച നീ​തു യാ​ത്ര​യാ​യി

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി പേ​ർ​ക്ക് ര​ക്ഷ​ക​യാ​യ നീ​തു​വി​ന് ചൂ​ര​ൽ​മ​ല ഗ്രാ​മം വി​ട​ന​ൽ​കി. ദു​ര​ന്ത​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഭ​ർ​ത്താ​വ് ജോ​ജോ​യും മ​ക​നും ജോ​ജോ​യു​ടെ മാ​താ​പി​താ​ക്ക​ളും ഹൃ​ദ​യം ത​ക​ർ​ന്നാ​ണ് നീ​തു​വി​നെ യാ​ത്ര​യാ​ക്കി​യ​ത്. വ​യ​നാ​ടി​നെ ന​ടു​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ വി​വ​രം ആ​ദ്യം പു​റ​ത്തെ​ത്തി​ച്ച​ത് നീ​തു​വാ​യി​രു​ന്നു. മേ​പ്പാ​ടി അ​ര​പ്പ​റ്റ വിം​സ് ആ​ശു​പ​ത്രി​യി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി​രു​ന്നു നീ​തു. ചൂ​ര​ൽ​മ​ല​യി​ലെ ത​ങ്ങ​ളു​ടെ വീ​ടി​ന് സ​മീ​പം ചെ​ളി​വെ​ള്ളം നി​റ​ഞ്ഞ​പ്പോ​ൾ നീ​തു ഭ​യ​പ്പാ​ടോ​ടെ ആ​ദ്യം വി​ളി​ച്ച​ത് താ​ൻ ജോ​ലി ചെ​യ്ത വിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്. വീ​ടി​ന് സ​മീ​പം ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു നീ​തു​വി​ന്‍റെ …

വയനാട് ദു​ര​ന്ത​ വി​വ​രം ആ​ദ്യം പു​റ​ത്തെ​ത്തി​ച്ച നീ​തു യാ​ത്ര​യാ​യി Read More »

മ​രി​ച്ച​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ളും ശ​രീ​ര​ ഭാ​ഗ​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ളും ശ​രീ​ര​ ഭാ​ഗ​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ബ​ന്ധു​ക്ക​ളു​ടെ ര​ക്ത​സാ​ന്പി​ൾ ശേ​ഖ​രി​ച്ച് തു​ട​ങ്ങി. ആ​ദ്യ ​ഘ​ട്ട​ത്തി​ൽ ദു​ര​ന്ത​ മേ​ഖ​ല​യി​ൽ​ നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യാ​നാ​വാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഡി​.എ​ൻ.​എ ശേ​ഖ​രി​ച്ചി​രു​ന്നു. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഇ​പ്പോ​ൾ ശേ​ഖ​രി​ക്കു​ന്ന ര​ക്ത ​സാ​മ്പിളു​ക​ളും ഡി.​എ​ൻ.​എ​ക​ളും ത​മ്മി​ലു​ള്ള പൊ​രു​ത്തം പ​രി​ശോ​ധി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​നു​ജ മെ​റി​ൻ ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​പ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ്റ​റി സ്കൂ​ളി​ലും പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലു​മാ​ണ് ര​ക്ത​ സാ​മ്പിൾ ശേ​ഖ​രി​ക്കു​ന്ന​ത്. …

മ​രി​ച്ച​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ളും ശ​രീ​ര​ ഭാ​ഗ​ങ്ങ​ളും തി​രി​ച്ച​റി​യു​ന്ന​തി​ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന Read More »

ആലപ്പുഴയിൽ മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ട്ടി​ല്‍ പോ​യ വി​ഷ​മ​ത്തി​ല്‍ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു

ആ​ല​പ്പു​ഴ: മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ട്ടി​ല്‍ പോ​യ വി​ഷ​മ​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ക​ര​ള​കം​വാ​ര്‍​ഡ് ത​ത്തം​പ​ള്ളി മു​ട്ടു​ങ്ക​ല്‍ ത​ങ്ക​ച്ച​ന്‍റെ മ​ക​ന്‍ തോ​മ​സ് മൈ​ക്കി​ളാണ് വീ​ട്ടി​ലെ കി​ട​പ്പ് ​മു​റി​യി​ല്‍ തൂ​ങ്ങി ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​ല​സം പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് തോ​മ​സി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ട്ടി​ല്‍ പോ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന് എ​ഴു​തി​യ തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് പൊ​ലീ​സ് വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ത​ത്തം​പ​ള്ളി സെ​ന്‍റ് …

ആലപ്പുഴയിൽ മൊ​ബൈ​ല്‍ ഫോ​ണ്‍ തോ​ട്ടി​ല്‍ പോ​യ വി​ഷ​മ​ത്തി​ല്‍ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു Read More »

