Timely news thodupuzha

Month: June 2025

എവറസ്റ്റ് കീഴടക്കി മലയാളിയായ യുവതി

പാലക്കാട്: എവറസ്റ്റ് കീഴടക്കി മലയാളിയായ ശ്രീഷ രവീന്ദ്രൻ. ഷൊർണൂർ കണയംതിരുത്തിയിൽ ചാങ്കത്ത് വീട്ടിൽ സി. രവീന്ദ്രൻറെ മകളായ ശ്രീഷ മേയ് 20നു രാവിലെ 10.30നാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിത കൂടിയാണ് ശ്രീഷ. ഏപ്രിൽ ആദ്യ വാരത്തിലാണ് ശ്രീഷ എവറസ്റ്റ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. 5,300 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്ന് 6,900 മീറ്റർ ഉയരമുള്ള ലോബുചെ പർവതം വരെയുള്ള ആദ്യ ഘട്ടം ഏപ്രിൽ 25നു പൂർത്തിയാക്കി. …

എവറസ്റ്റ് കീഴടക്കി മലയാളിയായ യുവതി Read More »

ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സ്കൂൾ ബസ് ഒഴുകിപ്പോയി

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മിനി ബസ് ഒഴുകിപ്പോയി. ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലാണ് സംഭവം. മൂന്നു പേരെ രക്ഷിച്ചു. ബസിൽ എത്ര കുട്ടികളുണ്ടായിരുന്നെന്നു പോലും വ്യക്തമല്ല. മരത്തിൽ തൂങ്ങിപ്പിടിച്ച് നിന്ന മൂന്നു കുട്ടികളെയാണ് രക്ഷിക്കാനായത്. ഹൈസ്കൂൾ വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദക്ഷിണാഫ്രിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും കൊടുങ്കാറ്റുമാണ് അനുഭവപ്പെടുന്നത്. മറ്റൊരു സംഭവത്തിൽ, പ്രവിശ്യയിലെ ഒആർ ടാംബോ ജില്ലയിൽ …

ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സ്കൂൾ ബസ് ഒഴുകിപ്പോയി Read More »

നവോദയ സ്കൂളിൽ റാഗിങ്ങ്; എട്ടാം ക്ലാസ് വിദ‍്യാർഥിക്ക് പ്ലസ് വൺ വിദ‍്യാർഥികളുടെ ക്രൂര മർദനം

ആലപ്പുഴ: എട്ടാം ക്ലാസ് വിദ‍്യാർഥിയെ പ്ലസ് വൺ വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായും റാഗ് ചെയ്തതായും പരാതി. ചെന്നിത്തല നവോദയ സ്കൂളിലാണ് സംഭവം. വിദ‍്യാർഥിയുടെ പിതാവാണ് പൊലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയത്. എന്നാൽ റാഗിങ് നടന്നിട്ടില്ലെന്നും വിദ‍്യാർഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായിട്ടാണ് മർദനമുണ്ടായതെന്നാണ് സ്കൂൾ പ്രിൻസിപ്പൽ വിശദമാക്കുന്നത്. ഹോസ്റ്റലിനുള്ളിൽ വച്ചാണ് വിദ‍്യാർഥിയെ മർദിച്ചതെന്നും മർദിച്ച പ്ലസ് വൺ വിദ‍്യാർഥികളെ സസ്പെൻഡ് ചെയ്തുവെന്നും പ്രിൻസിപ്പൽ വ‍്യക്തമാക്കി. സ്കൂൾ അധികൃതർ ജില്ലാ കലക്റ്റർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കലക്റ്ററുടെ നിർദേശം …

നവോദയ സ്കൂളിൽ റാഗിങ്ങ്; എട്ടാം ക്ലാസ് വിദ‍്യാർഥിക്ക് പ്ലസ് വൺ വിദ‍്യാർഥികളുടെ ക്രൂര മർദനം Read More »

കൊല്ലത്ത് നായ ബൈക്കിന് കുറുകെ ചാടി ഇരുപത്താറുകാരനായ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു; അപകടം പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ

കൊല്ലം: ബൈക്ക് അപകടത്തിൽ പൊലീസുകാരന് ദാരുണാന്ത്യം. കടവൂർ സ്വദേശി അനൂപാണ്(26) മരിച്ചത്. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥാനായിരുന്നു. അനൂപിൻറെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. കച്ചേരി ജങ്ങ്ഷന് സമീപത്തായി ചൊവ്വാഴ്ച രാത്രി 12.30 യോടെയായിരുന്നു അപകടം. തെരുവ് നായ കുറുകെ ചാടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അനൂപിൻറെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തമിഴ്‌നാട് പടക്ക നിർമാണശാലയിലെ സ്‌ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഫാക്ടറിയുടെ ഫോർമാനും സൂപ്പർവൈസറെയുമാണ് കരിയപട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പനിയുടെ ഉടമ രാജ ചന്ദ്രശേഖർ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിരുതുനഗർ ജില്ലയിലെ കരിയപട്ടിക്ക് സമീപമുള്ള വടകരൈയിലെ പടക്കനിർമ്മാണ യൂണിറ്റിൽ ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കൽകുറിച്ചി സ്വദേശി സൗദമ്മാൾ(53), കണ്ടിയനേന്തൽ സ്വദേശി കറുപ്പയ്യ(35) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ടിയനേന്തൽ …

തമിഴ്‌നാട് പടക്ക നിർമാണശാലയിലെ സ്‌ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ Read More »

മാസപ്പടി കേസ്; വീണാ വിജയൻ മറുപടി സത‍്യവാങ്ങ്മൂലം നൽകി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ‍്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻ മറുപടി സത‍്യവാങ്മൂലം സമർപ്പിച്ചു. തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാൻ വേണ്ടിയുള്ളതാണ് പൊതുതാത്പര‍്യ ഹർജിയെന്നും മുഖ‍്യമന്ത്രിയുടെ മകളായതിനാൽ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വീണ സമർപ്പിച്ച സത‍്യവാങ്മൂലത്തിൽ പറ‍യുന്നു. ഹർജിയിലെ ആരോപണങ്ങൾ ബാലിശവും അടിസ്ഥാനരഹിതമാണെന്നും വീണ കൂട്ടിച്ചേർത്തു. കമ്പനി നിയമം ചൂണ്ടിക്കാണിച്ചായിരുന്നു വീണയുടെ പ്രതിരോധം. അതേസമയം മാസപ്പടി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് മാധ‍്യമപ്രവർത്തകൻ എം.ആർ അജയൻ നൽകിയ ഹർജിക്ക് മുഖ‍്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം …

മാസപ്പടി കേസ്; വീണാ വിജയൻ മറുപടി സത‍്യവാങ്ങ്മൂലം നൽകി Read More »

പാക്കിസ്ഥാനി വനിത നവിമുംബൈയിൽ കൊല്ലപ്പെട്ടു

നവിമുംബൈ: പാക്കിസ്ഥാനി വനിതയെ നവിമുംബൈയിലെ ഖാർഘറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏറെക്കാലമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സ്വപ്നയെ ഭർത്താവ് സഞജയ് ദേവാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ ജീവനൊടുക്കി. കഴുത്തിലും പുറകിലും തോളിലും ഒന്നിലധികം കുത്തേറ്റു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. കുട്ടികൾ സ്‌കൂളിൽ പോയിരുന്ന സമയത്താണ് സംഭവം. കുട്ടികൾ തിരിച്ചെത്തിയപ്പോൾ ആരും വാതിൽ തുറക്കുന്നില്ലായിരുന്നു. വിവരം അറിഞ്ഞ അയൽക്കാർ എത്തുകയും പിന്നീട് ഖാർഘറിൽ താമസിക്കുന്ന ഇരയുടെ സഹോദരിയെ വിളിക്കുകയും ചെയ്തു. അവർ വീട് തുറന്നപ്പോൾ …

പാക്കിസ്ഥാനി വനിത നവിമുംബൈയിൽ കൊല്ലപ്പെട്ടു Read More »

കരിമണ്ണൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് – യു.ഡി.എഫ് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട്: ആം ആദ്മി പാർട്ടി

കരിമണ്ണൂർ: പഞ്ചായത്തിൽ എൽഡിഎഫ് – യുഡിഎഫ് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ ആരോപിച്ചു. പഞ്ചായത്തിൽ ആകെയുള്ള 14 സീറ്റിൽ എട്ട് സീറ്റുകളിലും യുഡിഎഫ് പക്ഷത്തുള്ളവർ ആയിട്ടും ഇപ്പോഴും പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം സി.പി.ഐ.എമ്മിനാണ്. 2023 സെപ്റ്റംബർ മാസം എൽഡിഎഫിൽ നിന്ന് കൂറുമാറി യുഡിഎഫ് സ്ഥാനാർത്ഥിയായി കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ ലിയോ കുന്നപ്പള്ളി ഉൾപ്പെടെ കരിമണ്ണൂരിൽ യുഡിഎഫിന് 8 മെമ്പർമാരാണുള്ളത്. പഞ്ചായത്തിൽ ഭൂരിപക്ഷം ഉണ്ടായിട്ടും പാറമട ലോബിയുടെ സ്വാധീനത്തിന് വഴങ്ങി, പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ …

കരിമണ്ണൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് – യു.ഡി.എഫ് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട്: ആം ആദ്മി പാർട്ടി Read More »

നഴ്സിങ്ങ് വിദ‍്യാർത്ഥിനിയുടെ മരണത്തിൽ അധ‍്യാപകർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കോട്ടയം: നഴ്സിങ്ങ് വിദ‍്യാർത്ഥിനി അമ്മു സജീവിൻറെ മരണത്തിൽ വിദ‍്യാർഥിനിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധ‍്യാപകർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്. വിദ‍്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സെൻറർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസ് (സിപാസ്) അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോർട്ടിലാണ്‌ അധ‍്യാപകർക്ക് വീഴ്ച പറ്റിയതായി പറയുന്നത്. നവംബർ 15 നായിരുന്നു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി അമ്മു ജീവനൊടുക്കിയത്. ആദ‍്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ …

നഴ്സിങ്ങ് വിദ‍്യാർത്ഥിനിയുടെ മരണത്തിൽ അധ‍്യാപകർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് Read More »

വിവാഹ രജിസ്ട്രേഷൻ, നിയമങ്ങളിൽ സുപ്രധാന മാറ്റവുമായി ഉത്തർപ്രദേശ്

ലക്നൗ: വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുത്താൻ ഉത്തർപ്രദേശ്. വധുവിൻറെയോ വരൻറെ ഭാഗത്തു നിന്നും ഏറ്റവും കുറഞ്ഞത് ഒരു ബന്ധുവെങ്കിലും ഇല്ലാതെ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. അലഹബാദ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പുതിയ മാറ്റം. അതി സംബന്ധിച്ച് സർക്കുലർ ഇതിനോടകം തന്നെ പുറത്തിറക്കി. വിവാഹ രജിസ്ട്രേഷനിലെ സുതാര്യത ഉറപ്പാക്കാനാണ് നീക്കമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരിച്ചു. രക്ഷിതാവ്, സഹോദരൻ, മാതാപിതാക്കളുടെ രക്ഷിതാക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമേ വിവാഹ രജിസ്ട്രേഷൻ നടക്കൂ. മിശ്ര …

വിവാഹ രജിസ്ട്രേഷൻ, നിയമങ്ങളിൽ സുപ്രധാന മാറ്റവുമായി ഉത്തർപ്രദേശ് Read More »

പിതാവിനെ കൊലപ്പെടുത്തി ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് മകൻ്റെ പ്ലസ് വൺ പ്രവേശനത്തിനായി ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു

കൊച്ചി: എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ മകൻറെ പ്ലസ് വൺ പ്രവേശനത്തിന് തടവിൽ കഴിയുന്ന പിതാവിന് ഏഴ് ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി. ജീവപര‍്യന്തം തടവിൽ‌ കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരോൾ അനുവദിച്ചത്. വിദ‍്യാർഥിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദേശം. മിടുക്കനായ കുട്ടി തുടർപഠനത്തിന് പ്രവേശനം തേടുന്നതിനായി പിതാവിൻറെ അനുഗ്രഹം ആഗ്രഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മകന് വിദ‍്യാഭ‍്യാസം ലഭിക്കണമെന്നത് തടവുകാരൻറെ അവകാശമാണെന്നും വിധിന‍്യായത്തിൽ പറയുന്നു. നല്ല ഭാവിക്കായി സർവശക്തൻ …