തെരച്ചിൽ ഏഴാം ദിനം; മരണ സംഖ്യ 390

മേപ്പാടി: വയനാട് ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിനവും തുടരുകയാണ്. 180 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. മരണ സംഖ്യ 390 ആ‍യി. ഇതിൽ 172 പേരെയാണ് ഇതുവരെ തരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. അതേസമയം ചൂരൽമലയ്ക്ക് മുകളിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇതിനിടെ, തുടർച്ചായ അവധികൾക്ക് …

തെരച്ചിൽ ഏഴാം ദിനം; മരണ സംഖ്യ 390 Read More »

കാന്തല്ലൂർ വെളുത്തുള്ളിക്ക് റെക്കോഡ് വില

മറയൂർ: കാന്തല്ലൂർ മലനിരകളിൽ വെളുത്തുള്ളി വിളവെടുപ്പ് ആരംഭിച്ചു. റെക്കോഡ് വിലയാണ് ഇത്തവണ വെളുത്തുള്ളിക്ക്. കർഷകന് ഒരു കിലോ പച്ച വെളുത്തുള്ളിക്ക് 300 മുതൽ 400 രൂപ വരെ വില ലഭിച്ചു. വലുപ്പം കൂടിയ വെളുത്തുള്ളിക്കാണ് കൂടുതൽ വില. ഇന്ത്യയിലെ ഏറ്റവുംവലിയ വെളുത്തുള്ളി വിപണിയായ തമിഴ്നാട്ടിലെ മധുര വടുകുപ്പെട്ടിയിലാണ് കാന്തല്ലൂർ കർഷകർ വെളുത്തുള്ളി വിൽക്കുന്നത്. ഗുണമേന്മയുള്ള കാന്തല്ലൂർ, വട്ടവട മലപ്പൂണ്ടിന് ഭൗമസൂചിക പദവിയുണ്ടെങ്കിലും കേരളത്തിലെ വിപണികളിൽ ഈ വെളുത്തുള്ളി എത്താറില്ല. സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പും സംഭരിക്കാറില്ല. എന്നാൽ തമിഴ്നാട്ടിലെ …

കാന്തല്ലൂർ വെളുത്തുള്ളിക്ക് റെക്കോഡ് വില Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പ്. വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നതിൻ്റെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാവുന്നത്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ 4 പേർക്ക് കടുത്ത പനി: ഒരാൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

നെയ്യാറ്റിൻകര: കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ അതേ കുളത്തിൽ കുളിച്ച നാല് പേർക്ക് കൂടി കടുത്ത പനി. മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയുന്ന ഇവരിൽ ഒരാൾക്ക് മസ്തിഷ്ക ജ്വരം ബാധിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പ് വെള്ളത്തിന്‍റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ അനീഷിനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും …

നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ 4 പേർക്ക് കടുത്ത പനി: ഒരാൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു Read More »

ആഭ്യന്തര കലാപം, ബംഗ്ലാദേശിൽ 72 പേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ നടക്കുന്ന പ്രക്ഷോഭം ആഭ്യന്തര കലാപമായി മാറി. രാജ്യത്താകെ പ്രക്ഷോഭകരും ഭരണകക്ഷിയായ അവാമി ലീഗിന്‍റെ പ്രവർത്തകരും ഏറ്റുമുട്ടിയതോടെ 14 പൊലീസുകാരുൾപ്പെടെ 72 പേർ മരിച്ചു. സംഘർഷം രൂക്ഷമായതോടെ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. എംബസിയുമായി ബന്ധപ്പെടാനും നിർദേശം. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 200ഓളം …

ആഭ്യന്തര കലാപം, ബംഗ്ലാദേശിൽ 72 പേർ മരിച്ചു Read More »

മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് എ.ബി.വി.പി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്ന് എ.ബി.വി.പി ഇടുക്കി ജില്ലാ കമ്മിറ്റി. വയനാട് ദുരന്തത്തിന്റെ അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് കൊണ്ട് ഇനി ഒരു മഹാദുരന്തത്തിന് സാഹചര്യം ഒരുക്കുന്ന മുല്ലപെരിയാർ ജലബോംബ് നിർവീര്യമാക്കാൻ സർക്കാർ തയ്യാറാകണം. മുല്ലപ്പെരിയാർ ദുരന്തത്തെ ഇടുക്കി, കോട്ടയം എറണാകുളം തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ കാത്തിരിക്കണോയെന്ന ചോദ്യത്തിന് മറുപടി പറയുവാൻ സർക്കാർ ബാധ്യസ്ഥരാണ്. രാഷ്ട്രീയപരമായി ആയി ഒരേ പക്ഷത്തു നില്ക്കുന്ന തമിഴ്നാട് സർക്കാരിനെ വിശ്വാസത്തിൽ എടുക്കാൻ നാളിതുവരെ കഴിയാത്തത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ പരാജയം …

മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് എ.ബി.വി.പി Read More »