പിതാവിനെ കൊലപ്പെടുത്തി ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് മകൻ്റെ പ്ലസ് വൺ പ്രവേശനത്തിനായി ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു Read More »

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം

കൊച്ചി: കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം. 6 വിദ്യാർഥികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ് മൂലം നൽകണമെനന് കോടതി ആവശ്യപ്പെട്ടു. 50,000 രൂപ ബോണ്ട് കെട്ടിവെക്കണം. ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുമായി സമ്പർക്കം പുലർത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. രാജ്യം വിട്ട് പോവരുത് തുടങ്ങിയവ ജാമ്യ വ്യവസ്ഥയിൽ എടുത്തു പറയുന്നു. കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത് ബാലനീതിനിയമത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം. ജാമ്യം …

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം Read More »

രാജ്യത്ത് 7,000 കടന്ന് കൊവിഡ് രോഗികൾ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 306 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്‍യത്ത് ആക്റ്റിവ് കേസുകൾ 7121 ആയി. മാത്രമല്ല ആരോഗ്യ മന്ത്രാലയടത്തിൻറെ കണക്കനുസരിച്ച് 6 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6 മരണങ്ങളിൽ മൂന്നും കേരളത്തിലാണ്. രണ്ടുപേർ കർണാടകയിലും ഒരാൾ മഹാരാഷ്ട്രയിലുമാണ് മരിച്ചത്. കേരളത്തിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2223 ആയി.

യാത്രക്കാരനെന്ന് പറഞ്ഞ് കൺട്രോൾ റൂമിലേക്ക് വിളിച്ച് മന്ത്രി, കൃത്യമായ മറുപടി നൽകാത്ത 9 കണ്ടക്‌റ്റർമാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: ഒൻപത് കെഎസ്ആർടിസി കണ്ടക്‌റ്റർമാർക്ക് സ്ഥലം മാറ്റം. യാത്രക്കാരനെന്ന് പറഞ്ഞ് കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് വിളിച്ച ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിന് കൃത്യമായ മറുപടി നൽകാത്ത കണ്ടക്‌റ്റർമാരെയാണ് സ്ഥലംമാറ്റിയത്. യാത്രക്കാർ സാധാരണയായി ചോദിക്കാറുള്ള ചില കാര്യങ്ങളെക്കുറിച്ചും ബസിൻറെ സമയങ്ങളെക്കുറിച്ചുമൊക്കെയാണ് മന്ത്രി ചോദിച്ചത്. ഇതിന് കൃത്യമായി ഉത്തരം നൽകാത്തെയും ദേഷ്യപ്പെട്ട് പെരുമാറുകയും ചെയ്ത കണ്ടക്‌റ്റർമാരെയാണ് നടപടിയെടുത്തത്.

കുംഭമേള ദുരന്തത്തിൽ മരണ സംഖ്യയിൽ സർക്കാർ കൃത്രിമം നടത്തിയെന്ന് ബി.ബി.സി

ന്യൂഡൽഹി: 2025 ജനുവരി 29ന് പ്രയാഗ്‌രാജിൽ നടന്ന കുംഭമേള അപകടത്തിലെ മരണകണക്കിൽ തട്ടിപ്പ് നടന്നതായി ബിബിസി റിപ്പോർട്ട്. ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം 37 പേർ മാത്രമാണ് മരിച്ചതെന്നാണ് വിവരം. എന്നാൽ കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 82 പേർ മരിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2025 ജൂൺ 10-ന് പുറത്തുവിട്ട റിപ്പോർട്ടിൻറെ പഠനത്തിനായി 11 സംസ്ഥാനങ്ങളിലെ 50-ലധികം ജില്ലകളിലെയും 100ലധികം കുടുംബങ്ങളെയും സമീപിച്ചതായും ഏറ്റവും കുറഞ്ഞത് 82 മരണങ്ങളുടെ വ്യക്തമായ തെളിവുകൾ തങ്ങളുടെ …

കുംഭമേള ദുരന്തത്തിൽ മരണ സംഖ്യയിൽ സർക്കാർ കൃത്രിമം നടത്തിയെന്ന് ബി.ബി.സി Read More »

ഓസ്ട്രിയയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 10 മരണം

വിയന്ന: ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്കൂളിൽ വെടിവയ്പ്പ്. 10 പേർ മരിച്ചു. നിരവധി പേർക്ക് പരുക്ക്. മരിച്ചവരിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്നു. വെടിവയ്പ്പിന് ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായാണ് വിവരം. പിന്നാലെ സുരക്ഷ‍ാ സേന സ്കൂളിൽ നിന്നും ആളുകളെ ഒഴുപ്പിച്ചു. മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് വിവരം. സ്കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ്. മരണ സംഖ്യ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സ്ഥിതിഗതികൾ ​ഗുരുതരമാണെന്നാണ് വിവരം.

ചരക്കു കപ്പൽ തീപിടിത്തത്തെ തുടർന്ന് കോഴിക്കോട് മുതൽ കൊച്ചി തീരം വരെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തിൽ കോഴിക്കോട് മുതൽ കൊച്ചി വരെയുള്ള തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കടലിൽ വീണ മാരകമായ ഇന്ധനങ്ങളടങ്ങിയ കണ്ടെയ്നറുകൾ തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. മൂന്നു ദിവസത്തോളം കടലിൽ കണ്ടെയ്നറുകൾ ഒഴുകി നടക്കുമെന്നും അതിനു ശേഷമാവും തീരത്തേക്കെത്തുകയെന്നുമാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം, ഇതിനോടകം തന്നെ എണ്ണചോർച്ചയുണ്ടായിട്ടുള്ളതായി സൂചനയുണ്ട്. എണ്ണച്ചോർച്ച സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 100 ടണ്ണോളം …

ചരക്കു കപ്പൽ തീപിടിത്തത്തെ തുടർന്ന് കോഴിക്കോട് മുതൽ കൊച്ചി തീരം വരെ ജാഗ്രതാ നിർദേശം Read More »

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചയാളിൽ നിന്നും കൈക്കൂലി വാങ്ങി, കേസ് മറ്റൊരാളുടെ പേരിലാക്കാമെന്ന് വാഗ്ദാനവും നൽകി വെറുതേ വിട്ടു

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് ഒഴിവാക്കുന്നതിന് 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐക്ക് സസ്പെൻഷൻ. പയ്യാവൂർ സ്റ്റേഷനിലെ അസിസ്റ്റൻറ് സബ്ഇൻസ്പെക്റ്റർ ആയിരുന്ന ഇബ്രാഹിം സീരകത്തിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മേയ് 13ന് പയ്യാവൂരിൽ മദ്യപിച്ച് വാഹനമോടിച്ച കോട്ടയം സ്വദേശി അഖിൽ ജോണിനെ സ്റ്റേഷനിൽ ഹാജരാക്കാതെ ഫോൺ നമ്പർ വാങ്ങി വിട്ടയയ്ക്കുകയായിരുന്നു. പിറ്റേന്ന് ഇയാളെ വിളിക്കുകയും മറ്റൊരാളുടെ പേരിൽ കേസെടുത്ത്, നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായി പകരക്കാരന് നൽകാനും കോടതി ചെലവിലേക്കുമായി 14,000 രൂപ ഗൂഗിൾ പേ …

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചയാളിൽ നിന്നും കൈക്കൂലി വാങ്ങി, കേസ് മറ്റൊരാളുടെ പേരിലാക്കാമെന്ന് വാഗ്ദാനവും നൽകി വെറുതേ വിട്ടു Read More »

അമരാവതി വേശ‍്യകളുടെ തലസ്ഥാനമാണെന്ന പരാമർശത്തിൽ മുതിർന്ന മാധ‍്യമ പ്രവർത്തകൻ അറസ്റ്റിൽ

ഹൈദരാബാദ്: ടെലിവിഷൻ ചർച്ചക്കിടെ ആന്ധ്രാപ്രദേശിലെ അമരാവതി മേഖലയിലെ സ്ത്രീകൾക്കെതിരേ മോശം പരാമർശം നടത്തിയതിന് മുതിർന്ന മാധ‍്യമപ്രവർത്തകൻ കൊമ്മിനേനി ശ്രീനിവാസ റാവു അറസ്റ്റിൽ. ആന്ധ്രാപ്രദേശ് മുൻ മുഖ‍്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവിയിയിൽ അവതാരകനാണ് ശ്രീനിവാസ റാവു. സംസ്ഥാന മഡിഗ കോർപ്പറേഷൻ ഡയറക്റ്റർ ഖമ്പംപടി സിരിഷയുടെ പരാതിയിൽ തുള്ളൂർ പൊലീസാണ് കേസെടുത്തത്. പിന്നാലെ ഹൈദരാബാദിലെ വസതിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീനിവാസ റാവുവിനെ ഗുണ്ടൂർ ജില്ലയിലെ കോടതിയിൽ ഹാജരാക്കിയേക്കും. സാക്ഷി ടിവിയിൽ നടന്ന പരിപാടിക്കിടെയായിരുന്നു റാവുവിൻറെ …

അമരാവതി വേശ‍്യകളുടെ തലസ്ഥാനമാണെന്ന പരാമർശത്തിൽ മുതിർന്ന മാധ‍്യമ പ്രവർത്തകൻ അറസ്റ്റിൽ Read More »

കോഴിക്കോട് സെക്സ് റാക്കറ്റ് കേസിൽ പൊലീസ് ഉദ‍്യോഗസ്ഥരും സന്ദർശകർ

കോഴിക്കോട്: മലാപ്പറമ്പിൽ അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന അനാശാസ‍്യ കേന്ദ്രത്തിൽ സന്ദർശകരായി പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നതായി വിവരം. കേസിൽ അറസ്റ്റിലായ മുഖ‍്യ പ്രതി ബിന്ദുവിൻറെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സന്ദർശനത്തെക്കുറിച്ച് വിവരം ലഭിച്ചത്. സംഭവത്തിൽ രണ്ട് പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ അന്വേഷണം ആരംഭിച്ചു. ഇരുവരും ഒരു വർഷത്തോളം ബിന്ദുവുമായി ആശയവിനിമയം നടത്തിയിരുന്നതായാണ് കണ്ടെത്തൽ. ഇതോടെയാണ് പൊലീസ് ഉദ‍്യോഗസ്ഥരും അനാശാസ‍്യ കേന്ദ്രത്തിലെ സന്ദർശകരായിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി മൊബൈൽ ഫോൺ …

കോഴിക്കോട് സെക്സ് റാക്കറ്റ് കേസിൽ പൊലീസ് ഉദ‍്യോഗസ്ഥരും സന്ദർശകർ Read More »

ഡൽഹിയിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെൻ്റിൽ വൻ തീപിടിത്തം

ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെൻറിൽ വൻ തീപിടിത്തം. റെസിഡൻറഷ്യൽ കോംപ്ലക്സിലെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പൂരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെൻറ് എന്ന റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എട്ട് ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരെ രക്ഷിക്കുന്നതിനായി അഗ്നിശമന സേന സ്കൈ ലിഫ്റ്റ് വിന്യസിച്ചിട്ടുണ്ട്. …

ഡൽഹിയിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെൻ്റിൽ വൻ തീപിടിത്തം Read More »

മൈലക്കൊമ്പ് ദിവ്യരക്ഷാലയം 30ആം വയസ്സിലേക്ക്

തൊടുപുഴ: മൈലക്കൊമ്പ് ദിവ്യരക്ഷാലയം 30ആം വയസ്സിലേക്ക് കടക്കുന്നു. വാർഷിക ആഘോഷം ജൂൺ 14ന് ദിവ്യരക്ഷാലയം അങ്കണത്തിൽ നടത്തുമെന്ന് ദിവ്യരക്ഷാലയം പ്രസിഡന്റ് ടോമി മാത്യു ഓടയ്ക്കൽ അറിയിച്ചു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് കൃതജ്ഞതാബലിയും നവീകരിച്ച ​ഗ്രോട്ടോയുടെ വെഞ്ചരിപ്പും സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിർവ്വഹിക്കും. വൈകുന്നേരം 4.30ന് ചേരുന്ന പൊതുസമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ലീ​ഗൽ സർവ്വീസ് സൊസൈറ്റി സബ് …

മൈലക്കൊമ്പ് ദിവ്യരക്ഷാലയം 30ആം വയസ്സിലേക്ക് Read More »

ഖത്തറിൽ നിന്നും വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്‍റെ ബസ് അപകടത്തിൽപ്പെട്ടു; ആറ് പേർ മരിച്ചു

ദോഹ: ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്‍റെ ബസ് അപകടത്തിൽ പെട്ട് ആറ് മരണം. 27 പേർക്ക് പരുക്കേറ്റു. ദേശീയ മാധ്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. വിനോദയാത്രാ സംഘത്തിൽ മലയാളിയും ഉൾപ്പെടുന്നതായാണ് വിവരം. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കു കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലായിരുന്നു അപകടം. മരിച്ചത് 4 പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച …

ഖത്തറിൽ നിന്നും വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്‍റെ ബസ് അപകടത്തിൽപ്പെട്ടു; ആറ് പേർ മരിച്ചു Read More »

റ്റി.റ്റി.ഇ ചമഞ്ഞ് പ്രതിദിനം 10,000 രൂപയിലേറെ സമ്പാദിച്ചിരുന്ന പ്രതി പിടിയിൽ

ആഗ്ര: ട്രെയിനിലെ റ്റി.റ്റി.ഇ ചമഞ്ഞ് യാത്രക്കാരിൽ നിന്നും പണം തട്ടിയയാൾ അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശിയായ ദേവേന്ദ്ര കുമാർ(40) എന്നയാളെയാണ് അലിഗഢ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഗാസിയാബാദിലാണ് ദേവേന്ദ്ര കുമാർ താമസിക്കുന്നത്. ഗോമതി എക്സ്പ്രസിൽ ടിടിഇമാർ ധരിക്കുന്ന കോട്ടും ധരിച്ച് പരിശോധന നടത്തുന്നതിനിടെയായിരുന്നു പ്രതി പിടിയിലായത്. നിരവധി ടിക്കറ്റുകൾ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ജനറൽ കോച്ച് ടിക്കറ്റുകൾ കൂടുതൽ വാങ്ങി വച്ചായിരുന്നു ഇയാൾ ട്രെയിനിൽ തട്ടിപ്പ് നടത്തിയിരുന്നത്. റ്റി.റ്റി.ഇ എന്ന വ‍്യാജേന ടിക്കറ്റ് …

റ്റി.റ്റി.ഇ ചമഞ്ഞ് പ്രതിദിനം 10,000 രൂപയിലേറെ സമ്പാദിച്ചിരുന്ന പ്രതി പിടിയിൽ Read More »

കോഴിക്കോട് ക്ഷേത്ര വിഗ്രഹത്തിലെ സ്വർണമാല മോഷ്ടിച്ച മേൽശാന്തി അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി അറസ്റ്റിൽ. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണനാണ്(37) പിടിയിലായത്. പന്തീരങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന മാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചത്. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ജ്വല്ലറിയിൽ കൊണ്ടുപോയി പണയം വയ്ക്കുകയായിരുന്നു. മാല തിരികെ കിട്ടാൻ പൊലീസ് ശ്രമം ആരംഭിച്ചു.

സംസ്ഥാനത്ത് കാലവർഷം ശക്തമാവുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാവുന്നവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിനവും ഇടിവ് രേഖപ്പെടുത്തി സ്വർണം. മൂന്നു ദിവസത്തനിടെ പവനിൽ 1500 ഓളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ 71,560 രൂപയ്ക്കാണ് സ്വർണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 10 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 8945 രൂപയാണ് വില. ശനിയാഴ്ച കുതിപ്പിന് ബ്ലേക്കിട്ട് പവനിൽ 1200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവില തിങ്കളാഴ്ച 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില …

സ്വർണ വില കുറഞ്ഞു Read More »

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 324 ആക്‌റ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തുടനീളമുള്ള കൊവിഡ് രോഗികളുടെ എണ്ണം 6815 ആ‍യി ഉയർന്നു. മാത്രമല്ല 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും കൊവിഡ് കേസുകളിൽ കുറവില്ല. 24 മണിക്കൂറിനിടെ 96 പുതിയ കൊവിഡ് രോഗികളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 2053 രോഗികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായുള്ളത്. 24 മണിക്കൂറിനിടെ …

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു Read More »

ചരക്കു കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു

ബേപ്പൂർ: വാൻ ഹായ് 503 ചരക്കു കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. കാണാതായവർക്കായുള്ള തെരച്ചിലും ഊർജിതമാണ്. കപ്പലിൽ നിന്നും കറുത്ത കട്ടിയുള്ള പുക ഉയരുകയാണ്. തീ നിയന്ത്രണ വിധേയമാക്കാനായി കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. തിങ്കളാഴ്ച കപ്പലിന് അടുത്തേക്ക് പോലും എത്താൻ സാധിച്ചിരുന്നില്ലെന്നാണ് വിവരം. കപ്പലിലുള്ള 157 കണ്ടെയ്നറുകളിൽ അത്യന്തം അപകടകരമായ ഉത്പന്നങ്ങളാണ് ഉള്ളതെന്നാണ് വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡറുകൾ, ടർപെൻറൈർ അടക്കം തീപിടിത്ത സാധ്യതയുള്ളവയാണ് ഈ വസ്തുക്കൾ. …

ചരക്കു കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു Read More »

കരിമ്പൻ ടൗണിൽ പൈപ്പ് പൊട്ടി ജലം നഷ്ടപ്പെടുന്നു

ചെറുതോണി: കരിമ്പൻ ടൗണിൽ വാട്ടർ അതോറിട്ടിയുടെപൈപ്പ് പൊട്ടി ജലം കോതമംഗലം – ഇടുക്കി റോഡിലൂടെ ഒഴുകുന്നു. ജലം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞു നോക്കാത്തത് പ്രതിഷേധാർഹമാണ്. അടിയന്തരമായി പൈപ്പിന്റെ പൊട്ടിയ ഭാഗം നന്നാക്കി ജലം പാഴാകുന്നത് തടയണമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വർഗീസ് വെട്ടിയാങ്കൽആവശ്യപ്പെട്ടു.

കണ്ണൂരിൽ നാലര വയസ്സുള്ള കുട്ടിയെ തെരുവ് നായ ആക്രമിച്ചു

കണ്ണൂർ: തെരുവ് നായയുടെ കടിയേറ്റ് നാലര വയസുകാരന് പരുക്ക്. മോബിൻ- ജിൽന എന്നിവരുടെ മകൻ എഫ്രിൻ മോബിനാണ് നായയുടെ കടിയേറ്റത്. യു.കെയിൽ നിന്നും അച്ഛനൊപ്പം നാട്ടിലെത്തിയ എഫ്രിൻ വീട്ടുമുറ്റത്തു നിന്നും കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഞായറാഴ്ച രാവിലെ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിന് മുറ്റത്ത് നിന്നും കളിക്കുന്നതിനിടെയായിരുന്നു ആക്രണം. കുട്ടിയുടെ ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് നായയെ തല്ലി കൊല്ലുകയും ചെയ്തു. തോളിൽ പരുക്കേറ്റ എഫ്രിനെ തലശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്കെതിരെ കൂടുതൽ തെളിവുകൾ

ന്യൂഡൽഹി: മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സോനം രഘുവംശിക്കെതിരേ കൂടുതൽ തെളിവുകൾ പുറത്ത്. ഇന്ദോറിലെ വ്യവസായിയായ രാജാ രഘുവംശിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഹണിമൂൺ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് സോനമായിരുന്നുവെന്ന് രാജയുടെ അമ്മ ഉമ രഘുവംശി പറയുന്നു. ആദ്യം അസമിലെ കാമാഖ്യ ക്ഷേത്രത്തിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് മറ്റാരും അറിയാതെ അവരാ പ്ലാൻ മാറ്റി. സോനമാണ് ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തത്. എന്നാൽ റിട്ടേൺ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തിരുന്നില്ല. യാത്രയുമായി ബന്ധപ്പെട്ട …

മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിക്കെതിരെ കൂടുതൽ തെളിവുകൾ Read More »

ചരക്കുകപ്പൽ തീപിടുത്തം; കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ, നാല് പേരെ കാണാതായി

കോഴിക്കോട്: കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളാണെന്ന് വിവരം. 650 ഓളം കണ്ടെയ്നറുകളാണ് കപ്പലിൽ ആകെയുണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ കപ്പലിലെ 20 കണ്ടെയ്നറുകൾ കടലിൽ വീണു. ക്യാപ്റ്റനും എൻജിനിയർമാരും അടക്കമുള്ളവർ കപ്പലിൽ തന്നെ തുടരുകയാണെന്നും വിവരമുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, കടലിലേക്ക് ചാടിയ 4 പേരെ കാണാനില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിൽ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 18 ഓളം പേർ കടലിലേക്ക് ചാടിയത്. 5 പേർക്ക് പൊള്ളലേറ്റു. …

ചരക്കുകപ്പൽ തീപിടുത്തം; കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ, നാല് പേരെ കാണാതായി Read More »

കോഴിക്കോട് ചരക്കു കപ്പൽ തീപിത്തം; ആശുപത്രിയുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനി

കോഴിക്കോട്: കേരള തീരത്തിന് സമീപം തീപിടിച്ച എംവി വാൻഹായ് 503 കപ്പൽ കമ്പനി കോഴിക്കോട്ടെ ആശുപത്രിയുമായി ബന്ധപ്പെട്ടതായി വിവരം. അടിയന്തര ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ബേബി മെമ്മോറിയൽ ആശുപത്രിയെയാണ് കമ്പനി ഏജൻറ് ബന്ധപ്പെട്ടത്. 10 ആംബുലൻസുകൾ ഒരുക്കി നിർത്തണമെന്നും ആവശ്യപ്പെട്ടു. നിലവിൽ കോഴിക്കോട്ടെയും കണ്ണൂരിലെയും ആശുപത്രികൾ സജ്ജമാണ്. എന്നാൽ പരുക്കേറ്റവരെ എങ്ങോട്ടാണ് എത്തിക്കുക എന്നതിൽ വ്യക്തതയില്ല. കണ്ണൂർ, കോഴിക്കോട്, എറണാകുളം കലക്‌ടർമാർക്ക് സജ്ജീകരണങ്ങൾ ഒരുക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 5 പേർക്ക് തീപിടിത്തത്തിൽ പൊള്ളലേറ്റതായാണ് വിവരം. …

കോഴിക്കോട് ചരക്കു കപ്പൽ തീപിത്തം; ആശുപത്രിയുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനി Read More »

​ചരക്കു കപ്പൽ തീപിടിച്ചതിനെ തുടർന്ന് കണ്ണൂരിൽ കടൽ വെള്ളം പരിശോധിക്കുന്നു

കോഴിക്കോട്: ചരക്കു കപ്പൽ തീപിടിത്തത്തിൻറെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കടൽ വെള്ളം പരിശോധിക്കുന്നു. മലനീകരണ നിയന്ത്രണ ബോർഡിൻറെ നേതൃത്വത്തിലാണ് നടപടി. അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കടലിൽ വീണതായുള്ള റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നീക്കം. കണ്ടെയ്നറുകളിലുണ്ടായിരുന്നത് തീപിടിത്ത സാധ്യത ഏറിയ വസ്തുക്കളായിരുന്നെന്നാണ് വിവരം. ഇത് കടൽവെള്ളത്തിൽ വ്യാപിച്ചാൽ ഗുരുതര പ്രത്യാഖ്യാതങ്ങൾക്ക് കാരണമാവുമെന്നാണ് വിവരം. ഇതിൻറെ അടിസ്ഥാനത്തിലാണ് വെള്ളം പരിശോധിക്കാൻ തീരുമാനിച്ചത്. അതേസമയം, കപ്പലിൽ നിന്നും ചാടിയ 18 ജീവനക്കാരെ രക്ഷിച്ചു. 4 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. …

​ചരക്കു കപ്പൽ തീപിടിച്ചതിനെ തുടർന്ന് കണ്ണൂരിൽ കടൽ വെള്ളം പരിശോധിക്കുന്നു Read More »

കൊച്ചിയിൽ മാമ്മോദീസ ചടങ്ങിനിടെ ഗുണ്ടകൾ ഏറ്റുമുട്ടി

കൊച്ചി: തൈക്കൂടത്ത് മാമ്മോദീസ ചടങ്ങിനിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച വൈകിട്ട് തൈക്കൂടം സെൻറ് റാഫേൽ ചർച്ച് ഹാളിലായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസൽ, ബായ് നസീർ എന്നിവരടക്കം പത്തോളം പേർക്കെതിരേ മരട് പൊലീസ് കേസെടുത്തു. തമ്മനം ഫൈസൽ ഒന്നാം പ്രതിയും ബായ് നസീർ രണ്ടാം പ്രതിയുമായാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. മാമ്മോദീസ നടന്ന ഹാളിന് നടുവിൽ ഗൂണ്ടകൾ തമ്മിൽ അടിയുണ്ടാക്കിയതായും കാറിൽ സ്ഥലത്ത് നിന്നു രക്ഷപെടുകയുമായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

കേരളത്തിൽ വീണ്ടും കാലവർഷം ശക്തമാകുന്നു

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകാൻ പോകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ അറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്കാണ് മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജൂൺ ഒമ്പത് മുതൽ വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട്(അതിശക്തമായ മഴ) – 12/06/2025: എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, 13/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് യെലോ അലർട്ട്(ശക്തമായ മഴ) – 09/06/2025: മലപ്പുറം, കോഴിക്കോട്, …

കേരളത്തിൽ വീണ്ടും കാലവർഷം ശക്തമാകുന്നു Read More »

പോൺ വീഡിയോയിൽ അഭിനയിക്കാൻ വിസമ്മതിച്ച യുവതിയെ ഭർത്താവും അമ്മായിയമ്മയും ക്രൂരമായി പീഡിപ്പിച്ചു

കൊൽക്കത്ത: പോൺ വീഡിയോകളിൽ അഭിനയിക്കാനും ബാർ നർത്തകിയാകനും വിസമ്മതിച്ചതിന് യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപൂർ സ്വദേശിനിയായ 23 വയസുകാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതികളായ സ്ത്രീയും മകനും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പോൺ സിനിമയിൽ അഭിനയിക്കാൻ നിർബന്ധിച്ച് യുവാവും അമ്മയും തന്നെ 6 മാസത്തോളം പൂട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയതായും ദിവസങ്ങളോളം പട്ടിണിക്കിട്ടതായും യുവതിയുടെ പരാതിയിൽ …

പോൺ വീഡിയോയിൽ അഭിനയിക്കാൻ വിസമ്മതിച്ച യുവതിയെ ഭർത്താവും അമ്മായിയമ്മയും ക്രൂരമായി പീഡിപ്പിച്ചു Read More »

വിവാഹേതര ബന്ധത്തിൽ നിന്നു പിന്മാറിയ യുവതിയെ കുത്തിക്കൊന്ന് 25കാരൻ ഒളിവിൽ പോയി

ബാംഗ്ലൂർ: അവിഹിത ബന്ധത്തിൽ നിന്നു പിന്മാറിയ യുവതിയെ ഹോട്ടൽ മുറിയിൽ വച്ച് കുത്തിക്കൊന്ന് യുവാവ്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. തുടർന്ന് രണ്ടു ദിവസങ്ങൾക്കു ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ബാംഗ്ലൂർ കേംഗേരി സ്വദേശി ഹരിണിയാണ്(33) മരിച്ചത്. കൊലപാതകത്തിന് പിന്നാലെ 25കാരനായ യശസ് ഒളിവിൽ പോയതായാണ് വിവരം. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഇരുവരും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നെന്നും, ഹിരിണി ഈ ബന്ധത്തിൽ നിന്നു പിന്മാറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് നിഗമനം. ഹരിണി വിവാഹിതയും രണ്ടു കുട്ടികളുടെ …

വിവാഹേതര ബന്ധത്തിൽ നിന്നു പിന്മാറിയ യുവതിയെ കുത്തിക്കൊന്ന് 25കാരൻ ഒളിവിൽ പോയി Read More »

അന്തരിച്ച കോൺഗ്രസ് നേതാവ് പി.എ ജോസഫ് അനുസ്മരണം നടത്തി

ഇടുക്കി: ഐ.എൻ.റ്റി.യു.സിയ്ക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ മേഖലകളിലെ നിരവധിയായ ട്രേഡ് യൂണിയനുകൾ രൂപീകരിച്ച് തൊഴിലാളി വർഗ്ഗ താൽപ്പര്യങ്ങൾ സംരക്ഷിക്കുവാൻ ശക്തമായ പോരാട്ടങൾക്ക് നേതൃത്വം നൽകിയ കരുത്തനായ നേതാവായിരുന്നു പി.എ ജോസഫ്. പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.റ്റി.യു.സി അഖിലേന്ത്യാ പ്രസിഡന്റും ഐ.എൻ.റ്റി.യു.സി ദേശീയ സെക്രട്ടറിയുമായിരുന്ന പി.എ ജോസഫ് വിട വാങ്ങിയിട്ട് രണ്ട് വർഷം പിന്നിടുകയാണ്. തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനായി ജീവിതം തന്നെ മാറ്റിവച്ച അദ്ദേഹത്തിന്റെ രണ്ടാമത് അനുസ്മരണ സമ്മേളനമാണ് പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ചത്. വണ്ടിപ്പെരിയാർ …

അന്തരിച്ച കോൺഗ്രസ് നേതാവ് പി.എ ജോസഫ് അനുസ്മരണം നടത്തി Read More »

പള്ളിവാസല്‍ വിപുലീകരണ പദ്ധതി; കമ്മീഷനിംഗ് സെപ്റ്റംബറില്‍

ഇടുക്കി: പള്ളിവാസല്‍ വിപുലീകരണ പദ്ധതി(2×30 മെഗാവാട്ട്) പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണെന്നും സെപ്റ്റംബറില്‍ കമ്മീഷനിംഗ് നടത്തുമെന്നും കെ. എസ്. ഇ. ബി അധികൃതര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം നടന്നുവരികയാണ്. പദ്ധതിയില്‍ നിന്ന് നിലവില്‍ 100 ദശലക്ഷം യൂണിറ്റിലേറെ വൈദ്യുതി ഇതിനകം ഗ്രിഡിലേക്ക് നല്‍കിക്കഴിഞ്ഞു. ജൂണ്‍ 17ന് പദ്ധതി നാടിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിന്ന് നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യം, ഹോട്ടല്‍ വേസ്റ്റ് മുതലായവ ഈ പദ്ധതിയുടെ ഇന്‍ടേക്ക് ഭാഗത്തുള്ള ട്രാഷ് റാക്ക് …

പള്ളിവാസല്‍ വിപുലീകരണ പദ്ധതി; കമ്മീഷനിംഗ് സെപ്റ്റംബറില്‍ Read More »

താനെയിൽ ട്രെയിനിൽ നിന്നു വീണ് അഞ്ച് യാത്രക്കാർ മരിച്ചു

മുംബൈ: താനെയിൽ ട്രെയിനിൽ നിന്നു വീണ് അഞ്ച് യാത്രക്കാർ മരിച്ചു. തിങ്കളാഴ്ച മുംബൈ റെയിൽവേ സ്റ്റേഷനിൽ നിന്നു സിഎസ്‌ടിയിലേക്ക്(ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്) പോകുകയായിരുന്ന അതിവേഗ ലോക്കൽ ട്രെയിനിലാണ് അപകടം. അമിതമായ തിരക്ക് മൂലം ഏകദേശം 10 -12 പേർ ട്രെയിനിൽ നിന്നു ട്രാക്കിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. ഇതിൽ അഞ്ച് പേർ മരിച്ചതായും മറ്റുള്ളവർക്ക് ഗുരുതര പരുക്കേറ്റതായുമാണ് വിവരം. ട്രെയിനിൽ തൂങ്ങിക്കിടന്ന് യാത്രചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. അപകടത്തിന്‍റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, …

താനെയിൽ ട്രെയിനിൽ നിന്നു വീണ് അഞ്ച് യാത്രക്കാർ മരിച്ചു Read More »

നിലമ്പൂരിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് മന്ത്രി ശശീന്ദ്രൻ

തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നു ഷോക്കോറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ. മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ് പറഞ്ഞത്. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുളള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തു. പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു; ഏറ്റവുമധികം രോ​ഗ ബാധിതർ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ച രാവിലെ 8 മണിവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 24 മണിക്കൂറിനിടെ 358 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നത് ആശ്വാസമാണ്. അതേസമയം, 1957 ആക്റ്റിവ് കേസുകളുമായി രാജ്യത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 7 കൊവിഡ് കേസുകൾ മാത്രമാണ് …

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു; ഏറ്റവുമധികം രോ​ഗ ബാധിതർ കേരളത്തിൽ Read More »

സ്കൂളിലെത്താൻ റോഡില്ല, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ദുരിതത്തിൽ

ഇടുക്കി: പണിക്കൻകുടി – ചെമ്പകപ്പാറ റോഡ് നിർമ്മാക്കാത്തതിനാലാണ് വിദ്യാർത്ഥിക്കൾ ദുരിതത്തിലായത്. കാൽനടയാത്ര പോലും സാദ്യമല്ലാത്ത ഇവിടെ വന്യമൃഗാക്രമണവും വിദ്യാർത്ഥികൾക്ക് ഭീക്ഷണിയാണ്. റോഡ് നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തംഗം തടസ്സം നിൽക്കുന്നതായും പ്രദേശവാസികൾ പറയുന്നു. കൊന്നത്തടി പഞ്ചായത്തിൽ പെടുന്ന പണിക്കൻകുടി, കുരിശിങ്കൽ, തോപ്പിൽ പടി വഴി ചെമ്പകപ്പാറയിൽ എത്തുന്ന റോഡാണ് കാൽ നടയാത്രയ്ക്ക് പോലും കഴിയാത്തത്. 50 വർഷത്തിലധികം പഴക്കമുള്ള റോഡിന് 5 കിലോമീറ്ററിലധികം ദൂരമുണ്ട്. എന്നാൽ പല ഘട്ടങ്ങളിലായി റോഡ് കോൺഗ്രീറ്റ് നടത്തിയെങ്കിലും കേവലം 360 മീറ്റർ മാത്രമാണിപ്പോൾ മൺപാതയായി …

സ്കൂളിലെത്താൻ റോഡില്ല, പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ദുരിതത്തിൽ Read More »

അടിമാലിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം

അടിമാലി: ദേശിയപാതയിൽ അടിമാലി ഗ്യാസ് പടിക്ക് സമീപമാണ് അപകടം സംഭവിച്ചത്. അടിമാലി ഭാഗത്ത് നിന്നും കോട്ടയം ചേർത്തലക്ക് പോകുകയായിരുന്ന ബസും മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കൊടും വളവിൽ ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ അ‍ഞ്ച് പേർ യാത്രക്കാരായി ഉണ്ടായിരുന്നതായാണ് വിവരം. അടിമാലി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു.

കാന്തല്ലൂരിൽ കാട്ടാനശല്യം അതിരൂക്ഷം

ഇടുക്കി: കാന്തല്ലൂരിലെ ജനവാസ മേഖലയിലും കൃഷിത്തോട്ടങ്ങളിലും തമ്പടിച്ച് കൃഷിനാശം വരുത്തി വരുന്ന കാട്ടാനകളെ തുരത്താനുള്ള ശ്രമം കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുകയാണ്. വനം വകുപ്പിന്റെയും ജന ജാഗ്രത സമിതിയുടെയും സംയുക്ത ഇടപെടലിലൂടെ ആനകളെ വനമേഖലയിലേക്ക് കടത്തിവിടാനുള്ള ദൗത്യമാണ് നടക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ആനകളെ തുരത്താനുള്ള ശ്രമം നടക്കുന്നത്.ജനവാസ മേഖലയിൽ ഇറങ്ങി കാട്ടാനകൾ വ്യാപക നാശം വരുത്തുന്ന സാഹചര്യത്തിലാണ് നടപടി.പകൽ സമയങ്ങളിൽ കൃഷിത്തോട്ടങ്ങൾക്ക് സമീപം ഗ്രാന്റീസ് മരങ്ങൾക്കിടയിൽ തമ്പടിക്കുന്ന കാട്ടാനകൾ രാത്രിയാകുന്നതോടെ കൃഷിസ്ഥലങ്ങളിൽ ഇറങ്ങി വ്യാപകമായി കൃഷി …

കാന്തല്ലൂരിൽ കാട്ടാനശല്യം അതിരൂക്ഷം Read More »